അന്ന്: എടാ മോനേ വടക്കോട്ട് തല വച്ച് ഉറങ്ങാതെ. എത്ര പ്രാവശ്യം പറഞ്ഞു...അമ്മുമ്മയുടെ ഉപദേശം.(ആര് അനുസരിക്കാന്‍...)
ഇന്നു: ഇതൊരു ശാസ്ത്രസത്യം.ഭൂമിയുടെ തെക്കുനിന്നും വടക്കോട്ടുള്ള ശക്തമായ കാന്തവലയം വടക്കോട്ട് തലവച്ചുകിടക്കുന്നയാളിന്റെ തലച്ചോറിലേക്കുള്ള രക്ത സംക്രമണത്തെ (രക്തത്തില്‍ ഇരുംബിന്റെ അംശം ഉള്ളതുകൊണ്ട്) പ്രതികൂലമായി ബാധിക്കുന്നു. [like poles repels and opposite poles attracts]. തുടര്‍ച്ചയായി ഇത് സംഭവിച്ചാല്‍ നേരം വെളുത്ത് എഴുന്നേള്‍ക്കുബോള്‍ ഓര്‍മ്മയില്‍ സുക്ഷിച്ചപലതും മറന്നുപോയെന്ന് വരാം.ഉന്മേഷം ഇല്ലാതാകാം.[ഈയിടക്ക് ഒരു പുസ്തകത്തില്‍ വായിച്ചതാണ് ഞാന്‍.]
ബൂലോകര്‍ ഇതിനോട് യോജിക്കുന്നുണ്ടോ?
അമ്മുമ്മ ഇതൊക്കെ എങ്ങനെയറിഞ്ഞു?
മൂത്തവര്‍ച്ചൊല്ലും മുതുനെല്ലിക്കയും ആദ്യം കയ്കും പിന്നെ മധുരിക്കും എന്നല്ലേ അങ്കിള്‍ ...
ReplyDeleteഭൂമിയുടെ ‘കാന്തിക വലയം’ രക്തത്തിലെ അയോണുകളെ സ്വാധീനിക്കുകയില്ല. ഈ മാഗ്നറ്റിക് ഫീല്‍ഡ് നമ്മളെ ബാധിക്കുകയില്ലെന്നു മാത്രമല്ല, തലച്ചോറും ഹാര്‍ട്ടും വരെ ചെറിയ മാഗ്നറ്റിക് ഫീല്‍ഡ് ഉണ്ടാക്കുന്നുമുണ്ട്. മാഗ്നറ്റോ കാര്‍ഡിയോഗ്രാം വഴി ഇത് അളക്കാന്‍ കഴിയും.
ReplyDeleteഗ്ര്ഹോപകരണ വസ്തുക്കള്‍ വരെ സ്രിഷ്ടിക്കുന്ന മാഗ്നെറ്റിക് ഫീല്‍ഡിലാണു പലപ്പോഴും നമ്മള്‍ കഴിയുന്നത്. ഇലക്ട്രിക് റേസറും മറ്റും ഉദാഹരണങ്ങള്‍. ഡോണി വായിച്ചത് മാഗ്നറ്റോ തെറാപ്പിയെന്ന സ്യൂഡോ സയന്‍സിനെ പിന്തുണക്കുന്ന ഏതെങ്കിലും പുസ്തകമാവാം.
പരുന്തുകള്‍ക്കും പൂമ്പാറ്റകള്‍ക്കും തേനീച്ചകള്‍ക്കുമെല്ലാം ഭൂമിയുടെ കാന്തിക വലയം ഉപയോഗിച്ച് ദിശയറിയാന്‍ കഴിയുന്നുണ്ടെന്ന് നിരീക്ഷിച്ചിട്ടുണ്ട്. നമ്മള്‍ക്ക് ഇത് സെന്‍സ് ചെയ്യാന്‍ കഴിയില്ല.
Question: Does the Earth’s magnetic field affect human health?
ReplyDeleteNot directly, no. High-altitude pilots can experience enhanced levels of radiation during magnetic storms, but the hazard is due to the radiation, not the magnetic field itself. Direct effects on human health of the magnetic field at the Earth’s surface are, quite frankly, insignificant. The primary effects of geomagnetism are on the health of electrically-based technological systems that are critically important to the modern civilization of humanity, not the humans themselves.
(http://interactive2.usgs.gov/faq/list_faq_by_category/get_answer.asp?id=486)
മേല്പറഞ്ഞ ചോദ്യവും ഉത്തരവും യു.എസ്.ജിയോളജിക്കല്‍ സര്‍വേയുടെ FAQ വില്‍ നിന്നും എടുത്തതാണ്. (http://www.usgs.gov)
കൈരളി റ്റി വി യിലെ വാസ്തു പണ്ഠിതന്‍ വരെ ദിവസം തോറൂം അന്ധവിശ്വാസങ്ങള്‍ പൊരോഗമനാശയങ്ങളായി വിളമ്പുന്ന കാലമാ അങ്കിളേ. റ്റൊയിലറ്റ് ചില സ്ഥലങ്ങളില്‍ വന്നതു കാരണം വീട്ടുടമസ്ഥനു ജോലി നഷ്ടപ്പെടുമെന്നുപോലും ഒരുളുപ്പുമില്ലാതെ അതും ഒരു പുരോഗമനചാനലില്‍ ഏമ്പക്കം വിടുന്ന ലാഘവത്തോടെ പറയുന്ന കാലം! കലികാലം എന്നല്ലാതെന്തു പറയാന്‍.
ReplyDeleteവടക്കോട്ടു തലവച്ചുറങ്ങരുത് എന്നു പൊതുവെ പറഞ്ഞു കേട്ടിട്ടുണ്ട്. തന്നേയുമല്ല, നാട്ടില്‍ എനിക്കറിയാവുന്നവരാരും തന്നെ വടക്കോട്ടു തല വച്ചുറങ്ങാറുമില്ല. ഭൂമിയുടെ കാന്തികവലയവുമായി അതിനെന്തെങ്കിലും ബന്ധം കാണും എന്നാണു ഞാനും വിശ്വസിക്കുന്നത്. പഴമക്കാര്‍ പറയുന്നതുകൊണ്ട് തള്ളിക്കളയണം എന്നു പറയുന്നതിനോടു ഞാന്‍ യോജിക്കുന്നില്ല. കൂടുതല്‍ ഗവേഷണം നടത്തേണ്ടിയിരിക്കുന്നു.
ReplyDeletenow in this time malayalam blog address is not available in the net what is this ,full ???????? question maks ,what happened he malayalam font,rediff ,and yahoo..portals also this time not available the malayalam font>>why?
ReplyDeleteപ്രീയ നളന്‍,
ReplyDeleteനൂറ് ശതമാനം താങ്കളോട് ഞാന്‍ യോജിക്കുന്നു. ഞാന്‍ കഴിഞ്ഞ 20 കൊല്ലമായി താമസ്സിക്കുന്ന വീടിന്റെ കന്നിമൂലയിലാണ് ടോയിലെറ്റ്.
അനന്തമഞ്ജാതമവര്‍ണ്ണനീയം
ReplyDeleteഈലോകഗോളം തിരിയുന്നമാര്‍ഗം,
അതിങ്കലെങ്ങാണ്ടോരിടത്തിരുന്നു
നോക്കുന്ന മര്‍ത്യന്‍ കഥയെന്തുകണ്ടു.
ആവനാഴിക്കു വേണ്ടി ഒന്നു കൂടി വിശദമാക്കാം. -
ReplyDeleteThe primary effects of geomagnetism are on the health of electrically-based technological systems that are critically important to the modern civilization of humanity, not the humans themselves. (കട: മൂര്‍ത്തിയുടെ കമന്റ്)
ചില തിയറികള്‍ ശരിയോ തെറ്റോ എന്നറിയാന്‍ സയന്‍സില്‍ വഴികള്‍ ഉണ്ട്. തുടര്‍ച്ചയായ പരീക്ഷണങ്ങളില്‍ ഒരെണ്ണത്തില്‍ പോലും തിയറി തെറ്റാണെന്നു കണ്ടാല്‍ ആ തത്വത്തെ നമുക്ക് തള്ളിപ്പറയാം. ജ്യോതിഷം, കാന്തചികിത്സ, ഹോമിയോപ്പതി, സംഖ്യാശാസ്ത്രം, അക്യുപങ്ചര്‍, റെക്കി, കൈരേഖാശാസ്ത്രം എന്നിങ്ങനെ ശരിയെന്ന് നമ്മളിപ്പോഴും കരുതുന്നടക്കം പലതും തെറ്റെന്നു തന്നെ പണ്ടേ തീര്‍പ്പു കല്‍പ്പിച്ചിട്ടുള്ളതാണു. എങ്കിലും മനസ്സമാധാനം തരുന്ന വിശ്വാസമായി ഇവയില്‍ പലതും ഇപ്പോഴും നമ്മോടൊപ്പമുണ്ട്.
‘വടക്കോട്ടെടുക്കുക’ എന്നത് മരണവുമായി ബന്ധപ്പെട്ടതാവുമ്പോള്‍ വടക്കോട്ട് തല വെപ്പിച്ച്, കാലന്‍ കോഴിയുടെ കൂവല്‍ കേള്‍പ്പിച്ച് എന്തിനു വല്ലവരുടെയും ഉറക്കം കളയാന്‍ ശ്രമിക്കണം! ‘കൈരളി’യിലേതു പോലെ അബദ്ധപ്രചാരണങ്ങള്‍ക്കിടം നല്‍കരുതെന്നു മാത്രം.
ഓടാം: തെക്കോട്ടെടുക്കലാണത്.
ReplyDeleteഎന്റെ അഭിപ്രായത്തില്‍ ഭൂമി മത്രമല്ല ഈ പ്രപഞച്ത്തിലെ എല്ലാ ഗോളങ്ങള്‍ക്കും ഒരു പരിധി വരെ മനുഷ്യനെ സ്വാധീനിക്കാന്‍ കഴിയും എന്നതാണു, ഇതിനു സയന്‍സിന്റെ സപ്പൊര്‍ട്ട് ഒന്നും ഇപ്പൊള്‍ എനിക്കു തരാന്‍ നിവൃത്തിയില്ല. എന്നാല്‍ ഈ മാഗ്നറ്റിക് പവറിന്റെ പ്രാക്റ്റിക്കല്‍ ആണു പ്രാവിനെ ഉപയൊഗിച്ചു സന്ദേശങ്ങള്‍ അയച്ചിരുന്നതു. ഈ അടുത്ത കാലം വരെ ഒറിസ്സയില്‍ ഈ മാര്‍ഗ്ഗം ഉപയൊഗിച്ചിരുന്നു.ഹിന്ദു മതത്തിലെ രാഹുവും വ്യാഴവും, ശനിയൂം ഒക്കെ ഇതിനെ ബേസ് ചെയ്തതു അനെന്നു തൊന്നുന്നു, ബൈബിളിലും ഇതിന് തെളിവു ഉണ്ടു. ഏന്നാല്‍ കൃസ്ത്യാനികള്‍ ഇതു വിശ്വസിക്കുന്നില്ല. (വിശ്വസിക്കുന്നവര്‍ കുറെപ്പേര്‍ ഉണ്ടെന്നു തൊന്നുന്നു) മണിച്ചിത്രത്താഴ് അവസാന സീനില്‍ മോഹന്‍ലാല്‍ ശ്രേദേവിയൊടു പറയുന്നതു ഓര്‍ക്കുക . എന്താന്നു വച്ചാല്‍ ഈ പവറീനെ ഓവര്‍ കം ചെയ്യാന്‍ ദൈവത്തിനു കഴിയും സൊ, ദെയ് ബിലീവ് ഇന്‍ ഗൊഡ്, ഞാനും അങ്ങനെ വിശ്വസിക്കുന്നു. നമ്മുടെ പഴയ കാലത്തില്‍ മുനിമാരൊക്കെ തപസ്സു കൊണ്ടു വരിച്ച മാനസ്സിക ശകതി യുടെ മുന്നില്‍ നമ്മള്‍ ഈ പറയുന്ന കണ്ടക ശനി ഒക്കെ മാറി നിന്നിരുന്നു.നമുക്ക് ഇമാജിന്‍ ചെയ്യാന്‍ കഴിയ്യാത്ത ശക്തി നമ്മുടെ മനസ്സിനുണ്ടു.യോഗയിലും, ധ്യാനത്തിലും ഒക്കെ അതിന്റെ വളരെ ചെറിയ ഒരു റിഫ്ലെക്ഷന്‍ നാം കാണുന്നുണ്ടല്ലൊ.. പഴയ ആളുകള്‍ പറയുന്നതു കൊണ്ടു അതു എല്ലാം തെറ്റാണെന്നു എനിക്കു തൊന്നുന്നില്ല!
ReplyDeleteസാജന്‍, നല്ലതു.
ReplyDeleteശ്രീ . കെ.പി. എസ്. നെ ഇവിടേയ്ക്കു ക്ഷണിക്കുന്നു.
This comment has been removed by the author.
ReplyDeleteബൂലോഗ ക്ലബില്‍ എന്തിട്ടാലും നമ്മള്‍ അതിനു കമ്മന്റിടണം എന്നില്ലാ. അതിനെക്കുറിച്ച് അറിയില്ലെങ്കില്‍ മിണ്ടാതെ ഇരിക്കലാവും നല്ലത്. പ്രത്യേകിച്ചും ഇങ്ങനെ ഉള്ള ജീവിത രീതിയമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച്.
ReplyDeleteസാജന്‍ , കൈയൊപ്പ്, നളന്‍ പോസിറ്റീവ് ആയി എടുക്കുമല്ലോ..?
ചന്ദ്രൂ... കലക്കി.
ചക്കരക്കുട്ടാ, മോനിത് വായിക്കാമോ?
ReplyDeleteതരികിട ശാസ്ത്രങ്ങളെ കുറിച്ച് പണ്ടെഴുതിയത് ഇനിയിവിടെയിടാനൊന്നും വയ്യ, കേട്ടോ ഉണ്ണിക്കുട്ടാ!
-k riyaz ahamed.
This comment has been removed by the author.
ReplyDeleteവിശദീകരണം ഇനി ഇവിടെയുണ്ട്:
ReplyDelete1) വിക്കി
2)ഫെങ്ഷൂയ്
3) ഇവിടെയും...
ഇതും കൂടി കഴിഞ്ഞാല്‍ പൂമ്പാറ്റ വായിക്കാം, ട്ടോ!
qu_er_ty
കൈയ്യൊപ്പേ, വിക്കിപ്പീഡിയ ലേഖനം ന്യൂട്രലല്ലല്ലോ. അതിന്റെ ഡിസ്‌കഷന്‍ പേജില്‍ പോയാല്‍ രണ്ട് കൂട്ടരും വാദങ്ങള്‍ നിരത്തുന്നുണ്ട്-മാഗ്‌നെറ്റിക് തെറപ്പിയെ അനുകൂലിച്ചും പ്രതികൂലിച്ചും. രണ്ട് പേരും ലിങ്കുകളും തരുന്നുണ്ട്-യൂണിവേഴ്‌സിറ്റി സൈറ്റുകളും സി.എന്‍.എന്‍ സൈറ്റുകളുമുള്‍പ്പടെ. എതിര്‍ക്കുന്നവര്‍ അനുകൂലിക്കുന്നവരോട് പീര്‍ റിവ്യൂവ്‌ഡ് ജേണല്‍ പേപ്പറുകള്‍ ആവശ്യപ്പെടുന്നുണ്ട്. എതിര്‍ക്കുന്നവര്‍ ജേണല്‍ പേപ്പറുകള്‍ ഹാജരാക്കുന്നുണ്ടോ എന്നറിയില്ല (ഓടിച്ച് വായിച്ചതേ ഉള്ളൂ).
ReplyDeleteകൈയ്യൊപ്പിന്റെ ഹൈബീം പേപ്പറിലും ഇക്കാര്യത്തില്‍ ആഴത്തിലുള്ള പഠനം നടന്നിട്ടില്ല എന്ന രീതിയില്‍ പറയുന്നുണ്ട് (മനുഷ്യനും മാഗ്‌നെറ്റും -സംഗതി വളരെ കോമ്പ്ലിക്കേറ്റഡ് ആണെന്ന രീതിയില്‍). ഇത് തര്‍ക്കത്തില്‍ കിടക്കുന്ന ഒരു സംഗതിയാണെന്ന് തോന്നുന്നു. നൂറു ശതമാനം ആത്മവിശ്വാസത്തോടെ തള്ളിക്കളയാന്‍ പറ്റുമോ എന്നൊരു സംശയം-സ്വീകരിക്കാനും.
പക്ഷേ ആ ലേഖനങ്ങളെല്ലാം മാഗ്‌നെറ്റിക് തെറപ്പിയെപ്പറ്റിയുള്ള ലേഖനങ്ങളാണല്ലോ. ഇത് ഭൂമിയും മനുഷ്യനും തമ്മിലുള്ള മാഗ്‌നെറ്റിക് ഫീല്‍ഡിനെപ്പറ്റിയുള്ള പോസ്റ്റല്ലേ (ജിയോമാഗ്‌നെറ്റിസം). ഭൂമിയുടേത് 0.5-0.7 T (അതോ 5-7 ഓ) ആണെന്ന് തോന്നുന്നു. അത്ര ശക്തികുറഞ്ഞ മാഗ്‌നെറ്റിക് ഫീല്‍ഡിന് മനുഷ്യനെ affect ചെയ്യാന്‍ പറ്റുമോ എന്നറിയില്ല. പറ്റുമോ എന്നറിയില്ല/പറ്റില്ലായിരിക്കാം എന്ന രീതിയില്‍ ഏതോ ഒരു അമേരിക്കന്‍ യൂണിവേഴ്‌സിറ്റിയിലെ (ജോണ്‍ ഹോപ്‌കിന്‍സ് ആണോ എന്നൊരു സംശയം) ക്യാന്‍സര്‍ റിസേര്‍ച്ച് സൈറ്റില്‍ കണ്ടിരുന്നു. രക്തത്തിലെ അയണിനെപ്പറ്റിയും അതിന്റെ മാഗ്‌നെറ്റിസത്തെപ്പറ്റിയും കൈയ്യൊപ്പ് തന്ന ഹൈബീം പേപ്പറില്‍ പറയുന്നുണ്ട്. പക്ഷേ അത് അങ്ങിനെതന്നെയാണോ എന്ന് വെരിഫൈ ചെയ്യണം.
ഇതിനെപ്പറ്റി നല്ല രീതിയില്‍ പഠനം നടത്തുന്നവരുണ്ടോ എന്നറിയില്ല. ഫിസിക്സ്/ബയോളജി/മെഡിസിന്‍ എന്നീ മേഖലകളിലുള്ള എക്സ്‌പെര്‍ട്ട്‌സിനോട് ചോദിച്ചാല്‍ എന്തെങ്കിലും വിവരം കിട്ടുമായിരിക്കും. കുറെ ജേണലുകളില്‍ നോക്കിയിട്ട് കണ്‍ക്ലൂസീവായി ഒന്നും കിട്ടിയില്ല (ഓടിച്ച് നോക്കിയതേ ഉള്ളൂ).
ബ്ലോഗില്‍ നിന്നും നെറ്റില്‍ നിന്നും (വിക്കിപീഡിയ ഉള്‍പ്പടെ) ഉള്ള അറിവുകള്‍ അവസാന അറിവുകളായി എടുക്കരുത്; കാര്യത്തെപ്പറ്റി ഒരു ഐഡിയ ഉണ്ടാക്കാനും (തെറ്റാണെങ്കില്‍ കൂടി) കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാനുള്ള ഒരു മാര്‍ഗ്ഗവുമായി മാത്രം അവയെ കാണണം എന്നതാണ് എന്റെ അനുഭവം.
"'വടക്കോട്ടെടുക്കുക’ എന്നത് മരണവുമായി ബന്ധപ്പെട്ടതാവുമ്പോള്‍ വടക്കോട്ട് തല വെപ്പിച്ച്, കാലന്‍ കോഴിയുടെ കൂവല്‍ കേള്‍പ്പിച്ച് എന്തിനു വല്ലവരുടെയും ഉറക്കം കളയാന്‍ ശ്രമിക്കണം! "
ReplyDeleteഇതു വായിക്കുന്ന ആര്‍ ക്കും തോന്നാവുന്നതേ എനിക്കും തോന്നീള്ളൂ.. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്ര വലിയ അബദ്ധം എഴുതി വിടില്ലായിരുന്നു.
വക്കാരിയുടെ കമന്റ് വായിച്ചാല്‍ നന്നായിരിക്കും .ഒരു കാര്യത്തെ കുറിച്ച് നൂറു ശതമാനം ഉറപ്പില്ലെങ്കില്‍ ആധികാരികമയി പറയാതെ ഇരുന്നാല്‍ തെറ്റിദ്ധാരണകള്‍ ഒഴിവാക്കുവാന്‍ സാധിക്കും .
പൂമ്പറ്റ ഞന്‍ വായിച്ചു. ഇനി പാബ്ളൊ നെരൂദ തുടങ്ങിയവരുടെ മഹത്തായ കവിതകള്‍ മലയളത്തില്‍ വായിക്കാവുന്ന ഒരു ലിങ്ക് ഞാന്‍ തരട്ടെ? ചിലപ്പോള്‍ ഒരു ജോലിയും കിട്ടിയേക്കും .
ഉണ്ണീക്കുട്ടാ, ഞാന്‍പറയുന്നത് തെറ്റിയാല്‍ തിരുത്താന്‍ ഒരു മടിയുമില്ല. തൊട്ടു താഴ്ഭാഗം വായിച്ചില്ല, അല്ലേ! ഇനി കമന്റിടുമ്പോള്‍ താഴെയുള്ള ഭാഗവും വായിക്കണേ.. സബ്ജക്റ്റുമായി ബന്ധമില്ലെങ്കിലും തെക്കോട്ടെടുക്കലാണതെന്ന് അവിടെയുണ്ട്.
ReplyDeleteവക്കാരീ, ഒരു ടെസ് ലയുടെ 1/20000 മാത്രമേ (ദാറ്റ് ഈസ്, 1 tesla is equal to 20,000 times the Earth's magnetic field) ഭൂമിയുടെ മാഗ്നറ്റിക് ഫ്ലക്സ് ഡെന്‍സിറ്റി വരികയുള്ളൂ (0.00005 T ). എന്നാല്‍ ചില ഗ്ര്ഹോപകരണങ്ങളുടെ
പ്രഭാവം നോക്കുക.
കാര്യം സയന്റിഫിക് ആണെന് ഇപ്പോഴും തീര്‍ത്തു പറഞ്ഞിട്ടില്ല എന്ന് കരുതിയാല്‍ തന്നെയും ‘ശാസ്ത്ര സത്യം’ എന്നു വിശേഷിപ്പിക്കുന്നത് തന്നെ തെറ്റാവുമല്ലോ. ഈ തീര്‍പ്പിനും പ്രശ്നമുണ്ട്. കൈരേഖാ ശാസ്ത്രം സിലബസില്‍ വരുന്നത് പോലെയാണത്. രണ്ടുപക്ഷം.
പ്രിയ വക്കാരിമഷ്ടാ, ഒരു സുപ്രധാന കാര്യം കൂടി പരിശോധിക്കാമോ?
ReplyDeleteമനുഷ്യ ശരീരത്തില്‍ ശിരോഭാഗം കാന്തികമായി North-ഉം കാല്പാദം South-ഉമാണെന്ന സങ്കല്പം. അത് ശരിയാണെങ്കില്‍ മാത്രമേ ആകര്‍ഷണ വികര്‍ഷണങ്ങളുടെ പ്രശ്നം ഉദിക്കുകയുള്ളൂ.
സയന്റിഫിക്കലി ഇത് തെറ്റാണെന്നാണു എന്റെ പക്ഷം.
കൈയ്യൊപ്പ് കാണിച്ച് തന്ന Research Paper ല്‍ ( http://www.encyclopedia.com/doc/1G1-20915033.html )നിന്നു മാത്ര മാണ് ഈ വിഷയത്തെപ്പറ്റി കുറച്ചെങ്കിലും കാര്യങ്ങള്‍ അറിയാന്‍ പറ്റിയത്. പ്രസ്സക്ത ഭാഗം ഇവിടെ കൊടുക്കുന്നു.
ReplyDelete"Some dubious literature suggests that magnetic fields attract blood, citing all the iron it contains. However, iron in the blood is very different from metallic iron, which is strongly magnetic because the individual atomic magnets are strongly coupled together by the phenomenon we call ferromagnetism. The remarkable properties of ferromagnetic materials are a result of the cooperative behavior of many, many magnetic atoms acting in unison. The iron in blood consists instead of isolated iron atoms within large hemoglobin molecules, located inside the red blood cells. Although each of the iron atoms is magnetic, it is not near other iron atoms, and remains magnetically independent.
The net effect of the weak paramagnetism of the isolated' iron atoms in hemoglobin is only a slight decrease in the overall diamagnetism of blood. Blood, like water, is weakly repelled by magnetic fields, not attracted."
ഒരിടത്ത് മാത്രമേ കണ്ടുള്ളുവെങ്കിലും, Indian Institute of Scientific Herritage മായി ഞാന്‍ take up ചെയ്യുന്നുണ്ട്.
സംവാദത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി.
This comment has been removed by the author.
ReplyDelete