Sunday, April 01, 2007

പെരുന്തച്ചന്‍ സായിപ്പ് യാത്രയായി

മലയാളിയുടെ വാസ്തുശില്പകലയ്ക്ക് എന്നും പ്രിയപ്പെട്ട “ലാറി ബേക്കര്‍” വിട പറഞ്ഞു.

സാധാരണക്കാരുടെ പെരുന്തച്ചനായിരുന്നു ഈ ഇംഗ്ലണ്ടുകാരന്‍.
അദ്ദേഹത്തിന്റെ ഓര്‍മ്മയായി നമ്മുടെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന സ്മാരകങ്ങള്‍ ഒരുപാടാണ്.
കയ്യില്‍ നില്‍ക്കാത്ത കാശിനു വീടുവയ്ക്കാതെ കയ്യിലുള്ള കാശിനു നല്ലവീടുവയ്ക്കാന്‍ മലയാളിയെ പടിപ്പിച്ചത് ഈ ബേക്കര്‍ സായിപ്പായിരുന്നു.

സിമന്റു പൂശാത്ത ചുവരുകള്‍ ഉള്ള വീടുകളെ (ഏത് ആര്‍ക്കിടെക്റ്റ് നിര്‍മ്മിച്ചാലും) നമ്മള്‍ ‘ബേക്കര്‍ സ്റ്റൈല്‍‘ വീടുകള്‍ എന്നു പറഞ്ഞതിന്റെ കാരണം ഈ സായിപ്പിന്റെ ദീര്‍ഘവീക്ഷണം മാത്രമാണ്.

തമ്പാനൂരിലെ വളഞ്ഞുമുകളിലേക്ക് കയറുന്ന ഇന്ത്യന്‍ കോഫീഹൌസിന്റെ ‘മാവേലിക്കഫേ’ ല്‍ ഇരിക്കുമ്പോള്‍ നമ്മള്‍ അറിയാതെ ഓര്‍ത്തുപോകും ഈ സായിപ്പിന്റെ വ്യത്യസ്ത ചിന്തകളെ.

ബേക്കര്‍ സായിപ്പിനു ആദരാഞ്ജലികള്‍.

6 comments:

  1. മലയാളിയുടെ വാസ്തുശില്പകലയ്ക്ക് എന്നും പ്രിയപ്പെട്ട “ലാറി ബേക്കര്‍” വിട പറഞ്ഞു.

    ReplyDelete
  2. നന്നായി കുമാറേട്ടാ..അടുത്ത് പരിചയപ്പെടാന്‍ കഴിഞ്ഞ് തികഞ്ഞ മനുഷ്യസ്നേഹികളിലൊരാള്‍..!
    ആദരാഞ്ജലികള്‍.

    ReplyDelete
  3. ആദരാഞ്ജലികള്‍ ; എന്‍റെ ഗുരുസ്ഥാനീയനുള്ള പ്രണാമം ഇവിടെ

    ReplyDelete
  4. നമ്മിലെ ചില നന്മകളുടെ തിരിച്ചറിവിലാകണം ബക്കര്‍ സായ്‌വിനു് ഈ സ്നേഹം കേരളീയരോട് പങ്കു വയ്ക്കാന്‍ തോന്നിയതു്. ഇവിടെ ജീവിച്ചു തീര്‍ക്കാം എന്നു കരുതിയത്. ആ വലിയ മനുഷ്യന്‍ ഒരു വിപ്ലവം തന്നെ തീര്‍ത്ത് നമ്മെ കുറച്ചേറെ അത്ഭുതപ്പെടുത്തുകയും ചെയ്തു.
    പ്രിയ സോദരാ....... ഞങ്ങളുടെ സ്നേഹാദരങ്ങള്‍......

    ReplyDelete
  5. ബേക്കര്‍ സായിപ്പിന്റെ വീട്ടില്‍ ഞാന്‍ പോയിട്ടുണ്ട്! ഒരൊന്നൊന്നര വീടാണത്! മാവേലി കഫേ പോലെ വ്യത്യസ്ഥം!

    അദ്ദേഹത്തിന്റെ സംഭാവനകള്‍ക്ക് വേണ്ടത്ര അംഗീകാരം മലയാളികള്‍ നല്‍കിയിട്ടുണ്ടോന്ന് സംശയം!

    ആദരാഞ്ജലികള്‍!

    ReplyDelete
  6. ബാംഗ്ലൂരിനടുത്ത് പ്രോതിമാ ബേഡിയ്ക്ക് വേണ്ടി ഇദ്ദേഹം ഡിസൈന്‍ ചെയ്ത നൃത്യഗ്രാമം ഞാന്‍ കണ്ട കലാശാലകളില്‍ വെച്ച് ഏറ്റോം കലാപരമായിട്ട്ള്ളതാ. കോണ്‍ക്ക്രീറ്റ് പത്തായങ്ങളില്‍ ചത്തൊടുങ്ങണ നമ്മക്കിതൊക്കെ ആസ്വദിക്കാനുള്ള അവസരം തന്ന ബേക്കര്‍ സായിപ്പിന് ആദരാഞ്ജലികള്‍.

    ReplyDelete