Tuesday, April 10, 2007

ആയിരത്തിന്റെ നിറവില്‍




ഇന്ന് ചില ബ്ലോഗുകള്‍ കൂടി ബ്ലോഗ്‌റോളില്‍ ചേര്‍ത്തതോടുകൂടി ബ്ലോഗ്‌റോളിലെ ബ്ലോഗുകളുടെ എണ്ണം ആയിരം തികച്ചു.

ബ്ലോഗ്‌റോളിനെക്കുറിച്ച് അല്‍പ്പം.
ക്ഷുരകന്‍ എന്ന ബ്ലോഗര്‍ നടത്തിയിരുന്നതായിരുന്നു ആദ്യം ബ്ലോഗര്‍മാര്‍ ഉപയോഗിച്ചിരുന്ന ബ്ലോഗ്‌റോള്‍. പിന്നീട് ക്ഷുരകന്‍ ബ്ലോഗ്ഗിങ്ങ് നിര്‍ത്തി അപ്രത്യക്ഷനായി. ബ്ലോഗുകളുടെ എണ്ണം പിന്നീട് ക്രമാതീതമായി വളര്‍ന്നപ്പോള്‍ ഈ ബ്ലോഗ്‌റോള്‍ ആവശ്യത്തിനു ഉപകരിക്കാതെ വന്നപ്പോഴാണ് 2006 മാര്‍ച്ച് തുടക്കത്തില്‍ പുതിയ ഒരു റോള്‍ തുടങ്ങിയത്. തുടങ്ങുമ്പോള്‍ ഒറ്റ ദിവസത്തില്‍ പലരുടേയും സഹായം കൊണ്ട് കണ്ടു പിടിച്ച് റോളില്‍ ചേര്‍ത്തത് നൂറില്‍പ്പരം ബ്ലോഗുകളാണ്. അന്ന് അത്ര ബ്ലോഗുകളേ ഉണ്ടായിരുന്നുള്ളൂ എന്നാണ് എന്റെ വിശ്വാസവും. പിന്നീട് പിന്മൊഴികളില്‍ പുതിയ ബ്ലോഗുകള്‍ വരുന്ന മുറയ്ക്ക്, ബ്ലോഗ്‌റോളില്‍ ചേര്‍ക്കുകയായിരുന്നു. ആഴ്ചയില്‍ ഒന്നും, അല്ലെങ്കില്‍ ദിവസങ്ങള്‍ കൂടുമ്പോള്‍ ഒന്നും ഒക്കെയായി റോളില്‍ ചേര്‍ക്കപ്പെട്ടിരുന്ന ബ്ലോഗുകളുടെ എണ്ണം പയ്യെപ്പയ്യെ കൂടിക്കൂടി ഇപ്പോള്‍ ദിവസം അഞ്ചിലധികം ബ്ലോഗുകള്‍ അതിലേയ്ക്ക് ചേര്‍ക്കേണ്ടുന്ന അവസ്ഥയിലായി. എങ്കിലും പുതിയ ബ്ലോഗുകള്‍ കാണുന്ന പുറയ്ക്ക് റോളില്‍ ചേര്‍ക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രദ്ധിക്കാറുണ്ട്. പുതിയ ബ്ലോഗുകള്‍ കണ്ടുപിടിക്കാനും റോളില്‍ ഇല്ലാത്ത പഴയ ബ്ലോഗുകള്‍ ചൂണ്ടിക്കാണിക്കാനും ഇംഗ്ലീഷില്‍ പേരുള്ള ബ്ലോഗുകളോട് മലയാളത്തിലേയ്ക്ക് പേര് മാറ്റാനും ഒക്കെയായി ഈ റോളിന്റെ പരിപാലനത്തിന് സഹായിച്ച ഒരുപാട് പേരുണ്ട്. ഓരൊരുത്തരോടും ഞാന്‍ നന്ദി പ‌റഞ്ഞ് കൊള്ളുന്നു.

ആയിരത്തിലധികം ബ്ലോഗുകളുണ്ടെങ്കിലും ബ്ലോഗര്‍മാരുടെ എണ്ണം എത്രയുണ്ടാകാം എന്നതിനു കണക്കുകള്‍ ലഭ്യമല്ല. മലയാളംബ്ലോഗ്സ്.ഇന്‍ പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇത് 895 ആണ്. പക്ഷെ ഇതില്‍ ഇന്ന് ആക്റ്റീവ് അല്ലാത്ത ബ്ലോഗര്‍മാരുമുണ്ട് (ബ്ലോഗ് തന്നെ ഡിലീറ്റ് ചെയ്തവര്‍ ഉള്‍പ്പെടെ)എന്നതിനാല്‍ ഇത് കൃത്യമല്ല. പോര്‍ട്ടലിന്റെ കണക്കുകള്‍ പ്രകാരം ഇന്ന് ദിവസവും പുതുതായി വരുന്ന പോസ്റ്റുകള്‍ അന്‍പതിനടുത്തുണ്ട് (ഇത് ഒരു ശരാശരി കണക്കാണ്).

ബ്ലോഗുകള്‍ ഒരു സുപ്രധാന നാഴികക്കല്ലാണ് കൈവരിച്ചിരിക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. നാലക്ക സംഖ്യയില്‍ എത്തി നില്‍ക്കുന്ന ഈ ബ്ലോഗുകള്‍ ഇന്ന്, ഒരു വര്‍ഷം മുന്നെ ഉണ്ടായിരുന്ന ബ്ലോഗ് സംസ്കാരത്തില്‍ നിന്നും വ്യാപ്തിയില്‍ നിന്നും ഒക്കെ ഒരുപാട് മാറിയിരിക്കുന്നു. പുതുതായി വരുന്ന രചനകള്‍ എല്ലാം വായിക്കുക എന്നത് ബ്ലോഗര്‍മാര്‍ക്ക് ഒരു ദിവസം മുഴുവന്‍ ഇരുന്നാലും സാധിക്കാത്തവണ്ണം കൂടിയിരിക്കുന്നു. ഈ ബ്ലോഗുകളില്‍ എല്ലാം വരുന്ന കമന്റുകള്‍ കൂടി പിന്മൊഴികളേയും ശ്വാസം മുട്ടിക്കുന്നു. പിന്മൊഴികള്‍ ഗൂഗിള്‍ ഗ്രൂപ്പിന്റെ കണക്കുകള്‍ പ്രകാരം മാസം പന്ത്രണ്ടായിരത്തിലധികം കമന്റുകളാണ് അവിടേയ്ക്ക് ഒഴുകിയെത്തുന്നത്.

ആയിരത്തിന്റെ നിറവില്‍ നില്‍ക്കുന്ന ബൂലോകത്തിന്റെ കുടുമ്പാംഗങ്ങളെ ഞാന്‍ ഈയവസരത്തില്‍ അനുമോദിക്കുകയാണ്. ഈ വിജയം എല്ലാവര്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. വല്ലപ്പോഴുമൊക്കെ ചെറിയ അടിയും വഴക്കുമൊക്കെ ഉണ്ടാക്കുമെങ്കിലും ഇന്നും നാം ഒരു വലിയ കുടുമ്പം തന്നെയാണ്. അറുപതു തികഞ്ഞവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെയുള്ള ഈ ബ്ലോഗര്‍മാരില്‍ എല്ലാവരും സമന്മാരാണെന്നത് തന്നെ ഈ കൂട്ടായ്മയുടെ വിജയവും. എല്ലാവര്‍ക്കും എന്റെ ആശംസകള്‍.

* ആയിരം എന്നത് കൃത്യമായ ഒരു സംഖ്യ അല്ല. ഇതില്‍ ഞാന്‍ കാണാതെ പോയിരിക്കാവുന്ന പല ബ്ലോഗുകളും, മലയാളത്തിലല്ലാതെ പേരുകള്‍ ഉള്ള ബ്ലോഗുകളും, ആദ്യാക്ഷരം മലയാളത്തിലല്ലാതെയുള്ള ബ്ലോഗുകളും ഒഴിവാക്കപ്പെട്ടിരിക്കാം. എങ്കിലും ആയിരം ആയിരം തന്നെ ;)

63 comments:

  1. ശ്രീക്കുട്ടന്റെ ഉദ്യമനത്തിനു ലാല്‍ സലാം. മലയാളം ജയിയ്കട്ടെ.

    അപ്പോ നീ ആളു ഡീസന്റ്‌ തന്നെ!

    ReplyDelete
  2. നന്നായി ശ്രീജീ ഈ സ്ഥിതിവിവരക്കണക്ക്...
    ബൂലോഗം കൂടുതല്‍ ഐക്യത്തോടെ, സന്തോഷത്തോടെ മുന്നോട്ട് പോകട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete
  3. ഒരു ഉത്തമ വിഷുക്കൈ നീട്ടം, എല്ലാ മലയാളി ബ്ലോഗ്ഗേര്‍സിനും

    ReplyDelete
  4. ഈ സപ്തതീന്നു വെച്ചാ എന്താ അര്‍ത്ഥം

    ReplyDelete
  5. Good catch, Siju. Corrected it. Thanks

    ReplyDelete
  6. Good effort man..So you are the one behind that..aaha..!

    ReplyDelete
  7. ചാത്തനേറ് :: ഇനി ഇപ്പോള്‍ എല്ലാരും വന്ന് കൊള്ളാം നന്നായിട്ടുണ്ട് അഭിനന്ദനങ്ങള്‍ എന്നൊക്കെ പറഞ്ഞിട്ട് പോകും

    അതിനു മുന്‍പ്
    “ഇന്നും നാം ഒരു വലിയ കുടുമ്പം തന്നെയാണ്”
    ഇമ്പോസിഷന്‍ എഴുതെടാ കുടുംബം 1000 തവണ..

    :)
    ഇനി ആദ്യം പറഞ്ഞത് കട്ട് + പേസ്റ്റ് :)

    ReplyDelete
  8. അഭിവാദ്യങ്ങള്‍

    ReplyDelete
  9. അഭിവാദ്യങ്ങളോടെ ഒന്‍പതാമന്‍ :)

    ReplyDelete
  10. അടിപൊളി...1000 തികച്ചല്ലെ??? ആക്ടീവ് ബ്ലോഗേഴ്സ് എത്രയുണ്ടെന്ന് കണ്ടെത്താന്‍ വല്ല വഴിയുമുണ്ടോ???

    ReplyDelete
  11. സംഗച്ഛധ്വം സംവദധ്വം
    സംവോ മനാംസി ജാനതാം
    ദേവാഭാഗം യഥാപൂര്‍വേ
    സഞ്ജനാനാ ഉപാസതേ...

    ബൂലോഗം ഒത്തൊരുമയോടെ മുന്നേറട്ടെ! :)

    ReplyDelete
  12. ശ്രീജിത്തേ,

    എന്റെ സ്നേഹം സ്വീകരിക്കുക

    ReplyDelete
  13. ശ്രീജിത് :) 999 പേര്‍ക്കും പിന്നെ എനിക്കും ആശംസകള്‍.!!

    ReplyDelete
  14. 2005 ഒക്റ്റോബറില്‍ എന്റെ ബ്ലോഗ്‌ തുടങ്ങുമ്പോള്‍ മൊത്തം മലയാളം ബ്ലോഗുകളുടെ എണ്ണം 36 ആയിരുന്നു. ഓര്‍ത്താല്‍ എല്ലാവരേയും എഴുതാന്‍ പറ്റും- സിബു, വിശ്വം മാഷ്‌, കലേഷ്‌, അനിലേട്ടന്‍, അതുല്യ, എവൂരാന്‍, കുമാര്‍, പെരിങ്ങോടന്‍, ബെന്നി, ഉമേഷ്‌ ഗുരുക്കള്‍, സൂ, രാത്രിഞ്ചരന്‍, ക്ഷുരകന്‍, തുളസി, ചന്ദ്രേട്ടന്‍, പാപ്പാന്‍, നളന്‍, സുനിലുമാര്‍ രണ്ടെണ്ണം, സന്തോഷ്‌, ചേതന...

    ക്ഷു ഇട്ടിട്ടുപോയ ബ്ലോഗ്‌ റോള്‍ കഴിഞ്ഞ മാര്‍ച്ചില്‍ നൂറാക്കി ശ്രീജിത്തിനെ ഏല്‍പ്പിച്ചത്‌ ഈ മാര്‍ച്ചില്‍ ആയിരമാക്കി തന്നു. എന്തൊരു കൈപ്പുണ്യം.മുഖ്യധാരയെന്ന് അവര്‍ അവകാശപ്പെടുന്നതിലെ തന്നെ എത്ര സെലിബ്രിറ്റികള്‍ ബൂലോഗത്ത്‌ എത്തി- മേതില്‍, ദത്തൂക്ക്‌ ജോസഫേട്ടന്‍, ജോസഫ്‌ ആന്റണി, സി പി ബിജു, സുജിത്ത്‌, സുധീര്‍, ഷാഹിന, നിര്‍മ്മല, ചുള്ളിക്കാട്‌... അവരെപ്പോലും മൊത്തത്തില്‍ ഓര്‍മ്മയില്ല, ബൂലോഗത്തിന്റെ വലിപ്പം അത്രയുമുണ്ട്‌ ഇന്ന്. ആയിരത്തില്‍ ഇരുനൂറുപേരെപ്പോലും എനിക്കു വായിക്കാന്‍ കഴിഞ്ഞിട്ടുണ്ടാവില്ല, വായിച്ചാലും തീരാത്ത കടലുപോലെ ഇന്റര്‍നെറ്റില്‍ പരക്കുന്ന മലയാളം.

    വളരട്ടെ, പരക്കട്ടെ, നിറയട്ടെ, ഉയരട്ടെ. ബൂലോഗര്‍ക്ക്‌ എന്റെ ആയിരം ആശംസകള്‍!

    ReplyDelete
  15. ശ്രീജിത്തേ, പിടി ഒരു ഗുഡ് ബോയ്:)

    ReplyDelete
  16. ആ ആയിരത്തില്‍ ഒരാളാവാന്‍ കഴിഞ്ഞതിലുള്ള അഭിമാനത്തോടെ.. ഈ കുടുംബം ഇനിയും സന്തോഷത്തോടെ മുന്നോട്ട് നീങ്ങട്ടേ എന്നാഗ്രഹിച്ചു കൊണ്ട്... ഒരു ക്ലാപ്പ്. :)

    ReplyDelete
  17. ആയിരത്തിനിടയില്‍ ഓഫ്‌ ടോപ്പിക്ക്‌:
    ബൂലോഗ ക്ലബ്‌ മെംബര്‍ഷിപ്‌ വേണമെന്ന് പറഞ്ഞ്‌ ആരൊക്കെയോ എവിടൊക്കെയോ കമന്റും മെയിലും അയച്ചിരുന്നു. അതില്‍ ചിലതു കണ്ടു, പലതും കാണാതെ പോയി. അവരെല്ലാം ഒന്നുകില്‍ ഈ ത്രെഡിനു താഴെ സ്വന്തം ബ്ലോഗ്‌ URLഉം ഈ-മെയില്‍ ഐഡിയും ഇടുകയോ ശ്രീജിത്തിനെയോ ആദിത്യനെയോ എന്നെയോ ഈമെയില്‍ വഴി അക്കാര്യം അറിയിക്കുകയോ ചെയ്താല്‍ നന്നായിരുന്നു. പിന്മൊഴി ദൈനം ദിനം നൂറുകണക്കിനു മെയിലാണ്‌ അയക്കുന്നത്‌, അതില്‍ പെട്ട്‌ ആരുടെയെങ്കിലും കത്തുകള്‍ ഞാന്‍ മിസ്സ്‌ ചെയ്തിട്ടുണ്ടെങ്കില്‍ മന്നിച്ചിടുങ്കോ സാമീ...

    ReplyDelete
  18. ബൂലോകം എന്ന കൂട്ടായ്മയുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുന്നു.

    വരമൊഴിയുടെയും കീമാന്റെയും പിന്മൊഴിയുടെയും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍ മാത്രമല്ല ഒരു പാട് നന്ദിയും...

    ReplyDelete
  19. ഈ ശ്രീജിത്ത് ഞങ്ങള്‍ക്കെവിടെയോ നഷ്ടപ്പെട്ടു പോയിരുന്നു. തിരിച്ചു തന്നതിനു ദൈവത്തിനു സ്തുതി.
    നന്മയുടെ വിഷുക്കാലമാണ്.
    വിത്തും കൈക്കോട്ടും തെരഞ്ഞെടുത്തു കണ്ടത്തിലിറങ്ങേണ്ട പുതുമഴയുടെ ഗന്ധമുയരുന്ന കതിരുകാണാക്കിളിയുടെ ഉണര്‍ത്തുപാട്ടുകാലം.

    വിത്തും കൈക്കോട്ടും..!
    ചക്കക്കുപ്പുണ്ടൊ..!
    അച്ഛന്‍ കൊമ്പത്ത്..!
    അമ്മ വരമ്പത്ത്..!

    ആയിരമിനി ആയിരങ്ങളാവാന്‍ ആശംസകള്‍.

    ReplyDelete
  20. ആയിരം ആശംസകളും ഒപ്പം ഒരു പരാതിയും: ഈ ബ്ലോഗ്‌റോള്‍ തന്നെയാണു ഗുരുകുലത്തില്‍ കാണുന്നതെന്നു വിശ്വസിക്കുന്നു. കുറെക്കാലമായി എന്റെ ബ്ലോഗ്‌ ഈ ബ്ലോഗ്‌റോളില്‍ കാണുന്നില്ല. പിന്നെയും നോക്കിയപ്പോള്‍ ഇഞ്ചിയുടെ ബ്ലോഗ്‌, പ്രതിഭാഷ എന്നിവയും കണ്ടില്ല. ബ്ലോഗര്‍ പുതുക്കിയതിന്റെ കുഴപ്പമായിരിക്കും. സമയം കിട്ടുമ്പോള്‍ പരിഹരിക്കണമെന്നപേക്ഷിക്കുന്നു.

    ReplyDelete
  21. വല്ലപ്പോഴുമൊക്കെ ചെറിയ അടിയും വഴക്കുമൊക്കെ ഉണ്ടാക്കുമെങ്കിലും ഇന്നും നാം ഒരു വലിയ കുടുമ്പം തന്നെയാണ്. അറുപതു തികഞ്ഞവര്‍ മുതല്‍ കൊച്ചുകുട്ടികള്‍ വരെയുള്ള ഈ ബ്ലോഗര്‍മാരില്‍ എല്ലാവരും സമന്മാരാണെന്നത് തന്നെ ഈ കൂട്ടായ്മയുടെ വിജയവും....

    എല്ലാം എനിക്ക് പുതിയ അറിവുകള്‍. നന്ദി.

    ReplyDelete
  22. ഇതാണോ അപ്പോള്‍ ഈ പറയുന്ന ആയിരം പൂര്‍ണ്ണ ചന്ദ്രനെ കാണുക എന്ന്?

    നന്നായി. കൊടെടാ ഗയ്!

    നീ ഒരുത്തനേയുള്ളു (നിന്റെ മാതാപിതാക്കള്‍ക്ക് അല്ല. അവിടെ വേറേ ഒരാള്‍ കൂടി ഉണ്ട് എന്ന് അറിയാം)
    നീ ഒരുത്തനേയുള്ളു ഞങ്ങള്‍ക്ക്.
    ഇങ്ങനെ ഒക്കെ ചെയ്യാന്‍. (പുകഴ്ത്തിയതു മതിയോടാ?)

    അപ്പോള്‍ എപ്പഴാ ഇതിന്റെ ചെലവ്?
    ടിക്കറ്റ് ബുക്ക് ചെയ്യട്ടേ? എന്നെ അങ്ങു ദത്തെടുക്കുവോ?

    ReplyDelete
  23. ശ്രീജിത്തിനും, ബൂലോഗത്തിലെ എല്ലാവര്‍ക്കും ആശംസകള്‍.

    ReplyDelete
  24. ആഹ്ലാദകരമായ നേട്ടം.

    വരമൊഴിയ്ക്കും കീമാനും തനിമലയാളത്തിനും മലയാളംബ്ലോഗ്സ്.ഇന്‍-നും പിന്നെ ഇതിന്റെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച/പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കും, സകലരെയും കൂട്ടിയിണക്കിക്കൊണ്ടുപോകുന്ന ജെന്റില്‍മാന്‍ ബ്ലോഗര്‍മാര്‍ക്കും പിന്മൊഴി ചൂടുപിടിപ്പിച്ചുനിര്‍ത്തുന്നവര്‍ക്കും നന്ദിയും ആശംസകളും.

    ഒപ്പം, മലയാളം ബ്ലോഗുകളില്‍ ആളെവിളിച്ചുകൂട്ടുന്ന കൊടകരയും മൊത്തംചില്ലറയും തുടങ്ങി, ലേറ്റസ്റ്റ് പുലി/പുപ്പുലി ബ്ലോഗുകളും ‘സെന്‍സേഷണലിസ്റ്റ്‘ കമന്റേഴ്സും ഒക്കെ ഈ വിഷയത്തില്‍ കൃതജ്ഞത അര്‍ഹിക്കുന്നു. (അല്ല, ഞാനാരാ ഇപ്പോ ഇവിടെ കൃതജ്ഞത പറയാന്‍ :-) )

    ഈയൊരു മായികലോകം സൃഷ്ടിച്ചതിന് ഓരോരുത്തര്‍ക്കും വീണ്ടും നന്ദി.

    സസ്നേഹം.

    ReplyDelete
  25. ബൂലോകര്‍ക്കു് നല്ല ഒരു വിഷുക്കണിയും നല്ല ഒരു കൈ നീട്ടവും തന്നെ ഇതു്. ശ്രീജിത്തിന്‍റെ പരിശ്രമത്തിനു് ഭാവുകങള്‍.അഭിനന്ദനങ്ങള്‍.ശ്രീജിത്തിനും എന്‍റെ എല്ലാ ബൂലോകര്‍ക്കും വിഷു ആശംസകള്‍.!

    ReplyDelete
  26. ശ്രീ ആശംസകള്‍... ഈ ഉദ്യമത്തിന് അഭിനന്ദങ്ങള്‍.

    ReplyDelete
  27. നല്ല മനസ്സിനു..അല്ല... മനസ്സുകള്‍ക്കു.. നന്മമാത്രം...നമ്മളെത്ര നന്മയുള്ളവരാ...നന്മ ജയിക്കണം.

    ReplyDelete
  28. എല്ലാ ബൂലോകവാസികള്‍ക്കും ഹൃദയം നിറഞ്ഞ ആശംകള്‍.

    ശ്രീക്കൊരു സ്പെഷ്യല്‍

    ReplyDelete
  29. ആദ്യത്തെ 36 പേരിലൊരാളായാ ദേവേട്ടന്റെ അഭിമാനത്തോടെയുള്ള ആ കമന്റു കണ്ടിട്ട്‌ അസൂയ തോന്നുന്നു. ആദ്യത്തെ 100 ലോ 500 ലോ ആകാനൊത്തില്ലല്ലോ എന്ന്‌ ഒരു സങ്കടൊം തോന്നുന്നു.

    ഇനി ഈ ബ്ലോഗ് റോള്‍ 10,000 ആകുമ്പോ ഞാനും കമന്റിടും, നോക്കിക്കോ ..

    “ഞാനൊക്കെ വരുമ്പോ ഒരു ആയിരം പേരേ ഉണ്ടായിരുന്നുള്ളൂ ബ്ലോഗില്‍” എന്ന്‌.

    ശ്രീജിത്തേ അഭിനന്ദനങ്ങള്‍ .. ഒരു ശ്രീ കൂടി തന്ന്‌ ആദരിക്കുന്നു.

    ReplyDelete
  30. ശ്രീജിത്തിന്റെ സ്ഥിതിവിവരക്കണക്കിനു അഭിനന്ദനങ്ങള്‍. ആയിരത്തോളം മലയാളം ബ്ലോഗുകള്‍ ,ഒരുപക്ഷേ അതിനേക്കാള്‍ കൂടുതല്‍ ഉണ്ടാവാം എങ്കിലും ചുരുങ്ങിയ സമയം കൊണ്ട് ഇത് നേടാനായതില്‍ സന്തോഷിക്കുന്നു.

    ഒപ്പം,ഒരു യുണികോഡ് ഫോണ്ട് ഉണ്ടാക്കിയെടുത്ത് ഇങ്ങനെ ഒരു കൂട്ടായ്മയെ സൃഷ്ടിച്ചെടുക്കാന്‍ പ്രതിഫലേച്ഛയില്ലാത അഹോരാത്രം പണിയെടുത്ത സിബു, വിശ്വം, ഉമേഷ്, പെരിങ്ങോടന്‍ തുടങ്ങിയവരും അഭിനന്ദനമര്‍ഹിക്കുന്നു.

    ReplyDelete
  31. ശ്രീജിത്തേ, ഇനി ഒരു ലക്ഷത്തിന്റെ നിറവില്‍ എന്നൊരു തലക്കെട്ടോടെ അടുത്ത പോസ്റ്റിനായി കാത്തിരിക്കുന്നു :)

    മലയാളം ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

    ReplyDelete
  32. മലയാളം ബ്ലോഗിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും എന്റെ അഭിനന്ദനങ്ങള്‍.

    ReplyDelete
  33. :)
    നിനക്കിതൊരു പതിനായിരം ആക്കണമെന്നുണ്ടെങ്കില്‍ ഇപ്പോള്‍ പറ(യണം ) .... ആളൊന്നിനു 10 ബ്ലോഗാക്കിയാല്‍ നമുക്കിതൊ ടെന്‍ തൌസന്റാക്കം ....:-D
    ... അഭിനന്ദനങ്ങള്‍ !!!!!!
    :))
    :)))
    qw_er_ty

    ReplyDelete
  34. ആയിരത്തിന്‍ റെ നിറവില്‍ ശ്രീജിത്തിനും അണിയറ പ്രവര്‍ത്തകര്‍ക്കും

    പിന്നെ ഓരോ ബ്ലോഗേഴ്സിനും അഭിനന്ദനങ്ങള്‍

    ReplyDelete
  35. ഈ ആയിരങ്ങളുടെ കൂട്ടയോട്ടത്തില്‍ പങ്കെടുക്കാന്‍ കഴിയുന്നത്‌ തന്നെ സന്തോഷം, പലപ്പോഴും കൂടെ ഓടിയെത്താന്‍ കഴിയുന്നില്ലെങ്കിലും. വായനയുടെയും എഴുത്തിന്റെയും ലോകത്ത്‌ നിന്ന് തീര്‍ത്തും ഒറ്റപ്പെട്ടുപോയ എനിക്ക്‌ കിട്ടിയ ജീവശ്വാസമായിരുന്നു ബ്ലോഗെഴുത്തുകള്‍. മലയാളം അക്ഷരകൂട്ടുകള്‍ നിറയുന്ന മോണിറ്ററുകളും, ആംഗലേയം മൊഴിമാറ്റുന്ന കീബോര്‍ഡുകളും ആദ്യമെനിക്ക്‌ അത്ഭുതമായിരുന്നുവെങ്കില്‍ ഇപ്പോളത്‌ , ഇത്രയും വലിയ ജനകൂട്ടത്തിലൊരാളെന്ന് പറയുവാനും അതില്‍ അഭിമാനം കൊള്ളാനുമുള്ള ഉപായവുമായി. ഇതിനു പിന്നിലും മുന്നിലും നിന്ന് പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും ആശംസകള്‍. ഒപ്പം ബ്ലോഗ്‌ റോളിന്റെ ഉത്തരവാദിത്വമേറ്റെടുത്ത്‌ അത്‌ ഇത്രയും ഭംഗിയായി നിര്‍വ്വഹിക്കുന്ന ശ്രീജിത്തിന്‌ ഒരു സ്പെഷ്യല്‍ പൂച്ചെണ്ടും.

    - വിഷുദിനാശംസകള്‍

    ReplyDelete
  36. കുട്ടന്മേനോനേ.. കെവിന്റെയും രചനയുടേയും പേര് മറന്നുപോവല്ലേ. മൊത്തം ഈ സംരംഭത്തില്‍ ഏറ്റവും അധ്വാനം വേണ്ട പണി ഫോണ്ടുണ്ടാക്കലാണ്. അത്ര അധ്വാനം വേണ്ടാത്ത കാര്യങ്ങള്‍ ചെയ്തിട്ടാണ് ഞാനൊക്കെ ഇങ്ങനെ വായിട്ടടിച്ച്‌ നടക്കുന്നത്‌ :)

    ReplyDelete
  37. രാജേഷ് വര്‍മ്മ, പലരും തങ്ങളുടെ ബ്ലോഗുകള്‍ റോളില്‍ കാണുന്നില്ല എന്ന് പരാതി പറഞ്ഞിരുന്നു. എങ്ങിനെ അത് റോളില്‍ നിന്ന് അപ്രത്യക്ഷമായി എന്നറിയില്ല. ഫീഡിന്റെ പ്രശ്നമോ മറ്റെന്തെങ്കിലും പ്രശ്നം മൂലമോ റോളില്‍ നിന്ന് അവര്‍ തന്നെ ബ്ലോഗുകള്‍ കളയുമെന്ന് ഒരിടത്തും പറയുന്നില്ല. ഞാന്‍ അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല. എന്ത് പറ്റിയതാണെന്ന് എനിക്ക് അറിയുകയുമില്ല.

    രാജേഷേട്ടന്‍ പറഞ്ഞ ബ്ലോഗുകള്‍ ചേര്‍ത്തിട്ടുണ്ട്. ഇപ്പൊ റോളിലെ ബ്ലോഗുകളുടെ എണ്ണം 1007. റോളില്‍ ഇല്ലാത്ത ബ്ലോഗുകള്‍ തിരയാന്‍ നിര്‍വ്വാഹമില്ലാത്തത് കൊണ്ട് ഏതൊക്കെ ബ്ലോഗുകളാണ് റോളില്‍ ഇല്ലാത്തത് എന്ന് കണ്ടുപിടിക്കാന്‍ വഴിയൊന്നുമില്ല. ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് മലയാളംബ്ലോഗ്സ് പോര്‍ട്ടലിന്റെ ബ്ലോഗ്‌റോളില്‍ ബ്ലോഗുകള്‍ ചേര്‍ക്കപ്പെടുമ്പോള്‍ അവ ഈ റോളിലും ചേര്‍ക്കുക എന്നതാണ്. അവിടെ ഇപ്പോഴുള്ള ബ്ലോഗുകളുടെ എണ്ണം 1123 ആണ് ;) ഈ റോളില്‍ ഇല്ലാത്തതും ആ റോളില്‍ ഉള്ളതുമായ 116 ബ്ലോഗുകള്‍ കണ്ടു പിടിക്കാന്‍ മാത്രം ക്ഷമ ഇല്ല എനിക്ക്. ആരെങ്കിലും ഹെല്‍പ്പാമോ, പ്ലീസ്.

    വിട്ടുപോയ ബ്ലോഗുകള്‍ റോളില്‍ ചേര്‍ക്കാന്‍ അവയെക്കുറിച്ച് എന്റെ മെയില്‍ ഐഡിയില്‍ (sreejithk2000 @ gmail.com) എഴുതി അറിയിക്കുക.

    ReplyDelete
  38. ഒരായിരം ആശംസകള്‍

    ReplyDelete
  39. വൈകിയാണെത്തിയതെങ്കിലും എത്തിച്ചേര്‍ന്നു എന്നതില്‍ സന്തോഷിക്കുന്നു, ഞാന്‍.
    -ശ്രീജിത്ത്, അഭിനനന്ദനങ്ങള്‍, കൂടെ സിബു മുതല്‍ ഇങ്ങേ തലക്കുള്ള എല്ലാവര്‍‍ക്കും!

    ReplyDelete
  40. ഒരു തുണ്ട്‌ ഭൂമി ഇതില്‍ കിട്ടാന്‍ ഞാനാനെന്താ ചെയ്യേണ്ടേ?
    http://ashrafumpinnenaadum.blogspot.com/

    ReplyDelete
  41. നഷ്ടപ്പെട്ട പഴയകാലത്തെ ഓര്‍മ്മകളിലൂടെ തിരിച്ചു തന്ന്,പുത്തന്‍ ചിന്തകളും, സംവാദങ്ങളുമായി ഈ ബൂലോകം ലക്ഷങ്ങള്‍ തികയ്യ്ക്കട്ടെ..ജയ് മലയാളം...

    ReplyDelete
  42. ആയിരത്തില്‍ ഞാനൊരുവന്‍ ....

    ReplyDelete
  43. ബൂലോഗ കൂട്ടായ്മയുടെ തുടക്കക്കാര്‍ക്കും, നടത്തിപ്പുകാരായ എല്ലാബൂലോഗര്‍ക്കും ആശംസകള്‍. ആയിരംതലൈവാങ്കി അപൂര്‍‌വചിന്താമണി അടിച്ചുകേറി പതിനായിരമാകട്ടെ അടുത്ത വര്‍ഷത്തോടെ.

    ReplyDelete
  44. ഞാനിത് ഇന്നാണു കണ്ടെ.. എല്ലാര്‍ക്കും എന്റെയും ആശംസകള്‍..
    സ്വാമി ശരണം... ഇതിപ്പൊ ഒരു സംഭവായല്ലോ...ഹൊ!
    അപ്പൊ ശ്രീയേ... നന്നായിട്ട്ണ്ട്‌ട്ടാ...ഒപ്പം നന്ദീം ഉണ്ട്.. :-)

    ReplyDelete
  45. ബൂലോഗത്തിന്റെ പിറവിക്കും
    അതിനു പിറകില്‍ പ്രവര്‍ത്തിച്ച / പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവരുമായ എല്ലാര്‍ക്കും
    ആശംസകള്‍...അഭിനന്ദനങ്ങള്‍

    ആയിരത്തിലൊരുവനാകാന്‍
    കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ..

    ReplyDelete
  46. ബുലോക ആയിരങ്ങളെ, നിങ്ങള്‍ക്കു ഈ ബ്ലോഗു വായനക്കാരന്റെ അഭിവാദ്യങ്ങള്‍.....!

    സിബു, വിശ്വം, ഉമേഷ്, പെരിങ്ങോടന്‍, കെവിന്‍ തുടങ്ങിയ സാങ്കേതിക പുലികള്‍ക്കു പ്രേത്യേക അഭിവാദ്യങ്ങള്‍.....! your dream and hardwork made it happen !!

    ശ്രിജിത്തിനും അഭിവാദ്യങ്ങള്‍........

    ബുലോകം വളര്‍ന്നു വലുതാകട്ടെ, പതിനായിരങ്ങളും ലക്ഷങ്ങളും ആകട്ടെ....ഈ ബുലോക വായനക്കാരന്‍ അപ്പോഴും ഇവിടെ ഉണ്ടാകും...ഉറപ്പ്.......

    ReplyDelete
  47. This comment has been removed by the author.

    ReplyDelete
  48. നന്ദി.അനുമോദനങ്ങള്‍.ആശംസകള്‍.
    എല്ലാവര്‍ക്കും..
    നിസ്വാര്‍ത്ഥസേവനം ഇതിനെല്ലാം വേണ്ടി തന്നുകൊണ്ടിരിക്കുന്നവര്‍ക്ക് ആദരപ്രണാമങ്ങള്‍...

    ReplyDelete
  49. ഇതിന്റെ പിന്നില്‍ ഹാര്‍ഡ് വര്‍ക്ക് ചെയ്ത എല്ലാര്‍ക്കും നന്ദി! ശ്രീജിത്തിനും ഒരു സ്പെഷ്യല്‍ താങ്ക് സ്

    ReplyDelete
  50. മലയാള ബ്ലോഗ് ഇനിയും ഇനിയും വളരട്ടെ..

    ആയിരമൊന്നും ഒന്നുമല്ല ശ്രീക്കുട്ടാ.. പതിനായിരവും ലക്ഷവും ഒക്കെ ആയി കാണണം.

    ബ്ലോഗില്‍ വരുന്ന എല്ലാ പോസ്റ്റുകളും വായിച്ചിരുന്ന, കമന്റിയിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അത് ഇപ്പോള്‍ ഓര്‍മ്മയായി. സമയക്കുറവ് തന്നെ മെയിന്‍ പ്രശ്നം.

    മലയാള ബ്ലോഗിനെ നിലനിര്‍ത്തിക്കൊണ്ടുപോകുവാന്‍ എഫര്‍ട്ടിടുന്ന എല്ലാവര്‍ക്കും പരിപൂര്‍ണ്ണ പിന്തുണ ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുന്നു.

    ReplyDelete
  51. അങ്ങിനെ കഥകള്‍ പാടി കവിതകള്‍ ചൊല്ലി ഇണങ്ങിയും പിണങ്ങിയും
    ബൂലോഗ പുഴ പിന്നേയും ഒഴുകി. യുഗങ്ങളോളം ഒഴുകികൊണ്ടെയിരിക്കും, ബൂലോഗവാസികള്‍ക്ക്‌ കുളിരേകികൊണ്ട്‌, കലുഷിതമനസ്സിനൊരു സാന്ത്വനമായികൊണ്ട്‌..

    ശ്രീജിത്തേ കഠിനപ്രയത്നത്തിനും ഈ കണക്കെടുപ്പിനും നന്ദി നേരുന്നു.

    ReplyDelete
  52. അച്ചപ്പൂ, ബ്ലോഗ്ഗര്‍ ഡോട്ട്‌ കോമിനു കൊടുത്ത അച്ചപ്പുവിന്റെ ഈമെയില്‍ ഐഡി devanandpillai അറ്റ്‌ ജീമെയില്‍.കോം എന്ന എന്റെ വിലാസത്തില്‍ അയച്ചു തന്നാല്‍ മതി, ക്ലബ്‌ ഇന്വിറ്റേഷന്‍ പറന്നെത്തും

    ReplyDelete
  53. ശ്രീക്കുട്ടാ,
    ബൂലോഗചുരുള്‍ കാത്ത് സൂക്ഷിച്ച് പരിപാലിക്കുന്നതിന് നന്ദി!

    വിഷുദിനാശംസകളും!

    ReplyDelete
  54. ഞാനും ആയിരത്തിലൊരുവള്‍. സന്തോഷമേയുള്ളു.
    ബ്ലോഗ്‌ ഇനിയും വളരട്ടെ.

    ശ്രീജിത്തിനും ബൂലോഗര്‍ക്കും വിഷുദിനാശംസകള്‍!

    ReplyDelete
  55. ഹേ... ആയിരത്തില്‍ നാന്‍ ഒരുവന്‍, നീങ്കള്‍
    ആണയിട്ടാല്‍ പടൈത്തലൈവന്‍
    നാം നിനൈത്താല്‍ നിനൈത്തത് നടക്കും
    നടന്തപിന്‍ ഏഴൈയിന്‍ പൂമുഖം സിരിക്കും!

    ഇന്ത ഉലകം കതവടൈത്താല്‍
    എട്ടി ഉതൈപ്പേന്‍ അത് തിറക്കും... ലാ ല ലാ ല ലാ ലല്ല...!!!

    ReplyDelete
  56. എനിക്കും ഒരു ബൂലോക മെംബര്‍ഷിപ്‌ കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്‌.
    എന്റെ വിലാസം
    chickmohan@gmail.com
    http://chullantelokam.blogspot.com
    http://sannidhaanam.blogspot.com
    http://mp3paattukal.blogspot.com
    ഇനിയും ഉണ്ട്‌
    സഹായിക്കുമല്ലോ....

    ചുള്ളന്‍

    ReplyDelete
  57. അഭിവാദ്യങ്ങള്‍ ശ്രീജിത്ത്

    ReplyDelete
  58. ബ്ലോഗ്‌റോള്‍ പ്രവര്‍ത്തനം ഇപ്പോഴും നടക്കുന്നുണ്ടോ? ബൂലോഗക്ലബ്ബില്‍ അതൊന്നു കൊടുത്തുകൂടേ?

    ReplyDelete
  59. എന്നെം കൂട്ടുവൊ...കസ്റ്റപ്പെട്ടു മലയല്ത്തില്‍ എഴുതി പദിക്കുകയനു...

    ReplyDelete