Saturday, November 24, 2007

കേരളം എവിടേയ്ക്ക്?

സംസ്കാരത്തെപ്പറ്റി ഊറ്റം കൊള്ളുന്ന മലയാളികളെല്ലാം കേരളത്തനിമയെ പറ്റിയും എളിമയെപ്പറ്റിയും അഹങ്കരിച്ചിരുന്ന കാലം യവനീകയ്ക്കുള്ളിലാവുകയാണോ? കേരള രാ‍ഷ്ട്രീയവും, സാമൂഹ്യസ്ഥിതിയും ഇന്ന് അന്യസംസ്ഥാ‍നക്കാര്‍ക്ക് പോലും പറഞ്ഞു ചിരിക്കാനുള്ള വകകളുണ്ടാക്കുന്നു.(അവിടങ്ങളിലും സ്ഥിതി മെച്ചമല്ലെങ്കിലും...)
ചില സംഭവങ്ങളും, വിവാദങ്ങളും ഒന്നു തിരിഞ്ഞു നോക്കാം...(ഏറ്റവും പുതിയവ..)
1. തലസ്ഥാന നഗരിയില്‍ കുത്തകമുതലാളികള്‍ക്കെതിരെ എന്ന പേരില്‍ തുടങ്ങിയ ആക്രമണങ്ങള്‍,ഒരു സിനിമാക്കഥയുടെ, രൂപം കൈവരിച്ചിരിക്കുന്നു. (പോലീസിനെ തല്ലുക, കസ്റ്റഡിയില്‍ എടുത്തവരെ മന്ത്രിമാര്‍ നേരില്‍ വന്നിറക്കിക്കൊണ്ടുപോകുക... ഇത്യാദി കലകള്‍)
2.മൂന്ന് അമ്പലങ്ങള്‍ തല്ലിത്തകര്‍ത്തിരിക്കുന്നു. പ്രശ്നം വളരെ ദൂരവ്യാപകമായ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാം, തികഞ്ഞ കൈയ്യടക്കത്തോടെ സമീപിച്ചില്ലെങ്കില്‍.( എന്തുതന്നെ പറഞ്ഞാലും, പുറത്തുനിന്നും ആരും വന്നിതു ചെയ്യില്ല. എല്ലാം ന്നമ്മുടെ സഹോദരങ്ങാളുടെ തന്നെ കയ്യിലിരിപ്പ്...)
3.ഭൂമി കൈയ്യേറലുകളും, ആദിവാസിപ്രക്ഷോഭങ്ങളും അനുബന്ധസമരങ്ങളും ആരുടേയൊക്കെയോ തിരക്കഥകള്‍ക്കനുസരിച്ചു നീങ്ങുന്നു. (വ്യക്തിതാല്പര്യങ്ങളും, പാര്‍ട്ടിതാല്പര്യങ്ങളും...)
4.ദുഷിച്ച രാഷ്ട്രീയനാക്കുകള്‍ ദൈവങ്ങള്‍ക്കുപോലും മനസ്സമാധാനം നല്‍കാത്ത കാഴ്ച്ചകള്‍ നാം കണ്ടു.. കാണുന്നു.. ( ദൈവത്തെ നിഷേധിക്കുന്നവര്‍ക്കും, ദേവസ്വം വേണം... ശിവ, ശിവ)
5.അനുവദിച്ച ഫണ്ടുകള്‍ കൊണ്ട് റോഡിലെ കുഴികള്‍ അടയുന്നതിന് പകരം ചിലരുടെ കീശ വീര്‍ക്കുന്നു.. ( ചാകര, അമരക്കാര്‍ മൂന്നു പേരും അണികളും ടൈം ടേബിള്‍ വച്ചു വാരുന്നു..)
6.നേതാക്കന്മാരുടെ മക്കളുടേ വിദേശപഠനത്തെ ന്യായീകരിക്കാന്‍, രാഷ്ട്രശില്‍പ്പികളുമായ് താരതമ്യം ചെയ്യുന്നു... ( ആശാരിക്ക് അടുപ്പിലും... അല്ല്ലാതെന്തു പറയാന്‍? )
7.വടക്കാണെങ്കില്‍, നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ രാഷ്ട്രീയപകപോക്കലുകള്‍ക്ക് കന്നിമാസമാണ്..
8.സ്ഥിതി മാറണമെങ്കില്‍, ഭരണം മാറണമെന്നൊന്നും പറയാനാ‍വില്ല... കാരണം കടിച്ചതിലും വലുതാണു മാളത്തില്‍..
ഇനി പറയൂ... ഇതിന് എന്താ ഒരു പരിഹാരം? നമ്മള്‍ എങ്ങോട്ടാണ്?

5 comments:

  1. നാളികേരം ഉടയ്കുന്നു. നല്ല പോസ്റ്റ്. സമകാലിക കേരളത്തിന്റെ ഒരു നേര്‍ക്കാഴ്ച യാണ് ഈ പോസ്റ്റ്.

    ReplyDelete
  2. due to unavailability of coconut, I may SHOUT.... TTTOOO... thats an excellent writting.

    ReplyDelete
  3. ആര്‍ക്കറിയാം.....

    ReplyDelete
  4. കടിച്ചതിലും വലുതാണു മാളത്തില്‍..
    പ്രശ്നം മാളം തന്നെ.....
    നല്ല പോസ്റ്റു്.

    ReplyDelete
  5. ente gadhyam vayichu abhiprayam parayumallo?

    ReplyDelete