Thursday, May 08, 2008

ചുമ്മ പാം?

സഭയ്ക്ക് നമസ്കാരം. ഇതുവരെയുള്ള വിവരം വിശ്വസിച്ചാല്‍ ബൂലോഗ ക്ലബ്ബ് നിയന്ത്രിക്കാനോ നടത്താനോ ആര്‍ക്കും കഴിയില്ല, അല്ലെങ്കില്‍ കഴിയുന്ന ആളുകള്‍ അത് പുറത്താരോടും പറയാന്‍ തയ്യാറില്ല. ഇതിനു ഒരു അഡ്മിനെ ഉണ്ടാക്കിയെടുത്താല്‍ തന്നെ പുതിയ ബ്ലോഗര്‍ സം‌വിധാനത്തില്‍ പരമാവധി നൂറു അംഗങ്ങളേ ഒരു ടീം ബ്ലോഗിനു ചേര്‍ക്കാനാവൂ എന്നതിനാല്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനാവില്ല (നിവില്‍ പത്തുമുന്നൂറു പേര്‍ ഉണ്ടെന്ന് തോന്നുന്നു)


ഒരു നിയന്ത്രണവുമില്ലാത്ത, പ്രത്യേകിച്ച് ഒരു സ്ഥാപിതലക്ഷ്യവുമില്ലാത്ത, പ്രത്യേകിച്ച് ഒന്നും ചെയ്യാനാവാത്ത ഒരിനര്‍നെറ്റ് മൂല അപകടകരമായ സ്ഥലമാണ്‌. ഈയിടെയായി വന്ന പോസ്റ്റുകള്‍ മിക്കതും ഇട്ടയാള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു . കാരണം സിമ്പിള്‍- അവനവന്റെയോ മറ്റാരുടെയെങ്കിലുമോ പോസ്റ്റിലെഴുതാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇവിടെ കമന്റായോ പോസ്റ്റ് ആയോ കൊണ്ടു തള്ളാം.

എനിക്ക് തോന്നുന്ന പരിഹാരം ഇതാണ്‌:

ഒന്ന്: ഇനിയാരും പോസ്റ്റുകള്‍ ഇടാതെയിരിക്കുക
രണ്ട് : നിലവിലുള്ള മെംബര്‍മാര്‍ സ്വയം മെംബര്‍ഷിപ്പ് അണ്‍സബ്സ്‌ക്രൈബ് ചെയ്യുക
മൂന്ന്: ശേഷം ആരും ഇവിടെ വരുന്ന പോസ്റ്റുകള്‍ വായിക്കരുത്, കമന്റരുത്.

അങ്ങനെ നമുക്ക് അണ്‍ക്ലബ്ബാം.

28 comments:

  1. വേദനയോടെ ഈ ആമ്പ്യൂട്ടേഷന്‍ ഞാന്‍ ഉദ്ഘാടനം ചെയ്യുന്നു
    ലെറ്റ് മി ഗോ ഔട്ട്!

    ReplyDelete
  2. ഞാന് ആകപ്പാടെ ഇട്ട ഒരു ഡ്രാഫ്റ്റ് ഞാന് ദാ, ഡെലിറ്റി. അത് ഞാന് ഡ്രാഫ്റ്റ് ആക്കിയത് ബൂലോകക്ലബില് ഒരു പോസ്റ്റ് ഇടാനുള്ള യോഗ്യത എനിക്ക് ഇല്ലാന്ന് തന്നെ കരുതിയത് കൊണ്ടും ഒരു ഡ്രാഫ്റ്റ് ആയാല് ഇവിടെ ഉള്ള മുതിര്ന്നവര് അത് കാണുമെന്നും തന്നെ ഓര്ത്താ.

    മെമ്പര്ഷിപ് എടുക്കാന് ദേവേട്ടന് മെയില് അയക്കുകയാണ് ചെയ്തതു. ഇനി അണ്ഷിപ്പാന് എന്ത് ചെയ്യണം ദേവേട്ടാ?

    ReplyDelete
  3. ദാ, സെറ്റിങ്സില് പോയ് അണ്ഷിപ്പും ചെയ്തു.

    ReplyDelete
  4. ഒരു കാര്യം കൂടെ :( ബ്ലോഗില് ഒരു കൂട്ടായ്മ എന്ന നിലയില് ഞാന് കണ്ടത് ഈ ക്ലബ്ബ് മാത്രം ആണ് .ബാക്കിയെല്ലാം താന് താന് പോരായ്മ (:p) , ആക്റ്റീവ് അല്ലെന്കില് കൂടി ഇതും കൂടെ ഇല്ലാതായാല് ഇതു നാഥനില്ല കളരി ആവില്ലേ? :( ഇതിനെ ഒന്നു നിലനിര്ത്താന് ഒരു വഴിയും ഇല്ലേ? ഒരു മലയാളം ബ്ലോഗ് സഹായി? ഒരു മലയാളം ബ്ലോഗ് ഫോറം? ഒരു ബ്ലോഗ് അക്കാദമി?

    ReplyDelete
  5. എന്നാ ശരി, പാം. ഞാന്‍ പോയാച്ച്‌.

    ReplyDelete
  6. ഒരു കാലത്ത് എങ്ങനെ നടന്ന ക്ലബ്ബാ ന്റെ ഗുരോ!

    ReplyDelete
  7. ഒരു കാലത്ത് എങ്ങനെ നടന്ന ക്ലബ്ബാ ന്റെ ഗുരോ!

    ReplyDelete
  8. ദേവജീ
    ഈ ക്ലബ്ബ് ഏറ്റെടുത്ത് (അക്വിസിഷന്‍) നടത്താന്‍ ഞാന്‍ തയ്യാര്‍.
    കം‌പ്ലീറ്റ് റീബ്രാന്‍ഡിംഗ് ആന്റ് ഓര്‍ഗനൈസേഷണല്‍ റീവാം‌പിംഗ് നടത്തണം.
    പാട്ടത്തിനാണെങ്കില്‍ അതിനും റെഡി.

    പക്ഷേ, ക്ലബ്ബില്‍ നമ്മടെ പരസ്യം വയ്കും. താല്‍‌പര്യമുണ്ടെങ്കില്‍ കമന്റായി എഴുതുക. റ്റേക്ക് ഓവര്‍ "ഓഫറുമായി" വരാം.

    ReplyDelete
  9. സഹിക്കാന്‍ മേല. കരച്ചില്‍ വന്നു. അതിയായ ദു:ഖമുണ്ട്. ബൂലോഗത്തെ ഒരു സുവര്‍ണകാലഘട്ടം കൂടി ചരിത്രഏടുകളിലേക്ക് പോയ് മറയുന്നു.

    ഇതാ ഞാനും വ്യസനത്തോടെ വിരമിക്കുന്നു. എങ്ങനെ പൊന്നുപോലെ എല്ലാ മെമ്പറന്മാരും സഹവര്‍ത്തിച്ച് കഴിഞ്ഞൊരു ക്ലബായിരുന്നു. ഇയ്യിടെ എനിക്കും പോസ്റ്റ് ഡിലീറ്റേണ്ടിവന്നു. ബൂലോഗജീവിതത്തില്‍ ആദ്യത്തെ ദുരനുഭവമായി അത്.

    സംഭവിച്ചതെല്ലാം നല്ലതിനെന്ന് ആശിക്കാം. വരൂ പോകാം, ദൂരെ ദൂരേക്ക്. പൊയ് പോയ നല്ലകാലങ്ങളെ ഓര്‍ത്ത് താലോലിച്ച് കൂടാന്‍ പോകാം എന്നേന്നേക്കുമായ്...

    ReplyDelete
  10. ക്ലബിലിട്ട എന്റെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്യുന്നു. അതിനിടയില്‍ 2/2/07-ല്‍ ഇട്ടൊരു പോസ്റ്റ് (താഴെ)സന്ദര്‍ഭോചിതമായോ?
    ബൂലോഗം എങ്കെങ്കും...?
    ബൂലോഗം എങ്കെങ്കും...
    പോവോമാ ഊര്‍പോലം..
    കുയിലെ പുടിച്ച്‌ കൂട്ടിലടച്ച്‌
    കൂവചൊല്ലിക്കിരയ്‌ ഉലകം
    മയിലെ പുടിച്ച്‌ കാലൈയൊടിച്ച്‌
    ആടചൊല്ലിക്കിര ഉലകം
    അത്‌ എപ്പടി പാടും അയ്യാ..
    അത്‌ എപ്പടി ആടും അയ്യാ..

    ReplyDelete
  11. അതിനേക്കാളും നല്ലതു അഡ്മിന്മാരാരെങ്കിലും ഇതിനെയങ്ങു ഡിലീറ്റ് ചെയ്യുന്നതാണ്‍. ഒരു വെടിക്കു മൂന്നു പക്ഷി....!!!!

    എങ്ങനെയുണ്ട് ഐഡിയ....

    ReplyDelete
  12. ബൂലോഗാ ക്ലബ്ബിന്റെ അഡ്മിന്‍ ആരൊക്കെയാണെന്ന് കണ്ടെത്തി ക്ലബ്ബിനെ ഇതുപോലെ നിലനിര്‍ത്താന്‍ കഴിയില്ലേ എന്നൊന്നു കൂടി ശ്രമിച്ചു കൂടെ ദേവേട്ടാ?


    തിങ്ങി നിറഞ്ഞ യാത്രക്കാരുമായി മുന്നോട്ടു കുതിക്കുന്ന വാഹനത്തിന്റെ ഡ്രൈവറെ പെട്ടെന്ന് നഷ്ടപ്പെടുന്ന അവസ്ഥയാണ് ബൂലോഗാ ക്ലബ്ബ്. എപ്പോള്‍ വേണമെങ്കിലും ഡിലീറ്റ് ചെയ്യപ്പെടാം. ആരാണ് ഡിലീറ്റിയതെന്ന് ആര്‍ക്കും അറിയാന്‍ കഴിയുകയും ഇല്ല. ചിലപ്പോള്‍ ഇങ്ങിനെയങ്ങ് ഓടികൊണ്ടിരിക്കുകയും ആകാം.


    ഇതെല്ലാം കണ്ട് ബൂലോഗാക്ലബ്ബിന്റെ അഡ്മിന്‍ പദവി ഇപ്പോഴും ഉള്ള അരോ ഒരാള്‍ എവിടെയോ ഇരുന്ന് ചിരിക്കുന്നുണ്ട്.

    എന്തായാലും ദൈവമേ ശത്രു ബ്ലൊഗുകള്‍ക്ക് പോലും ഈ വിധിയുണ്ടാക്കല്ലേ....

    ReplyDelete
  13. ചേരാത്തവർക്കു ദു:ഖവുമില്ല!!!..

    ReplyDelete
  14. ഇനിയും മരിക്കാത്ത "ബൂലോഗ ക്ലബ്ബ് "
    നിന്നാസന്ന മൃതിയില് നിനക്കാത്മശാന്തി...

    ReplyDelete
  15. യെന്തരോ ഒരു ഉലകം ഇങ്കെ എരന്താച്ച്.

    ReplyDelete
  16. ഇട്ട പോസ്റ്റ് ഡിലീറ്റാന്‍ വയ്യ. കാരണം രണ്ട് മൂന്നാഴ്ച മുന്‍പെ ഞാന്‍ ഇതിലെ അംഗത്വം പിന്‍വലിച്ചിരുന്നു. അംഗത്വമുള്ളവര്‍ ഞാന്‍ ഇട്ട പോസ്റ്റുകള്‍ മാ‍യ്ക്കാന്‍ അപേക്ഷ.

    ReplyDelete
  17. ഇതിലെ പഴയ പല പോസ്റ്റുകളും വളരെ വിലപ്പെട്ട വിവരങ്ങളാണ് നല്‍കുന്നത്. പല നല്ല ചര്‍ച്ചകളും ഇവിടെ നടന്നിട്ടുണ്ട്. ഈ ബ്ലോഗിനെ ഇല്ലായ്മചെയ്യുന്നത് ഒരു ലൈബ്രറിയെ തീയിടുന്നതിനു സമമായാണ് എനിക്ക് തോന്നുന്നത്.

    അഞ്ചല്‍ക്കാരന്‍ സൂചിപ്പിച്ചതുപോലെ ബൂലോഗാ ക്ലബ്ബിന്റെ അഡ്മിന്‍ ആരൊക്കെയാണെന്ന് കണ്ടെത്തി ക്ലബ്ബിനെ ഇതുപോലെ നിലനിര്‍ത്താന്‍ കഴിയില്ലേ എന്നൊന്നു കൂടി ശ്രമിച്ചു കൂടെ ?

    ഇല്ലായ്മചെയ്യാന്‍ വളരെ എളുപ്പമാണ്.

    ReplyDelete
  18. അഡ്മിന്‍ സഹായിക്കാതെ ഒരു മെമ്പര്‍ക്കു് വിട്ടുപോകാന്‍ സംവിധാനമുണ്ടെന്നു് അറിയില്ലായിരുന്നു.

    ഞാനും പോയി. (ഈ ഐഡിയല്ല, ഇതില്‍ മെമ്പറായിരുന്ന ഐഡി) എന്റെ പോസ്റ്റുകള്‍ ഡിലീറ്റ് ചെയ്തിട്ടില്ല. സൂക്ഷിച്ചു വെച്ചുമില്ല. എടുത്തു വെയ്ക്കണമെന്നു തോന്നിയിട്ടുള്ള ഒന്നും ഞാന്‍ ഇവിടെ എഴുതിയിട്ടില്ല.

    ഇനിയെങ്കിലും ഇതുപോലെയുള്ള സംരംഭങ്ങളില്‍ ജനാധിപത്യം അരാജകത്വമാകാതെ ശ്രദ്ധിക്കുക.

    ReplyDelete
  19. ചുമ്മാ ബാ എന്നു വിളിച്ചപ്പോ നമ്മള്‍ വന്നു,
    ചുമ്മാ പോം എന്നൊകെ പറയുമ്പോല്‍ പോവുകയൊക്കെ ചെയ്യാം , പക്ഷെ അതിനു മാത്രം ഇവിടെ എന്തുണ്ടായി ???
    (കുറച്ച് നാളായി ഞാനീലോഗത്തൊന്നും ഇല്ലായിരുന്നു..അതുകൊണ്ട് ചോദിച്ചതാ...:)

    അല്ലെ വേണ്ടാ, ഞാന്‍ ഡിലീറ്റാക്കുന്നില്ല (കുറെ നാളായി അനുസരണക്കേട് കാണിച്ചിട്ട് :))

    ReplyDelete
  20. പൂ‍ൂയ്... ആറാമത്തെ അംഗസംഖ്യ എനിക്ക് സ്വന്തം... ഹുറെയ് ഹുറെയ്... ക്ലാ ക്ദ്ലീ ക്ലൂ ക്രികിമി.. 2006 മെയ് 22-ന്‌ ഈ ക്ലബ്ബില്‍ ജോയിനിയതിനു ശേഷം 'ചുമ്മാ ബാ' എന്ന പോസ്‌റ്റിനു ഞാനിട്ട കമന്റായിരുന്നു ഇത്. രണ്ടു വര്‍ഷം കഴിയുന്നു. കുറെ ആയി തറവാട് സന്ദര്‍ശിച്ചിട്ട്... ഇന്ന് ശ്രീജിത്ത് ലിങ്ക് അയച്ചപ്പോഴാണ്‌ 'ചുമ്മാ പോം' എന്ന ഈ പോസ്‌റ്റ് കാണുന്നത്. ഈ പോസ്‌റ്റും, ഇതില്‍ കണ്ട ഉപപോസ്‌റ്റുകളും വായിച്ചു. പക്ഷെ, ഒന്നും മനസ്സിലായില്ല. ഒരു കാര്യം മനസ്സിലായി. ദേവേട്ടന്‍ പറയുന്നു തറവാട്ടില്‍ നിന്നിറങ്ങാന്‍. ദേവേട്ടന്‍ വിളിച്ചപ്പോള്‍ കയറി. ഇറങ്ങാന്‍ പറയുമ്പോള്‍ ഇറങ്ങാതിരിക്കാന്‍ വയ്യല്ലോ. പടിയിറങ്ങുകയാണ്‌.. കാര്യങ്ങളൊന്നും തന്നെ മനസ്സിലായില്ലെങ്കിലും...!! വെറുതെയാണെങ്കിലും, ഉള്ളിലെവിടെയോ എന്തൊക്കെയോ നഷ്‌ടപ്പെടുന്നത് പോലെ.

    ReplyDelete
  21. ഞാനും പടിയിറങ്ങുന്നു....

    ഇതിനിങ്ങനൊരന്ത്യം പണ്ടേ പ്രതീക്ഷിച്ചിരുന്നതാ...

    :(

    ReplyDelete
  22. അയ്യോ പൊത്തോ എന്ന് നിലവിൾ നിർത്തി പരിഹാരങ്ങൾ comment ആയി എഴുതിയാൽ നന്നായിരുന്നു.

    എനിക്ക് തോന്നുന്നത്:

    പുതിയ Bloggerൻറെ 100 member എന്ന limitation ആണു് ഇവുടുത്തെ പ്രശ്നം.

    അതിനുള്ള പരിഹാരങ്ങൾ

    1) Wordpress, LiveJournal പോലുള്ള ഒരു blog തുടങ്ങുക.
    2) ബ്ലോഗിൽ അംഗങ്ങളായിട്ടുള്ളവർ donate ചെയ്ത് server ഓടിക്കാം എന്നതേയുള്ളു. ഈ serverൽ aggregatorഉം തേങ്ങാക്കുലയും നമുക്ക് ഓട്ടിക്കാം.

    :)

    കരച്ചിൽ നിർത്തിയിട്ട് എല്ലാരും തിരിച്ച് വരു കുട്ടികളെ.

    ReplyDelete
  23. എനിക്ക് ബൂലോഗ ക്ലെബില്‍ മെംബറ്ഷിപ്പ് താ...

    ReplyDelete
  24. എന്താ ശരിക്കും പ്രശ്നം, ഈഗോയും ഈഗോക്ലാഷും, ഓഫീസില്‍ പറയാനാവാത്തത് ആളറിയാതെ പറയാമെന്ന രീതിയും ഒക്കെയാണ് പല മലയാളി പ്രസ്ഥാനത്തിന്റെയും തറക്കല്ലിളക്കുന്നത്. ആ ജീര്‍ണ്ണത പക്ഷെ ബൂലോഗക്ലബ്ബില്‍ മാത്രമല്ല ബൂലോഗം മുഴുവനും ഉണ്ട്.ഇതില്‍ നിന്നുണ്ടായ സുഹൃത്ത് ബന്ധങ്ങളും സ്നേഹിതരും നിലനില്‍ക്കുന്നിടത്തോളം കാലം ഇനിയും പ്രതീക്ഷയുണ്ടല്ലൊ.

    പിരിക്കാന്‍ എളുപ്പമല്ലെ എന്തും, ഒന്നിപ്പിക്കാന്‍ ശ്രമിക്കുക പോലും ചെയ്യാതെ പൊഴിയുന്ന നമ്മള്‍ ഈ നാണം എങ്ങനെ മറക്കും?

    ReplyDelete
  25. ഞാന്‍ ബ്ലോഗാന്‍ തുടങ്ങിയത് ഇന്നാണ്. ആദ്യമായി ഇടുന്ന കമന്റ് ആണ് ഇത്. ഞാനും നിങ്ങളുടെ സങ്കടത്തില്‍ പങ്കു ചേരുന്നു.

    ReplyDelete
  26. കഷ്ഠായി ട്ടോ.......

    ReplyDelete