സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Saturday, December 13, 2008
ബ്രാന്‍ഡാലയം
കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.
ബ്രാന്‍ഡാലയമാണെന്ന് പറഞ്ഞത് രാം മോഹന്‍ പാലിയത്തും.
രണ്ടും പറയാന്‍ പ്രതിഭ വേണം
അത് പകര്‍ത്തിയെഴുതാനും,
ആവര്‍ത്തിക്കാനും അത് വേണ്ട താനും.
പക്ഷേ പകര്‍ത്തുമ്പോഴും ആവര്‍ത്തിക്കുമ്പോഴും
അത് ആദ്യം പറഞ്ഞയാളെ ഓര്‍ക്കുന്നതിനും വേണത് മാന്യതയാണ്
ബ്ലോഗില്‍ പ്രസിദ്ധീകരിച്ച, മാത്യഭൂമി കവര്‍ സ്റ്റോറിയായി കൊടുത്ത
കേരളം ബ്രാന്‍ഡാലയം എന്ന ലേഖനം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു.
പട്ടാമ്പി എം.എല്‍.എ സി.പി. മുഹമ്മദാണ് ആ പ്രയോഗം ആവര്‍ത്തിച്ചത്.
രാം മോഹനെയോ,ലേഖനത്തെയോ അദ്ദേഹം ഓര്‍മ്മിച്ചതുമില്ല.
പത്രങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തു.
അത് ശ്രദ്ധയില്‍പ്പെടുത്താന്‍ മാത്രം ഈ കുറിപ്പ്