സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Saturday, December 13, 2008
ബ്രാന്‍ഡാലയം
കേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.
ബ്രാന്‍ഡാലയമാണെന്ന് പറഞ്ഞത് രാം മോഹന്‍ പാലിയത്തും.
രണ്ടും പറയാന്‍ പ്രതിഭ വേണം
അത് പകര്‍ത്തിയെഴുതാനും,
ആവര്‍ത്തിക്കാനും അത് വേണ്ട താനും.
പക്ഷേ പകര്‍ത്തുമ്പോഴും ആവര്‍ത്തിക്കുമ്പോഴും
അത് ആദ്യം പറഞ്ഞയാളെ ഓര്‍ക്കുന്നതിനും വേണത് മാന്യതയാണ്
ബ്ലോഗില്‍ പ്രസിദ്ധീകരിച്ച, മാത്യഭൂമി കവര്‍ സ്റ്റോറിയായി കൊടുത്ത
കേരളം ബ്രാന്‍ഡാലയം എന്ന ലേഖനം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു.
പട്ടാമ്പി എം.എല്‍.എ സി.പി. മുഹമ്മദാണ് ആ പ്രയോഗം ആവര്‍ത്തിച്ചത്.
രാം മോഹനെയോ,ലേഖനത്തെയോ അദ്ദേഹം ഓര്‍മ്മിച്ചതുമില്ല.
പത്രങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തു.
അത് ശ്രദ്ധയില്‍പ്പെടുത്താന്‍ മാത്രം ഈ കുറിപ്പ്
copy aalayam muahmmed mla
ReplyDeleteഅപ്പൊ നമ്മളൊക്കെ ദിവസവും ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ക്കൊക്കെ കടപ്പാട് വെക്കേണ്ടി വരില്ലേ?
ReplyDeleteപ്രതിഭയും മാന്യതയും തുലനം ചെയ്യരുത്.
ReplyDeleteകര്‍മ്മം ചെയ്യുക നമ്മുടെ ലക്ഷ്യം
........
ആ ലിങ്ക് ദേ ഇദ്ദാണ് കേരളം ഒരു ബ്രാന്‍ഡാലയം
ReplyDeleteനല്ലത് പകര്‍ത്തപ്പെടട്ടെ !
ReplyDeleteബഹു എം എല്‍ എ ആ ലേഖനം വായിക്കാനും അതിലെ പോയിന്റ് കിറുകൃത്യമായി ഓര്‍ത്തിരിക്കാനുമിടയായതില്‍ സന്തോഷമേ തോന്നുന്നുള്ളൂ. പ്രസംഗത്തിനിടയ്ക്ക് വായിച്ചതൊക്കെ എഴുതിയ ആളിന്റെ പേരോടെ ഓര്‍ക്കുന്നത് എളുപ്പമാണോ കുഴൂരേ?
ReplyDelete***********
ഓഫ്: ബ്രാന്‍ഡാലയം എന്ന വാക്ക് ബ്ലോഗില്‍ വരുന്നതിനും പാലിയത്തിനെ വായിക്കുന്നതിനും മുന്‍പ് ഞാന്‍ കേട്ടിട്ടുണ്ട്. പാലിയത്ത് ഉപയോഗിച്ചതുപോലെ മീനിംഗ്‌ഫുള്‍ പണ്‍ ആയിരുന്നില്ല എന്നോര്‍ക്കുന്നു. വിവേകാനന്ദന്റെ വാചകം ഒരു മംഗ്ലീഷ് സുന്ദരി പറയുന്നതിനെ ആരോ അനുകരിച്ചതാണ്- തിരുവനന്തപുരത്ത് ഒരു സൌഹൃദസദസ്സില്‍. നിനക്ക് ബ്രാന്‍ഡാണ് മോളേ ബ്രാന്‍ഡ് എന്നൊരു മറുപടിയും...
*******
കുഴൂരിനു മാത്രമൊരു ഓഫ്: “ഉദ്ധാരണ ശേഷി” ഉണ്ടെങ്കില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങണോ ജീവിക്കാന്‍ ?
നിയമനിര്‍മാണ സഭയില്‍ പറയുന്ന ഓരോ വാക്കുകളും ആധികാരികവും സമഗ്രവുമായ നിയമസഭ രേഖകളാണ്...രാം മോഹന്‍ പാലിയത്ത് മാത്യഭൂമിയില്‍ എഴുതിയ ലേഖനം എന്ന് അതില്‍ സി.പി.മുഹമ്മദ് വ്യക്തമായി പറഞ്ഞിട്ടുണ്ട്... ഇതുപോലുള്ള പോസ്റ്റ് ഇടുന്നതിന് മുന്‍പ് അതുകൂടി വായിക്കണം... എല്ലാ രാഷ്ട്രീയക്കാരെയും ഒരു ഗണത്തില്‍പെടുത്തരുത്... മനോരമയുടെ നിയമസഭാവലോകനമല്ല നിയമസഭയുടെ ആധികാരിക രേഖ...
ReplyDeleteഅനോണി പറഞ്ഞതു നേരെങ്കില്‍ അതൊരു വലിയ അംഗീകാരം തന്നെ. എന്റെ കയ്യടി, റാംജിക്ക്...
ReplyDeletepls add 'follower' widget from blogger so that who ever wishes could follow this blog....
ReplyDeleteenneyum cherkkam blog directoryil..ccjayesh@gmail.com
ReplyDeletewww.mazhaththulli.blogspot.com
kollam..! shajukin@gmail.com
ReplyDeletenice observation
ReplyDelete