Saturday, July 17, 2010

തിരുകൊച്ചീ ട്രാവത്സ്‌


പഴയ രാജഭരണം നമ്മെ ഓര്‍മ്മിപ്പിക്കുന്ന കെ എസ്സാര്‍ട്ടീസീ അഭിമാനപുരസ്സരം അവതരിപ്പിക്കുന്നൂ.... തിരുകൊച്ചീ ട്രാവത്സ്‌. വരും കാലങ്ങളില്‍ കൊച്ചിയിലെ പ്രൈവറ്റ്‌ ബസ്സ്‌ സമരം ജനങ്ങളെ തളര്‍ത്തില്ലെന്നു കരുതാം.

Wednesday, April 14, 2010

ചന്ദ്രന്റെ രാസ്വപ്നങ്ങൾ

ഒന്നും ചെയ്യാനില്ലാതെ ഇറവരമ്പിൽ നിന്നും വീഴുന്ന മഴത്തുള്ളിയും നോക്കി ശുദ്ധ ശൂന്യമായ മനസ്സുമായി ഉമ്മറത്ത് കിടക്കകയായിരുന്നു ചന്ദ്രൻ. അകത്തുനിന്നും ടിവിയിൽ സന്ധ്യകൾ ചാലിച്ച സിന്ദൂരം കൊണ്ട് ജയഭാരതി പൊട്ടു കുത്തുന്നു. സംവിധായകൻ നിർബന്ധിച്ചത് കൊണ്ട് മാത്രമാണ് സോമൻ അഭിനയിക്കുന്നതെന്ന് തോന്നുന്നു. തോർന്ന മഴയ്ക്ക് ശേഷമുള്ള ഈറൻ കാറ്റിലും ചന്ദ്രന് ജയഭാരതിയ്യുടെ ചലനരൂപങ്ങൾ ചൂടുള്ളതായി തോന്നി. കലാതിലകമായ പെൺകുട്ടികളെ എന്ത് വേണെങ്കിലും കാട്ടികോളിൻ, നായികയാക്കണം, പറ്റൂച്ചാല് മോഹൻലാലിന്റെയോ മമ്മൂട്ടിയുടെയോ എന്ന് പറഞ്ഞു നടക്കാത്ത കാലായിരുന്നു അത്. ശൈശവരതി പ്രേക്ഷകരെ വലവീശിപിടിച്ചിട്ടില്ലാത്ത കാലം. സിനിമ വീട്ടിലെ കോലായിൽ നിന്നും അകത്തേക്ക് നോക്കിയാൽ കാണാനാകാത്ത ഒരു കാലം. എത്ര മുറുക്കിയുടുത്താലും പിന്നെയും പുറത്തേയ്ക്കു ചാടുന്ന അഴകളവുകളുടെ ലോകം. പ്രേം നസീറിനെ സ്ക്രീനിന്റെ മൂലയ്ക്ക് നിന്ന് കാണുമ്പോഴേ ജയഭാരതി ചുണ്ടു കടിക്കുമായിരുന്നു . 'പച്ച കുത്തിയ വിരിമാറെൻ മെത്തയാക്കും' എന്ന് പാടി ജയഭാരതി വെള്ളിത്തിരയിൽ കുട്ടിക്കുരങ്ങനെ പോലെ കാരണം മറിഞ്ഞു . നായികാ പദവിയുടെ ആകുലതകളില്ലാതെ ഓടിനടന്നു അഭിനയിച്ചു. തീരാത്ത കാമം ഉടലിലൊതുക്കി നടത്തിച്ചു സംവിധായകർ ജയഭാരതിയെ. കാമുകിയും, ഭാര്യയും, എല്ലാമായാലും കാമം അവളുടെ ഉടല് പൊട്ടിച്ചു ചാടിക്കൊണ്ടേയിരുന്നു. അകത്തു കിടക്കയിൽ ജയഭാരതി ഉറക്കം വരാതെ കാല്വിരലുകൾ കൂട്ടിപ്പിണയ്കുെ മ്പോൾ പുറത്തെ മുറിയിൽ കൂർക്കം വലിക്കുന്ന ഭരത് ഗോപിയോട് നമുക്ക് കൊല്ലാനുള്ള ദേഷ്യം തോന്നി. രതിനിർവേദത്തിലെ കൃഷ്ണചന്ദ്രൻ നമ്മളൊക്കെ ആയിരുന്നു. ജയഭാരതി നമ്മുടെ സ്വന്തം രതി ചേച്ചിയായി . കൊട്ടകകൾക്ക് പുറത്ത്, കിടപ്പ് മുറിക്കു പുറത്തു പോകാത്ത സീല്കാരങ്ങളിൽ കേരളത്തിലെ ആണുങ്ങൾ ഭോഗ വിജൃംഭിതരായ്തും ഇങ്ങനെയൊക്കെയായിരുന്നു. ഭാഗ്യവതി, ഒരു തലമുറയുടെ കിനാവിൽ കുടിയേറിയില്ലേ! നിങ്ങൾ ഇല്ലായിരുന്നെങ്കിൽ മലയാളിയുടെ രാഭോഗങ്ങള് ഇതിലും ദരിദ്രമായേനെ!!!
മഴ വീണ്ടും പെയ്യാൻ തുടങ്ങി. ചന്ദ്രൻ ഒരു കൌമാരരാവിന്റെ ഓർമയിലേക്ക് മടങ്ങി...

(കടപ്പാട്: പ്രമോദ് പുഴങ്കര)

Sunday, March 21, 2010

മലയപ്പുലയന്‍ ക്ലാസ് പി റ്റി എ യില്‍

മലയപ്പുലയന്‍ മാടത്തിന്‍ മുറ്റത്തിരുന്ന് ആലോചിക്കുകയാണ്. തമ്പുരാന് സമര്‍പ്പിച്ച വാഴക്കുല നിന്നിടത്ത് മക്കള്‍ രണ്ടും മണ്ണപ്പം ചുട്ട് കളിക്കുന്നു. നാളെ അപ്പ സ്കൂളില്‍ ചെല്ലണമെന്ന് രണ്ട് പേരും വന്ന് പറഞ്ഞിരിക്കുന്നു. കേട്ടപ്പോള്‍ അയാള്‍ക്ക് ആകാംക്ഷയായി. രണ്ടും കൂടി എന്തേലും കുരുത്തക്കേട് കാണിച്ചിരിക്കും.ഒരാള്‍ ആറാം ക്ലാസില്‍ പഠിക്കുന്നു. മറ്റെയാള്‍ നാലിലും.

'അല്ല പ്പാ, ഇത് ക്ലാസ് പി റ്റി എ യ്ക്കാ. എല്ലാവരുടെയും അപ്പന്മാര്‍ ചെല്ലണമെന്ന് സാറ് പറഞ്ഞിരിക്കുന്നു. അല്ലേല്‍ ക്ലാസില്‍ കയറ്റത്തില്ല.'

എന്ത് ചെയ്യണമെന്ന് അയാള്‍ക്കറിയുന്നില്ല. നാളെ പണിക്കു ചെന്നില്ലെങ്കില്‍ മറ്റന്നാള്‍ തമ്പ്രാന്‍റെ മൊകം കാണാന്‍ തന്നെ പേടിയാകും. രണ്ടൂസം മുന്പെ അറിഞ്ഞിരുന്നെങ്കില്‍ എന്തെങ്കിലും കള്ളം പറഞ്ഞ് പണിക്ക് പോവാതിരിക്കാമായിരുന്നു. മക്കളെ പള്ളിക്കൂടത്തിലയക്കുന്നത് തന്നെ തമ്പ്രാന് പിടിച്ചിട്ടില്ല. ഇനി ഓരോന്നും പറഞ്ഞ് താനും അങ്ങോട്ടു ചെല്ലുന്നുവെന്നറിഞ്ഞാലോ... ഓര്‍ക്കുന്പോള്‍ തന്നെ അയാള്‍ക്ക് നടുക്കമുണ്ടായി.


അപ്പന്‍ പനിച്ചു കിടക്കയാണെന്ന് പറയാന്‍ മൂത്തവനെ തമ്പ്രാനടുത്തയച്ചു. രണ്ടിന്‍റെയും കൈയും പിടിച്ച് പള്ളിക്കൂടത്തിലേക്ക് നടന്നു. അവിടെയെത്തിയപ്പോള്‍ പിള്ളാര് പിടിവലി തുടങ്ങി.


'അപ്പാ എന്‍റെ ക്ലാസില്‍ വാ'

ഇതും കണ്ടു കൊണ്ട് ഒരു വന്ന സാറ് കാര്യ മന്വേഷിച്ചു.

'മക്കള്‍ അടികൂടണ്ട, ഇന്ന് അപ്പന്‍ ആറിലിരിക്കട്ടെ. അടുത്ത തവണ നാലിലിരിക്കാം'

തീരുമാനം സാറിന്‍റേതായതിനാല്‍ കുട്ടികള്‍ക്ക് സ്വീകാര്യ മായി.

ക്ലാസില്‍ രണ്ട് രക്ഷിതാക്കള്‍ എത്തിയിട്ടുണ്ട്. പത്തു മുപ്പതു പിള്ളാര്‍ അവിടെയിരിപ്പുണ്ട്. മറ്റുള്ളവര്‍ക്കൊപ്പം അയാളും ബഞ്ചിലിരുന്നു.

രക്ഷിതാക്കളുടെ എണ്ണം പത്തു പന്ത്രണ്ടായപ്പോള്‍ സാറ് കടന്നു വന്നു പ്രസംഗം തുടങ്ങി. ഒട്ടു മുക്കാലും അയാള്‍ക്കു മനസ്സിലായില്ല. എന്നാല്‍ ഒടുവില്‍ അയാളുടെ കൈയില്‍ ഗ്രേഡുകള്‍ കുറിച്ച കടലാസ് കൊടുത്ത് സാറ് പറഞ്ഞത് കേട്ട് അയാള്‍ വിയര്‍ത്തു. തല കുനിഞ്ഞുപോയി.

'തീരെ പഠിക്കില്ല കേട്ടോ. അക്ഷരങ്ങള്‍ തന്നെ കൂട്ടിയെഴുതാനറിയില്ല. '

സാറിന്‍റെ മുഖം നോക്കാനാവാതെയിരിക്കുമ്പോള്‍ അതാ വരുന്നു അടുത്ത ഉപദേശം.

'വീട്ടില്‍ നിന്നു കൂടി ശ്രദ്ധിക്കണം. കുട്ടികള്‍ കൂടുതല്‍ സമയം നിങ്ങളുടെ കൂടെയല്ലേ'


'വീട്ടീന്ന് നോക്കാറുണ്ട് സാറേ, ഇവനെപ്പോഴും പറയും ഒന്നും പഠിപ്പിച്ചിട്ടില്ലെന്ന്. സാറമ്മാരും ടീച്ചര്‍മാരും വന്നില്ലാന്ന്.'

അയാളറിയാതെ നാക്കില്‍ നിന്ന് വീണുപോയതാണ്.

'ഇവനും ഇത് തന്നെയാണ് പറയാറ് സാറേ' - വേറൊരാള്‍ കൂട്ടിച്ചേര്‍ത്തു.

' , അതു ശരി, എപ്പഴാണ് ആളില്ലാതെ നിങ്ങള്‍ വെറുതെയിരുന്നത് ? ക്ലാസിനെയാകെ നോക്കിക്കൊണ്ട് സാറ് ചോദിച്ചു.

'സാറ് കഴിഞ്ഞയാഴ്ച വന്നിരുന്നേയില്ലല്ലോ '- കുട്ടികള്‍ക്കിടയില്‍ നിന്നും ഒരു ശബ്ദം ഉയര്ന്നു.

'അത് ഉപജില്ലാ യുവജനോത്സവം ‍ഡ്യൂട്ടിയായിരുന്നു.'

'സാറേ കഴിഞ്ഞയാഴ്ച മുഴുവന്‍ ഇവളും ഇത് തന്നെയാണല്ലോ പറയുന്നത്.' രക്ഷിതാക്കളിലൊരാള്‍ സംശയമുന്നയിച്ചു.

സാറ് ഓര്‍ത്തെടുത്ത് തന്‍റെ കഴിഞ്ഞ രണ്ട് മാസത്തെ അദര്‍ ഡ്യൂട്ടികള്‍ അവര്‍ക്കു മുമ്പില്‍ അവതരിപ്പിച്ചു.

ഒരാഴ്ച സ്വന്തം ഉപജില്ലയില്‍ യുവജനോത്സവം.

അടുത്ത ഒരാഴ്ച അടുത്ത രണ്ട് ഉപജില്ല കളില്‍ യുവജനോത്സവങ്ങള്‍.

പിന്നെ ഒരാഴ്ച സ്വന്തം ഉപ ജില്ലയിലും മറ്റ് ഉപജില്ല കളിലുമായി ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തി പരിചയ, . റ്റി മേളകള്‍.

ഒരാഴ്ച ഉപജില്ലാ കായിക മേളകള്‍.

ഇതിനിടെ രണ്ടാഴ്ച തീരദേശ സര്‍വ്വെ.

അതു കഴിഞ്ഞ് ഒരാഴ്ച പഞ്ചായത്ത് കേരളോത്സവങ്ങള്‍. പിന്നെ ബ്ലോക്ക് കേരളോത്സവങ്ങളും.

ഇപ്പറഞ്ഞതിന്‍റെയൊക്കെ ജില്ലാ തല മേളകളില്‍ സാറ് തുടര്‍ന്ന് അദര്‍ ഡ്യൂട്ടിക്കാരനായി.


അതു കൊണ്ടാണ് സാറ് പറഞ്ഞത് കുട്ടികളുടെ കാര്യ ത്തില്‍ അവരവരുടെ രക്ഷിതാക്കള്‍ കുറെക്കൂടി ശ്രദ്ധചെലുത്തണമെന്ന്.


മലയപ്പുലയന്‍ തന്‍റെ മകനെ തിരിഞ്ഞൊന്നു നോക്കി. അപ്പോഴയാള്‍ കണ്ടത് വാതിലിനടുത്ത് ടൈ കെട്ടി തിളങ്ങുന്ന യൂണിഫോമുമണിഞ്ഞ് ഒരു കുട്ടി നില്‍ക്കുന്നതാണ്. അവന്‍ സാറിനെ നോക്കി വിളിച്ചു.

' ഡാഡീ'


അവന്‍റെ കഴുത്തില്‍ തൂങ്ങുന്ന പ്രമുഖ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെ ഫോട്ടോ പതിച്ച ഐഡന്‍റിറ്റി കാര്‍ഡ് ആ ക്ലാസിലാകെ പ്രഭ പരത്തി.Friday, January 23, 2009

മന്‍സൂര്‍ (കാള്‍ മി ഹലോ )

ഇന്ന് വെള്ളിയാഴ്ച്ച,

പതിവുള്ള മുറി ഒതുക്കലും അടിച്ചു വാരലിന്റേയും ഇടയില്‍ എന്റെ സഹമുറിയന്‍ ഒരു തുണികൊണ്ട് മച്ചിലെ കത്തിനിന്ന ബള്‍ബ് പൊടി തുടയ്ക്കുന്നതിനിടെയാണ് യാദൃശ്ചികമെന്നോണം അത്ഫ്യൂസായത്. അപ്പൊതന്നെ അവന്‍ താഴെ കടയില്‍ പോയി പുതിയൊരു ബള്‍ബ് വാങ്ങി മാറ്റിയിട്ട ശേഷം ഫ്യൂസായ ബള്‍ബ് ഊരി ചവറ്റു കുട്ടയിലേയ്ക്ക് ഒറ്റയേറ് ! സ്വാഭാവികം..

അല്ല, നമ്മുടെ സൗഹൃദങ്ങളും പ്രത്യേകിച്ച് ബൂലോകത്തില്‍ ഒരര്‍ത്ഥത്തില്‍ ഈ ബള്‍ബ് പോലെയല്ലേ ? നല്ല പോസ്റ്റുകള്‍ വരുമ്പോള്‍ അഭിനന്ദിക്കുക, പ്രോത്സാഹിപ്പിക്കുക, നമ്മുടെ പോസ്റ്റുകള്‍ വായിച്ച് അഭിപ്രായമറിയിക്കുമ്പോള്‍ നന്ദി രേഖപ്പെടുത്തുക. ഗൂഗിള്‍ ടാക്കിലെ പച്ചവെളിച്ചത്തില്‍ കണ്ടാല്‍ കുശലാന്വഷണങ്ങള്‍ നടത്തുക.

പക്ഷേ, കുറച്ചുനാള്‍ ഇവിടെ വരാനാവാതിരുന്നാള്‍ ? അറിഞ്ഞുകൊണ്ടല്ലെങ്കിലും നമ്മള്‍ ആ സുഹൃത്തിനെ മറവിയുടെ ചവിറ്റു കൊട്ടയിലേക്ക് മാറ്റിവയ്ക്കുന്നു. പിന്നെ കുറേ കഴിയുമ്പോള്‍ അത് പെരുകി നറയുമ്പോള്‍ അവിടുന്ന് മറ്റൊരിടത്തേയ്ക്ക് എന്നെന്നേക്കുമായി വലിച്ചെറിയപ്പെടും.

പൊതുവായ കാര്യമല്ല, മറിച്ച് ഇതൊരുപക്ഷേ എന്റെ മാത്രം സ്വഭാവ ലക്ഷണമായിരിക്കാം.

ഇത്രയും തോന്നാന്‍ കാരണം. ബൂലോകത്ത് നിന്നും എനിക്ക് കിട്ടിയ കുറെ നല്ല സുഹൃത്തുക്കളില്‍ ഒരാളായ, മഴത്തുള്ളിക്കിലുക്കം, മധുരനൊമ്പരം, നിറക്കുട്ട് തുടങ്ങിയ കുറെ നല്ല ബ്ലോഗുകളിലൂടെ ബൂലോകത്ത് സജീവ സാന്നിദ്ധ്യമായിരുന്ന മന്‍സൂര്‍ (callmehelo) നെ ഇപ്പോ കാണാറെ ഇല്ല. നാട്ടില്‍ ഒരുമിച്ചുണ്ടായിരുന്നപ്പോള്‍ നേരില്‍ കാണാന്‍ സാധിച്ചില്ലെങ്കിലും ദിനേന SMS ലൂടെ മനോഹരമായ വരികളില്‍ മുടങ്ങാതെ ശുഭദിനം നേര്‍ന്നു സൗഹൃദം അകലാനനുനവദിക്കാതെ കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിരുന്ന മന്‍സൂറിനെ അവന്റെ നാട്ടിലെ നമ്പരിലും ഈമെയിലിലും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും സാധിക്കുന്നില്ല.

ഒരുപക്ഷേ ജോലിത്തിരക്കോ മറ്റ് വല്ല പരിമിധികളോ ആവാം ബോലോകത്ത് തിരിച്ചും സജ്ജീവമാകാന്‍ കഴിയാത്തത്. എങ്കില്‍, ഇത് കാണുന്നുനെങ്കില്‍ മന്‍സൂര്‍ ഒരു കമെന്റിലൂടെ ഇവിടെ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Saturday, December 13, 2008

ബ്രാന്‍ഡാലയംകേരളം ഭ്രാന്താലയമാണെന്ന് പറഞ്ഞത് സ്വാമി വിവേകാനന്ദനാണ്.
ബ്രാന്‍ഡാലയമാണെന്ന് പറഞ്ഞത് രാം മോഹന്‍ പാലിയത്തും.
രണ്ടും പറയാന്‍ പ്രതിഭ വേണം

അത് പകര്‍ത്തിയെഴുതാനും,
ആവര്‍ത്തിക്കാനും അത് വേണ്ട താനും.

പക്ഷേ പകര്‍ത്തുമ്പോഴും ആവര്‍ത്തിക്കുമ്പോഴും
അത് ആദ്യം പറഞ്ഞയാളെ ഓര്‍ക്കുന്നതിനും വേണത് മാന്യതയാണ്

ബ്ലോഗില്‍ പ്രസിദ്ധീകരിച്ച, മാത്യഭൂമി കവര്‍ സ്റ്റോറിയായി കൊടുത്ത
കേരളം ബ്രാന്‍ഡാലയം എന്ന ലേഖനം നിയമസഭയില്‍ അവതരിപ്പിക്കപ്പെട്ടു.
പട്ടാമ്പി എം.എല്‍.എ സി.പി. മുഹമ്മദാണ് ആ പ്രയോഗം ആവര്‍ത്തിച്ചത്.

രാം മോഹനെയോ,ലേഖനത്തെയോ അദ്ദേഹം ഓര്‍മ്മിച്ചതുമില്ല.
പത്രങ്ങള്‍ അത് വാര്‍ത്തയാക്കുകയും ചെയ്തു.

അത് ശ്രദ്ധയില്‍പ്പെടുത്താന്‍ മാത്രം ഈ കുറിപ്പ്

Saturday, November 01, 2008

കേരളപ്പിറവി

ഇന്നു കേരളപ്പിറവി ദിനമാണ്‌. ഐക്യ കേരളമുണ്ടായിട്ട്‌ ഇതു അൻപത്തിരണ്ടാം വർഷം.
കേരളത്തിനും എന്റെ ഭാഷക്കും നമോവാകം.... എല്ലവരും ഒരോ ആശംശ നേർന്നാൽ നന്നായിരുന്നു

Tuesday, June 17, 2008

copyright violation by blogger "maramakri"

when there is a hue and cry over blog content being used elsewhere without proper attribution, bloggers should respond to copyright violations by malayalam bloggers themselves.

"maramakri" is using pictures in his blog which is lifted from flickr.

please respond before we are accused of double standards.

(sorry for typing in english)

Monday, May 12, 2008

SSLC Result in WEB

http://keralaresults.nic.in/sslc08/sslc08.htm/ Here is the Direct Linkഅഗ്രഗേറ്ററുകള്‍ ചതിക്കുന്നതിനാല്‍ ഇത്‌ ഒരു ലിങ്കാക്കി കൊടുക്കുന്നു.
ക്ഷമിക്കുക.


http://beerankutty.blogspot.com/2008/05/sslc-result-in-web.html

Thursday, May 08, 2008

ചുമ്മ പാം?

സഭയ്ക്ക് നമസ്കാരം. ഇതുവരെയുള്ള വിവരം വിശ്വസിച്ചാല്‍ ബൂലോഗ ക്ലബ്ബ് നിയന്ത്രിക്കാനോ നടത്താനോ ആര്‍ക്കും കഴിയില്ല, അല്ലെങ്കില്‍ കഴിയുന്ന ആളുകള്‍ അത് പുറത്താരോടും പറയാന്‍ തയ്യാറില്ല. ഇതിനു ഒരു അഡ്മിനെ ഉണ്ടാക്കിയെടുത്താല്‍ തന്നെ പുതിയ ബ്ലോഗര്‍ സം‌വിധാനത്തില്‍ പരമാവധി നൂറു അംഗങ്ങളേ ഒരു ടീം ബ്ലോഗിനു ചേര്‍ക്കാനാവൂ എന്നതിനാല്‍ പുതിയ അംഗങ്ങളെ ചേര്‍ക്കാനാവില്ല (നിവില്‍ പത്തുമുന്നൂറു പേര്‍ ഉണ്ടെന്ന് തോന്നുന്നു)


ഒരു നിയന്ത്രണവുമില്ലാത്ത, പ്രത്യേകിച്ച് ഒരു സ്ഥാപിതലക്ഷ്യവുമില്ലാത്ത, പ്രത്യേകിച്ച് ഒന്നും ചെയ്യാനാവാത്ത ഒരിനര്‍നെറ്റ് മൂല അപകടകരമായ സ്ഥലമാണ്‌. ഈയിടെയായി വന്ന പോസ്റ്റുകള്‍ മിക്കതും ഇട്ടയാള്‍ക്ക് ഡിലീറ്റ് ചെയ്യേണ്ടി വന്നു . കാരണം സിമ്പിള്‍- അവനവന്റെയോ മറ്റാരുടെയെങ്കിലുമോ പോസ്റ്റിലെഴുതാന്‍ പറ്റാത്ത കാര്യങ്ങള്‍ ഇവിടെ കമന്റായോ പോസ്റ്റ് ആയോ കൊണ്ടു തള്ളാം.

എനിക്ക് തോന്നുന്ന പരിഹാരം ഇതാണ്‌:

ഒന്ന്: ഇനിയാരും പോസ്റ്റുകള്‍ ഇടാതെയിരിക്കുക
രണ്ട് : നിലവിലുള്ള മെംബര്‍മാര്‍ സ്വയം മെംബര്‍ഷിപ്പ് അണ്‍സബ്സ്‌ക്രൈബ് ചെയ്യുക
മൂന്ന്: ശേഷം ആരും ഇവിടെ വരുന്ന പോസ്റ്റുകള്‍ വായിക്കരുത്, കമന്റരുത്.

അങ്ങനെ നമുക്ക് അണ്‍ക്ലബ്ബാം.

Friday, April 18, 2008

ഒരു് അറിയിപ്പ

സുഹൃത്തുക്കളെ,

യൂണിക്കോഡ് മലയാളം ബൈബിളിന്റെ പുതിയ version പ്രവര്ത്തിച്ച് തുടങ്ങി.

പുതിയ സൌകര്യങ്ങള്‍:
1) വചനങ്ങള്‍ക്ക് permalink. നിങ്ങളുടെ ചര്‍ച്ചകള്‍കും പഠനത്തിനും quote ചെയ്യാനുള്ള സൌകര്യം
2) Registration ഒന്നും ഇല്ലാതെതന്നെ അവസാനം വായിച്ച pageതുറന്നു കാണിക്കും.
3) അന്വേഷണ സൌകര്യം എപ്പോഴും ലഭ്യമാണു്
4) Microsftന്റെ Technology യില്‍ നിന്നും വിട്ടുമാറി പൂര്ണമായും open source technology ഉപയോഗിക്കുന്നു. MySql ഉം PHP യും.
5) ഭാവി Mobile deviceഉകളില്‍ കാണാന്‍ സൌകര്യം
6) ചിത്രങ്ങള്‍ കഴിവതും ഒഴിവാക്കി CSS മാത്രം ഉപയോഗിക്കുന്നു.

അക്ഷരത്തെറ്റുകള്‍ അറിയിച്ച സുഹൃത്തുക്കള്‍ക്ക് പ്രത്യേകം നന്ദി പറയുന്നു. ബൈബിള്‍ സന്ദര്‍ശിച്ച്, ഉപയോഗിച്ച ശേഷം നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക.

നന്ദി

Wednesday, April 16, 2008

ഐശ്വര്യറായിയുടെ പാസ്സ്പോര്‍ട്ട് കോപ്പി ലീക്കായതിനു ബ്ലോഗിന്റെ നെഞ്ചത്ത്

അങ്ങാടിയില്‍ തോറ്റാല്‍ അമ്മേടെ നെഞ്ചത്ത് എന്ന് പറയുന്നത് പോലെയാ മനോരമ ഇന്നത്തെ പത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഐശ്വര്യാറായിയുടെ പാസ്സ്പോര്‍ട്ട് ലീക്കായതിന്റെ ഉത്തരവാദിത്വം ബ്ലോഗിന്റെ പുറത്ത് വച്ച് കെട്ടിയിരിക്കുന്നു മനോരമ.

ഐശ്വര്യ റായിയെ ചതിച്ച ബ്ലോഗ് എന്നാണ് തലകെട്ട്.

കൂടുതല്‍ വിവരങ്ങള്‍ ദാ ഇവിടെ

http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?pageType=Article&contentType=EDITORIAL&programId=1073752206&articleType=Movies&tabId=3&contentId=3852648&BV_ID=@@@

Saturday, April 05, 2008

മാതൃഭൂമി വെബ് സൈറ്റ് യുണികോഡില്‍!

മാതൃഭൂമി പ്രസിദ്ധീകരണങ്ങളുടെ മലയാളം വെബ് പേജുകള്‍ യുണികോഡിലേക്ക് മാറ്റിയിരിക്കുന്നു! മലയാളത്തിന്റെ നാള്‍വഴിയിലെ ഈ ചരിത്രപ്രധാനമായ സംഭവം ആരും ശ്രദ്ധിച്ചില്ലെന്നുണ്ടോ?

മീര ഫോണ്ടിന്റെ വെബ് പേജ് എംബെഡ്ഡെഡ് രൂപമാണ് അവര്‍ ഉപയോഗിച്ചിരിക്കുന്നത്. താമസിയാതെ മാതൃഭൂമിയും സ്വന്തമായി വടിവൊത്ത് ഭംഗിയുള്ള മലയാളക്കുളിരുള്ള യുണികോഡ് ഫോണ്ടുകള്‍ ഉണ്ടാക്കും എന്നു പ്രതീക്ഷിക്കാം അല്ലേ?


എന്തായാലും മാതൃഭൂമിയ്ക്ക് ഹാര്‍ദ്ദവമായ അഭിനന്ദനങ്ങള്‍!

Tuesday, April 01, 2008

ദേവ’ദാസ് കാപിറ്റല്‍’ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍

മുന്‍ ബ്ലോഗറും ബ്ലോഗ് സഹകാരിയുമായ ശ്രീമാന്‍ ദേവദാസ് വി.എം(ലോനപ്പന്‍/ വിവി) യുടെ ഏറ്റവും പുതിയ കഥ മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഈ ലക്കത്തില്‍

ദാസ് കാപ്പിറ്റല്‍

Thursday, March 27, 2008

സൂചികയുടെ ഫലങ്ങള്‍ ചുരുക്കത്തില്‍

2004 മുതല്‍ 2008 വരെയുള്ള 676 ബ്ലോഗുകളാണു് സൂചികയില്‍ ഇപ്പോള്‍ ഉള്ളത്

2006 Sept മുതല്‍ 2006 Feb വരെ ലേഖനങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നതായി കാണപ്പെട്ടു. June 2007 മുതല്‍ പിന്മൊഴികളുടെ എണ്ണം കുത്തനെ ഉയരുന്നതായി കാണപ്പെട്ടു. ഈ സമയത്താണു് pinmozhi എന്ന പിന്മൊഴി ശേഖരണ സംവിധാനം നിര്ത്തലാക്കുന്നത്. അപ്പോള്‍ aggragators വായനക്കരെ ഉണ്ടാക്കും എന്നല്ലാതെ participation കൂട്ടുന്നില്ലാ എന്ന് വെണമെങ്കില്‍ മനസിലാക്കാം. അതോ വായനക്കാര്‍ എഴുത്തുകാരായി മാറിയോ?


August 2006ല്‍ 89 പുതിയ മലയാളം ബ്ലോഗുകള്‍ തുടങ്ങിയത്. മലയാളം ബ്ലോഗിന്റെ ചുരുങ്ങിയ കലയളവില്‍ ഇത് ഒരു സുവര്ണ്ണകാലമായിരുന്നു.

പക്ഷെ ബ്ലോഗിന്റെ എണ്ണം കൂടിയതനുസരിച്ച് ലേഖനങ്ങള്‍ കൂടിയില്ല.

688 ബ്ലോഗുകളില്‍ നിന്നും 10 പോസ്റ്റിനു താഴെയുള്ള ബ്ലോഗുകളുടെ എണ്ണം = 289


വിവാദങ്ങള്‍ ബ്ലോഗിന്റെ popularity കൂട്ടും എന്നതിനു് പ്രത്യേകം തെളിവുകള്‍ വേണ്ട എന്ന് തോന്നുന്നു. എങ്കിലും കഴിഞ്ഞ രണ്ടു മാസം മലയാളം ബ്ലോഗ് പില്കാലത്തിനേക്കാള്‍ സജ്ജീവമായിരുന്നു.

ഇപ്പോള്‍ സൂചികയില്‍ clickthru ശേഖരിക്കുന്നുണ്ട്. അതായത് soochika വഴി ബ്ലോഗ് സന്ദര്‍ശിക്കുന്നവരുടെ എണ്ണം ശേഖരിക്കുന്നുണ്ട്.

Monday, March 24, 2008

RSS Feed പിള്ളേരു് കളിയല്ല.

RSS Feed വളരെ പ്രധാനപെട്ട ഒരു സംവിധാനമാണു്. Soochika പ്രവര്ത്തിക്കുന്നത് ബ്ലോഗുകളുടെ RSS feed വഴിയാണു്.

Soochika തുടങ്ങിയതിനു ശേഷം ചില ബ്ലോഗില്‍ നിന്നും RSS feedകള്‍ publish ചെയ്യുന്നില്ല എന്ന് മനസിലാക്കാന്‍ കഴിഞ്ഞു. Blog Feed publish ചെയ്യുന്നത് ഓരോരുത്തരുടേയും സ്വാതന്ത്ര്യമാണു്.


Soochika Feedഉകള്‍ sequentialആയിട്ടാണു് ശേഖരിക്കുന്നത് ഈ sequencനു തടസം നേരിടുമ്പോള്‍, തടസം നേരിട്ട് blogഉകള്‍ soochika ഒരു blocked listലേക്ക് മാറ്റും. ഭാവിയില്‍ ഈ ബ്ലോഗുകള്‍ soochikയില്‍ പ്രത്യക്ഷപെടുകയില്ല. Blog Feed പുബ്ലിഷ് ചെയ്യണ്ടാ എന്ന ബ്ലോഗ് ഉടമയുടെ താല്പര്യം കണക്കിലെടുത്താണു് ഈ സ്മവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തീരുമാനം ഉറച്ചതായിരിക്കണം കാരണം ഈ ജന്മം ആ ബ്ലോഗ്
soochikaയില്‍ പ്രത്യക്ഷപ്പെടുകയില്ല.

മാത്രമല്ല Block ചെയ്ത Blogല്‍ നിന്നും എല്ല postകളും, commentകളും അഴിച്ചുകളയുകയും ചെയ്യുന്നതായിരിക്കും.

Wednesday, March 19, 2008

Soochika സൂചിക

ചില സുഹൃത്തുക്കളുടെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച ആവശ്യമുള്ള ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

1) ഇപ്പോള്‍ "നിങ്ങളുടെ ബ്ലോഗ് ചേര്‍ക്കു" എന്ന linkല്‍ അമര്ത്തിയാല്‍ ചേര്‍ക്കാനുള്ള ബ്ലോഗിന്റെ എണ്ണം എടുത്ത മാറ്റി. ബ്ലോഗ് ലേഖനങ്ങളോടൊപ്പം 500 പഴയ ലേഖനങ്ങളും 500 പിന്മൊഴികളും ചേര്‍ക്കുന്നതാണു്.

2) സൂചിക പലരും ഒരു aggregator ആയി ഉപയോഗിക്കുന്നുണ്ട് എന്ന് അറിയിന്നു. ഇപ്പോള്‍ Feed ശേഖരിക്കുന്നതിന്‍റെ cycle time 15 മിനിട്ടാണു്. ഇത് ഒരു നല്ല സംവിധാനമല്ല എന്ന് ഞാന്‍ കരുതുന്നു. ഈ പ്രശ്നം ഒഴിവാക്കാന്‍. താല്പര്യമുള്ളവര്‍ ഓരോരുത്തരും ഒരു Widget സ്വന്തം ബ്ലോഗില്‍ ചേര്ത്താല്‍ ബ്ലോഗ് സന്ദര്‍ശകര്‍ ആ ബ്ലോഗുകള്‍ സന്ദ്രശിക്കുന്ന ഉടന്‍ തന്നെ Feed update ആകും. ഞാന്‍ soochika host ചെയ്യുന്ന serverന്റെ processor loadഉം trafficഉം കുറയുകയും ചെയ്യും. ഈ വിധത്തില്‍ processing distribute ചെയ്യാനും സാധിക്കും. എല്ലാ processingഉം ഒരു serverല്‍ സൂക്ഷിക്കുന്നതിനേക്കാള്‍ സമൂഹം മുഴുവനും ഈ ക്രിയ ചെയ്യുന്നതല്ലെ അതിന്റെ demoകുന്ത്രാഫിക്കേഷന്‍.

3) കട്ടും മോട്ടിച്ചും ഉണ്ടാക്കിയ ചില ബ്ലോഗുകള്‍ soochikaയില്‍ നിന്നും ഇപ്പോള്‍ നിരോധിച്ചിട്ടുണ്ട്. മാത്രമല്ല blog സ്വഭാവമില്ലാത്ത ചില ബ്ലോഗുകളും നിരോധിച്ചിട്ടുണ്ട്. ഉദാഹരണം

a) ബ്ലോഗ് 'മുയ്മനും' അച്ചടിച്ച് മാസികകള്‍ scan ചെയ്ത് വെച്ചിരിക്കുന്ന blogകള്‍
b) മലയാളികള്‍ മലയാളത്തില്‍ അല്ലാതെ 'മൊണ്ടി' ഇങ്ക്ലീഷിലും മങ്ക്ലീഷിലും എഴുതുന്ന blogകള്‍.
c) മറ്റ് മാദ്ധ്യമങ്ങളില്‍ നിന്നും ലേഖനങ്ങള്‍ കഷ്ടപ്പെട്ട CTRL+C / CTRL+V അടിച്ച ഒപ്പിച്ച blogകള്‍.

soochikaയില്‍ ബ്ലോഗുകള്‍ വരണമോ വേണ്ടയോ എന്നുള്ള തീരുമാനം തല്ക്കാലം soochika പടച്ചവനായ ഈ ഞാന്‍ ആണു തീരുമാനിക്കുന്നത്. ഭാവിയില്‍ ഈ തീരുമാനം voteingലൂടെ നിങ്ങള്‍ക്ക് തീരുമാനിക്കാന്‍ വിട്ടുതരുന്നതിനെ കുറിച്ച് വേണമെങ്കില്‍ ആലോചിക്കാം.

4) ഏറ്റവും പുതിയ ബ്ലോഗുകള്‍ എന്ന ഒരു പുതിയ link ചേര്ത്തിട്ടുണ്ട്.

5) സന്ദര്‍ശകനു് soochika വിട്ട് പുറത്തു പോകാന്‍ ഇപ്പോള്‍ രണ്ട് വഴികള്‍ മാത്രമെ കൊടിത്തിട്ടുള്ള 1) ലേഖനത്തിലുള്ള link വഴി. 2) പിന്മൊഴിയിലുള്ള link വഴി. ഈ രണ്ട് linkകുകളും ഒരു clickthru script കഴിഞ്ഞശേഷമാണു് പുറത്തേക്ക് പോകുന്നത്. ഇതു വഴി സന്ദര്‍ശകര്‍ അമര്ത്തി പുറത്തു പോകുന്ന linkഉകളും ശേഖരിക്കാനാവും. അതു വഴി എത്രപേര്‍ ഏത് ലേഖനങ്ങളും, പിന്മൊഴികളും വായിക്കുന്നുണ്ട് എന്നും അറിയാന്‍ കഴിയും. ഇതുവഴി എത്രപേര്‍ ഒരു പിന്മൊഴി വായിക്കുന്നുണ്ട് എന്നും അറിയാന്‍ കഴിയും. soochika അടുത്തു തന്നെ ഈ വിവരവും പ്രസിദ്ധികരിക്കുന്നതായിരിക്കും

6) Page navigation ചേര്ത്തിട്ടുണ്ട്. ഉടന്‍ തന്നെ വിശതമായ searchഉം ചേര്‍ക്കുന്നതാണു്.

XML/RSS feed ഉടന്‍ തന്നെ സൃഷ്ടിക്കുന്നതായിരിക്കും.
നിര്‍ദ്ദേശങ്ങള്‍ അറിയിച്ച, eevuran, sajith, haree, എന്നിവര്‍ക്ക് പ്രത്യേകം നന്ദി പറഞ്ഞുക്കൊള്ളുന്നു.

Tuesday, March 18, 2008

ഭാരപ്പാ ഇവിടത്തെ ആരവാഹികള്‍?

കൂട്ടുകാരേ, നാട്ടുകാരേ, തിത്തിത്താരേ,
ക്ലബ്ബ് മെംബര്‍ഷിപ്പ് എന്ന ത്രെഡ് തുടങ്ങിയത് ഞാനായതുകാരണം മെംബര്‍ഷിപ്പ് വേണമെന്നാവശ്യപ്പെട്ടുള്ള ഈമെയിലുലക്ക് എനിക്ക് ഇപ്പോഴും വന്നുകൊണ്ടേയിരിക്കുകയാണ്‌. ഞാന്‍ ലിതിന്റെ അഡ്മിനല്ലാത്തതുകാരണം മെമ്പ്രഷിപ്പ് കൊടുക്കാന്‍ പ്രിവിലേജ് ഉള്ള ബൂലോഗന്‍ ആരാണെന്ന് കാണാനും മേല. ആരാണു ഉത്തരവാദിത്വത്തില്‍ പെട്ടു കിടക്കുന്നവര്‍ എന്ന് അറിയിച്ചാല്‍ എല്ലാം കൂടെ ഫോര്വേര്‍ഡ് ചെയ്യാമായിരുന്നു, അതുപോലെ മെംബര്‍ഷിപ്പ് പോസ്റ്റ് ഒന്നു പുതിക്കി ഇനി ആരെ കോണ്ടാക്റ്റ് ചെയ്യണം എന്നു കാണിച്ച് ഇട്ടാല്‍ ബ്ലോഗന്മാര്‍ തപ്പിത്തപ്പി നടക്കേണ്ടിയും വരത്തില്ല.

അതുപോലെ കൈപ്പള്ളിയുടെ സ്റ്റാറ്റിസ്റ്റിക്സു പിടി യന്ത്രത്തില്‍ ക്ലബ്ബ് വലിയ ആക്റ്റീവിറ്റി ഉള്ള സ്ഥലമാണെന്ന് കാണുന്നു, അഡ് ബാനര്‍ വല്ലോം ഇട്ടാല്‍ ബൂലോഗ കാരുണ്യത്തിനോ അതുപോലെ വല്ല ചാരിറ്റിക്കോ ചുമ്മ കാശും പിരിഞ്ഞു കിട്ടും (നിര്‍ദ്ദേശമൊന്നുമല്ല, ഐഡിയ ആര്‍ക്കും ഉദിക്കാമല്ലോ.)