KSRTC ബസ്സുകളിലെ ടിക്കറ്റിങ്ങ് മഷീനിനെ പറ്റി ഒരു ചെറിയ വാര്‍ത്ത വായിച്ചു. ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു, ഇതിന്റെ ഉപയോഗം എങ്ങനെ എന്ത്, എന്നൊക്കെ പരിചയപ്പെടുത്താന്‍ പറ്റുന്നവര്‍ നമ്മുടെ ഇടയില്‍ ഉണ്ടോ? കൊച്ചി ബ്ലോഗ്ഗേര്‍സ് ആരെങ്കിലും ഒരു ഫോട്ടോ കൂടി സംഘടിപ്പിച്ചാല്‍ സന്തോഷം.
പ്രാ
ReplyDeleteഈ മെഷീന്‍ ഒരു കണ്ടക്റ്ററുടെ കയ്യില്‍ ഇരിക്കുന്ന്നത് കണ്ട് 2-3 മിനുട്ട് (മൂപ്പര്‍ ടികറ്റു വില്‍ക്കുന്നതിനിടയില്‍) സംസാരിച്ച വകയില്‍ മനസ്സിലായ കാര്യങ്ങളാണു താഴെപ്പറയുന്നത്. അത് ആരെക്കൊണ്ടെങ്കിലും ക്രോസ്സ് വാലിഡേഷന്‍ നടത്തിയ ശേഷം മാത്രം ഉപയോയിക്കുക, മൊത്തത്തില്‍ ശരിയെന്ന് എനിക്കുറപ്പില്ല (ആരും മിണ്ടാഞ്ഞോണ്ട് നുമ്മ കൂക്കിയതാ)
http://www.121merchantaccount.com/images/credit_card_machines/Nurit/8000-225.jpg ഈ ക്രെഡിറ്റ് കാര്‍ഡ് മെഷീന്റെ വലിപ്പവും ആകൃതിയും കീപ്പാഡ് രീതിയും ഉള്ള പോയിന്റ് ഓഫ് സെയില്‍ മെഷീനുകളാണ്ട് പഴയ ടിക്കറ്റ് റാക്കിനു പകരം കണ്ടക്റ്റര്‍ കൊണ്ടു നടക്കുന്നത്. (സ്റ്റേഷനറി അച്ചടിക്കുന്ന ലാഭം, ട്രിപ് ഷീറ്റ് എഴുതാനും കൂട്ടാനും സ്റ്റേഷനില്‍ പരിശോധിച്ച് കളക്ഷന്‍ കൈപ്പറ്റാനും ഉള്ള അച്ചടിക്കൂലിയും സമയവും ജോലിഭാരവും കുറക്കാനായി ഈ മെഷീന്‍ സമ്പ്രദായം നടപ്പിലാക്കാന്‍ തുടങ്ങിയത് കെ ബി ഗണേഷ് കുമാര്‍ ഗതാഗതം കൈകാര്യം ചെയ്ത കാലത്തെന്നാണ്‍ ഓര്‍മ്മ.)
ഈ POS യന്ത്രങ്ങളില്‍ ഓരോ ഫെയര്‍ സ്റ്റേജും ഹോട്ട് കീ ആയി രൂപ കല്‍പ്പന ചെയ്തിട്ടുണ്ട്, കണ്ടക്റ്റര്‍ക്ക് മാനുവല്‍ ഓപ്പറേഷനും നടത്താം. അതനരുസരിച്ച് കണ്ടക്റ്റര്‍ ടികറ്റ് സി സി സ്ലിപ് പോലെ തെര്‍മല്‍ പ്രിന്റ് ചെയ്ത് യാത്രക്കാരനു കൊടുക്കുന്നു.
ട്രിപിന്റെ അവസാനം ഡ്യൂട്ടി ഒഴിയുന്ന കണ്ട്രാവി, ബേസ്
സ്റ്റേഷനിലെ അക്കൌണ്ടറാപ്പീസില്‍ തന്റെ യന്ത്രം കൊണ്ടുക്കുന്നു. അവിറ്റത്തെ ചേട്ടായിമാര്‍ ലതിന്റെ അതിന്റെ ഡോക്കിംഗ് സ്റ്റേഷനില്‍ ഇട്ട് ഡാറ്റ സിംക്രണൈസ് ചെയ്യുകയും കണക്കുകളുടെ ആഡിറ്റ് സ്ലിപ് പ്രിന്റ് എടുക്കുയയും ചെയ്യുന്നു (ദുബായില്‍ കടകളിലേക്ക് പാല്‍ വിതരണം ചെയ്യുന്ന വണ്ടികളും ഈ സംവിധാനം ഉപയോഗിക്കുന്നു)
ജപ്പാനില്‍ ഈ സാമാനം കറണ്ടുബില്‍ തരാനും കുറിയ കുറിയരുകാരനും, ലെവനും ലിവനും എല്ലാനും ഉപയോഗിക്കുന്നു. ഗണേഷ്‌ജി തന്നെയാണ് ഇതു കൊണ്ടുവന്നതെന്നാ തോന്നുന്നത്.
ReplyDeleteഫാട്ടം കണ്ടപ്പളാ മനസ്സിലായേ... ഇത് റഷ്യയില്‍ എല്ലാ ഹോം ഡെലിവെരിക്കാരുടേയും കൈയില്‍ കാണാം.
ReplyDeleteദേവേട്ടാ, നന്ദി. ഇതാണല്ലേ സാധനം.
ReplyDeleteഇതു കൊള്ളാം. നമ്മുടെ ആനവണ്ടി സര്‍വീസിന് നല്ല പുരോഗതി ഉണ്ടല്ലോ? പണ്ട് പത്ത് രൂപയുടെ ടിക്കറ്റ് എടുത്താല്‍ പല നിറത്തിലുള്ള മൂന്നോ നാലോ ടിക്കറ്റ് തരും, അവിടെയും ഇവിടെയും കുത്തി വരഞ്ഞിട്ട്. ഗണേശ് വളരെ ഫ്യൂച്ചര്‍ ഫോക്കസ്ഡ് ആയിരുന്നു.