Monday, May 29, 2006

MSN മലയാളം യൂണീക്കോഡില്‍

അങ്ങനെ മലയാളം യൂണീക്കോഡിനെ ഒരു കൈ സഹായിക്കാന്‍ മൈക്രോസോഫ്റ്റും എത്തുന്നതായി വാര്‍ത്ത. മൈക്രോസൊഫ്റ്റിന്റെ പോര്‍ട്ടലായ MSN ന് അടുത്തുതന്നെ മലയാളം പതിപ്പ് വരുമെത്രെ. യൂണീക്കോഡിലാണ് അവരത് പ്ലാന്‍ ചെയ്യുന്നത് എന്നറിയുന്നു.

ഇതാ തമിഴ് ഇപ്പോള്‍ തന്നെ നിലവിലുണ്ട് ദാ ഇവിടെ

സംഗതിയുടെ നിജാവസ്ഥ സന്തോഷിന് അറിയുമായിരിക്കും.

6 comments:

  1. അതുഗ്രന്‍. മൈക്രോസോഫ്റ്റ് ഇന്ത്യയുടെ സംരംഭം അല്ലേ ഇതൊക്കെ ബെന്നീ, സന്തോഷ് വേറെ ടീമിലാണെന്നു തോന്നുന്നു. മലയാളത്തില്‍ എഴുതുന്നതും എഡിറ്റ് ചെയ്യുന്നതുമൊക്കെ എവിടുന്നാണാവോ? Content maintain ചെയ്യുവാന്‍ നല്ലൊരു ടീം ഉണ്ടായാല്‍ യെമ്മെസ്സെന്നു മലയാളത്തിലെ മികച്ച ഒരു പോര്‍ട്ടലായി മാറുവാന്‍ കഴിഞ്ഞേയ്ക്കും. വെബ്‌ലോകം യൂണികോഡുന്നതു് ഏതുവരെയെത്തി?

    ReplyDelete
  2. ഇതിനെപ്പറ്റി കമന്‍റുവാനുള്ള അനുവാദം ചോദിച്ചിട്ടുണ്ട്. അനുവാദം കിട്ടിയാല്‍ എനിക്കറിയാവുന്ന ഒന്നുരണ്ടു കാര്യങ്ങള്‍ പങ്കുവയ്ക്കാം.

    ReplyDelete
  3. ചുമ്മാ ഒരു nosy ചോദ്യം :)

    യെമ്മെസ്ഡീയെന്നില്‍ മലയാളത്തില്‍ ബ്ലോഗുവാന്‍ സന്തോഷിനു പ്ലാനുണ്ടോ? ചൈനീസിലും മറ്റും msdn blogs കാണാറുണ്ടു്. സന്തോഷ് ജോലി ചെയ്യുന്ന വിഭാഗത്തില്‍ ഒരു പക്ഷെ മലയാളം പ്രസക്തമായിരിക്കുകയില്ല അല്ലേ?

    ReplyDelete
  4. യെമ്മസ്സെന്‍ വരട്ടെ നല്ല കാര്യം. അതു കണ്ടെങ്കിലും മലയാളത്തില്‍ മാത്രം ലോക്കലൈസേഷനു മടിച്ചു നില്‍ക്കുന്ന ബിബിസിയും വരുമായിരിക്കും. അല്ല അവരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. ഒരെണ്ണം തുടങ്ങാന്‍ അവര്‍ ചില മലയാള പ്രഭൃതികളുടെ അഭിപ്രായം ചോദിച്ചിരുന്നു. ഇംഗ്ലീഷുള്ളപ്പോള്‍ ഞങ്ങള്‍ക്കെന്തിനു മലയാളമെന്ന ഡമ്പുപറച്ചിലാണത്രേ ബിബിസിയെ ശങ്കയില്‍ നിര്‍ത്തുന്നത്. തമിഴനെക്കാളും നേപ്പാളിയേക്കാളും വാര്‍ത്ത തിന്നുന്നവരാണു മലയാളികളെന്ന സത്യം അവര്‍ക്കും ഉടനെ ബോധ്യപ്പെട്ടേക്കും.

    ReplyDelete
  5. എന്‍റെ നിലവിലുള്ള MSDN ബ്ലോഗ് പൊടിപിടിച്ച് കിടപ്പാണ്. മീഡിയസെന്‍ററിനെപ്പറ്റിയോ അറിയാവുന്ന ഏതെങ്കിലും കാര്യത്തെപ്പറ്റിയോ മലയാളത്തില്‍ ബ്ലോഗിയതുകൊണ്ട് ഒരു വാല്യൂ ആഡ് ഉണ്ടെന്നു തോന്നുന്നില്ല. ചൈനീസിലും, സ്പാനിഷിലും ഹിന്ദിയിലും മറ്റും റ്റെക്നിക്കല്‍ ബ്ലോഗ് എഴുതുന്നതുകൊണ്ട് പ്രയോജനമുണ്ട്. പരമാവധി യൂസേഴ്സിനെ (കസ്റ്റമേഴ്സിനെ) സഹായിക്കലാണല്ലോ റ്റെക്നിക്കല്‍ ബ്ലോഗുകളുടെ ഉദ്ദേശം. അപ്പോള്‍ കൂടുതല്‍ വായനക്കാരുടെ ഭാഷയാണ് നല്ലത്. (അതിഥി ശ്രീജിത് കുമാര്‍ വായിക്കുന്നുണ്ടോ?)

    ReplyDelete
  6. എം.എസ്.എന്‍ മലയാളം പോര്‍ട്ടല്‍ കുറച്ചു നാള്‍ വരെ ബീറ്റയിലായിരുന്നു. ഇപ്പോള്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാണു്. യൂണികോഡിലുള്ള ആദ്യത്തെ മലയാളം പോര്‍ട്ടലായ എം.എസ്.എന്നിനു സ്വാഗതം.

    വെബ്‌ലോകമാണു് content provider എന്നാണു് അറിയുവാന്‍ കഴിഞ്ഞതു് :)

    ReplyDelete