Wednesday, May 24, 2006

ഇഞ്ചി കോഡ്

കഴിഞ്ഞയാഴ്ച പോയി ഡാ‌വിഞ്ചി കോഡ് കണ്ടു.
ഇഞ്ചി കടിച്ചതു പോലെയായി എന്ന് പറഞ്ഞാല്‍ മത്യല്ലോ..
കാണാത്തവരോട് :
ഡാവിഞ്ചി കോഡ് ബുക്ക് വാങ്ങി വായിക്കുക. മുടക്കിയ പൈസ മുതലാകും. എന്റെ ഗ്യാരണ്ടി.
പുസ്തകം വായിച്ചവര്‍ സിനിമ യാതൊരു കാരണവശാലും കാണരുത്. എന്നെപോലെയായിപ്പോകും.

ഡാന്‍ ബ്രൌണിന്റെ ഏയ്‌ചത്സ് ആന്റ് ഡെമണ്‍‌സ് ആണ് സത്യം പറഞ്ഞാല്‍ എനിക്ക് ഡാവിഞ്ചിയേക്കാള്‍ പഥ്യം.
അതിന്റെ ചുവടു പിടിച്ച് നിക്കോളാസ് കേയ്ജ് അഭിനയിച്ച തട്ടു പൊളിപ്പന്‍ മസാല മൂവി നാഷണല്‍ ട്രെഷര്‍ വന്നിരുന്നല്ലോ? അതും കണ്ട് അതുണ്ടാക്കിയവന്റേയും മിസ്റ്റര്‍ കേയ്ജിന്റേയും കാര്‍ന്നോന്മാരെ തെറി വിളിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി.
അല്ലെങ്കില്‍ തന്നെ ഒരു പുസ്തകം സിനിമയാക്കുമ്പോള്‍ , സിനിമ പുസ്തകത്തേക്കാള്‍ നന്നാവുമോ?
അടൂര്‍ ഭാസ്കരപട്ടേലറും എന്റെ ജീവിതവും, മതിലുകള്‍ ഇവ സിനിമയാക്കിയപ്പോള്‍ എന്തിനു കൊള്ളാമായിരുന്നു?

ജോനാതെന്‍ ഡെമ്മെയുടെ ചില ചലച്ചിത്രാവിഷ്കാരങ്ങള്‍ കൊള്ളാമായിരുന്നു.

സിനിമയാക്കാന്‍ പറ്റിയത് കോമിക്സ്-ഫാന്റസി കഥകള്‍ തന്നെ. സ്പൈഡര്‍മാനും, സൂപ്പര്‍മാനും, കലമാനും മറ്റും.
ലോര്‍ഡ് ഓഫ് ദി റിം‌ഗ്സ് സിനിമതന്നെ മെച്ചം. സിന്‍‌സിറ്റി അത്യുഗ്രന്‍ ആണെന്ന് കേള്‍ക്കുന്നു.

മിക്കവാറും കേസ്സുകളില്‍ പുസ്തകം വാങ്ങി വായിക്കുന്നത് തന്നെ മെച്ചം.

16 comments:

  1. വേറേ എന്തിനെപ്പറ്റി വേണമെങ്കിലും പറഞ്ഞോ, വളയരാജാവിനെപ്പറ്റി മാത്രം പറയരുത്. എന്തൊരു സുഖനിദ്രയായിരുന്നു, നീണ്ട മൂന്നു മണിക്കൂര്‍.. ബ്രിട്ടീഷ്/യൂറോപ്പ് പ്രേമകഥകളാണ് അമേരിക്കന്‍ സായിപ്പിന്റെ വിശുദ്ധതടിപ്പടങ്ങളേക്കാലും എനിക്കിഷ്ടം. ഏറ്റവും അവസാനം ആ ജനുസ്സില്‍ ഇഷ്ടപ്പെട്ട പടം നോട്ട് ബുക്ക്.

    പക്ഷേ ഇപ്പോഴും എനിക്കേറ്റവും ഇഷ്ടം, നമ്മുടെ ലാലേട്ടന്റെയും, നമ്മുടെ മമ്മൂട്ടീടേം, നമ്മുടെ ദിലീപേട്ടന്റെയും, നമ്മുടെ മമ്മുക്കോയേടേം, നമ്മുടെ ജയറാമേട്ടന്റേം, സുരേഷ് ഗോപിയണ്ണന്റേം, നമ്മുടെ ഇന്ദ്രന്‍സിന്റേം നമ്മുടെ..... (പിന്നെ ഇതിനൊക്കെ തത്തുല്യമായ നടിമാരുടേയും) സിനിമകളൊക്കെത്തന്നെ. പിന്നെ കുറച്ച് ഹിന്ദിപ്പടങ്ങളും.

    അതുകൊണ്ട് നാട്ടുകാരേ, കാണുകയാണെങ്കില്‍ ജാപ്പനീസ് സിനിമകള്‍ കാണൂ, കണ്ടാനന്ദിക്കൂ, ആര്‍മ്മാദിക്കൂ.

    ReplyDelete
  2. അരവിന്ദേ,
    'നോ മാന്‍സ്‌ ലാന്‍ഡി'നെ പോലെ,'മോട്ടോര്‍ സൈക്കിള്‍ ഡയറീസ്‌' പോലെ
    ഓസ്കാറില്‍ മികച്ച വിദേശ ചിത്രങ്ങള്‍ എന്ന പരിഗണന ലഭികുന്ന ചിത്രങ്ങള്‍ ഒക്കെ തേടിപിടിച്ച്‌ കാണുക. ഹോളിവുഡ്ഡിനെ അതിജീവിച്ച്‌ കുറഞ്ഞ ബഡ്ജറ്റില്‍, പലപ്പോഴും കയ്യിലൊതുങ്ങുന്ന ക്യാമറ വരെ ഉപ്യോഗിച്ച്‌ ചിത്രീകരിച്ചിട്ടുള്ള പല ചിത്രങ്ങളും തീര്‍ച്ചയായും ഒരനുഭവമായിരിക്കും. ഞാന്‍ അവസാനം കണ്ടത്‌ "somthing Like Happiness'എന്ന ചെക്ക്‌ റിപ്പബ്ലിക്കന്‍ ഫിലിം ആയിരുന്നു.

    പിന്നെ, പതേര്‍പാഞ്ചാലിയും ഒരു നോവലായിരുന്നു :)

    ReplyDelete
  3. തുളസീ...നോ മാന്‍സ് ലാന്‍ഡ് കണ്ടിരുന്നു. എന്റെ ഇംഗ്ലീഷ് പോസ്റ്റുകളില്‍ ഒന്ന് അതിനേക്കുറിച്ചായിരുന്നു.
    ആവുന്ന കാലം തൊട്ടേ ഓസ്കാര്‍ നോമിനീസ് എല്ലാം കാണുമായിരുന്നു. :-)
    പിന്നെ ഇവിടെയെത്തിയ ശേഷം ഒത്തിരി നല്ല പടങ്ങളും...എം.നെറ്റ് എന്ന മൂവീ ചാനലില്‍ ഉഗ്രന്‍ പടങ്ങള്‍ വരും. പോളിഷ്, ഇറാനിയന്‍, മെക്സിക്കന്‍....വിത്ത് സബ്-റ്റൈറ്റിത്സ്. (ദൈവത്തിന് സ്തുതി)
    ഡാവിഞ്ചി കോഡ് ത്രില്ലര്‍ ജെനറില്‍ പെട്ട കഥയായതിനാല്‍ ആ ടൈപ്പുകള്‍ എടുത്തുദാഹരിച്ചുവെന്ന് മാത്രം.
    വേറെ നല്ല പടങ്ങള്‍ ഒരു പാട് കണ്ടിട്ടുണ്ടെങ്കിലും , അവയൊക്കെ ബുക്കുകളുടെ അഡാപ്റ്റേഷന്‍സ് ആണോന്ന് പിടിയില്ല , അതാ;-(
    പഥേര്‍ പാഞ്ചാലിയൊട്ട് കണ്ടിട്ടുമില്ല.

    വക്കാരീ, വളയം ഇഷ്ടപ്പെട്ടില്ലേ?? ശ്ശോ...കഥയൊക്കെ കണക്ക് തന്നെ..പക്ഷേ പീറ്റര്‍ ജാക്സന്റെ ആ ഓണ്‍-സ്ക്രീന്‍ റിയലൈസേഷന്‍...അപാരം അല്ലേ? അതു പോലെയൊരുത്തന്‍ നമ്മുടെ മഹാഭാരതം എടുത്തിരുന്നെങ്കില്‍?
    ലിഗോളാസ് ഓക്കുകളുടെ നെഞ്ചത്ത് തുരു തുരാ അമ്പയക്കുന്നത് (ഫെല്ലോഷിപ്പില്‍) കണ്ടപ്പോള്‍ ശരിക്കും എനിക്കോര്‍മ്മ വന്നത് അര്‍ജ്ജുന‌നെയാണ്.
    പിന്നെ “ആര്യപുത്ര്...ഭ്രാതാശ്രീ, ആയുഷ്മാന്‍ ഭവ പുത്ര് ” എന്നൊക്കെ പഴം ഡൈഗ്ഗോല് കാച്ചി ആകെ അണിഞ്ഞൊരുങ്ങി ആലുക്കാസിന്റെ പരസ്യം പോലെ ആണുങ്ങള്‍ നിരന്നു നില്‍ക്കുന്ന ചോപ്രയുടെ മഹാഭാരതും. :-((

    ReplyDelete
  4. ശരിയാ, ഞാനും ആലോചിക്കുന്നുണ്ടായിരുന്നു. ഏതെങ്കിലും സായിപ്പണ്ണന്മാര്‍ക്ക് നമ്മുടെ മഹാഭാരതം ഒന്ന് സിനിമയാക്കിക്കൂടേ എന്ന്. അത്രേം വലിയ കാര്യം നമ്മള്‍ പാവം ഇന്ത്യാക്കാര്‍ക്ക് സിനിമയാക്കാന്‍ പറ്റുമോ ആവോ? പറ്റുകയാണെങ്കില്‍ ഓ.കേ. നമ്മുടെ അമൃത് രാജേട്ടന് പറ്റുമോ?

    ReplyDelete
  5. വക്കാരി, മണിരത്നത്തിന്റെ അടുത്ത പ്രൊജെക്ട്‌ മഹാഭാരതമാണ്‌. ബോബി ബേഡിയാണ്‌ നിര്‍മ്മാണം. സംഗീതം എ.ആര്‍ രഹ്‌മാന്‍.
    http://timesofindia.indiatimes.com/ltd/1159352.cms

    പിന്നെ രാമായണം സിനിമയാക്കാനുള്ള പരിപാടിയുണ്ടായിരുന്നു സല്‍മാന്‍ ഖാന്‌. രാമന്റെ വേഷത്തില്‍ സല്‍മാന്‍ ഖാന്റെ ഫോട്ടോ ഷൂട്ട്‌ വരെ നടന്നിരുന്നു.അതിന്റെ ചിത്രം ഇന്ത്യാ റ്റുഡേയില്‍ വന്നപ്പോള്‍ വി.എഛ്‌ പി കാര്‍ പ്രശ്നമുണ്ടാക്കി
    http://news.bbc.co.uk/2/hi/south_asia/3074659.stm

    ReplyDelete
  6. തുളസീ, ആ വാര്‍ത്തയില്‍ വി.എച്ച്.പിക്കാരാണെന്ന് പറയുന്നില്ലല്ലോ?

    പക്ഷേ ഒന്നെനിക്കിഷ്ടപ്പെട്ടു:

    They were not, however, considering replacing Khan because it was his story idea and he also suited the character, Mr Walia said.

    അപ്പോള്‍ രാമായണം സലമലകണ്ണന്റെ ഐഡിയാ ആയിരുന്നല്ലേ? അതോ ഇനി രാമായണം സലമലക്കണ്ണന്റെ പുതിയ രീതിയിലുള്ള ഐഡിയായില്‍ എടുക്കാന്‍ നോക്കിയതുകൊണ്ടാണോ പ്രശ്നമുണ്ടായത്?

    അതുപോലെ രാമനാകാനും എന്തുകൊണ്ടും പരമയോഗ്യന്‍ സലമലക്കണ്ണന്‍ എന്നാണ് അവരുടെ പക്ഷം.

    പക്ഷേ പത്രവാര്‍ത്തയാണേ-ഒരു ഗ്യാപ്പൊക്കെയിട്ടേ ഞാന്‍ വിശ്വസിക്കൂ

    ReplyDelete
  7. നിങ്ങളിലാരെങ്കിലും ഡാര്‍വ്വിന്‍സ് നൈറ്റ്മെയര്(www.darwinsnightmare.com/)കണ്ടില്ലെങ്കില് തീര്‍ച്ചയായും കാണണം

    ReplyDelete
  8. ഇംഗ്ലീഷിലെ മസ്റ്റ് സീ പടങ്ങള്‍ :
    ഇപ്പോ ഓര്‍മ്മ വന്നത് :
    വിശ്വ വിഖ്യാത , പ്രശസ്ത, ക്ലാസിക്കുകള്‍ ഒഴിവാക്കിയിരിക്കുന്നു. ഇനി ഞാന്‍ പറഞ്ഞിട്ടു വേണമല്ലോ നിങ്ങള്‍ക്കെല്ലാവര്‍ക്കും അതൊക്കെ കാണാന്‍ ! :-)

    Family:
    Jerry Maguire
    American Beauty
    The Men of Honour
    Lost inTranslation

    Science fiction:
    K-pax
    Signs

    Horror:
    The Blairwitch Project
    Exorcism of Emily Rose

    War :
    No Mans land
    I am David
    Hiroshima (docu-drama)

    Misc :
    Touching the Void
    Road to Perdition (?)
    Casino
    The Phenomenon
    Children of heaven
    Boys dont Cry ***

    ബാക്കി ഓര്‍മ്മ വരുമ്പോ വരു പോലെ..
    ങ്ങേ?
    ഇതൊക്കെ കണ്ടതാണെന്നോ?
    ശ്ശോ..നേരത്തെ പറയാന്‍ മേലാരുന്നോ :-)


    വാര്‍ണിംഗ് - എക്സോര്‍സിസം ഓഫ് എമിലി എന്നെ സംബന്ധിച്ചടത്തോളം ഒരു ഹൊറര്‍ ക്ലാസ്സിക്കാണ്. കാണുന്നവന് എന്തും വിശ്വസിക്കാം. ജര്‍മനിയില്‍ നടന്ന കഥയുമാണ്. അത് കണ്ട് കെലുകെലുത്ത് (ഏയ് വികൃതജീവികളൊന്നും അതില്‍ ഇല്ല.) രണ്ടാഴ്ച ഉറങ്ങിയിട്ടില്ല.
    കാണണമെങ്കില്‍ മാത്രം കാണുക.

    ReplyDelete
  9. ലോഡ് ഓഫ് ദി റിങ്സിലെ അനിമേഷന്‍ യുദ്ധസന്നാഹങ്ങളേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് ട്രോയ് എടുത്തിരിക്കുന്ന രീതിയാണു്. മഹാഭാരതം അതിലെ അതിശയോക്തി ഒഴിവാക്കുകയും, കുറേകൂടി റിയലിസ്റ്റിക് സമീപനം നിലനിര്‍ത്തുകയും ചെയ്യുന്ന ചലച്ചിത്രഗാഥയായി എന്നാണാവോ വെള്ളിത്തിരയില്‍ കാണുവാന്‍ കഴിയുക??

    എറിക് ബാനായുടെ ഹെക്റ്ററും ഷോണ്‍ ബീനിന്റെ ഒഡിസ്യസും ബ്രാഡ് പിറ്റിന്റെ അക്കിലീസുമെല്ലാം നല്ല കാസ്റ്റിങിന്റെ ഉദാഹരണമായിരുന്നു. ഷാറൂക്കും സല്‍മാനും അമീറുമൊക്കെ കരണ്‍-അര്‍ജ്ജുനന്‍ പോലുള്ള ഹിന്ദി സിനിമ ചെയ്യാന്‍ കൊള്ളാം അതിനപ്പുറമൊന്നും തോന്നുന്നില്ല.

    ReplyDelete
  10. ഒബ്‌ജക്ഷന്‍ യുവര്‍ ഓണന്‍ പെരിങ്ങോടരേ..

    സത്യം പറ...അക്കിലസ്സ്-ഹെക്ടര്‍ പോര് ഇലിയഡ് വായിച്ചപ്പോള്‍ പെരിങ്ങോടര്‍ മനസ്സില്‍ കണ്ടത് ട്രോയിലെ പോലെയായിരുന്നോ?
    ഹെക്ടര്‍ അയാക്സിനെ കൊന്ന രംഗം മനസ്സില്‍ അങ്ങനെയായിരുന്നോ?
    ചരിത്രപരമായി അങ്ങനെയാകാം.

    എന്തിന് ഹെലന്‍ പോലും വെറും വേസ്റ്റ് കാസ്റ്റായി. ഓ..ഈ മൊതലിനു വേണ്ട്യാ ഇപ്പോ ഇത്ര എടങ്ങേറ് എന്ന് തോന്നിപ്പോകും.(though they show that the actual reason behind the war was something different)

    പക്ഷേ അവര്‍ ഹിറോസല്ലേ? ഹീറോയിസം സ്ക്രീനില്‍ തിളങ്ങി മിന്നണ്ടേ?
    രജനി സ്റ്റൈലില്‍ പറന്നടിച്ച് , കുട്ടിക്കരണം മറിയണമെന്നല്ല..

    പക്ഷേ ട്രോയ്..എവിടെയൊക്കെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേയ്ക്കുകള്‍ പോലെ..ബ്രാഡ് പിറ്റിന്റെ ഹീറോയിസം , അക്കിലസ്സിനെ മറച്ച പോലെ. ഹെക്ടറേയും.
    പക്ഷേ ലോര്‍ഡിലെ യുദ്ധരംഗങ്ങള്‍ ശരിക്കും എപിക്ക് ആണെന്ന് എനിക്ക് തോന്നി. പ്രത്യേകിച്ച് കൊസ്റ്റ്യൂംസ്, സ്റ്റണ്ട് സംവിധാനങ്ങള്‍.
    ലിഗൊളാസ് (പിന്നേം) ആനയെ മറിക്കുന്നതൊക്കെ, പണ്ടേ വ്യാസനിവിടെ എഴുതി വച്ചിട്ടുണ്ടല്ലോ :-)
    അങ്ങനെയല്ലേ ഇതിഹാസങ്ങള്‍? അവിശ്വസനീയമായത് വിശ്വസിനീയമായി കാണിക്കുക.

    അതിശയോക്തി വേണം എന്നാണെന്റെ അഭിപ്രായം..പക്ഷേ ഓവറാവരുത് താനും.


    പ്രൈവറ്റ് കുറിപ്പ് : പെരിയേ, ജ്ജ് ഇന്ന് ഏഷ്യാനെറ്റില്‍ സ്പാറ്‌ണുണ്ടെന്ന് കേട്ടു. നോക്കട്ടെ ട്ടോ. എന്റെ പഴയ റിക്വസ്റ്റ് ഓര്‍മ്മയുണ്ടായിരുന്നു അല്ലേ? ഇനിയിപ്പോ പരിപാടിയില്‍ ഇയ്യ് എന്നെക്കുറിച്ച് പറയണത് കണ്ടില്ലേല്‍..

    അമ്മച്ചിയാണെ..

    അത് അവന്മാര്‍ ഏഡിറ്റ് ചെയ്തതാവും ല്ലേ?

    ആവും ആവും..

    ReplyDelete
  11. ഉം...ഉം.... എന്നിട്ട് പ്രശസ്തിയൊന്നും നമുക്ക് വേണ്ട എന്നും പറയും...

    ഗൊച്ചുഗള്ളന്‍...:)

    (രണ്ട്കുത്തൊരരബ്രാക്കറ്റുണ്ടേ, തമാശാണേ- തല്ലല്ലേ)

    ReplyDelete
  12. അരവിന്ദോ, ട്രോയില്‍ എനിക്കേറ്റവും സ്വീകാര്യമായി തോന്നിയതു ദൈവങ്ങളുടെ ഇടപെടലുകള്‍ ഒഴിവാക്കിയതാണു്. ഇലിയഡില്‍ നിന്നും പോപ്പുലര്‍ മിത്തില്‍ നിന്നും വളരെ വ്യത്യാസമുണ്ടെങ്കിലും മനുഷ്യാവസ്ഥ വളരെ ലളിതമായി ട്രോയ് ചിത്രീകരിക്കുന്നുണ്ടു്. ലോഡ് ഓഫ് ദി റിങ്സിലെ ചില യുദ്ധസീനുകള്‍ എനിക്കും ബോധിച്ചിരുന്നു, എന്നാലും ഫിക്ഷന്റെ അതിപ്രസരം ബോറാക്കിയ ഒരു സിനിമയാണു് എന്റെ അഭിപ്രായത്തില്‍ ലോഡ് ഓഫ് ദി റിങ്സ് ശ്രേണിയിലെ ചലച്ചിത്രങ്ങളെല്ലാം.

    പിന്നെ ഇലിയഡ് വായിച്ച വലിയ ഓര്‍മ്മയൊന്നും എനിക്കുണ്ടായിരുന്നില്ല ട്രോയ് കാണുമ്പോള്‍, കണ്ടതിനുശേഷം ഒരു തവണ കൂടി വായിച്ചപ്പോള്‍ വലിയ ഏച്ചുകെട്ടലുകളൊന്നും ഫീല്‍ ചെയ്തതുമില്ല.

    ട്രോയിലെ സ്ത്രീജനങ്ങളുടെ കാസ്റ്റിങിനെ കുറിച്ചു എനിക്കു നല്ല അഭിപ്രായമൊന്നുമില്ല, ഡ്രൂ ബാരിമൂറിനെ ഹെലനാക്കിയാല്‍ സന്തോഷിക്കുന്ന പാവമൊരു ചെകുത്താനാണു ഞാന്‍.

    ബൈദിവേ 2005 -ലെ ഓസ്കാര്‍ വിന്നറായ ക്രാഷുകാണൂ ചേട്ടായി, അതൊരു നല്ല സിനിമയാണു്. എന്തായാലും ഞാനിന്നു കാണാന്‍ പോകുന്നതു 50-കളില്‍ ജെയിംസ് ഡീനിന്റേതായി പുറത്തുവന്ന "A rebel without a cause" ആണു്. ഇമ്മാതിരി തലതിരിഞ്ഞ റ്റേസ്റ്റുകള്‍ കര്‍ത്താവു് ഏതു സമയത്താവോ എന്റെ തലയില്‍ എന്‍‌കോഡ് ചെയ്തുവച്ചതു് :)

    ReplyDelete
  13. ക്രഷ് കണ്ടില്ലാ ട്ടോ..
    കാണണുണ്ട്.
    അത് മാത്രല്ല..ബ്രോക്ക് ബാക്കും കാണണം ന്ന് പൂതീണ്ട്.
    പക്ഷേ തീയറ്ററില്‍ പോകാന്‍ ഒരു മടി..
    അയ്യേ ജ്ജ് ഈ ടൈപ്പാ ല്ലേ ന്ന് ആള്‍ക്കാര്‍ വിചാരിച്ചാലോ? :-)
    അതു കൊണ്ട് ആ പടം കാണണം ന്ന് വീട്ടിലും ഇതു വരെ മിണ്ടിയില്യാ..

    വക്കാര്യേ..തല്ല്വേ??? ഞാനോ? വക്കാരീനെയോ??
    നെവെര്‍ നെവെര്‍....

    (തോട്ടി എട്‌ത്തിട്ട് ചെവിയില്‍ കുരുക്കി ഒറ്റവലിയാ വലി..ങ്‌ഹാ! ;-) )

    ആ കമന്റ് എന്നോട് തന്നെയാരുന്നോ? അല്ലെങ്കില്‍ എന്റെ മറുപടി
    പണ്ടെങ്ങാന്‍ ആരാണ്ട് എന്തോ വെടക്ക് ‘ശബ്ദം‘ കേട്ടപ്പോ എന്തോ എന്ന് വിളി കേട്ട പോലെ...
    പോട്ട് പോട്ട്...:-)

    ReplyDelete
  14. പീറ്റര്‍ ബ്രൂക്‍സ് എന്നോ‍ മറ്റോ ഒരാള്‍ മഹാഭാരതം എടുത്തിട്ടുണ്ടു്. പണ്ടു കണ്ടിട്ടുണ്ടു്. കഷണ്ടിയുള്ള കൃഷ്ണന്‍, നീഗ്രോ ഭീമന്‍, ചൈനക്കാരി കുന്തി, ഇന്ത്യക്കാരി പാഞ്ചാലി (മല്ലികാ സാരാഭായി),...

    നല്ല സിനിമയാണെന്നാ സിനിമയെപ്പറ്റി വിവരമുള്ളവര്‍ പറഞ്ഞതു്...

    ReplyDelete
  15. മഹാഭാരതം ഒരു നാടകമല്ലായിരുന്നോ (ഞാനുദ്ദേശിച്ചത് പീറ്റര്‍ ബ്രൂക്‍സിന്റെ മഹാഭാരതം)

    ReplyDelete