Wednesday, May 24, 2006

ബ്ലോഗുകള്‍ ഏഷ്യാനെറ്റില്‍..

പ്രിയ ബ്ലോഗീ ബ്ലോഗന്മാരേ..
ഇന്ന് (24.05.2006) കൃത്യം വൈകീട്ട് 9.35 (U.A.E Time) -ന് ഏഷ്യാനെറ്റ് ചാനല്‍ കാണുക. ‘മെട്രൊ പ്ലസ്’ എന്ന പരിപാടിയില്‍ നമ്മുടെ ബ്ലോഗ് താരം പെരിങ്ങോടന്‍ പങ്കെടുക്കുന്നുണ്ട്.
മറക്കാതെ കാണുമല്ലോ..!!

55 comments:

  1. ethu asianetil? gulf band aaNo ? (sorry keyman illa)

    ReplyDelete
  2. എന്താ പരിപാടീ? ഏത് ഏഷ്യാനെറ്റ്? പ്ലസ് ഒര്‍ സാദ? പെരിങ്ശ്ശ്ശ്ശ്ശ്ശ്ശ്...പറയൂ....-സു-

    ReplyDelete
  3. Metro Plus on Asianet main channel, UAE time 9:35 PM (GMT 5:35PM)

    I didn't talk much (കൃത്യം ആ സമയത്ത് എന്റെ ആത്മവിശ്വാസം ചോര്ന്നു പോയിരുന്നു.) but tried to show few blogs in a laptop.

    ReplyDelete
  4. UAE time 9:35 PM ??? njaan veettil kaaaNilla. whos going to record it for me?? (we dont have a video recorder at home)
    pin quaa :കൃത്യം ആ സമയത്ത്

    ReplyDelete
  5. എന്റെ സുഹൃത്തിനോട് റെക്കോര്‍ഡ് ചെയ്യാന്‍ പറഞ്ഞിട്ടുണ്ട്.

    ReplyDelete
  6. ബ്ലോഗിലാബ്‌ സിന്ദാബാദ്‌..
    ധീരാ വീരാ പെരിങ്ങോടാ
    ധീരതയോടെ നയിച്ചോളൂ..
    ബ്ലോഗന്മാര്‍ പിന്നാലെ...

    ഇതൊന്ന്‌ കാണാന്‍ ഇപ്പ എന്താ വഴി..?
    5.35 പോയിട്ട്‌ 9.35 ന്‌ പോലും ആപ്പീസ്‌ പണി കഴിയത്തില്ല.
    ഇവിടാണേല്‍ പിടിപ്പത്‌ പണി..

    ആരോടെങ്കിലും റെക്കോര്‍ഡ്‌ ചെയ്യാന്‍ പറയാം.

    ReplyDelete
  7. റെക്കോഡ് ചെയ്തവരാരെങ്കിലും അതൊന്ന് അപ് ലോഡ് ചെയ്യണം.
    അപ് ലോഡ് ചെയ്തവരാരെങ്കിലും അതിന്‍റെ ലിങ്കൊന്നയച്ചു തരണം.
    ഈ പാവത്തുങ്കള്‍ക്ക് ഇവിടെ ഏഷ്യാനെറ്റൊന്നും ഇല്ലാഞ്ഞിട്ടാണേ

    ReplyDelete
  8. Spoiler Warning:

    സംഭവം ഒക്കെ കൊള്ളാം, പക്ഷെ ക്യാമറയെ അഭിമുഖീകരിക്കേണ്ടിയിരുന്ന വ്യക്തി ഞാന്‍ ആയിരുന്നില്ല എന്ന നിഗമനത്തിലാണു ഞാനിപ്പോള്‍ :)

    ReplyDelete
  9. ഇനി എന്നാണാവൊ സിബുവിന്റെ കൈരളിയിലെ ഇന്റെര്‍വ്യൂ കാണിക്കുന്നത്?-സു-

    ReplyDelete
  10. അതിനിടക്ക് സിബുവിന്റെ കൈരളി ഇന്റര്‍വ്യുവും ഉണ്ടായോ? ഹമ്പട ബ്ലോഗന്മാരേ..
    സുഹൃത്തുക്കളെ.. ഈ sslc result ഇപ്പോല്‍ കിട്ടാന്‍ ഏതെന്കിലും website suggest ചെയ്യുമോ??

    ReplyDelete
  11. ഇപ്പോള്‍ കിട്ടാനുള്ള വഴി അറിയില്ല ഡ്രിസിലേ. ഇതില്‍ നാളെ കിട്ടുമെന്നു പറയുന്നു.

    ReplyDelete
  12. എപ്പോളാ പെരിങ്ങോടന്‍ ചേട്ടന്‍ അമേരിക്കയിലെ
    ടി.വി യില്‍ വരാ? എങ്ങിനെയാ പെരിങ്ങോടന്‍ ചേട്ട്ന്‍ ആണു എന്നു അറ്യാ? ഈതു കളര്‍ ഷര്‍ട്ടാണു?

    ReplyDelete
  13. ഗള്‍ഫ്‌ റ്റൈം രാത്രി ഒമ്പതര എന്നു പറയുമ്പോള്‍, നമുക്കിവിടെ ഒരുച്ചക്കൊന്നര. എല്‍ജി ഫ്ലോറിടായിലാണെങ്കില്‍ എല്‍ജിക്കു പന്ത്രണ്ടര.


    പഷേ, എല്‍ജിയേ ഏഷ്യാനെറ്റിവിടെ എല്ലാം റെക്കോര്‍ഡ്‌ ചെയ്ത്‌, ഡിഫ്ഫേര്‍ഡ്‌ ആയിട്ടല്ല്യോ കാണിക്കണത്‌ ? അതായതു, എല്ലാം നാട്ടിലെ സമയത്തില്‍ തന്നെ, നാട്ടില്‍ വൈകിട്ടു ആറരക്കുള്ള സീരിയല്‍ ഇവിടേം വൈകിട്ടു ആറരക്കു തന്നെ കാണാന്‍ പാകത്തില്‍ ? അങ്ങനായിരുന്നു, ഇപ്പ്പ്പോളുമങ്ങനെ തന്നെയല്ലേ ?

    അങ്ങനാണെങ്കില്‍ പിന്നെ ഗള്‍ഫിലെ ഒമ്പതര എന്നു പറയുമ്പോള്‍, നാട്ടില്‍ പതിനൊന്നു മണി. അതായത്‌, ഇവിടെ ഇന്നു രാത്രി പതിനൊന്നു മണിക്കു കാണാമാരിക്കും..

    (എങ്ങാനും തെറ്റിയെങ്കില്‍ ഇപ്പോ ഉമേഷ്ജി ചാറ്റി വീണു തിരുത്തിക്കൊള്ളും )

    ReplyDelete
  14. ഏഷ്യാനെറ്റ്‌ ഇല്ലാത്തവരും , ഈ പരിപാടി കാണണം എന്നുള്ളവരുമായവര്‍ എന്തു ചെയ്യും?? ആരെങ്കിലും റെക്കോര്‍ഡ്‌ ചെയ്തിടുമോ??

    ReplyDelete
  15. (കുട്ട്യേടത്തീ, ഫ്ലോറിഡയിലെ സമയം == ഫില്ലിയിലെ സമയം. കിഴക്കന്‍ പത്രോസ്)

    ReplyDelete
  16. ഏടത്ത്യേ,

    ഫിലിയില്‍ ഒന്നരയാകുമ്പോള്‍ ഫ്ലോറിഡയിലെങ്ങനാ പന്ത്രണ്ടര? ബോണ്‍ജിയൊരു മണ്ടിയാണെന്നു പറഞ്ഞു് എന്തും പറയാമെന്നോ?

    ഹിന്ദി മാത്രമല്ല, ഭൂമിശാസ്ത്രവും അല്ഫോണ്‍സാമ്മയുടെ നൊവേന കൊണ്ടു രക്ഷപ്പെട്ടതാ, അല്ലേ?

    ReplyDelete
  17. ശോ ഞാന്‍ എല്‍ജിയെക്കാള്‍ വലിയ മണ്ടി തന്നെ. ഡാലസ്‌ മനസ്സിലോര്‍ത്താ എഴുതിയതെന്നു തോന്നുന്നു.

    എന്തായാലും ചമ്മി, നാറി. ഇനിയിപ്പോ ഒന്നുരുണ്ടു കളയാം... ഫ്ലോറിഡായുടെ ഒരു ചെറിയ കഷണത്തില്‍ സെന്റ്രല്‍ റ്റൈം ഇല്ലേ ഉമേഷ്ജി ? ഇനിയിപ്പോ എല്‍ജി ആ കഷണത്തിലോ മറ്റോ ആണോ ?

    ബിന്ദുവിനെ ഞാനും പിന്തുണക്കുന്നു. ആരെങ്കിലും റെക്കോര്‍ഡ്‌ ചെയ്തിടാന്‍ ദയവുണ്ടാകണേ.

    ReplyDelete
  18. എനിക്കില്ലാ, ഏഷ്യാനെറ്റ്.

    ആരെങ്കിലും റെക്കോഡ് ചെയ്ത് തന്നാല്‍, ഹോസ്റ്റ് ചെയ്തോളാം. എന്‍.ബീ.സീ-ക്കാരെ പിടിച്ച് അല്പസ്വല്പം എഡിറ്റിംഗും വേണേല്‍ ചെയ്യിക്കാം.


    അല്ലേല്‍ ഉമേഷിനെക്കൊണ്ട് വോയ്സ് ഓവറൊക്കെ ചെയ്യിച്ച് നമുക്കതൊരു മള്‍ട്ടിമീഡിയ ബ്ലോഗിലിടാം.

    :)

    ReplyDelete
  19. ഏവൂര്‍ജീ, കമന്റിടുന്നതൊക്കെ പഞ്ചായത്തില്‍ വരാന്‍ പതിവിലും കൂടുതല്‍ താമസമുണ്ടെന്നു തോന്നുന്നല്ലോ. കുഴപ്പമൊന്നുമില്ല-ചുമ്മാ ഒരു നിരീക്ഷണം. നിങ്ങളൊക്കെ ഹോസ്റ്റിഗും ഹോസ്റ്റസ്സും ഒക്കെ പറയുമ്പോള്‍........

    ReplyDelete
  20. ഓ അപ്പോ പോസ്റ്റ് സ്പെസിഫിക്കാണോ? ഇത് ദോ മിന്നല്‍ വേഗത്തില്‍ വന്നൂല്ലോ. .. !

    ReplyDelete
  21. വക്കാരീ,

    എനിക്ക് വരുന്നവയൊക്കെ മിന്നല്‍ വേഗത്തില്‍ തന്നെ :) പ്രോസസ്സ് ചെയ്ത് ഗ്രൂപ്പിന് തിരിച്ചയയ്ക്കുന്നുണ്ട്.

    കുഴപ്പം ഗൂഗിള്‍ ഗ്രൂപ്പിന്റേതാണ്.

    ഗൂഗിള്‍ ഗ്രൂപ്പിന് വലിവാണ്. തുടങ്ങിയിട്ട് ദിവസങ്ങള്‍ കുറേയായി.

    ഗ്രൂപ്പിലെത്തിയ പോലും, വരിക്കാര്‍ക്കുള്ള ഈ-മെയിലുകളാവാന്‍ ഒരുപാട് നേരമെടുക്കുന്നുണ്ട്.

    ഇതിങ്ങനെ തുടരുന്നത് കൊണ്ടാണ്, ഒരു യാഹൂ ഗ്രൂപ്പിട്ടത്, ഗ്രൂപ്പിനൊരു ഫാള്‍ബാക്കായിട്ടേ..

    ReplyDelete
  22. ശോ ഞാന്‍ എല്‍ജിയെക്കാള്‍ വലിയ മണ്ടി തന്നെ
    അതു ശരി.അപ്പോള്‍ എന്നെ എല്ലാരും കൂടി ഒരു ബാരോമീറ്റര്‍ ആയിട്ടു വെച്ചിരിക്കുവാണോ?
    ഇനി ഇങ്ങിനെ എന്നെ അടച്ചാക്ഷേപിച്ചാല്‍ ഞാന്‍ ഇവിടെ വല്ല സയ്ന്‍സ് ഒക്കെ പറഞ്ഞു കളയും!! ജാഗ്രതൈ!

    പിന്നെ കുട്ട്യേടത്തിക്കും ഉമേഷ്ജീക്കും,ഇന്നാ കുറച്ചു പാലപ്പം.
    http://injimanga.blogspot.com/

    പാലപ്പം മുട്ടേ...പാലപ്പാം മുട്ടേ....

    ReplyDelete
  23. കുട്ട്യേടത്തീ, ഫ്ലോറിഡയുടെ ഒരു ചെറിയ ഭാഗം സെന്ട്രല്‍ ടൈമിലാണെന്നു പറഞ്ഞുതന്നതിനു നന്ദി. എനിക്കറിയില്ലായിരുന്നു. ദാ ഇപ്പോള്‍ ഗൂ‍ഗിളമ്മച്ചി പറഞ്ഞുതന്നു.

    എന്നാലും, ഉരുളാന്‍ ഏടത്തിയെക്കഴിഞ്ഞേ ഉള്ളൂ വാലുരുളേലൊരു ചോറുരുള പോലും... :-)

    അപ്പോള്‍ ശരിക്കു ബോണ്‍ജി എവിടെയാ?

    ReplyDelete
  24. 'എല്‍ജിയുടെ പാലപ്പം കണ്ടോ ? നാട്ടിലെ പോലെ നല്ല ലേസുള്ള സുന്ദരി പാലപ്പം' എന്നു കൊതി പറഞ്ഞു മന്‍ വിളിച്ചപ്പോളാ നോക്കിയത്‌. പഷേ, കുട്ട്യേടത്തിക്കെന്നു പറഞ്ഞിട്ടിട്ടു, കുട്ട്യേടത്തിക്കു കാണാന്‍ പറ്റാത്ത പോലെ അല്ലേ പോസ്റ്റുന്നേ ? ഞാന്‍ കൂട്ടില്ല എല്‍ജി പെണ്ണിനോട്‌. ഞാന്‍ വീട്ടില്‍ ചെന്നിട്ടു കണ്ടോളാം കേട്ടോ.

    എന്റെ പാലപ്പ ചട്ടി ഇന്നലെ രാത്രി നെടുമ്പാശ്ശേരിയില്‍ നിന്നും ഫ്ലൈറ്റില്‍ കേറിയിട്ടുണ്ടല്ലോ. നാളെ ഡാലസ്സില്‍ എത്തും. പിന്നെ അവിടുന്നയച്ചിവിടെ എത്തിയാല്‍, ഞാനുമിടുമല്ലോ പാലപ്പം ഫോട്ടം.

    ReplyDelete
  25. എവിടെയാണു എന്നു പറയൂലല്ലൊ! എനിക്കു ഫേമസ് ആവണ്ടായേ! :-)

    അതെന്നാ എന്റെ പാലപ്പക്കുട്ടിയെ കുട്ട്യേടത്തിക്കു കാണാന്‍ പറ്റാത്തെ? ഞാനിപ്പൊ നോക്കിയപ്പലും അവളങ്ങനെ ചിരിച്ചോണ്ടു ഇരിപ്പുണ്ടലൊ? (ഇനി ഇതും ഒരു മണ്ട്ന്‍ ചോദ്യം ആണു എന്നു ആരെങ്കിലും ഇവിടെ പറഞ്ഞാല്‍ ഞാന്‍ ഇടിച്ചു ഷേപ്പ് മാറ്റും)

    വൈ?വൈ?വൈ?

    ReplyDelete
  26. ടീവി സമയത്തിനു റിപ്പയര്‍ ചെയ്തു തരാഞ്ഞവനെ ഇന്ന് ഉച്ചയ്ക്ക് കൂടി തെറി വിളിച്ചു.
    ഒടുക്കം ഏട്ടത്തിയേം പിള്ളാരേം പുറത്ത് ചാടിച്ച് അവരുടെ ടീവി അര മണിക്കൂര്‍ നേരത്തേക്ക് സ്വന്തമാക്കി!
    അങ്ങനെ കാത്തുകാത്തിരുന്ന് ദാ വരുന്നു പെരിങ്ങോടന്റെ കാലുകള്‍ - റാമ്പില്‍ കാറ്റ്വാക്ക് ചെയ്ത്.... ശ്ശൊ ഇത് എഫ് ടീ വി ആയിരുന്നോ!
    ദുബായിലേക്ക്, ഡ്രിസിലിനെ വിളിച്ചു, “കേള്‍ക്കുന്നില്ലാ കേള്‍ക്കുന്നില്ലാ” പഹയന്‍ പറ്റിച്ചോ? സപ്നയെ വിളിച്ച് പറയുകയും ചെയ്തു! ആ തെറിയും ഞാന്‍ കേള്‍ക്കേണ്ടി വരുമല്ലോ...
    വേഗം വിശാലനെ വിളിച്ചു. ചുള്ളന്‍ ദേവഡാക്ടറുടെ അടുത്ത് ചികിത്സയിലോ മറ്റോ ആണെന്ന് പറഞ്ഞു(വെള്ളടിക്ക്യാ കോഴീനെ ത്തിന്ന്വ-ഇതന്ന്യായിരിക്ക്യും ചികിത്സ. അല്ലെങ്കി കോര്‍ണിഷില്‍ വായ നോട്ടം-ഓട്ടത്തിന്റെ പേരും പറഞ്ഞ്)
    ഡ്രിസില്‍ തിരിച്ചു വിളിച്ചു, പാവം പേടിച്ചിരിക്കുകയാ, നാളെ ബൂലോകരെല്ലാം ചേര്‍ന്ന് തന്നെ ചവിട്ടിപ്പിഴിയുമെന്ന് അവന്‍ ഉറപ്പിച്ചു.

    കാത്തിരിപ്പിന് അന്ത്യം കുറിച്ചുകൊണ്ട് അവസാനം അവര്‍ വന്നു.

    എനിക്ക് തൃപ്തിയായീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ‍ീ
    പുട്ട് ഫാന്‍സ് അസോസിയേഷന്‍ അഞ്ചാറു തവണ കാണിച്ചു.
    കേഷ്വല്‍ പെരിങ്ങോടനെയാണ് പ്രതീക്ഷിച്ചത്... അതിനി അടുത്ത എപ്പിഡോസില്‍ കാണുമായിരിക്കും ല്ലേ?

    ReplyDelete
  27. അതെന്താ എല്‍ ജ്യേ അങ്ങിനെ??
    ഏതെങ്കിലും സ്പ്രിങ്ങ്സിലാണോ അല്ലെയൊ എന്നൊന്നു പറയാമോ?

    ReplyDelete
  28. എല്‍ജിക്കുട്ടി, ഞാന്‍ ഒരു ഗമണ്ടന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനീലാണേ.. (മേലു വേദനക്കുള്ള advil പിന്നെ വൈറ്റമിന്‍സ്‌ centrum ഒക്കെ ഇവരുടെയാണേ ). ഈ ഫാര്‍മന്‍ മാര്‍ക്കെപ്പൊളും ആവശ്യമില്ലാത്ത വച്ചുകെട്ടുകളാ. എന്റെ കഷ്ടകാലത്തിനെനിക്കെപ്പോഴും ലവന്മാരെ തന്നെ കിട്ടുവേം ചെയ്യും. നാട്ടിലാരുന്നപ്പോ, raanbaxy Pharma, Lupin Pharma, Dr. Reddy's pharma എന്നിങ്ങനെ ലവന്മാരെന്നെ വിടാതെ പിടി കൂടി. ഇവിടെ വന്നപ്പോളും അതു തന്നെ അവസ്ഥ.

    ഞാനെന്താ വക്കാരിയെ പോലെ ഒന്നും ചുരുക്കി പറയാന്‍ അറിയാതെ ? അതായതെല്‍ജി, ചുരുക്കി പറഞ്ഞാല്‍, ബ്ലോഗ്ഗറില്‍ ഫോട്ടം അപ്‌ലോഡ്‌ ചെയ്താല്‍ എനിക്കു കാണൂല്ല, ആപ്പീസില്‍ നിന്ന്. ഫോട്ടോയുടെ സ്ഥാനത്തൊരു ചുവന്ന ക്രോസ്സ്‌ കാണും. എന്നെപോലേ തന്നെ കാണാന്‍ പറ്റാത്ത മറ്റൊരു ബ്ലോഗന്‍ സുനിലും ഉണ്ട്‌. ഗൂഗിള്‍ പേജസില്‍ ഫോട്ടംസിട്ടിട്ടു അപ്‌ലോട്‌ ചെയ്താല്‍ എനിക്കു കാണാം. ഇനിയതെങ്ങനെ എന്നറിയാന്‍ എല്‍ജി തല പുകയ്ക്കണ്ട. (അല്ല, ശരിക്കും അറിയണംകില്‍ ചോദിക്കൂ, ഞാന്‍ പറഞ്ഞു തരാം).

    പഷേ, അതു സാരമില്ല, ശനിയനനിയനെ പോലെ എന്നെയങ്ങട്ടു സ്നേഹിച്ചു കൊല്ലുന്ന ബ്ലൊഗ്ഗന്മാരുള്ളപ്പോ ഒന്നും സാരല്ലാന്നെ. എന്റെ കമന്റ്‌ കണ്ടുടനെ ശനിയനനിയന്‍ എടുത്തെനിക്കു മെയിലില്‍ അയച്ചു തന്നു. ചുന്തരി അപ്പമാണുട്ടോ. എന്റെ ചട്ടിയൊന്നിങ്ങു വന്നോട്ടേ.

    അപ്പമുണ്ടാക്കല്‍ ഒരു കല തന്നെയാണ്‌. ഞാന്‍ തേങ്ങാപ്പാലാണുപയോഗിക്കാറ്‌. (മ്മടെ ക്യാനില്‍ കിട്ടണ ഫിലിപ്പൈന്‍സ്‌ തേങ്ങാ പ്പാല്‍ തന്നെ). ബാക്കിയെല്ലാം എല്‍ജി ചെയ്യുന്ന പോലെ തന്നെ. (ഫ്രോസന്‍ തേങ്ങായാണോ അരയ്ക്കാറ്‌ ?). എന്റെ അപ്പം പക്ഷേ മൂന്നു നാലു മണിക്കൂര്‍ കൊണ്ടു പുളിക്കാറുണ്ട്‌. ഇവിടുത്തെ യീസ്റ്റ്‌ കിടിലം അല്ലേ ? നാട്ടില്‍ പഷേ, എട്ടൊന്‍പതു മണിക്കൂര്‍ വേണമായിരുന്നു.

    ReplyDelete
  29. അപ്പോ, ചുരുക്കി പറഞ്ഞാല്‍ പെരിങ്ങ്സിന്റെ കാലു മാത്രേ കണ്ടുള്ളൂ. ? ആകെമൊത്തം ഒരു കവറേജ്‌ തായെന്റെ സ്വാര്‍ത്ഥാ

    ReplyDelete
  30. പെരിങ്ങോടന്‍ എങ്കിലും അതു റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ടാവണേ...
    കുട്ടിയേടത്തീ... കിട്ടീല്ലോ അല്ലേ?? :)

    ReplyDelete
  31. ബിന്ദൂ. അനില്‍ ചേട്ടനും, നമ്മുടെ മണ്ടനുമൊക്കെ റെക്കോര്‍ഡ്‌ ചെയ്തിട്ടുണ്ട്‌. പഷേ, അന്‍പത്‌ എം ബി ഉള്ള സാധനം എവിടെ അപ്‌ലോടണം എന്നറിയാതെ നടക്കുന്ന കണ്ടു മണ്ടന്‍. എന്തായാലും ബ്ലോഗിലെ ബുദ്ധിമാന്മാര്‍ ഒരു വഴി കണ്ടു പിടിക്കാതിരിക്കില്ല. കിട്ടി, കിട്ടി, ബിന്ദു.

    ReplyDelete
  32. എത്ര വലുതാണേലും, ദാ ഇങ്ങോട്ട് അപ്‌ലോഡിക്കോളൂ.

    അനിലേ, 3201 -ലിട്ടാലും മതി, വേണേല്‍ ഞാനവിടുന്ന് ഇങ്ങെടുത്തോളാം.

    ReplyDelete
  33. എനിക്കൊരു ഇ-മെയില്‍ (ഉമേഷ്.പി.നായര്‍ അറ്റ് ജി-മെയില്‍) അയച്ചാല്‍ ഒരു എഫ്. ടി. പി. ഐഡിയും പാസ്വേര്‍ഡും അയച്ചുതരാം usvishakh-ല്‍. 50 എംബിയൊന്നും ഒരു പ്രശ്നമല്ലെന്നേ.

    ReplyDelete
  34. ഞാന്‍ റെക്കോര്‍ഡ് ചെയ്തത് വീയെഛെസ് കാസെറ്റിലാണേ. ഒരു പഴേ ട്യൂണര്‍ കാര്‍ഡ് കയ്യിലുള്ളത് എക്സ്പിയില്‍ നടക്കുന്നുമില്ല.
    എന്തായാലും ശ്രീജി അത് ശരിയായി റെക്കോര്‍ഡ് ചെയ്തു. ഞാനറിഞ്ഞതു ശരിയാണെങ്കില്‍ അതിപ്പോള്‍ അപ്‌ലോഡിങ്ങിലാവണം.
    ഒരു സന്തോഷ വാര്‍ത്തയുള്ളത് ശ്രീജി ഈ പരിപാടി മൊബല്‍ കാമറയില്‍ അല്ല റെക്കോര്‍ഡ് ചെയ്തതെന്നുള്ളതാണ്.
    കാത്തിരിക്കുക.

    ReplyDelete
  35. എങ്കിലത് വീസീആറിലിട്ട് ഒരു “തിയേറ്റര്‍ പ്രിന്റ്” ആയാലോ? :)

    ReplyDelete
  36. പെരിങ്ങോടരെ..ആത്മവിശ്വാസം ചോര്ന്നു പോയ ആളിന്റെ ഇരുപ്പൊന്നും അല്ലായിരുന്നല്ലൊ.. മഴക്കു പ്രെത്യേകം അഹിനന്ദനങ്ങള്‍, തകര്‍പ്പന്‍ പ്രകടനം ആയിരുന്നു കേട്ടൊ പെരിങ്ങോടരെ?എങ്കിലും ഞങ്ങടെ ഖത്തര്‍‘പുട്ടുഫാന്‍സിനെ‘ കാട്ടിയതിനു നന്ദി, എല്ലാ ബ്ലൊഗുകാര്‍ക്കും ആശംസകള്‍‍, അതു നമ്മടെ സുഷ ആയിരുന്നൊ? ആ സുന്ദരി?

    ReplyDelete
  37. അപ്പോള്‍ 50 എം.ബി ശ്രീജിത്ത് റെക്കോര്‍ഡ് ചെയ്തത് എന്നെയാണോ ബ്ലോഗിനെയാണോ ഇവ രണ്ടും ആണെങ്കില്‍ 5 എം.ബി തികച്ചു കൊള്ളില്ലല്ലോ ;) ശ്രീജിത്ത് റെക്കോര്‍ഡിയ കാരണം ആ പ്രോഗ്രാമിലെ മറ്റൊരു ഐറ്റമായ ക്യാറ്റ് വാക്ക് പ്രതീക്ഷിക്കുന്നു. എന്നെ ഞാന്‍ തന്നെ കാണാന്‍ എന്തോരം പാടുപെട്ടു, എന്നിട്ടല്ലേ റെക്കോര്‍ഡിങ്. എന്തായാലും ബ്ലോഗിനെ കുറിച്ചു എഴുതിക്കൊടുത്തതു വോയ്സ് ഓവര്‍ ആയി കുറയൊക്കെ പറഞ്ഞുകേട്ടു. അതെങ്കിലും നന്നായി.

    ReplyDelete
  38. അയ്യോ കുട്ട്യേടത്തീ, പെരിങ്ങോടന്റെ കാലല്ല കണ്ടത്.

    പരിപാടിയുടെ ആദ്യ സെഗ്മെന്റ് ദുബായില്‍ നടന്ന ഏതോ ഫാഷന്‍ ഷോയേപ്പറ്റിയായിരുന്നു.

    പെരിങ്ങോടനെ മാത്രം കാത്തിരുന്നതുകൊണ്ട് കാണ്മതെല്ലാം ലവനെന്നു നിനച്ചു പോയി.

    സന്ദേഹിച്ചപ്പോഴാണ് ഡ്രിസിലിനെ വിളിച്ചത്. രണ്ടാം സെഗ്മെന്റ്, ഇക്കാന്നോ ഐക്കാന്നോ പേരുള്ള

    ഒരു ഇന്റര്‍നാഷണല്‍ ഫര്‍ണിച്ചര്‍ കടയേക്കുറിച്ചായിരുന്നു. അവിടെ കണ്ട പെട്ടക്കുട്ടന്‍

    പെരിങ്ങോടനാണെന്ന് ദേ വീണ്ടും നിനച്ചു.

    പരസ്യത്തിനിടയില്‍ ഡ്രിസിലിനെ അഭിഷെകം ചെയ്യാന്‍ ഭരണിപ്പാട്ട് ഒരുക്കുകയായിരുന്നു മനസ്സ്.

    അവസാനത്തെ 5 മിനിറ്റിലാണ് ബ്ലോഗിനേപ്പറ്റിയും ഡാഫോഡില്‍ സംഘത്തേപ്പറ്റിയും

    പ്രതിപാദിച്ചത്. പിന്നെ വന്നു, കീബോഡില്‍ പരതി നടക്കുന്ന മോതിരമിട്ട കൈകള്‍ . ഇത്തവണ

    ഉറപ്പിച്ചു, ഇത് പെരിങ്ങോടന്‍ തന്നെയെന്ന്.

    വിശാലന്റെ വിവരണമായിരുന്നു മനസ്സില്‍
    പക്ഷേ കണ്ടതോ, ഓഫീസിലിരുന്നു ബ്ലോഗുന്നവരുടെ പ്രതിനിധിയായി, ടൈയ്യൊക്കെ കെട്ടിയ ചുള്ളന്‍ . (എന്റെ പ്രതീക്ഷയെല്ലാം തെറ്റി. ഞാനിവിടെ കള്ളിമുണ്ട്(മാത്രം) ഉടുത്തിരുന്ന് ബ്ലോഗുമ്പോള്‍ .......)

    50MB വൈകാതെ മോളിലോട്ടെടുക്കപ്പെടും എന്ന് കരുതാം. അപ്പോള്‍ ബാക്കി കണ്ടാല്‍ മതി. മണ്ടന്‍ ചാഞ്ചാന്‍ മുട്ടി നില്‍ക്കുവാരുന്നു. അല്പം വെള്ളം അവന്റെ മുഖത്ത് കോരിയൊഴിക്ക്, വേഗം അപ്‌ലോഡാന്‍ പറ.

    (സപ്പൂ, പുട്ടു ഫാന്‍സ് ഖത്തറീന്ന് കൈവിട്ടു പോയി :)

    ReplyDelete
  39. ഞാനെങ്ങിനെ അനോണിമസായി?? മേലെഴുതിയിരിക്കുന്ന പിന്മൊഴിയുടെ പിതൃത്വം ഞാന്‍ ഏറ്റെടുക്കുന്നു.

    ReplyDelete
  40. സ്വാര്‍ത്ഥാ, ആ മോതിരമിട്ട കൈ എന്റെയല്ല. ഇനി സിബൂന്റെ കൈരളി ഇന്റര്‍വ്യൂലു മാത്രാ എനിക്കു പ്രതീക്ഷ.

    ReplyDelete
  41. കൂട്ടരേ ബ്ലോഗ് സ്വര റിലീസ് ചെയ്തിരിക്കുന്നൂ.....
    വേഗം വായോ, http://www.blogswara.in/songs/player/songs.htm

    ജോക്കും കൂട്ടര്‍ക്കും അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍

    ReplyDelete
  42. പെരിങ്സ്, അപ്പൊ കയ്യുടെ ഉടമ???
    മണ്ടന്‍ അവസാന 5 മിനിറ്റ് മാത്രമേ റെക്കോഡ് ചെയ്തിട്ടുള്ളൂ എന്നാ പറഞ്ഞത്. ഉറക്കം വരുന്നേന്ന് നിലവിളിക്കുന്നുണ്ടായിരുന്നു.

    ReplyDelete
  43. ഏവൂരാന്റെ ശ്രദ്ധയ്ക്ക് 3201-ല്‍ രണ്ടു Ziപ് ഫയലുകള്‍ ഇട്ടിട്ടുണ്ട്. ഇപ്പോഴത്തെ കോഡ് ഇരുന്നൂറ്റി പതിനേഴ്.നൂറ്റി അറുപത്തി നാല്.ഇരുന്നൂറ്റി പത്ത്.തൊണ്ണൂറ്റഞ്ച്.
    ഇനി ഏവൂരാനായി, ഫയലായി, ഷെയറിങ്ങായി...

    നിയമപ്രകാരമുള്ള മുന്നരിയിപ്പ്: വീസിയാറില്‍ പ്ലേ ചെയ്ത് വീഡിയോകാമറയല്ലാത്തതില്‍ വീഡിയോ പിടിച്ച് എഡിറ്റൊന്നും ചെയ്യാതെയുള്ള ഫയലുകളാണ്.

    ReplyDelete
  44. കുട്ട്യേടത്തി,അവരു ഓഫീസിലു ഫോട്ടം മാത്രെം ബ്ലോക്ക് ചെയ്തിട്ടു അവര്‍ക്കു എന്തു കിട്ടാനാ?ബ്ലോഗിലു മാത്രെ അവരു അങ്ങിനെ പടങ്ങളു ബ്ലോക്കു ചെയ്യുന്നുള്ളൂ? ഞാന്‍ തേങ്ങാ പൊതിച്ചു ചിരണ്ടും.തെങ്ങാപ്പാലും ഫ്രെഷ്.എനിക്കീ കാനില്‍ കിട്ടണതിനോടു പൊതുവേ ഒരു വിരോധമാണു.പിന്നെ ഒത്തിരി പേരെയൊക്കെ പാര്‍ട്ടിക്കു വിളിച്ചാല്‍ ഈ ഫ്രൊസണും കാനും ഒക്കെ തന്നെ ശരണം. പിന്നെ അപ്പമുണ്ടാക്കുന്നതു കലയാണോ എന്നൊക്കെ ചോദിച്ചാല്‍ എന്നെപ്പോലെയുള്ളവര്‍ക്കു അതൊരു മഹത്തരമായ കലയാണു :).കുട്ട്യ്യേടത്തീടെ ചട്ടി വന്നിട്ടു വേണം എനിക്കും കാണാന്‍

    എനിക്കു അറിയണം...ഈ ഗൂഗല്‍ പേജസിനെപറ്റി.

    ReplyDelete
  45. തേങ്ങാ പൊതിച്ചു ചെരണ്ടുവേ ? ഒരു തേങ്ങാ കണ്ടിട്ടു തന്നെ കൊല്ലം ഒന്നരയാകുന്നു. ആദ്യമൊക്കെ ഞാനും തേങ്ങ മേടിച്ചു നോക്കി. (പൊതിച്ച തേങ്ങ, അമേരിക്കന്‍ കടകളില്‍ കിട്ടുന്നത്‌ ) അഞ്ചെണ്ണം മേടിച്ചാല്‍, അതില്‍ നാലെണ്ണവും ചീഞ്ഞതാരിക്കും. ചീഞ്ഞതു കൊണ്ടോയി ക്കൊടുത്താല്‍ നമ്മുടെ കാശു തിരിച്ചു കിട്ടും. എന്നാലും, ഈ ചീഞ്ഞു നാറുന്ന തേങ്ങായും പിടിച്ച്‌...മാത്രോമല്ല, ആവശ്യമുള്ള നേരത്തു കാര്യം നടക്കുവേമില്ല. അതോടെ അതു നിറുത്തി. ഇപ്പോ ഫ്രോസണ്‍ തേങ്ങ തന്നെ. ക്യാനിലെ തേങ്ങാപ്പാലും.

    പഷേ, ഇതൊന്നുമല്ലാത്ത ചകിരിയോടു കൂടിയ മുഴുവന്‍ തേങ്ങ, ഞാനിതു വരെ അമേരിക്കയില്‍ കണ്ടിട്ടില്ലല്ലോ എല്‍ജി. ഫ്ലോറിടായില്‍ കേരളത്തിലെ പോലെ തെങ്ങുണ്ടെന്നു കേട്ടു. അമേരിക്കന്‍ കടകളില്‍ നിന്നണോ ? അതോ ഇന്‍ഡ്യന്‍ സ്റ്റോറോ ?

    ഫോട്ടം മാത്രമല്ല, ഒരുപാടൊരുപാടു സൈറ്റുകള്‍ ബ്ലോക്ക്‌ ചെയ്തിട്ടുണ്ടു എല്‍ജി. ബ്ലോഗ്‌ ബ്ലോക്കത്തതെന്റെ ഭാഗ്യം.

    ReplyDelete
  46. ഈ കുട്ട്യേടത്തീന്റെ ഒരു കാര്യം. ഇത്രേം സുറിയാനി ക്രിസ്താനികള്‍ തിങ്ങി പാര്‍ക്കുന്ന ആ ഫില്ലിയില്‍ ഒരു നല്ല തേങ്ങാ മേടിക്കാന്‍ പോലും പറ്റീട്ടില്ലാന്നു പറഞ്ഞാല്‍ കഷ്ടം ആണു. ചിക്കഗോ കഴിഞ്ഞാല്‍ ഏറ്റവും പൂകാകൂ ഉള്ളതു ഫില്ലിയില്‍ ആണു. പറഞ്ഞിട്ടു എന്തു കാര്യം? ഒരു സിനിമാ ട്ടാക്കീസ് കണ്ടു പിടിക്കാന്‍ പോലും പറ്റിയില്ല... :-)


    ഉവ്വ ഫ്ലോറിഡേയില മലയാളികല്‍ മുറ്റത്തെ തെങ്ങില്‍ നിന്നു തേങ്ങാ പൊട്ടിച്ചു,അതു വെച്ചു ചമ്മന്തി അരച്ചൊക്കെ ആണു കഴിക്കണതു. പിന്നെ പറംബിലെ കപ്പമുട്ടി പുഴുങ്ങി,പിന്നെ മാങ്ങ പറച്ചൂ, പിന്നെ മുറ്റത്തെ ചക്ക വെട്ടി ചക്ക പുഴുങ്ങി..... എന്റെ കുട്ട്യേട്ടത്തി ഒന്നും പറയണ്ട.. ഇവിടെയെങ്ങാനും ആണു അദ്യമായി പ്ലൈന്‍ ഇറങ്ങുന്നെതെങ്കിലു നമ്മളു വിചാരിക്കും ഈ ഓട്ടോറിക്ഷാക്കാരു പറ്റിക്കുന്ന പോലെ കേരളത്തില്‍ തന്നെ നമ്മളെ തിരിച്ചു കൊണ്ടാക്കി ഈ പ്ലൈങ്കാരു എന്നു....

    ReplyDelete
  47. അനിലേ,

    പറ്റില്ല, ഫയര്‍ കറപ്റ്റാണെന്ന് തോന്നുന്നു..!!

    root@AHOY:> du -ks Mvi_0973.zip
    228 Mvi_0973.zip


    (അത്രേം ചെറുതാണെങ്കില്‍ അങ്ങ് മെയില്‍ അറ്റാച്ചിയാല്‍ പോരായിരുന്നോ? )

    root@AHOY:> unzip Mvi_0973.zip
    Archive: Mvi_0973.zip
    End-of-central-directory signature not found. Either this file is not
    a zipfile, or it constitutes one disk of a multi-part archive. In the
    latter case the central directory and zipfile comment will be found on
    the last disk(s) of this archive.
    note: Mvi_0973.zip may be a plain executable, not an archive
    unzip: cannot find zipfile directory in one of Mvi_0973.zip or
    Mvi_0973.zip.zip, and cannot find Mvi_0973.zip.ZIP, period.
    root@AHOY:> du -ks Mvi_0973.zip
    228 Mvi_0973.zip

    ReplyDelete
  48. എല്‍‌ജീ, എന്നാലും ഫ്ലോറിഡ ഒരു കാഴ്ച തന്നെയാണേ. 2 കൊല്ലം മുമ്പ് ഞാന്‍ ഫ്ലോറിഡയില്‍ വന്നിരുന്നു. അന്നു കീ വെസ്റ്റില്‍ ഒരു ദിവസം രാത്രിയെത്തി. രാവിലെ എഴുന്നേറ്റു വെളിയിലേക്കു നോക്കിയ എന്റെ കണ്ണു തള്ളിപ്പോയി. ലോഡ്ജിനെ റോഡില്‍നിന്നു തിരിക്കുന്ന വേലി നിറയെ മുളകുചെമ്പരത്തി! അന്നു മുതല്‍‌ ന്യൂ ജേഴ്സി കഴിഞാലെനിക്കേറ്റവുമിഷ്ടം ഫ്ലോറിഡയായി. അവിടത്തെ മുതലകളും കേമം തന്നെ ട്ടോ...

    കുട്ട്യേടത്തീ, എന്റെ ഒരു കൂട്ടുകാരന്‍ ഫില്ലീല് നല്ല മട്ടണ്‍ ബിരിയാണി കിട്ടണ ഒരു സ്ഥലത്തെപ്പറ്റി എപ്പൊഴും ഒലിപ്പിക്കുമായിരുന്നു. അങ്ങനെ വല്ല ഫേമസ് മലയാളി ഹോട്ടലുകളുമുണ്ടോ അവിടെ?

    ReplyDelete
  49. ന്യൂ ജേഴ്സി കഴിഞാലെനിക്കേറ്റവുമിഷ്ടം..

    ആരും കേള്‍ക്കണ്ട.

    ന്യൂ ജേഴ്സി -- അവിടെങ്ങും താമസിച്ചിട്ടില്ല, അല്ല്യോ?

    ReplyDelete
  50. ഏവൂ, എന്‍ ജെ ക്കെന്താ ഒരു കുറവ് ങ്ഹേ? മണത്തിനു മണം, ഗുണത്തിനു ഗുണം. ന്യൂ യോര്‍ക്കപ്പുറത്ത്, ഫില്ലിയിപ്പുറത്ത്. വീകേയെന്‍ പറഞ്ഞ പോലെ “ഒന്നിനും ഒരു കുറവുമില്ല, രണ്ടിനാണെങ്കില്‍ പറമ്പില്‍ ഇഷ്ടം പോലെ സ്ഥലം”. കുശുമ്പുണ്ടെങ്കില്‍ പറഞ്ഞുതീര്‍ത്താപ്പോരേ, സംസ്ഥാനത്തെ കുറ്റം പറേണതെന്തിനാ ;)

    ReplyDelete
  51. /var/www/ & CDROM എന്നിവിടങ്ങളില്‍ ഫയലിന്റെ കോപ്പിയുണ്ട് ഏവൂരാനേ.
    ആദ്യം കണ്ട കുഞ്ഞു ഫയലുകള്‍ ഞാന്‍ സാംബ പഠിച്ച് കോപ്പിയടിക്കാന്‍ നോക്കിയവയാണ്. ഒടുവില്‍ സിഡി വഴിയാണ് ഒപ്പിച്ചത്. എന്തൊരു ബുദ്ധി അല്ലേ?

    ReplyDelete
  52. പാപ്പാനേ. അങ്ങനെ മട്ടണ്‍ ബിരിയാണി കിട്ടണ സ്ഥലമുണ്ടെങ്കില്‍ അതാ കൂട്ടുകാരനോടു ചോദിച്ചു വേഗം പറയൂ. (പറഞ്ഞാല്‍ എന്റെ വക മട്ടണ്‍ ബിരിയാണി ഫ്രീ പാപ്പാനും പിടിയാനക്കും പിന്നെ ആനക്കുട്ടന്മാറ്ക്കും/കുട്ടികള്‍ക്കും)

    നല്ലോരു സ്ഥലമായിരുന്നു, പക്ഷേ മലയാളികള്‍ വന്നു കുന്നുകൂടി ഇപ്പോ ജീവിക്കാന്‍ കൊള്ളാതാക്കി എന്നു ന്യൂജേഴ്സിയെ പറ്റി യേതോ വെവരദോഷികള്‍ പറയുന്ന കേട്ടിട്ടുണ്ടു.

    എല്‍‌ജി ഇവിടെ ഞാന്‍ മലയാളിക്കടയിലാണു പോകുന്നതു. അവിടെങ്ങും തേങ്ങായില്ലന്നെ. പോരെങ്കില്‍ ഡാലസ്സിലും ഞാന്‍ കുറച്ചു നാള്‍ ഉന്ദാരുന്നതാ. അവിടെങ്ങും ചകിരിയോടു കൂടിയ തേങ്ങാ ഇല്ലന്നെ. എന്നാലാ കുട്ട്യേടത്തിയെ ഒന്നു ഫ്ലോറിടായിലേക്ക് ക്ഷണിക്കാമെന്നു വച്ചോന്നു നോക്കിയേ..

    ReplyDelete
  53. റെസല്യൂഷന്‍ കുറച്ച് വീഡിയോ ഇവിടെ ഇട്ടിട്ടുണ്ട്. കാണാന്‍ പറ്റാത്തവര്‍ അറിയിക്കണമെന്ന് അപേക്ഷ.

    വീഡിയോ ലിങ്ക്.

    ReplyDelete
  54. പതിവിന്നു വിപരീതമായി അല്പം നേരത്തെ വീട്ടിലെത്തിയ ഞാന്‍ ടീ വീയ്ക്കു മുന്‍പില്‍ അക്ഷമനായി ഇരുന്നു.

    എന്നെ ബ്ലോഗിലേക്ക് കൈപിടിച്ചു കൊണ്ടുപോയ, മനുഷ്യനേ എനിയ്ക്കൊന്നു കാണണമല്ലോ.....

    മെട്രോ പ്ലസ് പരിപാടി തുടങ്ങി....കണ്ടം പൂച്ച നടക്കുന്നതുപോലെ, മൂന്നാല് പിള്ളകള്‍ തേരാ പാരാ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. എന്റെ നല്ലപാതി ചോദിച്ചു.....എവിടെ നിങ്ങടെ പെരിങ്ങോടന്‍? ഇപ്പോ വരും..ഇപ്പോ വരും.

    ഹാവൂ, ഫാഷന്‍ ഷോ കഴിഞ്ഞു. ഇപ്പോ വരുമായിരിക്കും...

    ദേ വരുന്നു, ഐക്കിയ കസേര, കട്ടില്‍, മരമുട്ടി, ചട്ടി, പെട്ടി ഇത്യാദി സാധനസാമാഗ്രികളുമായ്...

    ഭാര്യ എഴുന്നേറ്റ്‌ അടുക്കളയിലേക്ക് പോയി.

    ദാ വന്നൂ......ഞാന്‍ അലമുറയിട്ടു. എന്റെ താഴെയുള്ള കുട്ടി ഞെട്ടി.

    വാതില്‍ തള്ളി തുറന്ന് ശ്രീമതി ഉള്ളില്‍ കയറിയിരുന്നു.

    ചോക്ക്ലേറ്റ് പോലൊരു പയ്യന്‍...ആഹാ
    പാല്‍ പായസം പോലൊരു പയ്യന്‍.....

    എന്റെ ഭാര്യ.......ഇങ്ങോരെ ഞാന്‍ ഒരു പാടു തവണ കണ്ടിട്ടുണ്ടല്ലോ? (ഉണ്ടായിരിക്കാം, ഇവള്‍ ഒരു പാലക്കാട്ടുകാരിയും, ഇവളുടെ അച്ചന്റെ തറവാട് പെരിങ്ങോടുമാണല്ലോ).

    അപ്പോ ഞാന്‍ ഔട്ട്..

    ReplyDelete
  55. ശ്രീജിത്തെ .. ഇങ്ങനെ കാണാന്‍ അത്ര സുഖം ഇല്ല .. ഉമേഷ്ജി പറഞ്ഞ ftp മെക്കാനിസം ഒന്ന് നോക്കിക്കൂടേ .. അങ്ങനെ ആണെങ്കില്‍ നല്ല resolution'ല്‍ തന്നെ കിട്ടുകയും ചെയ്യുമല്ലോ

    ReplyDelete