Thursday, June 08, 2006

കഥ ശരിക്കും കൂട്ടുന്നതു തന്നെ...?

ഉറപ്പില്ല.......എങ്കിലും.

തോമസ് ജേക്കബ്ബിന്റെ മനോരമയിലെ കഥക്കൂട്ട് വായിച്ചു; “വെളുക്കാന്‍ തേച്ചത് പേരായി” . ഇവിടുണ്ട്

അദ്ദേഹം ആയിരത്തിത്തൊള്ളായിരത്തി അറുപതുകളിലെ ഒരു സംഗതി വിവരിക്കുന്നുണ്ട്. ജസ്റ്റീസ് പി. ഗോവിന്ദമേനോന്‍ കോട്ടയം മെഡിക്കല്‍ കോളേജിന്റെ ആഡിറ്റോറിയത്തിന്റെ ഉദ്‌ഘാടനം നിര്‍വ്വഹിക്കുന്ന രംഗം. ജസ്റ്റീസ് ഗോവിന്ദമേനോന്‍ പറഞ്ഞത്രേ:

“വന്നു വന്ന് ഇപ്പോള്‍ എന്തിനും ഏതിനും സ്പെഷ്യലൈസേഷനാണ്. ശരീരത്തിലെ ഓരോ ഇഞ്ചിനേയും ഓരോ സ്പെഷിലിസ്റ്റുകള്‍ പകുത്തെടുത്തിരിക്കുന്നു. ഇടതു കണ്ണിനു ചികിത്സിക്കുന്ന ഡോക്ടറല്ല വലതു കണ്ണിനു ചികിത്സിക്കുക................. etc. etc".

പക്ഷേ ഒരു സംശയം...

ആയിരത്തിത്തൊള്ളായിരത്തി അറുപതുകളില്‍ അങ്ങിനെയൊരു സ്ഥിതിവിശേഷം നാട്ടിലുണ്ടായിരുന്നോ? ഓരോ കണ്ണിനും ഓരോ സ്പെഷ്യലിസ്റ്റുകളൊക്കെയുള്ള ഒരു സ്ഥിതിവിശേഷം? സ്പെഷ്യലിസ്റ്റുകളൊക്കെ ഉണ്ടാകാന്‍ തുടങ്ങിയത് ഏറ്റവും പോയാല്‍ എണ്‍പതുകളിലൊക്കെയല്ലേ?

അല്ല, ഇനി അങ്ങിനെതന്നെയാണോ? എങ്കില്‍ സോറി തോമസ് ജേക്കബ്ബ് സാര്‍ :)

6 comments:

  1. റിസര്‍ച്ച്‌ വിഷയം കിട്ടിപ്പോയ്‌ !!

    "മലയാള പത്രങ്ങളിലെ ഹിമാലയന്‍ മണ്ടത്തരങ്ങള്‍,ജപ്പാനി വീക്ഷണകോണിലൂടെ" എന്നല്ലേ വക്കാരി? :))

    ReplyDelete
  2. യ്യോ.... അങ്ങിനെയൊന്നുമില്ല തുളസീ-വേറേ പണിയൊന്നും അങ്ങ് ശരിയാകുന്നില്ല. എന്നാല്‍ പിന്നെ പത്രം വായിച്ചേക്കാമെന്നു വെച്ചു. വായിച്ചു വന്നപ്പോള്‍ ആകപ്പാടെ ആശങ്ക!

    ReplyDelete
  3. ക്ഷമി വക്കാരീ, ഏത് പോലീസുകാരനും ഒരബദ്ധമൊക്കെ പറ്റില്ലേ?
    ഈ കഥക്കൂട്ട് എവിടെയാ വരുന്നതെന്നറിയാമോ? മനോരമ പത്രത്തിലല്ല. മനോരമ “മ” വാരികയിലാ

    ReplyDelete
  4. അപ്പഡിയാണോ കലേഷേ, ഞാനോര്‍ത്തു പത്രത്തിലാണെന്ന്. അപ്പോള്‍ ശരിക്കും എന്താ നടന്നത്? അച്ചടിച്ചു വന്നപ്പോള്‍ വര്‍ഷം മാറിപ്പോയതാണോ? പക്ഷേ സംഭവങ്ങളും ആള്‍ക്കാരും കഥാപാത്രങ്ങളും വെച്ചു നോക്കുമ്പോള്‍ അങ്ങിനെതന്നെയാണോ? അതോ എല്ലാം മൊത്തത്തില്‍ ശരിതന്നെ? അതോ ഇനിയെങ്ങാനും കഥാപാചകവും നടക്കുന്നുണ്ടോ? ഇല്ലെന്ന് വിശ്വസിക്കാം അല്ലേ.

    പണ്ട് നമ്മുടെ ഡീയൈജീ ശ്രീലേഖ ഇതുപോലത്തെ കുറേ ജീവിതാനുഭവങ്ങള്‍ മനോരമയിലെഴുതി. ആവേശം മൂത്ത് ഒരു പിഞ്ചുകുഞ്ഞിനെ കൊന്ന അമ്മയുടെ കഥയും ആ അമ്മയെ മനുഷ്യത്വപരമായി രക്ഷപെടുത്തി കേസെടുക്കാതെ വിട്ടയച്ച കഥയുമൊക്കെ പുള്ളിക്കാരി വളരെ വികാരപരമായെഴുതി. ആരോ പോയി പരാതി കെടുത്തു-അവര്‍ കേസെടുക്കാത്തതിന്. അന്വേഷണം വന്നപ്പോള്‍ അവര്‍ അയാള്‍ കഥയെഴുതുകയാണിലെ ലാലേട്ടന്‍ സ്റ്റൈലായി-“എഴുതി വെച്ചിരിക്കണതൊക്കെ സത്യമാകണമെന്നുണ്ടോ...എല്ലം വെറും ഭാവന, ഭാവന മാത്രം” എന്നു മൊഴിഞ്ഞൊഴിഞ്ഞു. ഇനി ഇതും.........

    എന്തായാലും കഥക്കൂട്ട് വായിക്കാനൊരു രസമുണ്ട്. തുടക്കത്തിലെ ആ രസം ഇപ്പോഴില്ലെങ്കിലും.

    ReplyDelete
  5. കഥക്കൂട്ട്‌ മിക്കതും രസകരമാണ്‌. വക്കാരീ.. ഇപ്രാവശ്യത്തെ ഞായറാഴ്ച വായിച്ചിട്ട്‌ എന്തെങ്കിലും വക്കാരിയുടെ വക കാണുമെന്നു ഞാന്‍ വെറുതെ.... :)

    ReplyDelete
  6. മണ്‍‌രമണന്‍ ഞായറാഴ്ച തോന്നിയതുപോലെയൊക്കെ അപ്‌ഡേറ്റ് ചെയ്യുന്നതുകാരണം തോന്നിയതുപോലെയൊക്കെയാ ഞാനും ആ വഴി പോകുന്നത്. പക്ഷേ ഇപ്രാവശ്യത്തെ ഞായറാഴ്‌ചയില്‍ വല്ല വ്യാഴമോ ശനിയോ ഉണ്ടായിരുന്നോ ബിന്ദൂ?

    ReplyDelete