Wednesday, June 07, 2006

എന്തും തേക്കും ബംഗാളി

'യ്യോ' ഇന്നും സമയം അതിക്രമിച്ചു, ഡ്രെസ്സെടുത്ത്‌ സോഫയില്‍ വയ്കട്‌..'
കുളിക്കിടെ ഞാന്‍ വിളിച്ചുപറഞ്ഞു.

'എടുത്തുവച്ചിട്ടുണ്ട്‌. ശബ്ദമുണ്ടാക്കി, ഉറങ്ങ്നുന്ന ക്ടാങ്ങളെ എണീപ്പിക്കാതെ'
കിച്ചണീന്ന് മറുപടി.

ടര്‍ക്കി തലയിലിട്ട്‌, ബംഗാളിയുടെ ലോണ്ട്രിയില്‍ തേച്ച്‌മിനുക്കിയ, നൂല്‍കമ്പി ഹാങ്ങറില്‍ വടിപോലെ കിടക്കുന്ന ഷര്‍ട്ടെടുത്തിടാന്‍ നേരം, ദാണ്ട്രാ അകമേ മറ്റൊരു തുണി വടിപോലെ കിടക്കുന്നു!

പാന്റല്ല, സാരിയല്ല, പിള്ളേരുടെ ഉടുപ്പല്ല, കീറിയ ഒരു സാരിക്കഷണം!

'എടീ, ആ ബങ്കാളി ആരുടെയോ തുണി തെറ്റി നമുക്ക്‌ കൊടുത്തുവിട്ടിരിക്കുന്നെടീ, ദേ നോക്ക്യേ'

കിച്ചണില്‍ നിന്ന് വന്ന എന്റെ ഹൌസ്‌ വൈഫ്‌ തുണി കണ്ടതും പൊട്ടിച്ചിരിച്ചുകൊണ്ട്‌ പറഞ്ഞു..

'അയ്യോ ഇത് നമ്മടെ തന്നെയാ.. കൊച്ചിന്റെ മൂത്രം തുടക്കണ തുണിയാ. ഇന്നലെ തേയ്കാന്‍ കൊടുത്തപ്പോള്‍ അറിയാതെ പെട്ടതാ'

6 comments:

  1. ഉണ്ണിമൂത്രം പുണ്യാഹമെന്നല്ലേ വിശാലാ... അല്ലെങ്കില്‍ ഇന്നലെ അവിടെ തേച്ച ഷര്‍ട്ടിനൊക്കെ ദേവേട്ടന്‍ കണ്ട മതുപില മഹന്‍ റോനന്റെ ദേഹത്തെപ്പോലത്തെ കോക്‍ടെയില്‍ പെര്‍‌ഫ്യൂമിന്റെ സുഗന്ധമായിരിക്കും. :)

    ReplyDelete
  2. വിശാലോ കിടിലന്‍ തമാശ! കലക്കി! :)))

    ReplyDelete
  3. ഇനിയിപ്പോ തേച്ച തുണി കൊണ്ട്‌ ഉണ്ണിമൂത്രം തുടയ്ക്കാം.
    ഇതെന്താ വിശാലാ കൊടകര വിട്ടൊരു കളി?

    ReplyDelete
  4. അയ്യയ്യോ അയ്യോ... എന്നാലും ആ ഹൌസ്‌ വൈഫിന്റെ ഒരു കാര്യം !!
    :)

    ReplyDelete
  5. ഇത്രത്തോളം ആയില്ലെ, ഇനി അതിന്റെ രണ്ട്‌ കോണും കൂട്ടിപ്പിടിച്ച്‌, ഒരു ട്രയാങ്ക്ള്‍ ഷേപ്പ്‌ ആക്കി, എയറില്‍ ഒന്ന് വട്ടം കറക്കി തിരിച്ച്‌, കഴുത്തില്‍ കോളറിനുള്ളില്‍ ആയി ചുറ്റി കെട്ടി, ഷര്‍ട്ടിന്റെ കൈ മടക്കി കയറ്റി, മീശയും പിരിച്ച്‌ ഇറങ്ങ്‌ വിശാലാ...

    ReplyDelete
  6. എന്തായാലും ഇത്രത്തോളം ആയ സ്ഥിതിക്കു പ്രാപ്ര പറഞ്ഞതുപോലെ ചെയ്യുന്നതാ അതിന്റെ ഭംഗി

    ReplyDelete