ഹോ!! ഇന്നലത്തെ എന്റെ ഒരു സൃഷ്ടിക്ക് (ഉണ്ടകള്‍ എന്ന കവിത)
കിട്ടിയ പ്രോത്സാഹനത്തില്‍ കണ്ണുമഞ്ഞളിച്ച് ഇന്നലെ രാത്രി നേരത്തെതന്നെ കഞ്ഞിയും കുടിച്ച് (ഏയ്, ഡൈലി ഞാന്‍ കഞ്ഞിയല്ല ട്ടോ ;-) ഇന്നലെ കഞ്ഞിക്ക് ചെറുപയര്‍, വാഴക്കാമെഴുക്‍പുരട്ടി, മീന്‍ വറുത്തത്, പപ്പടം, മോരുകൂട്ടാന്‍, അച്ചാര്‍ ഇവ അകമ്പടി) ശ്രീമതിയോട് ഹണി, ഡോണ്ട് ഡിസ്റ്റര്‍ബ് മീ, ഗുഡ്നൈറ്റ് എന്ന് ഗൌരവത്തില്‍ പറഞ്ഞ് സ്റ്റഡിയില്‍ പോയി ഒരു പേനയും നോട്ട്‌പാഡുമെടുത്ത് കാലില്‍ കാലും കയറ്റിയിരുന്നു. അവള്‍ താങ്ക് ഗോഡ് എന്ന് പിന്നില്‍ നിന്ന് പറഞ്ഞത് കേട്ടില്ലെന്ന് നടിച്ചു.
മണിക്കൂര്‍ രണ്ടെടുത്തു, ഈ ഉത്തമ സൃഷ്ടി പിറന്നുവീഴാന്‍..:-)
ഇല്ലാ...ഇത് ജ്ഞാനപീഠം കൊണ്ടൊന്നും നില്‍ക്കുമെന്ന് തോന്നുന്നില്ലാ....ടാഗോറിനൊരു പിന്‍ഗാമി? ഹോ! എന്റെ ഒരു കാര്യം!
ഇന്നാ പിടി.
ഭ്രാന്ത് കാണാനിഷ്ടം
ഭ്രാന്ത് വന്നാല്‍ കഷ്ടം
സ്വാതന്ത്ര്യം നഷ്ടം
ചങ്ങല ശിഷ്ടം.
ഇനിയിപ്പോ എന്താ ചെയ്ക ?
ReplyDeleteഈ കവിത വായിക്കന്‍ ഇഷ്ടം
ReplyDeleteവായിച്ചു ഭ്രന്തു വന്നാല്‍ കഷ്ടം
[അരവിന്ദാ, ഇതിന്റെ തലക്കെട്ടില്‍ അല്പം പിശകുണ്ട്. ആ closing parenthesis-നുമുമ്പ് ഒരു ചോദ്യചിഹ്നം ഇടാന്‍ മറന്നുപോയല്ലോ :)]
ReplyDeleteഭ്രാന്തിലും മോശം കുഷ്ഠം
വണ്ടിക്കു മോളില്‍ കാഷ്ഠം
ഒരു വരി പോലും കിട്ടാത്തതെന്തൊരു കഷ്ടം !(എന്റെ കാര്യമാണേ..)
ReplyDeleteഅല്ലാ..ഇതിങ്ങനെ പോയാല്‍ മോത്തം കഷ്ടം എന്ന സ്ഥിതിയിലെത്തും..
ReplyDeleteപാപ്പാനേ.. അതൊക്കെ ഈ അവസ്ഥയില്‍ എങ്ങിനെയാ നമ്മള്‍ അരവിന്ദനോട് പറയുന്നത്. നമുക്ക് തന്നെയങ്ങ് ഇടാം.......ല്ലേ :)
ReplyDelete