എല്ലാവര്‍ക്കും എവിടേയും പായാന്‍ അതിവേഗ കാറുകളും, പൊഹയ്ക്കാന്‍ ആവശ്യം പോലെ എണ്ണയും, വിസ്തൃതമായ റോഡുകളുള്ളതിനാലുമാണോയെന്നറിയില്ല, ഇവിടെ പബ്ലിക്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അത്ര പോര.
വ്യക്തിഗത ഗതാഗതം ഒരു വലിയ വ്യവസായമാണ്. പലതരത്തിലുള്ളവര്‍ക്ക് ചോറൂട്ടുന്ന വ്യവസായം - കാര്‍ ഡീലര്‍മാര്‍ മുതല്‍ ഇന്‍ഷുറന്‍സ് സ്രാവുകള്‍ വരെയുമുള്ളവരുടെ ആര്‍മാദത്തിന് കാരണം സ്വന്തം വണ്ടിയുള്ള അമേരിക്കന്‍ ജോ-ഷ്മോ (അണ്ടനും അടകോടനുമെന്ന പോലെയുള്ള ഒരു പ്രാദേശിക ക്ലീഷേ..) തന്നെ.
പബ്ലിക്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ ഇവിടെ തഴക്കാത്തതിന് മേല്പറഞ്ഞ കാര്‍-എസ്.യു.വി. ലോബിയാണെന്ന് പൊതുവെ കരുതപ്പെടുന്നു.
കഴിഞ്ഞയാഴ്ചയുണ്ടായ മിസ്റ്റീരിയസ് കരണ്ട് പോക്കു കാരണം (1, 2 ) ആംട്രാക്കിന്റെ നാല് ട്രെയിനാണ് ഹഡ്സണ്‍ നദിക്കടിയിലെ തുരങ്കത്തില്‍ മണിക്കൂറുകളോളം കുടുങ്ങിയത്. ഇന്നിതാ, എങ്ങാണ്ടൊരു (3) പവര്‍സ്റ്റേഷനില്‍ ഇടിമിന്നലുണ്ടായതിനാല്‍, നോര്‍ത്ത് ഈസ്റ്റേണ്‍ കോറിഡോര്‍ ലൈനും ആംട്രാക്കും വീണ്ടും നിലച്ചിരിക്കുന്നു.
അതെന്തായാലും, പാപ്പാന്റെ നാട്ടിലെ ഹാമില്‍ട്ടണ്‍ റെയില്‍വേ സ്റ്റേഷനാണ് ചിത്രത്തില്‍. പകല്‍ പത്തരയായിട്ടും, അഞ്ചാറു ദിവസമായി നാല് അമ്പതേല്‍ തന്നെ ഉടക്കിനില്‍ക്കുന്ന അവരുടെ നാഴികമണി..
അയ്യേ, അതു ഞങ്ങളു ഭീകരന്മാരെ കണ്‍ഫ്യൂസു ചെയ്യിക്കാന്‍വേണ്ടി വച്ചേക്കണ ക്ലോക്കല്ലേ... ഏവൂരാനും പറ്റിയോ ആ പറ്റ് ;)
ReplyDelete