പറഞ്ഞപോലെ എല്ലാം കൊണ്ട് വന്നിട്ടുണ്ട്.
ലോസോവി എന്ന റഷ്യന്‍ സാലഡ്.
എന്താണെന്ന് പറാഞ്ഞ് തരേണ്ടല്ലൊ? എന്‍റെ സുഹൃത്ത് സെര്‍ഗൈയുടെ കളക്ഷന്‍.
മാട്രിയോഷ്ക - ഒന്നിനുള്ളില്‍ ഒന്നായി ഒരു പാട് പാവക്കുട്ടികളെ അടുക്കിവെക്കുന്ന റഷ്യന്‍ സുവനീര്‍. സാധാരണയായി റഷ്യന്‍ നടോടിക്കഥകളിലെ നായികമാരായിരിക്കും.47 എണ്ണം വരെയുള്ളവ ഞാന്‍ കണ്ടിട്ടുണ്ട്.
അയ്യോ തണുപ്പാ , റഷ്യേലാ ല്ലേ.
ReplyDeleteകുട്ടിക്കാലത്തെ കൂട്ടുകാരികളെ കണ്ട പോലെ.സ്പസീബ...ഡാങ്ക്യൂ ഡങ്ക്യൂ...
ഈ പാവക്കുട്ടി പണ്ട് ന്റ്റെ കയ്യിലൊരു മൂന്നാല് സെറ്റ് ണ്ടായിരുനു.അച്ഛന്‍റെ സുഹൃത്ത് മോസ്കോന്ന് വരുമ്പോ കൊണ്ടന്ന് തന്നിരുനത്. പിന്നെ ഇദ്ദേഹം ഇവരെ കൊണ്ടരണത് മാറി മിഷ (മിഷ്ക?) ആയി ...ബാഗും, ബാഡ്ജും ,പോസ്റ്ററും,മാലേം ഒക്കെ മിഷമയം.അതിനിടയ്ക്കാ ഷോളോഖോവിന്‍റെ ഡോണ്‍ ഒഴുകണത് വായ്യിച്ചെ. അപ്പൊ പിന്നെ കൊറേക്കാലം സ്വയം ഒരൂ കൊസാക്കാണ്ന്ന് സങ്കൽപ്പിച്ച് നടന്നു. അതിനീടയ്ക്കാ ഇവടെ ഇസ്ക്കുസ്സിന്‍റെ പ്രൊഗ്രാമിന്‍റെ ഭാഗായി കൊറേ റഷ്യന്‍ നര്‍ത്തകരു വന്നെ ഖസാക്കിസ്താന്‌ന്ന്. പിന്നെ അതിലെ സുന്ദരനായ നര്‍ത്തകന്‍ എന്നെ പ്രെമിക്കുണൂന്നും അയാള്‍ടെ കൂടെ റഷ്യക്കു പോണ്‍ഊന്നും സ്വപ്നം കണ്ട് നടന്നു. അവടത്തെ പെണ്‍കുട്ട്യോള്‍ ഇട്ടിരുന്ന കുപ്പായം , പടത്തിലൊക്കെ കണ്ടിരുനത് നല്ല ഭംഗിണ്ടായിരുന്നു.ഈ സോവിയറ്റ് നാട് ന്നും പറഞ്ഞ് അന്നൊരു മാസികണ്ടായിരുനില്യേ അതിലു അവരു നിക്കും ഇങ്ങനെ ചിരിച്ചോണ്ട്.മാവേലി വാണിരുന്ന നാട് കേരളല്ല , സോവിയറ്റ് നാടാ ന്ന് പറഞ്ഞു പ്ഠിപ്പിച്ചിരുന്ന ഒരു മുത്തശ്ശി ണ്ടായിരുനു എനിക്ക്. ഇയ്യോ...ഒരു ഫോട്ടോ എന്തൊക്ക്യാ ഈ പറയിപ്പിക്കണേ ല്ലേ.
നന്ദി
തണുപ്പാ,
ReplyDeleteറഷ്യന്‍ പടങ്ങളും വിശേഷങ്ങളും ഇനിയും പോരട്ടേ... എല്ലാം ഒന്നു അറിഞ്ഞിരിക്കാമല്ലോ...
തണുപ്പാ,
ReplyDeleteനന്റ്രി. അരിഗൊത്തോ ഗൊമ്മന്നസ്യായി. (ടാങ്ക്സ് എന്നെങ്ങാണ്ടാ അര്‍ത്ഥം, അല്ലേ വക്കാരി? അല്ലെങ്കിലും ഞാന്‍ അതു തന്നെ ആണ് ഉദ്ദേശിച്ചത്)
ഉള്ളിലുള്ളില്‍ കയറി ഇരിക്കുന്ന പാവക്കുട്ടികള്‍ എനിക്കും ഉണ്ടല്ലോ അഞ്ചിന്റെ ഒരു സെറ്റ്. ആ പാവകളെക്കാള്‍ സുന്ദരി ആയ ഒരു കുട്ടി കത്തികൊണ്ട് സോഫ്റ്റ് വൂഡില്‍ ശറ പറോന്ന് പാവയെ കൊത്തി അനിന്റെ അനുജന്‍ ഇരുന്നു പെയ്ന്റ് അടിക്കുന്നത്ത് കണ്ട് അന്തം വിട്ടു വാങ്ങിച്ചതാ (റഷ്യയില്‍ വച്ചല്ല, ലോ ലവിടെ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടന്നപ്പോ)
വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ വാക്കുകള്‍ തപ്പിനടക്കുന്ന പാവം നിഹോണ്‍ജിന്‍കാര്‍ക്ക് ദേവേട്ടന്‍ വക ഉപഹാരം: നന്ദിയുണ്ടേ ക്ഷമിക്കണേ :) (ഓ.ടോ- അരിഗത്തുവാ ഗൊസായുയുണ്ടേ അതായത് അരിഗത്തോ ഗൊസായിമസ്- പെരുത്ത് നന്ദി; ഗോമന്നസ്സലായി-അതായത് ഗോമന്നസ്സായ്- ഐയ്യാംസ്സോറി)
ReplyDeleteതണുപ്പ്‌സ് - മലയാളം ബ്ലോഗുലോകത്തില്‍ ബോറന്‍ യെട്‌സിന്‍, പുട്ടടിച്ച പുട്ടിന്‍ എന്നിവര്‍ക്കുശേഷമുള്ള മലയാളം മലയാളി തണുപ്പന്‍. പോരട്ടങ്ങിനെ പോരട്ട്.
ഇതു സാലഡ് ആണോ? പ്രഷര്‍ കുക്കറില്‍ ഉണ്ടാക്കിയ പാല്‍പായസം പോലെ ഉണ്ട് :). ഇതിലെ ഐറ്റംസ് എന്തൊക്കെ? റഷ്യന്‍ സാലഡ് അല്ലേ, കുറച്ച് വോഡ്ക്ക ചേര്‍ക്കാതെ എങ്ങനെയാ, അല്ലെ തണുപ്പാ?
ReplyDeleteഅചിന്ത്യ, നാട്ടില്‍ കിട്ടിക്കൊണ്ടിരുന്ന 'സോവിയേറ്റ് യൂണിയന്‍' എന്ന ഒരു ഇംഗ്ലീഷ് മാസിക ഓര്‍മ്മയുണ്ട്, അതിന്റെ മലയാളം രൂപം ഉണ്ടായിരുന്നോ?
ലതിന്റെ ചേരുവകള്‍ പിടിച്ചോ പ്രാ. എളുപ്പമല്ലേ ഉണ്ടാക്കാന്‍
ReplyDeleteചേരുവകള്‍
1. റഷ്യന്‍ സലാഡ്- സൂപ്പര്‍ മാര്‍ക്കറ്റിലെ സലാഡ് ബാറില്‍ നിന്നും സ്പൂണേല്‍ കോരി എടുത്തത് അരക്കിലോ
2. ക്വാര്‍ട്ടര്‍ പ്ലേറ്റ് - വൃത്തിയായി കഴുകിയത് ഒരെണ്ണം (ഇല്ലേല്‍ കറിച്ചട്ടിയായാലും മതി)
3. സ്പൂണ്‍, കയില്‍, ചെരട്ടത്തവി, പ്ലാവില കോട്ടിയത് കൈക്കുമ്പിള്‍ (ഇതാണേല്‍ വൃത്തിയായി കഴുകണം, നഖവും വെട്ടണം) ഏതെങ്കിലും ഒന്ന്
പാചകം:
ചേരുവ ഒന്ന് എടുത്ത് ചേരുവ രണ്ടിന്റെ മുകളില്‍ ഇട്ട് ചേരുവ മൂന്നുകൊണ്ട് ഇളക്കി ചേര വാ പൊളിക്കും പോലെ വാ പൊളിച്ച് ഉള്ളിലേക്ക് തട്ടുക. പ്ലേറ്റ് കാലി ആകുമ്പോ ഒരു ഗ്ലാസ് വെള്ളം കുടിച്ചാല്‍ വായ് കഴുകാതെ അടുത്ത ഇനത്തിലോട്ട് പോകാം.
ഉപ്പ്‌സെഖോവ് (ശരി തന്നെ തണുപ്പാ?)
ദേവേട്ടാ, ഒരു ഐറ്റം വിട്ടു പോയല്ലോ?
ReplyDeleteറഷ്യന്‍ സൂപ്പര്‍ മാര്‍ക്കറ്റ് - വലുത് ഒന്ന് .
(ഇതില്ലെങ്കില്‍ ബാക്കി എടുത്ത് വച്ച സാധനങ്ങള്‍ വെറുതെ ആയി പോകും.)
പ്രപ്രാ..
ReplyDelete‘സോവിയറ്റ് നാട്’ എന്ന പേരില്‍ അതുണ്ടായിരുന്നു. മഞ്ഞിന്റെ തണുപ്പിന്റെ സുഖമുള്ള കഥകളും പുതിയതായി കിട്ടുമ്പോള്‍ സുഖകരമായ മണവുമുള്ള സോവിയറ്റ് നാട്!
ഹയ്യോ അതു ശരിയാണല്ലോ.
ReplyDeleteസൂപ്പര്‍ മാര്‍ക്കറ്റ്. യമണ്ടന്‍ ഒരെണ്ണം. റഷ്യന്‍ തന്നെ വേണമെന്നില്ല, മിക്കവാറും എല്ലാ പലചരക്കു കടയുടേം സലാഡു ബാറില്‍ കാണും ലത്.
പാഠപുസ്തകം പൊതിയാന്‍ “സോവിയറ്റ് യൂണിയ”നായിരുന്നു മെച്ചം “നാടി”നെക്കാള്‍.
ReplyDeleteമത്ര്യൂഷ്ക എന്നു കണ്ടപ്പോള്‍ ചെറുപ്പത്തില്‍ വായിച്ച “സര്‍ക്കസ്” എന്ന റഷ്യന്‍ ബാലകവിതാപ്പുസ്തകത്തിലെ (Progress Publishers, വിവര്‍ത്തകന്‍ ഗോപാലകൃഷ്ണന്‍) 4 വരി ഓര്‍ത്തു
“ട്രപ്പീസില്‍ പല വിദ്യകള്‍ കാട്ടും
കൊച്ചുമിടുക്കി മത്ര്യൂഷ്ക
പൊക്കം കുറവാണെങ്കിലുമിവളൊരു
പാടവമുറ്റ കളിക്കാരി”
ആ...പ്രപ്രാ...പ്രീപ്രീ...പ്രൂ പ്രൂ...(ആയ് നല്ല പേര്)അതന്നെ സംഭവം.
ReplyDeleteപാപ്പാനേ...ശര്യാ.അതോണ്ട് പുസ്തകം പൊതിഞ്ഞിട്ട് ന്റ്റെ ഉള്‍നാടന്‍ മലയാളം മീഡിയം സ്കൂളിപ്പോയാ കുട്ട്യോളൊക്കെ വന്നതു തൊട്ട് എന്തു മിനുസ്സാ ന്നു പറയുംബോ സമത്വത്തിന്‍റെ നാട്ടിലെ പുസ്തകത്തിന്‍റെ ബലത്തില്‍ ഞാന്‍ ക്ലാസ്സില്‍ കൂടുതല്‍ തുല്യയായി ഞെളിയും.
അചിന്ത്യ, ക്ല ക്ലാ ക്ലി ക്ലീ ക്ലു ക്ലൂ.. സുരേശ് തിരിഞ്ഞു നോക്കി സ്റ്റൈല്‍ ഉണ്ടല്ലേ? :)
ReplyDeleteലോസോസ് എന്ന മീനാണ് അതിലെ പ്രധാന കണ്ട്ടന്‍റ്. പിന്നെ ഉരുളക്കീഴങ്ങ്, കോണ്‍, മിയൊണിസ്, പല തരം ഇലകള്‍, ക്യാരറ്റ്....ബാക്കിയൊക്കെ ഉണ്ടാക്കാന്‍ അറിയുന്നവരോട് ചോദിക്കണം.
ReplyDeleteസൂപ്പര്‍ മാര്‍ക്കറ്റ്, പ്ലേറ്റ്, സ്പൂണ്‍, നഖം വെട്ടി ഇത്യാതി ആക്സെസ്സെറികളും വേണം.
സ്പസിബ ! എന്ന് വെച്ചാല്‍ ഡാങ്ക്യൂ.