Saturday, June 03, 2006

കണ്ണികള്‍

മുല്ലപ്പൂ ഏവൂരാന്റെ ബ്ലോഗില്‍ ചോദിച്ച ഓടോ-യുടെ മറുപടി.

പോസ്റ്റുകളിലും കമന്റുകളിലും ലിങ്ക്‌ എങ്ങനെ കൊടുക്കും എന്നാണു ചോദ്യം എന്നു വിചാരിക്കുന്നു. അതല്ലെങ്കില്‍ ഞാന്‍ ചമ്മി.

ഏതു വാക്കാണോ ലിങ്ക്‌ ആക്കേണ്ടത്‌ ആ വാക്ക്‌ ഒരു ‘ആങ്കര്‍’ ടാഗ്-നുള്ളില്‍ കൊടുത്താല്‍ മതി.
ദാ ഇങ്ങനെ.
< a href="http://www.google.com/"> Text for link < /a>

< a > എന്നതിനെ ഓപ്പണിങ്ങ്‌ ടാഗ് എന്നും < /a> എന്നതിനെ ക്ലോസിംഗ്‌ ടാഗ്‌ എന്നും വിളിക്കാറുണ്ട്. രണ്ടിലും സ്പെയിസ്‌ (ബ്ലാങ്ക്) ആവശ്യമില്ല. ഓപ്പണിങ്ങ്‌ ടാഗിന്റെ ഒരു ആട്രിബ്യൂട്ട്‌ (Attribute) ആണ്‌ href.

ഇനി ഈ ലിങ്ക്‌ ചെയ്യുന്ന പേജ്‌ പുതിയ ഒരു ജാലകത്തില്‍ തുറക്കണം എന്നുണ്ടെങ്കില്‍ target="blank" എന്ന മറ്റൊരു ആട്രിബ്യൂട്ട്‌ കൂ‍ടി ഓപ്പണിംഗ്‌ ടാഗില്‍ ചേര്‍ത്ത്താല്‍ മതി.

അപ്പൊ ദാ ഇങ്ങനെ ആവും...
< a href="http://www.google.com/" target="blank"> Text for link < /a>

25 comments:

  1. ഡാ മിടുക്കാ, അതിനിടയില്‍ തെറ്റു തിരുത്തിയോ?

    ReplyDelete
  2. തന്നെ.. തന്നെ..

    നന്ദി... :)

    ങേ.. ഉമെഷെന്തോ...????

    ReplyDelete
  3. സെന്‍സര്‍ ബോര്‍ഡിന്റെ ഏ ഇല്ലാതെ റിലീസ് ചെയ്തതുകണ്ട് ഞാനും ഓടിവന്നതാണ്.
    ആദിത്യന്‍ പറ്റിച്ചു :(
    (ആരെങ്കിലും തെറ്റുചെയ്യുന്നതു കണ്ടുപിടിക്കാന്‍ നല്ല രസമാ അല്ലേ മാഷേ? )

    ReplyDelete
  4. മുല്ലപ്പൂവേ, ദാ ഇവിടെ കൂടി ഒന്നു നോക്കിക്കോളൂ

    ReplyDelete
  5. ഉമേഷ്ജീ,
    നമ്മളീ സോഫ്റ്റ് വെയറുകാര് ഈ പ്രോട്ടൊടൈപ്പ്‌ മോഡലിന്റെ ഒരു ആരാധകരല്ലേ... ;-)

    ക്ലയന്റു ചോദിച്ച സാധനത്തിന്റെ ഒരു ഏകദേശരൂപം കൊടുക്കുന്നു. ക്ലയന്റ്‌ അതു കണ്ടോണ്ടിരിക്കുന്നതിന്റെ ഇടയില്‍ക്കൂടെ രണ്ടൂ മൂന്നു ഫങ്‌ക്ഷണാലിറ്റി ഇംപ്ലിമെന്റ്‌ ചെയ്യും... ക്ലയന്റിനെ അതു കാണിക്കുന്നതിനെടയില്‍ ഫ്രണ്ട്‌ എന്‍ഡ്‌ ഒന്നു മാറ്റും.. :-)

    എന്നാലും ഞാനതിട്ടു രണ്ടു മിനിട്ടു കഴിയുന്നേനു മുന്നെ ഉമേഷ്ജിയതു കണ്ടു പിടിച്ചു കഴിഞ്ഞല്ലോ.. :-)

    മുല്ലപ്പൂ, ഹാവൂ, സധാമാനമായി...

    ReplyDelete
  6. അനിലേട്ടോ,
    അമ്മച്ചിയാണേ, ‘ഏ’ ഞാനിട്ടതാ...

    ശനിയാ, ചുളുവിലൊന്നു ഷൈന്‍ ചെയ്യാന്‍ സമ്മതിക്കില്ലല്ലേ? ;-)

    ReplyDelete
  7. എച്ടീയെമ്മെലിനെ നമ്മള്‍ എത്ര വളച്ച് പറഞ്ഞാലും കുളമാവുംന്നറിയാവുന്നോണ്ട് സഹായിച്ചതാ മാഷെ, ക്ഷമി.. നാന്‍ പോയ്.. വെളുപ്പന്‍ കാലത്ത് തോന്നണ ഓരോ വട്ട്..

    ReplyDelete
  8. ശനി-ജീ... ചൂടാവല്ലേ... ഞാനൊരു തമാശ പറഞ്ഞതാണേയ് :-)

    ഇവിടെയും വെളുത്തു വരുന്നു :-)

    ReplyDelete
  9. ചൂടായതല്ല ആദി മാഷെ.. കാര്യം പറഞ്ഞതാ.. സൈറ്റ് ഡൌണ്‍ ആയീന്നു പറഞ്ഞ് നമ്മടെ പിള്ളേര്‍ വിളിച്ചുണര്‍ത്തിയതാ.. അതിനിടയിലാ അതില്‍ തലയിട്ടത്..

    ഞാന്‍ ചെരിയാന്‍ നോക്കട്ടെ. അപ്പൊ എല്ലാം പറഞ്ഞ പോലെ..

    ReplyDelete
  10. വേറൊരു ചോദ്യം ചോദിച്ചോട്ടെ..എങ്ങനെയാ ഒരു ശബ്ദം (audio clip) കൊടുക്കുക? ഇതെങ്ങനേയാ upload ചെയ്യുക? പലരുടെയും ബ്ലോഗില്‍ ഇതിട്ടു കാണുന്നുണ്ട്.

    ReplyDelete
  11. മള്‍ട്ടിമീഡിയ.

    You can use the embed tag to insert audio and video clips in HTML pages...

    Here is how an audio file can be inserted....

    < embed
    src="http://viswaprabha. googlepages.com/vande_mukunda.mp3" type="application/octet-stream"
    autostart="false"
    width="360"
    height="50"
    align="absMiddle"
    >
    < /embed>


    and this is how a video clip is inserted...

    < embed
    src="http://boologam. usvishakh.net/asianet/final1.mpg"
    type="application/x-mplayer2"
    pluginspage="http://www.microsoft.com/ Windows/MediaPlayer/"
    autostart="true"
    width="360"
    height="323"
    showstatusbar="1"
    enablecontextmenu="false"
    transparentstart="1"
    loop="0"
    controller="true"
    >
    < /embed>


    embed ടാഗിന്റെ ആട്രിബ്യൂട്ട്‌സ്‌ ആണു ഓരോ ലൈനിലും കൊടുത്തിരിക്കുന്നത്. ഇതില്‍ src ആട്രിബ്യൂട്ട് മാത്രം ഉപയോഗിച്ചാലും Internet Explorer ന്റെ പുതിയ വേര്‍ഷനുകള്‍ക്കു ധാരാളം. type, autostart, width, height, alignment തുടങ്ങിയ ആട്രിബ്യൂട്ട്‌സ്‌ ആവശ്യമെങ്കില്‍ ഉപയോഗിക്കാം...

    പിയെസ്‌:
    ഈ രണ്ടു ക്ലിപ്പിങ്ങുകളും ഞാന്‍ രണ്ടു ബ്ലോഗുകളില്‍ നിന്നും പൊക്കിയതാണ്... ഉടമസ്ഥര്‍ ക്ഷമിക്കുമെന്നു പ്രതീക്ഷിക്കുന്നു.

    സതീഷ്‌, ഈ മാതിരിയുള്ള മിക്കവാറും സംശയങ്ങളും ഒന്നു right click ചെയ്ത്‌ view source നോക്കിയാല്‍ കിട്ടും.

    ReplyDelete
  12. ടാഗ്‌സ്‌ ഉപയോഗിക്കുമ്പോള്‍ < embed എന്നതില്‍ e-യ്ക്കു മുമ്പെ സ്പെയിസ്‌ പാടില്ല. <embed എന്നു വേണം. അതു പോലെ തന്നെ < /embed> എന്നതിലും...

    ctrl-c, ctrl-v ചെയ്ത മഞ്ചിത്തിന്റെ പോസ്റ്റു കുളമായെന്നു തോന്നുന്നു.. മഞ്ചിത്തേ, സോറിയുണ്ടേ... :-)

    ReplyDelete
  13. ആദിയേ, ഇത് ആര്‍ക്കെങ്കിലും ഇങ്ങനെ പറ്റും എന്ന് തോന്നിയതു കൊണ്ടാ ആദ്യേ ഞാന്‍ ആ ലിങ്കിട്ടത്..

    ReplyDelete
  14. ശനിയന്‍-ജീ, എന്റെ പിഴ എന്റെ പിഴ എന്റെ വലിയ പിഴ... :-)) ഞാന്‍ തമാശയായി പറഞ്ഞതാണേയ്യ്‌!!!

    ക്ഷമിക്കണേ...

    എവാന്‍സ്റ്റണീലെവിടെ? ഡേവിസ്? മെയിന്‍? സെണ്ട്രല്‍?

    ReplyDelete
  15. ആദിയേ, എന്തു പറ്റി? താഴെ പറഞ്ഞതില്‍ ഒരക്ഷരം തിരിഞ്ഞില്ല?

    എവാന്‍സ്റ്റണീലെവിടെ? ഡേവിസ്? മെയിന്‍? സെണ്ട്രല്‍?

    ReplyDelete
  16. Where do u stay in Evanston?
    Davis st, Main st or Central st?

    ReplyDelete
  17. താമസസ്ഥലം ടോപ്പ്‌ സീക്രട്ട്‌ ആയി വെച്ചിരിക്കുകയല്ലെങ്കില്‍ മാത്രം പറഞ്ഞാല്‍ മതി :-)

    പ്രൊഫൈലില്‍ Evanston എന്നു കണ്ടതു കൊണ്ടു ചോദിച്ചതാ...

    ഞാന്‍ എഴുതുന്നത് എനിക്കു മാത്രമേ മനസിലാവുന്നുള്ളൂ എന്നു തോന്നുന്നു :-(

    ReplyDelete
  18. ചൂടാവാതെ ആദിയേ.. എന്റെ താമസസ്ഥലം അല്ലല്ലോ ആ കണ്ടത്?.. ഒന്നൂടെ വായിച്ച് നോക്കു.. താങ്കളുടെ സെര്‍വര്‍ വരുന്ന സ്ഥലമല്ലേ അവിടെ.. ഒരു ജിയോഗ്രഫിക്കല്‍ ട്രാക്കര്‍ അല്ലേ? സാരമില്ല, ചേട്ടായി ആദ്യത്തെ ആളല്ല, തെറ്റിദ്ധരിക്കുന്നത്.

    ഞാന്‍ ബാള്‍ട്ടിമോര്‍ ആണെന്ന് ഒരുമാതിരി എല്ലാര്‍ക്ക്കും അറിയാല്ലോ? അറിയില്ലാരുന്നോ?

    ReplyDelete
  19. ദാ നിശ്ചലഛായാഗ്രഹണ വിശേഷം ഒന്നു നോക്കിക്കേ...

    Hearty Welcome to you, the wonderful person from

    Evanston, United States!!!

    അതും നല്ല ബോള്‍ഡില്... :-)) ഞാന്‍ അതാണേയ്‌ കണ്ടത്‌....

    ReplyDelete
  20. ഞ്ഞാന്‍ പറഞ്ഞതൊക്കെ തിരിച്ചെടുത്തു...

    ഇതു കത്താന്‍ കൊറെ സമയം എടുത്തു.

    ക്ഷമി :-)

    ReplyDelete
  21. ഒന്നൂടെ വായിക്കൂ..
    Hearty Welcome to you, the wonderful person from Evanston, United States!!!

    അതു മാഷ്ടെ പേജ് റിക്വസ്റ്റ് എന്റെ പേജിനെ വലിക്കുന്ന സ്ഥലം..

    ReplyDelete
  22. ഈയിടെയായിട്ട് പണി കൂടുതലാണെന്നു തോന്നുന്നു?

    ReplyDelete
  23. ഹ ഹ ഹ...

    ചില സ്ഥലത്തൊക്കെ ചിലതേ കാണൂ എന്ന വിചാരവുമായി ചെന്നാല്‍ കാണുന്നതെല്ലാം അതു തന്നെയായി തോന്നും എന്നു വിവരമുള്ള ആരോ പറഞ്ഞതെത്ര സത്യം....

    ഒന്നു കൂടി ഞാന്‍ പിഴയാളി പറഞ്ഞോട്ടെ... :-)
    എന്റെ പിഴ, എന്റെ പിഴ....

    ReplyDelete
  24. ആദിത്യാ..നന്ദി..അതു വര്‍ക്കാവ്ത്!!

    ReplyDelete
  25. ആദീ.. ഇതാണൊ അന്നു നുമ്മ പറഞ്ഞ പ്രോട്ടോടൈപ്പ്‌ .. ;)
    (ആദിയുദെയും ശനിയന്റെയും കമന്റുകള്‍ കൂട്ടി വായിച്ചപ്പൊള്‍ :)

    ReplyDelete