തനി മലയാളം ബ്ലോഗെഴുത്തുകാരുടെ നോര്‍ത്ത് അമേരിക്കാ യൂണിറ്റീന്റെ ഈ വര്‍ഷത്തെ സംഗമം ചിക്കാഗോ ഒ’ഹേര്‍-ല്‍ വെച്ചു ആഗസ്റ്റ് 13 ഞായറാഴ്ച, ഉച്ചതിരിഞ്ഞ് 1:30 മുതല്‍ 7:00 മണി വരെ നടത്താന്‍ തീരുമാനിച്ച വിവരം സസന്തോഷം അറിയിച്ചു കൊള്ളുന്നു.
പങ്കെടുക്കാന്‍ താല്പര്യമുള്ള യൂണിറ്റ് അംഗങ്ങള്‍ എത്രയും വേഗം ഓര്‍ഗനൈസിംഗ് കമ്മറ്റി ചെയര്‍മാന്‍ ശനിയന്‍ അവര്‍കളെയോ അല്ലെങ്കില്‍ ഖജാന്‍ജി എന്നെയോ സമീപിക്കുകയോ ഈ പോസ്റ്റിനു മറുപടി ഇടുകയോ ചെയ്യണമെന്നു താഴ്മയായി അഭ്യര്‍ത്ഥിയ്ക്കുന്നു അപേക്ഷിയ്ക്കുന്നു.
ഔട്ട്-ഓഫ്-കണ്ട്രി യൂണിറ്റ് മെമ്പേഴ്സ് എത്രയും വേഗം വിസയ്ക്കു അപേക്ഷിക്കണം എന്നും ഓര്‍മ്മിപ്പിയ്ക്കുന്നു.
റ്റി. എ. യും ഡി. ഏ. യും തരുമോഡേ...
ReplyDeleteഇല്ലെങ്കില്‍ എനിക്കു വേണ്ടി എന്നോളവും ശകലവും കൂടി പോന്ന എന്‍ മച്ചുനന്‍ സിബു സംബന്ധിക്കുന്നതാണു്.
അപ്പോള്‍ ശനിയന്‍ നാട്ടില്‍ പോകുന്നതു് OHare എയര്‍പോര്‍ട്ടു വഴിയാണു്, അല്ലേ?
ഞങ്ങളുടെ മൂന്നു പേരുടെയും റ്റിക്കറ്റ് ഓര്‍ഗനൈസറും ഖജാന്‍ജിയും കൂടി സ്പോണ്‍സര്‍ ചെയ്യാമെങ്കില്‍..
ReplyDelete13 ഞായറല്ലേ ഉമേഷ്ജീ? അതു കൊണ്ട് ഡീയ്യേ കിട്ടാന്‍ വകുപ്പില്ല.. പിന്നെ റ്റീയേ.. അതു പിന്നെ ഈ ഗവണ്മെന്റാപ്പീസിലൊക്കെ എന്താ തിരക്ക് ഈയിടെയായി?
ReplyDelete:-)
ഈ ഫ്ലോറിഡയില്‍ വല്ലോം വെക്കാണെങ്കില്‍ വരാന്‍ പറ്റിയേനെ...കുട്ട്യേടത്തി...അന്നു പറയാന്‍ വിട്ടു പോയി...വെല്‍കം റ്റൂ ഫ്ലൊറിഡാ, നൈസ് റ്റൊ മീറ്റ് യൂ..
ReplyDeleteനമിച്ചു... ഉമേഷ്ജി രണ്ടും രണ്ടും കൂട്ടി ക്രിത്യമായി അഞ്ചാക്കി. :-)
ReplyDeleteഈ കജാഞ്ചീന്നു പറയണ സംഭവം പൈസ ഇന്‍പുട്ട് ആയി മാത്രമെ സ്വീകരിക്കൂ, നോ ഔട്ട്‌പുട്ട്...
ഫ്ലോറിഡായില്‍ വയ്ക്കാനൊരു പാടുമില്ല എല്‍ജിയേ. എല്‍ജി ഒരു ഡേയ്റ്റ് തീരുമാനിക്കുക. ഞങ്ങളെ അറിയിക്കുക. ഞങ്ങള്‍ക്കും കൂടി സൌകര്യം ആണെന്നുറപ്പിച്ച ശേഷം ഞങ്ങള്‍ക്കുള്ള റ്റിക്കറ്റ് ബുക്ക് ചെയ്യുക. അതൊക്കെ ബുദ്ധിമുട്ടാവുമെങ്കില്‍ ക്രെടിറ്റ് കാര്‍ഡ് നമ്പര്‍ തന്നാലും മതി.
ReplyDeleteപിന്നെ, തലേന്ന് അരി വെളത്തിലിടുക, അപ്പം ചുടുക, കപ്പയും പോര്‍ക്കും വയ്ക്കുക...ഇതൊക്കെ പത്തു നൂറു പാര്‍ട്ടി നടത്തി പരിചയമുള്ള എല്‍ജിക്കു ഞാന്‍ പറഞ്ഞു തരണോ ?
അപ്പോ എന്റെ മയിലൈടിയും ഫോണ്‍ നമ്പറുമൊക്കെ അറിയാമല്ലോ ല്ലേ ?
വാട്ട്? നോ ഔട്ട്പുട്ട്? ഇങ്ങനെ ആണെങ്കില്‍ മിക്കവാറും സംഗമം ഖജാഞ്ചീടെ മുതുകത്ത് ആയിരിക്കും എന്നു തോന്നുന്നു.
ReplyDeleteഒരു സംശയം; ഈ വേയ്സ്റ്റ് കോസ്റ്റില്‍ ഉള്ളവര്‍ക്കു ഷിക്കാഗോയില്‍ വരുന്നതും ന്യൂജെഴ്സി/ഫിലി പോലെ മനോഹരമായ (പാപ്പാന്‍, പ്ളീസ് നോട്ട്) സ്ഥലത്തു വരുന്നതും ഒരു പോലെ അല്ലേ?
ഫ്ലോറിഡയില്‍ പോകുന്നവരുടെ ശ്രദ്ധയ്ക്ക്: one-way ടിക്കറ്റ് എടുത്താല്‍ മതി, ചുഴലി അടിക്കുമ്പോള്‍ ഫ്രീ ആയി തിരിച്ചു പറക്കാം. സീസണ്‍ തുടങ്ങിയല്ലോ എല്‍ജിയേ?
ഒരു സംശയം; ഈ വേയ്സ്റ്റ് കോസ്റ്റില്‍ ഉള്ളവര്‍ക്കു ഷിക്കാഗോയില്‍ വരുന്നതും ന്യൂജെഴ്സി/ഫിലി പോലെ മനോഹരമായ (പാപ്പാന്‍, പ്ളീസ് നോട്ട്) സ്ഥലത്തു വരുന്നതും ഒരു പോലെ അല്ലേ?
ReplyDeleteതന്നെ തന്നെ പ്രപ്രേ. കാലു വയ്യാത്തവനു നാമക്കുഴി മല കേറുന്നതും എവറസ്റ്റു കേറുന്നതും ഒരുപോലാണല്ലോ :-)
(നാമക്കുഴി മല നാട്ടില്‍ എന്റെ വീട്ടിനടുത്തുള്ള കൊച്ചു കുന്നു്)
ചതി! ചതി!
ReplyDeleteഞാന്‍ നാട്ടില്‍ പോണ തക്കത്തിന് ശനിയനും ആദിത്യനും കൂടി ഇങ്ങനെയൊരു സംഗമം ഒപ്പിക്കുന്നതിന് പിറകില്‍, കുട്ട്യേട്ത്തി എനിക്കായി പൊതിഞ്ഞു കൊണ്ടുവരുന്ന പഫ്സ് തട്ടിമാറ്റുക എന്ന നീച വിചാരമല്ലേ?
ഇവിടെ ഉണ്ടായിരുന്നേല്‍ തന്നെ നിങ്ങളെയൊക്കെ കണ്ടാലുള്ള ചമ്മല്‍ മാറ്റാന്‍ മറഞ്ഞിരിക്കാന്‍ ഒരു മോണിറ്റര്‍ പോലുമില്ലാത്ത സംഗമത്തിന് ഞാന്‍ പോയേനേ;)സംഭവം നടക്കട്ടെ. ആശംസകള്‍.
സംഭവം കുറച്ചുകൂടി നീട്ടി വയ്ക്കാന്‍ പറ്റുകയായിരുന്നെങ്കില്‍.....(ഞങ്ങള്‍ സിറ്റിസെന്‍ഷിപ്പിനു അപ്ലൈ ചെയ്താലോന്നു ആലോചിക്കുന്നുണ്ട്:) )
ReplyDeleteശ്രീമാന്‍ പ്രാപ്ര സഹൃദയനും, സൌന്ദര്യാരാധകനും, സര്‍വ്വോപരി ഒരു ബുദ്ധിരാക്ഷസനും ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ജേഴ്സിയെപ്പറ്റി അദ്ദേഹം എഴുതിയ അഭിപ്രായത്തില്‍നിന്ന് ഇതു പകല്‍ പോലെ വ്യക്‍തമാണ്‍ ;)
ReplyDeleteകാറ്റിന്റെ നഗരത്തില്‍ വരണം, എല്ലാരേം കാണണം എന്നില്ലാതില്ല. പക്ഷെ ഇത്തവണ നടക്കുന്ന ലക്ഷണമില്ല. ശുഭ് കാംനായേം.
അതെന്തു പരിപാടി രേഷ്മ്ക്കുട്ടീ? ഇപ്പോഴെങ്ങാണ്ടല്ലേ നാട്ടിലു പോയിട്ടു സുഖിച്ചു വന്നെ? ഈ കൂടെകൂടെ പൊവാന്‍ രേഷ്മകാരാണു ഇങ്ങിനെ ഫ്രീ ട്ടിക്കറ്റ് തരുന്നെ?
ReplyDeleteകുട്ട്യേടത്തി....
ReplyDeleteഅവിടെ ഫില്ലിയില്‍ നമ്മുടെ തന്നെ ഒരു പള്ളിയില്ലെ? എന്നാലു നാളെ കാലത്തെ ഓഫീസിലു വരണതിനു മുംബേ..അവിടെ പോയി ഒന്നു പറഞ്ഞു നോക്കൂ...:-) അയ്യടാ! ഇവിടെ ആരെങ്കിലും എനിക്കു ഒരു ട്ടിക്കറ്റ് എടുത്തു തരുമോ എന്നു നോക്കുംബൊ...
പോലീസിന്റെ മുമ്പില്‍ക്കൂടി സ്പീഡില്‍ പോയാല്‍ മതി എല്‍ജിയേ. ഫ്രീയായിട്ടു ടിക്കറ്റ് കിട്ടും...
ReplyDeleteരേഷ്മ പോകുന്നെന്നു പറയുന്നതേ ഉള്ളൂ. പോയില്ല. ഇന്നാളു പോയതു ബിന്ദുവാണു്. അറിയില്ലേ, അങ്ങു ടൊറോണ്ടോയിലുള്ള...
എല്‍ ജിക്കാണൊ സംശയം?? ഞാന്‍ ഒരു മാസത്തേയ്ക്കു പോയിട്ടു വന്നിട്ട് ഒരു മാസമായതേ ഉള്ളു.
ReplyDelete:)
ആറുമണിക്കൂറ് ഒഹയറില്‍ തന്നെ കൂടാനോ? എന്റെ അപ്പാര്‍ട്ട്മെന്റ് അവിടേനിന്നും വെറും 20 മിനുട്ട് മാത്രമേ ഉള്ളൂ. എന്റെ സെന്റ്രയില്‍ കൊള്ളാവുന്നവുന്ന ആള്‍ക്കാരും പെട്ടികളും ആണെങ്കില്‍ എന്റെ കുടിയിലാവാലോ ഈ മഹാസമ്മേളനം.
ReplyDeleteഅറ്റന്‍ഡന്‍സ് പിടിക്കാം
ReplyDeleteഞാനും ഒരു പെട്ടിയും (ത്രൂ ചെക്കിന്‍ ആക്കണം ബാക്കി എല്ലാം).
പോട്ടേ, ശനിയന്‍ ചിക്കാഗോയിലേക്ക് പൊയ്ക്കോട്ടേ.
ReplyDeleteഈസ്റ്റ് കോസ്റ്റിലുള്ളവരേ, മന്‍ജിത്തും ശ്രീമതിയും പഫ്സുണ്ടാക്കി വെച്ചിട്ട് വിളി തുടങ്ങിയിട്ട് നാള്‍ കുറേയായി.
നല്ലവരാ, കിങ് ഓഫ് പ്രഷ്യയ്ക്കടുത്താ . ഞാനൊറ്റയ്ക്ക് എങ്ങിനാ ചെന്ന്‍ കേറുന്നതെന്ന് കരുതീട്ടാ.
അപ്പോ ചെല്ലാനൊരു മിനിമം അഞ്ചാറ് പേരായിട്ട് അവരെ തീയതി വിളിച്ചറിയിക്കാം, അല്ലേ?
പാപ്പാനേ, പേരു പോലെ ഗാംഭീര്യമുള്ള പശിയും കാണുമല്ലോ, അല്ലേ?
വേറെയാരാ ഈസ്റ്റന്മാര്‍? ബിജൂ വര്‍മ്മയുണ്ട്. പ്രാപ്രാ ഈസ്റ്റിലാണോ? ശനിയന്‍ കാലുമാറിയതു കൊണ്ട് വിട്ടേര്.
ഏവൂരാനേ, മര്യാദക്ക് വീട്ടില്‍ പോവാന്‍ സമ്മതിക്കില്ല ല്ലേ?
ReplyDeleteമലയാളി സ്വഭാവം..
:)
ഞാന്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ആണപ്പാ.
ReplyDeleteഎനിക്കേറ്റവും സൌകര്യം പരാമസ് ആണെങ്കിലും ഫില്ലിയിലും ഒരു കൈ നോക്കാം.
ReplyDeleteഏവൂര്‍ജീ,
ReplyDeleteസന്തോഷായി നിക്ക്. ഏവൂര്‍ജി നമ്മുടെ പേരും ഓര്‍ത്തുവച്ചല്ലോ, ഇവിടെ പരാമര്‍ശിച്ചല്ലോ. ഏവൂര്‍ജിയുടെ ഒരു പോസ്റ്റിനെപ്പറ്റി ഒരു ചെറിയ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചതു കൊണ്ട് ഏവൂര്‍ജിക്കെന്തെങ്കിലും അനിഷ്ടം ഉണ്ടോ എന്ന് നിനച്ച് വിമ്മിഷ്ടപ്പെട്ടിരിക്കയായിരുന്നു നാം. അങ്ങനൊന്നും ഏവൂര്‍ജിക്കുണ്ടാവില്ലെന്നറിയാം, അതൊക്കെ എന്നെപ്പോലുള്ള നിസ്സാരന്മാര്‍ക്ക് അല്ലേ ഉള്ളൂ)
ഓ വിഷയം മാറിപ്പോയി. ഓക്കെ, ഈസ്റ്റന്മാരുടെ ഒരു സമ്മേളനം വച്ചാലും ഞാന്‍ വരാന്‍ സാധ്യത കുറവാണ് കേട്ടോ. അഹങ്കാരം കൊണ്ടൊന്നുമല്ല, പൊതുവേ ഗെറ്റ് റ്റുഗതറുകള്‍ ഒഴിവാക്കാറാണ് നമ്മുടെ പതിവ്. പബ്ലിക് ഷൈ ആണ്, ആണെന്ന്. നിവൃത്തിയില്ലാതെ വല്ലേടത്തും പോകേണ്ടി വന്നാല്‍ രണ്ട് വോഡ്ക പിടിപ്പിച്ചിട്ട് ആണ് നോം പോകുക. അവിടെ ചെന്ന് ഒരു രണ്ട് പെഗ്ഗും കൂടി കഴിഞ്ഞാല്‍ നാം വീല്‍. വീണയ്ക്ക് സംശയം, ‘ഇതെന്താ ഇങ്ങേര് രണ്ടേ രണ്ട് പെഗ്ഗില്‍ ഇത്രയും പൂസ്സാകണേന്ന്’ നമ്മള്‍ ഇതു വരെ ട്രേഡ് സീക്രട്ട് പറഞ്ഞുകൊടുത്തിട്ടില്ല, കേട്ടോ.
ന്ന് വച്ച നാം ഒരു മുഴുക്കുടിയനൊന്നുമല്ല കേട്ടോ. ബാച്ചിലറായിരുന്നപ്പോ രണ്ട് വീശും, ശനിയാഴ്ച. പിന്നെ എല്ലാ ശനിയാഴ്ചയും ഓരോന്ന് ശീലമായി. സത്യത്തില്‍ മദ്യപിക്കണതെനിക്കിഷ്ടമല്ല. പിന്നെ എന്താന്ന് വച്ചാല്‍, ഒന്ന് തുടങ്ങിയാല്‍ പിന്നെ ഒരു മൂന്നോ നാലോ ശനിയാഴ്ച വരെ നിര്‍ത്താന്‍ തോന്നില്ല. എങ്ങിനെ തുടങ്ങുന്നു എന്ന് ചോദിച്ചാല്‍, വീണയുടെ വീട്ടുകാരുടെ വല്ല പാര്‍ട്ടിക്കും പോകുമ്പോള്‍. അതു കൊണ്ടാണ് നാം വരാന്‍ സാധ്യത ഇല്ലാന്ന് പറഞ്ഞത്.
കുടിച്ച കാര്യം ഇത്രയും ധൈര്യത്തോടെ മാന്യന്മാരുടെ മുന്‍പില്‍ (ബ്ലോഗിലെങ്കിലും) തുറന്ന് പറയുന്ന ഒരാളെയേ എനിക്കറിയൂ. ബെന്നി എന്നാണ് ചുള്ളന്റെ പേര്‍. ബ്ലോഗിന്റെ പേര്‍ ഓര്‍മ്മയില്ല.
വീണയുടെ വീട്ടില്‍ വച്ച് ബ്ലോഗാറില്ലാത്തതു കൊണ്ട് ഇതവള്‍ വായിക്കില്ല. മലയാളം പൊതുവെ ഓള്‍ക്കിഷ്ടമല്ല. പിന്നെ എന്നെങ്കിലും വായിച്ചാല്‍.... അതന്നല്ലേ.
ഓ ചോദിക്കാന്‍ വിട്ടു പോയി. ഏവൂര്‍ജിയുടെ ഈമയില്‍ വിലാസം ഒന്നു തരുമോ. നമ്മുടെ ഒരു സുഹൃത്തിന് വേണ്ടി ആണ്. അമേരിക്കനൈസ്ഡ് ആയിപ്പോയ അമേരിക്കന്‍ മലയാളികളുടെ ഇടയില്‍ മലയാളത്തെയും നാടിന്റെ ഓര്‍മ്മകളെയും തിരിച്ച് കൊണ്ട് വരാന്‍ ഉള്ള ഒരു പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണ് ചുള്ളന്‍. കൊറേ പൈസ കൈയീന്നെറക്കീട്ടും ചുള്ളന്‍ വിട്ടുകൊടുക്കാന്‍ ഉദ്ദേശമില്ല. ബാക്കി സസ്പെന്‍സ്. (ഏവൂര്‍ജിയുടെ പ്രൊഫൈലില്‍ നോക്കിയിട്ടൊന്നും ഈമെയില്‍ വിലാസം കണ്ടില്ല, അതുകൊണ്ടാണ്. അല്ലെങ്കില്‍ ബിജുവര്‍മ്മന്യൂയോര്‍ക്ക്@യാഹൂ.കോമില്‍ എനിക്ക് ഈമെയില്‍ അയച്ചാലും മതി)
ReplyDeleteലതുപോലെ ആകാതിരിക്കട്ടെയെന്നു പ്രാര്‍ത്ഥിപ്പിന്‍ കൂട്ടുകാരേ!
ReplyDelete6 അടി മൂന്നിഞ്ച് ഉയരവും നടക്കുമ്പോള്‍ അറബിക്കുതിരയുടേതു പോലെ തുളുമ്പുന്ന മസിലും റോബര്‍ട്ട് റെഡ്ഫൊര്‍ഡിന്റെ സൌന്ദര്യവും ഗോതമ്പിന്റെ നിറവും ഒരിക്കലും ചിരിക്കാത്ത മുഖവും ഇടിനാദം പോലെ മുഴങ്ങുന്ന ശബ്ദവുമുള്ള ഒരാളെ കാണണമെങ്കില്‍ ഇവിടെ നോക്കുക.
ReplyDeleteനോര്‍ത്ത് അമേരിക്കാവിലൊന്നും
ReplyDeleteലതുപോലെയുള്ള പീസുകള്‍ കാണില്ല ദേവാ. സമദാനിക്ക് :))
കുടിച്ച കാര്യം ഇത്രയും ധൈര്യത്തോടെ മാന്യന്മാരുടെ മുന്‍പില്‍ (ബ്ലോഗിലെങ്കിലും) തുറന്ന് പറയുന്ന ഒരാളെയേ എനിക്കറിയൂ. ബെന്നി എന്നാണ് ചുള്ളന്റെ പേര്‍. ബ്ലോഗിന്റെ പേര്‍ ഓര്‍മ്മയില്ല. - OBJECTION YOUR OWNER??
ReplyDeleteബിജു വര്‍മ്മേ - കുടിച്ച കാര്യം ധൈര്യത്തോടെ മാന്യന്മരുടെ (ആണോ?, ആ അറിയില്ല) മുന്‍പില്‍ ഞാനും വിളിച്ചു പറഞ്ഞിട്ടുണ്ടേ......
ങാ...ഹാ അപ്പോ രണ്ടുപേര്‍. ബ്ലോ പീ. സീ നാനൂറ്റിയിരുപതാം വകുപ്പു പ്രകാരം ദിവസവും ഓരോ പോസ്റ്റ്. ഓണറാരാണെങ്കിലും. യുവര്‍ ഹോണറോണര്‍ വേണ്ടെന്ന് നമ്മുടെ കോടതികള്‍ വെച്ചു.
ReplyDeleteലതെഴുതിയത് ലത് പബ്ലീഷു ചെയ്യുന്നേനു മുന്നേ ആയിരുന്നു വക്കാരിയേ. ശകലം ഡിസില്ല്യൂഷന്നൊവൃകൊസ്റ്റിനിക്കോസ് ഉണ്ടാക്കാന്‍ ആഗ്രഹിച്ചതാരുന്നു. ഇനിയിപ്പോ..
ReplyDeleteഎന്നാലെന്താ ദേവേട്ടാ, എല്ലാവരും ഞെട്ടിത്തരിച്ച് കോരിത്തരിച്ചുപോയില്ലേ... ഇഫക്ടുണ്ടായോന്നോ... കൊള്ളാം!
ReplyDeleteനോര്‍ത്തമേരിക്കന്‍ സംഗമത്തിന് ഭാവുകങ്ങള്‍!
ReplyDeleteസംഗമം മംഗളമായി നടക്കട്ടെ എന്ന് ആത്മാര്‍ത്ഥമായി ആശംസിക്കുന്നു!
പണ്ടൊരിക്കല്‍ ദേവഗുരുവിന്റെ നേതൃത്വത്തിലിവിടെ ഇമറാത്തില്‍ ഒരു സംഗമം ആസൂത്രണം ചെയ്തുനോക്കിയാരുന്നു! ഒരുപാട് ആശിച്ചു. നടന്നില്ല! അതിന് സമയമായില്ല പോലും!
പക്ഷേ, ഇപ്പോള്‍ എന്നോട് 2-3 പേര് വളരെ സീരിയസ്സായിട്ട് പറഞ്ഞു - കാണണം, എല്ലാര്‍ക്കുംകൂടൊന്ന് കൂടണമെന്നൊക്കെ. (അത് ഞാന്‍ ഇനി കല്യാണമൊക്കെ കഴിച്ചോണ്ടാണോ?)
എന്നാലെന്താ കൂട്ടരേ ഇമാറാത്തിലെ ബ്ലോഗറുമ്മാര്‍ക്കൊന്ന് കൂടിയാലോ?
(ഈ പോസ്റ്റ് പിന്മൊഴിപഞ്ചായത്തില്‍ വരുമോ ആവോ!)
കുറും ജീ,
ReplyDeleteആപ്നേ മേരേകോ ഗലത് സംച്ചാ
കുറുംജി, ഈ പോസ്റ്റ് ഒക്കെ എഴുതാന്‍ വേണ്ടി മാത്രമേ കുടിക്കുകയുള്ളോ എന്നൊരു സന്ദേഹം ഉള്ളതു കൊണ്ട് ആണ് ബെന്നിയുടെ പേര് മാത്രം പറഞ്ഞത്.
ഏതായാലും ബൂലോഗ കുടിയന്മാരുടെ ലിസ്റ്റില്‍ ഒന്നാമത് ഞാന്‍, രണ്ടാമത് ബെന്നി, മൂന്നാമത് കുറും ജീ, നാലാമത് ആരാ ? ആരായാലും ചിയേഴ്സ്. (എന്നെ ക്ലബ്ബില്‍ നിന്ന് പുറത്താക്കാതിരുന്നാ മതിയായിരുന്നു)
ദാ എന്റെ വിലാസം
ReplyDeleteഏവൂരാന്‍ അറ്റ് തനിമലയാളം.ഓര്‍ഗ്
ഞാന്‍ മുമ്പേ പറഞ്ഞ ചുള്ളന്‍ ഏവൂരാന് ഒരു കത്ത് അയച്ചിട്ടുണ്ട് കേട്ടോ.
ReplyDeleteഅതൊന്ന് അറിയിക്കാന്‍ ഒരു കമന്റിട്ടൂന്നേ ഉള്ളൂ.
ഡാങ്ക്യൂ.