എല്ലാരും മറന്നു കാണും. എന്നാലും,കഴിഞ്ഞ വര്‍ഷം നവംബര്‍ 27ന് ദേവേട്ടന്‍ ഒരു പോസ്റ്റ് സമകാലിക ബ്ലോഗില്‍ ഇട്ടു. അത് ഞാന്‍ ഇവിടെ കോപ്പി-പേസ്റ്റ് ചെയ്യുന്നു.
Sunday, November 27, 2005
കാക്കത്തൊള്ളായിരത്തി ഒന്ന്
ഐക്യ അറബിനാടുകള്‍ മലയാളികൂട്ടങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്ന് ഇനി ഞാന്‍ പറഞ്ഞു നിങ്ങളറിയേണ്ട കാര്യമില്ല. (ഈ നാട്ടിലല്ലാത്തവരേ, ഞങ്ങളുടെ അസ്സോസ്സിയേറ്റല്‍ ഭയങ്കരമാണ്. ഒരുത്തന്‍ കൊല്ലം അസ്സോസിയേഷന്‍ ഉണ്ടാക്കും, അതു രണ്ടായി ഒരു കഷണം കൊല്ലം-ചിന്നക്കട അസ്സോസിയേഷണാകും. ഒരു മാസം കഴിയുമ്പോള്‍ കൊല്ലം-ചിന്നക്കട-സിനി വ്യൂവേഴ്സ് ജനിക്കും. അതില്‍ നിന്ന് കൊ-ചി-സിവ്യു-മോഹന്‍ലാല്‍ ഫാന്‍സ്. കൊ-ചി-സിവി-മോഫാ- നരസിംഹം ഫാന്‍സ് . മേപ്പടിയില്‍ പോ മോനേ ദിനേശാ ഫാന്‍സ്, അങ്ങനെ അങ്ങനെ. കാക്കത്തൊള്ളായിരം തികച്ചു)കാക്കത്തൊള്ളായിരത്തി ഒന്നായിട്ടു UAE ബ്ലോഗര്‍ ഒരിക്കല്‍ ഒത്തുകൂടണോ വേണ്ടയോ എന്ന് ഒന്നു രണ്ട് രഹസ്യ സംഭാഷണങ്ങള്‍ നടക്കുകയും, തല്‍ഫലമായി, ഒരാഹ്വാനം സമ കാലില്‍ പതിക്കാന്‍ ഒരൊളിപ്പോരാളി എന്നെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്റെ ജോലി ദാ കഴിഞ്ഞു, നിങ്ങളായിട്ട് എന്താണെന്നു വച്ചാല്‍ തീരുമാനിച്ചോ. സംഭവം നടക്കുകയാണെങ്കില്‍, എല്ലാവര്‍ക്കും താല്‍പ്പര്യമുണ്ടെങ്കില്‍ ആലോചിക്കുക. ഒരു ദശാബ്ദത്തെ ഓണ്‍ലൈന്‍-ഓഫ്ഫ്ലൈനാക്കല്‍ പരിചയം കൊണ്ട് ഞാന്‍ പറയുന്നു..കണ്ടുമുട്ടിയാല്‍ ഓഫ്‌ലൈന്‍ ഇന്റ്ര്ഗ്രേഷന്‍ ഡിസില്ല്യൂഷന്‍ എന്ന അടുപ്പം തോന്നായ്ക വരും കണ്ടില്ലേല്‍ ഓണ്‍ലൈന്‍ ഡിസിന്‍ഹിബിഷന്‍ എന്ന അകല്‍ച്ച വരും പറഞ്ഞില്ലേല്‍ ഇച്ചാച്ചന്‍ പട്ടിയിറച്ചി തിന്നും, പറഞ്ഞാല്‍ അമ്മാമ്മ ഇടി കൊള്ളും എന്ന സ്ഥിതിവിശേഷമാണ് സുഹൃത്തുക്കളേ. 6 മാസത്തിലൊരിക്കല്‍ കണ്ടുമുട്ടുന്നതിനെക്കാള്‍ മോശമാണല്ലോ ഒരിക്കലും കാണാതിരിക്കുന്നതിനെക്കാള്‍ മോശമാണല്ലോ.
കൂലം കഷായമായി ആലൊച്ചു ഒരു പൊട്ടത്തീരുമാനത്തില്‍ എത്തിച്ചേരുക..
എന്റെ പണി കഴിഞ്ഞു, ഞാന്‍ ദേ പോണേണ്
written by ദേവരാഗം at 1:19 PM
ഇതിന്റെ മറുപടികള്‍ രസകരമായിരുന്നു. അത് ഇവിടെ വായിക്കുക.
അമേരിക്കന്‍ മീറ്റും കേരള മീറ്റും ഒക്കെ നടക്കാന്‍ പോകുന്നതു കണ്ടപ്പോള്‍ ഇമാറാത്ത് മീറ്റിനെ കുറിച്ച് ഒരുമാത്ര വെറുതേ നിനച്ചു പോയി!
അമേരിക്കക്കാരും കേരളക്കാരുമൊക്കെ ദാ കൂടാന്‍ പോകുന്നു. എന്താ എന്റെ ഗള്‍ഫരേ നമ്മുക്കെല്ലാവര്‍ക്കുമൊന്ന് കൂടിക്കൂടേ?
ചൂടാണ്. എവിടെ കൂടുമെന്നാകും. ഒരു വെള്ളിക്കളമൈ ഏതേലും റെസ്റ്റോറന്റിലോ അല്ലേല്‍ ഏതേലും മാളിലോ , ആരുടെയെങ്കിലും വീട്ടിലോ ഒക്കെ ഒന്ന് കൂടിക്കൂടേ? വേണമെങ്കില്‍ ചക്ക പ്ലാവിലും കായ്ക്കില്ലേ?
എല്ലാരുടെയും അഭിപ്രായങ്ങള്‍ അറിയാന്‍ താല്പര്യപ്പെടുന്നു.
കലേഷേ - വേണമെങ്കില്‍ ചക്ക പ്ലാവിലും കായ്ക്കും. എല്ലാവരും കുഴി മടിയന്മാരാണന്നേ.....ഭാര്യ, കുട്ടി, ചട്ടി, പെട്ടി പ്രശ്നങ്ങള്‍ മറുവശത്ത്.
ReplyDeleteഇന്നാലും, ഒന്നാഞ്ഞുപിടിച്ചാല്‍, ഒരു ബ്ലോഗേഴ്സ് കൂട്ടായ്മക്കുള്ള ഒരു സ്കോപ്പില്ലേ (കോപ്പല്ല)??
പ്രിയ കുറുമാ, ആഞ്ഞുപിടിക്കാന്‍ നമ്മള്‍ 2 പേരേയുള്ളോ? ബാക്കിയുള്ളവരൊക്കെ എവിടെ? കണ്ടില്ലേ? ആര്‍ക്കും ഒരു കമന്റ് പോലും വയ്ക്കാന്‍ സമയമില്ല. (അതോ ഇമറാത്തിലും ഇന്ന് ഹര്‍ത്താലാണോ?)
ReplyDeleteഒരു ബിസിനസ്സ് ക്ലാസ്സ് റിട്ടേണ്‍ ടിക്കറ്റും ഒരു മുറീം, ആ പുതിയ കടലിന്റെ നടുക്കുള്ള ആ ഹോട്ടലില്‍. അത്രേം മതീന്ന്. ഞാനെപ്പോ എത്തീന്നു ചോദിച്ചാല്‍ മതി.
ReplyDeleteനിങ്ങളെല്ലാരും കൂടെയൊന്ന് കൂടൂന്ന്. ഇതിനിപ്പോ എന്താ.. അങ്ങ് കൂടൂന്ന്... ങ്... കൂടൂന്ന്... ആള് താന്‍ ബെസ്റ്റ്.
ഞാന്‍ വീണ്ടും റെഡി..UAE യില്‍ എവിടെയാണെങ്കിലും..
ReplyDeleteഎന്താ ഉണ്ടാകുവാന്‍ പോണേന്നു ഞാന്‍ ആദ്യമേ പറയാം. കേരളീയരും നോര്‍ത്തമേരിക്കക്കാരുമൊന്നും കൂടാന്‍ പോണില്ല, ഗള്‍ഫന്മാര്‍ കൂടും, ഞാനും കുറുമാനും പ്രെസിഡന്റിലിരുന്നു കൂടും, ജ്യോതിഷ് ഈ മാസാവസാനം എത്തുമ്പോള്‍ ഞാനും ജ്യോതിഷും ദേവനും കൂടി വേറെ എവിടേലും ഇരുന്നു കൂടും :)
ReplyDeleteപിന്നെ എല്ലാവരും താന്താന്നുങ്ങളുടെ വീട്ടിലിരുന്നു ഒറ്റയ്ക്കു കൂടും.
ഓ ഈ കൂടലിനെ കുറിച്ചല്ല സംസാരം അല്ലേ, മീറ്റിങ്ങാണെങ്കില്‍ എന്നോടു് അഡ്വാന്‍സ് പറയുക കൂടി വേണ്ടാ, ഫ്ലാറ്റിന്റെ അടിയില്‍ വന്നു വിളിച്ചാല്‍ മതി ;) ഞാന്‍ റെഡി.
നമ്മ എന്തിനും റെഡി ഏമാനേയ്.. വിളിച്ചാല്‍ മതി... ദാ എപ്പോ എത്തി എന്ന് ചോദിച്ചാ മതി. വേറെ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്തത് കൊണ്ടാണെയ്..
ReplyDeleteകൂടാമല്ലോ കലേഷേ, ഗിസ്സൈസിനടുത്തെങ്ങാനുമാണു് കൂടുന്നതെങ്കില്‍ ഒരു കൂക്കു മതി ഞാന്‍ റെഡി.
ReplyDeleteഅകത്തേക്കു് വണ്ടികൊണ്ടു പോകാവുന്ന ഒരു മുഷ്‌രിഫ് പാര്‍ക്കുണ്ടു് ദുബൈയില്‍. ഇഷ്ടം പോലെ സ്ഥലം ആളാണെങ്കില്‍ നന്നേ കുറവു്. 10 dhs/car. ഒരു വ്യാഴാഴ്ച വൈകുന്നേരം 7 മണിക്കോ മറ്റോ വച്ചാല്‍ 8.30 ആവുമ്പോഴേക്കും പിരിയണമെന്നുള്ളവര്‍ക്കു് പിരിയാം. അബുദാബി മുതലായ സ്ഥലങ്ങളിലെത്താന്‍ ധാരാളം സമയം. എമിറേറ്റ്സ് റോഡിന്റെ വക്കത്തായതിനാല്‍ എത്തിപ്പെടാനും സുഖം.
തീയതി നിശ്ചയിച്ചോളൂ.
ഇങ്ങനെ പറഞ്ഞൊണ്ട് നിക്കതെ അതൊന്ന് എങ്ങനെയെങ്കിലും നടത്ത് ബ്ലോഗരെ.
ReplyDeleteവക്കാരിയണ്ണൊ, നമുക്കും പോയാലോ, ഒരു നിരീക്ഷകസമിതിയായി. അവര് റ്റിക്കറ്റും കടലിനു നടുവില്‍, അല്ലെങ്കി വേണ്ട, ഒരു കടലിന്‍റെ കരയിലെങ്കിലുമുള്ള ഹോട്ടലില്‍ മുറിയുമൊക്കെ ശരിയാക്കിത്തരാതിരിക്കില്ല.
കാലേഷേട്ടാ,
ReplyDeleteഞാന്‍ റെഡി........
പിന്നെ........വളരെ ഒര്‍ഗനിസെഡ് ആയിരിക്കണം.....അല്ലെങ്കില്‍ മീറ്റ് പാളിപ്പോകും
അതായത് ചെറിയൊരു അജണ്ഡയൊക്കെ വേണം...
[എന്‍റെ അഭിപ്രായം പറഞ്ഞൂന്നേയുള്ളൂ....തലയ്ക്ക്
മൂത്തവര്‍ ഒരുപാടുണ്ടല്ലോ.....]
അപ്പോ മീറ്റില്‍ വെച്ച് കാണാം...
ലാല്‍ സലാം
സെമി
കലേഷേ,
ReplyDeleteകൂടണം. കൂടിയേ പറ്റൂ... ബാരക്കൂഡയില്‍ തന്നെ ആയാലോ? ഒരു ഉപകാരം ചെയ്യാമോ? എന്നെ ഒന്ന് വിളിച്ചാല്‍ ഉപകാരം. പണ്ട് കലേഷ് വിളിച്ചിരുന്നതോര്‍മ്മയുണ്ടോ? ആര്‍.പി ശിവന്‍ നമ്പര്‍ തന്നിട്ട്. എന്റെ നമ്പറ്: കൊണ്ടുനടക്കുന്ന ഫോണ്‍: എട്ട് ആറ് എട്ട് നാല് ഒമ്പത് ആറ് ആറ്.
ഉച്ചക്ക് ഒരു കമന്റ് എഴുതി വച്ചിട്ട് പോസ്റ്റാന്‍ സമ്മതിക്കാതെ ബ്ലോഗര്‍ "വേഡ് വേരിഫൈ ചെയ്യേടേ" എന്ന് അന്തമില്ലാതെപറഞ്ഞുകൊണ്ടേയിരുന്നു. അവസാനം ഉപേക്ഷിചു വീട്ടില്‍ പോന്നു.
ReplyDeleteആദ്യം മുതലേ മീറ്റിന്റെ അമരക്കാക്കാരി ആയി നിന്നു ആറപ്പോ വിളിച്ച അതുല്യ നാട്ടിളോട്ടു പോകുകയാണ് നാളെയോ മറ്റോ.
ഇത്രേം കാലം പ്ലാന്‍ ചെയ്ത സംഭവം അവരില്ലാത്ത നേരത്തു നടത്തിയാല്‍ കലേഷേ.. ജീവിതം തുടങ്ങിയിട്ടല്ലേയുള്ളു, വേറുതേ എന്തിനാ ചാകുന്നത്?
എല്ലാരും ഉള്ള എതു സമയത്തും നടത്താം..(പട്ടണപ്രവേശത്തില്‍ പറയുന്നതു പോലെ) എത്തും. അക്രമം എവിടെ നടന്നാലും ഞാനെത്തും.
ഞാന്‍ ഇവിടെയൊക്കെ തന്നെ ഉണ്ടേ. ഒന്നു വിളിച്ചാല്‍ എത്തിക്കോളാം. മുഷ്‌രിഫോ, മംസാറോ, ക്രീക്കോ എന്തായാലും വിരോധമില്ല.
ReplyDeleteഓഫ്ഫ് ടോപ്പിക്:marupuram@googlegroups.com ഈ ഗ്രൂപ്പിലേക്ക് “അക്ഷരം” മാസിക വിട്ടിട്ടുണ്ട്. ഇത്തവണ കുറുമാന്‍,തുളസി,ഏവൂരാന്‍,വക്കാരി തുടങിയവരുടെ രചനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.ദേവരാജപെരുമാളെ വിട്ടുകളഞിട്ടില്ലാ ട്ടൊ.-സു-
ReplyDeleteഈ അക്ഷരം മാസിക അക്ഷരാഭ്യാസമില്ലാത്തവര്‍ക്ക് ചുളുവില്‍ കിട്ടാനുള്ള വല്ല മാര്‍ഗ്ഗവും..........?
ReplyDeleteഭൂലോക ഗള്‍ഫാര്‍ മീറ്റിന്റെ നിരീക്ഷണപാടവസമതിയിലേക്കുള്ള തണുപ്പന്റെ ഓഫര്‍ ഇപ്പോഴാ കണ്ടത്. .ശരിയാ തണുപ്പാ...അവര് തരൂന്ന്.. നല്ലവരാ.. നമുക്ക് പോകാംന്ന്.
ReplyDeleteഅല്ലാ.. വല്ലതും തീരുമാനിച്ചൊ ഹെ?? ഇതും വെറും ചര്‍ച്ചയില്‍ ഒതുങ്ങുമോ?????????
ReplyDelete