Monday, June 19, 2006

ഇന്നത്തെ കണി സിബു.

ഇന്ന് രാവിലെ കണികണ്ടത്‌ സിബുവിനെയാണ്‌. സിന്‍ഡി ക്രോഫോഡിനെപ്പോലെ മനോഹരമായ ബ്യൂട്ടി സ്പോട്ടോടുകൂടിത്തന്നെ സിബുവിനെ കണ്ടു. മലയാളമനോരമ ഇന്നത്തെ പ്രിന്റ്‌ എഡിഷനില്‍.
മലയാളം ബ്ലോഗുകളെക്കുറിച്ചും മലയാളം വിക്കിയെക്കുറിച്ചും ഉള്ള ലേഖനം. അതും ഈ വായനവാരത്തില്‍ തന്നെ വന്നു. അതു ഇവിടെ പതിക്കുന്നു. റൈറ്റ്‌ ക്ലിക്ക്‌ ചെയ്താല്‍ വിശദമായി വായിക്കാം.



ഇത്തരം ചിലകാര്യങ്ങള്‍ പറയാനും കാണിക്കാനും ചര്‍ച്ചചെയ്യാനും പറ്റിയ ഒരു വേദികൂടിയായി ക്ലബ്ബിനെ മനസില്‍ കാണുന്നത്‌ കൊണ്ട്‌ ഞാന്‍ ഇവിടുന്ന് ഇറങ്ങിപ്പോകുന്നില്ല. പകരം പടിയിറങ്ങിയവരെ വീട്ടിലെ ഒരംഗത്തെപ്പോലെ ഇവിടേക്ക്‌ തിരികെ വിളിക്കുന്നു.

39 comments:

  1. ഹായ്....... നന്ദി കുമാര്‍!

    വായിക്കട്ടെ!

    ReplyDelete
  2. nsrfഇന്ന് രാവിലെ കണികണ്ടത്‌ സിബുവിനെയാണ്‌. സിന്‍ഡി ക്രോഫോഡിനെപ്പോലെ മനോഹരമായ ബ്യൂട്ടി സ്പോട്ടോടുകൂടിത്തന്നെ സിബുവിനെ കണ്ടു. മലയാളമനോരമ ഇന്നത്തെ പ്രിന്റ്‌ എഡിഷനില്‍.
    മലയാളം ബ്ലോഗുകളെക്കുറിച്ചും മലയാളം വിക്കിയെക്കുറിച്ചും ഉള്ള ലേഖനം. അതും ഈ വായനവാരത്തില്‍ തന്നെ വന്നു. അതു ഇവിടെ പതിക്കുന്നു.

    ReplyDelete
  3. താങ്ക്യൂ കുമാറേ.

    ഇത്തവണ ഗൊമ്മന്നസലായി പത്രിക. അവസ്സാനം മന്ത്രിക്കാലേല്‍ ഒരു "ഡിസ്കവര്‍ ചെക്ക്‌" വിളിച്ച്‌ നമ്മള്‍ കളി ജയിച്ചു (എല്‍ ജിടെ കഥേടെ ഹാങ്ങോവറാ). തനിമലയാളം, വരമൊഴി, കീ, അഞ്ജലി .. വിക്കി വരെ പത്രന്‍ കണ്ടു.


    ഞമ്മ പടിയിറങ്ങിയില്ല ആരും പിണ്ഡം വെച്ചുകളയല്ലേ. അഡ്മിനോഭാരം എനിക്കു മേലാത്തോണ്ട്‌ അതീന്ന് മാത്രം മുങ്ങിയതാ ഈ വയസ്സുകാലത്ത്‌ (35 മേലെ പ്രായമുള്ള കിളവന്‍സ്‌ 36-37 ആക്കായിരുന്നില്ലേ സിബുവേ) പിണങ്ങാനും മറ്റും ഞാനില്ലേ)

    ReplyDelete
  4. ഈ ലേഖനം വായിക്കുന്ന ഒരാള്‍ക്ക് എന്താണ് മലയാളം ബ്ലോഗെന്നും എങ്ങിനെ മലയാളം ബ്ലോഗ് തുടങ്ങാമെന്നും അതിനുള്ള സംഗതികള്‍ എവിടെയൊക്കെ കിട്ടുമെന്നുമുള്ള വിവരങ്ങള്‍ കിട്ടുമെന്നാണ് തോന്നുന്നത്. മലയാളം വിക്കിയെപ്പറ്റിയും ആള്‍ക്കാര്‍ക്ക് അവബോധമുണ്ടാക്കുന്ന ലേഖനം. പാതാളക്കരണ്ടിയെപ്പറ്റിയും പറഞ്ഞിരിക്കുന്നു.

    പിന്നെ കുമാര്‍ പറഞ്ഞതുപോലെ സിബുവിന്റെ ബ്യൂട്ടി സ്പോട്ടോടു കൂടിയ പടവും (ഇനി ഞാനെന്തെങ്കിലും ചെയ്യണോ മാലോകരേ എന്നുള്ള ആ വിനീത ഭാവത്തില്‍-അത്‌ഭുതം 30%, ആശ്ചര്യം 30%,സം‌തൃപ്തി 30%, ബാക്കി സമ്മിശ്രം-സന്തോഷമുള്‍പ്പടെ-അതാണ് ആ മുഖപ്പടത്തില്‍ എനിക്ക് കാണാന്‍ കഴിഞ്ഞ വികാരങ്ങള്‍!).

    കൊള്ളാം, ലേഖകന്‍ ബിനു മാത്യുവിനും, ഇതിവിടെ ഇട്ട കുമാറിനും പിന്നെ എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍... സംഗതി വളരട്ടങ്ങിനെ വളരട്ട്

    ReplyDelete
  5. ക്രെഡിറ്റിടാന്‍ വിട്ടു. "ഗൊമ്മന്നസലായി"ടെ ക്രെഡിറ്റ്‌ വിശ്വം മാഷിന്‌.

    ReplyDelete
  6. അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ സിബു സി.ജെ ക്കഭിവാദ്യങ്ങള്‍.

    ധീരാ ചുള്ളാ നേതാവേ..
    ധീരതയോടെ നയിച്ചോള്ളൂ..
    ലക്ഷം ബ്ലോഗേഴ്സ് പിന്നാലേ..

    ബൂലോഗമെന്നൊരു സംഭമുണ്ടാക്കിയെടുത്ത പുലികളേ നിങ്ങളോടുള്ള നന്ദി ഈയവസരത്തില്‍ വീണ്ടും രേഖപ്പെടുത്തിക്കൊള്ളട്ടെ.

    ReplyDelete
  7. അടിപൊളി!!! ഇപ്പോ മാധ്യമങ്ങള്‍ മത്‌സരിച്ച്‌ ലേഖനമിടുകയാണല്ലോ ബൂലോഗത്തെപ്പറ്റി!!

    പോരാ പോരാ നാളില്‍ നാളില്‍
    ദൂര ദൂരമുയരട്ടെ...

    ReplyDelete
  8. binumathew100in@manoramamail.com പ്രശംസ അർഹിക്കുന്നു. വളരെ ലളിതമായ രീതിയിൽ മലയാളികൾക്ക്‌ മനസിലാകത്തക്ക രീതിയിൽ ഇത്തരം ഒരു സംരംഭത്തിന്‌ തുടക്കം കുറിച്ചവരെ ഓർമിപ്പിച്ചുകൊണ്ട്‌ നല്ല ഒരവതരണം കാഴ്ചവെച്ചിരിക്കുന്നു. വിക്കി പീഡിയപോലെതന്നെ യൂണിക്കോടും പ്രശസ്തമാവുകയാണ്‌. ഇന്നല്ലെങ്കിൽ നാളെ കേരളത്തിൽ പ്രചാരമുള്ള എല്ലാ മാധ്യമങ്ങൾക്കും വരമൊഴിയും അഞ്ചലി ഓൾഡ്‌ ലിപിയും കീമാനും അംഗീകരിക്കേന്റിവരും. കൂടുതൽ വായനക്കാരുണ്ടായാൽ ഇതേലിപിയിൽ പല മീഡിയ പേജുകളും കാണുവാനും കഴിയും.

    ReplyDelete
  9. പത്രത്തില്‍ വായിച്ചു ഇങ്ങു വന്നേ ഉള്ളൂ‍..
    ഇതു ഇവിടെ കണ്ട്പ്പോള്‍ സന്തോഷം തോന്നി...

    ഒരു പോസ്റ്റു കൊണ്ടു പടിയിറങ്ങിയവര്‍
    “ഞങ്ങളു .. ദേ .. ഇവിടെ പടിക്കല്‍ ..വെറുതേ കാ‍റ്റു കൊണ്ടിരിക്കുകയായിരുന്നു.“
    എന്നു പറയാനും ഇതുപകരിച്ചല്ലൊ.. നന്ദി..

    വാളരട്ടെ.. വാനോളം... നമ്മുടെ ബൂലൊകം

    ReplyDelete
  10. നന്നായിട്ടുണ്ട്! ലേഖനം അസ്സലായി! മറ്റ് ലേഖനങ്ങളില്‍ വിട്ടുപോയവ ഇതിലുണ്ട്! വരമൊഴിയുടെയും അഞ്ജലിയുടെയും മൊഴിയുടെയും കീര്‍ത്തി ലോകമെങ്ങും നിറയട്ടേ!ബൂലോഗം വളരട്ടെ!
    ഇത് പോസ്റ്റ് ചെയ്തതിന്കുമാര്‍ഭാ‍യ്ക്ക് പ്രത്യേക നന്ദി!
    (ഞാനും പടിയിറങ്ങുന്നില്ല. അഡ്മിനോഭാരം വേണ്ടന്ന് വച്ചതേയുള്ളു)

    ReplyDelete
  11. രാവിലെ ഗള്‍ഫ് എഡിഷന്‍ കണ്ടപ്പോള്‍ തിരിഞ്ഞുനോക്കാതെ പോന്നത് നഷ്ടമായോ? എല്ലാ എഡിഷനിലും ഉണ്ടോ ഈ ലേഖനം. ഗള്‍ഫില്‍ തന്നെ ജില്ലാടിസ്ഥാനത്തില്‍ (കേരളത്തിലെ ജില്ലകള്‍) പ്രസിദ്ധീകരിക്കുന്ന മനോരമയില്‍ (അതില്‍ മണ്ണാര്‍ക്കാട്ടുകാരനായ എന്റെ റൂമി ബഷീര്‍ “മലപ്പുറം എഡിഷന്‍” സബ്സ്ക്രൈബറാണു്) കാണുമായിരിക്കുമോ ഇതും?

    ലിങ്കുകള്‍ പരാമര്‍ശിച്ചതു വളരെ നന്നായി എന്നു തോന്നുന്നു, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്നുള്ള ഹിറ്റുകളിന്മേല്‍ ഒരു കണ്ണുവയ്ക്കുക ഏവൂരാന്‍. ബിനുവിനു് നന്ദി.

    ReplyDelete
  12. ബൂലോഗ നന്ദി ദിനമായ ഇന്ന് ഒരു നന്ദി മലയാളമനോരമയ്ക്കും ഇരിയ്ക്കട്ടെ. ഈ ലേഖനം എഴുതിയ ആള്‍ക്കും.

    ReplyDelete
  13. പുലരി വെട്ടം ബൂലോഗ ഖണ്ഡത്തിലും അരുണിമ പരത്തുന്നു.

    ബ്ളോഗെഴുത്തും, പ്റവാസ കൂട്ടായ്മയും അംഗീകാരത്തിലേക്കുള്ള ചുവടുകളില്‍. നാളത്തെ കടലാസു രഹിത സമൂഹത്തിന്റെ വായന ഇതിലേക്കു പറിച്ചു നടപ്പെടുമെന്നുള്ളതു നിസ്ത്തറ്‍കം ആറ്‍കും ഊഹിക്കാവുന്നതാണു.

    ബ്ളോഗിന്റെ ശില്‍പ്പികള്‍ക്കും ഈ കൂട്ടായ്മ നെഞ്ചിലേറ്റുന്ന എല്ലാവറ്‍ക്കും അഭിമാനിക്കാം.

    കുന്നിന്‍ പുറത്തെ വിളക്കുപോലെ എങ്ങും ബ്ളോഗ്‌ കിരണങ്ങള്‍ കാണുമാറകട്ടെ.

    പണിത്തിരക്കിലും ഒന്നു കയറിയപ്പോള്‍ ഇതു കണ്ടതിന്റെ സന്തോഷം മറച്ചു വക്കുന്നില്ല.

    ReplyDelete
  14. നാട്ടിലായിട്ടും നട്ടുച്ചക്കാണ്‌ മനോരമ കണ്ടത്‌...
    ഇതു തകര്‍ത്തു എന്നു വേണം പറയാന്‍

    ReplyDelete
  15. വളരട്ടങ്ങനെ വളരട്ടെ..
    നന്ദി ബൂലോകരെ.. ദേ ഇവിടെ മാധ്യമത്തിലെ ലേഖനം വായിക്കാം.

    ReplyDelete
  16. സിബൂനെ ജീമെയില്‍ ടോക്കില്‍ ഞാനും കാണാറുണ്ട്‌, പക്ഷേ ബെന്നിയെ കാണാറില്ലല്ലോ?

    എന്നോടെന്തരിനീ കലിപ്പ്‌?
    ചെല്ലാ, എന്തിരാണെന്നോട്‌ ഒടക്കുകള്‍?

    ReplyDelete
  17. വള്‍‌രെ വള്‍‌രെ സന്തോഷമായി!

    ReplyDelete
  18. വിശല്‍ജീടെ കൂടെ ഞാനും...

    “അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍...”

    ReplyDelete
  19. അതെയ്, ആരെങ്കിലും ഇതൊക്കെ എടുത്തു എവിടെങ്കിലും സൂക്ഷിച്ചു വെക്കണ്ടെ?

    ReplyDelete
  20. മനോരമ കണ്ടപ്പോഴേ ഞാൻ വീട്ടിൽ എല്ലാരേം കാണിച്ചു. എന്നിട്ടു പറഞ്ഞു “ദേ ഇവരെ കണ്ടോ എന്റെ കൂട്ടുകാരാ, പുലികളാ”. ഇനി ഞാൻ നെറ്റിൽ ചുമ്മാതിരിക്കുവാന്ന് പറയരുത്. ഇവരോടൊക്കെ കൂട്ടുകൂടാൻ പറ്റിയില്ലെ. ഇനിയും കുറേ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ അവിടെയുണ്ട് എന്ന്.
    വൈകുന്നെരം മാധ്യമത്തിലേതും കൂടിക്കാണിച്ച് അവരെ വിശ്വസിപ്പിച്ചു. ഇനി സമാധാനമായി ബ്ലോഗാം.

    ReplyDelete
  21. കൊള്ളാം. ഇതുവരെയുള്ളതില്‍ ഏറ്റവും കാര്യമാത്രപ്രസക്തവും നന്നായി എഴുതിയതുമായ ലേഖനം.

    വിക്കിപീഡിയ മത്സരത്തിനു സിബു സ്വന്തം പോക്കറ്റില്‍ നിന്നു പൈസയെടുക്കുന്നുവെന്നും, തനിമലയാളം.ഓര്‍ഗില്‍ രജിസ്റ്റര്‍ ചെയ്യണം എന്നും മറ്റും ചില ചെറിയ പിശകുകളൊഴിച്ചാല്‍, നല്ല ലേഖനം.

    പ്രശസ്തിയും സാമ്പത്തികലാഭവും കാംക്ഷിക്കാതെ മലയാളത്തിനു വേണ്ടി പരിശ്രമിക്കുന്ന സിബുവിനെ അംഗീകരിക്കുന്ന ഇങ്ങനെ ഒരു ലേഖനം കണ്ടതില്‍ വലിയ സന്തോഷം.

    എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  22. ഇതുവരെ വന്ന ലേഖനങ്ങളിലൊന്നും “സിബു, കെവിന്‍, പെരിങ്ങോടന്‍” എന്നിവര്‍ മലയാളബൂലോകത്തിനു നല്‍കിയ സാഹിത്യേതര സംഭാവനകളെക്കുറിച്ച് പരാമര്‍ശിച്ചു കണ്ടില്ല. ആ കുറവ് നികത്തിയിരിക്കുന്നു ഈ ലേഖനം. ലേഖകനും, അണിയറപ്രവര്‍ത്തകര്‍ക്കും അഭിവാദ്യങ്ങള്‍!

    ReplyDelete
  23. ഇതുവരെ വന്നതില്‍, നിജസ്ഥിതിയോട് ഏറ്റവും നീതി പുലര്‍ത്തിയത് ഈ ലേഖനമാണ്. വസ്തുതകള്‍ മനസ്സിലാക്കി എഴുതിയത്.

    നന്ദി, ബിനു.


    സിന്‍ഡി ക്രോഫോഡിനെപ്പോലെ മനോഹരമായ ബ്യൂട്ടി സ്പോട്ടോടുകൂടിത്തന്നെ സിബുവിനെ..

    കുമാറേ... :) :)

    ഹ ഹ ഹ.. അയ്യോ... ചിരിച്ചു വലഞ്ഞു..!!

    ReplyDelete
  24. ഇന്നലെ മുതല്‍ ധ്യാനത്തിലായിരുന്ന കാരണം കമന്റുകളും, മറ്റു പോസ്റ്റുകളും, മനസ്സിരുത്തി വായിക്കാന്‍ പറ്റിയില്ല.

    സിബുവിനും, പെരിങ്ങോടനും, കെവിനും, നന്ദിയും, അഭിനന്ദനങ്ങളും, ഒപ്പം തന്നെ,ഈ ലേഖനത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ബിനുവിന്നും, തനിമലയാളത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവൂരാനും, ശനിയന്നും, മറ്റെല്ലാ അണിയറപ്രവര്‍ത്തകും, നന്ദി, നമസ്കാരം, കൂപ്പുകൈ.

    ReplyDelete
  25. ഇത്ര നാളും കണ്ടതില്‍ വച്ചേറ്റവും നല്ല ലേഖനം. എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ !!
    :)

    ReplyDelete
  26. അങ്ങനെ ഒടുവില്‍ വന്നല്ലോ, ബ്ലോഗുമായി ബന്ധപ്പെട്ട ലിങ്കുകളൊക്കെ ഉള്‍പ്പെടുത്തിയ ഒരു ലേഖനം. സിബുവിനും പെരിങ്ങോടനും കെവിനുമൊക്കെ, അവര്‍ക്കര്‍ഹതപ്പെട്ട പ്രാധാന്യം കൊടുത്തിട്ടുമുണ്ട്‌. നന്നായി. അഭിനന്ദനങ്ങള്‍, ഇതെഴുതിയ ബിനുവിനും, ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും.

    ReplyDelete
  27. മലയാള ബൂലോഗത്തെപ്പറ്റി ഇതുവരെ വായിച്ചിട്ടുള്ളതില്‍ ഏറ്റവും നല്ല ലേഖനം. ബൂലോഗത്തിലേയ്ക്ക് വരുന്ന പുതിയ അംഗങ്ങള്‍ക്ക് വിജ്ഞാനപ്രദവും. ഇതിന്റെ അരങ്ങത്തും അണിയറയിലും പ്രവര്‍ത്തിച്ച സര്‍വര്‍ക്കും നന്ദി.

    ReplyDelete
  28. കുമാറേ നന്ദി...
    അഭിനന്ദനങ്ങളില്‍ വളരെ സന്തോഷം. ഈ ആഴ്ച എനിക്ക്‌ പാല്‍പ്പായസം ഇത്തിരി ഓവറായിക്കഴിഞ്ഞു :)

    വക്കാരീ എന്തിനാ ആ ഫോട്ടോയില്‍ ഇത്ര സൂക്ഷിച്ചു നോക്കുന്നത്‌? അമേരിക്കന്‍ എംബസിയില്‍ കൊടുക്കാന്‍ കണ്ണടവയ്ക്കാത്ത പാസ്‌പ്പോര്‍ട്‌ ഫോട്ടോ വേണമെന്ന്‌ നിര്‍ബന്ധമുള്ളതുകൊണ്ടെടുത്തതാണ്‌. ഇങ്ങനെയൊരു ചെയ്ത്തുണ്ടാവും എന്നറിയാമായിരുന്നെങ്കില്‍ ഞാനും കൊടുക്കുമായിരുന്നില്ലേ,
    അപ്പുറത്തിരിക്കുന്ന 'ചന്തുലേഖ'
    യുടേതു പോലൊന്ന്‌ ;)

    ReplyDelete
  29. നന്ദി സിബൂ. ചന്തുലേഖ, ഇന്ദുമേനോന്‍, രൂപേഷ് പോള്‍ എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. കാണാനും, അറെഞ്ച്ഡ് മാരിയേജിനെപ്പറ്റിയുള്ള ലേഖനം വായിക്കാനും കഴിഞ്ഞല്ലോ. സുകൃതം!

    ReplyDelete
  30. എന്തായാലും ചന്തുലേഖയേക്കാളും ഭേദം സിബു തന്നെ :)

    മറ്റൊരു മുന്നൂറ്റി നാല്‌പത്തി മൂന്നര കമന്റിനുള്ള ഒരു സ്കോപ്പ് ചന്തുലേഖ തരുന്നുണ്ടല്ലോ ഉമേഷ്‌ജീ.... പുതിയ പുതിയ സംവാദ വിഷയങ്ങള്‍ ഇനി ഗവേഷിച്ച് കണ്ടുപിടിക്കേണ്ടിയിരിക്കുന്നുവോ?

    ReplyDelete
  31. അപ്പോള്‍ ഇതാണോ ഇത്രനാളും പറഞ്ഞുകേട്ട ചന്തുലേഖ?? ഞാനും ഒരു മണ്ടത്തരം കാണിച്ചു.
    ;)

    ReplyDelete
  32. ഇന്നലത്തെ "മുന്‍ഷി" (ഏഷ്യാനെറ്റിന്റെ 3 മിനുട്ട്‌ വീഡിയോ സ്നിപ്പെറ്റ്‌) ഈ ചേച്ചി ഈ എഴുതിയതിനെക്കുറിച്ചായിരുന്നല്ലോ? (ആ നക്സല്‍ വാസു കാണണ്ട, ഇപ്പ ശരിയാക്കും!) റിപ്പോര്‍ട്ടിനു നന്ദി സിബു!

    ReplyDelete
  33. ഞാനൊന്നും ചോദിച്ചോട്ടെ,
    ഈ എഴുത്തു ദമ്പതികള്‍ ആരാണു? ഇവരു എന്താണു എഴുതിയതു? നല്ലതാണൊ? ഞാന്‍ ഊ ബ്ലോഗില്‍ അല്ലാണ്ടു ഇവരെ കുറിച്ചു കേട്ടിട്ടില്ല? എന്താണു ഇടക്കിടക്കി ഇവരെക്കുറിച്ചു പറയുന്നതു?
    എന്താ‍ണു ഇവരു ഇത്രേം ഫേമസ് ആവാന്‍ കാരണം?
    ദയവായി ആരെങ്കിലും ഒരു പറയാമൊ?, ഓള്‍സൊ,എന്താണു വിശാലേട്ടനെ ഈ ഡഗി ,ഡടി എന്നു പറയുനതു? സുഹറ്ത്തേ എന്നാണൊ ഇതിനര്‍ത്ഥം?

    ReplyDelete
  34. ക്ലീഷേകള്‍ കാലത്തിനൊത്തും ഹിറ്റ് സിനിമകള്‍ക്കൊത്തും മാറുമെന്നത് പ്രകൃതി നിയമം ആയിരിക്കാം.

    എന്നാലും അവ വിശദീകരിച്ചു തരേണ്ടതിന്റെ ഉത്തരവാദിത്വം കൂട്ടത്തിനുണ്ട്.

    1) ഗഡി
    2) ചുള്ളന്‍
    3) കൊള്ളാലോ വീഡിയോണ്‍..?

    (മൂന്നാമത്തേത് ഉമേഷുമെടുത്ത് പെരുമാറുന്നത് കണ്ടു? എന്താണാവോ സംഭവം...? )

    അറിയുന്നവര്‍ സദയം വിശദീകരിക്കുക...

    ReplyDelete
  35. ഏവൂരാന്റെ മൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മുകളിലത്തെ പടത്തിലുണ്ട്.

    1. നമ്മുടെയൊക്കെ ഗഡി സിബു ദോ ഇരിക്കുന്നു.
    2. ചുള്ളനല്ലേ സിബു. ആ പടമൊന്നു നോക്ക്യേ.
    3. ആ വാര്‍ത്ത കണ്ട് നമ്മളൊക്കെ പറഞ്ഞില്ലേ കൊള്ളാല്ലോ വീഡിയോണ്‍ (അത് വീഡിയോണ്‍ സ്റ്റെബിലൈസറിന്റെയോ മറ്റോ ഒരു പരസ്യവാചകം. വന്നു വന്ന് എന്തു കൊള്ളമെങ്കിലും ആദ്യം വരുന്ന വികാരം ലൈഫ്‌ബോയ് ഹേ ജഹാം തന്തുരുസ്തി ഹേ വഹാം)

    ഇനി ഗഡിക്ക് ചുമ്മാ ഒരുത്തനെന്നോ അതോ സ്വല്പം പരിചയമുള്ള ഒരുത്തനെന്നോ... ഉപജ്ഞാതാക്കളായ തൃശ്ശൂര്‍ക്കാര് തന്നെ പറയട്ടെ.

    ReplyDelete
  36. മല ചിലയാള ക്ലീഷേകള്‍

    ഗഡിയും ചുള്ളനും തൃശ്ശൂര്‍ക്കാരാ എനിക്കു പരിചയമില്ല

    കൊള്ളാല്ലോ വീഡിയോണ്‍ & വന്നല്ലോ വനമാല റ്റീവീ പരസ്യങ്ങള്‍

    ചെല്ലക്കിളി തിരുവനന്തപുരത്തുകാരി . അര്‍ത്ഥം = മധുര ചങ്ക്‌ sweet heart പുല്ലിംഗം ചെല്ലന്‍

    പുലി = അങ്ങനെ ശരിക്കും ഒന്നില്ലായിരുന്നെന്ന് തോന്നുന്നു രാജമാണിക്യം സിനിമയില്‍ മമ്മൂട്ടി "തള്ളേ എവന്‍ പുലിയാണല്ല്" എന്ന് പറഞ്ഞുകൊണ്ടേയിരുന്നു, തുടക്കം മുതല്‍ ഒടുക്കം വരെ.
    ബൂലോഗത്ത്‌ "പുലി" എന്ന വാക്ക്‌ എടുത്തിട്ട്‌ എറ്റി എറ്റി ഇപ്പോ പുലി എന്നു പറഞ്ഞാല്‍ എലി എന്നു പറയുന്ന ഇഫക്റ്റ്‌ പോലുമില്ല. പുലി നിരോധനം ഏര്‍പ്പെടുത്താറായി.

    ReplyDelete
  37. തോളില്‍ കൈയിട്ടു നടക്കുന്നവരേ പരസ്പരം ഗഡിയെന്നു വിളിക്കാവൂ. അതാണ് അലിഖിതനിയമം. നിയമം തെറ്റിച്ച് വഴിയേ പോകുന്ന ലവന്മാരെക്കേറിയും ഗഡിയെന്നു വിളിക്കുന്ന അരാജകാവസ്ഥവന്നിരിക്കുന്നു ഇപ്പോ, പുതിയൊരു വാക്കു കണ്ടുപിടിക്കണം ഇനി വരും കാലത്തേക്ക്.

    ReplyDelete
  38. വളരെ നല്ല ലേഖനം..പുതിയ കുറെ ആള്‍ക്കാര്‍ക്ക് ബ്ലോഗ് തുടങ്ങാന്‍ ഇത് പ്രചോദനം ആകുമെന്നുറപ്പ്..

    ReplyDelete
  39. BaáhêiêXñ ÷fëêLñªYú.
    oùLYï öJêÈêù.

    ReplyDelete