കൂട്ടുകാരെ,
അങ്ങനെ ഭാഷാഇന്ത്യയുടെ ബ്ലോഗ് അവാര്‍ഡ് ജേതാക്കളുടെ വിവരം ഇതാ പുറത്തുവന്നിരിക്കുന്നു. നമ്മളൊക്കെ കരുതിയ പോലെ കൊടകരപുരാണക്കാരനു തന്നെ അവാര്‍ഡ്.
പാനലിന്റെ തീരുമാനത്തിനോട് സാമ്യമുള്ള ബ്ലോഗുകള്‍ പ്രവചിച്ച വിശ്വപ്രഭയ്ക്കും അവാര്‍ഡുണ്ട്.
അപ്പോള്‍ വിശാലോ, ആഘോഷം തുടങ്ങുകയല്ലേ... എനിക്ക് ഹോട്ടുമതി കേട്ടോ. ബീറൊന്നും ഇപ്പോള്‍ ഏല്‍ക്കുന്നില്ല.
ദാ ലിങ്ക് : http://www.bhashaindia.com/Contests/IBA/Winners.aspx
വിശാലാ.. കണ്‍ഗ്രാക്കുലേഷന്‍സ്. അഭിനന്ദനങ്ങള്‍.. സമ്മാനം പടബ്ലോഗില്‍ ഉടന്‍ തരുന്നതായിരിക്കും. കീപ്പിറ്റപ്പീ
ReplyDeleteഹോ.. അങ്ങിനെ ആദ്യത്തെ അഭിനന്ദനം എന്‍വഹ.. മസിലുപിടിച്ചിരുന്ന എഴുതിയത്.. വേറേ ആരെങ്കിലും കൊടുത്തിരുന്നെങ്കിലോ ആദ്യം, ബെന്നിയല്ലാതെ
ReplyDeleteവിശാല്‍ജീ, അഭിനന്ദനങ്ങള്‍!!!!!
ReplyDeleteഅപ്പൊ എപ്പഴാ (പബ്ലീഷ് ചെയ്യുന്നെ)? ;-)
വിശാല ഗുരോ അഭിനന്ദനങ്ങള്‍......അപ്പോ വൈകുന്നേരം ഷെയ്ഖ് സായദ് വഴി പോന്നോളൂട്ടോ.......നമ്മക്ക് പ്രസിഡന്റിലൊന്നു കയറിയിറങ്ങാം.......
ReplyDeleteവിശാലാ..
ReplyDeleteഅഭിനന്ദനങ്ങള്‍..
അഭിനന്ദനങ്ങള്‍..
അഭിനന്ദനങ്ങള്‍..
അഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍
ReplyDeleteആയിരമായിരം അഭിവാദ്യങ്ങള്‍
കൊടകരയുടെ ധീര പുത്രാ,
ധീരതയോടെ നയിച്ചോളൂ
ലക്ഷം ബ്ലോഗ്ഗേര്‍സ് പിന്നാലെ.
വിശാലാ, എല്ലാ ആശംസകളും
വിശാലമായ അഭിനന്ദനങ്ങള്‍. ഒരുപാട് അഭിനന്ദനങ്ങള്‍. പിന്നെയും പിന്നെയും അഭിനന്ദനങ്ങള്‍.
ReplyDelete(അപ്പോള്‍ എപ്പഴാ ചെലവ്?)
വിശാല്‌ജി.. ഗണ്‍ഗ്രാജുലേഷന്‍സ് ;-)
ReplyDeleteവിശാലാ.. അഭിനന്ദനപ്പൂന്തോട്ടം, ദോ ഇവിടെ
ReplyDeleteവിശാലോ... തകര്‍ത്തു...
ReplyDeleteഅഭിനന്ദനങ്ങളുടെ ഈ ഇടിമിന്നല്‍ സ്വീകരിച്ചാലും പ്രഭോ !!!
തൃശ്ശൂര്‍ക്കന്നെ പോന്നൂലോ അവാര്‍ഡ് ! സന്തോഷം !
പിന്ന്യേ/ ബെന്നിക്ക് വാങ്ങണ അതേ ബ്രാന്‍ഡ് തന്നെ എനിക്കുംട്ടാ...
വിശാലന്‍ജി അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍
ReplyDeleteഅഭിനന്ദനങ്ങള്‍!!!
ReplyDeleteഎന്റമ്മേ: വിശാലനഭിവാദ്യങ്ങൾ ഉയരട്ടങ്ങനെ ഉയരട്ടെ സജീവനങ്ങനെ ഉയരട്ടെ. കൂടെ മലയാളവും
ReplyDeleteവിശാലാ,,
ReplyDeleteഅഭിനന്ദനങ്ങള്‍!!!!
പാര്‍ട്ടി അനുബന്ധ കാര്യങ്ങള്‍ക്കായി വൈകീട്ട് വിളിക്കാം.
ഇന്ത്യ, വേള്‍ഡ് കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെ പൊട്ടിച്ച് കിരീടം നേടി എന്ന് കേട്ടത്പോലെ.
ReplyDeleteസ്വന്തം ആള് കപ്പടിച്ചതില്‍ സന്തോഷം ഭയങ്കരം..
പക്ഷേ അത്ഭുതം ഒട്ടുമില്ല..വളരെ പ്രതീക്ഷിച്ചിരുന്നു :-)
അഭിനന്ദനങ്ങള്‍ വിയെം ജീ..:-) ഹാട്രിക് തികക്കണം കേട്ടോ.
ഗള്‍ഫിലല്ലാത്തത് കൊണ്ട് എനിക്കുള്ള ട്രീറ്റ് കൊടകരപുരാണത്തില്‍ ഒരു കിടിലന്‍ പോസ്റ്റായിട്ട് തന്നാല്‍ മതി. :-)
ippo abhinandanam ittillengil ini 4 divasam vaikum. athu konT, ippO thanne pidichOluu viSaalaa...
ReplyDeleteaayiram aayiram congrats. visaalan nammudeyum malayalam bloginteyum yasass uyarthunnu.
==kannus
അഭിനന്ദനങ്ങള്‍ വിശാലാ. ട്രോഫി ക്ളബ്ബില് വയ്ക്കാമ് അല്ലേ?
ReplyDeleteവിശാലാ :) അഭിനന്ദനങ്ങള്‍.
ReplyDeleteആഹാ!
ReplyDeleteഎന്റെ കണ്ണുകള്‍ നിറയുന്നു വിശാലാ... എനിക്കിപ്പോ ഗ്രാന്‍ഡ്സിലേക്കുള്ള വഴിയല്ലാതെ മറ്റൊന്നും കാണുന്നില്ല. ;)
അഭിനന്ദനങ്ങള്‍! ഇതൊരു തുടക്കം മാത്രം. അവാര്‍ഡുകളനവധി വരാനിരിക്ക്യല്ലേ വിശാലോ
വിശാലന് അഭിനന്ദനങ്ങള്‍! ഇനിയാ പുസ്തകം പബ്ലിഷ് ചെയ്ത് അതിനും കിട്ടട്ടെ അവാര്‍ഡുകള്‍.. :)
ReplyDeleteഇപ്പോഴാ കണ്ടത്, വിശാലന്‍, സജീവന്‍ പുലീ, അഭിനന്ദനങ്ങള്‍!! ദുബായില്‍ നമുക്കൊന്നു കൂടണ്ടെ! ഞാന്‍ വരുന്നുണ്ട് ഇതൊന്നാഘോഷിക്കാന്‍!
ReplyDeleteഅഭിനന്ദനം ..വിശാലാ
ReplyDeleteഅഭിനന്ദലു.. (തെലുങ്ക്)
അഭിനന്ദനകളു.. (കന്നട)
വാഴ്ത്തുകള്‍...(തമിഴ്)
എന്നെടാ തമ്പി..ഈ തമിഴില്‍ അഭിനന്ദനം ഇവളൂ ചേയ്ഞ്ജായിരിപ്പേ?..
മലയാളം ഭാഷാബ്ലോഗുകളില്‍ ഏറ്റവും മികച്ചതെന്നു് വായനക്കാരുടേയും അവാര്‍ഡ് പാനലിന്റേയും തിരഞ്ഞെടുപ്പിനു് പാത്രമായ കൊടകരപുരാണക്കാരനു് അഭിനന്ദനങ്ങള്‍, അതേ സമയം കാറ്റഗറി വൈസ് മലയാളത്തിനു് ഒരൊറ്റ അവാര്‍ഡ് പോലുമില്ലെന്നതു് സങ്കടകരമായ വസ്തുതതന്നെ. സാഹിത്യം കാറ്റഗറിയില്‍ വിജയിയായ “ഹിന്ദി സാഹിത്യ” ത്തേക്കാള്‍ മികച്ച ഒട്ടനവധി മലയാളം ബ്ലോഗുകളുണ്ടായിരുന്നു.
ReplyDeleteഅഭിനന്ദനങ്ങള്‍......
ReplyDeleteവിശാലാ.. അഭിനന്ദനങ്ങള്‍.. അഭിനന്ദനങ്ങള്‍ !! അപ്പോള്‍ ചെലവെവിടെ വച്ചാണെന്നാണു പറഞ്ഞത്??? :) :)
ReplyDeleteവിശല്‍ജീ, അഭിനന്ദനങ്ങള്‍...
ReplyDeleteഞങ്ങളെയൊക്കെ നാളുകളായി ചിരിപ്പിയ്ക്കാന്‍ താങ്കള്‍ ബുദ്ധിമുട്ടിയതിനു ചെറിയ ഒരു അംഗീകാരം...
-ചിക്കാഗോ വിശാല്‍ജി ഫാന്‍സ് അസോസിയേഷനു വേണ്ടി,
ട്രഷറര്‍
അഭിനന്ദനങ്ങള്‍
ReplyDeleteഅഭിവാദ്യങ്ങള്‍ അഭിവാദ്യങ്ങള്‍ ആയിരമായിരമഭിവാദ്യങ്ങള്‍. അലക്കും ഞങ്ങള് കലക്കും ഞങ്ങള് അലക്കി കലക്കി പൊടിക്കും ഞങ്ങള്!
ReplyDeleteകലക്ക്യെടാ ചുള്ളന്‍ ഗഡീ!
ReplyDeleteവിശാലേട്ടാ...
ReplyDeleteഒരായിരം അഭിനന്ദനങ്ങള്‍....
ദേ താഴെ ലിങ്കില്‍ പോയി നോക്കണെ,എന്നിട്ടു കണ്ടെങ്കില്‍..കണ്ടു എന്നു പറയണം കേട്ടൊ...
http://naalukettu.blogspot.com/2006/06/blog-post_21.html
ത്‌റ്‌പ്പ്തി, തന്തോയം!
ReplyDeleteനീയൊരു പയങ്കരന്‍ തന്നെ കൊച്ചേ. നന്നായിരിക്ക്‍റ്റ്!
ഇതീന്ന് ഇഷ്ടമുള്ളത് തെരഞ്ഞെടുത്ത് ഇഷ്ടമുള്ള ദിവസം പോന്നോളൂട്ടോ. മൂന്നു മിനിറ്റ് നടത്തം മാത്രം. പിന്നെ കാര്‍ഡെടുക്കാന്‍ മറക്കില്ലല്ലോ ല്ലേ?
അഭിനന്ദനങ്ങള്‍ വിശാലാ. പുരാണപ്രളയം ഉറവവറ്റാതെ നിറഞ്ഞൊഴുകാന്‍ ഇതൊരു പ്രചോദനമാകട്ടെ.
ReplyDeleteവിശാലഗഡീ, അഭിനന്ദനങ്ങളുണ്ട് ചുള്ളാ... :)
ReplyDeletehearty congratulations
ReplyDelete(& celebrations???),
--sree
(word verification was "kdkrp" -- KoDaKaraPuranam)
അയ്യോ ഞാനിത് കാണാന്‍ വൈകി... വിശാലേട്ടാ... അഭിനന്ദനങ്ങള്‍... ആയിരമായിരം അഭിനന്ദനങ്ങള്‍... കങ്രാാാാഗാരാറ്റ്സ്....
ReplyDeleteഅപ്പൊ... ഒരു പാര്‍ട്ടി ഒത്തു..
കൃത്യമായ അവാര്‍ഡ് നിര്‍ണ്ണയം തന്നെയാണ് നടന്നത്.
പെരിങ്ങോടന്‍ പറഞ്ഞതുപോലെ, കാറ്റഗറികളില്‍ മലയാളത്തിനു വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. സാഹിത്യത്തില്‍ നമുക്കു മികവുറ്റ പല ബ്ലോഗുകളുമുണ്ടായിരുന്നു.
ReplyDeleteവോട്ടിംഗ് സംഭവം അല്പം അല്‍ഗുല്‍ത്തായിരുന്നു. ഞാന്‍ വോട്ടു ചെയ്യാന്‍ പോയി കണ്‍ഫ്യൂഷ്യസ്സും ലാവോട്സെയുമായി തിരിച്ചുപോന്നു.
ഇത്രയേറെ പ്രാദേശികഭാഷാബ്ലോഗുകളുണ്ടെന്നറിയുന്നതില്‍ സന്തോഷം. തമിഴ്, കന്നഡ, തെലുങ്കന്മാരൊക്കെ പുലികളാണല്ലോ.
ശ്രദ്ധ പിടിച്ചുപറ്റിയ രണ്ടു ബ്ലോഗുകള്‍:
http://sanskrit-quote.blogspot.com
(ഏറ്റവും നല്ല സംസ്കൃതബ്ലോഗ്)
സംസ്കൃതബ്ലോഗെന്നു പറഞ്ഞുകൂടാ. സംസ്കൃതശ്ലോകങ്ങളുദ്ധരിച്ചു് ഇംഗ്ലീഷില്‍ അര്‍ത്ഥം ഒഴുക്കനായി പറയുന്ന പോസ്റ്റൂകള്‍. നമ്മുടെ സുഭാഷിതം പോലെ (അത്ര ഡീറ്റൈല്‍ഡ് അല്ല).
പരസ്യങ്ങളുമൊക്കെ ഇട്ടു കുളമാക്കിയിരിക്കുന്നു. യൂണിക്കോഡ് ഫോണ്ട് എങ്ങനെ ഇന്‍സ്റ്റാള്‍ ചെയ്യുമെന്നും മറ്റും ഒരു വിവരവുമില്ല. ഇതേ ഉള്ളോ സംസ്കൃതത്തില്‍ ബ്ലോഗ്?
http://chathurangam.blogspot.com/
(സ്പോര്‍ട്ട്സ് വിഭാഗത്തിലെ മികച്ച ബ്ലോഗ്)
ഇതു കലക്കന്‍. ചെസ്സിനെപ്പറ്റി ഇങ്ങനെയൊരു ബ്ലോഗുണ്ടെന്നറിയില്ലായിരുന്നു. ഇതുപോലെയുള്ള ബ്ലോഗുകള്‍ നമുക്കും വേണം. ഫുട്ബാളിനു തുടങ്ങിയതുപോലെ സ്പോര്‍ട്ട്സിനൊരെണ്ണം തുടങ്ങുകയല്ലേ? ആദിത്യോ, പൂയ്...
കാറ്റഗറികളില്‍ ആരോഗ്യം, ഗണിതം തുടങ്ങിയവ ഇല്ലാത്തതു കഷ്ടം തന്നെ. സാങ്കേതികത്തില്‍ നമുക്കു സീയെസ്സിന്റെ ശാസ്ത്രലോകം മാത്രമേ ഉള്ളൂ.
(റോക്സി എഴുതുന്നതധികവും ഇംഗ്ലീഷിലാണു്) അതു് ഇപ്പോഴും ശൈശവാവസ്ഥയിലാണു്.
പിന്നെ, ഇതൊക്കെ വോട്ടിംഗിന്റെ പുറത്താണല്ലോ. കൂടുതല്‍ ആളുകളുള്ള ഭാഷകളിലെ ബ്ലോഗുകള്‍ക്കു കൂടുതല്‍ വോട്ടു കിട്ടുന്നതു സ്വാഭാവികം. ബ്ലോഗ് രത്നം കലേഷിനെ അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം വിനയത്തോടുകൂടി ഇങ്ങനെയാണു പറഞ്ഞതു്:
“ഏറ്റവും നല്ല ബ്ലോഗല്ല ഉമേഷേട്ടാ, ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ ബ്ലോഗ് ആണു് എന്റേതു്”
ഇതു നമ്മുടെ ബ്ലോഗുകള്‍ മത്സരിക്കാന്‍ പോയാലും സംഭവിക്കും. നല്ല ബ്ലോഗായാല്‍ മാത്രം പോരാ, മനുഷ്യര്‍ വായിച്ചിട്ടു വോട്ടു ചെയ്യുകയും വേണ്ടേ?
വിശാലാ....
ReplyDeleteകെട്ടിപ്പിടിച്ചൊരുമ്മ!!!!
വിശാലന്‍ കീ ജയ്!!!
സന്തോഷം കൊണ്ടെനിക്ക് ഇരിക്കാന്‍ വയ്യ!!!!
ഗള്‍ഫ്ബ്ലോഗന്മാരുടെ അഭിമാന സ്തംഭമേ, ആശംസകളുടെ പൂച്ചെണ്ട് ഇതാ അര്‍പ്പിക്കുന്നു!
വിശാലമനസ്കഫാന്‍സ് അസ്സോസിയേഷന്‍ - ഉം അല്‍ കുവൈന്‍.
എന്തിനാ കലേഷേ ഉമ്മയൊക്കെ കൊടുക്കുന്നതു്? പാവം വിശാലന്‍ ഇനി ബ്ലോഗെഴുതണ്ടാ എന്നു തീരുമാനിക്കും..
ReplyDeleteകണ്ട ഗഡികള്‍ക്കും ചുള്ളന്മാര്‍ക്കും കൊടുത്തു തീര്‍ത്തുകളയല്ലേ, ആവശ്യം വരും :-)
ഗള്‍ഫ്ബ്ലോഗന്മാരുടെ
ReplyDeleteഅതെന്നാ ഏര്‍പ്പാടാ കലേഷേട്ടാ..ഒരു തരം തിരിവു..ഞങ്ങടേം കൂടി ആണു..
എഹ്? കലേഷേട്ടനു എന്തു അവാര്‍ഡ് കിട്ടീന്നാ ഉമേഷേട്ടന്‍ പറയണെ, ഞാന്‍ ആകെ കണ്‍ഫ്യൂസ് ആയല്ലൊ..
ReplyDeleteഎല്‍ജിയേ, ഉമേഷ്ജീയുടെ കമന്റൊന്നൂടെ വായിച്ചു നോക്കൂ.. എന്നിട്ടു മനസ്സിലായില്ലെങ്കി താഴോട്ട് വായിക്കൂ..
ReplyDelete“എന്തിനാ കലേഷേ ഉമ്മയൊക്കെ കൊടുക്കുന്നതു്? പാവം വിശാലന്‍ ഇനി ബ്ലോഗെഴുതണ്ടാ എന്നു തീരുമാനിക്കും..
കണ്ട ഗഡികള്‍ക്കും ചുള്ളന്മാര്‍ക്കും കൊടുത്തു തീര്‍ത്തുകളയല്ലേ, ആവശ്യം വരും :-)“
കൂടുതല്‍ ആളുകളുള്ള ഭാഷകളിലെ ബ്ലോഗുകള്‍ക്കു കൂടുതല്‍ വോട്ടു കിട്ടുന്നതു സ്വാഭാവികം. ബ്ലോഗ് രത്നം കലേഷിനെ അഭിനന്ദിച്ചപ്പോള്‍ അദ്ദേഹം വിനയത്തോടുകൂടി ഇങ്ങനെയാണു പറഞ്ഞതു്:
ReplyDeleteഎ? ഞാന്‍ ദേ ഈ മുകളില്‍ കലേഷ് എന്നു എഴുതിയതു വായിച്ചാണു കണ്‍ഫ്യൂസ് ആയതു..എന്നോടു പറഞ്ഞിട്ടു കാര്യമില്ലാന്നു വിചാരിച്ചു പ്ലീസ് പറയാണ്ടിരിക്കല്ലെ...
അഭിനന്ദനങ്ങള്‍... വിശാലന്‍ ഈ അവാര്‍ഡ് തീര്‍ച്ചയായും അര്‍ഹിക്കുന്നു.
ReplyDeleteഈച്ചെക്കന്‍റെ ഒരു കാര്യം. ഇന്നു വൈന്നേരം സംസാരിച്ചപ്പാഴും കൂടി ഇതൂ ഒന്നു സൂചിപ്പിച്ചൂം കൂടില്ല്യല്ലോ.
ReplyDeleteഇത്രേം സന്തോഷള്ള കാര്യണ്ടായിട്ട്...
ദേഷ്യം വര്‌ണൊക്കെണ്ട്. പിന്നെ ഞാന്‍ ആളൊരു വിശാലമനസ്‌ക്യായോണ്ട് ക്ഷമിക്കുണൂന്ന് മാത്രം.
എന്തായാലും കലക്കി. കണ്‍ഗ്രാ...ഗ്രീ..ഗ്രൂ...സ്നേഷന്‍സ് (ആഹാ...ഞാനും പറയും ഇംഗ്ലീഷില്‍ )
ഉമ്മ്മ്മ്മാആ...
എന്റെ കണ്ണില്‍ നിന്നിതാ അടര്‍ന്ന് വീഴുന്നു ആനന്ദാശ്രുക്കള്‍.. എന്റെ വിശാലേട്ടോ... അഭിനന്ദന പെരുമഴയില്‍ എന്റെയൊരു കുഞ്ഞി അഭിനന്ദനം കൂടി സ്വീകരിച്ചാലും...
ReplyDeleteകൊടുങ്ങല്ലൂര്‍ക്ക് പോണ വഴിയാണേലും, അല്ലേലും, കോളടിക്കാന്‍ കൊടകര തന്നെ പോണം. ഇതൊരു അര്‍ഹതപെട്ട കോളു തന്നെ. വീണ്ടും, വീണ്ടും, വീണ്ടും, വീണ്ടും ഹ്ര്‌ദയംഗമമായ അഭിനന്ദനങ്ങള്‍.
എല്‍ജീ, കണ്‍ഫ്യൂസ് അല്ലെ, ഫ്യൂസ് അല്ലല്ലൊ സാരമില്ല.:-)
ReplyDeleteThis comment has been removed by a blog administrator.
ReplyDeleteഎല്‍ജിയേ,
ReplyDeleteപണ്ടുപണ്ടു്, എല്‍ജി ബ്ലോഗെഴുതുന്നതിനു മുമ്പു്, (രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങി എന്നെഴുതാന്‍ തുടങ്ങിയതാണു്. ഇനി അതെന്താണെന്നു എല്‍ജീയ്ക്കു പറഞ്ഞുകൊടുക്കേണ്ടിവരും :-) ) കലേഷിനു് ഏറ്റവും നല്ല മലയാളം ബ്ലോഗിനുള്ള “ബ്ലോഗ് രത്നം” അവാര്‍ഡു കിട്ടിയിരുന്നു. അപ്പോഴാണു് ഈ സംഭവമുണ്ടായതു്.
അന്നു മുതലാണു ഞാന്‍ കലേഷിനെ വായിച്ചുതുടങ്ങിയതു്. അതിനു മുമ്പു്, കലേഷും കുമാറുമൊരാളാണെന്നും, ഫോട്ടൊപിടിത്തമല്ലാതെ ഈ ഗഡിക്കു മറ്റു ബ്ലോഗ്‌പരിപാടികളൊന്നുമില്ലെന്നുമ് തെറ്റിദ്ധരിച്ചിരിക്കുകയായിരുന്നു. എല്ലാം വര്‍ണ്യത്തിലാശങ്ക തന്നെ.
കലേഷു മാത്രമല്ല, മറ്റേ ചെല്ലനും ഫോട്ടങ്ങളു കൂടാതെ എന്തരൊക്കെയോ ഈയങ്ങളു പൂശി കീറണതു കണ്ടാല്‍... വ്വാ എന്തൊരെഴുത്തു്!
കപ്പടിച്ചത് കൊടകര! കപ്പടിച്ചത് കൊടകര! കപ്പടിച്ചത് കൊടകര!
ReplyDeleteവിശാലനുള്ള ഈ അംഗീകാരം മുമ്പെ പ്രതീക്ഷിച്ചിരുന്നെങ്കിലും കേട്ടപ്പോള്‍ അതിയായ സന്തോഷം തോന്നി. വിശാലനെഴുതിയില്ലായിരുന്നുവെങ്കില്‍ കൊടകരയെപ്പറ്റി ബൂലോഗത്തില്‍ അധികമാരും അറിയില്ലായിരുന്നു. കൊടകരയെയും അവിടുത്തെ അധികമാരും അറിയാത്ത പല വ്യക്തികളേയും ബൂലോഗ മനസ്സുകളില്‍ സ്ഥായിയായ പ്രതിഷ്ഠ നടത്തുകയും അതുവഴി ഭാഷാ ഇന്ത്യ അവാര്‍ഡിന് അര്‍ഹനാവുകയും ചെയ്ത
വിശാലന് വിശാലമായ അഭിനന്ദനങ്ങള്‍....
“കലേഷും കുമാറുമൊരാളാണെന്നും“
ReplyDeleteഹിഹി! അതു എനിക്കു പോലും തെറ്റീല്ല..ഈ ഉമേഷേട്ടനു ഇച്ചിരെ ബുദ്ധി കൊടുക്കണെ ദൈവമേ..
ഹവൂ..ഇപ്പഴല്ലേ മനസ്സിലായെ,ഞാന്‍ എന്നിട്ടു ഇവിടെ മൊത്തം തപ്പി,കലേഷേട്ടനെ ആ അവാര്‍ഡ് നോക്കി... അപ്പൊ പണ്ടു എന്നു ഒരു വാക്കു എഴുതിയെങ്കില്‍ ഈ കണ്‍ഫ്യൂസ് വല്ലൊം ആവുമായിരുന്നൊ മനുഷ്യന്മാരു? എ?
ഞാനും കൂടി നടത്തുന്ന അക്ഷരശ്ലോകം യാഹൂ ഗ്രൂൂപ്പിലെ ഒരു അംഗമാണു കലേഷ്. ടിയാന്റെ പേരു് അവിടെ കാണുന്നതു് കലേഷ് കുമാര്‍ എന്നാണു്. അതുമൂലവും, പേരുകളുടെ സാമ്യം മൂലവും ഉണ്ടായ കണ്‍ഫ്യൂഷനാണു്.
ReplyDeleteവേറെയും കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. മാറിവരുന്നു:
അതുല്യ/അചിന്ത്യ
സ്വാര്‍ത്ഥന്‍/സിദ്ധാര്‍ത്ഥന്‍
കണ്ണൂസ്/മണ്ണു/ജ്യോതിഷ്
വര്‍ണ്ണമേഘങ്ങള്‍/മഴനൂലുകള്‍
ബെന്നി/മന്‍ജിത്ത്
പ്രപ്ര/പാപ്പാന്‍/ക്ഷുരകന്‍
സ്നേഹിതന്‍/തണുപ്പന്‍/വഴിപോക്കന്‍
പണിക്കന്‍/പണിക്കര്‍/കണക്കന്‍
ഇന്ദു/ബിന്ദു/ജന്തു/മുല്ലപ്പൂ :-)
ആനക്കൂടന്‍/ഇടിവാള്‍
സീയെസ്/നളന്‍/യാത്രാമൊഴി
എല്‍ജി/ശ്രീജിത്ത് :-)
വക്കാരി, കുട്ട്യേടത്തി, കുറുമാന്‍, പെരിങ്ങോടന്‍, സിബു, തുളസി, വിശ്വം തുടങ്ങിയവരെ ചത്താലും തെറ്റില്ല. ഇപ്പോള്‍ എല്‍ജിയെയും :-)
വിശാലന് അഭിനന്ദനങ്ങള്‍
ReplyDeleteഹാവൂ! അപ്പൊ കുട്ട്യേട്ടത്തി പറഞ്ഞപോലെ ഞാനിച്ചിരി ബുദ്ധിമുട്ടി മണ്ടി കളിച്ചാലെന്താ,
ReplyDeleteഉമേഷേട്ടന്‍ ഇനി എന്നെ മറക്കില്ലാന്നു പറഞ്ഞില്ലേ,അത് മതി എനിക്കു....താങ്ക്സ്
എന്നാ ഉമേഷേട്ടനു ഞാന്‍ ഇച്ചിരെ പൊടികൈ പറഞ്ഞു തരാം..നോട്ട് പ്ലീസ്.
ReplyDeleteഅതുല്യ - ബ്ലാക് ആന്റ് വൈറ്റ് പടമുള്ള ചേച്ചി
മഴനൂലുകള്‍ - മഴയെക്കുറിച്ചു എഴുതുന്ന കുട്ടി
ബെന്നി - താടി ഇല്ലാത്ത പത്രപ്രവര്‍ത്തകന്‍
മന്‍ജിത്ത് - താടി ഉള്ളയാള്‍
തണുപ്പന്‍ - റഷ്യ യില്‍ തണുത്തു ഇരിക്കുന്ന ആള്‍
ബിന്ദു - ഇതു എനിക്കു ഈസി. നമ്മുടെ ബിന്ദൂട്ടി.
ഇടിവാള്‍ - ഈയടുത്തു വെട്ടി നമ്മുടെ വിശാലേട്ടന്റെ സീറ്റ് തട്ടിപ്പറിക്കാന്‍ വന്ന ആള്‍
ശ്രീജിത്ത് - പച്ചക്കളര്‍ ട്ടേമ്പ്ലേറ്റില്‍ ബാംഗ്ഗ്ലൂരില്‍ നിന്നു...
ആനക്കൂടനെ, ഇടിവാളെന്നു, വര്‍ണ്ണത്ത്യലാശ ഉമേഷാഖ്യാലയം കൃതീ !
ReplyDeleteഈശൊ മിശിഹായേ....
ദിപ്പ കേട്ടപ്പഴാ, ഈ ആനക്കൂടനാരപ്പ, എന്നു ഞാനൊന്നു സെര്‍ച്ചിയത് !
അങ്ങു, മദിരാശിയിലിരിക്കും, ആ/കൂ വും, ഇങ്ങു, ഷാര്‍ജാ ബുതീനയിലിരിക്കും ഇ/വാ. യും തമ്മിലൊരുപമക്കു സ്കോപ്പുണ്ടാവാനെന്ത്യേ ഉമേഷേ കാരണാം ???
മര്യാദക്കൊരു ടെമ്പ്ലേട്ട് ഫിക്സാക്കാന്‍ കൂടിയറിയാത്ത എന്നോടൊ ഈ ചതി !!!
വണക്കം തലൈവരേ = അസ്സലാമലൈക്കും !
അയ്യോ.. ഉമേഷ്‌ജി എന്നോടും പരിചയക്കേടാണോ?? എന്നിട്ടാണോ.. താരയ്ക്കു പറഞ്ഞുകൊടുക്കാന്‍ നോക്കിയതു? ;)
ReplyDeleteഇപ്പോഴാ കണ്ടത് സമ്മാന വാര്‍ത്ത. സന്തോഷായി. അഭിനന്ദനങ്ങള്‍.
ReplyDeleteഇനിയിപ്പോ തലോര്‍ കൊടകരയുടെ സബര്‍ബാണെന്ന് പറഞ്ഞുനടക്കാം അല്ലേ :)
ReplyDeleteവിശാലന്റെ കഥകള്‍ക്കൊരു അവതാരികയെഴുതി അച്ചടിക്കാന്‍ അയച്ചുകൊടുത്താലോ?
ബൂലോകര്‍ക്കിടയില്‍ പ്രധാന പുലികളില്‍ ഒരുവന്‍..
ReplyDeleteകൊടകരയുടെ സ്വന്തം ബ്ലോഗന്‍..
സില്‍ക്കിനും , പൂടമ്മാവനും, വിക്രത്തിനും, കൊടകര പാടത്തിലെ ആ മലമ്പാമ്പിനും, കോഴി മുട്ടകള്‍ക്കും ..പിന്നെ ചുള്ളന്‍ വിശാലനും ..അഭിനന്ദങ്ങള്‍..ആശംസകള്‍!
സ്വപ്രയത്നം ഒന്നുകൊണ്ടുമാത്രം കൊടകരയെ ഇത്ര പ്രസിദ്ധയും ഏവര്‍ക്കും പ്രിയങ്കരിയുമാക്കിമാറ്റിയ ഭീകരാ, വിശാലാ, കൊടുകൈ രണ്ടും...
ReplyDeleteവിശാലമനസ്കന്‍,
ReplyDeleteഅഭിനന്ദനം... :)
പ്രിയ ബ്ലോഗരേ..
ReplyDelete'എന്നാലും ഇത്രക്കും വേണ്ടായിരുന്നൂ'
അപാര വിവരവും, ഒടുക്കത്തെ വായനയും, ഗംഭീര നിരീക്ഷണവും, മുടിഞ്ഞ സര്‍ഗ്ഗാത്മകതയുമെല്ലാമുള്ള നിരവധി ബ്ലോഗിണീ ബ്ലോഗന്മാരുടെ മടയായ ഈ മലാളബ്ലോഗുകളില്‍ നിന്ന് 'ഏറ്റവും മികച്ചത്' എന്ന ലേബലില്‍ പൊക്കിയെടുക്കാന്‍ മാത്രം വല്ലതും 'കൊടകര പുരാണത്തില്‍' ഉണ്ടോ? എനിക്ക് തോന്നുന്നില്ല. ഓ പിന്നേ..!
ഹവ്വെവര്‍, കമ്മറ്റിക്കാര്‍ക്ക്; 'പേറെടുക്കാന്‍ വന്ന ഞങ്ങളെ ഇവന്‍ പോരെടുക്കുകയാണോ' എന്ന് തോന്നിപ്പിക്കരുത് എന്റെ എളിമ പ്രദര്‍ശനം എന്നതിനാല്‍ ഞാന്‍ നിങ്ങളുടെ തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാലും.....
കൊടകര പുരാണം വായിച്ചും പ്രചരിപ്പിച്ചും ഹിറ്റാക്കിയ വകയിലും, വോട്ടു ചെയ്ത് അവാര്‍ഡിനര്‍ഹമാക്കിയ വകയിലും അത് പ്രഖ്യാപിച്ചപ്പോള്‍ എന്നേക്കാള്‍ കൂടുതല്‍ സന്തോഷിച്ച വകയിലും എന്റെ കൂടപ്പിറപ്പുകളായ നിങ്ങളോരോരുത്തരോടും എനിക്കുള്ള നന്ദിയും സ്‌നേഹവും അറിയിക്കട്ടെ.
നിങ്ങള്‍ നല്‍കിയ ഈ അംഗീകാരം, 'കൊടകര പുരാണം' ജനിക്കുവാന്‍ കാരണഭൂതരായ ശ്രീ. വിശ്വം, ശ്രീ. അനില്‍, ഡോക്ടര്‍. ചന്ദ്രമോഹന്‍ എന്നീ അതിവിശാലമനസ്കരുടെ കാല്‍ക്കല്‍ ഞാന്‍ സമര്‍പ്പിക്കുന്നു.
വിശാലേട്ടാ
ReplyDeleteഅഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍...
ഞങ്ങള്‍ക്കൊക്കെ നന്ദിയും സമര്‍പ്പണവും ഒക്കെ ചെയ്യുമ്പോള്‍ കൊടകരക്കാരെ മറന്നോ വിശാലാ?
ReplyDeleteകുമാറേ, കൊടകരക്കാരെ ഓര്‍ക്കുമ്പോള്‍, സ്വാര്‍ത്ഥന്‍ സൂചിപ്പിച്ച പോലെ, കിട്ടിയ വിലക്ക് വീടും പറമ്പും വിറ്റ് തിരുവനന്തപുരത്തേക്ക് മാറി താമസിക്കുന്നതായിരിക്കും ബുദ്ധി യെന്നാ എനിക്കും തോന്നുന്നത്.
ReplyDeleteവിശാലേട്ടാ.......
ReplyDeleteഅഭിനന്ദനങ്ങള്‍....
അഭിനന്ദനങ്ങള്‍....
അഭിനന്ദനങ്ങള്‍......
മറ്റു പരിപാടികള്‍ ആസൂത്രണം ചെയ്യേണ്ടേ.. എപ്പോള്‍.. എവിടെ...
ഞാനങ്ങോട്ട് വരുന്നുണ്ട്. കൂടെ നദീറും കലേഷും ഇബ്രുവും ഒക്കെ ഉണ്ടാകും...(ഭീഷണി)
കൊടകരയുടെ മുത്തിന് ആയിരമായിരം അഭിനന്ദനങ്ങള്‍....
വിശാലാ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍!
ReplyDeleteഭാഷാഇന്ത്യാ അവാര്‍ഡ് സജീവിന് (വിശാലന്)"
ReplyDeleteDear broad minded,
U have been recognized in a broad spectrum.
Awards have no significance in the quality writing, but when it goes to deserving people I rejoices.
This is one of such occasion.
You showed how to write sensibly humour out of even a miniscule day to day event.
This is not the end of road. I wish to see you in much popular medias as u deserves it.
So please not to be complacent with this and flash your light in to the paddock of kodakara, and be avant-garde for the bloggers.
Best wish's
വിശാലനു ആശംസകള്‍.
ReplyDeleteആശംസകള്‍ കൂമ്പാരമാകുമ്പോള്‍ പരിപാടികളും ഗംഭീരമാകുമെന്ന് പ്രൊ.ജഗദീഷ് പറഞ്ഞിട്ടുണ്ടല്ലോ.
എഴുത്തില്‍ ചിരിയുടെയും ചിന്തയുടെയും ഊര്‍ജ്ജം എന്നും നിലനില്‍ക്കട്ടെ എന്നു കൂടി ആശംസിച്ചുകൊണ്ട്
ഈ ചിന്ന പേച്ച് ഇത്തുടന്‍ മുടിക്കിറേന്‍.
അറിയാന്‍ വൈകി! അതു കൊണ്ട് അഭിനന്ദന, അറിയിക്കാനും..
ReplyDeleteവീയെമ്മേ...ഗണ്‍ഗ്രാറ്റ്സ്!!
SSLC ക്ക് റാങ്ക് കിട്ടുന്ന പിള്ളേര്‍ പറയണ കൂട്ട് ‘ഞാന്‍ അന്നന്ന് കേള്‍ക്കുന്നത് അന്നന്ന് എഴുതുന്ന സ്വഭാവക്കാരനാണ്..ഇതു കിട്ടുമെന്ന് പ്രതീക്ഷ ഉണ്ടായിരുന്നു’ എന്നൊക്കെ ഒന്നു കാച്ച്!
അഭിനന്ദനങ്ങളുടെ മാലപ്പടക്കങ്ങള്‍!!!
വിശാലോ.. വാര്‍ത്ത അറിയാന്‍ വൈകിപ്പോയി.. അതുകൊണ്ടു അഭിനന്ദനം അറിയിക്കാനും.. വല്ല്യമ്മയുടെ നാട്ടില്‍ നിന്നുള്ള ഈ ചുള്ളന്റെ എളിയ അഭിന്ദനങളും വലിയ സന്തോഷവും അറിയിക്കുന്നു..ഇനിയും രസകരമായ കൂടുതല്‍ പുരാണങള്‍ പ്രതീക്ഷിചുകൊണ്ട്.. സനേഹത്തോടെ..ചാലക്കുടിയും ചുള്ളനും..
ReplyDeleteഅയ്യോ... മാഷേ...
ReplyDeleteഇപ്പഴാ ഞാനറിയണേ.....
എല്ലാവരും ആഗ്രഹിച്ചിരുന്നത് പോലെ....
ഒരുപാടൊരുപാട് ആശംസകള്ഷ്ട്ടാ...
ബിജു.
അടിപൊളി ഗടി....ആശംസകള്‍
ReplyDeleteവിശാലന്റെ കൊടകരപുരാണം, ഇതുവരെ എഴുതിയതൊക്കെ എനിക്കു കാണുന്നുണ്ടല്ലോ. ബെന്നി എന്താണുദ്ദേശിച്ചത്? സെപ്തംബര്‍ മുതല്‍ ഉള്ളത് ഉണ്ട്. അവിടെയല്ലേ വിശാലന്‍ തുടങ്ങിയത്?
ReplyDeleteഎനിക്ക് മനസ്സിലാവാഞ്ഞിട്ടാണെങ്കില്‍ ക്ഷമിക്കൂ.
വിശാലന്റെ കൊടകരപുരാണം pdf file @
ReplyDeletehttp://samakaalikam.blogspot.com/2006/06/blog-post_24.html
മൂന്നുപറ കണ്ടം, മൂരിച്ചന്ത, ഉളുമ്പത്തുംകുന്ന്,
ReplyDeleteയാചകൻ, ബി.ബി.സി. ന്യൂസും രാജേട്ടനും,
മനസാക്ഷിക്കുത്ത്, പോലീസും ആശാരിമാരും (റിവൈസ്ഡ്), കോഴിപിടുത്തം, ഉൾപ്രേരണകൾ. കുടുംബം കലക്കി, പാപി, നീർക്കോലിയും മൂർഖനും, കർക്കിടക ചെകുത്താൻ, പോളേട്ടൻ....
എല്ലാം എല്ലാം എല്ലാം ആ ബ്ലോഗില്‍ ഉണ്ടല്ലോ?
ബെന്നി എന്താ ഉദ്ദേശിച്ചത്? :(
അങ്ങനെ കുറച്ച് മാത്രം കാണുമോ? ഉണ്ടാവും അല്ലേ ? ഇതൊക്കെ ആര്‍ക്കറിയാം.
ReplyDeletehttp://kodakarapuranam.blogspot.com കൊടകരപുരാണംസ് എന്നുണ്ട് ബെന്നീ. ഇല്ലേ?-സു-
ReplyDeleteബെന്ന്യേ, വിശാലന്റെ ലിങ്ക് കൊടകരപുരാണംസ് ആണ്. കൊടകരപുരാണം -ല്‍ ആണേല്‍ വിശാലന്റെ പടഗാലറിയിലേക്കാണ് പോകുന്നത്. ശരി ലിങ്ക്:
ReplyDeletehttp://kodakarapuranams.blogspot.
com/
ഇതില്‍ തന്നെ വിശാല ന്റെ കമെന്റ് ഇല്‍ ഉല്ല ലിങ്കില്‍ ക്ലിക്കിയിട്ട്റ്റു എനിക്കു എല്ലം കിട്ടുന്നുണ്ടു
ReplyDeleteOn Blogger Since September 2005
ReplyDeleteആയ വിശാലന്‍ http://kodakarapuranams.blogspot.com/2005/09/kodakara-puraanam.html എന്ന പോസ്റ്റ് Thursday, September 08, 2005-ല്‍ ഇട്ടു.
അതിനുശേഷമുള്ള എല്ലാം ബ്ലോഗില്‍ ഉണ്ടല്ലോ.
മാസങ്ങളില്‍ ക്ലിക്കി പോവൂ ബെന്നീ.
അല്ലാ ചെന്നായിലൊക്കെ മണിയെത്രയാ ഇപ്പോ?
ഇന്ന് എന്താഴ്ചയാ?
എല്ലാരും പറഞ്ഞല്ലോ. ഞാന്‍ വിശദമായി ടൈപ്പ് ചെയ്തപ്പോഴേക്കും കറന്റ് പോയി :(
ReplyDeleteഅതു വിശാലന്‍ ഗബ്ബര്‍സിംഗ് ആയി നില്‍ക്കുന്ന ഫോട്ടോ ബ്ലോഗ് അല്ലേ? അതില്‍ വ്യൂ മൈ പ്രൊഫൈല്‍ ക്ലിക്ക് ചെയ്താല്‍ കൊടകരപുരാണം കിട്ടും. അതിലേക്ക് കടന്നാല്‍ പുരാണം കിട്ടും.
ഹി ഹി ഹി ഇപ്പോ ഒക്കെ കിട്ടിയല്ലോ അല്ലേ ബെന്നീ. സമയത്തെക്കുറിച്ചും ധാരണ ഉണ്ടായത് നന്നായി.
ReplyDeleteപണ്ടു നിര്‍മ്മാല്ല്യം സജ്ഞീവിനോട് പറഞ്ഞതാ, എങ്കിലും ഒന്നുകൂടെ പറയാം.
ReplyDeleteക്ഷമ ചോദിക്കാന്‍ ബെന്നി അതിന് തെറ്റൊന്നും ചെയ്‌തില്ലല്ലോ. മനസ്സില്‍ മസിലു കയറിയാല്‍ പിന്നെ ചെയ്യുന്നതൊക്കെ തോന്നിയപോലെയായിരിക്കും. നര്‍ക്കോട്ടിക്‍സ് ഈസ് എ ഡെര്‍ട്ടി ബിസിനസ്സ്. ത്രേ ..ള്ളൂന്ന്
yenikku malayalam type cheyyan ariyilla makkale onnu paranchu tharamo
ReplyDelete