Thursday, June 22, 2006

യു.എ.ഇ ബൂലോക സമ്മേളനം.

പ്രിയ ബൂലോകരേ..
നേരത്തെ ചര്‍ച്ച ചെയ്‌തത് പോലെ, അഖില ബൂലോകരുടെ, യു.എ.ഇ രാജ്യാന്തര സമ്മേളനം 1181ആം ആണ്ട് മിഥുനം 23 (2006 ജൂലൈ 07) വെള്ളിയാഴ്‌ച നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നു. സമ്മേളനം വിളിക്കാന്‍ ഇവനാരെടാ എന്നായിരിക്കും ചോദ്യം. ബ്ലോഗ് രത്നം കലേഷ് ആണ് എന്നെ ഈ ദൌത്യം ഏല്‍‌പിച്ചത്. ങാഹ..!! (ഡ്രിസില്‍ ശ്വാസം പിടിക്കുന്നു).
മുകളില്‍ പറഞ്ഞ തിയ്യതി ഒരു ഒഷ്‌പന്‍ മാത്രമാണ്. കുറേയേറെ യു.എ.ഇ ബ്ലോഗരുടെ മൊബൈല്‍ നമ്പറുകള്‍ എന്റെ കയ്യിലുണ്ട്. ഞാന്‍ വ്യക്തിപരമായി ബന്ധപ്പെടുന്നതിനേക്കാള്‍ നല്ലത്, ഇവിടെ ചര്‍ച്ച ചെയ്‌ത്, സ്‌ഥലവും തിയ്യതിയും ഉറപ്പിക്കുന്നതല്ലെ നല്ലത്? അഖില ബുലോക ഫോറം യു.എ.ഇ ചാപ്‌റ്ററിന്റെ അഭിമാനം, ഇന്‍‌ഡിക് ബ്ലോഗര്‍ അവാര്‍ഡ് ജേതാവ് ബഹു. ശ്രി ശ്രി വിശാലമസ്‌കന്‍‌ജിക്ക് യു.എ.ഇ ചാപ്‌റ്ററിന്റെ ഉപഹാരസമര്‍പ്പണവും ആലോചിക്കാവുന്നതാണ്. എല്ലാം, ഇവിടെ ചര്‍ച്ച ചെയ്‌ത് തീരുമാനത്തിലെത്തുമെന്ന് വിശ്വസിക്കട്ടെ. ബൂലോകത്തെ കുറിച്ച് ഒരു അര മണിക്കൂര്‍ നീളമുള്ള ഡോക്യുമെന്ററി ചെയ്യുന്ന കാര്യവും സമ്മേളനത്തിന്റെ അജണ്ടയില്‍ കൊണ്ടു വരാവുന്നതാണ്.

90 comments:

  1. (കൊടകര മന്നന്‍ ഒരു കൊട മേടിച്ചു കൊടടേയ്...)

    ReplyDelete
  2. ഡ്രിസ്സിലേ..
    നല്ല എഴുത്ത്..ഒരു മാജിക്കല്‍ റിയലിസം ഫീല്‍ ചെയ്യുന്നു ഈ ആശയത്തോട്..
    തുടര്‍ന്നും എഴുതൂ ;)

    ReplyDelete
  3. ഉസ്‌താതിനിട്ട് ഉറുക്ക് കെട്ടെല്ലെടാ മൊനേ ഇബ്രൂ... ബാക്കി ഞാന്‍ നേരിട്ട് കണ്ട് പറയാം..

    ReplyDelete
  4. ആശംസകള്‍

    - നടക്കാത്ത അമേരിക്കന്‍ സംഗമ ട്രഷറര്‍

    (നടക്കാത്തതു ഞാനല്ല... സംഗമം മാ‍ത്രം)

    ReplyDelete
  5. ഡ്രിസ്സിലേ കേള്‍ക്കാന്‍ തയ്യാര്‍..
    എന്നാലും എഴുത്ത് നന്നായി ..തുടരൂ

    ReplyDelete
  6. This comment has been removed by a blog administrator.

    ReplyDelete
  7. ഇബ്രു പറഞ്ഞപോലെ ഒരു മാജിക്കല്‍ റിയലിസം ഫീല്‍ ചെയ്യുന്നു. അസ്സലായിരിക്കുന്നു കഥ. നിന്റെ നര്‍മ്മബോധം നന്നാവുന്നുണ്ട് ഓരോ രചന കഴിയുമ്പോഴും.

    ഇതേ വിഷയത്തില്‍ സു വും ഒരു കഥ കേരള ബൂലോക സമ്മേളനം എന്ന പേരില്‍ എഴുതിയിരുന്നു. ഒരേ ആശയത്തില്‍ രണ്ട് കഥ വരുന്നത് ഇന്ത്യയില്‍ പുത്തരി അല്ലല്ലോ !!!

    ReplyDelete
  8. ഡ്രിസിലേ കോള്ളാം ഐഡിയ....എനിക്കൊരു ചീട്ടെഴുതിക്കോട്ടാ.....എന്റെ നമ്പര്‍ 050-7868069. ദുബായിലായാല്‍ അത്രയും സൌകര്യം, ന്നു വച്ച് വേറേയെവിടേയെങ്കിലും വച്ചാല്‍ വരാതിരിക്കുകയൊന്നുമില്ല.

    പിഒന്നെ മീറ്റു ദിനത്തില്‍ വിശാലനെ വരവേല്‍പ്പിക്കാന്‍, കരകാട്ടക്കാരേയും, ശിങ്കാരിമേളക്കാരേയും ഞാന്‍ ഏല്‍പ്പിച്ചോട്ടെ?

    മാങ്കുയിലേ, പൂങ്കുയിലേ, ഡുംട്ട ഡക്കട, ഡുംട്ട ഡക്കട, ഡുംട്ട ഡക്കട

    ReplyDelete
  9. എന്റെ ഇബ്രുവേ, എല്ലാ ബ്ലോഗിലും പോയി നല്ല എഴുത്ത്‌ നല്ല എഴുത്ത്‌ എന്നു പറഞ്ഞു ശീലമായി അല്ലേ? നോട്ടീസ്‌ വായിച്കിട്ടും പറയുന്നു ബെസ്റ്റ്‌ എഴുത്ത്‌ എന്ന്‌

    എനിവേ,
    ഡ്രിസ്സിലേ.. ആശംസകള്‍. ശിങ്കാരി മേളക്കാരെ ഇവിടുന്നും അയക്കണോ?

    ReplyDelete
  10. പറഞ്ഞ പോലെ സ്വല്പം മാജിക്കല്‍ സര്‍റിയലിസം ഇല്ലേന്നൊരു സംശയം...

    ReplyDelete
  11. ഹെന്റെ തുളസീ..
    നോട്ടീസോ? ആണോ? ആരറിഞ്ഞു? നീ ആ എഴുത്തിന്റെ രീതി ഒന്നു ശ്രദ്ധിക്കൂ..അതില്‍ ഉള്‍കൊണ്ടിരിക്കുന്ന കഥാബീജം പഴയതല്ലേ(ശ്രീജിത്ത് പറഞ്ഞ പോലെ)..നീ ചിലത് കാണുന്നില്ല ഈയിടെയായി.
    ആദീ സംശയിക്കേണ്ട..ഉറപ്പിച്ചോളൂ..അത് അതു തന്നെ..

    ReplyDelete
  12. ഹിഹി! ഉറക്കം വരണ കൊണ്ടാണൊ എനിക്കിതു കഥ ആയിട്ടു തോന്നണില്ലല്ലൊ എന്നു ഇങ്ങിനെ ചിന്തിച്ചോണ്ട് ഇരിക്കുമ്പൊ ആണു മാജിക്കല്‍ റിയലിസം എന്ന വാക്കു കേട്ടത്...

    ഇതിനെയാണോ ഭാവന ഭാവന (സിനിമാ നടി അല്ല) എന്നു പറയുന്നതു ? എന്നാല്‍ വെരി ഗുഡ് ചെമ്പില്‍ പോണ ചുള്ള ഗഡീ! :) :)

    ReplyDelete
  13. ഈ സമ്മേളനം വെജിറ്റേറിയന്‍ ആണോ, ആരും യു.എ.ഈ. 'മീറ്റ്‌ ' എന്ന് പറയുന്നില്ല.
    എന്തായാലും എനിക്ക്‌ മനസ്സില്‍ തട്ടിയില്ല, ഇല്ലെങ്കില്‍ iodex അന്വേഷിച്ച്‌ നടക്കേണ്ടി വരുമായിരുന്നു.

    ReplyDelete
  14. ഇബ്രൂ.. ശ്രിജിത്തേ.. കൊതുകുകളൊട് ഞങ്ങള്‍ ഉത്തരം പറയാന്‍ പോകാറില്ല. കൊതുകുകളെ അറിയില്ലെ?? അതാണെങ്കില്‍ ഉറങ്ങുകയുമില്ല.. ഉറങ്ങുന്നവരെ ഉറങ്ങാന്‍ സമ്മതിക്കുകയുമില്ല. നടക്കുന്ന കാര്യം മാത്രമെ ഞങ്ങള്‍ പറയാറുള്ളൂ മക്കളെ.. പറഞ്ഞതെല്ലാം നടത്തിയിട്ടുമുണ്ട്. ഇബ്രു.. ഇതേ നാക്കുമായി തന്നെ ഗെറ്റ്-റ്റുഗതറിനു വരണെ.. അവിടെ വെച്ച് നാക്ക് മാറരുത്. ബാക്കി, നേരത്തെ പറഞ്ഞത് പോലെ നേരിട്ട് ഓതി തരാം. കുറുമാനേട്ട.. നമ്പര്‍ എന്റെ കയ്യില്‍ ഒണ്ട്. ഞാന്‍ വിളിക്കം. എല്ലാരെയും വിളിക്കം. മാജിക്കല്‍ റിയലിസക്കാര്‍ എത്രയുണ്ടെന്ന് നേരിട്ട് വിളിച്ച് തന്നെ ചോദിക്കം. എങ്കില്‍, അവര്‍ക്ക് വേറെ തന്നെ സീറ്റ് ബുക്ക് ചെയ്യാമല്ലോ. എന്തു പറയുന്നു കലേഷെ?? ഇബ്രു.. ഈ ഗെറ്റ്-റ്റുഗതര്‍ നടന്നിരിക്കും മോനെ.. രണ്ടാളെങ്കില്‍ രണ്ടാളെ വെച്ച് ഞങ്ങളിത് നടത്തും. അതികം ചൊറിയല്ലേ..!!

    ReplyDelete
  15. ഡ്രിസിലേ,

    നന്നായി. ആരെങ്കിലും ഇനീഷ്യേറ്റ്‌ ചെയ്ത്‌ തിയതിയും സ്ഥലവും ഫിക്സ്‌ ചെയ്ത്‌ അറിയിച്ചാലേ ഇതു നടക്കൂ. (ആരെങ്കിലും എല്ലാം ചെയ്യ്‌, ഞാന്‍ വരാം എന്നു പറയുന്നതില്‍ ചമ്മല്‍ ഉണ്ട്‌, പക്ഷേ നിസ്സഹായത കൊണ്ടാ, ക്ഷമി)

    ഞങ്ങളുടെ വേറൊരു സംഘടനയുടെ മീറ്റിംഗ്‌ ഉള്ള ദിവസമാണ്‌ ജൂലൈ 7. എങ്കിലും സ്ഥലവും സമയവും അറിയിക്കുക. ദൈവഹിതം ഉണ്ടെങ്കില്‍, തീര്‍ച്ചയായും വരാം.

    ReplyDelete
  16. ഡ്രിസ്സില്‍ജീ,
    ബുലോഗ് വായനക്കാര്‍ക്ക് ക്ഷണമില്ലേ.. അവരാണല്ലോ ഇത് നില(ക്ക്) നിര്‍ത്തുന്നത്?
    ...

    ഷരീഫ്.

    ReplyDelete
  17. സു അഹ്വാനം ചെയ്ത കേരളാ മീറ്റില്‍ കണ്ണുരിനടുത്തു പൊയി വിലക്കുറവിനു പെട്ട്രോളും ഡീസലും അടിക്കാം എന്നു വിചാരിച്ചു സുന്ദരസ്വപ്നങ്ങല്‍ നെയ്തുകൂട്ടിയ ഞാന്‍ ഇപ്പൊ നോക്കുമ്പോല്‍ ആടു കിടന്നിടത്തു പൂട പോലും ഇല്ല.

    ഇബ്രുവേ, ചുമ്മാ സറിലയലിസം എന്നൊക്കെ പറഞ്ഞു സംഗതി ഡൈല്യൂട്ട്‌ ചെയ്യാതെ. നിങ്ങല്‍ ഒത്തുകൂടി അര്‍മാദിക്കൂ... വിശദവിവരങ്ങല്‍ പൊസ്റ്റൂ. ഞങ്ങല്‍ കണ്ടു സുഖികാം... :)

    പിന്നെ ഈ ശനിയാഴ്ച, ബംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ ഒത്തുകൂടുന്നു... :). ഞങ്ങളുടെ ഒരുമ കണ്ടു നിങ്ങല്‍ കണ്ണൂ ചൊറിയൂ... :)

    ReplyDelete
  18. സുസ്വാഗതം ഷരീഫ്‌ജീ.. 050 8675371 എന്ന നമ്പറിലേക്ക് ഒന്ന് വിളിക്കാന്‍ പറ്റ്വൊ?? വായനക്കാരെ എഴുത്തുകാരക്കാന്‍ പറ്റുമോ എന്നൊന്ന് നോക്കമല്ലോ..!!
    ഞാന്‍ ഇബ്രു, കുറുമാന്‍, ദേവേട്ടന്‍ എന്നിവരുമായി സംസാരിച്ചു. ജൂലൈ 7 - വൈകു.4 മണിക്ക് ദുബൈയിലെ ഏതെങ്കിലും ഒരു ഹോട്ടാലില്‍ വെച്ച് ചേരാമെന്നാണ് പറയുന്നത്. ബാക്കിയുള്ളവരുടെ സമയം കൂടി അന്വേഷിച്ച് നമുക്ക് ലേലം ഉറപ്പിക്കം.

    ReplyDelete
  19. പ്രിയ ഇബ്രാന്‍, ശ്രീജിത്തേ,ആദി, ഇതിനകത്ത് യാതൊരു മാജിക്കല്‍ റിയലിസവും ഇല്ല!
    ഈ ഒത്തുചേരലിന് യു.ഏ.ഈയിലുള്ള സകല ബൂലോഗരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കുകയാണ്. എല്ലാ‍വരും തീര്‍ച്ഛയായും വരണം. ഒരു കാര്യം ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്: ഞാനും (കലേഷ്) നദീറും വിശാലനും ആരിഫും വിശാലനും കൂറുമാനും ദേവേട്ടനും ഉറപ്പായും കൂടും. കൂറേ നാളായി എല്ലാരും പറഞ്ഞ് പറ്റിക്കുന്നു. വരാന്‍ പറ്റില്ലെന്ന് പറയുന്നവരുടെ വീടുകളില്‍ ഞങ്ങള്‍ ഇടിച്ച് കയറി വരും! എന്ത് ചെയ്യും? (അനിലേട്ടോ, ജാഗ്രതൈ! അതുകൊണ്ട് സുധ ചേച്ചിയേയും മക്കളേയും കൊണ്ട് അന്നേ ദിവസം ഷാര്‍ജ്ജയ്ക്കൊ ദുബൈക്കോ പോര്)
    നദീറിന് (ഡ്രിസില്‍) ഇതുപോലെയുള്ള ഗെറ്റ് റ്റുഗതറൊക്കെ പുള്ളിക്കാരന്‍ കുറേ സംഘടിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാ നദീറിനെ തന്നെ ഇത് ധൈര്യമായി ഏല്‍പ്പിച്ചത് - ബാക്കിയുള്ളവര്‍ക്കൊന്നും കഴിവില്ലെന്നല്ല പറഞ്ഞ് വരുന്നത് - സമയക്കുറവാണെല്ലാര്‍ക്കും, പിന്നെ മറ്റ് ബുദ്ധിമുട്ടുകളും! മീറ്റ് വെജിറ്റേറിയനാണോ നോണ്‍ വെജിറ്റേറിയനാണോന്ന് നമ്മുക്ക് തീരുമാനിക്കാം. ബ്ലോഗറുമ്മാര്‍ക്ക് മാത്രമുള്ളതല്ല - ബ്ലോഗ് വായനക്കാര്‍ക്കും, താല്പര്യമുള്ള ആര്‍ക്കും ഇതില്‍ പങ്കെടുക്കാം.
    (മിക്കവാറും റീമപെണ്ണ് ജൂലൈ 6ന് വന്ന് ചാ‍ടാന്‍ എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്! അങ്ങനെയാണേല്‍ ഞങ്ങള്‍ 2 പേരും കൂടി വരും!)

    ReplyDelete
  20. കലേഷേ... അപ്പൊ.. ഞാനിവിടെ ഓഫീസില്‍ വെറുതെ ഇരുക്കുവാണെന്നാണൊ ആ പറഞ്ഞതിന്റെ അര്‍ത്ഥം? ഈ ചതി എന്നോട് വേണ്ടായിരുന്നു.
    ബൂലോകരെ.. ഒരു അഭിപ്രായം കൂടി വന്നിട്ടുണ്ട്. വ്യാഴാഴ്‌ചയോ, വെള്ളിയാഴ്‌ചയോ രാത്രിയില്‍ ഷാര്‍ജയിലെ ബുഫെ പ്രൊവൈഡ് ചെയ്യുന്ന റെസ്‌റ്റോറന്റില്‍ ചേര്‍ന്നാലോ എന്ന്. ആ റെസ്‌റ്റോറന്റിന്റെ പേരു മറന്നു പോയി. അവരോട് പറഞ്ഞാല്‍ അവര്‍ ഒരു ഹാള്‍ അറേഞ്ച് ചെയ്‌ത് തരും.അഭിപ്രാ‍യങ്ങള്‍ക്ക് കണ്ണും നട്ടിരിക്കുന്നു. ബാകി യു.എ.ഇ ബ്ലോഗര്‍മാരൊക്കെ എവിടെ പോയി?

    ReplyDelete
  21. കലേഷ് ഉവാച :

    ഞാനും (കലേഷ്) നദീറും വിശാലനും ആരിഫും വിശാലനും കൂറുമാനും ദേവേട്ടനും ഉറപ്പായും കൂടും.


    വിശാലനെന്താ ഡബിള്‍ റോളാ?

    അതോ ട്രോഫി കിട്ടിയതാഘോഷിച്ചു വീലായി “ഒന്നയൊരെന്നെയിഹ രണ്ടെന്നു കണ്ടളവില്‍” ഇരിക്കുകയാണോ?

    ReplyDelete
  22. വീലായത്‌ വിശാലനോ അതോ കലേഷോ..
    ദേ എനിക്കൊരു വിസയെടുത്തു തന്നാല്‍ ഞാനും വരാം അര്‍മാദിക്കാന്‍
    ;)

    ReplyDelete
  23. ഏതു വിസ വേണം സൂഫി..
    വിസിറ്റ് വിസ : ദിര്‍ഹം.1350.00
    ജോലി വിസ : ദിര്‍ഹം. 5000.00
    പിന്നെ ഫ്രീ വിസ വേണമെങ്കില്‍ ഒരു 8000 ദിര്‍ഹത്തിനു ഒപ്പിച്ചു തരാം.

    ReplyDelete
  24. അപ്പം ഇബ്രു, ആദി
    നിങ്ങള്‍ ഡ്രിസിലിനെ കൂടുതല്‍ ചൊറിയല്ല്.
    വേണ്ടി വന്നാ കക്ഷി പോക്കറ്റില്‍ നിന്നു കാശെറക്കി ദേ നാട്ടില്‍ നിന്നു ആളെ എറക്കും. പുള്ളി എല്ലാം മനസ്സില്‍ കണ്ടോണ്ടാ..
    ;)

    ReplyDelete
  25. ഉമേഷേട്ടാ, അബദ്ധം പറ്റിപോയി! ക്ഷമിക്ക്! ;)
    (ഉമേഷേട്ടന്‍ ഉറങ്ങിക്കാണുമെന്ന് വിചാരിച്ചു). പറ്റിയത് ഞാ‍നിത് ടൈപ്പ് ചെയ്തോണ്ടിരുന്നപ്പം പെട്ടന്ന് ജനറല്‍ മാനേജര്‍ കയറി വന്നു ! അങ്ങനാ റിപ്പീറ്റായത്! വീലാകും - ഇന്ന് വൈകിട്ട് (വ്യാഴാഴ്ച്ചയല്ലേ? വീക്കെന്റ്‌‌. പിന്നെ ഒന്നുരണ്ടാഴ്ച്ച കഴിഞ്ഞാ റീമപ്പെണ്ണിങ്ങ് എത്തില്ലേ ഉമേഷേട്ടാ /സൂഫീ - പിന്നെ വീലാകല്‍ നടക്കില്ലല്ലോ!)

    ReplyDelete
  26. ദിപ്പം ഞാന്‍ കൂട്ടായ്മയില്‍ നിന്നൌട്ടായ പോലെയാണല്ലോ..
    ഒരു തമാശ പറഞ്ഞതല്ലേ ഡ്രിസിലേ. ഒരു ഖത്തറില്‍ പോക്ക് കിടന്ന് കളിക്കുന്നുണ്ട്..അതില്ലെങ്കില്‍ ,ഞാന്‍ മിക്കവാറും ഉണ്ടാകും. പിന്നെ ജുലൈ 6 വ്യാഴാഴ്ച വൈകീട്ട് ഒന്നു പരിഗണിക്കാമോ?

    ReplyDelete
  27. പ്രിയ ബൂലോകരെ..
    അഖില ബൂലോക ഫോറം യു.എ.ഇ ചാപ്‌റ്ററിനു വേണ്ടി അജ്‌മാന്‍ സ്‌റ്റുഡിയൊയില്‍ നിന്നും ഡ്രിസില്‍ ലൈനിലുണ്ട്. ഹലൊ ഡ്രിസില്‍.. കേള്‍ക്കുന്നുണ്ടൊ?? ഡ്രിസില്‍ പറയൂ.. എന്തൊക്കെയാ‍ണ് സമ്മേളനത്തിന്റെ വിശേഷങ്ങള്‍?
    ഹലൊ ശ്രീജിത്.. സമ്മേളനത്തിലേക്ക് താഴെ പറയുന്ന പ്രഗല്‍ഭരുടെ ഡേറ്റുകള്‍ ഉറപ്പായിട്ടുണ്ട്.
    1. ജനാബ് ദേവേട്ടന്‍
    2. ഇന്‍‌ഡിക് ബ്ലോഗ് വിശാലന്‍
    3. ഖലീല്‍ ഇബ്രാന്‍
    4. സാഹിത്യ പ്രതിഭ പെരിങ്ങോടന്‍
    5. ബ്ലോഗ് രത്നം കലേഷ്
    6. ശ്രീ കുറുമാന്‍
    7. സഖാവ് കണ്ണൂസ്
    8. എല്ലാം കാണുന്നവന്‍ സാക്ഷി
    9. പാവം ഡ്രിസില്‍
    10. അനിലേട്ടന്‍ (50-50)
    ഡക് ക്ലൂ ക്ലീ ക്ലാ‍ാ..
    ക്ഷമിക്കണം.. ലൈന്‍ കട്ടായി..
    -----
    പ്രിയ യു.എ.ഇ ബ്ലോഗന്മാരെ.. എന്റെ കയ്യിലുള്ള ഫോണ്‍ നമ്പറുകള്‍ തീര്‍ന്നു. ആരെയെങ്കിലും വിളിക്കന്‍ വിട്ടു പോയിട്ടുണ്ടെങ്കില്‍ ദയവായി കെറുവിക്കാതെ 050 8675371 എന്ന നമ്പറിലേക്ക് വിളിക്കാന്‍ അപേക്ഷ. ലൊക്കേഷന്‍ ഒരാഴ്‌ചക്കുള്ളില്‍ ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും. സങ്കുചിതനെ വിളിക്കാന്‍ ശ്രമിച്ചു. ഓണ്‍ലി റിങിംഗ്.. നൊ ഉത്തരം. അതുല്യേച്ചിയെ നാട്ടിലേക്ക് വിളിച്ചു നോക്കട്ടെ.. എപ്പോഴാ‍ണ് എത്തുന്നതെന്നറിയാല്ലൊ.

    ReplyDelete
  28. Me too.....
    be there...........
    to...............
    meet those....
    great people around...
    but ....
    I feel inhibited.....
    so to over come that...
    I shud have a heavy intake..
    and so be preapred.
    Will be paid thru incredible card.

    It is drizziling and I don't want an umbrella.
    Let me soak my feelings in this happening.

    All the best. I will be there without any intimation or invitation.
    All the best Kalesh.

    ReplyDelete
  29. പ്രിയരേ...

    ഇമറാത്ത് ബൂലോഗകൂടലിലേക്ക് ഞാനും എന്റെ സുഹൃത്ത് ഗോപുവണ്ണനും (ചിലപ്പോള്‍ റീമയും - മിക്കവാറും ജൂലൈ ആറിന് അവളെത്തും) എത്തും. ഇന്ന് ഈ താഴെ പറയുന്നവരെയൊക്കെ (പെട്ടന്ന് മനസ്സില്‍ വന്ന പേരുകള്‍) ഞാന്‍ ഫോണില്‍ വിളിച്ചിരുന്നു. വിളിച്ച എല്ലാവരും സസന്തോഷം അവരുടെ പ്രസന്‍സ് കണ്‍ഫേം ചെയ്തു.

    അനിലേട്ടന്‍+സുധേച്ചി+കണ്ണനുണ്ണിമാര്‍ : 100%കണ്‍ഫേംഡ്
    നിഷാദ് കൈപ്പള്ളി+ഭാര്യ+കുഞ്ഞ് : കണ്‍ഫേംഡ്
    രാജ് (പെരിങ്ങോടര്‍)+ഒരു സുഹൃത്ത് : കണ്‍ഫേംഡ്
    ദേവേട്ടന്‍+ഒരു സുഹൃത്ത് : കണ്‍ഫേംഡ്
    മണികണ്ഠന്‍(സങ്കുചിതന്‍)+ഭാര്യ : കണ്‍ഫേംഡ്
    സജീവ് (വിശാലമനസ്കന്‍)+സോന+2 കുഞ്ഞുങ്ങള്‍ : കണ്‍ഫേംഡ്
    നദീര്‍ (ഡ്രിസില്‍) : കണ്‍ഫേംഡ്
    ഇബ്രാന്‍ (ചിലനേരത്ത്...) : കണ്‍ഫേംഡ്
    ആരിഫ്(ഇളം തെന്നല്‍) : കണ്‍ഫേംഡ്
    സമീഹ+സക്കീര്‍+കുഞ്ഞ് : കണ്‍ഫേംഡ്
    വിനോദ് (ഇടിവാള്‍)+മായ+മീര+വിഘ്നേഷ് : കണ്‍ഫേംഡ്
    രാഗേഷേട്ടന്‍(കുറുമന്‍)+ഭാര്യ+2 കുഞ്ഞുങ്ങള്‍ : കണ്‍ഫേംഡ്
    രാജീവ്(സാക്ഷി) : കണ്‍ഫേംഡ്
    പ്രസീദ് (കണ്ണൂസ്) + ഭാ‍ര്യ : കണ്‍ഫേംഡ്
    ജ്യോതിസ് (26ന് പുള്ളിക്കാരന്‍ എത്തുമെന്നും പുള്ളിക്കാരനെ കൊണ്ടുവരാ‍മെന്നും പ്രസീദ് ഏറ്റിട്ടുണ്ട്)
    സിദ്ധാര്‍ത്ഥന്‍+ഭാര്യ : കണ്‍ഫേംഡ്
    പിന്നെ, ഒരു ഭയങ്കര സസ്പന്‍സിന് വിരാമമിട്ടുകൊണ്ട് സാക്ഷാല്‍ ഗന്ധര്‍വ്വനും തന്റെ വരവ് കണ്‍ഫേം ചെയ്തിട്ടുണ്ട്!

    ഇനി ആരൊക്കെയാണുള്ളത്? ആരെയൊക്കെയോ വിട്ടുപോയെന്ന് തോന്നുന്നു. വിട്ടുപോയവരെ ആരെയും മന:പൂര്‍വം വിട്ട് പോയതല്ല. ഈ ലിസ്റ്റിലില്ലാത്തവര്‍ എന്നോട് ക്ഷമിച്ച്, ദയവായി എന്നെയോ (050-3095694) അല്ലേല്‍ നദീറിനെയോ (050-8675371) വിളിക്കണേ. എല്ലാവരും വരണം. ഒരുപാട് നാളായി എല്ലാ‍വരെയും ഒന്നിച്ച് കാണണമെന്ന് ആഗ്രഹമുണ്ട്. നിങ്ങള്‍ക്ക് അറിയാവുന്ന ഇമറാ‍ത്തിലെ മലയാളം ബ്ലോഗറുമ്മാരെയൊക്കെ വിളിച്ച് ഈ കാര്യം പറയണമെന്നും വിനീതമായി അപേക്ഷിക്കുന്നു!

    ഷാര്‍ജ്ജയില്‍ മുബാരക്ക് സെന്റര്‍ പോലെ ഏതേലും ഒരു സ്ഥലത്ത് (ഒരു 10-25 ദിറഹംസ് പെര്‍ ഹെഡ്ഡ് ബുഫേയും പ്രത്യേകം ചാര്‍ജ്ജൊന്നുമില്ലാതെ കൂടാന്‍ ഒരു ഹാളും തരമാകുന്നയിടം) കൂടാമെന്നാണ് പൊതുവില്‍ വന്നിട്ടുള്ള അഭിപ്രായം.

    എല്ലാവരുടെയും സൌകര്യപ്രകാരം എവിടെ വേണമെങ്കിലും കൂടാം. മാ‍റി നില്‍ക്കാതെ ദയവായി എല്ലാവരും മുന്നോട്ട് വരണമെന്നും ഓരോരുത്തരും ഈ കൂടല്‍ എങ്ങനെ നന്നാക്കാമെന്ന് അവരവരുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളായി അറിയിക്കണമെന്ന് വിനീതപൂര്‍വ്വം അപേക്ഷിക്കുന്നു.

    നാട്ടില്‍ പോയ അതുല്യേച്ചിയെ വിവരങ്ങള്‍ അറിയിച്ചു - “ദുഷ്ടന്മാരേ ദുഷ്ടകളേ“ എന്നു തുടങ്ങുന്ന മെസ്സേജ് വന്നുവെങ്കിലും പുള്ളിക്കാരി എല്ലാ ആശംസകളും അറിയിക്കുന്നു. ചേച്ചിക്ക് പങ്കെടുക്കാന്‍ പറ്റാത്തതില്‍ ഒരുപാട് വിഷമം ഉണ്ട്.(പുള്ളിക്കാരി വന്നിട്ട് ഒന്നൂടെ കൂടാമല്ലോ!)

    സസ്നേഹം സ്വന്തം
    കലേഷ്

    ReplyDelete
  30. കലേഷെ, ഇവിടുത്തെ പണിയൊക്കെ വിട്ടിട്ട്‌ ദുബായ്ക്കു പോന്നാലോന്നാലൊചിക്കുകയാ അവിടെങ്ങാനും വല്ല പണീം ഒപ്പിക്കാന്‍ കഴിഞ്ഞേക്കുമൊ?

    ReplyDelete
  31. പ്രിയ വെമ്പള്ളീ, പോരെ!
    പ്രിയ സമീഹ, ക്ഷമിക്കൂ ... സമീഹയ്ക്ക് 2 കുഞ്ഞുങ്ങളാണെന്നുള്ള കാര്യം എനിക്ക് അറിയില്ലായിരുന്നു.
    അപ്പഴ് സമീഹ +സക്കീര്‍+2 കുഞ്ഞുങ്ങള്‍ : കണ്‍ഫേംഡ്

    ReplyDelete
  32. എനിക്കൊരു ഡൌബ്ട്, ദേവന്‍ പറഞ്ഞ സുഹൃത്തും (അപ്പോ വിദ്യയെവിടെ?) ഞാന്‍ പറഞ്ഞ സുഹൃത്തും കണ്ണൂസ് പറഞ്ഞ സുഹൃത്തും ഒന്നാണെന്നു് :D എന്തായാലും കണ്ണൂസ് പറഞ്ഞ ജ്യോതിഷും എന്റെ സുഹൃത്തും ഒരാളു തന്നെ, ദേവന്റെ സുഹൃത്ത് ആരാണാവോ ഇനി.

    ReplyDelete
  33. ഞാനും യു എ യില്‍ ആയിരുന്നെങ്കില്‍ എന്നു ഒരു മാത്ര വെറുതേ....

    നന്നായി, എല്ലാവിധ ആശംസകളും..
    :)

    ReplyDelete
  34. കൊടു കൈ !! ഡ്രിസിലിനും കലേഷിനും ഇതാ അഭിനന്ദനങ്ങളുടെ ഒരു പൂച്ചെണ്ട്‌. ബാക്കിയെല്ലാരും ചുമ്മാ, പുലി വരുന്നേ പുലി എന്നും പറഞ്ഞു പറ്റിച്ചു. ഇതാ 2 ചുണക്കുട്ടികള്‍ ചേര്‍ന്നു സംഭവം സത്യമാക്കാന്‍ പോകുന്നു.

    എല്ലാ ആശംസകളും. നടക്കാവുന്നതില്‍ വച്ചേറ്റം മനോഹരമായിട്ടിതു നടക്കട്ടെ. എല്ലവരുടെയും മനസ്സില്‍ നല്ല ഓര്‍മകള്‍ മാത്രം ബാക്കിയാക്കി.

    കണ്ണൂസെന്താ അഞ്ചുമോളേ ഒറ്റയ്ക്കു വീട്ടിലിരുത്തീട്ടാ പോകുന്നത്‌ ? കണ്ണൂസ്‌ + ഭാര്യ എന്നു മാത്രമേ കണ്ടുള്ളൂ. :)

    ReplyDelete
  35. Dear friends,
    I am new comer to this site. I am very much interested. I wrote in varamozhi, then I pasted here. Unfortunately it did not work. I am sorry to tell you I dont know how to do all these things. I am totally illiterate in puter.Please help to make a blogger and typing in malayalam. I tried to write a letter in varamozhi and pasted in comment location. But it was wiered. my email: sonyricky@yahoo.com.I am writing from USA.thanks.

    ReplyDelete
  36. രാജേ
    സ്കൂളടച്ചതുകൊണ്ട്‌ വിദ്യ ആയുര്‍വേദോപദേശേഷു വിശിഷ്യ: പരമാദര: കഷായവും വിശ്രമവും (വൈദ്യക്രൂരോ യമക്രൂരോയുടെ പാതിയാകുന്നതേ കഷ്ടമാണ്‌ അപ്പോ അമെച്യുവര്‍ വൈദ്യന്റെയായാലോ) ഒക്കെയായി വീട്ടില്‍ കുത്തിയിരിപ്പാണ്‌ (കര്‍ക്കിടകത്തില്‍ വിശ്രമമെന്ന് നാട്ടില്‍ പറയുന്നത്‌ മണ്‍സൂണ്‍ ആയതുകൊണ്ടും, ഇവിടെ പറയുന്നത്‌ ചൂടുകാരണവും ) അതുകൊണ്ട്‌ ഞാന്‍ "ബാച്ചിലര്‍".

    ജ്യോതിഷിനെയാണ്‌ ഉദ്ദേശിച്ചത്‌. (ബ്ലോഗ്ഗ്‌ എഴുതാത്ത ഏതേലും സുഹൃത്ത്‌ വന്നാല്‍ പിരാന്തല്ലോസിനി ആയി പോകും)

    ReplyDelete
  37. ജ്യോതിഷ് (ജ്യോതിശ്ശാസ്ത്ര് അല്ല) എന്ന ശനിയന്‍ അമേരിക്കയിലല്ലേ, ഗഡി എങ്ങനെ ഇമരാത്തിലെത്തും?

    ReplyDelete
  38. ആ ജ്യോ അല്ല ഇതു ബ്ലോഗ്ഗര്‍ ജ്യോ. മൂപ്പര്‍ക്ക്‌ അങ്ങനെ നാടൊന്നുമില്ല. ഓരോ തവണ കാണുമ്പോഴും കേട്ടിട്ടില്ലാത്ത നാടിനെ പേരൊക്കെ പറയും . ചിലി കോസ്റ്റാറിക്കാ, മെക്സിക്കോ എന്നൊക്കെ കഴിഞ്ഞ കൊല്ലം പറഞ്ഞു നടന്ന ഉരുപ്പടി ഈ കൊല്ലം പഞ്ചാബ്‌ സിന്ധ്‌ ഗുജറാത്ത്‌ മറാത്താ ദ്രാവിഡം, ഉള്‍ക്കടല്‍ വഴി ദുബായിക്കു വരുന്നുണ്ടത്രേ. (ലക്ഷണ ശാസ്ത്ര പ്രകാരം ഈ ദേഹി ഇന്ന് എത്തുമെന്ന് കാണുന്നു)

    ശനിയജ്ജ്യോയും ബ്ലോഗ്ഗ്യജ്ജ്യോയും ഒരുമിച്ച്‌ എന്നെ ജീമെയില്‍ ടോക്കില്‍ ഒരേസമയം ആഡി. രണ്ടായ ഇവരെയിഹ ഒന്നെന്നു കണ്ടളവില്‍ ഉണ്ടായൊരിണ്ടല്‍ ബത മിണ്ടാവതല്ല മമ.

    ReplyDelete
  39. ക്ഷമിക്കണം എല്‍‌ജിയോക്വസ്റ്റ്യനോസിസ് എനിക്കും പിടിച്ചു എന്നു തോന്നുന്നു.

    ReplyDelete
  40. ഹാഹാ ജ്യോ ഭാഗ്യവാന്‍ ഒരുമിച്ചു മൂന്നാളുടെയൊപ്പം ബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കുന്നു (കലേഷേ രണ്ടു സീറ്റ് കുറച്ചുകൊള്‍ക, ഒരാളിവിടെ ത്രിബിള്‍ റോളിലാ) എന്തായാലും കണ്ണൂസോ ദേവനോ, ആരാണെന്നുവച്ചാല്‍ പുള്ളിയെ ലണ്ടന്‍ ക്രീക്ക് ഹോട്ടലില്‍ നിന്നും പൊക്കുക പങ്കെടുപ്പിക്കുക.

    ReplyDelete
  41. പാപ്പാന്‍ മാഷേ, കണ്‍ഫ്യൂഷന്‍ എന്ന ഫ്യൂഷന്‍... അതു വേ ഇതു റേ.. ഞാനിവിടെ അധികം ദൂരെയല്ലാതെ കൂടു കെട്ടി താമസിക്കണ ഒരു ശനിയന്‍ താന്‍..

    ReplyDelete
  42. പ്രിയരേ, ആരംഭശൂരത്വത്തിലൊടുങ്ങീട്ടൊന്നുമില്ല യു.ഏ.ഇ മീറ്റ് എന്ന് എല്ലാരേം അറിയിക്കാനാണീ കമന്റ് ഇടുന്നത്. എന്നെ ഇന്നലെ രാത്രി ദേവേട്ടനും ഇന്ന് രാവിലെ നദീറും(ഡ്രിസില്‍) രാജും (പെരിങ്ങോടര്‍)വിളിച്ച് ഈ കാര്യം ചര്‍ച്ച ചെയ്തിരുന്നു. രാജും ദേവേട്ടനും തമ്മിലും ഈ കാര്യത്തെ കുറിച്ച് ചര്‍ച്ച നടന്നു എന്ന് അറിഞ്ഞു. ഗ്രാന്റ് ഹോട്ടലിലെ നാലുകെട്ടില്‍ വച്ച് നടത്താമെന്നൊരു അഭിപ്രായം ദേവേട്ടന്‍ പറഞ്ഞതായും അറിഞ്ഞു. അവിടെ പാര്‍ട്ടി ഹാള്‍ കിട്ടുമെങ്കില്‍ അത് വളരെ നല്ല കാര്യമാണ്. ഇനിയും ഇതുപോലത്തെ ഐഡിയകള്‍ വരണം. എല്ലാവര്‍ക്കും കൂടെ ചര്‍ച്ച ചെയ്ത് അവസാ‍നമൊരു തീരുമാനത്തിലത്താം. ഡാഫോഡില്‍‌സിന്റെ മെഡിക്കല്‍ ക്യാമ്പുമായി നദീര്‍ തിരക്കിലാണ്. സാധാരണ ഈ ഓഫ് സീസണ്‍ സമയത്ത് ഓഫീസില്‍ ചൊറിയും കുത്തിയിരിക്കേണ്ടുന്ന എനിക്ക് ദാ ഇപ്പം മുണ്ടെടുത്തുടുക്കാന്‍ സമയം കിട്ടുന്നുമില്ല! പരിപാടി തീര്‍ച്ഛയായും നടന്നിരിക്കും - അതില്‍ യാതൊരു സംശയവും ആര്‍ക്കും വേണ്ട. എല്ലാവരുടെയും അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു. ഞാന്‍ ജോലി ചെയ്യുന്ന ഹോട്ടലിന്റെ മാ‍നേജ്മെന്റിന്റെ വകയായി 2 സമ്മാനങ്ങള്‍ ( അല്ല അല്ല കള്ളല്ല!) 2 ഗിഫ്റ്റ് വൌച്ചറുകള്‍ - ഒരു രാത്രി ഇവിടെ സൌജന്യ താമസവും പിറ്റേ ദിവസം ബ്രേക്ക്ഫാസ്റ്റും 2 ഫാമിലികള്‍ക്ക്- ഈ മീറ്റില്‍ സമ്മാനമായി നല്‍കാന്‍ എത്തിക്കുന്ന കാര്യം ഞാന്‍ വാഗ്ദാനം ചെയ്യുന്നു. അതുപോലെ മറ്റുള്ളവര്‍ക്കും വേണമെങ്കില്‍ ആകാം - ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്ന് വല്ല ഗിഫ്റ്റ് വൌച്ചറുകളോ ഗുഡ്ഡീസ്സോ മറ്റോ കൊണ്ടുവരാമെങ്കില്‍ സംഗതി ഒന്നൂടെ ഉഷാറാകും - അങ്ങനെ വേണമെന്ന് ഒട്ടും നീര്‍ബ്ബന്ധങ്ങളൊന്നുമില്ല. പറ്റുമെങ്കില്‍ മതി!

    ആരെയൊക്കെയോ വിട്ടുപോയിട്ടുണ്ടെന്ന് തോന്നുന്നു. ദയവായി ആരും മാറി നില്‍ക്കരുത്. സമയക്കുറവ് മൂലമാണ് ഞാന്‍ ആരേയും വിളിക്കാത്തത്. ദയവായി എല്ലാരും സഹകരിച്ച് ഇതൊരു ഗംഭീര സംഭവമാക്കണമെന്ന് അപേക്ഷിക്കുന്നു.
    സൌദി അറേബ്യയില്‍ നിന്ന് ദൂരദര്‍ശനം ഇന്ന് എന്നെ വിളിച്ചിരുന്നു. പുള്ളിക്കാരന് ഇതില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെങ്കിലും, മനസ്സുകൊണ്ട് പുള്ളിക്കാരന്‍ നമ്മുടെകൂടെയുണ്ടാകുമെന്ന് അറിയിച്ചു. പുള്ളിക്കാരന്‍ ഈ കൂടലിന് എല്ലാവിധ ആശംസകളും നേരുന്നു!

    ReplyDelete
  43. ദേവേട്ടാ,ബ്ലോഗ് നീളേ പാരയും വച്ചോണ്ട് നടക്കാതെ മുറ്റത്തോട്ടിറങ്ങി വന്ന് ഇരുന്ന് അമര്‍ന്ന് (അത് അനിലേട്ടന്റെ ഡയലോഗാ) ഈ കൂടലിന്റെ സാമ്പത്തിക വശത്തിന്റെ പ്രിലിമിനറി അസ്സസ്മെന്റ് നടത്തൂ... (ദാ അനിലേട്ടന്‍ ഇപ്പഴ് എന്നെ വിളിച്ചിരുന്നു. അനിലേട്ടനാണീ ആശയം പറഞ്ഞത്) ഐഡിയകള്‍ വരട്ടെ! (ദൂരേന്ന് വരുന്നവര്‍ക്ക് TA വേണമെന്ന് അനിലേട്ടന്‍ ആവശ്യപ്പെടുന്നു!)

    ReplyDelete
  44. ദേവാ‍ാ‍ാ‍ാ ആ‍ാ‍ാ‍ാ‍ാ‍ാ
    ഒരു ഇന്ററിം ആയ്ക്കോട്ടെന്നേ ഉദ്ദേശിച്ചുള്ളൂട്ടോ. കരാട്ടേകരളിപ്പയറ്റൊന്നും വേണ്ട ;)

    1.സ്ഥലം
    2.സമയം+ദൈര്‍ഘ്യം
    3.കാര്യപരിപാടികള്‍ (ഞണ്ണലല്ലാതെ)
    4.റൂട്ട് മാപ്പ് (വിദൂരങ്ങളില്‍ നിന്നു വന്ന് മുന്നില്‍ ടാക്സി പിടിച്ചു വിട്ട് പിന്നാലെ പോവാതിരിക്കാന്‍)
    5.മറ്റുള്ളവ...

    ഇതൊക്കെ ഒരു നെലയ്ക്കാക്കണ്ടേ?
    റ്റിയേ വേണ്ടാന്ന് ഞാന്‍ പറഞ്ഞതാണ്. അപ്പോള്‍ കലേഷിനായിരുന്നു നിര്‍ബന്ധം ;) ദൂരം ചില്ലറയൊന്നുമല്ലാന്ന്.

    ReplyDelete
  45. കലേഷേ... സംഗതി നമുക്ക് കലക്കണം. മെഡിക്കല്‍ ക്യാമ്പ് 30-ആം തിയ്യതി കൂടി ഉണ്ട്. അത് ഒന്ന് കഴിഞ്ഞോട്ടേ.. അപ്പോ.. പറഞ്ഞ പോലെ.. ജൂലൈ 07.

    ReplyDelete
  46. അണ്ണന്മാരേ,
    ഇന്നലെ ബ്ലോഗുവായിക്കാനിരുന്ന് ഉറങ്ങിപ്പോയി.

    1 :വെന്യൂ > എവിടെയായാലും കുഴപ്പമില്ല. ഗ്രാന്‍ഡ്‌ എന്നു പറഞ്ഞ കിസ്സ്‌ ഐസ്‌ വാസികള്‍ സ്വാര്‍ത്ഥന്മാര്‍ ആണേ. തിരക്കണമെങ്കില്‍ തിരക്കാം

    2. ദൈര്‍ഘ്യം : രണ്ടു മണിക്കൂറില്‍ കൂടണോ?

    3. കാര്യപരിപാടികള്‍ : നോ എത്തും പിടിയും അറ്റ്‌ ആള്‍. കാര്യവിവരമോ പരിപാടികള്‍ നടത്തി പരിച്ചയമ്മൊ ഉള്ള ആരെങ്കിലും പറയട്ടേ.

    4. റൂട്ട്‌ മാപ്പ്‌. എവിടാന്നു തീരുമാനിച്ച ശേഷം വരക്കാം മെയില്‍ അയക്കാം.

    റ്റീ ഏ. അയ്യഞ്ചു രൂപാ പിരിവിട്ട്‌ നമുക്ക്‌ അബുദുബായി, ഫ്യൂജിയറ, അള്യന്‍ ബുറെമി, മസ്കറ്റ്‌, ബഹറിന്‍, സലലലലാ തുടങ്ങിയദേശത്തുിന്നെത്തുന്നവര്‍ക്ക്‌ ദ്രവ്യ വിതരണം നടത്താം.

    ReplyDelete
  47. കാര്യപരിപാടികള്‍


    1. ഹസ്തദാനം- പരിചയപ്പെടല്‍.
    2. കവിത ചൊല്ലാന്‍ കവിഴിവുള്ളവര്‍- ചൊല്ലുക
    3. ബോറടിപ്പിക്കാത്ത സ്കിറ്റുകള്‍ - പരിമിതമായി.

    പിന്നെ സമ്മാനങ്ങളും നറുക്കെടുപ്പുമൊക്കെ ഭാഷാ സമ്മേളനങ്ങളില്‍ നിന്നും ഒഴിവാക്കുകയൊ പരിമിതപ്പെടുത്തുകയൊ ആണു നല്ലതെന്നു എനിക്കു തോന്നുന്നു.

    എയറുപിടിക്കാത്ത ഒരു അത്താഴം. അല്‍പം ചിറ്റ്‌ ചാറ്റ്‌.

    സമയവും പരിമിതപ്പെടുത്തുക.
    കൂടുതല്‍ പരിചയം അവജ്ഞയിലേക്കും ബോറടിയിലേക്കും വാതില്‍ തുറക്കും എന്നാണനുഭവം.

    ഇടക്കിടെ അത്താഴവും ലുഞ്ചുമില്ലാതെ, മുറിബീഡിയും കട്ടങ്കാപ്പിയുമായും നമുക്കു ചേരാവുന്നതാണു. ബ്ലൊഗിലെഴുതിയ സ്രുഷ്ടികളെ കുറിച്ചുള്ള ചര്‍ച്ചയും ആവാം.

    എന്തായലും തീരുമാനിക്കുക. എല്ലാവരും അംഗീകരിക്കുക. എന്റെ ഫുള്ള്‌ (കുപ്പിയല്ല) സപ്പോര്‍ട്‌

    ReplyDelete
  48. ദേവേട്ടൊ/ അനിലേ/ കലേഷേ...

    ഖിസൈസിലെ നാലുകെട്ട്‌ നല്ലൊരു ചോയ്സ്‌ ആണെന്നു പറയാതിരിക്കാന്‍ വയ്യെങ്കിലും, അജ്മാനിലെ നാലുകെട്ടാണ്‌ ബെറ്റര്‍ എന്നു പറയേണ്ടി വരും. രണ്ടു സ്ഥലമായാലും കൊള്ളാം .. അങ്കോം കാണാം, വേണേല്‍ ഒരു സ്മോളുമടിക്കാം എന്നൊരു ബെനഫിറ്റ്‌ കൂടിയുണ്ട്‌ ! പിന്നെ, വെള്ളീയാഴ്ച, ഉച്ചക്ക്‌ ഒന്നരക്കേ, ഈ രണ്ടു സ്ഥാപനങ്ങളും തുറക്കൂ.. എന്നോര്‍മിക്കണം..

    കലെഷ്‌ , ആദ്യം സൂചിപ്പിച്ച, മുബാറക്ക്‌ സെന്ററിലുള്ള, ഏഷ്യാ പാലസ്‌ റസ്റ്റോറണ്ടില്‍, പാര്‍ടി ഹാള്‍ ഉഗ്രന്‍.... അതും കണ്ടാണ്‌, 2004-ല്‍ മകള്‍ടെ ഒന്നാം പിറന്നാള്‍ അവിടെ വച്ചാക്കാം എന്നു ഞാനോര്‍ത്തത്‌. ഒരു 70 പേര്‍ക്കിരിക്കാനുള്ള സൌകര്യമുള്ള പാര്‍ട്ടി ഹാള്‍. പക്ഷെ, അവിടത്തെ ബഫേ ഡിന്നറിനെ പറ്റി, അന്നു വന്ന ആരും, "കേമം" എന്നൊന്നും പറഞ്ഞ കേട്ടില്ല്യ... ' തരക്കേടില്ല, കുഴപ്പമില്ല, എ.. ഓ.കേ.. " എന്നിങ്ങനെയുള്ള പിശുക്കിപ്പിടിച്ച കമന്റുകളായിരുന്നു ഫൂരിഫാഗവും ! 50 പേരില്‍ കൂടുതലുള്ള പാര്‍ട്ടിയാണെങ്കില്‍, ഹാള്‍ റെന്റ്‌ ഇല്ല...
    അവരുടെ ഡിന്നര്‍ ബുഫേ, 35 / 40/ 50 ദിര്‍ഹം റെയിഞ്ചിലാണ്‌.. ഡിപ്പെന്‍ഡിംഗ്‌ ഒന്‍ അയിറ്റംസ്‌ സെര്‍വ്ഡ്‌ !

    പിന്നെ: അജ്മാനിലെ കൈരളി റസ്റ്റോറന്‍റ്റ്‌, നല്ല ഭക്ഷണമാണ്‌ ഇടക്കിടക്കെ, ഫാമിലിയായി പോയി തട്ടാറുണ്ട്‌. എന്റെ ഒരു കസിന്റെ മകളുടെ പിറന്നാളാഘോഷിക്കാനാലോചിച്ചപ്പോള്‍, ഞാന്‍ പുള്ളിയോട്‌ ഇത്‌ സജസ്റ്റ്‌ ചെയ്തു...പക്ഷെ, അവരുടെ ഒരു പാര്‍ട്ടി ഹാള്‍ കണ്ടത്‌ സത്യം പറഞ്ഞാല്‍ എനിക്കിഷ്ടപ്പെട്ടില്ല, ഒരു നീണ്ട ഇടനാഴിപോലെ തോന്നി...മാത്രമല്ല, ഹാളിനായി, പ്രത്യേക കാശും കൊട്ക്കണം.. ഹാള്‍ റെന്റ്‌ 500/- ദിര്‍ഹം ആണെന്ന, കേട്ടറിവ്‌.. 40-50 പേര്‍ക്കൊക്കെ, ഒന്നുത്സാഹിച്ചാല്‍ , ഈ ഹാളിനകത്ത്‌ ഇരിക്കാവുന്നതേയുള്ളൂ... വലിയ മറ്റൊരു പാര്‍ട്ടിഹാള്‍ ഉണ്ടെന്നു പറഞ്ഞെങ്കിലും, ആദ്യത്തേത്‌ കണ്ടപ്പോള്‍ തന്നെ വയറു നിറഞ്ഞതിനാല്‍, രണ്ടാമത്തെ നോക്കാന്‍ പോയില്ല.. !

    My Suggestion: the whole Eve shouldnt be no longer than 2-3 HRS incl. the dinner.

    ReplyDelete
  49. അപ്പോ പറഞ്ഞത് പോലെ, ഖിസൈസിലോ ഷാര്‍ജയിലോ അജ്മാനിലോ വെച്ച് മീറ്റാം.
    (ഇത് 50th കമന്റ്..ഞാന്‍ ഹാപ്പി)

    ReplyDelete
  50. "ഖിസൈസിലോ ഷാര്‍ജയിലോ അജ്മാനിലോ"

    ആരാണാവോ ഖിസൈസ് എമിറേറ്റിന്റെ ഷേയ്ക്ക്?

    ReplyDelete
  51. Devanand ibnu pillai!!
    samzayamundo anilETTaa?
    paripaaTikaLokke naTakkaTTe. njaanumee thirakkonnaozhinjnjittu~............

    ReplyDelete
  52. ദേവേട്ടാ, ഞാന്‍ വീണ്ടും വീണ്ടും പറയുകയാ :ഈ കൂടലിന്റെ സാമ്പത്തിക വശത്തിന്റെ പ്രിലിമിനറി അസ്സസ്മെന്റ് നടത്തൂ...

    നദീറേ, നീ വേഗം ഫ്രീയാക്. നമ്മുക്കിത് സൂപ്പറാക്കണം!ആ ആരിഫ് എവിടെ?

    ഞാനൊരു ത്രിഗുണ ഹോട്ടലില്‍ ജോലി ചെയ്യുന്നവനാണെന്ന് ഇവിടെ മിക്കവര്‍ക്കും അറിവുള്ളതാണല്ലോ? പിന്നെന്താ അതെകുറിച്ച് ഞാ‍നൊന്നും മിണ്ടാത്തതെന്ന് ആരേലുമൊക്കെ ആലോചിക്കുന്നുണ്ടാകും.
    ഇവിടെ വേണമെങ്കില്‍ നമ്മുടെ സംഭവം ഹോസ്റ്റ് ചെയ്യാം. ഇവിടെ ഒരു ഡെഡിക്കേറ്റഡ് ബാങ്ക്വറ്റ് ഹാളൊന്നുമില്ലേലും 10-50 പേര്‍ക്ക് സുഖമായി ഇരുന്ന് ഭക്ഷണം കഴിക്കാവുന്ന ഹാള്‍ ഉണ്ട്. പക്ഷേ, ബുഫേയ്ക്ക് ഇവിടുത്തെ പെര്‍ ഹെഡ് ചാര്‍ജ്ജസ് 40 ദിറഹംസിനു മേലോട്ടാണ്.
    ഇതിന്റെ പകുതി കാശിന് ഷാര്‍ജ്ജയില്‍ നിന്ന് ഇതേ സാധനം കഴിക്കാന്‍ പറ്റും. അതാ ഞാന്‍ മിണ്ടാതിരുന്നത്. പിന്നെ, കള്‍സ് വേണമെന്ന് നിര്‍ബ്ബന്ധമുള്ളവര്‍ക്ക് ഇവിടെ കിട്ടുന്നതുപോലെ ഇമറാത്തിലെന്നല്ല, മിഡില്‍ ഈസ്റ്റില്‍ തന്നെ വേറെ എവിടെയും കിട്ടത്തുമില്ല. (ഫിറ്റായിട്ട് വണ്ടി ഓടിക്കുന്നതും റിസ്കാണേ!) ഷാര്‍ജ്ജ ഡ്രൈ ആയതുകൊണ്ട് പെണ്ണുങ്ങള്‍ക്ക് സന്തോഷവുമാണ്.

    ഷാര്‍ജ്ജ തന്നെ പോരേ?

    രണ്ട് ഓപ്ഷനുകള്‍ എന്റെ വകയായി (സജ്ജഷന്‍സ്) : ഇവ ട്രൈഡ് & ടെസ്റ്റഡ് ആണ്.
    1) ഷാര്‍ജ്ജ റോളയില്‍ രണ്ടാമത്തെ ഫ്ലൈയ്യോവറിനടുത്ത് കുവൈറ്റ് ടൌവ്വര്‍ : 10-50 പേര്‍ക്കിരിക്കാനുള്ള ഹാളും സൌകര്യങ്ങളുമൊക്കെയുണ്ട്. നല്ല നാ‍ടന്‍ ഭക്ഷണം കിട്ടും. (അവിടെ ഉച്ചയ്ക്ക് മീറ്റിങ്ങ് വച്ചിട്ട് പെര്‍ ഹെഡ് 10-12 ദിറഹം കൊടുത്ത് കുത്തരി ചോറും നല്ല നാടന്‍ മീങ്കറിയും ഒക്കെ കൂട്ടിയ കഥ ഒരു സുഹൃത്ത് പറഞ്ഞു)
    2) ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിനടുത്ത് പാംഗ്രോവ് ക്യാറ്ററിങ്ങ് :10-75 പേര്‍ക്കിരിക്കാവുന്ന ഹാള്‍ സൌകര്യം ഉണ്ട്. ഭക്ഷണവും അത്ര മോശമല്ല - 15 ദിറഹംസ് പെര്‍ ഹെഡ്ഡ് ചാര്‍ജ്ജ് വരും.

    സാമ്പത്തിക അല്‍ഗുലുത്ത് അവലോകനം ദേവേട്ടന്‍ തയാറാക്കി കഴിഞ്ഞാല്‍ എവിടെ കൂടണമെന്ന് തീരുമാനിക്കാം.

    ഇടിവാ‍ള്‍ഗഡീ, നാലുകെട്ടില്‍ കൂടണോ? ആകാം! അജ്‌മാനിലെ കൈരളി റെസ്റ്റോറന്റും ഒരുഗ്രന്‍ സജഷനാ! ഞാനവിടെ ഇടയ്ക്കിടയ്ക്കിടയ്ക്കിടക്ക് പോകാറുള്ളതാ - താറാവ്, കൂന്തല്‍,ഞണ്ട്,കപ്പ, അപ്പം, ഒറൊട്ടി - ഒക്കെ അടിപൊളിയായിട്ടവര്‍ ഉണ്ടാക്കും! പാര്‍ട്ടി ഹാളിന് പക്ഷേ പ്രത്യേക വാടക കൊടുക്കണോ? ഷാര്‍ജ്ജയില്‍ അങ്ങനെ പ്രത്യേക വാടക വാങ്ങാറില്ല.

    പെര്‍ ഹെഡ്ഡ് കോസ്റ്റ് എത്ര വച്ച് വരണമെന്നാണ് എല്ലാവരുടെയും അഭിപ്രായം? അതെങ്ങനെ ഡിവൈഡ് ചെയ്യാം? അതില്‍ ഒരു തീരുമാനമായിട്ട് മെന്യൂ പ്ലാന്‍ ചെയ്യാം.

    പിന്നെ ഗന്ധര്‍വ്വര്‍ പറഞ്ഞതുപോലെ കാര്യപരിപാടികള്‍ എന്തൊക്കെയാ? സമ്മാനങ്ങള്‍ ഒഴിവാക്കണോ? ആകാം! സമ്മാനങ്ങളെന്ന് ഞാനുദ്ദേശിച്ചത് ആര്‍ക്കും സ്വന്തം കൈയ്യില്‍ നിന്ന് കാശ് ചിലവാകാതെ കിട്ടുന്ന സമ്മാനങ്ങളാ ( ഉദ്ദാ: അനിലേട്ടന്റെ ആശുപത്രീന്ന് മരുന്നു സാമ്പിളുകള്‍!) തമാശയ്ക്കപ്പുറം ഗന്ധര്‍വ്വന്‍ പറഞ്ഞതിന്റെ ഗൌരവം (“പിന്നെ സമ്മാനങ്ങളും നറുക്കെടുപ്പുമൊക്കെ ഭാഷാ സമ്മേളനങ്ങളില്‍ നിന്നും ഒഴിവാക്കുകയൊ പരിമിതപ്പെടുത്തുകയൊ ആണു നല്ലതെന്നു എനിക്കു തോന്നുന്നു.“) ഞാന്‍ മനസ്സിലാക്കുന്നു, അംഗീകരിക്കുന്നു! ഗന്ധര്‍വ്വന്‍ പറഞ്ഞതുപോലെ “മുറിബീടിയും കട്ടങ്കാപ്പിയുമായി“ എല്ലാരുംകൂടെ വല്ല പാര്‍ക്കിലോ ബീച്ചിലോ ഒക്കെ കൂടാമെന്ന് പണ്ടൊരിക്കല്‍ അതുല്യ ചേച്ചി പറഞ്ഞത് ഞാനോര്‍ത്തുപോകുന്നു!

    ബാംഗ്ലൂരുകാരെ പോലെ നമ്മുക്കും വല്ല അസ്സോസ്സിയേഷവും രൂപീകരിക്കുന്നതിനെക്കുറിച്ചൊന്നാലോചിച്ചുകൂടേ?

    പ്രിയരേ... അഭിപ്രായങ്ങള്‍ വരട്ടേ... എല്ലാ‍വരും മുന്നോട്ട് വരൂ...

    അതേ ദേവഷേക്കേ, റ്റി.ഏയ്ക്ക് അര്‍ഹര്‍ അബുദുബൈക്കാരും പിന്നെ “ഗുജേറ“യില്‍ നിന്ന് വരുന്ന അനിലേട്ടനും കുടുംബവും മാത്രമാ‍ണോ? ഇന്ത്യയില്‍ നോര്‍ത്തീസ്റ്റ് എന്നൊക്കെ പറയുന്നതുപോലെ നോര്‍ത്തേണ്‍ “എമിരേറ്റ്സ് “ ആയ ഉമ്മങ്കുഴീന്ന് വരുന്ന ഈ പാവം ഞാന്‍ അര്‍ഹനല്ലേ?

    ReplyDelete
  53. ന്നാ പിന്നെ ഷാര്‍ജ്ജയില്‍ തന്നെ ആക്കാം? (കള്ള്‌ ഒറിജിനല്‍ അജെന്‍ഡയില്‍ ഇല്ലപ്പാ. സ്ത്രീകള്‍&കുട്ടികള്‍ ഒക്കെ കൂടുന്നിടത്ത്‌ കള്ളു വേണോ? ഖൊച്ചുങ്ങള്‍ക്ക്‌ നേര്‍വഴി കാട്ടിക്ക്കൊടുത്ത ശേഷം കള്ളു വേണ്ടുന്നവര്‍ പ്രോഗ്രാം എന്‍ഡുമ്പോള്‍ തലേ മുണ്ടിട്ട്‌ ഓടിയാല്‍ പോരേ?)

    ഭക്ഷണമല്ലാതെ മറ്റു ചിലവ്‌ പൊന്നാടയുടേതല്ലേയുള്ളൂ? അതോ പ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക്‌ നേര്യതും പുകയിലയും ദക്ഷിണയും?

    ഇത്ര പേര്‍ ഉണ്ടെങ്കില്‍ ഒരുമാതിരി ഷാര്‍ജ്ജാ ചായക്കടകള്‍ ഹാളിനു ചാര്‍ജ്ജ്‌ ചെയ്യില്ല ഉവ്വോ? അപ്പോ വെന്യൂവിലെ മെനു ഗുണം വരുന്നവരുടെ(ഗസ്റ്റും മേമ്പ്രയും) തല സമം ചിലവ്‌. അതിനെ മൊത്തം അംഗങ്ങളുടെ എണ്ണം കൊണ്ട്‌ ഭാഗിച്ചാല്‍ ആളോഹരി. ദുബായിലുള്ളവരെ ഇഞ്ചക്കുത്തു കുത്തി കാശു പിരിക്കാന്‍ ഇബ്രുവോ മറ്റോ മുന്നോട്ടു വരിക്‌. മലമുകളിലും മറ്റ്‌ ദൂരദേശനങ്ങളിലും ഉള്ളവര്‍ വരുമ്പോള്‍ കുത്തിനു പിടിച്ച്‌ കാശ്‌ കമിറ്റീ കണ്വീനര്‍ ഡ്രിസില്‍ വാങ്ങിച്ചോളും.

    ReplyDelete
  54. ന്നാ പിന്നെ ദേവന്‍ പറഞ്ഞതു പോലെ.
    കള്ളു വേണ്ട.
    ഏരിയ തിരിച്ചുള്ള പിരിവുകാരനെ പ്രഖ്യാപിക്കുക സെല്‍ നമ്പറോടു കൂടി.


    പ്രാവര്‍തികമാക്കനുള്ള ലളിതമാര്‍ഗമാണു ദേവഗുരു പറഞ്ഞതു.
    എല്ലാവരും ഒന്നു കയ്യടിച്ചാട്ടെ.

    അല്ലെങ്കില്‍ ഇതിലും നല്ല അഭിപ്രായവുമായി ആരെങ്കിലും വരട്ടെ

    ReplyDelete
  55. അതേ, പെര്‍ ഹെഡ് ഇത്ര ദിറഹം എന്ന് നിശ്ചയിച്ചു കഴിഞ്ഞാല്‍ ഈ ഏരിയതിരിച്ച് പിരിക്കാതെ, നമ്മളെല്ലാരും കൂടുന്നയന്ന് വെന്യൂല്‍ വച്ച് തന്നെ, സാധാരണ യോഗങ്ങള്‍ക്കൊക്കെ ഇരിക്കുന്നതുപോലെ ഒരാള്‍ ഇരുന്ന് ഓരോരുത്തരുടെ കൈയ്യില്‍ നിന്നും തലവരി പണം പിരിക്കുന്നതല്ലേ നല്ലത്? പിരിവായിട്ടൊന്നും അതിനെ കാണണ്ട. പുള്ളിക്കാരന്‍ ഇരിക്കുന്നിടത്ത് ചെന്ന് പങ്കെടുക്കുന്നവര്‍ വോളണ്ടറിയായി കാശ് കൊടുക്കുന്ന പരിപാ‍ടിയാ ഞാന്‍ ഉദ്ദേശിച്ചത്. ഈ ഏരിയ തിരിച്ച് പിരിവ് പ്രാ‍വര്‍ത്തികമാണോ?

    ബാങ്ക്വറ്റിന് സാധാരണ ബില്ല് ചെയ്യുന്നത് ഫംക്ഷന്റെ അവസാനം ആണ്. പിരിച്ച പണം കണക്കുതീര്‍ത്ത് അവസാനം കൊടുക്കുന്നതല്ലേ നല്ലത്? ഒരാളെ കണക്കപ്പിള്ളയാ‍യിട്ടങ്ങ് തിരഞ്ഞെടുക്കുക. പുള്ളിക്കാരന്‍ ഇതൊക്കെ നോക്കട്ടെ! (ഇബ്രോ? ആരിഫേ? നദീറേ?)
    - ഇത് എന്റെ അഭിപ്രായം. പുതിയ അഭിപ്രായങ്ങള്‍ വരട്ടേ.....

    ReplyDelete
  56. പിരിവിന്റെ കാര്യം അങ്ങിനെ ചെയ്യാം (എങ്ങിനെയെന്നാല്‍ , നദീറ് തന്നെ ചെയ്യട്ടെ അവനാണെങ്കില്‍ അത് സമയവും സന്ദര്‍ഭവും നോക്കാതെ വാങ്ങാനുമറിയാം..വെള്ളിയാഴ്ച പള്ളിയിലേക്ക് പോകുമ്പോള്‍ തടഞ്ഞ് നിര്‍ത്തി മെഡിക്കല്‍ ക്യാമ്പിന്റെ പിരിവ് വാങ്ങിയപ്പൊള്‍ തന്നെ എനിക്കനുഭവപ്പെട്ടിരുന്നു)
    ബാക്കിയൊക്കെ പറഞ്ഞ പോലെ, ഞാന്‍ തനിച്ച് മാത്രമേ ഉണ്ടാകൂ.

    ReplyDelete
  57. പുസ്പം എന്നും പുവെന്നും...

    കലേഷ്‌ പരഞ്ഞതും ശരി. എന്നാല്‍ പ്രാധമിക ചിലവുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അതിലേക്കും, ശരിയായ ഒരു സാമ്പത്തിക അവലോകനത്തിനും മുന്നേ ഒരു കൊണ്ട്രിബൂഷന്‍ വാങ്ങുന്നതായിരിക്കും നല്ലത്‌.

    കൂടുതല്‍ വരുന്ന പണത്തിനു അന്നു പിരിവെടുത്താല്‍ മതി എന്നാണെനിക്കു തോന്നുന്നത്‌.
    സ്ഥിരമായ ഒരു അസ്സോസിയേഷനും യോഗം കൂടാനൊരു സ്ഥലവും നമുക്കു ഭാവിയിലേക്കു ....

    ReplyDelete
  58. ഗന്ധര്‍വ്വന്‍ പറഞ്ഞത് ശരിയാ - അഡ്വാന്‍സ് വല്ലതും ചിലപ്പോള്‍ ഹോട്ടലുകാര്‍ ആവശ്യപ്പെട്ടേയ്ക്കും. അങ്ങനെയാണേല്‍ മുന്‍‌കൂര്‍ പിരിവ് വേണ്ടിവന്നേക്കും. ക്ഷമിക്കൂ ഗന്ധര്‍വ്വരേ... ട്യൂബ്ലൈറ്റ് കത്തിയില്ല.
    (എന്നാ പിന്നെ ഇതങ്ങ് നേരത്തെ വെട്ടിത്തുറന്ന് പറഞ്ഞാ പോരാരുന്നോ?)

    ബാക്കി എല്ലാരുമെന്താ‍ ഒന്നും മിണ്ടാത്തേ??? എല്ലാരുമൊന്ന് ഉഷാറായേ...

    ReplyDelete
  59. കലേഷ്.. ഷാര്‍ജ റോളയിലെ റസ്‌റ്റോറന്റ് എല്ലാര്‍ക്കും എത്തിപ്പെടാന്‍ എളുപ്പമാ‍ണ്. അതു പോലെ അജ്‌മാന്‍ കൈരളി. സാമ്പത്തികം, കലേഷ് പറഞ്ഞത് പോലെ അവിടെ വെച്ച് പിരിവെടുക്കുന്നതല്ലെ ദേവേട്ടാ നല്ലത്. (മുഴുവനായി സ്‌പോണ്‍സര്‍ ചെയ്യാമെന്ന് കലേഷ് ഇടക്കിടേ എന്നെ വിളിച്ച് പറയുന്നുണ്ട്. കലേഷ്.. അതൊന്നും വേണ്ട. നമുക്ക് പിരിവെടുക്കാം).
    ഇബ്രു.. നിന്നോടൊക്കെ തടഞ്ഞു നിര്‍ത്തി വാങ്ങിയില്ലെങ്കില്‍ പിന്നീടത് കിട്ടില്ല എന്നെനിക്കറിയാം. അത് കൊണ്ട് തന്നെയാ.. റോഡില്‍ വെച്ച് എടുക്കെടാ കാശ് എന്ന് പറഞ്ഞ് എടുപ്പിച്ചത്. :)

    ReplyDelete
  60. ഹോട്ടല്‍ ഹാളിലെ അസൌകര്യങ്ങളിലൊതുങ്ങാതെ ചൂടിന്റെ കാഠിന്യമറിയാത്ത പാര്‍ക്കുകളിലേതിലെങ്കിലും ഒത്തുചേരുന്നതിനെപ്പറ്റി എന്തുപറയുന്നു?

    1. ഷാര്‍ജ നാഷണല്‍ പാര്‍ക്ക്
    (എന്റ്രി റ്റിക്കറ്റുവച്ച്, വൈകുന്നേരം ആറുമണിയ്ക്ക് അടയ്ക്കും)

    2. ഖോര്‍ഫക്കാന്‍ 1 &
    2

    3. ഖോര്‍‌കല്‍ബ (ഇരുട്ടുന്നതിനു മുമ്പ് സ്ഥലം കാലിയാക്കണം. പുല്‍ത്തകിടിയൊന്നുമില്ല.)
    ഈ സ്ഥലങ്ങള്‍ കണ്ടിട്ടുള്ളവര്‍ കൂടുതലായി അഭിപ്രായം പറയുക.

    ഇനിയും Sharjah-Dhaid-Fujairah റൂട്ടില്‍ യാത്ര ചെയ്തിട്ടില്ലാത്തവര്‍ക്ക് പുതുമയുള്ള ഒരനുഭവം കൂടിയാവും ഇത്.


    ബോട്ടം ലൈന്‍ : ഞങ്ങളുടെ യാത്രാക്ലേശമല്ല ഇങ്ങനെയൊരു നിര്‍ദേശത്തിനു പിന്നിലെ ചേതോവികാരം.

    ReplyDelete
  61. അനിലേട്ടന്റെ അഭിപ്രായങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളെന്താ ആരും പറയാത്തത്?

    ReplyDelete
  62. ഒരു 3 മാസം കൂടി കഴിഞ്ഞിട്ടായിരുന്നു നമ്മുടെ സംഗമം എങ്കില്‍ അനിലിന്റെ അഭിപ്രായത്തോട്‌ ഞാന്‍ 100% യോജിച്ചേനെ. പക്ഷേ, ഇപ്പോഴത്തെ കാലാവസ്ഥയില്‍, ഒരു ഓപ്പനെയര്‍ മീറ്റിംഗിനോട്‌ തീരെ താല്‍പ്പര്യമില്ല. അസഹ്യമായ ചൂടും ആര്‍ദ്രതയുമാണ്‌ വൈകുന്നേരം ഒരു 9 മണി വരെയെങ്കിലും. നമ്മളൊക്കെ ആദ്യം കാണുന്നതിന്റെ സന്തോഷവും ആവേശവും കാലാവസ്ഥ തകര്‍ത്തു കളയും.

    മാക്സിമം 3 മണിക്കൂര്‍, ആല്‍ക്കഹോള്‍ ഫ്രീ, പുക ഫ്രീ (എല്ലാം ഫ്രീ ആയി കിട്ടുമെന്നല്ല. ;) ആശയങ്ങളോട്‌ പൂര്‍ണ്ണയോജിപ്പ്‌. അഡ്വാന്‍സ്‌ കൊടുക്കേണ്ടി വന്നേക്കുമെങ്കിലും അത്‌ ഒരു വലിയ തുകയാവാന്‍ വഴിയില്ല. അതു കൊണ്ട്‌, കാണുമ്പോള്‍ പിരിവെടുത്താല്‍ മതി എന്ന് തോന്നുന്നു.

    ReplyDelete
  63. എനിക്കും ഔട്ട് ഡോര്‍ അത്ര താല്‍‌പര്യമില്ല :) പക്ഷെ, ഭൂരിപക്ഷമുണ്ടെങ്കില്‍ അംഗീകരിക്കാന്‍ മടിയുമില്ല

    ReplyDelete
  64. Even i woudl like to meet you guys can i join for the dubai meet..pls do let me know

    ReplyDelete
  65. നിയമങ്ങളെപ്പോലെതന്നെ ചൂടിന്റെയും ഹുമിഡിറ്റീടെയും കാര്യം പ്രവചനാതീതമാണിവിടെയെന്ന കാര്യം മറന്നല്ല ഇങ്ങനെ ഒന്നു പറഞ്ഞത്. കണ്ണൂസ് പറഞ്ഞപോലെ പ്രച്‌നം തന്നെയാ.


    അനോണിമൌസ് ആയി ഒരു ഗസ്റ്റ് പെര്‍മിഷം ചോദിക്കുന്നു...

    ReplyDelete
  66. ഓഫീസില്‍ തിരക്കാണെന്നൊന്നും പറഞ്ഞാല്‍ കാര്യങ്ങള്‍ നടക്കില്ല.അതുകൊണ്ട് :

    സ്ഥലം : ഷാര്‍ജ്ജ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ അടുത്ത് അല്‍ ദുവ ഗ്രോസറിക്കു പിന്‍‌വശമുള്ള പാംഗ്രോവ് ക്യാറ്ററിംഗ്.

    മെനു പ്ലാന്‍ എ:
    ഒരു വെജിറ്റേറിയന്‍ ഡിഷ്
    രണ്ട് നോണ്‍ വെജിറ്റേറിയന്‍ ഡിഷ്
    ഒരു റൈസ് പ്രിപ്പറേഷന്‍ (ഫ്രൈഡ് റൈസ്)
    ചപ്പാത്തി/പൊറോട്ട
    - ഇത്രയും കൂടെ 20 ദിറഹംസ് പെര്‍ ഹെഡ്

    മെനു പ്ലാന്‍ ബി:
    ഒരു വെജിറ്റേറിയന്‍ ഡിഷ്
    മൂന്ന് നോണ്‍ വെജിറ്റേറിയന്‍ ഡിഷ്
    ഒരു റൈസ് പ്രിപ്പറേഷന്‍ (ഫ്രൈഡ് റൈസ്)
    ചപ്പാത്തി/പൊറോട്ട
    പായസം
    - ഇത്രയും കൂടെ 25 ദിറഹംസ് പെര്‍ ഹെഡ്

    ഇത് വീണ്ടും നൊഗോഷ്യേറ്റ് ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നു. 125 പേര്‍ക്ക് ഇരിക്കാ‍വുന്ന ഒരു ഹാള്‍ ഇതിന്റെ കൂടെ പ്രത്യേകം ചാര്‍ജ്ജൊന്നും ഈടാക്കാതെ കിട്ടും.കാറൊക്കെ പാ‍ര്‍ക്ക് ചെയ്യാനും സൌകര്യമുണ്ട്.
    ഡിഷുകള്‍ ഏത് വേണമെന്നും, 25 എന്നുള്ളത് 30 ആക്കണോന്നോ‍ ഒക്കെ വേഗം തീരുമാനിക്കണം.

    അനിലേട്ടന്‍ രാവിലെ പറഞ്ഞതുപോലെ, യൂ.ഏ.ഈ മീറ്റ് പ്രഖ്യാപനത്തില്‍ ഒതുങ്ങുന്ന അവസ്ഥയോ അല്ലേല്‍ ഇബ്രാന്റെ മാജിക്കല്‍ റിയലിസമോ ഒന്നും ഉണ്ടാകരുത്.

    എല്ലാരും പെട്ടന്ന് പെട്ടന്ന് അഭിപ്രായങ്ങള്‍ പറയൂ.....

    ReplyDelete
  67. ഗസ്റ്റുമാഷേ ഈ കമ്മിറ്റി ചെയര്‍മാന്‍ ഡ്രിസിലിന്റെയോ സെക്രട്ടറി കലേഷിന്റെയോ പ്രൊഫൈലില്‍ കാണുന്ന വിലാസത്തില്‍ ഒരു മെയില്‍ അയക്കെന്നേ.

    കലേഷേ
    മെനു ബീ ക്കു പോകാം അഞ്ചു രൂപായുടെ പ്രശ്നമല്ലേ?ഈ വിശാലന്‍ ഒരാള്‍ക്കു തിന്നാന്‍ വേണം അരക്കലം ചോറ്‌.

    ഇനി ചോദ്യങ്ങള്‍
    1. ഷാര്‍ജാ റോഡുകള്‍ എനിക്കറിയില്ല. എവിടാ ഭായി ഈ ക്രികറ്റ്‌ സ്റ്റേഡിയം? (വിടെയല്ലേ പാകിസ്താന്‍ എല്‍ ബി ഡബ്യൂ വഴി ഹാറ്റ്രിക്ക്‌ എടുത്ത്‌ അമ്പയര്‍മാരുടെ മാനം കുട്ടിച്ചോറാക്കിയത്‌?)
    അഡ്മാണീസ്‌ കൊടുക്കനോ ?

    2. എന്നതൊക്കെയാ കാര്യപരിപ്പാടികള്‍?

    3. എതു സമയം എത്തണം, എതു സമയം പോരാം?

    4. ഞാന്‍ എന്തൊക്കെ ചെയ്യണം ?

    ReplyDelete
  68. കലേഷേ
    സ്ഥലം വേഗം തീരുമാനിക്കൂ..എന്നിട്ട് വേണം വിക്കിമാപ്പിയയില്‍ അത് എല്ലാവര്‍ക്കും കാണിക്കാന്‍..
    സ്ഥലം എനിക്ക് ഓ കെ ആണ്(അതിനി എവിടെ ആണെങ്കിലും)
    മെനു പ്ലാന്‍- എ സജസ്റ്റ് ചെയ്യുന്നു..
    (കവിത ഒന്നു പാടി പഠിക്കുന്നു)

    ReplyDelete
  69. "അനിലേട്ടന്‍ രാവിലെ പറഞ്ഞതുപോലെ"
    അല്ലാ ഞാനെന്താ പറഞ്ഞത്?

    ReplyDelete
  70. This comment has been removed by a blog administrator.

    ReplyDelete
  71. കിറുക്കട്ട് സ്റ്റേഡിയം... അതിഷ്ടപ്പെട്ടു.
    കുറേ വര്‍ഷങ്ങളായി സ്ഥിരം പോകാറുണ്ടായിരുന്ന് ഏരിയ.

    മെനുവില്‍ വെജ് ഇനി കൂട്ടാന്‍ പറ്റില്ലേ?
    (നോണ്‍ വെജ് കുറയ്ക്കാന്‍ പറഞ്ഞാല്‍‍ ആരെങ്കിലും എന്നെ തട്ടുമോ?)
    മീറ്റ്=തീറ്റ

    ReplyDelete
  72. പ്രതീക്ഷയുടെ വിത്തുകള്‍ക്കു മുള പൊട്ടിയിരിക്കുന്നു.
    ഗള്‍ഫ്‌ സംരഭം കേരള സംരംഭത്തിനു മാത്രുകയാക്കു.

    ചിലവായതിന്റെ കണക്കു അതുല്യക്കയക്കു.
    ഗള്‍ഫ്‌ മോഡല്‍ ആകട്ടെ കൊച്ചിയിലും..
    തൈര്‍സാദത്തില്‍ ഒപ്പിക്കില്ല പിന്നെ.

    തമശയാണെ.

    കലേഷിനെ ഉദ്വേഗത്തിന്റെ മുള്‍ മുനയില്‍ നിര്‍ത്താതെ പേശുവിന്‍ ചട്ടങ്ങളെ.
    അതിവേഗം ബഹുദൂരം.

    ReplyDelete
  73. ദേവേട്ടാ, ഷാര്‍ജ്ജാ ക്രിക്കറ്റ് സ്റ്റേഡിയം എവിടെയാ‍ന്ന് എനിക്കറിയാം, പക്ഷേ പറഞ്ഞുതരില്ല ( കാരണം, പറഞ്ഞുതരാ‍നറിയില്ല).പക്ഷേ, ആരേലും എന്നെ അവിടെ കൊണ്ടുവിട്ടാല്‍ കൃത്യമായി ഞാന്‍ റെയിന്‍ബോ ക്യാറ്ററിംഗില്‍ ചെല്ലും - 3-4 തവണ അവിടെ മീ(ഈ)റ്റിംഗിനു പോയിട്ടുള്ളതാ.

    കാര്യ-കലാ-പരിപാടികള്‍ തീരുമാനിക്ക് - പ്രധാനം തീറ്റി (എന്നൊന്നും ഞാ‍ന്‍ പറയില്ല)

    സമയം എപ്പഴാന്നൂടെ തീരുമാനിക്ക് - വൈകിട്ടല്ലേ നല്ലത്?


    ദേവേട്ടന്‍ എന്തു വേണമെന്ന് വച്ചാല്‍ : മീറ്റിംഗിന് കണിശമായും എത്തണം (വണ്ടീല്‍ സ്ഥലമുണ്ടേല്‍ പോരുന്ന വഴീന്ന് നമ്മുടെ ബൂലോഗന്‍‌ചുള്ളന്മാരാരേലുമുണ്ടേല്‍ അവരേം പൊക്കിക്കോണ്ട് പോരെ!)

    അനിലേട്ടന്‍ രാവിലെ പറഞ്ഞത് ഈ അര്‍ത്ഥത്തിലാ: കേരളത്തിലെ മീറ്റിന് ഒരു വെന്യൂ ഫിക്സ് ചെയ്തു ആണുങ്ങള്‍. ഇവിടെയെന്താ ഒന്നും നടക്കുന്നില്ലേ?

    പ്രിയ ഗന്ധര്‍വ്വാ, ഗന്ധര്‍വ്വനെ മജ്ജയിലും മാംസത്തിലും കാണുന്നതിന്റെ ആ ഒരു ത്രില്ലുകൂടി എല്ലാവര്‍ക്കും ഉണ്ടന്നേ!

    പ്രിയ അനോണീ, എന്റെ മൊബൈല്‍ നമ്പര്‍ 3095694. എന്നെയോ നമ്മുടെ നദീറിനെയോ വിളി! മീറ്റിംഗിലേക്ക് സ്വാഗതം!

    ReplyDelete
  74. അസുരന്മാരെ പരിപാടിക്ക് ക്ഷണിക്കുമോ എന്നറിയില്ല.ബൂലോഗ അലമ്പനും തറ ബ്ലോഗനുമായ ഞാന്‍ എന്തായാലും ഇടിച്ച് കേറി വരാന്‍ ആലോചിക്കുന്നുണ്ട്. രണ്ടാള്‍ക്കുള്ള ഫുഡ് അടിയ്ക്കുന്ന ടൈപ്പാണ് ഞാന്‍ എന്ന് മുന്‍ കൂട്ടി അറിയിക്കട്ടെ. ആരാധകരുടെ ശല്യം ഒഴിവാക്കാന്‍ പിന്‍ വാതിലിലൂടെ വരികയും പോകുകയും ചെയ്യാന്‍ സൌകര്യം വേണം.

    ആരെ ഞാന്‍ വിളിക്കേണ്ടൂ........

    ReplyDelete
  75. പ്രിയ ഐക്യ അറബ് മലയാളികളെ, ബൂലോകകൂട്ടായമയ്ക്ക്, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയമോ, അജ്മാന്‍ കെമ്പന്‍സ്കിയോ, ദുബായ് ബുര്‍ജ് അല്‍ അറബോ വെച്ചാലും ഞാന്‍, എന്റെ ഒരേ ഒരു ഭാര്യ കവിത, മക്കള്‍ റിഷിക, അവന്തിക എന്നിവര്‍ എത്തും (ഓന്തിന്റെ സ്വഭാവമുള്ള അവള്‍ അവസാനനിമിഷത്തില്‍ കാലുമാറിയാല്‍? ഓ അങ്ങനെയൊന്നും ഉണ്ടാവില്ലാന്നെ, എല്ലാം ഒരു വിശ്വാസത്തിന്റെ പുറത്തല്ലെ.).

    കുടുംബം, ബൂലോകമീറ്റിന് വരണമെങ്കില്‍, ഒന്നാം തിയതിമുതല്‍ എഴാം തിയതി വരെ ഞാന്‍ മാലയിടാതെ തന്നെ അയപ്പനാകണം, വൃതം എടുക്കണം എന്നൊന്നും അവള്‍ പറയില്ലായിരിക്കുമല്ലെ?

    എന്തു ചെയ്യാം, സങ്കു പറഞ്ഞതുപോലെ, ബി പിയും, ബി ജെ പിയും, ഒക്കെയായി റേഡിയോ വാങ്ങിയവന്‍ ഞാന്‍.

    മെനു, എന്തായാലും, നോണ്‍ വെജ് രണ്ടു മതി.

    പൈസയെത്രയായാലും, ഭക്ഷണം നന്നായാല്‍ മതി.

    മീറ്റെത്ര നേരമായാലും, ആസ്വാദ്യകരമായിരുന്നാല്‍ മതി

    ആളുകളെത്ര ഉണ്ടായാലും, ഇരിക്കാന്‍ സ്ഥലമുണ്ടായാല്‍ മതി

    പരിപാടി എന്തവതരിപ്പിച്ചാലും, ബോറാവാതിരുന്നാല്‍ മതി

    വണിയെത്ര ഓടിച്ചു വന്നാലും, പെഗ്ഗടിക്കാണ്ടിരുന്നാല്‍ മതി, അഥവാ പെഗ്ഗടിച്ചു വന്നാലും അലമ്പുണ്ടാക്കാതിരുന്നാല്‍ മതി

    ഇത്രയുമേ എനിക്കു പറയുവാനുള്ളൂ.....പിന്നെ സമയം അത് എല്ലാവര്‍ക്കും അഭികാമ്യമായ രീതിയില്‍ വേണം തിരഞെടുക്കാന്‍.

    കാരണം, അബുദാബി, ഫുജൈറ, റാസല്‍ഖൈമ, ഉമ്മംങ്കുഴി തുടങ്ങി മലയോരഗ്രാമത്തില്‍ നിന്നും വരുന്ന ആളുകള്‍ക്ക് തിരിച്ചു കൂടണയേണ്ടതല്ലെ.

    ReplyDelete
  76. അപ്പൊ പറഞ്ഞ പോലെ മെനു നമ്പര്‍ രണ്ട് തന്നെ ഉറപ്പിക്കാം ല്ല്യെ?? കലേഷെ.. നിന്റെ പ്രയത്ന‌ങ്ങള്‍ അഭിനന്ദനാര്‍ഹം തന്നെ. ദേവേട്ട.. കലാപരിപാടികളൊന്നും തന്നെ നിശ്‌ചയിച്ചില്ല്യ..!!

    ReplyDelete
  77. ദില്‍‌ബാസുരനെയും കുടുംബത്തില്‍ പിറന്നവനാണേല്‍ അസുരകുടുംബത്തെയും ( അതായത് ഫാമിലി ഇമറാ‍ത്തിലൂണ്ടേല്‍ എന്നര്‍ത്ഥം) സാദരം ക്ഷണീക്കുന്നു.
    050-3095694 - എന്നെ (കലേഷ്) വിളി...

    ക്യാറ്ററിംഗ് കമ്പനി 2 ഓപ്ഷനുകള്‍ കൂടെ അവര്‍ തന്നു:

    30 ദിറഹംസ് :
    ഒരു സ്റ്റാര്‍ട്ടര്‍
    3 നോണ്‍ വെജ് ഐറ്റംസ്
    2 വെജ് ഐറ്റംസ്
    1 പ്ലെയിന്‍ റൈസ് (അതായത് സ്റ്റീംഡ് റൈസ്)
    1 ഫ്ലേവേര്‍ഡ് റൈസ് (വെജി പുലാവോ, വെജി ബ്രിയാനിയോ, ഫ്രൈഡ് റൈസോ, ലെമണ്‍ റൈസോ)
    2 ബ്രഡ്സ് (അപ്പം/പത്തിരി/ചപ്പാത്തി/ഇടിയപ്പം)
    1 ഡിസ്സേര്‍ട്ട് (പാ‍യസം)

    40 ദിറഹംസ് :
    2 സ്റ്റാര്‍ട്ടര്‍
    3 നോണ്‍ വെജ് ഐറ്റംസ്
    3 വെജ് ഐറ്റംസ്
    1 പ്ലെയിന്‍ റൈസ് (അതായത് സ്റ്റീംഡ് റൈസ്)
    1 ഫ്ലേവേര്‍ഡ് റൈസ് (വെജി പുലാവോ, വെജി ബ്രിയാനിയോ, ഫ്രൈഡ് റൈസോ, ലെമണ്‍ റൈസോ)
    2 ബ്രഡ്സ് (അപ്പം/പത്തിരി/ചപ്പാത്തി/ഇടിയപ്പം)
    2 ഡിസ്സേര്‍ട്ട് (പാ‍യസം)

    ഇതും നെഗോഷ്യബിള്‍ ആണ്. ഇത്ര ആഡംബരത്തിന്‍ പോണോ? എത്ര ദിറഹംസിന് ഉറപ്പിക്കാമെന്ന് തീരുമാനിച്ചാല്‍ കാര്യങ്ങള്‍ ഒന്നുടെ എളുപ്പമായി...
    മെനു ഐറ്റംസും തന്നിട്ടുണ്ട്.

    കുറുമഗുരോ, കമന്റ് കലക്കി!

    (ഹൊ! മുടിഞ്ഞ തിരക്കാ ഇവിടെ)

    ReplyDelete
  78. ദില്‍ബാസുരനെയും വിളിച്ചു.(ദിലീപ് - ഷാര്‍ജ്ജ ഫ്രീസോണില്‍ ജോലി ചെയ്യുന്നു).
    തിരക്കുകാരണം എന്തൊക്കേയോ പുള്ളിയോട് പറഞ്ഞു. ദിലീപേ സോറി , ഓഫീസില്‍ നല്ല തിരക്കാ... വിശദമായി സംസാരിക്കാം.
    നദീറേ, ദിലീപിനെ ഒന്ന് വിളി - 050-8972301

    ReplyDelete
  79. പിന്നെ വിട്ടുപോയി - ദിലീപേ, വിശദമായി പിന്നെ സംസാരിക്കാം.

    ReplyDelete
  80. കലേഷ് ചേട്ടാ,
    തെരക്കൊക്കെ കഴിഞ്ഞിട്ട് മെല്ലെ സംസാരിക്കാമല്ലോ. രണ്ട് പേരുടെ കൈയ്യിലും നമ്പറുമുണ്ട്. പിന്നെന്താ പ്രശ്നം?

    ReplyDelete
  81. ഒരുക്കങ്ങളെല്ലാം തകൃതിയായി നടക്കുന്നുണ്ടല്ലൊ ഇവിടേയും. :) എല്ലാ വിധ ആശംസകളും, ഒരിയ്ക്കല്‍ എല്ലാവരെയും കാണാം എനിക്കും അല്ലേ?

    ReplyDelete
  82. കലേഷേ റ്റാക്സിക്കാരനു പറഞ്ഞുകൊടുത്താല്‍ മനസ്സിലാവുന്ന സ്ഥലമാവണേ (മീറ്റര്‍ റ്റാക്സിയാണേ, ലവന്മാര്‍ ചുറ്റിക്കും) ക്രിക്കറ്റ് സ്റ്റേഡിയം എവിടെയെന്നു ചോദിച്ചാല്‍ നാഷണല്‍ പെയിന്റ്സിന്റെ അടുത്തല്ലേ എന്നാണു് എന്റെ ചോദ്യം. ദില്‍ബാസുരന്‍ ഷാര്‍ജക്കാരനാണോ, കൊള്ളാമല്ലോ!

    ReplyDelete
  83. പെരിങ്ങോടന്‍ സാറേ,
    ഞാന്‍ ഷാര്‍ജക്കാരന്‍ തന്നെ. തിരുത്ത്. ഞാന്‍ കോട്ടക്കല്‍കാരന്‍. ഇപ്പോള്‍ വിഹാരരംഗം ഷാര്‍ജ. താങ്കളെ നേരിട്ട് കാണുമ്പോള്‍ വിശദമായി പരിചയപ്പെടുന്നതാണ്.

    ReplyDelete
  84. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയം നമുക്കുവേണ്ടിയാണെന്നു തോന്നുന്നു, രണ്ടു ദിവസം മുമ്പേ ആരോ മാര്‍ക്ക്/എഡിറ്റ് ചെയ്ത് റെഡിയാക്കി വച്ചിട്ടുണ്ട്. അവരവരുടെ റൂട്ടുകള്‍ കണ്ടുപിടിച്ചോളൂ. പെരിങ്ങോടര്‍ക്ക് ഒന്ന് ഈവനിംഗ് വഴക്കിനിറങ്ങാനുള്ള ദൂരമേയുള്ളൂന്നു തോന്നുന്നു ;)

    സമയത്തെപ്പറ്റിയൊന്നും പറഞ്ഞുകേട്ടില്ലാ...

    ReplyDelete
  85. അനിലേട്ടാ, സമയം ഉച്ചയ്ക്ക് ശേഷമാക്കുന്നതല്ലേ നല്ലത്? 4-5 മണിയോടു കൂടി തുടങ്ങി 7-8 മണിയോടെ അവസാനിപ്പിക്കുന്നതല്ലേ നല്ലത്?

    കെവി+സിജി, സ്വാര്‍ത്ഥന്‍, സ്വപ്ന ചേച്ചീ, മറ്റ് ജി.സി.സി ബ്ലോഗരേ, വിസ ഓണ്‍ അറൈവല്‍ അല്ലേ എല്ലാവര്‍ക്കും? വരാന്‍ കഴിയുമെങ്കില്‍ ദയവായി വന്നുകൂടേ? ഇവിടെ നിങ്ങള്‍ക്ക് ഞങ്ങളാല്‍ കഴിയുന്ന എന്ത് സപ്പോര്‍ട്ടും ചെയ്യാം!

    ദയവായി പങ്കെടുക്കൂ...

    ReplyDelete
  86. ആരും ഒന്നും മിണ്ടണ്ട!
    മിണ്ടാതിരുന്നോ...
    ഒന്നും തീരുമാനിക്കണ്ട.
    എന്നിട്ട് നടന്നില്ലെന്നും പറഞ്ഞ് എന്റെ തോളേല്‍ കയറാന്‍ വാ‍....

    ഞാന്‍ പിണങ്ങുമേ...

    ReplyDelete
  87. ഞാന്‍ മുണ്ടി കലേഷേ. ഇനി കലേഷ് മുണ്ട്. :)

    ആള്‍ക്കാരൊക്കെ ഈ വ്യാഴം നൈറ്റ് ഫിവര്‍ ആഘോഷിക്കാന്‍ തയാറാവുകയാവും. ശനിമുതല്‍ അനക്കം വയ്ക്കുമായിരിക്കും, പെണങ്ങല്ലേ...

    ReplyDelete
  88. ഭാരത് മാതാ കീ ജയ്!!

    കലേഷ് അണ്ണാ..ഞാന്‍ മിണ്ടീട്ടോ....

    ReplyDelete
  89. അസുരാ....
    അപ്പോ ങള്‌ ഷാര്‍ജ്ജക്കാരനാ? തെയ്യ്‌ ദാ പ്പോ നന്നായേ....
    കലേഷ്‌ ഭായ്‌
    ഈ പോസ്റ്റ്‌ പിന്തുടരാന്‍ മറന്നുപോയി. മീറ്റിന്‌ എല്ലാ ഭാവുകങ്ങളും....
    ആരും മുണ്ടണില്ല്യ എന്ന് വച്ച്‌ പിണങ്ങാതെ കലേഷേ...
    കലേഷ്‌ ഒരു ബിപ്പിക്കാരനായല്ലേ വരുക?


    അപ്പോ അവിടെ വച്ച്‌ കാണാം.

    ReplyDelete