Monday, June 26, 2006

ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ്‌ മീറ്റ്‌, ഒരവലോകനം.

നമസ്കാരം,

ബൂലോകവാര്‍ത്തകള്‍ വായിക്കുന്നത്‌ ബ്ലോഗുകുമാരന്‍.


പ്രധാനവാര്‍ത്തകള്‍...


ബാംഗ്ലൂര്‍ ബൂലോകമീറ്റ്‌ ശ്രീജിത്തിന്റെ മേല്‍നോട്ടത്തില്‍ വിജയകരമായി സമാപിച്ചു. ശ്രീജിത്ത്‌, കുഞ്ഞന്‍, വര്‍ണ്ണമേഘങ്ങള്‍, അജിത്ത്‌, മഴനൂലുകള്‍, കല്ല്യാണി, കുട്ടപ്പായി തുടങ്ങിയവര്‍ സംബന്ധിച്ച മീറ്റിലൂടെ, പുതു സൌഹ്രുദങ്ങള്‍ക്ക്‌ മൊട്ടിടുകയും, ബൂലോകത്തേയും, ഭൂലോകത്തേയും കുറിച്ച്‌ അനവധി ചര്‍ച്ചകള്‍ക്കു വഴിതെളിയ്ക്കുകയും ചെയ്തതായാണ്‌ അറിയാന്‍ കഴിഞ്ഞത്‌. കൂടിക്കാഴ്ച്ചകള്‍ ഇനിയും തുടരാമെന്ന പ്രതീക്ഷകളോടെ, ഉദ്ദേശം പത്തര മണിയോടെ ചടങ്ങുകള്‍ക്കു തിരശ്ശീലവീണു.


വാര്‍ത്തകള്‍ വിശദമായി...

ഫോറം മാളില്‍ ശനിയാഴ്ച നടന്ന ബാംഗ്ലൂര്‍ ഘടകം ബൂലോകമീറ്റില്‍ അഭൂതപൂര്‍വമായ തിരക്കാണനുഭവപ്പെട്ടത്‌. കല്യാണി സൃഷ്ടിച്ച പ്രഭാവലയം മൂലം ബൂലോകികളുടെ ഇരിപ്പിടത്തിലും ചുറ്റിലും അല്‍പം തിരക്കനുഭവപ്പെട്ടതൊഴിച്ചാല്‍ സമ്മേളനം തികച്ചും ശാന്തിപരവും സമാധാനപൂര്‍ണ്ണവും ആയിരുന്നു.


സംഭവസ്ഥലത്ത്‌ വളരെ നേരത്തെ എത്തിച്ചേര്‍ന്ന മുഖ്യസംഘാടകന്‍ മണ്ടൂസ്‌ വഴിവിട്ട സ്ത്രീജനങ്ങള്‍ക്കു ക്ഷമിക്കണം, വഴിതെറ്റിയ ബൂലോകര്‍ക്കു നേര്‍വഴിയരുളി ഒരു നേര്‍വരയിലെത്തിച്ചു. മാളിന്റെയകത്തു മക്‍ഡോണള്‍ഡ്‌സിന്റെ മുന്നില്‍ തുടങ്ങിയ ബൂലോകചര്‍ച്ച, സാമ്പത്തിക അവലോകനങ്ങള്‍ക്ക് ശേഷം വെളിയിലേക്കും അടുത്തുള്ള തോമാസ്സുചേട്ടന്റെ ചായക്കടയിലേക്കും ചുവട്മാറ്റപ്പെട്ടു.

ഒരു സ്റ്റീല്‍ഗ്ലാസ്‌ നിറച്ച ചായയുടെ പുറത്തു തുടങ്ങിയ ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍, സൂവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനുള്ള പ്രമേയം അവതരിക്കപ്പെട്ടു. വിശാലന്റെ സര്‍ഗ്ഗക്ഷമതയേയും അരവിന്ദന്റെ ശുദ്ധനര്‍മ്മത്തേയും രണ്ടാമതു പറഞ്ഞ കക്ഷിയുടെ സാഹിത്യത്തിലുണ്ടായ പ്രകടമായ മാറ്റത്തേയും കുഞ്ഞന്‍ വിലയിരുത്തി. പാപ്പാനേയും ദേവരാഗത്തേയും കുറിച്ച്‌ വാചാലനായ മഴനൂലുകള്‍ അവരുടെ ചിലവരികള്‍ ഉദ്ധരിച്ച്‌ പൊട്ടിച്ചിരിയുടെ അലകളുണര്‍ത്തി. എല്ലാവരേയും അമ്പരപ്പിച്ച ശ്രീജിത്തിന്റെ സീരിയസ്സ്‌ മുഖത്തിനു നേരെ കുഞ്ഞന്റെ ക്യാമറ പലതവണ കണ്‍തുറന്നു. കാമറ കണ്ടപ്പോള്‍ തള്ളപക്ഷി തീറ്റ കൊടുക്കുമ്പോള്‍ കുട്ടിക്കിളികള്‍ വായതുറക്കുന്നപോലെ അദ്ദേഹം വാ പൊളിച്ചു.

പരിചയപ്പെടലുകളും തമാശകളുമായി കൂടിക്കാഴ്ച്ച പുരോഗമിയ്ക്കവേ, നെടുമങ്ങാടിന്റെ പ്രിയപുത്രന്‍ കുമാര്‍ ഫോണിലൂടെ മീറ്റിന്റെ അതിഥിയായി. എല്ലാവരോടും അല്‍പനേരം സംസാരിച്ച്‌ "എന്തരേണ് വിശേഷങ്ങള്‍ ചെല്ലാ, തള്ളേ ഈ മീറ്റ് നടക്കുമെന്ന് അമ്മേണെ ഞാന്‍ വിചാരിച്ചില്ല് പയലേ" എന്നൊക്കെ പറഞ്ഞ് അദ്ദേഹം തന്റെ ആശംസകള്‍ അറിയിച്ച്‌ പിന്‍വാങ്ങി. ഉടനേതന്നെ അചിന്ത്യയും ഫോണ്‍ വിളിച്ച്, തന്നെ അസാനിദ്ധ്യം എന്തെങ്കിലും തരത്തില്‍ അനുഭവപ്പെടുന്നോ എന്ന് ചോദിച്ചറിഞ്ഞു.

സംഘാടകരെക്കൂടാതെ സംഗമസ്ഥാനതെത്തിയ അജിത്തും, കല്യാണിയുടെ അര്‍ദ്ധപ്രാണന്‍ പ്രകാശും തങ്ങളുടെ വ്യക്തിപ്രഭാവം കൊണ്ടു സമ്മേളനം ധന്യമാക്കി. അല്‍പനേരം ഇന്ത്യാ റ്റുഡേ ലേഖനത്തെപ്പറ്റിയുള്ള കല്യാണിയുടെ വിവരണങ്ങളും ചൂടുപിടിച്ച സംവാദങ്ങള്‍ക്കുമിടയില്‍ കുട്ടപ്പായിയുടെ ഫോണില്‍ സംസാരിച്ചുകൊണ്ടുള്ള തനി അച്ചായന്‍ സ്റ്റൈലിലുള്ള നടപ്പുകണ്ട്‌(ഒരു കാല്‍ പൊന്നാനിയിലും മറു കാല്‍ പാപ്പനംകോട്ടും പ്രതിഷ്ഠിച്ച്‌), ഹോട്ടല്‍ നടത്തിപ്പുകാരന്‍ വരെ ചിരിച്ചു എന്നത്‌ അദ്ദേഹം അറിഞ്ഞിട്ടില്ല, ഇതുവരെ!

ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് കൂടായ്മ ഒരു അസ്സോസിയേഷന്‍ ആയി രൂപികരിക്കാനുള്ള നിര്‍ദ്ദേശവും ഹര്‍ഷാരവങ്ങളോടുകൂടി സ്വീകരിക്കപ്പെട്ടു. അപ്പോള്‍ അവിടെ ഉണ്ടായിരുന്ന ഏഴ് പേര്‍ക്കും ഓരോ സ്ഥാനം എന്തായാലും കിട്ടും എന്നതിനാല്‍ എല്ലാവരും ആവേശത്തോടെ തുടങ്ങിയ സീറ്റ് വിഭജന ചര്‍ച്ച, ട്രെഷറല്‍ എന്ന ഒറ്റ പോസ്റ്റിന്റെ പേരില്‍ ഉണ്ടായ കടിപിടിയെത്തുടര്‍ന്ന് ഒരു തീരുമാനമാകാതെ പിരിഞ്ഞു.

ആറ് മണിയുടെ മുംബൈ ഫ്ലൈറ്റ് പറക്കുന്നത് കണ്ടതോടെ, മഴനൂല്‍, ബാര്‍മുതലാളിയുടെ സിഗ്നല്‍ ആണതെന്നപോലെ "എന്നെ വിളിക്കുന്നു, നമുക്ക് പോകാം" എന്ന് പറഞ്ഞ് തുടങ്ങി. അന്നേരം കൊണ്ട് സംസാരത്തിന്റെ വേഗത വീണ്ടെടുത്ത ശ്രീജിത്തും, കുഞ്ഞനും മഴനൂലിന്റെ ഭാഷ്യം ശ്രദ്ധിക്കാതെ സംസാരം നിര്‍വിഗ്നം തുടരുന്നതിനിടയില്‍ ബാര്‍ മുതലാളിയുടെ രണ്ടാമത്തേയും മൂന്നാമത്തേയും റിമൈന്ററുകള്‍ മറ്റു ഫ്ലൈറ്റുകളുടെ രൂപത്തില്‍ വന്നു. മഴനൂല്‍ അസ്വസ്തനായി തുടരുന്നതിനിടെ ബാര്‍മുതളാളി ഒരു ഭീഷണി എന്ന കണക്കെ ഫൈറ്റര്‍ പ്ലെയില്‍ അയച്ചതോടുകൂടി പിടിവിട്ട മഴനൂല്‍ "ഇതിന്നത്തെ ലാസ്റ്റ് ഫ്ലൈറ്റ് ആണ്, ഞാന്‍‍ പോണു " എന്ന് പറഞ്ഞ് തുടങ്ങി.


മഴനൂലിന്റെ ആക്രാന്തത്തെ മാനിച്ചുകൊണ്ട് ചായക്കടയ്ക്കു വെളിയില്‍ കുഞ്ഞനും കല്യാണിയും പ്രകാശും വീണ്ടും കാണാമെന്നു പറഞ്ഞു പിരിഞ്ഞു. ചഷകങ്ങള്‍ നിറക്കാന്‍ ഒരു കമ്പനിക്കുള്ള മഴനൂലുകളുടെ ക്ഷണത്തെ ഐകകണ്ഠമായാണ്‌ എല്ലാവരും എതിരേറ്റത്‌ . മഴപെയ്തുനനഞ്ഞ വഴികളില്‍ തണല്‍മരങ്ങളുടെ ഛായയില്‍ നടക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്ന അദ്ദേഹം ഒരു തികഞ്ഞ മതസൌഹാര്‍ദ്ദവാദിയാണെന്നുള്ളതു (ചോദ്യങ്ങള്‍ അദ്ദേഹത്തോടു നേരിട്ടാവാം) ബൂലോകത്തിനു അഭിമാനിക്കാവുന്നതാണ്‌.

ചഷകങ്ങള്‍ നിറഞ്ഞപ്പോള്‍ കേരളരാഷ്ട്രീയത്തിലെ മൂല്യച്യുതികളേയും ജുഡീഷ്യറിയുടെ കഴിവുകേടിനെയും കുറിച്ചു വാചാലനായ വര്‍ണ്ണമേഘം, കേരളസംസ്ഥാനത്തില്‍ പടര്‍ന്നു കിടക്കുന്ന ചൊവ്വാദോഷം എന്ന മഹാമാരിയെക്കുറിച്ചു വര്‍ണ്ണിച്ചപ്പോള്‍ ശ്രീജിത്തിന്റെ പ്രസന്നമായ മുഖത്തു എന്തോ ഓര്‍ത്തിട്ടെന്നവണ്ണം ഒരു ശോകഛായ പടര്‍ന്നു.
ചഷകങ്ങള്‍ നിറയുകയും ഒഴിയുകയും ചെയ്യുന്നതോടൊപ്പം അജിത്ത്‌ മലയാളഭാഷയ്ക്കു പുതിയപുതിയ വാക്കുകള്‍ സംഭാവന ചെയ്യുകയായിരുന്നു. സുഹൃത്തു പുതുതായ്‌ വാങ്ങിയ ആള്‍ട്ടോ (കാര്‍) യെക്കുറിച്ചു കുട്ടപ്പായി സംസാരിച്ചപ്പോള്‍, ഓട്ടോ ഓടിയ്ക്കുന്ന software engineer- ഓ എന്നുവരെ അദ്ദേഹം അത്ഭുതപ്പെട്ടു!!!

പിന്നീട്‌, 20000 രൂപയുടെ ലോണിന്‌, 25000 രൂപാ പ്രോസ്സസ്സിംഗ്‌ ഫീ എന്ന അജിത്തിന്റെ അശരീരി കേട്ട്‌ 'എന്ത്‌?' എന്നെല്ലാവരും പുരികം ചുളിച്ചപ്പോള്‍ അത്‌ 20000,15000,10000 എന്ന കണക്കില്‍ കുറഞ്ഞ്‌ വന്ന്‌ അവസാനം 5000 ത്തില്‍ ഉറപ്പിക്കുകയും ചെയ്തു.അതെ തുടര്‍ന്ന്‌ ക്വോട്ട്‌ ഓഫ്‌ ദി മീറ്റ്‌ ആയി അജിത്തിന്റെ വാമൊഴികളെ തിരഞ്ഞെടുക്കുക്കയും, 'ചളിവീര കുമാരന്‍' എന്ന പട്ടം അദ്ദേഹം സവിനയം ഏറ്റു വാങ്ങുകയും ചെയ്തു.
എല്ലാം കേട്ടു രസിച്ച്‌, എന്നാല്‍ ശ്രദ്ധപൂര്‍ണ്ണമായും മദ്യത്തില്‍ത്തന്നെയൂന്നി മഴനൂലുകള്‍ സിഗരറ്റുകള്‍ ഒന്നൊന്നായി പുകച്ചുതള്ളി. എങ്കിലും ആ സായഹ്നത്തിന്റെ ജാലസ്മികത മൂലം ഉണ്ടായ ജഞ്ജിലിപ്പ് അദ്ദേഹം ജഡികാസ്മകമായി വദ്രമസ്മകരിക്കുന്നുണ്ടായിരുന്നു.

വാചാലമായ അന്തരീക്ഷം ബില്ലിന്റെ വരവോടെ ശ്മശാനതുല്യമായി. ബാംഗ്ലൂരില്‍ നടക്കുന്ന അടുത്ത കേരളവാരത്തില്‍ പണം വാങ്ങാതെ വില്ലടിച്ചാമ്പാട്ട്‌ അവതരിപ്പിക്കാമെന്ന ശ്രിജിത്തിന്റെ ഉറപ്പിന്മേല്‍ ഞങ്ങളെ പിരിയാന്‍ ഹോട്ടല്‍ അധികാരികള്‍ അനുവദിച്ചു. കണ്ണില്‍ നിറഞ്ഞ ബാഷ്പകണങ്ങള്‍ തെല്ലുവിഷമത്തോടെ മറച്ചു ഏവരും യാത്രാമൊഴി ചൊല്ലി. നല്ലൊരു സായന്തനം ചിലവഴിച്ച ചാരിതാര്‍ഥ്യത്തോടെ, ആ ഓര്‍മ്മകള്‍ അയവിറക്കി സ്വന്തം കൂടുകള്‍ തേടിപ്പറന്നു.

വാര്‍ത്തകള്‍ അവസാനിക്കുന്നില്ല,
പുതിയ വാര്‍ത്തകളുമായി വീണ്ടും സന്ധിക്കും വരൈ വണൈക്കം..

അംഗബലം കൊണ്ടും ആവേശം കൊണ്ടും അനശ്വരമായ മീറ്റിന്റെ ഏരിയല്‍ വ്യൂ പിടിയ്ക്കാന്‍ കറങ്ങിത്തിരിഞ്ഞ ബി.ബി.സി ഫ്ലൈറ്റിന്‌ നാമമാത്രമായ്‌ കിട്ടിയ പടത്തിന്റെ ലിങ്ക്‌ ഇവിടെ

63 comments:

  1. ഹ്മ്മ് എനിക്ക്‌ അസൂയാ വരുന്നുണ്ടോ? ഉണ്ടോ. ഇല്ലേ. ഉണ്ടില്ലേ... ആ.

    യൂയേയീക്കരും ഒടനേ കൂടുന്നുണ്ട്‌. നോക്കിക്കോ ഇതിലും ആളെ കൂട്ടും ഞങ്ങള്‍ (ഇല്ലെങ്കില്‍ കാശു മുടക്കി ലോറിയില്‍ ലോഡിങ്ങുകാരെ ഇറക്കും).

    ReplyDelete
  2. നന്നായി! എല്ലാ‍വര്‍ക്കും മാതൃകയായി!
    നിങ്ങളെല്ലാരും ഇനിയും തീര്‍ച്ഛയായും കൂടണം!
    ഞങ്ങള്‍ ഇമാറാത്തുകാരും ഉടനെ കൂടുമല്ലോ!!!
    ദേവേട്ടാ, ഇപ്പഴെടുത്ത ലിസ്റ്റ് പ്രകാരം 10-35 പേര് എന്തായാലും ഉണ്ട്! (ആളെ ഇറക്കാനൊന്നും നിക്കണ്ടന്നേ!)

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. നേരിട്ട് ലൈവായി അറിഞ്ഞ്/പരിചയപ്പെട്ടതിലും കൂടുതലായി ഇപ്പോള്‍ ചിത്രവും കണ്ടു. ആരോ കയറില്‍ തൂങ്ങി എടുത്ത ഏരിയല്‍ ഷോട്ടില്‍ നിന്നും ഒരു സത്യം ഞാന്‍ വായിച്ചെടുത്തു ശ്രീജിത്തെ, അവിടെ താന്‍ ആയിരുന്നു അല്ലേ പ്രധാന വാചകന്‍? :)
    മറ്റുള്ളവരെ വായതുറക്കാന്‍ സമ്മതിച്ചില്ലെ?

    എന്തായാലും നന്നായി. സന്തോഷം.

    ReplyDelete
  5. പ്രിയ ബ്ലാംഗൂര് ബ്ലോഗ്ഗേര്‍സേ..
    ബ്ലോഗുലകത്തിനാകെ മാതൃകയായ മീറ്റിംഗില്‍ നിങ്ങള്‍ പ്രാര്‍ത്ഥനാഗാനം ആലപിച്ചതിന്റെ ഒരു സൂചനയുമില്ല. അത് നമ്മള്‍ മലയാളികള്‍ക്ക് ചേര്‍ന്നതായില്ല.
    പിന്നെ നടന്ന ചര്‍ച്ചയുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷ നല്‍കുന്നു. അരവിന്ദന്റെ കാലുമാറ്റം (ഒന്നും രണ്ടും കഥകള്‍?) നിങ്ങളും ശ്രദ്ധിക്കുന്നു. ഗള്‍ഫ് മീറ്റിലെ ഒരു അജണ്ടയാണത്(കുറുമാനെയും പരിഗണിക്കേണ്ടിയിരുന്നു)..
    ശ്രീജിത്തരത്തിന്റെ മ്ലാനത ഇനിയും മാറിയിട്ടില്ല(ചൊവ്വാ ദോശത്തിന്റെയാവും)എന്നറിയുന്നതില്‍ ദു:ഖമുണ്ട്. ന്നാലും അത് ..(ഓര്‍ക്കുമ്പോള്‍ ഓക്കാനം വരുന്നു..ശ്രീജിത്തേ നിനക്കാ ഗതി വന്നല്ലോ :(
    മലയാളബ്ലോഗ്ഗേര്‍സിന് ആകമാനം അഭിമാനമാകാന്‍ പോകുന്ന മഴനൂലിന്റെ കയ്യിലിരുപ്പിന് എല്ലാവിധ ആശംസകളും നേരുന്നു.(വര്‍ണ്ണ മേഘമേ നീ ടെമ്പ്ലേറ്റിന്റെ കളറും മാറ്റി ഇരുന്നോ പയലുകള്‍ ഒക്കെ കസറുന്നു.)
    കുട്ടപ്പായീ, ദുര്‍ഗന്ധം മണക്കുന്ന നിന്റെ താമസസ്ഥലത്തേക്ക് ഇനി ആള്‍ട്ടോയോ (തക്കാളിപെട്ടിക്ക് ഗോദ്രേജിന്റെ പൂട്ടോ?).ഇനിയിപ്പോ ജാനകിറാമിന് സൌകര്യമായി..

    ബ്ലോഗ് മീറ്റിന്റെ അവലോകനം വായിച്ചിട്ട് എന്റെ ജാലസ്മികത മൂലം ഉണ്ടായ ജഞ്ജിലിപ്പ് നില്‍ക്കുന്നില്ല. പക്ഷേ കിതയ്കുന്നു. എല്ലാ ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനും ഹൃദയം നിറഞ്ഞ നന്ദി. തുടര്‍ന്നും കണ്ട്മുട്ടൂ.(കേട്ടിടത്തോളം വല്യ ചെലവൊന്നും വന്നിട്ടില്ലല്ലോ)
    സസ്നേഹം
    ഇബ്രു

    ReplyDelete
  6. എന്നെ പിടികിട്ടാപ്പുള്ളി ആയി പ്രഖ്യാപിച്ച് കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുത്തുന്നതില്‍ എന്റെ അമര്‍ഷം രേഖപ്പെടുത്തുന്നു. വരണം എന്ന് തീരുമാനിച്ചതായിരുന്നു ബാംഗ്‌ളൂര്‍ക്ക്. ചേട്ടന് തീരെ വയ്യാഞ്ഞിട്ടാ വരാഞ്ഞത് :( ഒറ്റയ്ക്ക് വരാന്‍ ശീലമില്ല.

    ഇനി എല്ലാവരും July 8ന് കൊച്ചിയില്‍ വരുമെന്ന് കരുതുന്നു. അല്ലെങ്കില്‍ അടുത്തമാസം ഞങ്ങള്‍ ബാംഗ്ലൂര്‍ക്ക് വരും :)

    ReplyDelete
  7. കലക്കിയെടാ മക്കളെ.. കലക്കി.. കലക്കന്‍ മീറ്റിംഗ്.. കലക്കന്‍ റിപ്പോര്‍ട്ട്.. കിടിലന്‍.. കലേഷ് ബായ്.. യു.എ.ഇ മീ‍റ്റിംഗ് ഇതിനേക്കാള്‍ ഗംഭീരമായിരിക്കണം.

    ReplyDelete
  8. അല്ല.അ... ഒരു ഫോട്ടോ മാത്രമേ ഉള്ളുവോ?

    ReplyDelete
  9. ബാംഗളൂര്‍ മീറ്റില്‍ അത്യന്തം ആകര്‍ഷണീയവും അനുചിതവുമായ പരീക്ഷണാത്മകവുമായ (ഫോട്ടം!) പല കാര്യങ്ങളും നടന്നെന്നതറിഞ്ഞു അഞ്ചുമിനിറ്റ് രോമാഞ്ചം കൊണ്ടിട്ടെഴുതുന്നതെന്തെന്നാല്‍...
    കലക്കീ. മക്ഡോണാള്‍ഡില്‍ ചിന്തതുടങ്ങി സ്റ്റീല്‍‌ഗിലാസില്‍ കടന്ന് ചഴകത്തിലൊതുങ്ങിയ മീറ്റും വാര്‍ത്തയും ഇഷ്ടപ്പെട്ടു. [ഇത് സത്യത്തില്‍ നടന്നതുതന്നെയെന്നും വര്‍ണ്ണമേഘവിസ്മയമാജിക്കല്ല ഈ പോസ്റ്റെന്നും ഉള്ള ഉറപ്പില്‍ ;) ]

    ഈ മീറ്റിന്റെ കൊട്ടിക്കലാശത്തിന്റെ ആവേശം ഉള്‍ക്കൊണ്ട് യൂയേയി മീറ്റ് ഫുജൈറയില്‍ വച്ച് നടത്താനും മീറ്റിന്റെ കൊട്ടിക്കലാശത്തിനുശേഷം നടന്നോ ടാസ്ക്കിയിലോ വീട്ടിപ്പോവാനുള്ള സാഹചര്യം ഉണ്ടാക്കണമെന്നും ഒരു പൂതി.

    ReplyDelete
  10. കൊള്ളാം മക്കളേ... കലക്കി. 31 ന് റഷ്യന്‍ ബ്ലോഗ്ഗേര്‍സ് മീറ്റ് ഉണ്ട്....അത് കെങ്കേമമാവുമെന്ന ബി ബി സി റിപ്പോര്‍ട്ട് അരോ മുക്ക്കിയിരിക്കൂന്നു.പരിപാടി സ്പോണ്‍സര്‍ ചെയ്യുന്നത് ഒനിഡ യാണ് ( അസൂയ നന്നല്ല, സ്വന്തമാക്കി അഭിമാനിക്കൂ)

    ReplyDelete
  11. അഭിനന്ദനങ്ങള്‍..!!!

    എഴുത്ത് മനോഹരം. ഫോട്ടോ, അതുപിന്നെ എടുത്തു പറയേണ്ട ആവശ്യമില്ലല്ലോ.
    ഓരോരുത്തരെ തിരിച്ചറിയാന്‍ ഒരു ഗോമ്പറ്റീഷന്‍ നടത്തിയാലോ?

    ReplyDelete
  12. ശ്രീജിത്തിനെ എനിക്ക് മനസ്സിലായി.

    കല്യാണിയേയും ;)

    ReplyDelete
  13. എന്നാലും സു, വാങ്ങിച്ചു വെച്ച പൂ മൊത്തം വേസ്റ്റ്‌ ആയി. പൂ വാങ്ങാന്‍ പറഞ്ഞ എന്നെ തിരിച്ചറിഞ്ഞും ഇല്ല... ഞീ ഞീ ഞീ...

    ReplyDelete
  14. ഒരു ഒറ്റ പ്രക്ഷേപനം കൊണ്ട് വായനക്കാരുടെ മനസ്സ് പിടിച്കെടുത്ത് വാറ്ത്ത വായനാക്കരനു
    അഭിനന്ദനങ്ങള്‍..

    പിന്നെ ഈ ഫൊട്ടം പിടിച്ചതു.. ശ്രീജിത്താണല്ലെ..?

    തെങ്ങിന്‍ പൂക്കുലാദി കണ്ട നിങ്ങള്‍ക്കു എങ്ങനെ ശ്രീജിയെ ക്യമറ ഏല്‍പ്പിക്കാന്‍ തോന്നി...

    ReplyDelete
  15. മുല്ലപ്പൂ, ആ ഫോട്ടോ എടുത്തത് കല്യാണിയുടെ നല്ലപാതിയാ. ശ്രീജിത്ത് ആ മൂലയ്ക്കുണ്ട്.

    പിന്നെ ശ്രീജിത്തിനെ കണ്ടത് എനിക്കൊരു ഞെട്ടലായിരുന്നു. ഇവന്‍ എങ്ങനെ ഇത്രയും മണ്ടത്തരങ്ങള്‍ ഒപ്പിക്കുന്നുവെന്നു ചോദിക്കാന്‍ തോന്നി. പക്ഷേ അവന്‍ വാ തുറന്നപ്പോള്‍ എല്ലാ സംശയവും തീറ്ന്നു.
    വറ്ണമേഘങ്ങളെയും അജിത്തിനെയും എവിടെയോ കണ്ടുമറന്നിട്ടുള്ളതുപോലെ തോന്നി.

    മഴനൂലുകള്‍ - ഇങ്ങനെയൊരാളായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

    കുട്ടപ്പായി - ലവന്‍ പുലിയാണെന്നറിഞ്ഞില്ല.

    സു ബാംഗ്ലൂരിലേക്ക് വരുകയാണെങ്കില്‍ അറിയിക്കൂ. ഏതു നിമിഷവും രണ്ടാം ബൂലോകമീറ്റിന്‍ തയ്യാറ്.

    ReplyDelete
  16. ക്ഷ പിടിച്ചു കൂട്ടരേ..കലക്കി മറിച്ചു!

    പടത്തില്‍ ശ്രീജിത്തിനെ ഒഴിച്ചാരെയും മന്‍‌സിലായില്ല!

    ജീവിക്കാന്‍ വേണ്ടി ഗള്‍ഫുകാരായ പാവങ്ങള്‍ ഞങ്ങളും കൂടും ട്ടാ. ഫോട്ടോയും എടുക്കും. റിപ്പോറ്ട്ടും ഉണ്ടാക്കും!

    യൂയേയി ബ്ലോഗ് മീറ്റിന് അവതരിപ്പിക്കാനായി ചിലര്‍ ബ്രേയ്ക്ക് ഡാന്‍സ് പഠിക്കാനും കവിത (പോയം) കാണാണ്ട് പഠിക്കാനും തുടങ്ങിയെന്നാ കേട്ടത്!

    ReplyDelete
  17. കുഞ്ഞന്‍സേ..
    ഒരു ഡൌട്ട്, മഴനൂലുകള്‍ - ഇങ്ങനെയൊരാളായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. അതെന്താ കാരണം ?
    ചുവന്ന കണ്ണുകളും മഴയിറ്റ് വീഴുന്ന വാക്കുകളും കണ്ടാണോ..അറിയാത്തോണ്ട് ചോദിക്ക്യാ..ലെവന്‍ താമരയാണോ?

    ReplyDelete
  18. കല്യാണിയെ തിരിച്ചറിയുന്നവര്‍ക്ക്‌ സമ്മാനമില്ല :-)

    പിന്നെ സു, ബാംഗളൂര്‍ വരുമ്പോള്‍ വിളിക്കുക. നമ്പര്‍ ദാ ഉടന്‍ അയയ്ക്കുന്നതായിരിക്കും.

    ReplyDelete
  19. കുഞ്ഞാ...

    അവന്മാരൊക്കെകൂടി എനിയ്ക്കിട്ട്‌ already പണിതിട്ടുണ്ട്‌. You too Kunjans!!! :(

    ReplyDelete
  20. ന്യൂസ്‌ അപ്ഡേറ്റ്‌സ്‌

    സമ്മേളനം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ വര്‍ണമേഘങ്ങള്‍ മടിവാളക്കു അടുത്തുള്ള ഒരു ഓടയില്‍ പെയ്തിറങ്ങിയതായി അവിശ്വസനീയ കേന്ദ്രങ്ങള്‍ അറിയിച്ചു....

    ReplyDelete
  21. ഇബ്രു, മഴനൂലേ(നൂലുകളെ?!!), നിങ്ങള്‍ വല്ലാതെ തെറ്റിദ്ധരിച്ചിരിക്കുന്നു. മഴനൂലുകളെപ്പറ്റി ഞാന്‍ കല്യാണിയോട് പറയുകയുണ്ടായി “ഈ ലോകം തനിക്കുള്ളതല്ലെന്നു വിശ്വസിക്കുന്ന ഒരാളാണ്‍” എന്ന് തോന്നുന്നു എന്ന്. അത് സത്യമാണെന്നാണ്‍ മുന്പ് ഫോണില്‍ സംസാരിച്ചപ്പോഴും പിന്നെ കണ്ടപ്പോഴും‍ ഒക്കെ തോന്നി. (ഞാന്‍ വിചാരിച്ചു ഇതു തന്നെയായിരിക്കും മഴനൂലുകളുടെ വായനക്കാറ്ക്കുംതോന്നിയിട്ടുണ്ടാകുക എന്ന്)

    ReplyDelete
  22. പ്രിയപ്പെട്ട ഇബ്രൂ,

    താങ്കളുടെ ഈ പ്രവര്‍ത്തിയെ വെത്തിഹത്തിയാ വെത്തിഹത്തിയാ എന്നു മാത്രമേ പേരുചൊല്ലി വിളീക്കാനൊക്കു. മഴന്നൂല്‍ പോലൊരു 'പുരുഷകേസരിയെ' താങ്കളുടെ വാക്കാകുന്ന ഖഡ്ഗം ഉപയോഗിച്ചു വീണ്ടും വീണ്ടും വെട്ടിമുറിവേല്‍പ്പിക്കുന്ന ഈ നടപടി ഒരു ബൂലോകകൂട്ടാഴ്മക്കു ചേര്‍ന്നതല്ല...

    ReplyDelete
  23. അതെങ്ങനെയാ എല്ലാവര്‍ക്കും ശ്രീജിത്തിനെ മനസ്സിലായേ? ആ പ്രൊഫൈലില്‍ കൊടുത്തിട്ടുള്ള മണ്ടന്‍ മുഖം Z Axis-ല്‍ നിന്ന്‌ എനിക്ക്‌ തിരിയുന്നില്ല.

    ഹൈദരാബാദില്‍ ഒരു ബിരിയാണി സദ്യ തന്നെ നടത്തിയാലും കൂടെ കൂടാന്‍ ആരുമില്ല.. ഞാന്‍ അനാഥയാണേ...‍ ങീ.. ങീ.. ങീ.. എനിക്ക്‌ കുശുമ്പ് വരുന്നേ..

    വാര്‍ത്ത വായന അടിപൊളി.

    ReplyDelete
  24. ബങ്കളവള്ളൂര്‍ ഇറച്ചിയടി വിജയപ്രമാദമായി എന്നറിഞ്ഞതില്‍ പെരുത്ത് സന്തോഷം പെരുത്തു കയറുന്നു. ജപ്പാന്‍ സമ്മേളനം ഏതു നിമിഷവും സംഭവിക്കാം. തറയില്‍ വേണോ, പായില്‍ വേണോ, കസേരയില്‍ വേണോ, കിടക്കയില്‍ വേണോ എന്നൊരു സംശയം മാത്രം. ഏരിയല്‍ വ്യൂ ഫോട്ടം പിടിക്കാന്‍ ക്യാമറ കെട്ടിത്തൂക്കാന്‍ ഒരു കയറും, ഫോട്ടം ക്ലിക്ക് ചെയ്യാന്‍ ഒരു റീമൊട്ടയും ഇടപാടാക്കണം. പിന്നെ മീറ്റിംഗിനായി ഒരു കണ്ണാടീം കൂടി വേണം. അതും കൂടി കഴിഞ്ഞാല്‍ മീറ്റിംഗ് ആരംഭിക്കുന്നതായിരിക്കും.

    മേഘങ്ങളുടെ വാര്‍ത്താവായന ശുയന്താം അടിപൊളി.
    ഐയ്യേയ്യീ യ്യൂയ്യേയ്യീ ഇറച്ചിയടിക്കും ഭാ‍ വുകങ്ങള്‍

    ReplyDelete
  25. പ്രിയ കുഞ്ഞന്‍സേ.
    മഴനൂലിനെ പറ്റി എന്ത് പ്രതീക്ഷയാണ് ശരിയായത് എന്ന് പറയാതെ പോയപ്പോള്‍, കയ്യിലിരുപ്പ് കൊണ്ട് മതസൌഹാര്‍ദ്ദത്തിന്ന് തിലകം ചാര്‍ത്താനൊരുങ്ങുന്ന പ്രിയ മഴനൂലിനെ സംശയത്തിന്റെ പുകമറക്കുള്ളില്‍ നിന്നും പുറത്ത് കൊണ്ടുവരിക എന്ന സദുദ്ദേശമായിരുന്നു എന്റെ ഡൌട്ടിന്റെ പിന്നില്‍..അത് തീര്‍ത്ത് തന്നതിന് നന്ദി.
    കുട്ടപ്പായി.
    കുട്ടപ്പായിയെ കഥകളിലൂടെ വായിക്കുമ്പോള്‍ വ്യക്തിഹത്യക്കും സദാചാരവിരുദ്ധമായ പ്രതിഷേധത്തിനും വകുപ്പുണ്ടെന്നിരിക്കെ, അത് ചെയ്യാതെ പുരുഷകേസരിയായ മഴനൂലിനെ ഞാന്‍ ആക്ഷേപിക്കുന്നു എന്ന് പറയുക വഴി എന്നെ ആക്ഷേപിക്കാനുള്ള നീക്കത്തെ മഴനൂലടക്കമുള്ള ബാംഗ്ലൂര്‍ ബ്ലോഗെര്‍സ് തിരിച്ചറിയും എന്ന് വിശ്വസിക്കുന്നു.

    ReplyDelete
  26. ഹൊ!!! ഇബ്രൂസേ, ഇതു വായിച്ചപ്പോള്‍ നമ്മുടെ വാക്കാരി എഴുതിയ മഴയുടെ ഡെഫനിഷന്‍ വായിച്ചു വാ പൊളിച്ചിരുന്ന പോലെ ഇരുന്നു പോയി ഞാന്‍.

    ReplyDelete
  27. ബിരിയാണീ, ഒരു പാരഡൈസില്‍ നിന്ന് ഒരു ബിരിയാണി വാങ്ങിത്തരാമെങ്കില്‍ ഒരു ഹൈദരാ‍ബാദ് ബ്ലോഗ്ഗെര്‍സ് മീറ്റിന്‍ ഞാന്‍ തയ്യാറ്.

    ReplyDelete
  28. ബിരിയാണ്യേ, പൊരിച്ച മീന്‍ പാലില്‍ മുക്കി കഴിക്കുന്ന വിദ്വാനാണു കുഞ്ഞന്‍. സൂക്ഷിക്കുമല്ലോ... :)

    ReplyDelete
  29. ഇബ്രൂ, മഴനൂലുകള്‍ മത സൌഹാര്‍ദ്ദം ഊട്ടിയുറപ്പിക്കന്‍ ഇറങ്ങി പുറപെട്ടിരിക്കുകയാണെന്നോ?

    ഞാന്‍ കരുതി പണ്ട്‌ ഉത്തരേന്ത്യയില്‍ അലഞ്ഞതിന്റെ ബാക്കിയായി ഇപ്പോഴും ബാംഗ്ലൂര്‍ കടപ്പുറത്ത്‌ മാനസ മൈനേ പാടി നടക്കുകയാണെന്നല്ലേ. അപ്പൊ നിന്റെ എഴുത്തൊക്കെ തട്ടിപ്പാണല്ലെ നൂലേ :)

    ReplyDelete
  30. ഈശ്വരാ... (രാജന്‍ പി ദേവ്‌ സ്റ്റയിലില്‍)

    കുഞ്ഞന്‍ എന്തരൊക്കേഡേയ്‌ ഈ പറയണത്‌!!!

    തുളസീ, ഡാ കുട്ടാ, ഞാന്‍ മറ്റന്നാള്‍ വരുന്നെഡാ അങ്ങോട്ട്‌. നിന്നെ വേണ്ടരീതിയില്‍ കണ്ടോളാം... നീ അലമ്പുണ്ടാക്കാതെ.

    ഇബ്രൂ, സൌകര്യം പോലെ, നിന്നെയും.....

    ReplyDelete
  31. കുട്ടപ്പായിയെ ഞാന്‍ കണ്ടിട്ടില്ലല്ലോ. ശ്രീജിത്തിന്റെ ഫോട്ടോ കണ്ടിട്ടുണ്ട്. പിന്നെ കല്യാണിയെ തിരിച്ചറിയാന്‍ പ്രയാസം ഇല്ലല്ലോ. 3 രൂപയ്ക്ക് 3 കിലോ കിട്ടുന്ന ചീഞ്ഞ പൂവല്ലേ വാങ്ങി വെച്ചത്. അതിന്റെ മണം എനിക്ക് കിട്ടി.

    കുഞ്ഞന്‍സേ:) വരുന്നുണ്ട്. മിക്കവാറും ആഗസ്ത്-സെപ്തംബറില്‍.

    ReplyDelete
  32. ബിരിയാണീ, Z ആക്സിസില്‍ ഫോട്ടോ തിരിക്കാന്‍ ബുദ്ധിമുട്ടാണെങ്കില്‍ സ്വയം Y ആക്സിസിന്റെ വശത്തേക്ക് തിരിഞ്ഞാ X ആക്സിസില്‍ ആ ഫോട്ടോ കാണാമല്ലോ. അല്ലേ. കൂടുതല്‍ വിശദീകരണം ചോദിക്കരുത്. ഇത് പരീക്ഷിച്ച് സംഭവിക്കുന്ന കഷ്ടനഷ്ടങ്ങള്‍ക്ക് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് അസ്സോസിയേഷന്‍ ഉത്തരവാദികളല്ല.

    അല്ല, പറഞ്ഞപോലെ എല്ലാവര്‍ക്കും എന്നെ എങ്ങിനെയാ മനസ്സിലായേ? എന്റെ തലയ്ക്ക് ചുറ്റും പ്രഭാവലയം ഉണ്ടോ? ഞാന്‍ കുറേ നേരമായി നോക്കാന്‍ തുടങ്ങിയിട്ട്. ഞാനേതാണെന്ന് എനിക്ക് തന്നെ മനസ്സിലാവുന്നില്ല.

    എന്നാലും എന്റെ ഇബ്രൂ, മഴനൂലിനെ നീ പുരുഷകേസരി എന്നൊക്കെ വിളിച്ചത് കഷ്ടമായിപ്പോയി. കേസരി അരി ഉണ്ടാക്കുന്നവര്‍ വരെ ഇത് സഹിക്കിച്ചെന്ന് വരില്ല. ലവന്‍ കേസരി ആണെങ്കില്‍ പിന്നെ നമ്മളൊക്കെ ആരാ?

    ReplyDelete
  33. ബിരിയാണിയേ, ഹൈദരാബാദിലേക്കും വരാം. :)

    ReplyDelete
  34. കണ്ടതൊക്കെ സുന്ദരം, കാണാത്തതു അതിസുന്ദരം... ആ കൂട്ടത്തില്‍ ഏറ്റം ചുള്ളന്‍ ഞാനാ... :)

    ReplyDelete
  35. ബാക്കിയുള്ളവരൊക്കെ സമ്മതിച്ചോ? ;)

    ReplyDelete
  36. ദാ നോക്കു, എല്ലാരും മൌനസമ്മതം തന്നു... :)

    ReplyDelete
  37. ഐ ഒബ്‌ജക്റ്റ് യുവര്‍ ഓണര്‍. കുട്ടപ്പായീ, നമുക്കു ഒരു ധാരണയിലെത്താം. നമ്മള്‍ രണ്ടുപേരും ചുള്ളന്മാര്‍, ഓക്കേ?

    ReplyDelete
  38. ശ്രീജിത്തേ, കേരളമീറ്റില്‍ ആരൊക്കെയാണെന്ന് നോക്കി ഒപ്പുവെപ്പിക്കൂ. എന്നിട്ട് വേണം 100% ത്തില്‍ നിന്ന് എത്ര കുറയ്ക്കണം എന്നാലോചിയ്ക്കാന്‍ ;)

    കല്യാണി വരില്ലേ?

    ReplyDelete
  39. ഞാന്‍ കൂട്ടില്ല സൂനോട്‌ :-( മൂന്നു രൂപയ്ക്കു 3 കിലോ പൂ കിട്ടുന്നതെവിടെ എന്നൊന്നു പറഞ്ഞു തന്നാലല്ലേ അടുത്ത തവണ..

    കേരളാ മീറ്റിനു വരാന്‍ പറ്റില്ലല്ലോ സൂ.

    ReplyDelete
  40. ശ്രീജിത്തേ ചുമ്മാ ഡാവടിച്ചതാണെങ്കിലും Y ആക്സിസിന്റെ വശത്തേക്ക് തിരിഞ്ഞ് X ആക്സിസില്‍ നോക്കിയപ്പൊ ആളെ പിടികിട്ടി. ആളൊരു ചുള്ളന്‍ തന്നെ കേട്ടോ.. പ്രൊഫൈലില്‍ കാണുന്ന കള്ളത്തരവും, പിന്നെ ഇവിടെ എല്ലാര്‍ക്കും അറിയാവുന്ന മറ്റേ തരവും (ഏയ്.. ഞാന്‍ ഒന്നും ഉദ്ദേശിച്ചില്ല ട്ടാ..)എല്ലാം ആ പ്രഭാവലയത്തില്‍ മുങ്ങിപ്പോയതാണോ? :-)

    പാരഡൈസിലെ ബിരിയാണി ഒരു വിഷയമേ അല്ല. സ്ഥിരം പ്രേഷകയ്ക്കുള്ള സ്‌പെഷല്‍ ഓഫര്‍ പ്രകാരം, ഒന്നെടുത്താല്‍ ഒന്ന് ഫ്രീയാ.. കുഞ്ഞന്‍സ് ധൈര്യമായിട്ട് പോര്.

    ഉവ്വ ഉവ്വ..ബാംഗ്ലൂര്‍ പോകാത്ത സു ചേച്ചി ഇപ്പ വരും ഹൈദരാബാദിന്.. ഒന്നു പോ എന്റെ ചേച്ചീ...

    ReplyDelete
  41. ബിരിയാണീ, എന്നെ വെല്ലുവിളിക്കല്ലേ, നാളത്തെ ട്രെയിനിന് ഞാന്‍ ബുക്ക് ചെയ്യും. കഴിഞ്ഞ തവണ വന്നിട്ട് മ്യൂസിയവും, എം ടി ആര്‍ സ്റ്റുഡിയോയും (ഫിലിം സിറ്റി?) കാണാന്‍ പറ്റിയില്ല :( മ്യൂസിയം 5 മണിയ്ക്ക് അടയ്ക്കുമത്രേ. ഫിലിം സിറ്റി കാണാന്‍ ഒരു ദിവസം വേണമത്രെ. 5 മണിയ്ക്ക് ശേഷം ഉള്ളതൊക്കെ കണ്ടു. ഒരു വിധം.

    കല്യാണീ വരണം. ഇല്ലെങ്കില്‍ ബാംഗ്ലൂരില്‍ കാണാം.

    ReplyDelete
  42. സു മ്യൂസിയം എന്ന് പറഞ്ഞത് സളാറ്ജംഗ് മ്യൂസിയം ആണോ? ഞാന്‍ ഒരു മൂന്നു തവണ പോയിട്ടും അതുമുഴുവന്‍ കണ്ട് തീര്‍ന്നില്ല..

    ബിരിയാണിക്കുട്ടിയുടെ ബിരിയാണി ഓഫറിന്റെ പശ്ചാത്തലത്തില്‍ നമുക്കു അടുത്ത ബാംഗ്ലൂര്‍ മീറ്റ് ഹൈദരാബാദിലാക്കിയാലോ ശ്രീജി. മഴനൂലിനു വേണുന്നതൊക്കെ അടുത്തു തന്നെ കിട്ടും.

    ReplyDelete
  43. കുഞ്ഞാ എല്ലാം പറഞ്ഞ പോലെ.

    ബിരിയാണീ, ഞങ്ങള്‍ അടുത്ത് തന്നെ അങ്ങോട്ട് പോരുവാ. ഞങ്ങള്‍ക്ക് അടുത്തുള്ള ഏതെങ്കിലും ചായക്കടയില്‍ ഒരു ടേബിള്‍ ബുക്ക് ചെയ്തിട്ടേരേ. പിന്നെ മ്യൂസിയത്തില്‍ പോകാനുള്ള റൂട്ട് മാപ്പും വേണം. ആ ഹാര്‍ഡ്‌ലിയില്‍ എത്ര പേര്‍ക്ക് കേറാന്‍ പറ്റും?

    ReplyDelete
  44. എന്തു മ്യൂസിയം ആണോ ആവോ. സലാര്‍ജംഗ് ആണോ? ഗവണ്‍‌മെന്റ് മ്യൂസിയം ആണ്. ബിര്‍ല മ്യൂസിയം കണ്ടു ഞങ്ങള്‍. അത് വൈകീട്ടും തുറക്കും.

    അടുത്ത മീറ്റ് ഗോവയില്‍ ആക്കാം. അവിടെ മഴനൂലിന് പ്രശ്നം ഉണ്ടാകില്ല ;)

    ReplyDelete
  45. ഈ വാര്‍ത്ത വായനയുടെ ഫുള്‍ (പെയ്ന്റായാലും അവന്‌ ഓക്കേ) ക്രെഡിറ്റ്‌ കുട്ടപ്പായിയ്ക്ക്‌ സമ്പ്രതി വാര്‍ത്താഹ സമര്‍പ്പണഹ. ഞാനും,ശ്രീജിത്തും,മഴനൂലും കൂടി അതില്‍ ചില അഡ്ഡിഷന്‍സ്‌/ഡിലീഷന്‍സ്‌ (അമ്മേണെ... നോ സെന്‍സറിംഗ്‌..!) വരുത്തിയതേ ഉള്ളൂ.
    കുട്ടപ്പായി എന്ന പുലി(പുപ്പുലി) ജന്മത്തിന്‌ അതിന്റെ ക്രെഡിറ്റ്‌ മുന്‍പേ പറഞ്ഞ പ്രകാരമോ അല്ലെങ്കില്‍ പെഗ്ഗ്‌ കനക്കോ കൊടുക്കാവുന്നതാണ്‌.

    സന്മനസുള്ളവനായ കുട്ടപ്പായി, ഓടകളുടെ സെന്‍സസസ്‌ മൊത്തമായും ചില്ലറയായും തൂക്കിയെടുത്തിരുന്ന, 'ചളിവീരകുമാരന്‍' പട്ടം നേടിയെടുത്ത അജിത്ത്‌ കുമാരനെ കാറിന്റെ മുന്‍ സീറ്റില്‍ ഇരുത്തി കൊണ്ടു പോയി ഡ്രോപ്പ്‌ ചെയ്തു. പക്ഷെ വഴി നീളെ, വഴിപോക്കര്‍ ആരെങ്കിലും കക്ഷം ചൊറിഞ്ഞാലും പ്രൈവറ്റ്‌ ബസുകാര്‍ വണ്ടി നിര്‍ത്തുന്നത്‌ പോലെ ഓടകള്‍ ചേര്‍ത്ത്‌ ഇന്‍ഡിക്കേറ്റര്‍ ഇട്ടു മടുത്തു എന്നും അറിയാന്‍ കഴിഞ്ഞു.

    മഴനൂലിനെ പറ്റിയുള്ള കുഞ്ഞന്റെ ധാരണ തെറ്റാകുന്നു.ഇത്രയും ആത്മാര്‍ത്ഥതയും ആവേശവും ഉള്ള ജഞ്ജലിപ്പ്‌കാരനെ ഇങ്ങനെ കുറച്ച്‌ കണ്ടത്‌ ശരിയായില്ല.അറ്റ്‌ ലീസ്റ്റ്‌ അവന്റെ ജാലസ്മികത എങ്കിലും കണക്കാക്കാമായിരുന്നു.
    ഇബ്ബ്രൂസേ .. അവനെ പുകമറയ്ക്കുള്ളില്‍ നിന്നും പുറത്ത്‌ കൊണ്ടു വരുക ദുഷ്കരമാണ്‌.മീറ്റിലുട നീളം അദ്ദേഹത്തിന്റെ തലയ്ക്ക്‌ ചുറ്റും അതി ശക്തമായ മണത്തോട്‌ കൂടിയ(ജഡ്ജസ്‌ നോട്ട്‌ ദി പോയിന്റ്‌: പുകയില മണം) പ്രഭാവലയമുണ്ടായിരുന്നു.

    ReplyDelete
  46. അപ്പോ അടുത്തത്‌ തീരുമാനിച്ചുകഴിഞ്ഞോ???

    ഹൈദരാബാദില്‍ മുന്‍പൊരിയ്ക്കല്‍ കുപ്പികളും ചിമ്മിനിയുമെന്നൊരിടത്തു കയറിയ വിഷമം ഇതുവരെ മാറിയിട്ടില്ല :(

    ഗോവയിലാകുമ്പോ, സു പറഞ്ഞപോലെ, ഇന്ന സ്ഥലമെന്നൊന്നും ഇല്ലല്ലോ, ഞാന്‍ ഹാപ്പിയായിരിയ്ക്കും :D

    ചുള്ളന്മാര്‍ രണ്ടുപേരും എവിടായാലും കാണുമല്ലോല്ലേ ;)

    ReplyDelete
  47. എനിക്കസൂയ വരുന്നേ... എകാന്ത പഥിക ഞാന്‍....
    എനിക്കു ശ്രീജിത്തിനെ പോലും മനസ്സിലായില്ല, അതെന്ത അങ്ങനെ?? കണ്ണട വച്ചതാണോ?

    ReplyDelete
  48. പുലിവാലായല്ലോ..

    എന്നാ‍ലും സാ‍രല്ല്യ.. കാണാലോ നമ്മക്ക്‌, ആരോക്കെ വരും ന്ന്. വെല്ലുവിളി ആയ്യിട്ടു തന്നെ കൂട്ടിക്കോ സു ചേച്ച്യേ..

    കുപ്പികള്‍ക്കും ചിമ്മിനിക്കും ഇപ്പൊ മാര്‍ക്കറ്റ് റേറ്റ് കുറവാ.. ദേവസ്സി ചേട്ടന്റെ കോഫി ഷോപ്പില്‍ ടേബിള്‍ ബുക്ക് ചെയ്തു ട്ടാ.. റൂട്ട് മാപ്പ് എപ്പഴെ റെഡി. കുന്നംകുളം ഇല്ലാത്ത മാപ്പാ കിട്ടിയത്‌. അഡ്ജസ്റ്റ് ചെയ്യണേ.. മഴനൂലിനു വേണ്ട സ്ഥലത്തിന് മാപ്പിന്റെ ആവശ്യമേയില്ല. ഒക്കെ കാണാപാഠമാ.. ;-)

    അല്ല, ഇനിയിപ്പൊ പറഞ്ഞു പിടിച്ച്‌ ശരിക്കും വരുവാണോ എല്ലാവരും????

    ReplyDelete
  49. ആ പച്ച വരയന്‍ ഷര്‍ട്ടാണോ മഴനൂലു? എനിക്കാ നൂലു പോലുള്ള ഇരിപ്പു കണ്ടിട്ടു അങ്ങിനെ തോന്നുന്നു..

    പിന്നെ വലതുവശത്തു വെള്ള ഷര്‍ട്ടാണോ നമ്മുടെ ശ്രീക്കുട്ടന്‍?

    കല്യണിക്കുട്ടീനെ പെട്ടന്നു തന്നെ മനസ്സിലായി..

    ആദ്യാമായിട്ടു കാണുമ്പൊ ആര്‍ക്കെങ്കിലും ചമ്മല്‍ ഉണ്ടായിരുന്നൊ? ഞാനണെങ്കില്‍ ചമ്മല്‍ കാരണം ഒരു പര്‍ദ്ദ ഇട്ടോണ്ടു വന്നേനെ..

    ReplyDelete
  50. അല്ല, ഇനിയിപ്പൊ പറഞ്ഞു പിടിച്ച്‌ ശരിക്കും വരുവാണോ എല്ലാവരും????

    ഹിഹിഹി! ഈ ബിരിയാണിക്കുട്ടീന്റെ ഒരു കാര്യം...ഇത്രേം വലിയ അബദ്ധം ഉണ്ടാവുമെന്നു കരുതീല്ല അല്ലെ? ഹിഹിഹി...

    ReplyDelete
  51. യൂയേയീ മീറ്റിങ്ങോ? അതെപ്പ? അമ്മെണേ ഞാനറിഞ്ഞില്ല കെട്ടാ..

    ReplyDelete
  52. ബാഗ്ലൂർ മീറ്റിൽ വനിതാ പ്രാതിനിധ്യം തീരെ കുറവാണല്ലൊ. കൂടുതലും ബാച്ച്‌ലേഴ്‌സ്‌ ആണല്ലെ. പലരും ഫോട്ടോയ്ക്ക്‌ മുഖവും മറച്ചിരിക്കുന്നു.

    ReplyDelete
  53. വനിതാപ്രാതിനിദ്ധ്യം തീരെ കുറവെന്ന് പറയാനാകുന്നില്ല. 7-ഇല്‍ ഒരാള്‍ വനിത ആണല്ലോ. 15 ശതമാനത്തോളം വരുമത്. സു വന്നിരുന്നെങ്കില്‍ 25 ആയേനെ ശതമാനം.

    യൂ.യേ.യി മീറ്റിലെപ്പോലെ കുടുംബയോഗം ആയില്ല ഇത്. ഇവിടെ ഭൂരിപക്ഷവും ബാച്ചിലേഴ്സ് തന്നെ. കേരളമീറ്റിലും ബാച്ചിലേഴ്സ് ഭൂരിപക്ഷമാകുന്ന ലക്ഷണമാ‍.

    ReplyDelete
  54. നിങ്ങളിങ്ങനെ കണാകുണാ പറഞ്ഞിരിക്കാതെ ആരൊക്കെയാ ആ ഇരിക്കുന്നതെന്നൊന്നു പറഞ്ഞു തന്നേ. കല്യാണി തൊട്ടു് ഘടികാരദിശയില്‍ പറഞ്ഞാല്‍ മതി. ഇതെന്താ വിക്കി ക്വിസ് ടൈമാണോ ആരാ ഏതാ എന്നൊക്കെ ഗസ്സ് ചെയ്തു കറക്കിക്കുത്താന്‍?

    ഞാന്‍ നോക്കിയിട്ടു് പുരുഷകേസരികളെയും ചുള്ളന്മാരെയും ഒന്നും കാണുന്നില്ലല്ലോ? വക്കാരീം ഞാനുമൊക്കെ ഉണ്ടെങ്കില്‍ കാണാമായിരുന്നു...

    ഓ... എനിക്കൊരു കസേര ഒഴിച്ചിട്ടിട്ടുണ്ടു്, അല്ലേ? താങ്ക്യൂ..

    ReplyDelete
  55. ദാ, ശ്രീജിത്ത് ഏഴിലൊന്നു പതിനഞ്ചു ശതമാനത്തോളം (കുറേ ഓളം വേണ്ടിവരും, അല്ലേ?) ആണെന്നും എട്ടില്‍ രണ്ടു് ഇരുപത്തഞ്ചു ശതമാനമാണെന്നും കറക്ടായി പറഞ്ഞിരിക്കുന്നു. ഇവനെയാണോ എല്ലാവരും മണ്ടനെന്നു വിളിക്കുന്നതു് ? ഡാ വക്കാരിയേ, നെന്നെക്കൊണ്ടു പറ്റുവോ ഇതു്?

    ReplyDelete
  56. ഉമേഷേട്ടാ, ഈ ഓളം എന്ന വാക്ക് വച്ച് 14, 15 ആക്കിയെടുക്കാന്‍ പറ്റില്ലേ? ആ വാക്ക് പിന്നെ എന്തിനുള്ളതാ? ഞാന്‍ പണ്ട് തൊട്ടേ ആ വാക്കിന്റെ ആരാധകനാണ്. മാത്തമാറ്റിക്സിലെ ഇത് വരെ തെളിയിക്കാന്‍ പറ്റാത്ത എല്ലാ തിയറംകളും ഈ ഒറ്റ വാക്കിന്റെ ബലത്തില്‍ മലയാളിക്ക് തെളിയിക്കാം എന്ന് വിശ്വസിക്കുന്നവനാണ് ഞാന്‍.

    ഈ പറഞ്ഞത് മണ്ടത്തരമാണെങ്കില്‍ ക്ഷമിക്കുക. എനിക്കീ ഭാഷയുടെ പ്രവര്‍ത്തനരീതിയൊന്നും വശമില്ലാത്തത് കൊണ്ട് പറ്റിയതാ.

    ReplyDelete
  57. ഓളം ശരിതന്നെ ശ്രീജിത്തേ. കമന്റെഴുതിയപ്പോള്‍ എന്റെ തലയുടെ ഓളം കൊണ്ടു് എഴുതിയതാ.

    ReplyDelete
  58. നാലാള്‍ക്ക് നാല്‍പത് ഗ്ലാസോ....
    തള്ളേ ഇവരൊക്കെ പുലിയാണ് കേട്ടാ

    ReplyDelete
  59. ആരാ ഏതാന്നൊന്നും ആരും പറയുന്നില്ല. എന്നാല്‍ ഞാന്‍ തന്നെ പറയട്ടേ:

    കല്യാണി തൊട്ടു ഘടികാരദിശയില്‍:

    കല്യാണി
    കുഞ്ഞന്‍സ്
    അജിത്ത്
    കുട്ടപ്പായി
    വര്‍ണ്ണമേഘങ്ങള്‍
    മഴനൂലുകള്‍
    ശ്രീജിത്ത്

    ഇനി എല്ലാരുടെയും മുഖമുള്ള ഒരു ഫോട്ടോ ഇട്ടേ...

    ReplyDelete
  60. ലാപ്ലാസ് ട്രാന്‍സ്‌ഫോം ഉപയോഗിച്ചാണോ ഉമേഷ്ജീ കണ്ടു പിടിച്ചെ? കറക്കിക്കുത്തി പറഞ്ഞതല്ലെങ്കില്‍ ലോജിക്ക് കൂടി പറയണം...

    ReplyDelete
  61. ആദ്യം ശരിയാണോന്നറിയട്ടേ. ശരിയാണെങ്കില്‍ ലോജിക്ക് പറയാം...

    ഹ്യൂറീസ്റ്റിക് ലോജിക്കാടോ. തെറ്റാം വേണമെങ്കില്‍.

    ReplyDelete
  62. ഇതെന്തുവാഡേ ഓറഞ്ഞ് നിറത്തില്‍ സ്റ്റീല്‍ ഗ്ലാസ്സില്‍ ഒഴിച്ച് വച്ചിരിക്കുന്നത്, ങേ ?

    ഇതു കൊള്ളാമല്ലോ, ഏഴ് പേര്‍ക്ക് പതിനഞ്ച് ഗ്ലാസ്സോ ?

    കഡിക്കാനൊന്നും കാണുന്നില്ലല്ലോഡേ, കുഡിക്ക് മുന്‍പേ കഡിക്കാന്‍ വച്ചതെല്ലാം തീര്‍ത്തോ ?

    അഭിനന്ദനങ്ങള്‍, ഇത് നടത്തിയവര്‍ക്കും പങ്കെടുത്തവര്‍ക്കും.

    എല്ലാവരും നല്ല ഗൌരവത്തില്‍ ആണല്ലോ ? അതെന്താ‍ ?

    കുട്ടപ്പായിയുടെ ‘വെത്തിഹത്തിയ‘ കലക്കീട്ടുണ്ട്. എല്‍ജീടെ ‘നൂലുപോലൊള്ള ഇരിപ്പും‘

    ReplyDelete
  63. നന്ദി, സുഹൃത്തുക്കളേ...:-)
    മാഗസീനുകളില്‍ പരാമര്‍ശിക്കപ്പെടാന്‍ മാത്രം വളര്‍ന്നില്ലെങ്കിലും, നിങ്ങള്‍ ഒത്തുചേര്‍ന്നപ്പോള്‍ എന്റെ എഴുത്തിനെപ്പറ്റി ചര്‍ച്ച ചെയ്തല്ലോ.. :-))
    തൃപ്തിയായി :-)) സന്തോഷായി.

    എന്റെ സാഹിത്യത്തി(അങ്ങനെ വിളിക്കാമോ?)ലുണ്ടായ മാറ്റം എന്നേയും അറിയിക്കുമല്ലോ...
    പോസ്റ്റുകള്‍ അല്പം സീരിയസ്സായി എന്നതാണോ? സത്യായിട്ടും മാക്സിമം കോമഡിക്ക് ശ്രമിക്കുന്നുണ്ട്. :-) ? റേയ്‌ഞ്ചിന്റെ കുറവാവാം..
    ഒരിക്കല്‍ കൂടി നന്ദി :-) കമ്പനി വഴി ഒരു ബാംഗ്ലൂര്‍ ട്രിപ്പിന് പ്രാര്‍ത്ഥിച്ച് കൊണ്ട്...:-)

    ReplyDelete