ഓഫെഴുതാനൊണ്ടോ ആരേലും...
ക്ലബ്ബില്‍ വെടിവട്ടത്തിനാളുണ്ടോ?
ആരും ഒന്നും വിചാരിയ്ക്കരുത്. രാവിലെ മുതല്‍ പണിയായിരുന്നു. മര്യാദയ്ക്കു ആര്‍ഗ്-ജെര്‍ കളി കാണാനും കൂടി പറ്റിയില്ല. ഇപ്പൊ പണി എല്ലാം വേറെ ഗ്രൂപ്പുകളുടെ തലയില്‍ കെട്ടിവെച്ചു. ഇനി ഒന്നു അര്‍മാദിയ്ക്കാന്‍ ആളുണ്ടോ?
ഓഫ് എഴുതാനൊണ്ടോ ഓഫ്?
ReplyDeleteആരും ഇല്ലേ? എന്നാല്‍ ഞാന്‍ എഴുതാം, OFF.
ReplyDelete'അമ്മി കൊത്താനുണ്ടോ' എന്ന് ചോദിച്ച് വീട്ടില്‍ വരുന്ന അണ്ണാച്ചിയുടെ ഒരു ടോണ്‍!
സോറി ആദീ.. ഓഫ്ടോപിക് എന്നെഴുതി വച്ചിരിക്കുന്നിടത്തു വന്നു ഓഫ്ടോപിക്കടിച്ചാല്‍ അതു ടോപിക് ആയിപ്പോകും. അതിനെന്നെ കിട്ടില്ല ;)
ReplyDeleteപ്രൊപ്രൈറ്ററേ, അതേ ടോണില്‍ തന്നെയാണേ വിളിച്ചത് :)
ReplyDeleteബിന്ദു, ഹഹ്ഹഹ് എന്താ സാമൂഹ്യപ്രതിബദ്ധത :)
ഓഫേ എഴുതൂ എന്ന വാശിയിലാണല്ലെ? :))
അതെ,ആരെങ്കിലും ഇവിടെ ഏഷ്യാനെറ്റ് കാണാറുണ്ടൊ? അതില്‍ ഇവിടെ എല്ലാവര്‍ക്കും സുഖം എന്ന സീരിയിയലില്‍ ഒരാളുണ്ട്..അയാളെ കാണുമ്പൊ എനിക്ക് നമ്മുടെ ഉമേഷേട്ടനെ ഓര്‍മ്മ വരും.ഇന്ന് അയാള്‍ ആയിരുന്ന് മൊത്തം സീരിയലില്‍..എനിക്കാണെങ്കില്‍ ചിരി നിര്‍ത്താനും പറ്റണില്ല്യ...ആ സീരിയല്‍ കണ്ടവരുണ്ടോ?
ReplyDeleteഎല്‍ജിയേ, എന്റെ കയ്യീന്നു വാങ്ങിക്കും കേട്ടോ. മനുഷ്യനിവിടെ ഒടുക്കത്തെ പണിയുമായി വെള്ളിയാഴ്ച വൈകിട്ടു് ഓഫീസിലിരിക്കുമ്പൊഴാ..
ReplyDeleteഎന്താ അങ്ങൊരു ചെയ്യുന്നതു സുഖത്തില്‍? ഇതു് സി. രാധാകൃഷ്ണന്റെ നോവല്‍ സീരിയലാക്കിയതൊന്നുമല്ലല്ലോ?
സീരിയലിലെ ആളും അതി ബുദ്ധിമാനും സരസനും സര്‍വ്വകലാ വല്ലഭനും സാഹിത്യകുതുകിയും ആണോ എല്‍ജിയേ?
ReplyDeleteഹിഹി! ഉമേഷേട്ടന് കൈ എത്തൂലല്ലൊ..
ReplyDeleteഇവിടം വരെ.. :)
ആദിത്യന്‍ കണ്ടിട്ടുണ്ടൊ? വര്‍ത്താനം പറയുന്നത് നമ്മുടെ അസ്സല്‍ ഉമേഷേട്ടന്‍...എന്നിട്ടീ സീരിയല്‍ ഉമേഷേട്ടനെ ഒരു കൊച്ച് പെണ്ണ് പറ്റിച്ച്..അതു കണ്ടാണ് എനിക്ക് ചിരി അടക്കാന്‍ പറ്റാത്തെ..ഹിഹിഹി..അതൊന്ന് കാണണം..
എന്തെങ്കിലും ഒരു വഴിയുണ്ടെങ്കില്‍ സീരിയല്‍ വെച്ചാല്‍ ഞാന്‍ ഓടി രക്ഷപെടും :)
ReplyDeleteഅതു കൊണ്ട് സീരിയല്‍ ഉമേഷ്ജിനെ കണ്ടിട്ടില്ല
എന്നാ ഇന്നത്തെ കാണണം ആയിരുന്നു. തമാശ സീരിയിലണ്..അതു ഞാന്‍ പറഞ്ഞാല്‍ ശരിയാവൂല്ല.ഹിഹി...കാണണം..ഇവിടെ ആര്‍ക്കേലും ഏഷ്യനെറ്റ് കാണുമായിരിക്കില്ലെ?
ReplyDeleteബോണ്‍ജ്യേ,
ReplyDeleteഇനി ആ സീരിയലു വരുമ്പോള്‍ ഉമേഷെന്ന് തോന്നുന്നയാളിന്റെ ഒരു പടം പിടിച്ചൊന്ന് പോസ്റ്റൂ.
നോക്കട്ടെ സീരിയല്‍ പ്രബുദ്ധത എത്ര കണ്ട് ശരിയാണെന്ന്..
യൂ റ്റൂ.. ഏവൂരാനേ.. :-)
ReplyDeleteഎല്‍ജിയേ അങ്ങേരുടെ ശബ്ദമാണോ വില്ലന്‍? അതോ പറയുന്ന കാര്യങ്ങളോ?
അയാള്‍ക്കു നരയും ചെറിയൊരു വയറും മൂക്കിനു വലത്തുവശത്തു മറുകും എപ്പോഴും അഴിഞ്ഞുപോകുന്ന ഷൂലേസും ഉണ്ടോ എല്‍ജീ?
(ഇനി ഞാന്‍ തന്നെയാണോ എന്നറിയാനാ...)
പടം അല്ല അയാളുടെ വര്‍ത്താനം ആണ്. പടം പോസ്റ്റിയിട്ട് കാര്യമില്ല എന്നാ ഞാന്‍ പറയാം.
ReplyDeleteപറയുംബൊ അത്രേം തമാശ ഉണ്ടോന്ന് അറിയില്ല..അല്ലെങ്കില്‍ വിശാലേട്ടന്‍ വല്ലോം പറയണം..
ഈയാള് ആരെങ്കിലും മലയാളം തെറ്റിച്ച് പറഞ്ഞാല്‍ വഴക്ക് പറയും..ഭയങ്കര ഭാഷാസ്നേഹി ആണ്..അപ്പൊ ആ കോളണിയിലെ ഒരു കൊച്ച് സാധനം മേടിപ്പിക്കാന്‍ നോക്കീട്ട് നടക്കണില്ല. നികുതി കൊടുക്കാത്ത സാധനം മേടിക്കൂല്ലാത്രെ എന്നൊക്കെ പറഞ്ഞ് ഈ കൊച്ചിനെ വീട്ടില്‍ കേറ്റൂല്ല.. എന്നിട്ട് ഈ പെങ്കൊച്ച് ഇന്ന് കുറച്ച് കട്ട മലയാളം വാക്ക് കയ്യില്‍ എഴുതിക്കോണ്ട് പോയി സംശയം ചോദിക്കാനെന്നും പറഞ്ഞ്
ചെന്ന് അയാളെ കുപ്പിയില്‍ ആക്കി,സാധനവും വിറ്റോണ്ട് വന്ന്...ഹിഹിഹി..അതൊന്ന് കാണണമായിരുന്നു..
ആ പെങ്കൊച്ച് ഞാനായിരുന്നെങ്കില്‍ എന്ന് ആശിച്ചും പോയി.. :) അത്രേം നല്ലതായിരുന്ന് ഇന്നത്തെ പ്രകടനം..ഹിഹിഹി..
ReplyDeleteഈ “കട്ട മലയാളം” ആണെന്നു എല്‍ജീക്കു തോന്നിയ വാക്കുകള്‍ എന്തൊക്കെയാ?
ReplyDeleteപന, തവള, തറ, പറ
ഇതൊക്കെയാണോ?
കഥ കേട്ടിടത്തോളം എല്‍ജീടെ നര്‍മ്മബോധത്തെപ്പറ്റി വലിയ അഭിപ്രായമായി. അപ്പോള്‍ വീട്ടില്‍ മീന്‍കറി കഴിക്കാന്‍ വരുമ്പോള്‍ ജോക്കൊന്നും പറഞ്ഞുപോകല്ലേ, പ്ലീസ്...
(ഇതുപോലൊരു കഥ ഒരു സിനിമയിലില്ലേ? തിലകനും ജയറാമും അച്ഛനും മോനുമായി? സംയുക്താ വര്‍മ്മ എന്തോ കുന്തം വാങ്ങിപ്പിക്കുന്നതു്?)
ആദ്യായിട്ടു ഒരു സീരിയല്‍ കാണാത്തതില്‍ ഞാന്‍ ദുഃഖിക്കുന്നു. ( അതിനിവിടെ ഏഷ്യാനെറ്റില്ലല്ലോ) സീരിയലിന്റെ പേരെന്താ എല്‍ ജീസെ??
ReplyDeleteദാ എല്‍ജി ഇപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നു...
ReplyDeleteആദിയേ ഓഫു വേണമെന്നു പറഞ്ഞിട്ടു് ഇതാ എല്‍ജി ഓഫായി. പോരേ?
ഞാനും ഓഫായി. പണി കഴിഞ്ഞൂന്നര്‍ത്ഥം. വീട്ടില്‍ പോവ്വാ. റ്റാറ്റാ.
എല്ലാരും ഓഫായി അവിടെയിരുന്നോ...
വീണ്ടും ചില വീട്ടുകാര്യങ്ങള്‍ പോലെയല്ല..
ReplyDeleteപോ ഉമേഷേട്ടാ അതു ശരിക്കും കട്ട വാക്കുകള്‍ ആയിരുന്നു..ശ്ശോ! ഒരൊറ്റ വാക്ക് പോലും കിട്ടണില്ല.. ശരിക്കും നല്ല തമാശ ആയിരുന്നു..
എനിക്കു മലയാളത്തില്‍ തമാശ എഴുതാന്‍ അറിഞ്ഞൂടാ.. അയാള് പറയണത് ശരിക്കും ഉമേഷേട്ടന്‍ പറയുന്നതു പോലെ..
മീന്‍ കറി കൂട്ടാന്‍ എപ്പളാ വരണേ? കുട്ട്യേട്ടത്തീടെ പോലെ ഹന്ന മോള് വലുതായിട്ട് എന്നൊന്നും പറഞ്ഞേക്കരുത്
ഇനി ബിന്ദൂന്റെ കുറവേ ഉള്ളൂ (കുട്ട്യേടത്തി എവിടെ, പൂയ്...)
ReplyDelete“ഇവിടെ എല്ലാവര്‍ക്കും സുഖം” എന്നാണു് എല്‍ജി പറഞ്ഞതു്. അറിഞ്ഞിട്ടെന്നാ ചെയ്യാനാ?
കാനാഡായില്‍ ഏഷയാനെറ്റ് കിട്ടൂല്ലെ? ഇവിടെ എല്ലവര്‍ക്കും സുഖം എന്നാണ് സീരിയിലിന്റെ പേര്‍.
ReplyDeleteശ്ശൊ! എന്റെ ബിന്ദൂട്ടി.അതു കണ്ടാല്‍ ഉമേഷേട്ടനല്ലാന്ന് തോന്നെ ഇല്ല..അതുപോലെ ഡിറ്റൊ ആണ് വര്‍ത്താനം. സ്ത്രീയേ,പത്നി എന്നൊക്കെ വിളിക്കൂ..ഹിഹിഹി..
ReplyDeleteഎന്നിട്ട് ആ കൊച്ചിനെ ഏതൊ പദ്യം പാടി കേപ്പിച്ചപ്പൊ..ആ കൊച്ച് ചുമ്മാ കരഞ്ഞ് കാണിച്ച്...അപ്പൊ അയാള് പറയാ.. “ഹൊ!
ഒരു കവിത കേട്ടാല്‍ ഇതുപോലെ ഹൃദയ ദ്രവീകരണം വരുമെന്ന് അറിഞ്ഞില്ല” എന്ന്..
ഈ പദ്യമാണോ? എല്‍ജിയെ ഒന്നു ചൊല്ലിക്കേള്‍പ്പിക്കണമെന്നു കുറെക്കാലമായി വിചാരിക്കുന്നതാ...
ReplyDeleteഹഹ്ഹഹ
ReplyDeleteഉമേഷ്ജി മുങ്ങിയതാണെന്നു തോന്നുന്നു... പാവത്തിന്റെ പണി കഴിഞ്ഞു കാണില്ല.. :)
ഹിഹി..എനിക്കും തോന്നണു പണി കഴിഞ്ഞൂന്ന് വെറുതെ പറയാണെന്ന്..ഹിഹി..
ReplyDeleteആ പെങ്കൊച്ചു ചോദിച്ചന്റെ അര്‍ത്ഥം അയാള് പറഞ്ഞത് പറയാം : ഉള്ളം കയ്യില്‍ നെല്ലിക്ക പോലെ എന്നു വെച്ചാല്‍ എല്ലം കൈപ്പിടിയില്‍
ഏതാണ് ആ വാക്ക് എന്ന് അറിയോ?
ഈ ഉമേഷേട്ടന് എല്ലാത്തിനും ഒരു ശ്ലോകം ഉണ്ടല്ലൊ..കര്‍ത്താവെ..എന്നാലും നല്ല രസികന്‍ ശ്ലോകം..പ്രത്യേകിച്ച് ആദിത്യനെ പറ്റിയാണ് പറയണെ എന്ന് ഓര്‍ത്തപ്പോള്‍...
ഇവിടെ കിട്ടുമായിരിക്കും എല്‍ ജീസെ, അന്വേഷിച്ചിട്ടില്ല. സീരിയലിന്റെ പേരറിഞ്ഞിരുന്നാല്‍ എന്നെങ്കിലും കാസെറ്റോ മറ്റോ ഇരങ്ങിയാല്‍ കാണാമല്ലോന്നോര്‍ത്തിട്ടാണേ..
ReplyDeleteഞാനിനി ഒന്നും മിണ്ടുന്നില്ല, ഉമേഷ്‌ജി ദേഷ്യം വന്നിട്ടു പോയി.
:) 24 O??
എല്‍ജിയേ, ആ ഇഞ്ചിമാങ്ങായ്ക്കു വെച്ച വാങ്ങി വെയ്ക്കൂ പ്ലീസ്.. :)
ReplyDeleteഉമേഷ്ജി നല്ല വ്യക്കിതമായും ശക്കിതമായും ഊന്നി ഊന്നി പറഞ്ഞിട്ടുണ്ട്
എല്‍ജിയെ ഒന്നു ചൊല്ലിക്കേള്‍പ്പിക്കണമെന്നു കുറെക്കാലമായി വിചാരിക്കുന്നതാ...
തന്നത്താന്‍ വായിച്ചു മനസില്ലാക്കിക്കൊള്ളും എന്ന പ്രതീക്ഷ പോലും പാവം ഉമേഷ്ജിയ്ക്കില്ല :))
ഒരറിയിപ്പുണ്ട്...
ReplyDeleteമുകളിലത്തെ കമന്റിലെ ആദ്യത്തെ വരിയിലെ ‘വെള്ളം’ എന്ന വാക്ക് കളഞ്ഞുപോയിട്ടുണ്ട്... കണ്ടുകിട്ടുന്നവര്‍ കമ്മറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്...
ഓടോ: എല്‍ജ്യേ, ഞാന്‍ കാറ്റിന്റെ നരകത്തില്‍, സ്വാറി, നകരത്തിലാണു കേട്ടോ :)
എല്‍ജിയെ ചൊല്ലിക്കേള്പ്പിക്കണമെന്നാണ് ഉമേഷ് ആഗ്രഹിക്കുന്നത്. “അരസികേഷു കവിത്വനിവേദനം
ReplyDeleteശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!“ എന്നു കവിതയിലുണ്ടു താനും. ergo എല്‍ജി അരസികയല്ല :) ആദിത്യനെപ്പറ്റിയുള്ള കവിത എല്‌ജിയെ ഉമേഷ് ചൊല്ലിക്കേള്‍പ്പിക്കുന്നൂന്നാണോ? ആകെയെനിക്കൊരു ചിന്താക്കുഴപ്പം.
എല്‍ജീ, ആ വാക്ക് “കരതലാമലകം” ആണോ? ബാക്കി ഉമേഷുപറയും, എന്റെ കയ്യിലെ മരുന്നു തീര്‍ന്നു.
ആദിയുടെ തിരുത്തല്‍ കണ്ടപ്പോള്‍ 2 ദിവസം മുമ്പ് ഒരു സുഹൃത്തു പറഞ്ഞ തമാശ ഓര്‍ത്തു:
ReplyDelete“പട്ടാളക്കാരുടെ ഒരു വണ്ടി മലം, പാതയില്‍ മറിഞ്ഞു” എന്നത് “പട്ടാളക്കാരുടെ ഒരു വണ്ടി മലമ്പാതയില്‍ മറിഞ്ഞു” എന്നു തിരുത്തിവായിക്കാനപേക്ഷ...
ശ്ശൊ! പപ്പാന്‍ ചേട്ടന് എന്നോട് ഇത്രേം സ്നേഹം ഉണ്ടെന്ന് ഞാന്‍ സത്യായിട്ടു കരുതീല്ലട്ടൊ..
ReplyDeleteപക്ഷെ എന്താണ് ഈ മാലിക, മാലിക,മാലിക?
ആദിത്യോ, കാറ്റു പിടിക്കണ്ട് ഇരുന്നോട്ടൊ..
പിന്നെ ലൈറ്റ് വെയിറ്റ് തല ആയ്തുകൊണ്ട് പ്രത്യേകിച്ചും :) നിങ്ങടെ സീയേര്‍സ് ട്ടവറിന്റെ മുകളില്‍ കയറാന്‍ ഒരു ക്രിതുസ്മസിന്റെ തണുപ്പത്ത് രണ്ട് മണിക്കൂര്‍ കാത്ത് നിന്ന് മുകളില്‍ കയറി താഴോട്ട് നോക്കീട്ടുണ്ട്...
ആ വാക്കാണോ? അറിഞ്ഞൂടാ..
പണിയായല്ലോ :-ശ്
ReplyDelete:))
ശ്ശൊ! പപ്പാന്‍ ചേട്ടന്റെ ഫോട്ടോ ഇപ്പൊ കണ്ട്..
ReplyDeleteദൈവമേ TVM - 695006 ?? കര്‍ത്താവെ, ഈ ലോകം എത്ര ചെറുത്... ഇനി CET-യില്‍ വല്ലോം ആയിരുന്നൊ..?? എനിക്കു വയ്യ..
മാ ലിഖാ എന്നു വച്ചാല്‍ എഴുതല്ലേ എന്ന്. അരസികരുടെ അടുത്ത് കവിത ചൊല്ലാനുള്ള യോഗം തലയില്‍ എഴുതല്ലേ എന്നാ ഇങ്ങേരു പറയുന്നെ എല്‍ ജീ.
ReplyDelete(രസികരോട് ഇജ്ജാതി കവിത പറഞ്ഞാല്‍ സരസമായി ചമ്മിക്കും എന്നതു വേറേയും)
അതു ശരി! ഞാന്‍ വിചാരിച്ച് എന്നെ ഏതാണ്ട് പൊക്കി പറഞ്ഞതാണെന്ന്..
ReplyDeleteദേവേട്ടാ എന്റെ ഇഞ്ചി മാങ്ങയില്‍ ഒന്ന് പോയി ആദ്യത്തെ പോസ്റ്റില്‍ ദേവെട്ടന് തോന്നുന്നതൊക്കെ എഴുതാമൊ?
എല്‍ജീ,
ReplyDeleteഅതെ, ആ ഊഹം ശരിയായി... പല കിടിലങ്ങളും അവിടുന്നു തന്നെ... അതേന്ന് :)
എല്‍ജീ, 695016 ആണ്‍. CET 86-90. (ഇന്നു വീട്ടില്‍ കുറച്ച് അടുക്കിപ്പെറുക്കല്‍ നടത്തിയപ്പോള്‍ പഴയൊരു ഫയലിനകത്തുനിന്നു എന്റെ ഐഡന്റിറ്റികാര്‍ഡു കിട്ടി. അതു സ്കാന്‍ ചെയ്തതാണ്‍)
ReplyDelete"ഇനി CET-യില്‍ വല്ലോം ആയിരുന്നൊ..?? എനിക്കു വയ്യ.." -> എന്താ എല്‍ജിയും CETയാ? ഇവിടെ ആദിയുണ്ട് CETയില്‍നിന്നും, ഉമേഷും ഉണ്ട് (MTech), വേറെ ആരൊക്കെ ഉണ്ടെന്നെനിക്കറിയില്ല.
അതിലൊരു കിടിലത്തിനെയാണ് ഞാന്‍ കല്ല്യണം കഴിച്ചെ...ആ ഫോട്ടോ കാണിച്ച് പരിചയം ഉണ്ടോന്ന ആശാനോട് ചോദിക്കട്ടെ..
ReplyDeleteപാപ്പാന്‍ ചേട്ടാ..ഹൊ!ഏതു ബ്രാഞ്ച്?
ReplyDeleteഞാനോ സി.ഇ.റ്റിയിലൊ? നോ! നോ!അതിനൊക്കെ ബുദ്ധി വേണ്ടെ?
പിന്നെ ബുദ്ധി വേണ്ടായിരുന്ന് എന്ന് ആദിയെക്കണ്ടപ്പോള്‍... ;)
മൊത്തത്തില്‍ ഒരു നാണംകുണുങ്ങിയായ ഞാനെന്ന മജ്ജയും മാംസവുമുള്ള പച്ചയായ മനുഷ്യനെ 98.2% ആളുകളും അറിയാനോ, അറിഞ്ഞിരുന്നവര്‍ തന്നെ ഓര്‍ത്തിരിക്കാനോ സാദ്ധ്യതയില്ല എന്നു നേരത്തെതന്നെ പറഞ്ഞോട്ടെ.
ReplyDeleteഞാനിപ്പൊ പ്രൊഫയില്‍ പോയി നോക്കി. പ്രീസ്റ്റൊ? ശരിക്കും?
ReplyDeleteഏ? എന്നിട്ടാണോ ഞാനിങ്ങനെ ..മര്യാദ ഒന്നും തരാണ്ട്..സോറീട്ടൊ..
എല്‍ജീ, പ്രീസ്റ്റ് എന്നൊക്കെ ചുമ്മാ ഒരു തമാശയ്ക്കിടുന്നതല്ലേ :) പ്രൊഫൈല്‍ പുതുക്കുമ്പം ആദ്യം കാണുന്ന ഒരു ജോലി സ്വീകരിക്കുന്നു എന്നു മാത്രം :)
ReplyDeleteകമ്പ്യൂട്ടര്‍ സയന്‍സ്.
(ഇതുകൂട്ടി ഒമ്പതാമത്തെ പോസ്റ്റ് മിക്കവാറും സന്തോഷിന്റേതാവാന്‍ സാദ്ധ്യതയുണ്ട്)
ReplyDeleteഹഹ്ഹഹഹ്....
ReplyDeleteഞാന്‍ ഓഫ് ചെയ്തു വെച്ചിരിക്കുവാണേ... അധികം വാശി പിടിപ്പിച്ചാല്‍ ഞാന്‍ ഓണ്‍ ചെയ്യുമേ
ഞാന്‍ കുറച്ച് നേരം സ്തബ്ധ ആയി ഇരുന്ന് പോയി.
ReplyDeleteനന്നയി തമാശക്ക് എഴുതിയാതാണ് എന്ന് പറഞ്ഞത്.. മെക്കാനിക്കല്‍ അല്ലെങ്കില്‍ എന്റെ കെട്ടിയോന്‍സ് അറിയാന്‍ യാഹൊറ്റുര്‍ സാധ്യതയും ഇല്ല..മെക്കാനിക്കല്‍ മാത്രമല്ല, മെക്ക്സ് കോര്‍ണറില്‍ ക്ലാസ് അറ്റണ്ടും ചെയ്തിട്ടില്ലെങ്കില്‍..
സന്തോഷേട്ടന്‍ എന്റെ കയ്യീന്ന് ഇടി മേടിക്കും ഇതിനെങ്ങാനും 50 അടിച്ചാല്‍..
44-ഓ 45-ഓ ഒന്നും സന്തോഷ് വരൂല്ല...
ReplyDelete49-ല്‍ നിക്കുമ്പ ’എന്നാ ഒന്നു അടിച്ചേച്ചും പൂവാം’ ന്നും പറഞ്ഞൊരു വരവൊണ്ട്... :)
ബ്ലോഗും ചാരി നിന്നവന്‍..എന്ന് മറ്റോ ഒരു ചൊല്ലില്ലെ? എന്തോ സൊഫ്റ്റ്വെര്‍ വെച്ചാണ് അതു ചെയ്യുന്നെ എന്ന് എനിക്ക് സംശയം ഉണ്ട്..
ReplyDeleteഎല്‍ജിയേ എന്തായെന്നു?
ReplyDeleteസ്ക്രബോ? ( സ്‌ക്രബോ )
ബിന്ദൂട്ടി എവിടെപ്പോയോ ആവൊ?
ReplyDeleteഇതു കൊള്ളാല്ലോ....
ReplyDeleteഅമ്പതടിക്കുന്നതിന്റെ സുഖം ഒന്നറിയണമല്ലോ
ReplyDeletesthabdha സ് തബ്ദ്ധ - അങ്ങിനെ ഒരു വാക്കിനി ഇല്ലേ ആവൊ?
ReplyDeleteദൈവമെ! ഈ താടി വെച്ച ആള് എവിടെന്ന് വന്നു? ശ്ശൊ!!!!!!!!!
ReplyDeleteഏതു മന്‍ജിത്തിനുമുണ്ടു സന്തോഷേ ഒരു കാലം. ഹോ ഇനി സമാധാനമായി വേറെ വല്ലോം നോക്കാം
ReplyDeleteദൈവമേ ഈ അമേരിക്കക്കാര്‍ക്കു പാതിരാത്രി ഉറക്കവുമില്ലേ? കമന്റടിച്ചുകളിക്കുവാണല്ലോ എല്ലാവരും. എല്ലാവരും പോയേ, ശനി/ഞായര്‍ ദിവസങ്ങളില്‍ ബ്ലോഗ് മൊത്തമായി കമന്റിടുവാന്‍ അധികാരം യൂയേയീകാര്‍ക്കുമാത്രം.
ReplyDeleteയെല്‍ജ്യേ,
ReplyDeleteസെക്കന്റിന്റെ നൂറിലൊരംശം എന്നൊക്കെപ്പറഞ്ഞു പി. ടി. ഉഷ കരഞ്ഞപ്പോള്‍ മനസിലായില്ലെനിക്ക്. ദാ ഇപ്പോ മനസിലായി :)
ആ താടി ഒന്ന് കത്തിക്കാന്‍ ഒരു തീപ്പെട്ടിക്കൊള്ളി അന്വേഷിച്ച് നടക്കാ ഞാന്‍!!!!!!! വീകെന്റല്ല്ലെ ആരും കാണില്ല.....എന്ന് വിചാരിച്ചാലും ആരും സമ്മതിക്കൂല്ലാന്ന് !!
ReplyDeleteപനിക്കൂര്‍ക്ക broadleaf thyme ആണത് എല്‍ജീ. ദേ കമന്റി ഞാന്‍
ReplyDeleteതാങ്ക്സ് ദേവേട്ടാ..ഞാന്‍ കരുതി അതിന്റെ കോമണ്‍ നേം indian oregano ആണെന്ന് .എവിടേയൊ അങ്ങിനെ കണ്ടപോലെ..
ReplyDeleteഹിഹി! ഏഷ്യാനെറ്റില്‍ ഇപ്പോഴത്തെ സിനിമാ
ReplyDeleteനോക്കത്താ ദൂരത്ത്..കണ്ണും നട്ട്..അതില്‍ ഇപ്പോഴത്തെ സീന്‍... ആ കണ്ണാടി സീന്‍...നദിയാ മൊയ്തൂന്റെ..ഹിഹി..ലാലേട്ടന്‍ പറയാ..”ആങ്ങിനെ ഒരു കണ്ണാടി ലോകത്ത് എവിടെയും ഇല്ലല്ലൊ..” ഹിഹി..
നാലര മണിക്കൂര്‍ ആളില്ലാ വണ്ടി ആയി നിന്ന 'ഓഫേ ഓഫിനെ' ഓണാക്കി വച്ചിട്ട് പോയ ഞാന്‍ തിരിച്ചു വരുമ്പോള്‍ കാണുന്നത് ഓഫ് കൊണ്ട് ഏറുകളി...
ReplyDeleteമൊഗാമ്പോ കുശ് ഹുആ... ഹൂ ഹേ ഹോ!
ലതിന്റെ ദ്വിധം എടുത്തു ഗൂഗ്ലിയപ്പൊ ക്യുബന്‍/ ഇന്ത്യന്‍/ മഡഗാസ്കര്‍ ഒറിഗാനോ എന്നും ഒക്കെ കാണുന്നു. ബ്രോഡ് ലീഫ് തൈം ചെടിയെന്നാണു ഞാന്‍ കേട്ടിരിക്കണത് -പല നാട്ടില്‍ പല പേരല്ലേ എല്‍ജി, അതുകൊണ്ടാണ് എപ്പോഴും "ബൈനോമിയല്‍ നോര്‍മന്‍ ക്ലച്ചര്‍" ഉപയോഗിക്കുവാന്‍ പറയുന്നത്.
ReplyDeleteകോളിയസ് അംബോയ് നിക്കസ് എന്നു വിളിച്ചാല്‍ ലോകത്തെങ്ങും പനിക്കൂര്‍ക്ക ഇല ആട്ടി കാണിക്കും. നമ്മള്‍ ഈ അലങ്കാര ചെടിയായി വളര്‍ത്തുന്ന കോളിയസ് ബ്ലുമെ ചെടി മുതല്‍ അരോമാറ്റിക്കം വരെ നൂറു നൂറ്റമ്പതു ഇനങ്ങള്‍ ഉള്‍ല കുടുംബം ആണിത്.
ലാറ്റിന്‍ മരിച്ചു പോയ ഭാഷയല്ലേ, അതിനാല്‍ സ്ലാങ്ങോ പുതിയ വാക്കോ പുതിയ ലോക്കല്‍ പേരോ ഒരിക്കലും ഉണ്ടാകില്ല എന്നതിനാലാണ് ദ്വിധം ആ ഭാഷയില്‍ ആക്കിയത്. (ഇക്കണക്കിനാണെങ്കില്‍ മലയാളംവും ചിലപ്പോ ഇതുപോലെ ചില്ലിട്ട് ഭിത്തിയേ തൂക്കണ ഭാഷ ആകും ഉടനേ.)
എല്‍ജിക്കു വലിയ തോട്ടം ഉണ്ടോ ? (അസൂയ ഇല്ല, ചെറിയ കുശുമ്പ് മാത്രം)
മാലികയല്ലെല്‍ജീ, “മാ ലിഖ”. എഴുതരുതെന്നര്‍ത്ഥം. “മാ ലേഖാ” എന്നുമല്ല, “മാ നിഷാദ” എന്നതുപോലെ :-)
ReplyDelete(ഇതെങ്ങനെ ഞാനറിഞ്ഞെന്നാവും, അല്ലേ?)
പാപ്പാനേ, നമ്മളൊന്നിച്ചവിടെ 90-ല്‍ ഉണ്ടായിരുന്നല്ലോ. എബനേസറില്‍ എന്റെ അടുത്ത മുറിയില്‍ ഒരു കുറുപ്പും അയ്യപ്പനും ഉണ്ടായിരുന്നു. വേറേ ചില കമ്പ്യൂട്ടരുകാരും ഉണ്ടായിരുന്നു. പേരു മറന്നുപോയി. പാപ്പാന്റെ ജൂനിയേഴ്സ് ആയിരിക്കും. “പാറപ്പുറം” എന്നു വിളിച്ചിരുന്ന, കഠോരശബ്ദമുള്ള, രാജീവിനെയും, ബിജു നാരായണനെയും, ഗോവിന്ദിനെയും, ഹരിഹരനെയും, SFIക്കാരന്‍ സജീവിനെയും (SIയുടെ അനിയന്‍) അറിയുമോ? ഇവരെയൊക്കെയേ എനിക്കോര്‍മ്മയുള്ളൂ...
എന്തായെന്നു നോക്കാന്‍ വന്നതാണു്. അപ്പോള്‍ ഗുഡ്‌നൈറ്റ്!
“നോക്കെത്താദൂരത്തില്‍” പെണ്ണുങ്ങള്‍ ചിരിക്കുന്നതു നദിയാമൊയ്തുവിന്റെ കൂളിങ് ഗ്ലാസ് സീനുകള്‍ കണ്ടിട്ടും, ആണുങ്ങള്‍ ചിരിക്കുന്നതു ഫാസില്‍ ലാലിനു കഥ പറഞ്ഞുകൊടുക്കുന്ന സീന്‍ കണ്ടിട്ടുമാവും ;) ഇനി ഇങ്ങിനെയല്ലാ കാര്യങ്ങള്‍ എന്നാണെങ്കിലും സാരമില്ല :)
ReplyDeleteഉമേഷ് പോയോ?
ReplyDeleteകരിമ്പടത്തിനകത്തു നിന്നും കിറോ കിറ്ര്ര്ര്ര്രോ എന്ന് കൂര്‍ക്കം വലിക്കുകയാവുമിപ്പോള്‍. ഹാ ഹാ.
ഉം. ഞാനും പോവ്വട്ടെ, കമന്റുകള്‍ക്കിടയില്‍ ഇരുന്നൂറോളം മൈലുകള്‍ താണ്ടി പരവശനായിരിക്കുന്നു.
സ്വസ്തി. സമാധാനം..
ആദ്യേ,
ReplyDeleteദ് പോലെ എല്ലാ വെള്ളിയാഴ്ചയും ഇങ്ങനെ കമ്മന്റിട്ട് ഞളുവയടിക്കാനോരോ ഓഫ്‌ടോപ്പിക്‍ പോസ്റ്റിടണേ.
ന്നാ ശരി... :)
ഒന്നും ചെയ്യാനില്ലാതെ വെറുതെ ഇരുന്നു ബോറടിച്ചപ്പോ, ഇന്നാ വലയില്‍ കയറാംന്ന് കരുതി, വന്നപ്പോ, കമ്പ്ലീറ്റ് ഓഫ്........
ReplyDeleteഇന്നാ ശരി, പറഞ്ഞപോലെ, അല്ലെങ്കില്‍ പറയാത്തപോലെ, പറയാത്തോന്‍ പറഞ്ഞപോലെ, ചൊറിയാത്തോന്‍ അറിഞ്ഞപോലെ, അങ്ങനയല്ലല്ലോ, അറിയാത്തോന്‍ ചൊറിഞ്ഞപോലെ, വെറുതെയിരിക്കണ നായര്‍ക്ക് (രാജ് നായര്‍ക്കല്ല, രാഗേഷ് നായര്‍ക്ക്) ഒരു കുപ്പി കിട്ടിയപോലെ, അപ്പോ ദേ ഇതു ഓഫ്.
അയ്യോ, ഇതിലും ബഗ്ഗുണ്ടല്ലോ! എന്‍റെ അമ്പതടി പോയേ...
ReplyDeleteഉമേഷേ, അപ്പറഞ്ഞ ഗഡികളൊക്കെ എന്റെ 1 കൊല്ലം ജൂനിയേഴ്സ്. (പേരൊഴികെ എനിക്കു മറ്റൊന്നും തന്നെ അവരെപ്പറ്റി അറിയില്ല)
ReplyDelete“നെന്നെ ഇനി ഈ വഴിയ്ക്കു കണ്ടു പോകരുത് കേട്രാാാ” എന്നല്ലേ ഏവൂരാന്‍ ഉദ്ദേശിച്ചത്? എനിക്കു മനസിലായി :)
ReplyDeleteഓഫ് അണ്ണന്മാരും അണ്ണികളുമൊക്കെ പോയോ?
ReplyDeleteപാപ്പാന്‍ ഉവാച :
എല്‍ജിയെ ചൊല്ലിക്കേള്പ്പിക്കണമെന്നാണ് ഉമേഷ് ആഗ്രഹിക്കുന്നത്. “അരസികേഷു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!“ എന്നു കവിതയിലുണ്ടു താനും. ergo എല്‍ജി അരസികയല്ല :)
വ്യാഖ്യാനം തെറ്റിപ്പോയല്ലോ പാപ്പാനേ. എല്‍ജിയെ ചൊല്ലിക്കേള്‍പ്പിച്ചാലും ശ്ലോകത്തില്‍ സംബോധന ചെയ്യുന്നതു ബ്രഹ്മാവിനെയാണല്ലോ. “ഡാ, ഞാന്‍ സാറിനോടു പറയും, ഇവിടെ ഒരുത്തനു തല്ലു കൊടുക്കേണ്ട സുഖക്കേടുണ്ടു്” എന്നു് ഒരുത്തനോടു പറഞ്ഞാല്‍ അതു മൂന്നാമതൊരുത്തനെപ്പറ്റിയാണോ?
രസികരസായനമായ ആദിത്യനെ ഇവിടെ ഉദ്ദേശിച്ചിട്ടേ ഇല്ല :-)
പിന്നെ, “അരസികേഷു” (അരസികന്മാരില്‍) എന്നു പ്രയോഗിച്ചതു കൊണ്ടു്, ആണുങ്ങളെ മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ എന്നു വാദിക്കാം. അങ്ങനെയാണെങ്കില്‍ കാളിദാസനെ തിരുത്താനും എനിക്കു മടിയില്ല:
അരസികാസു കവിത്വനിവേദനം
ശിരസി മാ ലിഖ, മാ ലിഖ, മാ ലിഖ!
(അരസികാസു = അരസികകളില്‍)
പ്രസന്റ് സാര്‍...
ReplyDeleteഞാനിവിടെ ഉണ്ട്...
ഉമേഷ്ജി നേരത്തെ ഇട്ട കമന്റ് 14-മത്തെ തവണ വായിച്ചു കൊണ്ടിരിക്കുകയാണ്... ഇതിലെ പാര എനിക്കാണോ അല്ലയോ എന്ന് എനിക്കിതു വരെ കണ്‍ഫേം ചെയ്യാന്‍ പറ്റിയിട്ടില്ല...
ഇതു വരെയുള്ള തോന്നല്‍ എനിക്കല്ല എന്നാണ്... അതു കൊണ്ട് ഒരു ഇന്റെരിം നന്ദി ഉമേഷ്ജിയ്ക്ക് അര്‍പ്പിയ്ക്കുന്നു.
ഇനിയും ഞാന്‍ ഒരുപാട് വായിക്കും.. അതു കഴിഞ്ഞ് ശരിയ്ക്കുള്ള കമന്റിടാം :))
ഹിഹി! ഞാന്‍ ഒറ്റ തവണയെ ഉമെഷേട്ടന്‍ എഴുതുന്നത് വായിക്കൂ..അതീന്ന് എനിക്ക് അപ്പൊ തന്നെ മനസ്സിലവും ഈ ജന്മത്തില്‍ അതു എന്നെക്കൊണ്ട് മനസ്സിലാവില്ലാന്ന്... പിന്നെ ഉമേഷേട്ടന്‍ ആ വാക്ക് പറയത്തെ എന്തെ? പപ്പാന്‍ ചേട്ടന്‍ എന്തോ വാക്ക് പറഞ്ഞ് ,അതു തന്നെയാണൊ? അതൊ ഇനി അതിനു ഹ: ഹി: എന്നൊക്കെ ചേര്‍ക്കണൊ?
ReplyDeleteപിന്നെ ഈ പെരിങ്ങോടരെ കൊണ്ട് ഞാന്‍ തോറ്റുതൊപ്പിയിട്ടു..കര്‍ത്താവേ! വെറും ഒരു തമശയിലുമുണ്ടൊ ഈ വിവേചനം? ഇനി ദ്രാവിഡ പെണ്ണുങ്ങള്‍ വേറെ ജോക്കിനാണ് ചിരിക്കണെ, ആര്യന്‍ പെണ്ണുങ്ങള്‍ ജോക്കിന് ചിരിക്കാറെ ഇല്ല എന്നൊക്കെ ഇനി പറയുമോ ആവൊ? :-D
ടെസ്റ്റിങ്ങ്...
ReplyDeleteടെസ്റ്റിങ്ങ്...
ടെസ്റ്റിങ്ങ്...
പിന്മൊഴി പടമായോ?
ReplyDeleteബിര്യാണിക്കുട്ടീ കരിനാക്കോണ്ടൊന്നും പറയാതെ.
ReplyDeleteഎന്‍. ആര്‍. ഐ. കറവപ്പശുവൊ?
ReplyDeleteപ്രിയ സുഹ്രുത്തുക്കളെ,
പ്രവാസികളെ കറവപ്പശുക്കളാക്കുന്ന രീതി ഇപ്പൊഴൊന്നും തുടങിയതല്ല. അതൊരു പുതിയ കാര്യവുമല്ല. ഇപ്പൊള്‍ സ്വാശ്രയ പ്രശ്നത്തിലും കത്തി യേറു ഏല്‍ക്കെണ്ടി വരുന്നതു വിദേശമലയളികള്‍ക്കു തന്നെ.
ഡയറിയും കക്ഷ്ത്തില്‍ വച്ച് പാവപ്പെട്ടവനെ രക്ഷിക്കാനെന്ന പേരില്‍ അവനെ ചൂഷണം ചെയ്യ്തു , ഉടയാത്ത ഖദറും ധരിചു നടക്കുന്ന സഘാക്കള്‍ “പ്രവാസി “ എന്താണെന്നു അറിയണമെങ്കില്‍ വിദേശത്ത് പ്രത്യെകിചും സൌദി യില്‍ പൊയി രവിലെ 7 മുതല്‍ രാത്രി 7 വരെ കൊടും ചൂടിലും തണുപ്പിലും പണിയെടുത്ത് നോക്കണം. അപ്പൊഴെ പ്രവാസിയുടെയും അവന്‍ അദ്ഡ്വാനിച്ചുണ്ടാക്കുന്ന കാശിന്റെയും വില അറിയൂ.
മറ്റുള്ള കുട്ടികളുടെ വിദ്യഭ്യാസത്തില്‍ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ എന്‍.ആര്‍. ഐ. യുടെ മക്കളുടെ ഫീസില്‍ നിന്നും എടുക്കണമെന്ന ബഹു.മന്ത്രിയുടെ അഹങ്കാരം നിറഞ തീരുമാനം ചോദ്യം ചെയ്യാന്‍ പ്രവാസിക്കു തൊഴിലാളി യൂണിയന്‍ ഇല്ലല്ലൊ?. ഒരു നേതാക്കള്‍ക്കും ഇതില്‍ ഒരു വേദനയും ഇല്ല. കാരണം തെരെഞെടുപ്പു കഴിഞല്ലൊ?. ഇനി പ്രവാസിയെ അടുത്ത തെരെഞെടുപ്പു വരുമ്പൊള്‍ - ഫണ്ട് പിരിവിനായി - കണ്ടാല്‍ മതിയല്ലൊ?..
ഇതിനെതിരെ ഓരൊരൊ പ്രവാസിയും പ്രതികരിക്കേണ്ടിയിരിക്കുന്നു.
സസ്നെഹം
നന്ദു - റിയദ്.
നാന്‍ ഒന്നും പറയുന്നില്ല എല്ലാം കേട്ടുകൊന്ദിരിക്കുകയാന്നേ.
ReplyDeleteഈ ബീക്കുട്ടിക്ക് ഒറക്കമില്ല്ലേ? രാത്രി മുഴുവന്‍ ബീക്കുട്ടനെ സ്വപ്നം കണ്ടിരിക്കുവാണൊ? അതോ ബീക്കുട്ടനുമായി കത്തിയടി ആണോ? അതോ ഇനി ഇവിടെ എങ്ങാനും തന്നെ ആണോ? അതോ (മതി അല്ലെ?)
ReplyDeleteഞാന്‍ ഈ പഴയ ത്രെഡ് ഒന്ന് പൊക്കിക്കൊണ്ടു വരാന്നു വെച്ചു. :)
എന്റെ ബൂലോഗ ജീവിതത്തിന്റെ മരണമണികള്‍ മുഴങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ഞാനെങ്ങനെ സമാധാനമായുറങ്ങും ആദീ..ദീ..ദീ.. (മൂക്ക് പിഴിഞ്ഞ് ചുമരില്‍ തുടക്കുന്നു). സെപ്റ്റംബറിലെ ആ കരി ദിനം വരെയെ എനിക്കിവിടെ ജീവിതം ബീക്കുട്ടന്‍ അനുവദിച്ചിട്ടുള്ളു. ള്ളു..ള്ളു..ള്ളു.
ReplyDeleteഎന്നാല്‍ പിന്നെ അതു വരെ ഒട്ടും ടൈം വേസ്റ്റ് ചെയ്യണ്ട എന്നു വെച്ചു. ഇനിയിപ്പൊ പകല്‍ ഒറങ്ങാന്‍ തോന്നിയാല്‍ പൊങ്ങച്ച സഞ്ചി എടുത്ത് ഓഫ്ഫീസ് മേശപ്പുറത്ത് വെച്ചിട്ട് വണ്ടി വിടല്ലെ വേണ്ടൂ, വീട്ടിലേക്ക്. ജിങ്കിടി ജിങ്കാ...
ആദി പോയില്ലേ ഡേഡ്രീമിനെ കാണാന്‍?
ReplyDeleteബിക്കുവേ.. പറഞ്ഞതുപോലെ രാഗേന്ദു കിരണങ്ങള്‍ പാടിയിരിക്കുവാണോ? :)
ReplyDeleteഞാന്‍ പോയില്ലാ.. വൈകിട്ടാ.. ചിലപ്പൊഴേ പോകൂ...
ReplyDeleteരാഗേന്ദു കിരണങ്ങള്‍ കടുപ്പിച്ചു ;)
എന്നാാ ആര്യക്കുട്ടിക്ക് എന്റെ വക ഒരു കര്‍ച്ചീഫ് കല്ല്യാണ സമ്മാനമായി തരുന്നതായിരിക്കും...
ReplyDeleteചുമരില്‍ തുടക്കണ്ട... :)
ബീക്കുട്ടിക്കൊരു കര്‍ച്ചീഫ് കൊടുക്കാനിവിടെ ആരുമില്ലേന്നു ചോദിയ്ക്കാന്‍ വരുവാരുന്നു. അപ്പൊഴേയ്ക്കും ഇഞ്ചിയേച്ചി എല്ല്ലാം കണ്ടറിഞ്ഞു ചെയ്തല്ലോ
ReplyDeleteകാറിന്റെ വിലയുണ്ടെന്ന് പറഞ്ഞ ആ കര്‍ചീഫ് ആണൊ? എന്നാ പിന്നെ ആ കാശ് കൊണ്ടൊരു കാറെനിക്കിവിടെ വാങ്ങി തന്നൂടെ എന്റെ ജിഞ്ചറെ.
ReplyDeleteഅല്ലിഞ്ചി, കുറെ നാളായി ചോദിക്കണം എന്ന്! വിചാരിക്കുന്നു. ഇഞ്ചിക്ക് കണ്ടശ്ശാംകടവുമായി എന്തേലും ബന്ധം?
ReplyDeleteഏതപ്പാ കോതമംഗലം... ഏതാണീ ഭൂലോകം.. ;)
ReplyDeleteബീക്കൂന് എന്തോ തുമ്പു കിട്ടിയെന്നു തോന്നുന്നു...
ReplyDeleteഇഞ്ചിയേച്ചീ കരാട്ടേ പഠിച്ചതൊക്കെ വെറുതെ ആയിന്നു തോന്നുന്നു... :)
ഈ തുമ്പൊരു തുമ്പാണെങ്കില്‍ ഞാന്‍ എന്നെ സമ്മതിക്കും. പെണ്ണാണെങ്കില്‍, ഇഞ്ചിപ്പെണ്ണാണെങ്കില്‍ പറ ഇഞ്ചീ...
ReplyDeleteകണ്ടശ്ശാംകടവുമായി ബന്ധമുണ്ടോന്ന് ചോദിച്ചാല്‍ ഇല്ലാ എന്നാല്‍ ഉണ്ട് താനും..
ReplyDeleteഎന്തോ തുമ്പാണോ കിട്ടിയത്?
ആദിയെ, സിസിലീന്നല്ലാട്ടൊ അമ്മേന്റെ പേരു..
ഹിഹിഹി
ഞാനിച്ചിരെ മട്ടന്‍ കറി വെക്കാന്‍ പോയതാണ്..അതോണ്ട് ഇപ്പഴാണ് ചോദ്യം കണ്ടത്....
ReplyDeleteഎന്നാല്‍ പിന്നെ ഞാനായിട്ടെന്തിനാ കുറയ്ക്കണേ.. ഇഞ്ചിക്കു തൊടുപുഴയില്‍.... :)
ReplyDeleteഅയ്യൊ...എന്നാ കുറക്കണ്ട..
ReplyDeleteതൊടുപുഴ,ചങ്ങനാശ്ശേരി,പാല,വലവൂര്‍,മുട്ടുചിറ,
കണ്ടശ്ശാംകടവു, അന്നമന്നട,മാള, മേലഡ്ഡൂര്‍,
കൊരട്ടി,തിരുവനന്തപുരം,മദ്രാസ്, ബാംഗ്ലൂര്‍,
മുമ്പൈ,ചിക്കാഗൊ,ന്യൂ യോര്‍ക്ക്, ഡെറ്ററോയിറ്റ്, ഐര്‍ലാണ്ട്, ഇംഗ്ലണ്ട്, സിംഗപ്പൂര്‍,സാന്‍ ഡിയാഗൊ,മേരിലാണ്ട്...
ഹൊ..ഇനി ഓര്‍മ്മ കിട്ടുന്നില്ല...
നാട്ടിലെവിടാന്നറിഞ്ഞില്ലെങ്കിലും ബാക്കി ഡീറ്റെയിത്സ് ഒക്കെ നമ്മടെ കൈയില്‍ ഇണ്ട്. കറന്റ് വെയര്‍എബൌട്ട്സ് :))
ReplyDeleteഉമേഷ്ജി പറഞ്ഞതോര്‍മ്മയില്ലെ? ഫോട്ടോ സഹിതം...
ഹ ഹ ഹ
എനിക്ക് വലിയ ചിരി ഒന്നും വരുന്നില്ല.ഒരാളുക്ക് ഫോട്ടോ സഹിതം പേരും അഡ്ഡ്രസും കൊടുക്കണമെന്നുണ്ടെങ്കില്‍ അതു അവരവരു തന്നെ കൊടുക്കൂല്ലെ? അതു തേടി പിടിക്കണത് എന്തിനാ? അല്ലാ അതിനു കാണിക്കുന്ന ഉത്സുകത വല്ലോ റാങ്കു കിട്ടാനൊ ലോക സമാധാനത്തിനോ ഉപയോഗിച്ചൂടെ? എനിക്ക് മനസ്സിലാവണില്ല്യ...ഒരാളുടെ വീട്ടില്‍ അയാളറിയാതെ എത്തി നോക്കുന്ന പീപ്പിങ്ങ് ടോമിന് തുല്ല്യമാണ് ഒരാളെക്കുറിച്ച് അയാളുടെ പ്രൈവസി ഭേദിച്ച് അയാളെക്കുറിച്ച് കര്യങ്ങള്‍ തേടിപിടിക്കണത്. ഇതിപ്പൊ കൊള്ളക്കാരനോ കൊലപാതകമോ ചെയ്തതാണനെകില്‍ പോട്ടേ.
ReplyDeleteപറ്റുമെങ്കില്‍ അത്രേം സ്മാര്‍ട്ടാണെങ്കില്‍ സുകുമാരക്കുറിപ്പിനെ കണ്ടു പിടിക്കൂ..ആ ചാക്കോചേട്ടന്റെ ഫാമിലിക്കെങ്കിലും ഒരാശ്വാസം ഉണ്ടാവട്ടെ...
എന്തിന് അങ്ങിനെ ചെയ്യുന്നു എന്ന് എനിക്ക് യാതൊരു പിടിയുമില്ല.എന്തു ഗുണം എന്നും? പീപ്പിങ്ങ് ടോം എന്നത് ഒരു മാനസിക രോഗമാണ്..അതു തന്നെയാണ് ഇന്റെര്‍നെട്ട് പീപ്പിങ്ങ് ടോമുകളും..എന്നാണ് എന്റെ അഭിപ്രായം... ഇതിപ്പൊ പറ്റുമെങ്കില്‍ ഡാലിയെക്കുറിച്ച് അന്വേഷിച്ച് കണ്ട് പിടിച്ച് ഫോട്ടോ പോസ്റ്റ് ചെയ്യൂ..ഗുണമുള്ള കാര്യമായിരിക്കും..ആ കുട്ടീടെ വീട്ടുകാര്‍ക്ക്..അല്ലാണ്ട് എന്തിന് വെറുതെ ഒരാളുടെ പ്രവസി ഭേദിക്കണ എന്നത് എനിക്കൊരിക്കലും മനസ്സിലായിട്ടില്ല. അല്ലാണ്ട് ഏതു കണ്ണ് പൊട്ടനും ചെയ്യാവുന്ന ഗൂഗിള്‍ സേര്‍ച്ചും ഐ.പി അഡ്ഡ്രസും ഒന്നും കൊണ്ട് ഞാന്‍ ഇപ്രെസ്സ്ഡ് ആവില്ല... പീപ്പിങ്ങ് ടോമുകള്‍ ഒരിക്കലും എന്നെ ഇമ്പ്രെസ് ചെയ്തിട്ടില്ല.
ഇവിടെ എന്താ നടക്കുന്നത് എന്നെനിക്കറിയില്ല. എന്നാലും, 95 കമന്റ് എന്ന് കാണുമ്പോള്‍.. ‘എങ്ങിനെ ഞാന്‍ വിട്ടേച്ച് പോകും?’
ReplyDeleteനൂറാമത്തെ കമന്റ് അടിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുത്. പ്ലീസ്..
ReplyDeleteആദിയേ... എല്‍ ജിയേ.. അല്ല ഇഞ്ചിയേ...
ReplyDeleteഇവിടെ ആരും ഇല്ലേ..?
ഞാന്‍ കെറുവിച്ച് ഇരിക്കുവാ..അതോണ്ട് വിശാലേട്ടന്‍ അടിച്ചോളൂ..
ReplyDelete100
ReplyDeleteഹിഹിഹി..എന്റെ പിണക്കം മാറി..നൂറടിച്ചപ്പോള്‍..
ReplyDeleteഹഹഹ...
ReplyDeleteഒന്നുമില്ലാതെ വെറുതെ പറഞ്ഞാലും ഒരാള്‍ ഇത്രയ്ക്കൊക്കെ വയലന്റാവും എന്നും അറിയാന്‍ പറ്റി.
ഹഹഹഹ...
ഞാന്‍ മതിയോ? :)അയ്യോ എന്നെ പറ്റിച്ചേ... ഞാന്‍ 98 കണ്ടു ഓടി വന്നതാ. :)
ReplyDeleteഞാന്‍ പറഞ്ഞത് മനസ്സിലാക്കേണ്ടവര്‍ വായിച്ചാല്‍ മനസ്സിലായിക്കൊള്ളും ആദിക്കുട്ടിയെ.. :-)
ReplyDeleteന്നാലും പാവം വിശാലേട്ടാന്‍..ഹിഹിഹി
അയ്യടീ മനമേ..
ReplyDeleteഞാന്‍ എല്‍ജിക്കുട്ടിക്ക് സന്തോഷാവട്ടേന്ന് കരുതി, നൂറടിക്കാതെ ഇരുന്നതല്ലേ? കാര്യായിട്ട്!
അതാരാ ഈ എല്‍ജിക്കുട്ടി വിശാലേട്ടാ?
ReplyDeleteപിന്നെ..പിന്നെ..നുണ പറഞ്ഞാല്‍ മൂക്ക് നീണ്ട് വരുമെന്ന് കേട്ടിട്ടില്ലെ..
അതെ, ആരാ ഈ എല്‍.ജി.കുട്ടി?
ReplyDeleteഅത് ശരി, നുണയും മൂക്കും തമ്മില്‍ അങ്ങിനെയൊരു ഇരുപ്പ് ഉണ്ടല്ലേ?
അപ്പോ ഈ ചൈനാക്കാര് ഒരിക്കലും നുണപറയില്ലാല്ലേ?
ചൈനാക്കാര്‍ക്കാ വിശ്വാസമില്ല വിശാലേട്ടാ..
ReplyDeleteഇവിടെയെങ്കിലും ഒരു 100 അടിക്കാന്‍ എന്നെ അനുവദിക്കുമെന്ന് കരുതി :(
ReplyDeleteനൂറിനേക്കാള്‍ വലുതാണല്ലോ നൂറ്റിപ്പത്ത്. ഞാനില്ലാതെ എന്ത് ഓഫാഘോഷം!ഇതാ എന്റെ വകയും ഒന്ന്.
ReplyDeleteവിശാലേട്ടാ, ചുള്ളാ ഓഫടി ക്ലബ്ബിന് സമാന്തരമായി ഒരു പ്രസ്ഥാനമായി വളരുകയാണല്ലേ.
അയ്യോ വിശാല്‍ജിയും ഇടിവാള്‍ജിയും ഓണററി മെമ്പേഴ്സാ... അവരില്ലാതെ നമ്മക്കെന്താഘോഷം?
ReplyDeleteആദീ,
ReplyDeleteഅപ്പൊ ഞാനോ? ഓണററി അല്ലെങ്കിലും ഓര്‍ഡിനറി മെമ്പര്‍ഷിപ്പിന് ഞാന്‍ അപേക്ഷിച്ചിരുന്നു. ഒന്നും കണ്ടില്ല. കൈക്കൂലി എവിടെ കൊടുക്കണം എന്ന് ഓഫായി പറഞ്ഞാല്‍ അതും തരാം.
ഇനി നീ പോടാ ചെറുക്കാ എന്നാണെങ്കില്‍ ഞാനും സമാന്തരനാകുമേ... :-)
(ചേട്ടാ വിളി നിര്‍ത്തിയത് നോട്ട് ചെയ്തിരിക്കുമല്ലോ)
അതെന്തു ചോദ്യാ ദില്‍ബാ...
ReplyDeleteഇന്നലെ ഇജ്ജന്നെ പറഞ്ഞോണ്ടു നടക്കണെ കണ്ടല്ലാ, ഇജ്ജ് ബാരവാഹിയാണെന്ന്... ന്നട്ടിപ്പം ജ്ജ് ഇങ്ങനെയൊരു പൊതു സ്ഥലത്തു വന്ന് ഇങ്ങനെയൊക്കെ ചോദിച്ചാ നുമ്മ അസ്സോസ്സിയേഷന്റെ ക്രെഡിബിലിറ്റി എന്താവും... ഒരുമാതിരി ഉത്തരവാദിത്വമില്ലാതെ സംസാരിയ്ക്കരുത്...
ഞാന്‍ ചേട്ടാ വിളിക്കെതിരാണ് :) പണ്ട് ക്ലബില്‍ ഒരു പോസ്റ്റിട്ടാരുന്നു :)
ആദീ,
ReplyDeleteബാരവാഹിയാണ് അന്തര്‍വാഹിനിയാണ് എന്നൊന്നും ഞമ്മള് പറഞ്ഞിട്ടില്ല കോയാ...
“ഇജ്ജ് ട്രെയിനി ഡ്രൈവനാണ്, വണ്ടി നേക്കില് വിട്ടാല്‍ അനക്ക് കഞ്ഞീം ബെള്ളോം ബഡത്തന്നെ അല്ലെങ്കില്‍ പെരേപ്പൊയ്ക്കോ ഹിമാറേ“ എന്നാണ് അന്ന് പറഞ്ഞിരുന്നത്.
എന്തായാലും ഇനി മുതല്‍ നോം ഭാരവാഹ്യന്ന്യാ..
എന്റെ പൊന്നു ദില്‍ബാ...
ReplyDeleteട്രെയിനി അല്ല... ജൂനിയര്‍ ടെസ്റ്റ് ഡ്രൈവര്‍... ഈ പോഷിന്റെ ടീമില്‍ ആരു കയറിയാലും അവരു ജൂനിയര്‍ ടെസ്റ്റ് ഡ്രൈവര്‍ ആയിട്ടേ കയറൂ.. അതല്ലെ കോയാാ... ഈ ടെസ്റ്റ് ഡ്രൈവര്‍ ന്നു വെച്ചാ വണ്ടി ടെസ്റ്റ് ചെയ്ത് പണ്ടാരമടക്കുന്ന ഗഡി.. അതന്നെ... സ്പീഡ് ടെസ്റ്റ്, ലോഡ് ടെസ്റ്റ്, ക്രാഷ് ടെസ്റ്റ്...
ആദീ,
ReplyDeleteസെര്യാണ്. ഞങ്ങളൊക്കെ സുലൈമാങ്കാക്ക ന്ന് പറയണ സൂമാക്കര്‍ വരെ പണ്ട് (ജോര്‍ദാനോ മിനാര്‍ഡിയോ ന്ന് പുഡ്യാറില്ല) ഒരു കമ്പനിയിലെ ടെസ്റ്ററായിരുന്നു എന്ന് കേട്ടിട്ടുണ്ട്.
നന്ദ്രി.