(ഈ കഥ തികച്ചും സാങ്കല്‍പ്പികം മാത്രമാണെന്ന് ഞാന്‍ ഉറക്കെ പ്രഖ്യാപിച്ചുകൊള്ളുന്നു. എന്നാലും ആരും വിശ്വസിക്കില്ലെന്നറിയാം. മനസ്സുള്ളവര്‍ വിശ്വസിച്ചാല്‍ മതി.)
ചിറ്റപ്പന്റെ റെഡീമേഡ് ഷോറൂമില്‍ ജോലി ചെയ്യുന്ന “റെഡീമേഡ്” എന്നറിയപ്പെടുന്ന ദിവാകരന്‍ പെണ്ണുകെട്ടി.
ദിവാകരന്റെ ചിറ്റപ്പന്‍ പ്ലൈവുഡ്ഡ് കൊണ്ടുണ്ടാക്കിയ ഒരു ഡബിള്‍ കട്ടില്‍ ദിവാകരന് വിവാഹ സമ്മാനമായി കൊടുത്തു.
ഡിം.ആദ്യ രാത്രിയില്‍ തന്നെ ആ കട്ടില്‍ ഒടിഞ്ഞ് ദിവാകരനും പുതിയ പെണ്ണും താഴെ വീണു.
പിറ്റേ ദിവസം ദിവാകരന്‍ ചെന്ന് ചിറ്റപ്പനോട് പരാതി പറഞ്ഞു.
“ചിറ്റപ്പാ, നല്ല പണിയാ കാണിച്ചത്. എന്നാലും ഇത് എന്റെയടുത്ത് വേണ്ടായിരുന്നു”.
“എന്ത് പറ്റി മോനേ?”
“ചിറ്റപ്പന്‍ തന്ന കട്ടില്‍ ഇന്നലെ രാത്രി ഒടിഞ്ഞു.“
“നിനക്ക് മാന്യമായിട്ട് കിടന്നുറങ്ങാനാണ് ഞാന്‍ കട്ടില്‍ തന്നത്. അല്ലാതെ കുത്തിമറിയാനല്ല“
കലേഷ് മിനിസാഗ രസിച്ചു..
ReplyDeleteഉപകഥകള്‍ ഉറവ പൊട്ടുന്നു..
ഒന്നും പറയുന്നില്ല :)
കലേഷിന്റെ കഥ വായിച്ചിട്ട് വലത്തോട്ട് ബ്ലോഗ് റോളിലേക്ക് നോക്കിയപ്പോള്‍ ദേ കിടക്കുന്നു ഒരു ബ്ലോഗ്, “അനുഭവങ്ങള്‍ പാളിച്ചകള്‍” :) :) :)
ReplyDeleteകലേഷേ, ചായകൊണ്ടുവന്ന കഥയ്ക്ക്
ReplyDeleteനമ്പര്‍.1 ഇതിന് നമ്പര്‍.2 എന്നിങ്ങനെ സ്കിറ്റുകള്‍ പോരട്ടെ.
വായിച്ചിട്ട് അനുഭവകഥയാണെന്നു തോന്നുന്നേയില്ല കേട്ടോ ;)
അല്ല കലേഷേ.. ദിവാകരേട്ടനു, റേഡിമെയ്ഡ് എന്ന പേരെന്താവരാന്‍ കാരണം !
ReplyDeleteഎന്നാലും: ചിന്റപ്പന്റൊരു പാരയേ !!
ഹിഹി..
ReplyDeleteകൊള്ളാം, കൊള്ളാം!
സത്യമായും ഈ കഥയില്‍ ഞാനൊരു കഥാപാത്രമല്ല!
ReplyDeleteപ്രിയ ഇബ്രാന്‍, നന്ദി! ഉപകഥകള്‍ പറയൂ..
പ്രിയ വക്കാരിഗുരോ, നന്ദി!
പ്രിയ അനിലേട്ടാ, നന്ദി! ഞാനെന്ത് പറയാനാ?
പ്രിയ ഇടിവാള്‍ഗഡീ, നന്ദി! ദിവാകരേട്ടന്‍ ഒരു റെഡീമെയ്ഡ് കടയിലാണ് ജോലി ചെയ്തിരുന്നത്. (അത് ഞാനെഴുതാന്‍ വിട്ടുപോയി). ചിറ്റപ്പന്‍ മനപൂര്‍വ്വം ചെയ്തതാണെന്നും അല്ലെന്നും നാട്ടില്‍ 2 തിയറികളുണ്ട്.
പ്രിയ വിശാലന്‍, നന്ദി!
പലതും പറയണമെന്നുണ്ട്. എന്നാല്‍ പറയാന്‍ വയ്യാ താനും. ഇത് മാരക രോഗമാണോ ഡോക്ടര്‍ സാര്‍?
ReplyDeleteകലേഷ് കലക്കി.
കലേഷേ വീണതു നടുവും തല്ലി ആരുന്നോ?
ReplyDeleteഎന്നിട്ടു കട്ടില്‍ മാറ്റിയോ?
ആദിയേ.. മൂക്കും കുത്തിയാണു വീണതെന്നാ നാട്ടു സംസാരം !!! യേത് ?? ;) !
ReplyDeleteകലേഷിന്റെ കട്ടില്‍ കഥ രസിച്ചു.
ReplyDeleteഹ ഹ ഹ ഹ!!!
ReplyDeleteകലേഷിടക്കിടെ ഇങ്ങനോരോ കാച്ച് കാച്ചും..
നമ്മളാണേ ചിരിച്ച് ചിരിച്ച്....:-))
അതു കൊള്ളാം... ആ കുത്തിമറിയലിന്‍റെ വണ്ണം കണ്ടപ്പോള്‍ യേയ് യെനിക്കൊന്നും തോന്നീല്ല
ReplyDeleteങെ!!! ദിവാകരന്‍ = കലേഷ് ???
ReplyDeletepls visit my blog also and forward it to ur friends
ReplyDeletehttp://chilamarmarangal.blogspot.in/
shareefa.m