പതിവുസ്ഥലത്തുനിന്നു തന്നെ വരമൊഴി കിട്ടും: http://varamozhi.sf.net
ഓട്ടോ സേവ് ഫീച്ചറാണ് പ്രധാനം. അതുകൊണ്ടാണ് നടുവിലെ അക്കം ഒന്നു കൂടിയത്. ഈ ഫീച്ചര്‍ കൂടാതെ, യുണീക്കോഡില്‍ ഔ-ന്റെ ചിഹ്നം പുതിയത് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഒന്നു രണ്ടുഫോണ്ടുകള്‍ കൂടി സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് (ആഡ്-ഓണില്‍). പിന്നെ പലരായി കണ്ടുപിടിച്ചുതന്ന പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ട്; പുതിയ കുറേ ഇംഗ്ലീഷ് വാക്കുകള്‍ കൂടി ചേത്തിട്ടുമുണ്ട്. ഇത്രയേ ഉള്ളൂ :)
നന്ദി സിബു!
ReplyDeleteവരമൊഴിയിലൂടെ മലയാളം വളരട്ടെ!
സിബൂ
ReplyDeleteവളരെ സന്തോഷം ..ബൂലോഗം വളരുന്നു..വരമൊഴിയും.
കിട്ടി.
ReplyDeleteസിബുവിനു നന്ദി.
താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണ്...
ReplyDeleteനന്ദി.. നന്ദി..
വരമൊഴി എന്ന സംരംഭത്തെക്കുറിച്ചും അതിനുവേണ്ടി സിബു ചെയ്ത പ്രയത്നങ്ങളേക്കുറിച്ചും ബൂലോഗ സംഗമത്തില്‍ വിശ്വേട്ടന്‍ പറഞ്ഞു. ബൂലൊകത്തിന്റെ ഈ വളര്‍ച്ചക്ക് താങ്കളോട് കടപ്പെട്ടിരിക്കുന്നു.
ReplyDeleteഅറിയുന്നു നിന്നെ ഞാന്‍...
ReplyDeleteമലയാളം ദ്രുതഗതിയില്‍, വിരല്‍ത്തുമ്പത്ത്. ഒരായിരം നന്ദി സിബു.
ReplyDeleteവളയം, എന്താ ‘നിന്നെ ഞാനെടുത്തോളാം’ എന്ന രീതിയിലൊരു ഡയലോഗ്?
ReplyDeleteഅയ്യപ്പപ്പണിക്കരുടെ ഒരു കവിതയുടെ തുടക്കമാണതു സിബൂ. വളയം തെറി വിളിച്ചതല്ല :-)
ReplyDeleteപുതിയതിതുവരെ ഇന്‍സ്റ്റാള്‍ ചെയ്തില്ല. എങ്കിലും അഡ്വാന്‍സായി നന്ദി.
എന്നാല്‍ ബാക്കി വരികൂടി പറഞ്ഞുതാ വളയം. സസ്പെന്‍സായിപ്പോയി... :(
ReplyDeleteസത്യം പറഞ്ഞാല്‍,
ReplyDeleteവളയമെന്തിനാണതിവിടെപ്പറഞ്ഞതെന്നെനിക്കുമ്പിടികിട്ടിയില്ലേയ്...
(ഒറ്റ വാക്കില്‍ കഥയെഴുതാന്‍ ശ്രമിച്ചതിന്റെ ഹാങ്ങോവറിലാ, വട്ടായതല്ല :-))