വിശ്വം എഴുതിയ കമന്റിനെ ഞാന്‍ ഒരു പോസ്റ്റായി കമന്റുന്നു.
ബ്രാക്കറ്റില്‍ ചില അപ്ഡേറ്റുകള്‍ മാത്രമേ ഞാന്‍ ഇവിടെ ചേര്‍ക്കുന്നുള്ളു.
പങ്കെടുക്കുന്നവര്‍.
1. വിശ്വം, സംഗീത, ഹരിശ്രീ
2. കേരളഫാര്‍മര്‍ ചന്ദ്രശേഖരന്‍ നായര്‍ (രാവിലത്തെ ട്രൈനിനെത്തും)
3. സു, ചേട്ടന്‍
4. അചിന്ത്യ (അമ്മയുടെ ജന്മദിനം, ബന്ധുക്കളൊക്കെ വീട്ടിലുണ്ട്. എത്തുമോ എന്നു അറിയില്ല.)
5. ജോ (എപ്പോഴെങ്കിലും വരും എന്നു പറഞ്ഞു. ഒരു ആല്‍ബം തന്നെ അവനെക്കൊണ്ട് പാടിക്കണം!)
6. തുളസി (ക്യാമറ അടക്കം പ്രതീക്ഷിക്കുന്നു)
7. ശ്രീജിത്ത് (മറ്റുള്ളവര്‍ക്ക് ചെവിയില്‍ വയ്ക്കാനുള്ള പഞ്ഞിയുമായി ബംഗ്ലൂരില്‍ നിന്നും രാവിലെ എത്തും എന്നാണ് ഭീഷണി)
8. മുരളി മേനോന്‍ (കോമരം),കൂടാതെ രണ്ടു പുതിയ ബ്ലോഗ് തല്‍പ്പരര്‍
9. ദുര്‍ഗ്ഗ
10. മുല്ലപ്പൂ, ഒരു ഇളമ്പൂമൊട്ട്.
11. ഞാന്‍ എന്ന മോന്‍ (ഞാനല്ല)(ബ്രാക്കറ്റില്‍ അപ്ഡേറ്റ് ചെയ്യുന്ന ഞാനുമല്ല!)
12. യാത്രികന്‍
13. സൂഫി,സൂഫിനി,സൂഫിക്കുഞ്ഞ്
14. ഒബി, വുഡ്‌ബി. (ബാച്ചിലേര്‍സ് പാര്‍ട്ടി ഇന്നു വൈകുന്നേരം പ്ലാന്‍ ചെയ്താലോ?)
15. പണിക്കന്‍
16. ചാത്തുണ്ണി
17. നിഖില്‍
18. സു- സുനില്‍, സോയ, മക്കള്‍
19. മനു
20. അരുണ്‍ വിഷ്ണു ( കണ്ണന്‍ )
21. വിനോദ് ശിവന്‍
22. ആനക്കൂടന്‍
24. അതുല്യ, അപ്പു
25. കുമാര്‍, കല്യാണി ( കല്യാണിയേയ്? ഈ പറയുന്നത് ശരിതന്നെ ആണോ? ഹാ എനിക്കറിയില്ല. നിനക്ക് വല്ല പിടിയും ഉണ്ടോ?)
ഇത്രയും പേര്‍ ഉറപ്പായും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
(22 G+ 9 L +7 Children = 38)
ഇതു കൂടാതെ
മനോരമയില്‍ നിന്നും നിഷാന്ത് + 2 പേര്‍, ഇന്ത്യന്‍ എക്സ്പ്രെസ്സില്‍നിന്നും അനിലും കൂടെ ഒരാളും വരാമെന്നേറ്റിട്ടുണ്ട്.
അങ്ങനെ മൊത്തം 43 പേര്‍!
25. തത്തമംഗലം
24. ചക്കരയുമ്മ
25. സ്തുതിയായിരിക്കട്ടെ (മംഗളം?)
26. ഇക്കാസും വില്ലൂസും ( 2 പേര്‍)
27. അന്‍വര്‍ ഉല്‍-ഹക്ഖ് (മാധ്യമം?)
28. വള്ളുവനാടന്‍
എന്നിവര്‍ ഇതുവരെ വിശ്വത്തെ നേരിട്ടു വിളിച്ചിട്ടില്ല. വരുമെങ്കില്‍ സ്വാഗതം.
29. ബെന്നി ചിലപ്പോള്‍, ഒത്താല്‍ ഓടിവരാമെന്നേറ്റിട്ടുണ്ട്. വരും, വരാതിരിക്കില്ല എന്നു സ്വപ്നം കണ്ടോട്ടെ? please...
വിശ്വം കമന്റില്‍ പറഞ്ഞവരികള്‍ തുടരുന്നു.
“രേഷ്മയ്ക്കു വരാനാവില്ല! :( പക്ഷേ മൈലാഞ്ചിയുടെ നിസ്സഹായാവസ്ഥ വിശദീകരിച്ചിട്ടുണ്ട്. സാധിക്കുമെങ്കില്‍ രേഷ്മ നാമൊക്കെയായി ഫോണിലൂടെ സംസാരിക്കാമെന്നേറ്റിട്ടുണ്ട്.
ബിരിയാണിക്കുട്ടിയും അങ്ങനെത്തന്നെ. എങ്കിലും ബിരിയാണിക്കുട്ടി ഒരുപക്ഷേ എല്ലാര്‍ക്കും ബിരിയാണിയുണ്ടാക്കിയയക്കുവാന്‍ സാദ്ധ്യതയുണ്ട്.
ബാംഗ്ലൂരില്‍ നിന്നും എല്ലാവരും കൂടി ചുംബിച്ചു പതം വരുത്തിയ ഒരു വന്‍ കരിംകൊടിയും കൊണ്ട് ശ്രീജിത്ത് മാത്രം വരാം എന്നേറ്റിട്ടുണ്ട്. എങ്കിലും കല്യാണി പ്രത്യേകിച്ചും കൂടാതെ മറ്റുള്ളവരും ഫോണിലൂടെ അവരുടെ വിപ്ലവാഗ്നി ചുടുചായ രൂപത്തില്‍ നമുക്കുനേരെ വീശുമെന്നു പ്രത്യാശിക്കാം.
ചെന്നൈയില്‍ നിന്നും എത്തിപ്പെടാവുന്ന ആനക്കൂടന്‍ വഴി നമ്മുടെയെല്ലാം കയ്യില്‍നിന്നും അടി പാര്‍സലായി കെട്ടിയെടുത്ത് അവിടെകൊണ്ടുപോയി മൊത്തത്തില്‍ ഒന്നു മേളിച്ച് പങ്കുവെച്ച് അടിച്ചുപിരിയാമെന്ന് ചെന്നൈ ബെന്നിയുടെ അക്ഷൌഹിണി ഏറ്റിട്ടുണ്ട്.
രാവിലെ പത്തുമുതല്‍ 12 വരെയും പിന്നീട് ഉച്ച തിരിഞ്ഞ് 2 മുതല്‍ നാലുവരെയും തീര്‍ത്തും അനൌപചാരികമായ അന്യോന്യമുള്ള പരിചയപ്പെടലുകളാണുണ്ടാവുക. കൂടാതെ ആവശ്യമുള്ളവര്‍ക്ക് ഈ സമയത്ത് ബ്ലോഗിങ്ങിന്റെയും മലയാളം യുണികോഡിന്റെയും വരമൊഴിയുടേയും പരിശീലനവും പ്രദര്‍ശനവും ഉണ്ടായിരിക്കും. കൂടുതല്‍ പഠിച്ചറിയണമെന്നുള്ളവര്‍ ഇതിനു തക്കവണ്ണം സമയം നോക്കി വരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
നിഷാന്തും അനിലും ഇപ്പോള്‍ തന്നെ സ്വന്തമായി ഓരോ ബ്ലോഗുകള്‍ ഉള്ളവരാണ്. എങ്കിലും മീറ്റിനുശേഷം ഒട്ടും സമയം കളയാതെ സ്വന്തമായി ഓരോ മലയാളം ബ്ലോഗുകളും തുടങ്ങുന്നതാണെന്ന് അവര്‍ വാക്കു തന്നിട്ടുണ്ട്.
മുരളിമേനോന്‍ ചലച്ചിത്രരംഗത്തെ പ്രമുഖരായ രണ്ട് വ്യക്തികളെ കൊണ്ടുവരുന്നുണ്ട്. അവരിലൂടെയും ബ്ലോഗുകള്‍ക്ക് പുതിയ വികാസം എത്തിപ്പിടിക്കാന്‍ മുരളി സഹായിക്കുമെന്ന് പ്രതീക്ഷിക്കാം.
ഇതില്‍ പങ്കെടുക്കുന്ന ബ്ലോഗര്‍മാരുടെ സ്വകാര്യത അവരുടെ സ്വന്തം ബ്ലോഗ് പ്രൊഫൈലുകളില്‍ ലഭ്യമായതിലും കൂടുതല്‍ പൊതുവായി അനാവരണം ചെയ്യാതിരിക്കുവാന്‍ എല്ലാ സുഹൃത്തുക്കളും വിശിഷ്യ മാദ്ധ്യമപ്രതിനിധികളും ശ്രദ്ധിക്കുമല്ലോ! അതേ സമയം താന്താങ്ങളുടെ സമ്മതപ്രകാരം ഓരോരുത്തര്‍ക്കും യുക്തമെന്നു തോന്നുന്ന രീതിയില്‍ അവരെക്കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ നല്‍കാവുന്നതുമാണ്.
ഉച്ചയ്ക്കു 12 മുതല്‍ 2 വരെ (അനൌപചാരികമായിത്തന്നെ,) നാമെല്ല്ലാം ഒത്തുകൂടണമെന്ന് വിചാരിക്കുന്നു. പരിപാടിയുടെ പ്രധാന സംവാഹക അതുല്യ ആയിരിക്കും. കുട്ടികളേയും മുതിര്‍ന്നവരേയും ഉള്‍പ്പെടുത്തി അതുല്യയുടെ മേല്‍നോട്ടത്തില്‍ ചെറിയ ചില പാര്‍ട്ടി ഗെയിമുകളും ഒരു ക്വിസ് പരിപാടിയും പ്ലാന്‍ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു. കൂടാതെ Surprise Programs ആയി രണ്ടോ മൂന്നോ കൂട്ടുകാര്‍ അവരുടെ വിലപ്പെട്ട പ്രതിഭയുടെ ചെറുകിരണങ്ങള്‍ നമുക്കു മുന്നില്‍ ഒളിതൂകുമെന്നും ആശിക്കാം.
ഈ സമയത്തു തന്നെ തികച്ചും കേരളീയമായ രീതിയില്‍ BTH തയ്യാറാക്കിയ വിഭവസമൃദ്ധമായ ഒരു സദ്യയും പ്രതീക്ഷിക്കാം.“
അപ്പോള്‍ എല്ലാം പറഞ്ഞപോലെ. ബി റ്റി എച്ചില്‍.
ഈ കൂട്ടായ്മയില്‍ അകലെയിരുന്ന് ആവേശം കൊള്ളുന്നു....
ReplyDeleteഅപ്പോ എല്ലാം പറഞ്ഞ പോലെ... ഇവിടെ എന്തെങ്കിലും ഒക്കെ ഇടയ്ക്കിടയ്ക്ക് കാണുമല്ലോ അല്ലെ?
കേരളാ ബൂലോഗമേളയും ഒരു വന്‍വിജയമായിത്തീരട്ടെ എന്നാശംസിക്കുന്നു..
ReplyDeleteകുമാര്‍, തുളസി എന്നീ പടം പുലികളും മറ്റ് മീഡിയ പുലികളും ചേര്‍ന്ന് ഈ മേളയും കവറിലാക്കിത്തരുമെന്ന പ്രതീക്ഷയോടെ..
ഒരറിയിപ്പ്: വില്ലൂസിന്റെ പാട്ട് ഉണ്ടായിരിക്കുന്നതാണ്
ReplyDeleteഇപ്പോള്‍ കൊച്ചിയിലെ എന്റെ സുഹൃത്ത് രവിയുടെ വീട്ടില്‍ നിന്നും ലോഗ് ചെയ്യുന്നു....
ReplyDeleteഇന്നലെ രാത്രി ചെയ്ത സാഹസം ഫലമായി ഒരു റിലയന്‍സ് മൊബൈല്‍ കണക്ഷന്‍ സംഘടിപ്പിച്ചു.
പക്ഷേ അതിലെ ഇന്റെര്‍നെറ്റ് കോണ്‍ഫിഗറേഷന്‍ ശരിയായില്ല. രാത്രിമുഴുവനും ഇരുന്നിട്ടും പറ്റിയുമില്ല.റിലയന്‍സിലെ വിദഗ്ദരും മതിയായില്ല!
തൃശ്ശൂര്‍ നിന്നും വരുന്ന വഴി രവിയുടെ വീട്ടില്‍ കയറി. എന്നും ഉണ്ടാകാറുള്ള പോലെ രവിയുടെ മകന്‍, ആച്ചിയുടെയും കൂട്ടുകാരന്‍ രാഹുല്‍ തന്ന ചെറിയ ക്ലൂ വെച്ച് ഒന്നു കൂടി ശ്രമിച്ചപ്പോള്‍ 115 KBPS ന്റെ ഒരു മൊബൈല്‍ കണക്ഷന്‍ മീറ്റിനു വേണ്ടി ശരിയായിരിക്കുന്നു!
Say thanks to Rahul and Ravi!
ഇപ്പോള്‍ തന്നെ BTH-ലേക്ക് തിരിക്കുകയാണു ഞങ്ങള്‍!
ആശംസകള്‍!!
ReplyDeleteഎന്തായി പരിപാടി തുടങ്ങിയോ? സംബന്ധിക്കാന്‍ പറ്റാത്ത ഈ ഹത ഭാഗ്യര്‍ക്കായി ഇടയ്ക്ക് ഫ്ലാഷ് ന്യൂസ് ആവാം.
ReplyDeleteഎല്ലാ വിധ ആശംസകളും.
എല്ലാ വിധ ആശംസകളും നേരുന്നു. ലൈവ് കവറേജ് ഉണ്ടൊ
ReplyDeleteകേരളാമീറ്റ് ഇവിടെ ആഘോഷപൂര്‍വ്വം ആരംഭിച്ച വിവരം സസന്തോഷം അറിയിച്ചുകൊള്ളുന്നു. ബ്ലോഗ് ലോകത്തെ ഏറ്റവും പ്രായമുള്ള ബ്ലോഗറായ ചന്ദ്രേട്ടനും, ഏറ്റവും പ്രായം കുറഞ്ഞ ബ്ലോഗറായ ആച്ചിയും ചേര്‍ന്ന് ഈ മഹാസമ്മേളനം കരഘോഷങ്ങളുടെ അകമ്പടിയോടുകൂടെ അല്പസമയം മുന്‍പ് ഉത്ഘാടനം ചെയ്തു. ചിത്രങ്ങളും മറ്റ് അപ്ഡേറ്റുകളും അപ്പപ്പോഴായി അറിയിക്കാം. ഫോണ്‍ വിളിച്ച് ആശംസകള്‍ അറിയിച്ച സിബു, സാക്ഷി, കണ്ണൂസ്, സ്വാര്‍ത്ഥന്‍, ദില്‍ബാസുരന്‍, ഡ്രിസില്‍, കുറുമാന്‍, വിശാലമനസ്കന്‍, പെരിങ്ങോടന്‍, കല്യാണി, അചിന്ത്യ, മഴനൂലുകള്‍, ആദിത്യന്‍, പാപ്പാന്‍, ദേവന്‍ എന്നിവര്‍ക്ക് സ്നേഹം നിറഞ്ഞ നന്ദി.
ReplyDeleteതുടങ്ങിയോ?
ReplyDeleteരാവിലെ അതുല്യ ചേച്ചിയെ വിളിച്ചിരുന്നു. ആളുകളൊക്കെ എത്തി ചേര്‍ന്നുകൊണ്ടിരിക്കുന്നെന്ന് പറഞ്ഞു. ആരേലുമൊരു അപ്ഡേറ്റ് ഇടോ....
വിശ്വേട്ടന്‍റെ ലൈവ് കവറേജ് എത്തിക്കഴിഞ്ഞു.
ReplyDeleteപാതി വഴിയില്‍ കലമുടച്ചു പോയ വക്കാരി എത്രയും പെട്ടെന്ന് തിരിച്ചുവരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വക്കാരിയില്ലാതെ എന്താഘോഷം!
കലേഷണ്ണന്‍,
ReplyDeleteറേഡിയോനില്‍ ക്ലാസെടുത്തത് എപ്പ?
അപ്പ ഇന്നലെ നടന്നത് ഒരു വന്‍ സംഭവം തെന്നെ അണ്ണാ?
അപ്പ ഇപ്പ നടന്ന് കൊണിരിക്കണതോ? അതു പുപ്പുലികളുടെ ഇറച്ചിയല്ലെ (ഐ മീന്‍ മീറ്റ്)?
കലാപരിപാടികളിലെ ആദ്യ ഇനം ഇക്കാസ് & വില്ലൂസിന്റെ ഒരു ലളിതഗാനം. എല്ലാവരും ഒന്ന് കൈയ്യടിച്ചേ ...
ReplyDeleteഒരു പ്രത്യേക അറിയിപ്പ്, വിശ്വേട്ടന്റെ ലോഗിനില്‍ കമന്റ് ഇടുന്നത് കേരളാബ്ലോഗ്‌മീറ്റില്‍ പങ്കെടുക്കുന്ന ആരുമാകാം. അതുകൊണ്ട് കമന്റുകള്‍ക്ക് വിശ്വേട്ടന്‍ ഉത്തരവാദികളായിരികുന്നതല്ല. ക്യാമറാമാന്‍ കുമാറിനോടൊപ്പം എറണാകുളത്ത് നിന്ന് ശ്രീജിത്ത്.ബാക്ക് റ്റു സ്റ്റുഡിയോ.
ReplyDeleteവിളിച്ചവരുടെ അപ്‌ഡേറ്റ് ഒന്നൂടെ ഇട്ടോളൂ.
ReplyDelete(എന്റെ പേരുവന്നില്ല;)
ശ്രീജിത്ത്,
ReplyDeleteകമന്‍റുകള്‍ തൊട്ടു പിന്നിലുള്ള ഉമേഷ്ജിയുടെ പോസ്റ്റില്‍ ആയാല്‍ നന്നായിരുന്നുവെന്നൊരു അഭിപ്രായമുണ്ട്. അവിടെ എല്ലാവരും അക്ഷമരായി കാത്തിരിക്കുകയാണ്. കൂടാതെ വക്കാരി മുന്നില്‍ നിന്നു നയിക്കുന്ന കമന്‍റ് മഹാമഹം അവിടെ 350 ലേക്കു കുതിച്ചുകൊണ്ടിരിക്കുകയാണ്.
ഒരു കാര്യം പറയാന്‍ മറന്നു. ബാക്ക് ടു പിന്മൊഴികള്‍.
ReplyDeleteആശംസകള്‍..
ReplyDeleteഞാനിപ്പോള്‍ തുളസിയെ വിളിച്ചിരുന്നു. ചന്ദ്രേട്ടനുമായും സംസാരിച്ചു. ചന്ദ്രേട്ടന്‍ പറഞ്ഞു, യു.എ.ഇ കാരെക്കാള്‍ കിടിലനാണെന്നാണ്. എന്റമ്മോ.. നാളെ ഫോടൊ കണ്ടറിയാം. അവിടെ ബഹളം തന്നെ. ഉമേച്ചിയെയായിരുന്നു ആദ്യം വിളിച്ചത്. ഉമേച്ചി അവിടെ പോയിട്ടില്ല. ഉമേച്ചിയുടെ അമ്മയുടെ പിറന്നാളാണിന്ന്. ഉമേച്ചിയുടെ അമ്മയ്‌ക്ക് പിറന്നാള്‍ ആശംസകള്‍
എല്ലാവിധ ആശംസകളും.!!!!!!
ReplyDeleteവള്ളിയും പുള്ളിയും വിടാതുള്ള വിവരണം പ്രതീക്ഷിക്കുന്നു :D
]cn]mSn Ie¡ot«m ,\n§fn§s\mê Iq«êsì AdnªnÃ.]{X¯nsems¡ \Ã IhtdPv Dv.Ft¶w Iqt«zm \n§sS IqsS.........
ReplyDeleteഈ ബ്ലോഗര്‍ മേള എപ്പോഴും ആദ്യത്തെ പോസ്റ്റായി വരുന്ന സെറ്റിങ്ങ്‌സ് ഇനി ആരെങ്കിലും ഒന്നു മാറ്റുമോ പ്ലീസ്!!
ReplyDelete