കേരളത്തില്‍ ബ്ലോഗേര്‍സ് മീറ്റ് നടത്തുന്നു. ദുബായിയിലും നടക്കുന്നു ഒരെണ്ണം. ഈ രണ്ട് മീറ്റുകളും എങ്ങും ചര്‍ച്ചാവിഷയമാകുന്നു.
ബ്ലോഗില്‍ മീറ്റുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറയുന്നു. മാധ്യമങ്ങള്‍ ഈ വിശേഷം ആഘോഷിക്കുന്നു. എന്നാല്‍ ഈ സന്തോഷാവസരത്തിലും ഒരു കൂട്ടര്‍ മാത്രം വിസ്മരിക്കപ്പെട്ടിരിക്കുന്നു. ഉള്ളില്‍ ആയിരം സൂചിമുനകുത്തുന്ന വേദന മറന്നു അവര്‍ ഈ മംഗളമുഹൂര്‍ത്തത്തില്‍ പങ്ക് ചേരുന്നു. ആ ഹതഭാഗ്യര്‍ കേരളത്തില്‍ നിന്നും അറേബ്യയില്‍ നിന്നും കാതം ദൂരെക്കിടക്കുന്ന ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സ് ആകുന്നു.
മീറ്റ് എന്ന മഹത്ച്ചിന്ത ഏതു ബോധമണ്ടലത്തിലുദിച്ചു എന്നു ഓര്‍മ്മയില്ല എന്നാല്‍ അതു പ്രാവര്‍ത്തികമാക്കിയത് ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് ആണെന്നതാണു പരമസത്യം. പക്ഷെ അതിന്ന് മറവിക്കടിമപ്പെട്ടിരിക്കുന്നു. ഒരാളും ഈ മീറ്റിനെക്കുറിച്ച് പറയുമ്പോള്‍ ബാംഗ്ലൂര്‍ ബ്ലോഗേര്‍സിനെ സ്മരിക്കുന്നില്ല.
എല്ലായിടത്തും മീറ്റ് എന്ന് കേട്ടപ്പോള്‍ ആകെ അഞ്ചാറുപേരുണ്ടായിരുന്ന ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് "അളിയാ വീക്കെന്റില്‍ ഫോറം മാളില്‍ പോരേ, അവിടെ വച്ച് കാണാം" എന്ന് പറഞ്ഞ് അനൌപചാരികമായി കൂടിയതാണോ ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ കുറ്റം? ഒരു ഗംഭീര സദ്യ ഒരുക്കുന്നതിനു പകരം വെറും ചായ കുടിച്ച് പിരിഞ്ഞതാണോ ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ കുറ്റം? മിറ്റിനെക്കുറിച്ച് ഒരു പോസ്റ്റ് ഇട്ട് എല്ലാവരേയും ക്ഷണിക്കാത്തതോ, മീറ്റിനെക്കുറിച്ച് ഒരു പുതിയ ബ്ലോഗ് തന്നെ ഉണ്ടാക്കാത്തതോ, ഓഡിറ്റോറിയങ്ങള്‍ തന്നെ ബുക്ക് ചെയ്യാത്തതോ ബാംഗ്ലൂര്‍ ബ്ലോഗേര്‍സിന്റെ കുറ്റം? യാരാവത് സൊല്ലുങ്കോ സാമീ..
പല പല തിരക്കുകള്‍ക്കിടയില്‍ നിന്നാണ് പരിപാടികളില്‍ പങ്ക് ചേരാന്‍ ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് സമയം കണ്ടെത്തിയത്. മഴ ഇല്ലാതിരുന്ന ഒരു ദിവസം മഴനൂലുകള്‍ ഇങ്ങനെ ഒരു ചടങ്ങിന് എത്തിയത് ചില്ലറക്കാര്യമാണോ? വര്‍ണ്ണം പോയിട്ട് കറുപ്പായിട്ട് പോലും ഒരു മേഘം അന്ന് ആ ആകാശത്ത് ഉണ്ടായിരുന്നില്ല. എന്നിട്ടും വന്നില്ലേ വര്‍ണ്ണമേഘം? എല്ലാ തിരക്കുകളും മാറ്റി വച്ച് കുളിച്ച് കുട്ടപ്പനായി കുട്ടപ്പായി വന്നില്ലേ? മീറ്റിന്റെ പ്രാധാന്യം ബുദ്ധിപൂര്‍വ്വം മനസ്സിലാക്കി മണ്ടന്‍ ശ്രീജിത്ത് വന്നില്ലേ? അജയ്യനായ അജിത്ത് വന്നില്ലേ? ഒരു കുഞ്ഞ് ചടങ്ങായിരുന്നെങ്കിലും കുഞ്ഞന്‍ വന്നില്ലേ? കല്യാണം കഴിഞ്ഞ കല്യാണി വന്നില്ലേ? ഇതൊക്കെ ചെറിയ കാര്യമാണോ? ആരെങ്കിലും ഇതൊന്നംഗീകരിച്ചുതരൂ, പ്ലീസ് ...
ബാംഗ്ലൂര്‍ ഘടകം ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്ന അവഗണനയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഞങ്ങളുടെ മീറ്റിന്റെ വാര്‍ത്തയും പത്രത്തില്‍ വരണം. ഞങ്ങളുടെ ചിത്രവും അതില്‍ പതിയണം. പോരാണ്ട് കേരളാമീറ്റിലും ദുബായിമീറ്റിലും ഞങ്ങളുടെ നാമം വാഴ്ത്തപ്പെടണം. അതുംപോരാണ്ട് ബ്ലോഗിന്റെ ഹിസ്റ്ററിയില്‍ ആദ്യം മീറ്റ് നടത്തിയവര്‍ എന്ന ബഹുമതി ഞങ്ങളുടെ പേരില്‍ ചാര്‍ത്തിക്കിട്ടണം.
ഇല്ലെങ്കില്‍ ശക്തമായ നടപടികള്‍ അസ്സോസിയേഷന് കൈക്കൊള്ളേണ്ടി വരും. ബൂലോക ക്ലബ്ബ് പ്രസിഡന്റിന് നല്‍കാന്‍ ഇരുപത്തിയെട്ട് പേജുള്ള ഒരു ഭീമഹര്‍ജി അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നു. മറ്റ് പ്രക്ഷോപപരിപാടികളെക്കുറിച്ച് ബാംഗ്ലൂര്‍ ഘടകം ഇതു വരെ ആലോചിച്ചിട്ടില്ല. സമയമാകുമ്പോള്‍ അതുമുണ്ടാകും, ഇനി തീരുമാനം നിങ്ങളുടെ കോര്‍ട്ടില്‍. ആശംസകള്‍.
പ്രത്യേക ശ്രദ്ധയ്ക്ക്: കമന്റിടുന്നവര്‍ ദയവായി തെറി, അസഭ്യം, കുത്തുവാക്കുകള്‍, പുച്ഛം, അറപ്പ്, അവജ്ഞ, അവഗണന, കുറ്റപ്പെടുത്തല്‍, ഒറ്റപ്പെടുത്തല്‍, ഒഴിവാക്കല്‍, ഭീഷണി, കയ്യങ്കളി എന്നിവ ഒഴിവാക്കണം എന്നപേക്ഷ
ബാംഗ്ലൂര്‍ അസ്സോസിയേഷന്റെ കൂടെ ഞാനും ഉണ്ട് കൊടി പിടിക്കാന്‍. എനിച്ചും വേനം പ്രശസ്തി.
ReplyDeleteസൂചിമുന കൊണ്ട വേദനകളോടെ..
ReplyDeleteബന്ദും, ഹര്‍ത്താലും പ്രഖ്യാപിക്കാതെ,
ചില്ലുകള്‍ എറിഞ്ഞുടയ്ക്കാതെ, ചില്ലു കൊട്ടാരത്തിനകം തുറന്നു കാട്ടാതെ..
കോലങ്ങള്‍ കത്തിക്കാതെ, കോലമാടുന്നവര്‍ക്ക് നേര്‍ മുഷ്ഠി നീട്ടി മുദ്രാവാക്യം വിളിക്കാതെ..
പ്രതിഷേധമിറക്കിയ രീതിയ്ക്ക് പിന്നില്‍ പാറ പോലെ ഉറച്ച്.
മറ്റൊരു ബാംഗ്ലൂര്‍ ഹതാശന്‍.
ഞാനും ഈ അവഗണനയില്‍ അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ശ്രീജിത്ത് ഒരു വലീയ കരിങ്കൊടിയുമായിത്തന്നെ കൊച്ചിയ്ക്കു പോകൂ
ReplyDeleteബാംഗളൂര്‍ ബ്ലൊഗേര്‍സിനെ തൊട്ടുകൂടാത്തവരായി കണ്ടുകൊണ്ടുള്ള മാധ്യമങ്ങളുടെ ഈ നടപടി പത്രധര്‍മത്തിനു യോജിച്ചതാണോ എന്നു ഞാന്‍ ഊന്നി ഊന്നി ചോദിക്കുകയാണു സുഹൃത്തുക്കളെ. പല പത്ര മാധ്യമങ്ങളിലും പല പിടിപാടുകളും ഉള്ള മറ്റു ചില ബ്ലോഗ് സമൂഹങ്ങള്‍ പണവും പണവും വാരിയെറിഞ്ഞു മാധ്യമങ്ങളെ പ്രീണിപ്പിക്കുകയല്ലെ ചെയ്തത് എന്നു സംശയം തോന്നുമാറാണ് പല സംഭവങ്ങളും ഉരിത്തിരിഞ്ഞിരിക്കുന്നത് എന്നത് ഒരു പച്ചപരമാര്‍ഥം മാത്രമാണ്
ReplyDeleteഇതില്‍ പ്രതിഷേധിച്ചു കൊണ്ടു പ്രതികരിച്ചു കൊണ്ടു വല്ല വൈകുന്നേരവും നടക്കുന്ന വമ്പിച്ച പൊതു സമ്മേളനത്തെ ഒരു വന്‍ വിജയമാക്കിത്തീര്‍ക്കുവാന്‍ നിങ്ങളോടു അഭ്യര്‍ത്ഥിക്കുകയാണ് അപേക്ഷിക്കുകയാണ് ബാംഗളൂര്‍ ബ്ലോഗന്മാരേയ്..
തീര്‍ച്ചയായും ഈ ‘കൂട്ടയ്മയില്‍’ ഞാനും നിങളോടൊപ്പം പങ്കുചേരുന്നു.
ReplyDeleteവര്‍ണ്ണമേഘം ഒരു ‘പാരയായ്‘ ഉണ്ടെന്നണല്ലോ പറയുന്നത്. ഡേയ്, പണിയാവുമോ???
കമന്റാന്‍ വിചാരിച്ചതൊന്നും കമന്റരുതെന്ന് അപേക്ഷിച്ചത് കൊണ്ട് ഞാന്‍ ഒന്നും കമന്റുന്നില്ല.
ReplyDeleteബാംഗളൂര്‍ സഖാക്കളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനൊപ്പം, അവരുടെ മീറ്റിനു രണ്ട് ദിവസം മുന്‍പ് ഞാനും, ദേവനും, കുറുമാനും, സിദ്ധാര്‍ത്ഥനും കൂടി അണ്ടിപ്പരിപ്പ് കൊറിച്ചത് ബ്ലോഗ് ചരിത്രത്തിലെ ആദ്യത്തെ മീറ്റിംഗ് ആയി കണക്കാക്കണം എന്ന ഒരു അപേക്ഷയും ഉണ്ട്. തെളിവിനായി ഡേറ്റ് സ്റ്റാംപ് ഉള്ള ഫോട്ടോ അയച്ചു തരുന്നതാണ്. ഇനി വരുന്ന മാധ്യമ റിപ്പോര്‍ട്ടുകളില്‍ ഈ മീറ്റിംഗിന്റെ പ്രാധാന്യം കൂടി ഉള്‍പ്പെടുത്തും എന്നും പ്രതീക്ഷ.
ReplyDelete'ലക്ഷം ലക്ഷം പിന്നാലെ' എന്ന് ഒരുമിച്ച് നിന്ന് ആഞ്ഞറഞ്ഞ് വിളിച്ചിട്ട്
ReplyDeleteപിറകില്‍ നിക്കുന്നവരെ ചായയ്ക്ക് കാശും കൊടുത്ത് വിടാതെടാ മദ്യ നൂലേ...
തൊഴുത്തില്‍ കുത്തും,കറക്കിക്കുത്തും അനുവദനീയമല്ലെന്ന വസ്തുത ഊന്നി ഊന്നി പ്രഖ്യാപിക്കുന്നു.
കൂട്ടുകാരേ,
ReplyDeleteനിങ്ങളുടെ സങ്കടം പടച്ചോനും പത്രക്കാരും കേള്‍ക്കുമാറാകട്ടെ,
പിന്നെ ഒരു കാര്യം, ഇത് പ്രഥമ കേരളാ മീറ്റ് ഒന്നും അല്ലാട്ടോ, നിങ്ങള്‍ ചായ കുടിച്ച് പിരിഞ്ഞ പോലെ ഞങ്ങളും സിറ്റി സെന്ററിലും, ബസ് സ്റ്റാറ്റിലും ഒക്കെ വെച്ച് കണ്ട് ചായ കുടിച്ച് പിരിഞ്ഞിട്ടുള്ളവരാ, പത്രക്കാരു പോയിട്ട് ബ്ലോഗിലുള്ളവരു പോലും ഇതൊന്നും അറിഞ്ഞിട്ടില്ലെന്നേയ് :)
തുളസിയുടെ വെളിപ്പെടുത്തലുകളില്‍ നിന്നു ബൂലോകം മനസ്സിലാക്കണ്ട വസ്തുത എന്താണ്? ചായയെ ബൂലോക പാനീയമായി വാഴ്ത്തണം എന്നല്ലേ. ചിലപ്പോ മദ്യനൂലിനു എന്തെങ്കിലും ഇതില്‍ പറയാന്‍ കാണും...
ReplyDeleteപ്രിയ ബാംഗ്ലൂര്‍ ബ്ലോഗന്മാരെ .
ReplyDeleteകേരള ബ്ലോഗ് മീറ്റിനും യു ഏ ഈ മീറ്റിനും ചായകുടിച്ച്, സൊറ പറഞ്ഞ്, ഏരിയല്‍ വ്യൂ ഫോട്ടോയെടുത്ത് പിരിയുന്ന മൂന്നിന പരിപാടിയേക്കാള്‍ വിപുലമായ ലക്ഷ്യങ്ങള്‍ ഉള്ള വിവരം നിങ്ങള്‍ക്ക് അറിയുമായിരിക്കും..മലയാള ബ്ലോഗുകളെയും അതിന്റെ പ്രാധാന്യത്തെയും മാലോകരെ അറിയിക്കുക എന്നത് കൂടെയുണ്ട്..അതിന്റെ ഭാഗമാണീ വിപുലമായ മാധ്യമ പ്രചരണം. പിന്നെ കേരള കോണ്‍ഗ്രസ്സ് ജോസഫ് ഗ്രൂപ്പിന് തിരൂര്‍ മണ്ഡലം കമ്മിറ്റിയുണ്ട് എന്ന് പറയുന്ന പോലെ, മലയാള ബ്ലോഗേര്‍സിന്റെ ഒരു ശാഖ ബാംഗ്ലൂരും ഉണ്ട് എന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാം.
വിഷമിക്കരുത്..കരഞ്ഞ് തീര്‍ക്കരുത്..
28 പേജു ഹരജിയോ ??
ReplyDeleteഹരജിയും, പിന്നെ ആറു പേരുടെ ബയോ ഡാറ്റയും വച്ചാലും വരുമോ 28 ??;)
ബാംഗ്ലൂര്‍ അസ്സോസിയേഷന്റെ കൂടെ ഞാനും ഉണ്ട് കൊടി പിടിക്കാന്‍. Naale njaan ithil prathishedhichch UAE meetil mounam aacharikkum :(
ReplyDeleteഇബ്രൂ, മലയാള ബ്ലോഗുകളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും നാലാളെ അറിയിക്കാം എന്ന് ഞങ്ങള്‍ക്കും പദ്ധതി ഉണ്ടായിരുന്നു. മീറ്റില്‍ ഞങ്ങള്‍ അതിനെപ്പറ്റി ചര്‍ച്ച ചെയ്തതുമാണ്. പിന്നെ കൈരളി ഹോട്ടലില്‍ പത്രക്കാരെ ആരെയും കാണാത്തത് ഞങ്ങളുടെ കുറ്റമാണോ? അത് കൊണ്ട് അങ്ങിനെ നീ പറയരുത്.
ReplyDeleteമലയാള ബ്ലോഗേര്‍സിന്റെ ഒരു ശാഖ ബാംഗ്ലൂരും ഉണ്ട് എന്ന് മാധ്യമപ്രവര്‍ത്തകരോട് പറയാം എന്ന് നീ പറഞ്ഞത് ബാംഗ്ലൂര്‍ ബ്ലോഗ് അസ്സോസിയേഷന്റെ പേരില്‍ ഞാന്‍ സ്വാഗതം ചെയ്ത് കൊള്ളുന്നു. അതു മതി. അത്രയും മതി. അതാണ് ഞങ്ങളുടെ ഉദ്ദേശ്യവും. നീ ആണെടാ പുലി. നിന്നെ ഞങ്ങളുടെ അടുത്ത് മീറ്റില്‍ പേരു പറഞ്ഞ് ആദരിക്കുന്നതായിരിക്കും. ഹാരാര്‍പ്പണവും ഉണ്ടായിരിക്കുന്നതായിരിക്കും. പറയാന്‍ വിട്ടു. ബാംഗ്ലൂര്‍ ബ്ലോഗേര്‍സ്, മീറ്റ് എല്ലാ മാസവും നടത്താനാ ഇപ്പോഴത്തെ പ്ലാന്‍. അടുത്ത ആഴ്ച നടക്കുന്ന മീറ്റില്‍, ഈ ആഴ്ച നടക്കാനിരിക്കുന്ന കേരളമീറ്റും ദുബായിമീറ്റും വിലയിരുത്തുന്നതായിരിക്കും. ഞങ്ങള്‍ തുടങ്ങി വച്ച പാരമ്പര്യം നിങ്ങള്‍ നേരായ വഴിയില്‍ കാത്ത് സൂക്ഷിക്കുന്നുണ്ടോ എന്ന് വിശകലനം ചെയ്യേണ്ടത്ത് ഞങ്ങളുടെ കടമയാണല്ലോ.
ശ്രീജീ,
ReplyDeleteകേരളാ മീറ്റിനു ഉണ്ടവുമല്ലോ ല്ലെ...
എഴുതു കലക്കി...
അവിടുന്നെ ഒരു കൊടി കയ്യില്‍ ക്ക്നൊണ്ടു പൊരെ ട്ടോ.....
കൊടി, തോരണം എല്ലാമായി ബാംഗളൂര്‍ ബ്ലോഗര്‍മാരുടെ പ്രതിനിധി അവിടെ ഹാജരായിരിക്കും, അല്ലേ ശ്രീജിത്തേ..
ReplyDeleteഅവിടവിടെയായി ഒറ്റപ്പെട്ടു കിടക്കുന്ന ബ്ലോഗ്ഗേര്‍സിനെപറ്റിക്കൂടി പരാമര്‍ശിച്ചില്ലെങ്കില്‍....
ReplyDeleteഒന്നും ചെയ്യില്ല, എല്ലാ വിവരണങ്ങളും ഇവിടെ ഒറ്റപ്പെട്ടിരുന്നു വായിക്കും അത്ര തന്നെ.
പിന്നെ മീറ്റിനെക്കുറിച്ചു ആദ്യം പരാമര്‍ അടിച്ചത് നമ്മടെ ആദിത്യദശയും ശനിദശയും ആണെന്നാണ് എന്റെ ഓര്‍മ.
:)
ആദ്യത്തെ ബൂലോഗമീറ്റ് ബാംഗ്ലൂരിലായിരുന്നു എന്ന പ്രസ്താവന ശരിയല്ല. പോര്‍ട്ട്‌ലാന്‍ഡ് അസ്സോസ്സിയേഷന്‍ ഓഫ് മലയാളം ബ്ലോഗേഴ്സ് (പാമ്പു്) ഇതിനു മുമ്പു് പലതവണ സന്ധിച്ചിട്ടുണ്ടു്. ഇപ്പോഴും സന്ധിക്കുന്നുമുണ്ടു്. ബൂലോഗത്തിലെ ഭൂതങ്ങളുടെ ഭാവിയെപ്പറ്റി എന്നും വര്‍ത്തമാനം പറയുന്നുമുണ്ടു്.
ReplyDeleteപിന്നെ, ഞങ്ങള്‍ പബ്ലിസിറ്റി തീരെ ഇഷ്ടപ്പെടാത്തവരായതിനാല്‍ ഇങ്ങനെ മോങ്ങാറില്ല, അത്രമാത്രം :-)
എന്നു്, പാമ്പിനു വേണ്ടി
രാജേഷ് വര്‍മ്മ, (പ്രസിഡണ്ട്, ഗദ്യവിഭാഗം എഡിറ്റര്‍, ട്രഷറര്‍, ഭക്ഷ്യം (ജോയിന്റ്))
ഉമേഷ് നായര്‍, (സെക്രട്ടറി, പദ്യവിഭാഗം എഡിറ്റര്‍, പബ്ലിക് റിലേഷന്‍സ്, ഭക്ഷ്യം (ജോയിന്റ്))
ഉമേഷേട്ടാ, ആ പറഞ്ഞത് ബാംഗ്ലൂര്‍ അസ്സോസിയേഷന് സ്വീകാര്യമല്ല. ഉദാഹരണത്തിന്, ഇബ്രുവും അനിയനും ബ്ലോഗര്‍മാരായതിനാല്‍ അവര്‍ പത്തിരുപത്തഞ്ച് വര്‍ഷം മുന്‍പ് ബ്ലോഗ് മീറ്റ് വീട്ടില്‍ നടത്തിയിട്ടുണ്ട് എന്ന് അവകാശം ഉന്നയിച്ചാല്‍ എന്ത് ചെയ്യും?
ReplyDeleteഅത് കൊണ്ട് മീറ്റിന് ഒരു നിര്‍വചനം കണ്ടെത്തിയേ തീരൂ. എന്റെ അഭിപ്രായത്തില്‍ രണ്ടില്‍ക്കൂടുതല്‍ ബ്ലോഗേര്‍സ് ഒന്നിച്ച് കൂടി ഒരു ചായയെങ്കിലും കുടിക്കുകയും, ഈ കൂടിക്കാഴ്ചയ്ക്ക് മുന്‍പു പരസ്യമായി അതിനെപ്പറ്റി അറിയിക്കുകയും ചെയ്തിരുന്നാലേ അതൊരു മീറ്റ് ആണെന്ന് ഔദ്യോഗികമായി രേഖപ്പെടുത്താനാകൂ. അതുകൊണ്ട് ഉമേഷേട്ടന്റെ ക്ലൈം ഔട്. ബാംഗ്ലൂര്‍ ബ്ലോഗേര്‍സ് സ്റ്റില്‍ ദ ഫസ്റ്റ് വണ്‍സ് റ്റു കണ്ടക്റ്റ് ദ് മീറ്റ്.
ശ്രീക്കുട്ടാ, ബാംഗളൂര്‍ അസ്സോസ്സിയേഷനെ ഒരു ഫുള്‍ ടൈം ആരും മെംബറായി അംഗീകരിച്ചിട്ടില്ല -
ReplyDeleteരാജ്യങ്ങള്‍ - ഇന്ത്യ, യു.ഏ.ഈ, യു.എസ്.ഏ, സൌദി അറേബ്യ, ഖത്തര്‍, റഷ്യ, ബഹറിന്‍, സൌത്ത് ആഫ്രിക്ക - അങ്ങനൊക്കെ പറ - അവരൊക്കെയാണ് ഫുള്‍ ടൈം മെംബേഴ്സ്.
ഭൂമി രണ്ടായ് പിളരട്ടേ...
ReplyDeleteഇടിനാദം മുഴങ്ങട്ടെ...
പ്രതിഷേധമിരമ്പട്ടെ...
കലേഷേട്ടന്‍ പ്രസ്താവന പിന്‍വലിക്കുക..
ജിത്ത് അംഗീകരിച്ച standard വെച്ചു തന്നെ അപ്പോ എന്റെ claim ആണല്ലോ valid. നാലുപേര്‍ കപ്പലണ്ടി തിന്നു, ചായ കുടിച്ചു!!
ReplyDeleteഈ ചായ കുടി ഒഴിവാക്കാമെങ്കില്‍ അതിനു മുന്നേ വേറേ നാലു പേര്‍ സന്ധിച്ചിട്ടുണ്ട്. 2005 തുടക്കത്തില്‍.
കണ്ണൂസേ ചായ മാത്രം ഒഴിവാക്കിയാല്‍ പോരെ ‘കുടി’ ഒഴിവാക്കേണ്ടതുണ്ടോ ;)
ReplyDeleteപശുവും ചത്തു, മോരിലെ പുളിയും പോയി, എന്നാലും ഇവിടെ കമന്റുകളായി തര്‍ക്കം അവസാനിക്കുന്നില്ലല്ലോ !!!
ReplyDeleteകലേഷേട്ടാ, ബ്ലോഗ് മീറ്റിങ്ങ് അംഗീകരിക്കണമെങ്കില്‍ അത് ഒരു രാജ്യത്തിന്റെ പേരില്‍ വേണമെന്ന് നിര്‍ബന്ധമാണോ? അങ്ങിനെയെങ്കില്‍ കേരളാമീറ്റ് ഒരു മീറ്റായി കൂട്ടാന്‍ പറ്റുമോ? ബാംഗ്ലൂര്‍ മീറ്റ് എന്ന് പറഞ്ഞതാണ് പ്രശ്നമെങ്കില്‍ ഹൈക്കമാന്റ് തീരുമാനപ്രകാരം മീറ്റിനെ കര്‍ണ്ണാടക മീറ്റ് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. അതു കൊണ്ട് ഇനി ഇതിന്റെ ഫൂള്‍ ടൈം മെംബറായി അംഗീകരിച്ചേ മതിയാകൂ.
കണ്ണൂസേട്ടാ, മീറ്റിനു മുന്‍പേ ഞങ്ങള്‍ കൂടാന്‍ പോണേ എന്ന് വിളിച്ച് പറയണം എന്ന് ഞാന്‍ ഒരു കണ്ടീഷന്‍ വച്ചിരുന്നു. അത് ശരിയായോ നിങ്ങളുടെ കൂടിക്കാഴ്ചയ്ക്ക് എന്ന് പറഞ്ഞില്ല. അതു പോലെ, 2005-ലെ മീറ്റിങ്ങ് കഥ ചേട്ടന്‍ പറയുകയാണെങ്കില്‍ 2001-ലെ മീറ്റിങ്ങ് കഥ ഞാനും പറയും. പഴയ സുഹൃത്തുക്കള്‍ ബ്ലോഗേര്‍സ് ആയ ആര്‍ക്കും ഇങ്ങനെ ഇനി അവകാശങ്ങള്‍ ഉന്നയിക്കാം എന്നത് കൊണ്ട് ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ഒരു ബൂലോക കോടതി ഉണ്ടാക്കുന്നതും ആലോചിക്കാവുന്നതാണ്.
ഈ അവസരത്തില്‍ മറ്റൊരു റെക്കോറ്ഡുംകൂടെ അടിച്ചെടുക്കാനുള്ള ശ്രമത്തിലാണ് ബാംഗ്ലൂര്‍ (അതോ കര്‍ണ്ണാടകയോ ) ബ്ലോഗ്ഗേര്‍സ്. അടുത്ത ആഴ്ച തന്നെ ഈ ഘടകത്തിന്റെ രണ്ടാം മീറ്റ് സംഘടിക്കപ്പെടും. മീറ്റിന്റെ എണ്ണത്തില്‍ ആര്‍ക്കാ ബാംഗ്ലൂര്‍ ബ്ലോഗ്ഗേര്‍സിനോട് മത്സരിക്കാന്‍ താല്പര്യം എന്നതിന് ഇവിടെ റെജിസ്റ്റ്രേഷന്‍ ക്ഷണിക്കുന്നു. എല്ലാവര്‍ക്കും സ്വാഗതം.
ശരി ശരി... ഞാന്‍ എന്റെ ക്ലെയിം പിന്‍വലിച്ചു.. ബാംഗളൂര്‍ മീറ്റിംഗ് തന്നെ ആദ്യ ബൂലോഗ മീറ്റ്. ജയ് ജയ് ജിത്ത് ആന്‍ഡ് ബാംഗളൂര്‍..
ReplyDeleteപിന്നെ ആരുടെ പശു ചത്ത കാര്യമാ പറഞ്ഞേ..
ദക്ഷിണേന്ത്യന്‍ രാജ്യങ്ങളായ കൊടകര,പോട്ട,ചാലക്കുടി, കൂത്താട്ടുകുളം, കുന്നങ്കുളം വെള്ളാറഞ്ഞൂര്‍, നെടുമങ്ങാട്, രാജസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നിവയെ പരിഗണിക്കുമ്പോള്‍ ബാംഗളൂരിനെയും പരിഗണിക്കാം ശ്രീക്കുട്ടാ, അജീ.
ReplyDelete