Saturday, July 08, 2006

മനോരമയും സമ്മതിക്കാന്‍ തുടങ്ങി..വ്യംഗ്യമായാണെങ്കിലും!



പുതിയ വാര്‍ത്തകള്‍ ആദ്യം വരുന്നത് ബ്ലോഗിലാണെന്നും നെറ്റിലെ നോട്ടീസ് ബോര്‍ഡാണ് ബ്ലോഗെന്നുമൊക്കെ മനോരമ പറഞ്ഞിരിക്കുന്നു.

ഇനി വിശ്വാസ്യതകൂടി അവര്‍ക്കൊന്ന് ബോധ്യമായാല്‍ മതി!

ഈ വാര്‍ത്തയുടെ കാര്യത്തിലാണെങ്കില്‍ മനോരമയാണ് ഈ കണ്ടുപിടുത്തത്തിന്റെ കാര്യം ആദ്യം പ്രചരിപ്പിച്ച മാധ്യമങ്ങളിലൊന്ന്- ആ കണ്ടുപിടുത്തം വിശ്വാസ്യയോഗ്യമാണോ അല്ലയോ എന്ന് ശാസ്ത്രലോകം തെളിയിക്കുന്നതിനും മുന്‍‌പ് തന്നെ.

3 comments:

  1. വക്കാരി,
    മനോരമ അവരുടെ പത്രത്തോടൊപ്പമുള്ള യുവ ഏന്ന പംക്തിയില്‍ ബൂലോഗമലയാളത്തിനെപ്പറ്റി വളരെ നല്ല ഒരു ലേഖനം എഴുതിയിരുന്നു. ഏകദേശം ഒരു രണ്ട്‌ ആഴ്ച മുന്‍പ്‌. അന്നു ഞാന്‍ ബ്ലോഗ്‌ തുട്ങ്ങിയിരുന്നില്ല. അതില്‍ ബൂലോഗത്തിലെ പ്രശസ്ഥരായ പലരെ പറ്റിയും പറഞ്ഞിരുന്നു.കഴിയുമെങ്കില്‍ തപ്പിയെടുത്ത്‌ ഒന്നു പോസ്റ്റൂ..

    ReplyDelete
  2. മാതൃഭൂമി വാര്‍ത്ത കണ്ടില്ലെന്ന് ഇനി ആരും പറയരുത്‌. ഫോട്ടോ സഹിതം കവറേജ്‌ ഉണ്ട്‌.

    ReplyDelete
  3. ഒരാളെ കുടിയാ എന്നു വിളിക്കേണ്ടിവന്നതിന്റെ എല്ലാവിധ ചമ്മലുകളോടും കൂടി പറയട്ടേ-

    അതിവിടെയുണ്ട്, കുടിയാ :)

    ദേ ഇവിടെ

    അല്ലെങ്കില്‍ ഇവിടെ

    ReplyDelete