Monday, July 10, 2006

കൊച്ചി മീറ്റ്‌. ചില ചിത്രങ്ങള്‍!


കൊച്ചി മീറ്റ്‌ കഴിഞ്ഞു.

ബി റ്റി എച്ചിലെ ചേട്ടന്മാര്‍ തളിരിലയില്‍ വിളമ്പിയ ഊണിനെക്കാളും രുചികരമായിരുന്നു സന്തോഷത്തിന്റെയും ഒത്തുചേരലിന്റെയും ചിരികളുടേയും ഒരു പകല്‍.
അതിരാവിലെ തന്നെ ബാംഗളൂരില്‍ നിന്നും എത്തിയ ശ്രീജിത്ത്‌ മുതല്‍, എല്ലാവരും പിരിയാന്‍ നേരം തൃശ്ശൂരില്‍ നിന്നും അമ്മയുടെ പിറന്നാള്‍ ആഘോഷങ്ങളും കഴിഞ്ഞ്‌ പാഞ്ഞുവന്ന അചിന്ത്യവരെ.

രാവിലെ തന്നെ ഒരിടത്തു കുരുങ്ങി പോയ ഞാന്‍ ഒരുമണിക്കൂര്‍ താമസിച്ചാണ്‌ എത്തിയത്‌.
10 മണിമുതല്‍ ശ്രീജിത്തും അതുല്യയും ബിറ്റിയെച്ചില്‍ എല്ലാവരേയും കാത്തിരിക്കുന്നു. എല്ലാവരും ഓണ്‍ ദ വേ ആണത്രെ.

ഞാന്‍ വാതില്‍ തുറന്ന് അകത്തു കയറുമ്പോള്‍, എനിക്ക്‌ മുഖങ്ങള്‍ തിരിച്ചറിയാനാവാത്ത ഒരു കൂട്ടം. ആരെടാ ഇവന്‍ എന്ന് അതിശയത്തില്‍ നോക്കുന്ന പലരും. അതില്‍ മുന്നില്‍ ഉണ്ടായിരുന്നത്‌ അന്നു രാവിലേയും ഫോണില്‍ സംസാരിച്ച അതുല്യ.

"ആരാ?"

ഞാന്‍ എല്ലാവരോടുമായി പറഞ്ഞു, "എന്റെ പ്യാര്‌ കുമാര്‍!"
എനിക്ക്‌ ശേഷവും ഒരുപാട്‌ പേര്‍ വന്നു. ഒത്തിരി മാധ്യമ സുഹൃത്തുക്കളും.

ഈ മീറ്റിനു പിന്നിലും മുന്നിലും മീറ്റിനുള്ളിലുമായി നിറഞ്ഞു നിന്ന അതുല്യയും അതുല്യയുടെ കേരളാസാരിയും (എന്റെ സാരി വളരെ നന്നായിട്ടുണ്ടെന്ന് ആരെങ്കിലും ഒന്നു പറയെടാ എന്ന് അവിടെ നിലവിളിക്കുന്നുണ്ടായിരുന്നു) ഒരുപാട്‌ പ്രശംസകള്‍ അര്‍ഹിക്കുന്നു. അതുപോലെ തന്നെ വിശ്വത്തിന്റെ പരിശ്രമങ്ങളും.
മനസുകളില്‍ മാത്രമിരുന്ന ഈ മീറ്റിനെ "എവിടേ കേരളാ ബ്ലോഗേര്‍സ്‌?" എന്ന ചോദ്യം ചോദിച്ചു ഉണര്‍ത്തിയ ശ്രീജിത്തിനും ആ സാന്നിദ്ധ്യത്തിനും നന്ദി. അതുപോലെ പ്രശംസനീയമാണ്‌ ആദ്യാവസാനം വരെ ആക്ടീവായി ഉണ്ടായിരുന്ന അപ്പുവിന്റെയും സൂ ചേട്ടന്റേയും സാന്നിദ്ധ്യം.

എന്റെ ക്യാമറയില്‍ ഞാനും അപ്പുവും ശ്രീജിത്തും ഒക്കെ ക്ലിക്കിയ മീറ്റിന്റെ ചില ചിത്രങ്ങള്‍ ഇവിടെ.
ഇതിനൊപ്പം എഴുതിയ കമന്റുകള്‍ എന്റെ മാത്രം സ്വന്തമാണ്‌. ചോദ്യം ചെയ്യാന്‍ അനുവദിക്കുന്നതല്ല.
ഇത്രയുമല്ലാതെ കൊച്ചിമീറ്റിലെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ ഉണ്ട്. അതുല്യയുടെ ക്യാമറയില്‍ പതിഞ്ഞത്.

31 comments:

  1. ഹൂ! അവസാനം ഹൂയീസ്‌ ഹൂ മനസ്സിലായേ. നന്ദി കുമാറേ.

    ReplyDelete
  2. സൂഫിയുടേയും ഉമേച്ചിയുടേയും വിവരണം.
    അതുല്യേച്ചിയുടേയും കുമാര്‍ജിയുടേയും ഫോട്ടോകള്‍.
    ഇപ്പോള്‍ ചിത്രം ഏതാണ്ട് പൂര്‍ണ്ണം.
    ഇനി ആ വീഡിയോകൂടി...
    തിരക്കില്ല പത്തു മിനുട്ട് കഴിഞ്ഞിട്ടായാലും മതി.

    ReplyDelete
  3. ഇത്രയുമല്ലാതെ കൊച്ചിമീറ്റിലെ ചിത്രങ്ങള്‍ ഇനിയുമുണ്ട് ഇവിടെ. അതുല്യയുടെ ക്യാമറയില്‍ പതിഞ്ഞത്

    ReplyDelete
  4. സൂപ്പര്‍ ഫോട്ടംസ്...
    പരിപാടിയുടെ ലൈവ് വയേര്‍സ് (ഏറ്റവും ലൈവായിരുന്ന വയറുകള്‍..സദ്യക്കേ..)
    ശ്രീജിയും അതുല്യേച്ചിയുമാണെന്ന് തോന്നുന്നു?

    “മൊത്തം ചില്ലറ“ എഴുതിയ പോസ്റ്ററില്‍ ഞാന്‍ കോളിളക്കം ജയന്‍ സ്റ്റൈല്‍ താഴേക്ക് ചാടുന്ന ഒരു ഫോട്ടം ഇടാരുന്നു.

    എല്ലാവരും നന്നായിരിക്കുന്നു..ആ സന്തോഷം എല്ലാരടേം മുഖത്ത് കാണാം.

    ഗ്രേയ്റ്റ്!!!!!!!!!!! :-)

    ReplyDelete
  5. This comment has been removed by a blog administrator.

    ReplyDelete
  6. എല്ലാ ചിത്രങ്ങളും കലക്കി,കുമാറിന്റെ ചിത്രങ്ങള്‍ തന്നെ നല്ലത്.ശ്രീജിത്ത് പിണങ്ങില്ലല്ലോ. എന്റെയൊരു വിധി നോക്കണേ,മുത്തശ്ശന്റെ അവിചാരിതമായ മരണം കാരണം,യു.ഏ.ഇ-മീറ്റിനോ,കേരളാ മീറ്റിനോ വരാന്‍ പറ്റിയില്ല. ഇനിയെന്നെങ്കിലും എവിടെയെങ്കിലും എല്ലാവരെയും മീറ്റാം എന്ന പ്രതീക്ഷമാത്രം ബാക്കി...

    ReplyDelete
  7. ഫോട്ടോകളും അടിക്കുറിപ്പുകളും ഉഗ്രന്‍! :)

    ReplyDelete
  8. എന്റെ ഗാലറിയില്‍ കണ്ട ചിത്രങ്ങള്‍ എല്ലാം അതുല്യച്ചേച്ചിയും അപ്പുവും ചേര്‍ന്ന്, അതുല്യച്ചേച്ചിയുടെ ക്യാമറയില്‍ എടുത്തതാണ്. അവ ഇട്ടിരിക്കുന്ന സ്ഥലം മാത്രം എന്റെ സ്വന്തം.

    പരസ്പരത്തിന്റെ കമന്റിനുള്ള മറുപടി അതുല്യച്ചേച്ചി തരും. ഞാന്‍ ചേച്ചിയോട് പറയട്ടെ ഇങ്ങനെ ഒരു കമന്റ് വന്ന കാര്യം ;) ശ്ശൊ. അതുല്യച്ചേച്ചിയുടെ ഒരു നല്ല അടി കണ്ടിട്ട് എത്ര നാളായി.

    ReplyDelete
  9. നല്ല കലക്കന്‍ പടങ്ങള് മക്കളേ

    ReplyDelete
  10. ആ 'മുല്ലപ്പൂവും മുല്ലപ്പൂവും' എനിക്കങ്ങട്‌ ഇഷ്ടായീട്ടോ പൂവേ. കുമാറേട്ടാ, നല്ല പടങ്ങളും അതിനൊത്ത അടിക്കുറിപ്പുകളും.

    ReplyDelete
  11. ശ്രീജിത്തിന്റെ ആ ചിരി ഉണ്ടല്ലൊ..അതൊരു മില്ല്യന്‍ ഡോളര്‍ ചിരിയാണെ.. പിന്നെ ഈ അരുണ്‍കുട്ടി ഏതു ക്ലാസ്സിലാ പഠിക്കണേ? കണ്ടിട്ട് ഇന്നലെ ജനിച്ച പോലെ..ആച്ചിക്കുഞ്ഞിന്റെ ബ്ലോഗ് ഏത്?
    കുമാറേട്ടന്റെ ആ ചെരിഞ്ഞുള്ള നിപ്പും കട്ടലെറ്റും....ഹിഹിഹി..
    മുല്ലപ്പൂ മാലയും ദുര്‍ഗാ ദേവിയും..നല്ല കോമ്പിനേഷന്‍... മുല്ലപ്പൂ മൊട്ടിനെ കൊണ്ട് വന്നില്ലെ? ദുര്‍ഗയെ കണ്ടിട്ട് നല്ല മുഖപരിചയം..
    തുളസിക്കൊരു പെരിങ്ങോടന്‍ ഛായ...രണ്ടു പേരും കോമ്പ്ലാന്‍ തന്നെ? :) തുളസീ‍ടെ കയ്യില്‍ ക്യാമറ ഇണ്ടായിരുന്നില്ലെ? എന്റെ മനസ്സിലെപ്പോഴും ക്യാമറ കയ്യിലുള്ള തുളസി...
    എന്നിട്ടിപ്പൊ കണ്ടപ്പൊ ഉപ്പില്ലാ‍ത്ത കഞ്ഞി പോലെ..:)ഓ!, ബേക്കല്‍ എറ‍ണാകുളത്തു ഇല്ലല്ലൊ..ഹിഹി..
    മങ്കയായി അതുല്യേച്ചിയും പിന്നെ സൂചേച്ചിയും...
    സൂ ചേച്ചി ചിരിക്കണ ഒരൊറ്റ ഫൊട്ടോം നിങ്ങള്‍ക്കാര്‍ക്കും കിട്ടീല്ലെ? വലിയ ഫോട്ടോക്കാരൊക്കെ എന്ന് പറഞ്ഞിട്ട്?
    വിശ്വേട്ടന്‍....ഇത്രേം പാവം ഫേസ് ഉള്ള ഒരാളെ ഞാന്‍ കണ്ടിട്ടില്ല...എന്നിട്ടാണൊ മനുഷ്യന് ആദ്യത്തെ അക്ഷരം പോലും മനസ്സിലാവാത്ത പോലെ എഴുതണെ? :)
    ചന്ദ്രേട്ടന് ഒരു ക്രിസ്മസ്സ് അപ്പൂപ്പന്‍ ഫേസ്..:)

    എനിക്ക് തോന്നണെ എല്ലാരും ആ ഹാളിലേക്ക് കടക്കുമ്പോള്‍ ഉള്ള ആ പരിഭ്രാന്തി പരിഭ്രമം ആ വളിച്ച ചിരി,അത് എടുക്കണമായിരുന്നു രണ്ട് മീറ്റിലും..:)ആ. അമേരിക്കക്കാര്‍ കൂടുമ്പൊ ആവട്ടെ,ഞാന്‍ എടുത്തേക്കാം ;)

    ReplyDelete
  12. ഇപ്പോഴാ ഓര്‍ത്തത്‌, മുല്ലപ്പൂവിനെ കണ്ടു നല്ല പരിചയം, നാടേതാണോ...
    :)

    ReplyDelete
  13. ബോണ്‍ജീ, എന്റെ ചിരിയെപ്പറ്റിയുള്ള അഭിപ്രായം എനിക്കിഷ്ടപെട്ടു. നന്ദി.

    അരുണ്‍‌വിഷ്ണു ഒരു എഞ്ചിനിയറിങ്ങ് വിദ്യാത്ഥിയാണ്. ആച്ചിയുടെ ബ്ലോഗ് ഇതാ http://aachchi.blogspot.com/

    പറഞ്ഞപ്പോഴാണ് സൂ ചേച്ചിയുടെ ചിരിക്കുന്ന ഫോട്ടം ആരും എടുത്തില്ല എന്ന് ഞാനും ശ്രദ്ധിക്കുന്നത്. സൂ ചിരിക്കുന്നത് തന്നെ ഞാന്‍ കണ്ടില്ല എന്നത് വേറെ കാര്യം. ഹാളിലേക്ക് കടക്കുമ്പോ ആര്‍ക്കും ചമ്മലും പരിഭ്രമവും ഒന്നും ഉണ്ടായിരുന്നില്ല എന്നാണ് എനിക്ക് തോന്നിയത്. അതൊക്കെ പുതിയ സ്ക്കുളില്‍ പോകുന്ന കുട്ടികള്‍ക്ക് ഉണ്ടാകുന്ന വികാരം അല്ലേ?

    ReplyDelete
  14. താരേ, എല്ലാവരേയും കണ്ടതില്‍ സന്തോഷം എന്ന് പറഞ്ഞു. ബെസ്റ്റ് പാലിനെ മറന്നുവോ? എനിക്ക് വിഷമമായി.

    ഫുഡ് പണ്ടേ ഒരു വീക്ക്നെസ്സാ. പക്ഷെ ഹൌസ് ഓണരുടെ ഫൂഡ് ഒരു പേടിസ്വപ്നവും. ഇപ്പോഴും ഇടയ്ക്കിടയ്ക്ക് അവര്‍ തരാറുണ്ട് മധുര സാംബാറും, മധുര ചിക്കണ്‍ കറിയും. അതൊക്കെ അപ്പപ്പൊ വേസ്റ്റ് ബിന്നിലേക്ക് തട്ടും.

    ReplyDelete
  15. എല്ലാവരുടേയും മീറ്റ് അനുസ്മരണം കണ്ട് ഞാനും മീറ്റില്‍ പങ്കെടുത്തതായി അങ്ങു കണക്കു കൂട്ടി. ഞാന്‍ വൈകുന്നേരം അഞ്ചു മണിയോടെ ഓടിപ്പാഞ്ഞു വന്നിരുന്നു. ബോട്ട് ജെട്ടിയുടെ അടുത്ത് വന്നപ്പോള്‍ ഇനി വന്നിട്ട് കാര്യമുണ്ടാവില്ലെന്നു തോന്നി. അപ്പോഴേക്കും തീര്‍ന്നിരുന്നുവല്ലോ. ഇനി അടുത്ത മീറ്റിന് മീറ്റാം. അവിടെ പാടാന്‍ വച്ചിരുന്ന പാട്ട് വീട്ടില്‍ ചെന്നു പാടി.

    ReplyDelete
  16. കുമാറേട്ടാ കലക്കി!!!

    ReplyDelete
  17. നന്ദി, കുമാറിനും അതുല്യയ്ക്കും ശ്രീജിത്തിനും.

    കുമാറും ശ്രീജിത്തും ഇത്ര കൂട്ടുകാരാണെന്നറിഞ്ഞില്ല. കുമാര്‍ ശ്രീജിത്തിന്റെ ഫോട്ടോ എടുക്കുന്നു, ശ്രീജിത്ത് കുമാറിന്റെ ഫോട്ടോ എടുക്കുന്നു.... ബാക്കിയുള്ളവരൊക്കെ ഒലിച്ചുവന്നതാണെന്നാണോ വിചാരം?

    എനിക്കു കാണണമെന്നു് ഏറ്റവും ആഗ്രഹമുണ്ടായിരുന്ന ആളെ കണ്ടു. സൂവിന്റെ ചേട്ടനെ. അല്ലാ, എന്താ ഭാര്യയും ഭര്‍ത്താവും ചിരിക്കില്ല എന്നു വാശിയാ?

    കമന്റുകള്‍ വായിക്കുമ്പോള്‍ മനസ്സിലുള്ള രൂപം അതുപോലെ കണ്ടതു് ഒരാള്‍ക്കു മാത്രം - അചിന്ത്യയ്ക്കു്. ഞാന്‍ ഒരു ചിത്രകാരനായിരുന്നെങ്കില്‍ ഈ ഫോട്ടോ കാണുന്നതിനു മുമ്പു് ഈ രൂപം ഇങ്ങനെ തന്നെ വരച്ചേനേ. കുമാര്‍ കൊടുത്ത ആദ്യത്തെ ഫോട്ടോ കലക്കി. ആ വാഗ്മിതയും വാചാലതയും ആ മുഖത്തുണ്ടു്. അല്ലാ, ചേച്ച്യമ്മയും ഇങ്ങേരു തന്നെ?

    (മുമ്പു് ഒരിക്കലേ ഈ അനുഭവമുണ്ടായിട്ടുള്ളൂ - ഏവൂരാന്‍. രൂപവും ശബ്ദവും മനസ്സിലുണ്ടായിരുന്നതു തന്നെ.)

    കുമാറിനും തുളസിയ്ക്കും മറ്റു പലര്‍ക്കും കൂടുതല്‍ പ്രായം പ്രതീക്ഷിച്ചു. ചുള്ളന്‍ പടമൊക്കെ പ്രൊഫൈലിലിട്ട സൂഫിയെ കണ്ടാല്‍ തിരിച്ചറിയില്ലല്ലോ. സെമിയുടെ കൂട്ടുകാരനാണല്ലേ :-)

    ReplyDelete
  18. >>ഞാന്‍ ഒരു ചിത്രകാരനായിരുന്നെങ്കില്‍
    എന്റെ കര്‍ത്താവെ! നീ എത്ര നല്ലവന്‍..
    ഇനി ആ കഴിവും കൂടി ഉമേഷേട്ടന് കൊടുത്തിരുന്നെങ്കില്‍ പാവം സാക്ഷിയും കുമാറേട്ടനും പെന്‍സിലും പേപ്പറും അഡോബിയും കാണുമ്പൊ വിറച്ചേനെ..

    ReplyDelete
  19. എനിക്കു രസിച്ച മറ്റൊരു ജിത്ത് ക്യാപ്ഷന്‍ “മുരളി മേനോന്റെ കോമരം തുള്ളലാ“യിരുന്നു :)

    ReplyDelete
  20. കുമാറേട്ടാ സൂപ്പര്‍...

    ReplyDelete
  21. അതാരാ കഴിച്ചിട്ടു ഇല പെറുക്കാതെ പോയതു?

    നന്നയി കുമാറേ, എല്ലാവരേയും ഒന്നു കാണാന്‍ പറ്റി.. നന്ദി..

    :)

    ReplyDelete
  22. ഉമേഷന്മാഷേയ്‌..
    ചുള്ളന്‍ പടമിട്ട ഞാന്‍ ചുള്ളനല്ലെന്നാണോ പറഞ്ഞു വരുന്നത്‌ :(

    എന്നാല്‍ കുമാറേട്ടന്റെ കാമറ കൊഴപ്പം തന്നെ!

    പിന്നെ ഞാന്‍ സെമിയുടെ മാത്രമല്ല എല്ലാരുടേയും കൂട്ടുകാരനല്ലേ?

    ReplyDelete
  23. കുമാറിന്റെ ചിത്രങ്ങള്‍ തന്നെ നല്ലതു..
    എന്റെ ഒക്കെ ഒരു ഗ്ലാമറേ.. ;)

    ബിന്ദു എന്നെ ജിറ്റാല്‍കില്‍ ചേര്‍ക്കൂ..
    സംസാരിക്കാം...

    ReplyDelete
  24. ഇതും നല്ല വിവരണം, നല്ല പടങ്ങള്‍. പങ്കെടുത്തില്ലെങ്കിലും അവിടെയുണ്ടായിരുന്നതുപോലെ. കലക്കി.

    ReplyDelete
  25. ഉമേഷേട്ടാ,
    സൂഫി എന്‍റെ കൂട്ടുകാരന്‍?അതെങ്ങനെ???എവിടുന്നാ അങ്ങനെയുള്ള ലിങ്ക് ‘ഉരുവം‘ കൊണ്ടത്....മനസ്സിലാവത്തോണ്ടുള്ള എന്‍റെ ചോദ്യമാട്ടോ..
    അപ്പോ സൂഫിക്കാ,ഇത്രയ്ക്കൊക്കെ പറഞ്ഞ സ്ഥിതിക്ക് ഒന്ന് പരിചയപ്പെടാം അല്ലേ?;-)
    സെമി

    ReplyDelete
  26. Good coverage. എന്റെ കൂടെയുള്ള ആളെ ചോദ്യര്രൂപത്തില്‍ നിര്‍ത്തേണ്ട. അദ്ദേഹം മിസ്റ്റര്‍ കെ.ജെ.ബോസ്. “തന്ത്ര” എന്ന മലയാള സിനിമയുടെ സംവിധായകന്‍. ഷാജി കൈലാസ് എന്ന സംവിധായകന്റെ അസിസ്റ്റന്റ് ആയി പ്രവര്‍ത്തിച്ചിരുന്നു. ആദ്യമായ് സംവിധാനം ചെയ്തത് ഞാന്‍ സ്ക്രിപ്റ്റ് എഴുതിയ “ദൈവത്തിന്റെ മക്കള്‍“ എന്ന സീരിയല്‍ ആയിരുന്നു. 2001ല്‍ സൂര്യ ടി.വി. സം‌പ്രേക്ഷണം ചെയ്തത്.

    ReplyDelete
  27. സൂഫി, സെമി,

    കണ്‍‌ഫ്യൂഷന്‍ ഉണ്ടാക്കിയതില്‍ ക്ഷമിക്കുക. നിങ്ങള്‍ രണ്ടുപേരും പ്രൊഫൈലില്‍ സുന്ദരചിത്രങ്ങളിട്ടിട്ടു്‌ മീറ്റുകളുടെ ഫോട്ടൊയില്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ വ്യത്യസ്തരാണല്ലോ എന്ന വര്‍ണ്യത്തിലാശങ്കയില്‍ നിന്നുണ്ടായ ധര്‍മ്മോത്‌പ്രേക്ഷയില്‍ നിന്നാണേ കൂട്ടുകാര്‍ എന്നു പറഞ്ഞതു്.

    മന്‍‌ജിത്ത്, പാപ്പാന്‍, യാത്രാമൊഴി തുടങ്ങിയവരും ഇതു ചെയ്യാറുണ്ടെങ്കിലും, അതവരുടെ ചെറുപ്പത്തിലെ ഫോട്ടോ ആണെന്നു വളരെ വ്യക്തമായതിനാല്‍ അവരെ നിങ്ങളുടെ സുഹൃദ്‌വലയത്തില്‍ നിന്നു് ഒഴിവാക്കി.

    സൂഫിയേ, ആ പ്രൊഫൈല്‍ ഫോട്ടോ ഏതു സ്റ്റുഡിയോയില്‍ എടുത്തതാ?

    ReplyDelete
  28. This comment has been removed by a blog administrator.

    ReplyDelete
  29. ഉമേഷേട്ടാ
    സെമിയുടെ ദുരുദ്ദേശത്തിനു (അഥവാ അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍) പിന്നില്‍ എന്തെങ്കിലും ഗൂഢ ലക്ഷ്യമുണ്ടോ എന്നെനിക്കറിയില്ല.

    എന്‍റെ കാര്യം പറഞ്ഞാല്‍ പ്രൊഫൈലില്‍ കാണുന്നതു പോലെ വളരെയധികം ചുള്ളനും സുമുഖനുമായ എന്‍റെ GUI മാറ്റിയെഴുതിയത്, സ്ഥലത്തെ പ്രധാന ക്ഷുരകപ്രഭുവിന്‍റെ ശിഷ്യന്റ്റെ ശിഷ്യനായ ശെല്‍വരാജ എന്ന തമിഴന്‍ fresher ആണ്. കക്ഷി എന്‍റെ തലയില്‍ കൊട്ടിക്കലാശം നടത്തി, തന്‍റെ അരങ്ങേറ്റം കുറിക്കുകയാണുണ്ടായതു എന്നു ഞാന്‍ വളരെ വൈകിയാണറിഞ്ഞതു. അപ്പോഴേക്കും എന്‍റെ രൂപം തന്നെ തന്‍റെ hands-on experiment കൊണ്ടു കക്ഷി മാറ്റിക്കഴിഞിരുന്നു.
    ഈ മോന്തയും കൊണ്ടു സുഹൃത്തിന്‍റെ റിസപ്ഷനു ചെന്ന എന്നെ ലവന്‍ ക്ഷണിക്കാത്ത അഥിതിയായി കരുതി എന്നതും സത്യം :(

    3:23 AM

    ReplyDelete
  30. ദേ ദേ ദേ കണ്ട്വോ കണ്ട്വോ...ഇയാളെ ഞാന്‍ കൊല്ലും, ഈ ഉമെശന്മാഷെ.4 പടം എന്‍റെ ഇതിലുണ്ടായിട്ട് ഞാന്‍ കണ്ണും മൂക്കും തുറിച്ച് ഭദ്രകാള്യായിട്ട് നിക്കണത് മാത്രല്ലെ ഇങ്ങേര്‍ കണ്ടുള്ളൂ. ഒന്നു നോക്കു മനുഷ്യാ, കണ്ട്വോ മുല്ലപ്പൂവിനെ ഞാന്‍ വളരെ ആത്മാര്‍ത്ഥതയോടെ എഴുത്തിനിരുത്തണത് , പിന്നെ കുമാറിന്‍റെ അടുത്ത് അടക്കത്തോടും ഒതുക്കത്തോടും കൂടി ഇരിക്കണത്...ഇതൊന്നും കണ്ടില്ല്യല്ലൊ .കുമാറ്, നിന്‍റെ ക്യാമറ ഞാന്‍ തല്ലിപ്പൊട്ടിക്കും നോക്കിക്കോ.എന്‍റെ തനിസ്വരൂപം ഇവടെ ഇടാന്‍ ആരു പറഞ്ഞു.ന്നാലും ഉമേഷ്, എനിക്കൊരിത്തിരി പോലും അണ്‍പ്രെഡിക്റ്റബിളാവാന്‍ പറ്റീല്ല്യല്ലോ. ശ്ശേ.

    ReplyDelete
  31. പലരേയും തെറ്റിദ്ധരിപ്പിച്ചതില്‍ ഖേദിക്കുന്നു...............എന്തായാലും ഞാന്‍ പ്രൊഫൈല്‍ മാറ്റി....ഇനിയെങ്കിലും ആരും തെറ്റിദ്ധരിക്കാരുതേ........;-)

    സെമി

    ReplyDelete