ഉമേശന്‍ സാറെഴുതുമ്പോള്‍- അതൊരു പ്രാമണിക ഗ്രന്തമാകുന്നു.
ഒരിക്കല്‍ ഞാന ഗന്ധര്‍വ ജ്യോതിഷിയെ പറ്റി എഴുതിയിരുന്നു. എന്നാല്‍ ഇതാ ഉമേശന്‍ സാറിനു ആ ജ്യോതിഷി ഉമേശന്‍ സാറിനു ഗുരുവേ നമ പറയുന്നു. അത്യുജ്ജലം എന്നു ഞാന്‍ ഈ ലേഖന്ത്ത പറ്റി താഴ്ത്തി പറയട്ടെ.
ജ്യോതിഷം ഒരു ശാസ്ത്രമാണു. ശസ്ത്രത്തിനു പിഴവു പറ്റാം. ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നു കമ്മൂണികേറ്റ് ചെയ്യുന്ന ഇന്‍സാറ്റ്, വെള്ളിയാം കുന്നിലെ തുമ്പിയായി മാറിയ കല്‍പന ചവ്ല എന്ന ഇന്‍ഡ്യന്‍ തൂവാന തുമ്പി തുടങ്ങിയവ ഈ വസ്തുതകള്‍ക്കു ദ്രുഷ്ടാന്തം.
വളരെ ചുരുക്കി പറയട്ടെ. ഉമേശന്‍ സാറെഴുതിയ മെത്തേഡില്‍ ലഗ്നം കണ്ടു പിടിക്കുന്നു. ലഗനത്തിനെ ഒന്നാം ഭാവമായെടുത്തു പന്ത്രണ്ടു ഭാവങ്ങളായി തിരിക്കുന്നു. ഒന്നാമ് ഭാവത്തില്‍ സ്വന്ത ഭാവം, രണ്ടില്‍ കുടുമ്പത്തെ, മൂന്നില്‍ സഹോദര സ്ഥാനം, നാലില്‍ മാതുല സ്ഥാനം, അഞ്ചില്‍ പുത്രകളത്ര, ആറില്‍ ആരോഗ്യം, ഏഴാം മേടം ഭാര്യ ഭര്‍ത്രു, എട്ടു അസുഖം മരണം, ഒമ്പതു ഭാഗ്യ വിധാത, പത്തു കര്‍മ ദായകം, പതിനൊന്നു ആയം( സമ്പത്തു), പന്ത്രണ്ടു വ്യയം. ഇങ്ങിനെ തിരിച്ചു, കൂടെ ഏതേതു ഗ്രഹങ്ങള്‍ എതേതു ഗ്രഹങ്ങള്‍ ഭാവാധിപന്മാരോടു നില്‍ക്കുന്നുവോ അതോ അവ ശുന്യമാണൊ, അങ്ങിനെ നിന്നാല്‍ എന്തോക്കെ ഫലങ്ങള്‍ . ഇതാണു പ്രവചനത്തിന്റെ കാതല്‍. അല്‍പം സാധു ജീവിതമനുഷ്ടിക്കുന്ന, നമുക്കും കിട്ടണം പണം എന്ന പോളീസി ഇലലാത്ത ജ്യോതിഷി പറയുമ്പോള്‍ അതില്‍ കാര്യമുണ്ട് എന്നു ഗന്ധര്‍വാനുഭവം.
നീണ്ട ഗള്‍ഫ് വാസത്തിനൊടുവില്‍ പണി വേണ്ട നാട്ടില്‍ തെണ്ടുന്നതുത്തമം എന്നു കരുതി നടന്നിരുന്ന ഗന്ധര്‍വന്‍, ബി.പി.( സ്മത്രുപ്തമായ കുടുമ്പ ജീവിതം ലക്ഷ്യമിട്ട്) മൂലം ഒരിക്കല്‍ ജ്യോതിഷിയെ കാണേണ്ടി വന്നു. ഞെട്ടിപ്പിക്കുന്ന രീതിയില്‍ അയാള്‍ കഴിഞ്ഞ കാലത്തെ കുറിച്ചും, പണി വിട്ടതിനെ പറ്റിയും പറഞ്ഞു. മാത്രമല്ല രാജവിങ്കല്‍ നിന്നും ധാരാളം ധനം ലഭിക്കുമെന്നും അയാള്‍ ക്രുത്യമായി പറഞ്ഞു.
ഗന്ധര്‍വന്‍ ബോംബെയ് വിട്ടതു റിലയന്‍സിലെ സാമന്യം നല്ലൊരു ജോലി ജയ് വിളിച്ചു കളഞ്ഞിട്ടാണു. ഏതൊക്കേയൊ സമര വീര്യമുള്ളവര്‍ പന്ത്രണ്ടു വര്‍ഷം ലേബര്‍ കോര്‍ടില്‍ തുടങ്ങി സുപ്രീം കോര്‍റ്റ് വരെ കേസു നടത്തി , അംബാനി രാജവിനെ മുട്ടു മടക്കിപ്പിച്ചു. രാജവു മുന്നൂറോളം പേര്‍ക്കു പന്ത്രണ്ടു വര്‍ഷത്തെ ബാക്വേയ്ജസ് കൊടുക്കാന്‍ നിര്‍ബ്ന്ധിതനായി. രണ്ടു വര്‍ഷത്തെ മുദ്രാവാക്യ സേവനത്തിനു വലിയൊരു തുക കിട്ടിയിരിക്കുമ്പോഴാണി ജ്യോതിഷി ഇതൊക്കെ പറഞ്ഞതു. പുറത്തിറങ്ങിയ ഗന്ധര്‍വന്‍ കരന്റ് ബുക്കില്‍ കയറി ആദ്യം വാങ്ങിയ പുസ്തകം ഇന്‍ഡ്യന്‍ അസ്റ്റ്രൊലജി
പിന്നെ എന്നു ജോലിക്കു ശ്രമിക്കണമെന്നും, സമയം മാറുന്ന ക്രുത്യ ദിവസവും ഇയാള്‍ പ്രവചിച്ചതുപോലെ. പഴയ കമ്പനിയും തിരിച്ചു വിളിക്കുമെന്നും ഇയാള്‍ ക്രുത്യമായി പറഞ്ഞു. എങ്കിലും ഇതിന്റെ വിശ്വാസ്യതയിലെ സംശയം അങ്ങട്ടു മാറിയിട്ടില്ല. അവര്‍ തന്നെ പറയുന്നു ഒരു പാടു ബാഹ്യ ഘടകങ്ങള്‍ ഫലത്തെ സ്വാദീനിക്കും. പരിഹാര കര്‍മങ്ങള്‍ കാഠിന്യം കുറക്കും എന്നൊക്കെ.
കാട്ടുമാടത്തിന്റെ ഒരു പഴയ മാത്രുഭൂമി ലേഖനം ഓര്‍മയില്‍ നിന്നെടുത്തു പറയട്ടെ. ക്രുത്യമായി എന്തും പ്രവചിക്കുന്ന ഒരു ജ്യോതിഷി സ്വന്തം അച്ചന്റെ മരണ മുഹുര്‍ത്തവും പറഞ്ഞു വത്രെ. ക്രുത്യം അതേ സമയത്തു തന്നെ അയാളുടെ അച്ചന്‍ മരിച്ചു. ഇത്രയും ക്രുത്യമായി എ ങിനെ പ്രവചിക്കുന്നു എന്നു തിരക്കിയ സുഹ്രുത്തിനോടു ജ്യോതിഷി പറഞ്ഞു ഇത്രയും ക്രുത്യമാക്കാന്‍ അല്‍പം കൈക്രിയ കൂടി വേണ്ടി വന്നു എന്ന്.
ഒരു ചുള്ളിക്കാടന്‍ കവിത കൂടി ഇരിക്കട്ടെ.
നയന്‍ രശ്മിയാല്‍ പണ്ടെന്‍ ഗ്രഹങ്ങളെ
ഭ്രമണ മാര്‍ഗത്തില്‍ നിന്നും തെറിപ്പിച്ച
മറിയ നീറി കിടക്കുന്നു ത്രുഷ്ണതന്‍
ശമനമില്ലാത്ത അംഗാര ശയ്യയില്‍.
മറിയമാര്‍ ഡാവിഞ്ചിക്കോഡുണ്ടാക്കുന്നു. ഭക്തി തുണയേകുന്നു. താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങല്‍ താന്‍ താന്‍ താന്‍..
ജനിതക ഗോവണി പടികയ്യറുക. നക്ഷത്രങ്ങളും ഗ്രഹങ്ങളും എല്ലാം നിയന്ത്രിക്കുന്ന ജീവിതവുമായി വന്ന ഹേ മനുഷ്യാാാ
Sorry for the spelling mistakes.
This is writen as a comment for umesh's astrologi based article.
ഒരു ടിപ്പിക്കല്‍ ഗന്ധര്‍വന്‍ പോസ്റ്റ്. വായിക്കുന്നവര്‍ക്ക് ഒരനുഭവം. ചുള്ളിക്കാടന്‍ കവിതകളില്‍ ഗന്ധര്‍വണ്ണന്‍ ഏറ്റവും ഇഷ്ടം “എവിടെ ജോണ്‍” ആണെന്നു തോന്നുന്നു?
ReplyDeleteഗന്ധര്‍വ്വാ, നല്ല വാക്കുകള്‍ക്കു നന്ദി. രണ്ടാം പാരഗ്രാഫില്‍ ജ്യോതിഷത്തിനു പകരം ജ്യോതിശ്ശാസ്ത്രം ആയിരുന്നു വേണ്ടതു് എന്നു തോന്നുന്നു. അതോ രണ്ടിനെയും ഗന്ധര്‍വ്വന്‍ ഒന്നായാണോ കാണുന്നതു്?
ReplyDeleteഗന്ധര്‍വ്വന്‍ എന്തെഴുതിയാലും അതിനൊരു പാലപ്പൂമണം ഉണ്ടാകും! - വായിക്കുന്നവരുടെ മനസ്സില്‍ കുളിരേകും!
ReplyDeleteകലേഷെ
ReplyDeleteകഴിഞ്ഞ കമന്റ് പെനള്‍ടിമേറ്റ് ആക്കി.
നന്ദി -
കലേഷിന്റെ പ്രേരണയല്ലെ നീളുന്ന ഗന്ധര്‍വ ജീവിതം.
നല്ലതെന്നു പറയുന്ന നല്ല മനസ്സിനു നന്ദി
Thanks for പാപ്പാന്‍/mahout & ഉമേഷ്::Umesh
ഉമേശന്‍ സാറെ -ഞാന്‍ പേരഗ്രഫ് തിരിച്ചതിലെ അബദ്ധമാണതു. ജ്യോതിഷം ഒരു ശാസ്ത്രമാണെന്നു പറഞ്ഞു മറ്റു ശാസ്ത്രങ്ങള്‍ക്കും പിഴവു പറ്റാം എന്നാണു വിവക്ഷിച്ചതു. ജ്യോതിശാസ്ത്രവും ജ്യോതിഷവും രണ്ടു തന്നെ.
ReplyDeleteപാപ്പാനെ -ചുള്ളിക്കടിനെ ഒരു പാടു നെഞ്ചിലേറ്റിയിരുന്നു. അയാളുടെ പഴയ കവിതകള്‍ ഇന്നും പ്രിയം പ്രിയതരം