സഭ്യവും നിയമാനുസൃതവുമായതെന്തും ഇവിടെ നടത്താം. ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടമുള്ള ആര്‍ക്കും കാല്‍ക്കാശ് വരിപ്പണം കെട്ടാതെ അംഗമാകാം. വരിക, ആര്‍മ്മാദിക്കുക.
Saturday, July 15, 2006
ആരാ കള്ളു കുടിക്കണ
തമിഴ് നാടതിര്‍ത്തിയൊന്നുമല്ല കേട്ടോ! കൊല്ലം തന്നെ. ഇനിയിപ്പോ മലയാളി കള്ളുകിടി നിര്‍ത്തി വരുവാണോ, അതോ തമിഴന്മാരാണോ ഷാപ്പില്‍ പോകുന്നത്. ഏതായാലും തമിഴന്റെ പ്രവാസം മലയാളമണ്ണില്‍!
ആ പടം ഒന്ന് സൂക്ഷിച്ച് നോക്കിക്കേ.. വലതുവശത്ത് താഴെയായി രണ്ട് കാലുകള്‍ കാണാം. രണ്ടു കാലും വായുവില്‍.. കുടിച്ച് പിമ്പിരിയായി നില്‍ക്കുന്നതുപോലെ നില്‍ക്കാന്‍ നോക്കുകയാണെന്ന് തോന്നുന്നു.
ഒരു വല്ലാത്ത ആകര്‍ഷണമാണ് ഈ ബ്ലാക്ക് ഏന്റ് വൈറ്റ് ബോഡിന്!
ReplyDeleteനിയമപ്രകാരമുള്ള മുന്നറിയിപ്പ് കണ്ണീപെട്ടില്ലായിരുന്നു!
ReplyDeleteപക്ഷേ ഞങ്ങളുടെ നാട്ടിലൊക്കെ പണ്ടുമുതല്‍ക്കേ കള്ളെന്ന് തമിഴിലും എഴുതിവെക്കുമായിരുന്നുവെന്നാണോ തോന്നുന്നതെന്ന് ...എഴുതിവന്നപ്പോള്‍ മറന്നുപോയി.
ReplyDelete(ഞാന്‍ ബോര്‍ഡറിലൊന്നുമല്ലേ താമസം :) )
ആ പടം ഒന്ന് സൂക്ഷിച്ച് നോക്കിക്കേ.. വലതുവശത്ത് താഴെയായി രണ്ട് കാലുകള്‍ കാണാം. രണ്ടു കാലും വായുവില്‍.. കുടിച്ച് പിമ്പിരിയായി നില്‍ക്കുന്നതുപോലെ നില്‍ക്കാന്‍ നോക്കുകയാണെന്ന് തോന്നുന്നു.
ReplyDeleteഇനി നളനണ്ണന്റെ കാലൊന്ന് കാണിച്ചേ :)
ഇനി നളനണ്ണന്റെ കാലൊന്ന് കാണിച്ചേ
ReplyDeleteകാലു വാരാനല്ലേ, പൂതി മനസ്സില്‍ വച്ചേക്ക്, വേണേല്‍ ദേവന്റെ കാലു കാണിച്ചു തരാം! (പാരാസൈക്കോളജി വായിച്ചതേ ഉള്ളൂ)
ശ്ശോ.. , ഈ നളനണ്ണന്റെ ഒരു കാര്യം :)
ReplyDeleteദേവേട്ടന്റെ കാലെവിടെയാണെന്നൊന്ന് കാണണേല്‍ ...(ദേവേട്ടാ സെറ്റിലു ചെയ്യാം.. സെറ്റിലു ചെയ്യാം)
അയല്‍ക്കാരനെന്ന കണ്‍സിഡ റേഷനരി പോലും തരാതെ നളന്‍ കാലുവാരി!!
ReplyDeleteപാരയെപ്പറ്റി നമ്മളെയൊക്കെ ആദ്യമായി ഉദ്‌ബോധിപ്പിച്ചത് ദേവേട്ടനല്ലേ... എന്തു ചെയ്യാം.. :)
ReplyDeleteപാരതന്ത്ര്യം വായിച്ചപ്പോള്‍ ആര്‍ക്കെങ്കിലുമിട്ടൊരു പാര പണിയാന്‍ തോന്നി ! എന്നെ കുറ്റം പറയരുത്
ReplyDeleteഅഡ്രസ്സ് കൂടി തരാമായിരുന്നു...
ReplyDeleteപാച്ചാളം, ഷാപ്പിന്റെയോ അതൊ ദേവന്റെയോ ?
ReplyDeleteകാടിന്റെ പച്ചപ്പും നല്ല കള്ളും. ഹൌ റൊമാന്റിക്?!!
ReplyDeleteദ് നുമ്മടെ സുശീലണ്ണന്റെ ഷാപ്പല്ലേന്ന്..
ReplyDeleteകാട്ടിലൊരു പര്‍ണ്ണശാല മട്ടുണ്ട്.
പടുതാവിരിക്കപ്പുറത്ത് വായുവില്‍ കാലുകണ്ട വക്കാരീടെ കണ്ണാണു കണ്ണ്!
നളന്‍, ആദ്യത്തേതു തന്നെ, അതെ ഷാപ്പിന്റെ!
ReplyDeleteകാല് കാല് എന്നു വക്കാരി പറഞ്ഞിട്ടും കാലു കാണാത്ത എന്റെ കണ്ണൊക്കെ എന്തിന്.......
ReplyDelete:)
ചെലപ്പോ മനസ്സ് അത്രയ്ക്കു നല്ലതായതു കൊണ്ടാവും :))
ReplyDeleteപാച്ചാളം, കൊല്ലത്ത് കുണ്ടറയ്ക്കടുത്താ!. കൂടുതല്‍ ഡീറ്റേത്സിനു chamayam@gmail.com മൈലിയാല്‍ തരാം
ReplyDeleteഹഹഹ
ReplyDeleteഉണ്ടോകാലെന്നു പണ്ടാല അല്ലല്ല വക്കാരി പറഞ്ഞപ്പോള്‍ ശ്രദ്ധിച്ചെങ്കിലും അതാരാണെന്ന് പിടികിട്ടിയില്ലായിരുന്നു. ഇപ്പോ ഉറച്ചു, ദാ കണ്ടില്ലേ നളന്‍ പച്ചാളം കൊല്ലത്തിനടുത്ത് കുണ്ടറയിലാണെന്ന് പറയുന്നു.
കുടിച്ച് കുന്തം മറിഞ്ഞ നളനു കൊച്ചീം കൊല്ലവും തിരിചറിയാമ്മേലായേ കൂ
(മറുപാര!!)
ഞാന്‍ ഒരു പാവം സ്വയം തോഴിലനാണ്. ഈ ലിങ്ക് ഒന്ന് ഇട്ടോട്ടെ. ഇപ്പം ആരും കടയില്‍ വരുന്നില്ല
ReplyDeletehttp://www.ilovedrinks.in