Thursday, July 20, 2006

ചോരക്കളി




ഇസ്രായേലിലെ മാലാഖക്കുട്ടികള്‍ ലബനണിലെ സഹോദരങ്ങള്‍ക്കയക്കുന്ന സമ്മാനങ്ങള്‍ കണ്ടില്ലേ... ഈ ക്രൂരതയില്‍ കൊച്ചുകുഞ്ഞുങ്ങളേയും ചേര്‍ത്തു എന്തു തെളിയിക്കാനാണു ഇസ്രായേലിന്റെ ശ്രമം. എഴുതുന്ന കുഞ്ഞിന്റെ കണ്ണില്‍ കൌതുകം, അവളറിയുന്നില്ല ഇതു ചെന്നു പതിക്കുന്നിടത്തു എത്ര കുഞ്ഞുങ്ങളുടെ പിഞ്ചുകൈകാലുകള്‍ ചിതറുമെന്ന്‌. ഹിസ്ബുള്ള തീവ്രവാദികള്‍ക്കെതിരെ നടത്തുന്ന ഈ ആക്രമണത്തില്‍ ലബണനില്‍ മരിച്ച സാധാരണക്കാര്‍ 300 കവിഞ്ഞു. ആയിരത്തിലേറേ പരുക്കുപറ്റിയവര്‍. UN കണക്കനുസരിച്ചു ഇതില്‍ മൂന്നിലൊന്നു കുഞ്ഞുങ്ങള്‍. ലോകരാഷ്ട്രങ്ങളുടെ പിന്തുണയോടെയാണു ഇതു നടക്കുന്നതെന്നുള്ള വസ്തുത ഇതിലും ഖേദകരം. "കുറച്ചു നാള്‍ ബോംബിട്ടു കളിച്ച ശേഷം നിര്‍ത്തിക്കോള്ളാന്‍" അമേരിക്ക പറഞ്ഞു. സ്വരക്ഷക്കു വേണ്ടി ഇസ്രായേല്‍ ചെയ്യുന്ന യുദ്ധമെന്നു ഇതിനെ G8 വിളിച്ചു. ഇസ്രായേലില്‍ മരിച്ചവര്‍ 16 സാധാരണക്കാര്‍, പരിക്കുപറ്റിയവര്‍ 338.

ഇനി ഇതിന്റെ മറുവശം നോക്കാം. മുംബൈയില്‍ 200 ഇല്‍ അധികം പേര്‍ മരിച്ച സ്പോടനങ്ങള്‍ക്കുത്തരവാദികള്‍ ഇസ്ലാമിക ഭീകരരെന്നു തെളിഞ്ഞിരിക്കുന്നു. ഇവര്‍ക്കു ധനസഹായം നല്‍കുന്നവര്‍ ആരെന്നു ചിന്തിച്ചിട്ടുണ്ടോ. മുസ്ലീം രാജ്യങ്ങളിലേ ധനവാന്മാര്‍ ജിഹാദിനു പിന്തുണ കല്‍പ്പിച്ചുകൊണ്ടു പണമൊഴുക്കുമ്പോള്‍ ഭാരതത്തിലും, ഇസ്രയേലിലും തെരുവുകളില്‍ ചോരയൊഴുകുന്നു.

ഒരു യുദ്ധം വഴി ത്രാസു സമമാക്കാം എന്ന വാദം ഉന്നയിക്കുന്നില്ല. മതമേതായാലും നഷ്ടപ്പെടുന്നവര്‍ക്കു എന്നും തീരാകണ്ണുനീര്‍ മാത്രം. ഈ രക്തച്ചൊരിച്ചില്‍ എന്നെങ്കിലും അവസാനിക്കുമോ...

ബോംബുകള്‍ ചെന്നു പതിച്ച ലബണനിലെ കാഴ്ചകള്‍

12 comments:

  1. ചോരക്കൊതിയന്മാരുടെ തീരാക്കളികള്‍ക്കിടയില്‍ നിന്റെയീ പോസ്റ്റ്‌ കുറെ ചിത്രങ്ങള്‍ വരച്ചിടുന്നു.
    ഒരറ്റത്ത്‌ നിഷ്കളങ്കതയുടെ,മറ്റേ അറ്റത്ത്‌ നിരാലംബതയുടെ..
    കുഞ്ഞുകൈകള്‍ കോറിയിട്ട നിറങ്ങളും പേറി, കുഞ്ഞിളം ചിരികളെ തച്ചുടയ്ക്കുന്നവര്‍...
    നന്നായെടാ പോസ്റ്റ്‌..!

    ReplyDelete
  2. എന്നും നഷ്ടങ്ങള്‍ മാത്രം അവശേഷിപ്പിക്കുന്ന യുദ്ധ ഭൂമിയില്‍ പെട്ട നിരപരാധികള്‍ക്ക്‌...

    http://www.fromisraeltolebanon.org/

    ReplyDelete
  3. കുഞ്ഞു മനസ്സുകളില്‍ പോലും വിഷം കുത്തിവെക്കുകയാണ*

    ReplyDelete
  4. ലബണനില്‍ ഇന്നലത്തെ യുദ്ധത്തില്‍ മാത്രം മരിച്ചവര്‍ 72. ഇവരും നമ്മളേപ്പോലെ എഴുപതും എണ്‍പതും വര്‍ഷം ജീവിക്കേണ്ടവരാണ്‌. അമേരിക്കയുടെ സമ്മതം ഉണ്ടെങ്കില്‍ ആര്‍ക്കും ആരേയും ആക്രമിക്കാം. ഈ അനീതിക്കെതിരെ മനുഷ്യമനസ്സാക്ഷി ഉണരണം.

    ലബണനു ശേഷം സിറിയ. ഇതു രണ്ടും കീഴ്‌പ്പെട്ടാല്‍ ഇറാന്‍ ഒറ്റപ്പെടും. പിന്നെ അവരെ കീഴടക്കാന്‍ എളുപ്പമാണല്ലൊ. അതോടെ ലോകത്തെ എണ്ണക്കിണറുകള്‍ മുഴുവന്‍ അമേരിക്കക്കു സ്വന്തം. അതാണു അവരുടെ ലക്ഷ്യവും.

    ലോകരാഷ്ട്രങ്ങല്‍ ലബണനില്‍ നിന്നും അവരുടെ ആളുകളെ ഒഴിപ്പിക്കാനുള്ള തിരക്കിലാണു. ലബണനിലെ ജനതക്കു ദൈവം തന്നെ ശരണം. റഷ്യക്കും കൊറിയക്കും ദൈവം കൊടുത്ത വിപ്ലവവീര്യം ഇവര്‍ക്കും കിട്ടട്ടേ...

    ReplyDelete
  5. നിരപരാധികളായ അനേകം പേരുടെ മേല്‍ പതിക്കാനുള്ള മിസ്സെയിലുകള്‍. അതിര്‍ത്തിക്ക്‌ അപ്പുറത്തുള്ളവരും മനുഷ്യരാണെന്നു മറക്കുന്ന യുദ്ധ കൊതിയന്മാര്‍.
    കഷ്ടം. കുട്ടികളെപ്പോലും ഇതിലേ വലിച്ചിഴക്കുന്നു

    ReplyDelete
  6. Do you know why civilian casualities are inevitable in these battles? Blame the terrorists who use them as human shields.

    Also these photos were apparently a set up by foriegn journalists - unlike the pictures of palestinian toddlers wearing "suicide bomber" costumes.

    http://littlegreenfootballs.com/weblog/?entry=21646

    See the real palestinian child abuse pictures here.
    http://littlegreenfootballs.com/weblog/pictures/PalestinianChildAbuse/

    ReplyDelete
  7. Dear littlegreenfootballs, i'm neither standing with Israel nor with Lebanon. Talking about the authenticity of the pictures, i'm helpless as those were emails which u might have also received. My point was not to blame those kids, but to condemn the blood thirsty politics.

    Thanks for showing up.

    ReplyDelete
  8. കുട്ടപ്പായീ.
    കോണ്ടലീസ റൈസ് ചേച്ചി ഞായറാഴ്ച മിഡ്ഡില്‍ ഈസ്റ്റ് സന്ദര്‍ശിക്കുന്നു..ആര് വന്നിട്ടായാലും വേണ്ടില്ല..സമാധാനം പുലരട്ടെ..

    ReplyDelete
  9. സി.എന്‍.എന്നിലെ ഈ വാര്‍ത്ത കാണൂ. QUICKVOTE എന്നയിടത്ത് നിങ്ങള്‍ക്ക് താല്പര്യം തോന്നുന്നുവെങ്കില്‍ വോട്ടും രേഖപ്പെടുത്തു. ഇപ്പോള്‍ യുദ്ധത്തിനെ അനുകൂലിച്ചും പ്രതികൂലിച്ചും നില്‍ക്കുന്നവര്‍ ഒപ്പത്തിനൊപ്പമാണെന്നത് പേടിപ്പെടുത്തുന്ന ഒരു വസ്തുതയാണ്.

    ReplyDelete
  10. ശ്രീജിത്തേ, താങ്കളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല.. എന്നാലും ഏതെങ്കിലും വെബ്‌സൈറ്റിലെ പോളിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കപ്പെടേണ്ടതാണൊ നമ്മുടെ യുദ്ധങ്ങളും സമാധാനവും എല്ലാം?

    ReplyDelete
  11. ആദിത്യാ, താല്പര്യം ഉണ്ടെങ്കില്‍ വോട്ട് രേഖപ്പെടുത്തൂ എന്നല്ലേ ഞാന്‍ പറഞ്ഞത്. വോട്ട് ചെയ്താല്‍ എന്തെങ്കിലും ഗുണം ഉണ്ടാവും എന്ന് ഞാനോ അവരോ വിചാരിക്കുന്നില്ല. എങ്കിലും വെറുതേ ഒരു അഭിപ്രായം രേഖപ്പെടുത്തല്‍, അതിനെന്താ ഒരു തെറ്റ്?

    ReplyDelete
  12. ഒരു യുദ്ധത്തിലൂടെ, അല്ലെങ്കില്‍ ആക്രമണത്തിലൂടെ തീവ്രവാദത്തിന്റെ വേരുകളറുക്കാം എന്നത്‌ വെറുമൊരു മൌഢ്യം മാത്രമല്ലേ? യഥാര്‍ത്ഥത്തില്‍, ഈ ആക്രമണത്തിന്റെ ക്രൂരമായ മുഖങ്ങള്‍ ഉയര്‍ത്തിക്കാട്ടി, കൂടുതല്‍ ആള്‍ക്കാരില്‍ തീവ്രവാദ വിഷം കുത്തിവെക്കാന്‍ ഹെസ്‌ബൊള്ള പോലുള്ള സംഘടനകളെ ഇത്‌ സഹായിക്കും. മ്യൂണിക്ക്‌ ഒളിമ്പിക്സില്‍ തങ്ങളുടെ അത്‌ലറ്റുകളെ കൊന്നതില്‍ ഏതെങ്കിലും രീതിയില്‍ ബന്ധമുള്ള ഓരോരുത്തരേയും തെരഞ്ഞു പിടിച്ച്‌ കൊല ചെയ്ത രാഷ്ടമാണ്‌ ഇസ്രയേല്‍. എന്നിട്ടവരെന്തു നേടി? തീവ്രവാദം അടിച്ചമര്‍ത്താന്‍ കഴിഞ്ഞോ?

    ReplyDelete