Wednesday, July 26, 2006

എന്നെ ഒന്നു സഹയിക്കണെ

പ്രിയപ്പെട്ട ശ്രീജിത്തെ, ചേട്ടന്മാരെ, ചേച്ചിമാരെ ആരെങ്കിലും എന്നെ ഒന്നു സഹായിക്കണെ കാരണം എന്റെ ബ്ലൊഗില്‍ കമന്റ്‌ ഇടാന്‍ ഉള്ള ലിങ്ക്‌ കാണുനില്ല

11 comments:

  1. കിച്ചുക്കുട്ടാ, ബ്ലോഗിന്റെ ലിങ്ക് എവിടെ? ടെമ്പ്ലേറ്റില്‍ എന്തെങ്കിലും മറിമായം കാണിച്ചിട്ട് ലിങ്ക് പൊയ്പ്പോയതാണോ?

    ReplyDelete
  2. http://www.kichusays.blogspot.com/ എന്നതാണ് താങ്കളുടെ ബ്ലോഗ് എന്നൂഹിക്കുന്നു. ആദ്യത്തെ ബ്ലോഗ് പോസ്റ്റിന് കമന്റുകള്‍ കാണുന്നത് കൊണ്ട്, ടെമ്പ്ലേറ്റിന്റെ തകരാറ്‌ ആണെന്ന് തോന്നുന്നില്ല.

    ഡാഷ്‌ബോര്‍ഡില്‍ പോയി Settings > Comments > Comments Default for Posts എന്നയിടത്ത് New Posts Have Comments എന്നല്ലേ കിടക്കുന്നത് എന്ന് ഒന്ന് നോക്കിപ്പറ എന്റെ കിച്ചൂ.അതുപോലെ Comments എന്ന റേഡിയോ ബട്ടനില്‍ Show തന്നെയല്ലേ തിരഞ്ഞെടുത്തതായി ഉള്ളത് എന്നതും ഒന്ന് പറയൂ.

    ReplyDelete
  3. http://vfaq.blogspot.com/2005/01/settings-for-bloggercom-malayalam-blog.html.

    ഇതില്‍ പറഞപോലെ ചെയ്താല്‍, ഇനി ഇടുന്ന പോസ്റ്റുകളില്‍ കമന്‍റ് ലിങ്ക് കാണും. എന്നിട്ടും ശരിയായില്ലെങ്കില്‍, ചുള്ളാ നിന്‍റെ കാര്യം പോക്കാ... :)

    ReplyDelete
  4. നന്ദി കുട്ടപ്പായി .... സാങ്കേതിക തകരാര്‍ പരിഹരിക്കാന്‍ ശ്രമങ്ങള്‍ തുടരുന്നു... ദയവായി ലൈനില്‍ തുടരുക...

    ശ്രീജിത്ത് ഞാന് ടെംപ്ലേറ്റിള്‍ മുന്പ് കുറച്ച് കളിച്ചായിരുന്നു. ഇനി അതാണോ കാര്യം...?- ശ്രീജിത്ത് പറഞ്ഞ സെറ്റിങ്സ് എല്ലാം ഓകെയാണ്. പിന്നെ എന്താ അപ്പി പ്രശ്നം എനിക്ക് അങ്ങട് മനസിലാവണില്ല. ടെംപ്ലേറ്റിന്റെ പ്രശ്നമാണെങ്കില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് പറഞ്ഞ് തരണം... പ്ലീസ് കുരിശാകുന്നുണ്ടെന്നറിയാം പക്ഷെ എന്തു ചെയ്യാം എല്ലാം ശ്രീജിയുടെ തലവിധി

    ReplyDelete
  5. കിച്ചൂട്ടാ... ടെമ്പ്ലേറ്റില്‍ വലിയ മാറ്റമൊന്നും വരുത്തിയില്ലെങ്കില്‍ Pick New Template എടുത്ത്‌ ഈ Template തന്നെ കൊടുത്താല്‍ മതി

    ReplyDelete
  6. ഒരു ബ്ലൊഗര്‍ ടെമ്പ്ലൈറ്റിന്റെ പോസ്റ്റുമോര്‍ട്ടം എന്ന ആദിത്യന്റെ പോസ്റ്റില്‍ ടെമ്പ്ലേറ്റിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. കമന്റുകളെക്കുറിച്ച് അവിടെ അധികം ഇല്ല പക്ഷെ.

    ടെമ്പ്ലേറ്റില്‍ കമന്റുകളുടെ സെക്ഷന്‍ ഇങ്ങനെ ആണോ ഉള്ളത് എന്ന് നോക്കൂ.

    <p class="post-footer">
    <em>posted by <$BlogItemAuthorNickname$> at <a href="<$BlogItemPermalinkUrl$>" title="permanent link"><$BlogItemDateTime$></a></em>
    <MainOrArchivePage><BlogItemCommentsEnabled>

    <a class="comment-link" href="<$BlogItemCommentCreate$>"<$BlogItemCommentFormOnclick$>><$BlogItemCommentCount$> comments</a>

    </BlogItemCommentsEnabled><BlogItemBacklinksEnabled>
    <a class="comment-link" href="<$BlogItemPermalinkUrl$>#links">links to this post</a>
    </BlogItemBacklinksEnabled>
    </MainOrArchivePage> <$BlogItemControl$>
    </p>

    ReplyDelete
  7. കിച്ചു ഭായ്, ഒരു റിട്ട്.ജഡ്ജിയെ കൊണ്ട് അന്വേഷിപ്പിച്ചാലോ?

    ആഹ്. ജിത്തൂട്ടന്‍ ഇടപെട്ടിട്ടുണ്ടല്ലോ.

    ഇനി നോ പ്രോബ്സ് കിച്ചു. :-)

    ReplyDelete
  8. കിച്ചൂ, അറ്റ കൈക്ക് അജിത്ത് പറഞ്ഞത് ശ്രമിക്കൂ..

    നിക്കേ, സത്യം! ഇനി ഒരു പ്രശ്നവുമില്ല, ഇപ്പ ശര്യാക്കിത്തരാം..

    എന്തോ ശ്രീജിത്ത്, ടെമ്പ്ലേറ്റ് എന്ന് ഒന്നിച്ച് കേള്‍ക്കുമ്പോ മുല്ലപ്പൂവിനെ ഓര്‍മ്മവരുന്നു.. ഇതൊരു രോഗമാണോ ഡോക്ടര്‍? ;-)

    ReplyDelete
  9. യൂറീക്കാ... യൂറീക്കാ..ഞാനിപ്പോള്‍ ഓഫിസില്‍ ആയിപ്പോയി അല്ലെങ്കില്‍ ആര്‍ക്കിമെഡീസിനെപ്പോലെ ഞാനും ഇറങ്ങി ഓടിയേനെ.....ഛെ എന്നോ എന്തോന്ന് ഞാന്‍ ഇവിടെ ഫൂള്‍ സൂട്ടിലാണ് ഇരിക്കുന്നേ. നഗ്നനായി ഓടാന്‍ ഞാനാര് പ്രോതീമാ ബോട്ടീയോ ???
    (ലിംഗ പ്രത്യയ ശാസ്ത്രജന്‍മാരോട് ഒരു വാക്ക് ഇവിടെ ഇപ്പോള്‍ ഇക്കാര്യത്തില്‍ അത് ബാധകമല്ല) നന്ദി ... അല്ലെങ്കില്‍ മോഹന്‍ ലാല്‍ പാടിയപ്പോലെ നന്ദി അരോടു ഞാന്‍ ചെല്ലേണ്ടു. ടെപ്ലേറ്റിന്റെ സ്ക്രിപ്റ്റ് അയച്ച് തന്ന ശ്രീജിയോടെ അതോ ടെംപ്സേറ്റ് ഓന്നു മാറ്റി വരാന്‍ പറഞ്ഞ അജിത്തിനോടോ? അതോ നിക്കിനോടൊ പിന്നെയും സാങ്കേതിത വിവരങ്ങള്‍ കുലം കുത്തി ഓഴുക്കിയ കുട്ടപ്പായിയോടൊ.... നന്ദി നന്ദി എല്ലാവരോടും... കമ്മന്റ് ലിങ്ക്‌ ഊക്കെയാണ് എല്ലാവരും വരിക കമ്മന്റിടുക എന്നെ സന്തോഷിപ്പിക്കുക....കൂടെ നിങ്ങളും സന്തോഷിക്കുക

    സ്നഹപൂര്‍വം നിങ്ങളുടെ (ആവോ ആര്‍ക്കറിയാം) കിച്ചു

    ReplyDelete
  10. കിച്ചുക്കുട്ടാ,
    താങ്കളുടെ ബ്ലോഗില്‍ കമന്റ് മോഡറേഷന്‍ എനേബിള്‍ ചെയ്തിട്ടുണ്ട്. ആവശ്യമില്ലെങ്കില്‍ എടുത്ത് തോട്ടിക്കള. സെറ്റിങ്ങ്സില്‍ പണിതാല്‍ മതി.

    ReplyDelete
  11. കിച്ചൂന്റെ ബ്ലോഗ് പ്രോഫൈലില്‍ നിന്ന് കാണാന്‍ പറ്റൂല്ലല്ലൊ..

    ReplyDelete