Monday, July 31, 2006

ആശയദാരിദ്ര്യത്തിനെതിരേ പോരാടാം!

ആശയദാരിദ്ര്യത്തില്‍ ആണ്ട് കിടകുന്നവരെ, പൂണ്ടുകിടക്കുന്നവരെ... വരൂ വരൂ കടന്നുവരൂ...

നമുക്കൊന്നിച്ച് കൈകോര്‍ത്ത് ഒരു ദാരിദ്ര്യ നിര്‍മാര്‍ജ്ജന ജാഥ നയിക്കാം..

ആശയദാരിദ്ര്യം എങ്ങനെ മാറ്റാം എന്നതിനെക്കുറിച്ച് ഒരു കമന്റ് സെമിനാര്‍ തന്നെ നടത്താം..

പ്രസ്തുത സെമിനാറില്‍ ആശയ സമ്പന്നരില്‍ പ്രമുഖരായ വിശാലന്‍ (ഉറക്കത്തില്‍ വരെ ആശയങ്ങള്‍ സ്വപ്നം കാണുന്ന വീരന്‍), സൂര്യഗായത്രി, എന്നിവരില്‍ തുടങ്ങി ഒട്ടനവധിപേര്‍ കമന്റടിച്ചു സംസാരിക്കും. കൂടാതെ ഈ സമ്പന്ന വിഭാഗത്തിലെ ചില പ്രമുഖര്‍ ഒരു സര്‍പ്രൈസ് പോലെ ഇവിടെ പ്രത്യക്ഷപ്പെട്ട് നിങ്ങളെ കമന്റടിക്കുന്നതായിരിക്കും.

അപ്പോള്‍ നമ്മള്‍ ഉറക്കെ ഉറക്കെ ചോദിക്കുന്ന ചോദ്യം അഥവാ വിഷയം ഇതാണ് “ഈ ആശയദാരിദ്ര്യത്തെ നമുക്ക് എങ്ങനെ മറികടക്കാം?”

ഇവിടെ ഫോട്ടോ പോസ്റ്റുകളുടേയും ഫോ‍ട്ടോ ബ്ലോഗുകളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിന്റെ കാരണം ഒരു പരിധിവരെ ഈ ആശയ ദാരിദ്ര്യമാണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം എനിക്ക് ഈ ദാരിദ്ര്യം വന്നപ്പോഴാണ് അതിനെ തോല്‍പ്പിക്കാന്‍വേണ്ടി ഞാന്‍ ആദ്യമായി എനിക്കൊരു ഒരു ഫോട്ടോ ബ്ലോഗുതന്നെ തുടങ്ങിയത്.

ബ്ലോഗു ചുരുളില്‍ ചുരുണ്ടു കിടക്കുന്ന നീണ്ട ലിസ്റ്റില്‍ ഉള്ള ഒരുപാട് പേര്‍ ഇന്ന് എവിടെ ആണ്? അവരില്‍ ദാരിദ്ര്യ രേഖയ്ക്ക് താഴേക്ക് വീണുപോയ ആരെങ്കിലും ഉണ്ടോ? അവരെ ഒക്കെ നമുക്ക് തിരികെ കൊണ്ടുവരണം.

നമുക്കതിനായ് മുണ്ടും മുറുക്കി ഉടുത്ത് ഇറങ്ങാം. ദാരിദ്ര്യത്തിനെതിരേ പൊരുതാം.

(ഹോ, കുറച്ചുനേരത്തേയ്ക്ക് എനിക്കിനി ദാരിദ്ര്യമില്ല. ഒടുവില്‍ ഒരു പോസ്റ്റ് എഴുതി!)

ഇതു മൊത്തം ഒരു “ഓഫ് “ടോപ്പിക്ക് ആയതു കൊണ്ട് ഓണ്‍/ഓഫ് എന്നൊരു വ്യത്യാസം ഇവിടെ ഇല്ല.

61 comments:

  1. ആദീനേയും ബിന്ദൂട്ടീനേയും ബിരിയാണിക്കുട്ടീനേയും ഈ ലിസ്റ്റില്‍ ചേര്‍ക്കത്തതില്‍ ഞാന്‍ പ്രതിഷേദ്ധിക്കുന്നു..!

    ReplyDelete
  2. എനിക്കു ആശയ ദാരിദ്ര്യത്തിനു പുറമേ ആമാശയ ദാരിദ്ര്യം കൂടിയുണ്ട്‌.അതിനെന്താ വഴി?
    :)

    ReplyDelete
  3. ഒരു ചടങ്ങു നടത്താന്‍ യൂണിയന്‍ കാര്‍ സമ്മതിക്കില്ല. ദേ വന്നു പ്രതിക്ഷേധവുമായി. എന്താ കൊടിയുടെ നിറം? ആദ്യ കമ്മന്റായതുകൊണ്ട് പരിഗണിക്കുന്നു, അവരേയും ഇതില്‍ ചേര്‍ത്തിരിക്കുന്നു.(യൂണിയന്‍ കാരെ പിണക്കാന്‍ പാടില്ലലോ!) ഇനി ഇഞ്ചിപ്പെണ്ണ്‌, അല്ല എല്‍ജി ക്ലാസ് എടുത്തോളൂ..

    ReplyDelete
  4. ഒരണത്തിന്റെ ക്ഷീണം വിട്ടുമാറിയില്ല. ദാ പിന്നേം

    ReplyDelete
  5. ബിന്ദൂ, ആ ദാരിദ്ര്യം മാറാന്‍ ഇടയ്ക്കൊക്കെ അടുക്കളയില്‍ കയറിയാല്‍ മതി. :)

    ReplyDelete
  6. ഈ ആശയം ആശയം എന്നു പറയുമ്പോള്‍ എന്റെ മനസിലേയ്ക്കു കടന്നു വരുന്നത് എന്റെ കൂടെ പണ്ട് പടിച്ച ആശ ഷേര്‍ളി വര്‍ഗ്ഗീസാണ്...

    ആ അതു പോട്ടെ.. എന്നെ എന്തിനാണീ ലിസ്റ്റില്‍ ഇട്ടതെന്ന് എനിക്കു മനസിലായിട്ടില്ല. ആശയദാരിദ്ര്യത്തിന്റെ നെല്ലിപ്പലക കണ്ടിട്ട് അവസാനം ടെമ്പ്ലൈറ്റിനെ വരെ വര്‍ണ്ണിച്ചു തുടങ്ങിയവനാണിവന്‍....

    ങാ, സെമിനാര്‍ നടക്കട്ടെ... എന്തേലും ഒക്കെ പഠിയ്ക്കാന്‍ കിട്ടുവാരിയ്ക്കുമാരിയ്ക്കും

    ReplyDelete
  7. ഇഞ്ചിയേച്ചീ,
    ചിക്കന്‍ തന്തൂരി ഡിഷസും ചെമ്മീന്‍ കൊഞ്ച് ഞണ്ട് ലോബ്സ്റ്റര്‍ തുടങ്ങിയ സമുദ്രജന്തുക്കളെയും കൂടുതലായി കഴിയ്ക്കുന്നത് നല്ല നല്ല ആശയങ്ങള്‍ കിട്ടാനും ആര്‍ക്കും മനസിലാവാത്ത കഥകളെഴുതാനും നല്ലതാണെന്നു പറയുന്നതില്‍ എന്തെങ്കിലും സത്യം?

    അതു പോലെ നല്ല ആയുര്‍വ്വേദ ചികിത്സ എടുക്കുന്നത് ഇന്ദ്രവര്‍മ്മ ഉപേന്ദ്ര വര്‍മ്മ തുടങ്ങിയ വൃത്തങ്ങളില്‍ ശ്ലോകങ്ങള്‍ എഴുതാന്‍ നല്ലതാണെന്നു കേട്ടതിനെപ്പറ്റി ബിന്ദൂട്ടിയേച്ചിയുടെ അഭിപ്രായം?

    ReplyDelete
  8. ഇവിടെ ഫോട്ടോ പോസ്റ്റുകളുടേയും ബ്ലോഗുകളുടേയും എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതിന്റെ കാരണം ഒരു പരിധിവരെ ഈ ആശയ ദാരിദ്ര്യമാണോ എന്ന് എനിക്ക് സംശയമുണ്ട്. കാരണം എനിക്ക് ഈ ദാരിദ്ര്യം വന്നപ്പോഴാണ് അതിനെ തോല്‍പ്പിക്കാന്‍വേണ്ടി ഞാന്‍ ആദ്യമായി എനിക്കൊരു ഒരു ഫോട്ടോ ബ്ലോഗുതന്നെ തുടങ്ങിയത്. (ഇതിപ്പോള്‍ പോസ്റ്റില്‍ ചേര്‍ത്ത വരികള്‍)

    ReplyDelete
  9. അയ്യോ എന്റെ ചേട്ടന്‍മാരേ ചേച്ചീമാരേ ആശയ ദാരിദ്രമല്ല എന്റെ പ്രശ്നം, ആശയ കുത്തൊഴുക്കാണ്. ഏഴുതാനുളള ക്ഷമയും സമയവും കിട്ടുന്നില്ല. എന്തായാലും സാരമില്ല. നിങ്ങളുടെ എല്ലാം ഉറക്കത്തിലെ ദു:സ്വപ്നമായി ഞാന്‍ വന്നു കൊണ്ടേയിരിക്കുന്നു. ഞാന്‍ പറഞ്ഞത് ശരിയല്ലേ കുമാര്‍ജീ... വയറ് നിറഞ്ഞിരിക്കുക. അല്ലെങ്കില്‍ നിറയ്ക്കുക, അതിനുളള വഴികള്‍ എന്തെല്ലാം എന്നതാണ് ഏറ്റവും വലിയ ആശയങ്ങള്‍ . ഇമ്പ്ര്മേഷന്‍ ഈസ് ബെസ്റ്റ്, അതേ ബെസ്റ്റ് കണ്ണാ ബെസ്റ്റ്
    കിച്ചു

    ReplyDelete
  10. ആരാണ് കുമാറേട്ടാ ആ പ്രൊഫൈലിന്റെ പടത്തില്‍ ഉള്ളത്? അങ്കിളാണോ?

    എനിക്ക് സത്യം പറഞ്ഞാല്‍ ഡിഫ്രന്റ് ടയ്പെസ് ഓഫ് ദാരിദ്ര്യം ഒരിക്കലും ഉണ്ടായിട്ടില്ല..എന്റെ ജീവിതത്തില്‍ അമ്മയാണേ ഉണ്ടായിട്ടില്ല.. ഞങ്ങള്‍ ഒക്കെ നല്ല നല്ല കുടുമ്പത്തീന്നാന്നായതു കൊണ്ട് ഈ ദാരിദ്ര്യം എന്ന വാക്ക് ഞങ്ങള്‍ കേട്ടിട്ടും കൂടി ഇല്ല. ഞങ്ങള്‍ ഒക്കെ വെറുതെ കഴിക്കാണ്ട് പോയ ആശയങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എത്രെയോ ആശയ പൂര്‍ പീപ്പിളിനെ നമുക്ക് രക്ഷിക്കാമായിരുന്ന് എന്ന് എന്റെ ഉപ്പാപ്പ എപ്പോഴും പറയും.ന്റെ ഉപ്പാപ്പ ആണെങ്കില്‍ 8 വലിയ നല്ല ലക്ഷണമൊത്തെ ആശയങ്ങളെ വീട്ടിന്റെ വളപ്പില്‍ ചുമ്മാ കെട്ടിയിട്ടുണ്ടായിരുന്നു...ചുമ്മാ ഒരു ടൈം പാസിനെ...

    ReplyDelete
  11. ഒരു തുണ്ട് കയറും അല്‍പ്പം പുല്ലും കയ്യിലുള്ളവര്‍ക്ക് എല്‍ജിയുടെ പറമ്പില്‍ നിന്നും ആശയ കിടാവുകളെ അഴിച്ചുകൊണ്ട് വരാം.
    ആശയദാരിദ്ര്യത്തിനെതിരെയുള്ള ആദ്യ ഗോള്‍ എല്‍ജി അടിച്ച് വലയില്‍ ആക്കിയീരിക്കുകയാണ്, വളരെ മനോഹരമായി.

    കിച്ചൂ, അങ്ങനെ പൊങ്ങിവാ മോനേ.

    ReplyDelete
  12. എല്‍ ജി, പ്രൊഫൈലിലുള്ള പടത്തിലുള്ളത് എനിക്കിഷ്ടപെട്ട ഒരു അങ്കിള്‍ തന്നെ ആണ് , Bob Marley! കേട്ടിട്ടില്ലേ? ...no women no cry..!

    ReplyDelete
  13. ആശയദാരിദ്ര്യം എന്നത് ആശയത്തിന്റെ ഒളിച്ചുകളിയാണ്. കണ്ടുപിടിക്കാന്‍ നിങ്ങള്‍ കണ്ണില്‍ നല്ലെണ്ണയൊഴിച്ച് കാത്തിരിക്കണം. ഫോട്ടോ ബ്ലോഗ് എന്നത് കുറഞ്ഞ പരിപാടി ഒന്നുമല്ല. അതിന്റെ ഓരോ ഇഞ്ചിലും ഫ്രെയിമിലും ആശയങ്ങള്‍ ഉണ്ട്. പക്ഷെ ആശയം സ്വപ്നത്തില്‍ കിട്ടും എന്നും വിചാരിച്ച് ഉറങ്ങിയാല്‍ നിങ്ങള്‍ കലമാനു പകരം കാട്ടുപോത്തിനെ സ്വപ്നം കാണും. അതുകൊണ്ട് അതുവേണ്ട. ഉണര്‍ന്നിരിക്കൂ. മരണമൊഴിയുടെ ബ്ലോഗ് വായിക്കൂ. വെറുതെ ഇരിക്കുന്നവനെ എങ്ങനെ ടെന്‍ഷന്‍ അടിപ്പിക്കാം എന്ന് നിങ്ങള്‍ക്ക് അതിലൂടെ മനസ്സിലാവും. എന്റെ ബ്ലോഗ് വായിക്കൂ. ക്ഷമയുടെ നെല്ലിപ്പടി എങ്ങനെ തകര്‍ക്കാം എന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. ഇങ്ങനെയൊക്കെയാണ് സുഹൃത്തുക്കളേ നമ്മളൊരുമിച്ച് ആശയ- ആമാശയ ദാരിദ്ര്യത്തിന് എതിരെ പോരാടേണ്ടത്.

    ( ഹോ.. കുറച്ച് വെള്ളം. പിന്നെ പ്രസംഗത്തിന്റെ പൈസയും. വേറെയും പോകാന്‍ ഉള്ളതാ)

    wv (ummry)

    ReplyDelete
  14. നമ്മളുണര്‍ന്നിരിക്കുമ്പോള്‍ മുന്‍പില്‍ കാണുന്ന എന്തിലും ഏതിലും എഴുതാനുള്ള എന്തെങ്കിലുമൊക്കെ ഉണ്ടാകാതിരിക്കില്ല. അതൊക്കെ സ്വന്തം ബ്ലോഗില്‍ കുറിക്കുക. ആശയദാരിദ്ര്യം മാറും. പാടില്ലാത്തത്:‘കുമാറും ഇടിവാളും വിശാലനും കുറുമാനും തുടങ്ങി എത്രയോപേര്‍ നന്നായി എഴുതുന്നു, ഞാനെഴുതിയിട്ടെന്താ അങ്ങനെയാവാത്തത്, അയ്യോ ഇവരുടെയൊക്കെ പോസ്റ്റുമായി എന്റെ പോസ്റ്റുകള്‍ കമ്പെയര്‍ ചെയ്യാന്‍ പോലും പറ്റില്ല’ എന്ന ചിന്ത.

    ReplyDelete
  15. കുമാറേട്ടാ‍ാ‍ാ‍ാ‍ാ‍ാ‍ാ

    ആരാണ് ഈ എല്‍.ജി? എനിക്ക് അറിയില്ലാ!!

    ReplyDelete
  16. ബോബ് മാര്‍ലി..എവിടെയോ വെച്ച് കേട്ടിട്ടുള്ള പോലെ...

    ഞാനൊക്കെ ഫില്‍ കോളിന്‍സ് ബ്രയാന്‍ ആഡമസിന്റെ ഒക്കെ ആളാ.ആളായിരുന്നു എന്ന് പറയുന്നതാവും ശരി.. അമേരിക്ക വരണ വരെ ഭയങ്കര ഇംഗ്ലീഷ് പാട്ടൊക്കെ കേക്കുമായിരുന്നു. ഇവിടെ കാലു കുത്തിയേപ്പിന്നെ, മലയാളം പാട്ടാല്ലാണ്ട് ഞാന്‍ ഒന്നും കേട്ടിട്ടില്ല..

    ഇംഗ്ലീഷ് പാട്ടുകള്‍ മാത്രമുള്ള നാട്ടില്‍ വന്നാല്‍ മലയാളം പാട്ട് കേള്‍ക്കണം എന്നാണാല്ലൊ ഒരു പഴഞ്ചൊല്ല് തന്നെ..

    ReplyDelete
  17. ദൈവമേ.. ആശയ ദാരിദ്ര്യത്തെക്കുറിച്ചൊരു വരിയെഴുതാന്‍ പോലും ഈ ആശയദാരിദ്ര്യം എന്നെ അനുവദിക്കുന്നില്ല, ഇനിയിപ്പോള്‍ മ്മടെ ഇഞ്ചിപ്പെണ്ണിന്റെ പറമ്പിച്ചെന്നു ഒരെണ്ണത്തിനെ അഴിച്ചോണ്ടു പോരുക തന്നെ. :)

    ReplyDelete
  18. പണ്ട് യൂറിക്കയില്‍ സ്ഥിരമായി വരാറുള്ള ഒരു സന്ദേശമുണ്ട്: “കണ്ണും കാതും തുറന്നു വെച്ച് ജീവിക്കുക”.പിന്നെന്ത് ആശയദാരിദ്ര്യം.

    ബിന്ദുവിന് :അതിന്‍റെ കൂടെ വായയും തുറന്നു വെച്ചാല്‍ വല്ല ഈച്ചയെങ്കിലും കേറി ആമാശയവും നിറയും.

    ReplyDelete
  19. വല്ല്യമ്മായീ.. (വിളിക്കാന്‍ എന്തു സുഖം ! ) ഞാനൊരു വെജിറ്റേറിയന്‍ ആണേ.... മാമ്പഴത്തിലെ പുഴുവിനെ മാത്രേ നോണ്‍ ഐറ്റത്തില്‍ തിന്നിട്ടുള്ളൂ.. :D

    ReplyDelete
  20. ഫോട്ടോ പോസ്റ്റ്/ബ്ലോഗ് ഒരു മോശം പരിപാടി എന്നല്ല സൂ ഞാന്‍ പറഞ്ഞത്.
    ആശയദാരിദ്ര്യം വരുമ്പോഴാണ് പുട്ടിന്റെ ഇടയില്‍ തേങ്ങാപോലെ ‘ഞാന്‍‘ ചിത്രങ്ങള്‍ തിരുകിയത്, ഞാന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാന്‍.

    ബിന്ദുവിന് വേണമെങ്കില്‍ അമാശയ ദാരിദ്ര്യത്തെക്കുറിച്ചെഴുതാം. അതിനുത്തരമായി കറിവേപ്പിലയുടെ ലിങ്ക് ഞാന്‍ അയച്ചുതരും.
    (പുട്ട് ഫാന്‍സ് അസോസിയേഷന്‍ പിരിച്ചുവിട്ടോ? അതോ മീഡിയയില്‍ മാത്രമായി അതങ്ങു ഒതുങ്ങിയൊ?)

    ReplyDelete
  21. പുട്ടിനെ കുറിച്ചു പറഞ്ഞുകഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്,
    പുട്ട് അസോസിയേഷന്റെ അടുക്കള അടച്ചിട്ട് ഇന്നേക്ക് ഒരു മാസം തികയുന്നു. ഹാ കഷ്ടം!

    അതിന്റെ പാചകക്കാരായ
    ശ്രീജിത്ത്‌ കെ
    Anil:അനില്‍
    കലേഷ്‌ | kalesh
    മന്‍ജിത്‌ | Manjith
    വിശാല മനസ്കൻ
    സ്വാര്‍ത്ഥന്‍
    Kuttyedathi
    ഡ്രിസില്‍

    എന്നിവര്‍ക്ക് ഒന്നും പറയാനില്ലേ?
    ബിന്ദു പറഞ്ഞതുപോലെ ആമാശയ ദാരിദ്ര്യവും?

    ReplyDelete
  22. കിച്ചുവിനെപ്പോലെ തന്നെ എന്റെ സ്ഥിതിയും. ആശയദാരിദ്ര്യം ഒരു പ്രശ്നമല്ല. സമയദാരിദ്ര്യമാണു പ്രശ്നം. അതിനെന്തെങ്കിലും വഴിയുണ്ടോ?

    ഉദാഹരണമായി, കിച്ചു ഒരു വോയിസ് റെക്കോര്‍ഡര്‍ വാങ്ങുന്നു. കാറില്‍ ഡ്രൈവു ചെയ്യുന്ന ഒരു മണിക്കൂര്‍ പോസ്റ്റിനുള്ള വാക്യങ്ങള്‍ അതില്‍ റെക്കോര്‍ഡു ചെയ്യുന്നു. അതു് MP3 ആക്കി സമയദാരിദ്ര്യമില്ലാത്ത എല്‍‌ജിയ്ക്കു് അയച്ചുകൊടുക്കുന്നു. എല്‍‌ജി അതു കുത്തിയിരുന്നു വരമൊഴിയില്‍ ടൈപ്പു ചെയ്തു് എനിക്കയച്ചു തരുന്നു. ഞാന്‍ അതിന്റെ അക്ഷരത്തെറ്റുകള്‍ തിരുത്തി കിച്ചുവിനയച്ചുകൊടുക്കുന്നു. കിച്ചു അതു പോസ്റ്റു ചെയ്യുന്നു.

    ഇങ്ങനെയുള്ള അഭിപ്രായങ്ങള്‍ പോരട്ടേ.

    (മേല്‍പ്പറഞ്ഞ ഉദാഹരണത്തില്‍ എല്‍‌ജിയുടെ പണി ചെയ്യാന്‍ ആരെങ്കിലും ഒരുക്കമാണെങ്കില്‍ കിച്ചുവിന്റെ റോളെടുക്കാന്‍ എനിക്കു താത്പര്യമുണ്ടു് :-))

    ReplyDelete
  23. എനിക്കിതിനോടു വിയോജിപ്പുണ്ടു...
    ഇത് ഒരു ചര്‍ച്ചക്കുള്ള വിഷയമാണൊ?..

    ഒരാളുടെ ‘ആശ’യെ..
    രണ്ടാമതൊരാള്‍ക്കു ഉള്‍ക്കൊള്ളനാക്കുമോ?
    ഇനി ഉള്‍ക്കൊണ്ടാള്‍ തന്നെ മൂന്നമതൊരാള്‍ക്കു അതു ‘നിരാശ‘യായാലോ.. (ഞാന്‍ ഇന്നലെ മുതല്‍ ഇവിടെ ഇല്ലാട്ടോ... ;) )

    ReplyDelete
  24. ഒരു 25 അടിച്സിട്ടു ഒടാം

    ReplyDelete
  25. ആശയദാരിദ്ര്യവും ആമാശയ ദാരിദ്ര്യവും ഒന്നിച്ചെത്തിയാല്‍ ആമാശയ ദാരിദ്ര്യത്തിനു മുന്‍ തൂക്കം കൊടുക്കുക.

    ആമാശയ ദാരിദ്ര്യമുക്തമായ ശേഷം
    എന്തെഴുതിയാലും പോസ്റ്റുചെയ്യുക..
    എല്ലാവരെയും കമന്റടിച്ച് പ്രൊത്സാഹിപ്പിക്കുക.


    ഇനി മറ്റൊരുമാര്‍ഗ്ഗം :
    ആശയങ്ങളുടെ ലോട്ടറിയെടുക്കുക.അടിച്ചാല്‍ ആശയദാരിദ്ര്യം മാറിക്കിട്ടും.. ഹ ഹ ഹ

    ReplyDelete
  26. ആശയ ദാരിദ്ര്യം
    ആമാശയ ദാരിദ്ര്യം
    ആശ ദാരിദ്ര്യം
    ithanu paraynnuthu bhrya ullappol
    bharayude vila ariyiellennu parayunnathu.

    kazhijna 1 masthil adikamayi ente bhashanam shrajayile vividha hotleukail ninnannau.
    ( ee teachermarkku 2 masam avadi koduthavre thallanam)

    ആമാശയ pratahikarichu thudagi.
    live progemes , news wllam kulamakumo entho.

    oru karyam
    aarum vilichu newso, aaasayamao thanilla enkilum
    sharajayil ulla ennethekilum
    blogermar
    alppam adukkkla bhashanam thannal kollam.

    bindu parayum pole
    അതിനെന്താ വഴി?

    ReplyDelete
  27. രണ്ടു ദിവസമായി ബൂലോഗ‌ ക്ലബ്ബ്‌ എന്ന് ബ്ലോഗിന്റെ പേര്‍ കൊടുത്തതിനു വലതു വശത്തായി ഒരു കുഞ്ഞു സ്ക്രോള്‍ ബാര്‍ കിടക്കുന്നു. എന്താണെന്ന് ആര്‍ക്കെങ്കിലും എന്തെങ്കിലും രൂപമുണ്ടോ? ചാത്തനായിരിക്കുമോ? നമ്മുടെ ക്ലബ്ബിന്റെ വളര്‍ച്ച കണ്ട് ലയണ്‍സ് ക്ലബ്ബുകാര്‍ വല്ലതും കൂടോത്രം ചെയ്തതായിരിക്കുമോ?

    ReplyDelete
  28. വിശാഖത്തിന്റെ ആമാശയത്തിലേക്ക് കൊടുക്കുമ്പോള്‍ മൂന്നു നാലു പൊതി ഇങ്ങോട്ടും കൂടി.

    ഇവിടെയും എതാണ്ട് അമാശയം ഉറക്കത്തിലാണ്.

    ReplyDelete
  29. പ്രിയ വിശാഖം,
    താങ്കള്‍ക്ക് അത്യാവശ്യം വേണ്ടത് മലയാളം റ്റൈപ്പിങ്ങില്‍ ഒരു റ്റ്യൂഷനാണ്

    ReplyDelete
  30. പ്രിയ വിശാഖം,
    താങ്കള്‍ക്ക് അത്യാവശ്യം വേണ്ടത് മലയാളം റ്റൈപ്പിങ്ങില്‍ ഒരു റ്റ്യൂഷനാണ്

    aarenkilum tution centre thudagiyal ariyikkane.

    namukku oru parasyam kodukkam

    first vidyrthi njan

    ReplyDelete
  31. ശ്രീജി,
    ആ ഫ്രെയിം (iframe) സിബുവിന്റെ http://cibu.blogspot.com/2006/07/blog-post_29.html-ലും പ്രത്യക്ഷപ്പെട്ടിരുന്നു. ഫയര്‍‌ഫോക്സില്‍ കാണാന്‍ കിട്ടില്ല.
    ഇത് ഗൂഗിള്‍ നല്ല ബ്ലോഗുകളെ ഫ്ലാഗ് ചെയ്യാന്‍ തുടങ്ങിയതിന്റെ ലക്ഷണമാവാനേ തരമുള്ളൂ ;)

    ഓഫ് ടോപ്പിക്: http://www.javascriptkit.com/howto/externalhtml.shtml

    ഓണ്‍‌ടോപ്പിക്: എന്റെ ഇന്നത്തെ ക്വാട്ട കഴിഞ്ഞു.

    ReplyDelete
  32. ഫോട്ടൊ ബ്ലോഗുകളെക്കുറിച്ചു കുമാറിന്റെ കമന്റും ബാക്കിയുള്ളവരുടെ അഭിപ്രായങളും വായിച്ച്പ്പോള്‍ ‍തോന്നിയത് :
    ഫോട്ടൊ ബ്ലൊഗ്ഗിങ് ആശയ ദാരിദ്രത്തിന്റെ ഉല്‍പ്പന്നം ആണെന്നു കരുതുന്നില്ല.അഥവാ ഇങിനെ തോന്നുന്നുവെങ്കില്‍ നമ്മള്‍ ഫോട്ടൊ ജര്‍ണലിസത്തിന്റെ അനന്ത സാധ്യതകളെക്കുറിച്ച് അധികം ആലോചിട്ടില്ല.ടെക്നികല്‍ പെര്‍ഫെക്‍ഷനും കാണാന്‍ ഭംഗിയുമുള്ള ചിത്രങളോട് ഒപ്പം ഇങിനെ ഓരൊ രാജ്യത്തെ വര്‍ത്തമാന കാ‍ല സംഭവങളും കൌതുകകരമായ കാര്യങളും കുടെ ഫൊട്ടൊ ബ്ലൊഗില്‍ വരട്ടെ,ബുലോകതിന്റെ പ്രതിനിധികള്‍ ലോകത്തിന്റെ പല ഭാഗങളിലും ഉണ്ടല്ലൊ,അവര്‍ക്ക് ആവുന്ന പോലെ ഫോട്ടൊ ബ്ലോഗ് ചെയ്യട്ടേ.

    ദയവായി ഇതു കാണുക (pdf file)

    http://www.gulfnews.com/todayspdf/today.pdf

    ReplyDelete
  33. മുസാഫിര്‍, ഞാന്‍ കമന്റില്‍ പറഞ്ഞിരുന്നു
    “ആശയദാരിദ്ര്യം വരുമ്പോഴാണ് പുട്ടിന്റെ ഇടയില്‍ തേങ്ങാപോലെ ‘ഞാന്‍‘ ചിത്രങ്ങള്‍ തിരുകിയത്, ഞാന്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട് എന്ന് അറിയിക്കാന്‍.“

    ഇതു തികച്ചും എന്റെ കാര്യം മാത്രമായിരുന്നു.

    ReplyDelete
  34. പുട്ടിന്റെ കാര്യം ഇനി ഇവിടെ മിണ്ടിപ്പോകരുത്. അതു ഞാന്‍ കറിവേപ്പിലയില്‍ ഇട്ടിട്ടുണ്ട്. ആര്‍ക്കു വേണമെങ്കിലും നോക്കാം.

    പിന്നെ ഉമേഷ്‌ജീ ജോലി ചെയ്യുമ്പോള്‍ ഫോണില്‍ എന്റെ നമ്പര്‍ ഡയല്‍ ചെയ്ത് ആശയങ്ങള്‍ ഓരോന്നായി പറയുക. ഞാന്‍ ഒക്കെ ഇവിടെ എഴുതിവെക്കാം. എന്നിട്ട് ഗുരുകുലം ബ്ലോഗില്‍ ഇടാം. (പേടിക്കേണ്ട, എന്റെ ബ്ലോഗില്‍ മറ്റുള്ളവരുടെ ആശയങ്ങള്‍ ഉപയോഗിക്കില്ല.) ജോലി തീര്‍ക്കുന്നതിന് അനുസരിച്ച് ആശയങ്ങളും കുന്നുകൂടും. ഫോണ്‍ ബില്ലും കൂടും ;)

    ഓഫ്‌ടോപ്പിക് യൂണിയനില്‍ എനിക്ക് സ്ഥാനം ഉണ്ടാക്കാന്‍ വേണ്ടി അല്പം ആശയം പ്രയോഗിച്ചേക്കാം.

    ഇന്ന് മരണമൊഴി പുതിയ പോസ്റ്റ് ഇട്ടിട്ടില്ല( ഈശ്വരാ ദിവസം തുടങ്ങുന്നതുപോലും അവിടെ നിന്നായി.)

    ഇവിടെ മഴയാണ്. അതുകൊണ്ട് വെള്ളത്തിന് ക്ഷാമമില്ല.

    ബിന്ദുവും ഇഞ്ചിപ്പെണ്ണും സുഖനിദ്രയില്‍ ആയിക്കാണും.(ദുസ്വപ്നങ്ങള്‍ കാണട്ടെ രണ്ടും ;))

    ReplyDelete
  35. അതേയ്,
    ഇങ്ങിനെ സംസാരിച്ചിരുന്നാല്‍ മതിയൊ?
    പിരിവെടുക്കണൊ?
    പച്ചാളത്തു നല്ല ഒന്നാംതരം പ്രസ്സുകളുണ്ട്.
    കുറ്റി പ്രിന്‍‌റ് ചെയ്യാന്‍ കൊടുത്തോട്ടെ...
    എന്‍റെ ദാരിദ്രമെങ്കിലും മാറും.

    ReplyDelete
  36. ഹൊ! എന്റെ ആമാശയ ദാരിദ്ര്യം ഇപ്പോള്‍ അല്‍പ്പം മാറി.
    ഒരു കപ്പയും മീനും അടിച്ചു. ബ്രോഡ് വേയില്‍ ഒരു സാധാരണ കടയില്‍ നല്ല കപ്പയും മീനും കിട്ടും.
    നല്ല രുചിയാണ്. (വയറുനിറയെ കഴിച്ചിട്ടും വായില്‍ വെള്ളമൂറുന്നു!)
    കപ്പയും ബോട്ടിയും എന്ന കാമ്പിനേഷനും അവിടെ കിട്ടും. ഞാനും ബോട്ടിയുമായി പോട്ടി ആയതു കാരണം എനിക്കത് ഇഷ്ടമല്ല.

    അപ്പോള്‍ ആമാശയ ദാരിദ്ര്യം ഔട്ട്. ഇനി ഇടയില്‍ ‘മാ’ ഇല്ലാത്ത്ത ദാരിദ്ര്യം മാത്രമേയുള്ളു.

    ReplyDelete
  37. എനിക്കും ആശയത്തിനു ദാരിദ്ര്യമുണ്ടെങ്കിലും ആശക്കു ദാരിദ്യമില്ല കുമാറേ.

    (ബ്രോഡ്‌വേയില്‍ "സാധാരണ" എന്ന പേരില്‍ ഹോട്ടല്‍ ഞാന്‍ കണ്ടിട്ടില്ല. ഈയിടെ തുടങ്ങിയതാവും.)

    ReplyDelete
  38. അല്ലല്ല ഈയിടെ തുടങ്ങിയ ഹോട്ടല്‍ അഭിരാമി അല്ലെ..?

    ReplyDelete
  39. അയ്യയ്യോ മറിയാമ്മേ, അതു അഭിരാമിയും ഭാവനയും ഒന്നുമല്ല. വെറും ഒരു തട്ടുകടയാണേയ്! വെറുതെ ഒരു ജാഡയ്ക്ക് ‘വോട്ടല്‍’ എന്നു പറഞ്ഞതല്ലേ! വിട്ടുകള. ബൈ ദ വഴി, കൊച്ചീ മീറ്റിന്റെ പടങ്ങള്‍ കണ്ടോ?

    ReplyDelete
  40. കണ്ടു. പെരുത്ത സന്തോഷം തൊന്നി.

    ReplyDelete
  41. പുതിയ ഹൈക്കോടതിയുടെ പുറകില്‍
    (ജംങ്ക്ഷന്‍ കഴിഞ്ഞ്)ഒരു ചെറിയ ഹോട്ടലുണ്ട്.
    പോലീസുകാര്‍ പലരും അവിടുന്നാ കഴിക്കുന്നേ.
    നല്ല കൊടമ്പുളിയിട്ടു വച്ച മീന്‍ കറിയും ദോശയും കിട്ടും
    (വായില്‍ വെള്ളം നിറയുന്നു..)
    ഹോട്ടലിന് പേരൊന്നുമില്ലാട്ടോ.

    ReplyDelete
  42. ഓ.ടോ: ഓര്‍ക്കുട്ടില്‍ തത്തമംഗലം തുടങ്ങിയ ബൂലോകം കമ്മ്യൂണിറ്റിയുടെ ലിങ്ക് ഇതാ.

    http://www.orkut.com/Community.aspx?cmm=16268163

    വിശദവിവരങ്ങള്‍ക്ക് തത്തമംഗലവുമായി ബന്ധപ്പെടുക. എനിക്കൊന്നും അറിയാന്‍ പാടില്ലേ...

    ReplyDelete
  43. kumaran നെ മലയാളത്തില്‍ കുമാരന്‍ എന്നും, തമിഴില്‍ കുമരന്‍ എന്നും പറയുന്നതിന്റെ കാരണമെന്തായിരിക്കാം?

    ReplyDelete
  44. അതിന്റെ കാരണം, മലയാളത്തിനെ കുമാരി തമിഴ് നാട്ടില്‍ കുമരി ആണ്. അതുകൊണ്ടാവും കുമാരനും കുമരനായിപോയത്.

    എന്തൊക്കെ സംശയങ്ങളാണ് എന്റെ ബ്ലോഗനാര്‍ക്കാവിലമ്മേ?

    ReplyDelete
  45. ഓ, ലോകനാര്‍കാവിനടുത്താണോ? തച്ചോളി ഒതേനന്റെ....?

    ReplyDelete
  46. തച്ചോളി ഒതേനന്റെ ചേച്ചീടെ മോന്‍. ഇപ്പോള്‍ പഴയതു പൊലെ ഒതേനന്‍ മാഴിനു വയ്യ. അന്നു ഉമ്മറിനും ഗോവിന്ദന്‍ കുട്ടിയ്ക്കും ഒപ്പം നടത്തിയ അങ്കത്തിനുശെഷം കിടപ്പിലായി. ഇനി വളയം ഇട്ടു വിളിച്ചാലും രക്ഷയില്ല.

    യുറേക്കാ‍..... ഒരു ആശയം കിട്ടി. വടക്കന്‍ പാട്ട്!
    എഴുതാന്‍ തയ്യാറുള്ളവര്‍ വരുക. (നന്ദി വളയം)

    എന്റെ ആശയകാശ് തന്ന് ആരു വേണമെങ്കിലും വിഷയം കൊണ്ടു പൊയ്ക്കൊള്ളുക. ചില്ലറ എമൌണ്ട് ഒന്നും പോരാ അതിനെന്റെ മച്ചുനന്‍ ചന്തു വരും!

    ReplyDelete
  47. വളയമേ, തന്നെ തന്നെ. ഒരു ഓട്ടോ പിടിച്ചു പോയാല്‍ മിനിമം ചാര്‍ജേ ആകത്തുള്ളൂ.

    കുമാരേട്ടാ, എനിക്കും ഒരു സംശയം. Bazaar എന്നത് ബാസാര്‍ എന്നാണോ ബസ്സാര്‍ എന്നാണോ വായിക്കുക? ഇതറിഞ്ഞിട്ട് വേണം അടുത്ത സംശയം ചോദിക്കാന്‍, വേഗം പറ.

    ReplyDelete
  48. ആശയുടെ ദാരിദ്ര്യം തീര്‍ക്കാന്‍ ഞാന്‍ എന്തു ചെയ്യണം കുമാര്‍ ഭായ്? അണ്ണാര്‍ക്കണ്ണനും തന്നാലായത് എന്നല്ലെ....അപ്പോ ആശയുടെ കാര്യം ഞാന്‍ ഏറ്റു.

    ReplyDelete
  49. ബാസാര്‍! എന്താ ഈ പതിനാറാം പാ‍തിരയ്ക്ക് ഒരു സംശയം? പോലീസെങ്ങാനും പിടിച്ച് ബാസാറില്‍ കെട്ടിയിട്ടിരിക്കുകയാണോ? കന്നടയിലും ബാസാര്‍ തന്നെ. തല്‍ക്കാലം “ലേലു അല്ലു ലേലു അല്ലു അഴിച്ചുവിട്” എന്നുപറഞ്ഞാല്‍ മതി.

    ReplyDelete
  50. അതങ്ങ്‌ പള്ളീപ്പറഞ്ഞാമതി...
    ആശയത്തിന്റെ 'പൗരാവകാശം' വിട്ടുതരുന്ന പ്രശ്നമില്ല.

    ReplyDelete
  51. കുമാരേട്ടാ, ബാസാര്‍ എന്നത് മലയാളി പറയുന്നതാണ്. ഇവിടെയുള്ളവരും നോര്‍ത്ത് ഇന്ത്യക്കാരും ബസ്സാര്‍ എന്നാണ് പറയാറ്‌. ഈ ചോദ്യത്തിന് തെറ്റിച്ച് ഉത്തരം പറഞ്ഞതിനാല്‍ ഇനി ചോദ്യം ചോദിക്കുന്നില്ല. തെറ്റിച്ച് പറഞ്ഞ് എന്നെ പറ്റിക്കാനല്ലേ, വേല മനസ്സില്‍ ഇരിക്കത്തേയുള്ളൂ.

    ReplyDelete
  52. ശ്രീജിത്തിന്റെ ചോദ്യം കേട്ടിട്ട് പണ്ട് കേട്ട ഒരു സര്‍ദാര്‍ജിയുടെ കഥ ഓര്‍മ്മവരുന്നു.
    ഹര്‍വീന്ദര്‍ ബിസിനസ് ആവശ്യത്തിനു പാട്നയില്‍ പോയപ്പോള്‍ ബോസിനൊപ്പം ബ്രേക് ഫാസ്റ്റ് കഴിക്കാനിരുന്ന വേളയില്‍ ബോസ് ചൊദിച്ചു,
    “ ഓയ് ഹര്‍വീന്ദര്‍, താന്‍ വെറും വയറ്റില്‍ എത്ര ചപ്പാത്തി തിന്നും?”

    “8“ ഹര്‍വീന്ദര്‍ പറഞ്ഞു
    “ഓയ് ബുദ്ധു, ആദ്യത്തെ ചപ്പാത്തി തിന്നുമ്പോള്‍ തന്നെ നമ്മുടെ വയറ് വെറും വയര്‍ അല്ലാതാകില്ലേ? പിന്നെ എങ്ങനാണ് നീ വെറും വയറില്‍ 8 ചപ്പാത്തി കഴിക്കുന്നത്?” ബോസ് ചോദിച്ചു.

    ഹര്‍വീന്ദറിന് അതങ്ങ് ഇഷ്ടപ്പെട്ടു. തിരിച്ചു നാട്ടില്‍ വന്നപ്പോള്‍ ഈ ചോദ്യം ചോദിച്ച് തോല്‍പ്പിക്കാനായി സുഹൃത്തിനെ വിളിച്ചു കൊണ്ടു റെസ്റ്റാറന്റില്‍ പോയി.
    അവിടെ വച്ച് ഹര്‍വീന്ദര്‍ ചോദിച്ചു, “ നീ വെറും വയടില്‍ എത്ര ചപ്പാത്തി തിന്നും?”

    സുഹൃത്തുപറഞ്ഞു, “7 എണ്ണം”

    തലയില്‍ കൈവച്ച് ഹര്‍വീന്ദര്‍ പറഞ്ഞു, “ശ്ശോ, അല്‍പ്പം തെറ്റിപ്പോയി. 8 എണ്ണം എന്നായിരുന്നെങ്കില്‍ ഒരു ഉഗ്രന്‍ ചോദ്യമുണ്ടായിരുന്നു”

    ഇതുപോലെ ആണ് ശ്രീജിത്തിന്റെ ചോദ്യം.

    ReplyDelete
  53. അതേ അതേ. രണ്ട് ചൊദ്യങ്ങളും നല്ല സാമ്യം. സയാമീസ് ഇരട്ടകളെപ്പോലെ.

    ഈ സൈസ് തമാശകള്‍ ഇനിയും ഉണ്ടോ കയ്യില്‍? ചിരിക്കാന്‍ കൊതിയാകുന്നു.

    ReplyDelete
  54. വളയമേ.. കുമാര്‍ കേള്‍ക്കാത്ത മട്ടില്‍ ഇരിക്കുകയാണ്‌. വളഞ്ഞു പിടിച്ചൊ ട്ടൊ. അല്ലെങ്കില്‍ ആശയം വിറ്റു കാശാക്കി ദോശ തിന്നും.
    :)

    ReplyDelete
  55. ആശയ പ്രഖ്യാപനറാലി.
    ആശയ ദാരിദ്ര്യത്തെക്കുരിച്ചുള്ള ഈ പോസ്റ്റില്‍ ഉയര്‍ന്നുവന്ന ഒരു ആശയം ഞാന്‍ ബ്ലോഗര്‍മാര്‍ക്ക് മുന്നില്‍ വയ്ക്കുന്നു.

    “വടക്കന്‍ പാട്ട്”
    വടക്കന്‍ പാട്ടിലെ കഥകള്‍ അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകള്‍. വരട്ടെ മറ്റൊരു എം ടി.
    ശ്രീജിത്തേ മണ്ടത്തരങ്ങള്‍ ഒക്കെ തപ്പി നടക്കാതെ പോയിരുന്നു റിസര്‍ച്ച് ചെയ്യു. പുത്തൂരം വീട്ടിലും ആറ്റിന്‍ മണമേലും മികവില്‍ മികച്ചേരിയിലും തച്ചോളി തറവാട്ടിലും തുളുനാട്ടിലും കോലത്തുനാട്ടിലും അരിങ്ങോടരുടെ (പെരിങ്ങോടരുടെ അല്ല) അറയിലുമൊക്കെ പോയി

    ഓഫ് ടോപ്പിക്കിനിടയില്‍ എന്റെ “ബ്ലോഗനാര്‍ക്കാവിലമ്മേ” എന്ന വിളിയില്‍ വളയമിട്ട് “ഓ, ലോകനാര്‍കാവിനടുത്താണോ? തച്ചോളി ഒതേനന്റെ....?“ എന്നു ചോദിച്ച വളയത്തിനു സമര്‍പ്പിക്കുന്നു ഈ ആശയം.

    ReplyDelete
  56. കുമാര്‍ അഥവാ ബോബ് മാര്‍ളീ,
    വടക്കന്‍ പാട്ടിനെ പറ്റി ഞാന്‍ ഉടന്‍ പോസ്റ്റുന്നതാണ്. ആശയം തന്നതിന് വളയത്തിന് നന്ദി, നമസ്കാരം.

    ഓടോ: ആശയേയും അനിയത്തി സീമയേയും പണ്ടേ എനിക്ക് ഇഷ്ടമായിരുന്നു.

    ReplyDelete
  57. കുമാരേട്ടാ, എനിക്ക് സന്തോഷം അടക്കാന്‍ മേലാ. കുമാരേട്ടന്റെ കമന്റില്‍ എം.ടി.യും ഞാനും അടുത്തടുത്ത് തോളോട് തോള്‍ ചേര്‍ന്ന്. ഹൊ. ഇനി എനിക്കെന്തു വേണം.

    ബൈ ദ ബൈ, ഈ തച്ചോളി ഒതേനനു പേര്‍സണല്‍ വെബ്‌സൈറ്റ് ഉണ്ടോ? അല്ലെങ്കില്‍ അവരുടെ പിന്‍‌തലമുറകള്‍ക്ക്? അല്ലെങ്കില്‍ ഒരു ബ്ലോഗ്? പോട്ടെ, ഒരു ഇ-മെയില്‍ വിലാസം എങ്കിലും? ഇതൊന്നും ഇല്ലാതെ ഞാന്‍ എന്തെടുത്ത് റിസര്‍ച്ച് നടത്തും? ഈ പുത്തൂരം വീട് ഞാന്‍ എവിടുന്ന് കണ്ട് പിടിക്കും, വിക്കിമാപ്പിയയില്‍ ആരെങ്കിലും മാര്‍ക്ക് ചെയ്തിരുന്നെങ്കില്‍ വേണ്ടീലായിരുന്നു. കോലോത്ത്നാട് എവിടെയാ, എറണാകുളത്ത് കുന്നത്ത്നാട് ഉണ്ട്, അതിന്റെ അടുത്ത് വല്ലതും ആണോ? റെഫറന്‍സിന് ആര്‍ട്ടിക്കിള്‍സ് തരൂ ഗഡീ, എപ്പൊ റിസര്‍ച്ച് ചെയ്ത് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു എന്ന് ചോദിച്ചാല്‍ മതി.

    ReplyDelete
  58. kumaran നെ മലയാളത്തില്‍ കുമാരന്‍ എന്നും, തമിഴില്‍ കുമരന്‍ എന്നും പറയുന്നതിന്റെ കാരണമെന്തായിരിക്കാം?

    ഉത്തരേന്ത്യക്കാര്‍ ഗൌരി, ആരതി, വൈശാലി എന്നിവരെ യഥാക്രമം ഗോരി, ആര്‍തി ആന്റ്‌ വേശാലി ആക്കിയ അതേ കാരണം തന്നെ!!

    കുമാറിന്റെ ബോബ്‌ മാര്‍ലിയെ കണ്ടപ്പോള്‍ ഓര്‍മ്മ വന്ന ഒരു ഓ.ടോ.

    പാലക്കാട്ടെ പ്രശസ്തമായ ഒരു ബാന്റ്‌ ഒരിക്കല്‍ എഞ്ചി. കോളേജില്‍ പെര്‍ഫോം ചെയ്യാന്‍ വന്നു. ഇവരുടെ ഗ്ലാമറിലും, പ്രശസ്തിയിലും, പാവാട പോപ്പുലാരിറ്റിയിലും സ്വതേ കുറച്ച്‌ അസൂയാലുക്കള്‍ ആയിരുന്ന ഞങ്ങള്‍ എന്തായാലും ആദ്യം തന്നെ കൂവാന്‍ തീരുമാനിച്ചാണ്‌ എത്തിയത്‌. ആദ്യത്തെ പാട്ട്‌ ബോബ്‌ മാര്‍ലിയുടെ Get up Stand up, Stand Up on your feet എന്ന പ്രശസ്തഗാനം ആയിരുന്നു. കൂവല്‍ തുടങ്ങി. വരാന്‍ പോകുന്ന കാര്യത്തിന്റെ ഒരു തിരനോട്ടം കിട്ടിയ പ്രധാന ഗായകന്‍ പാട്ട്‌ അവസാനിപ്പിച്ചത്‌ ഇങ്ങനെയാണെന്ന് ചിലര്‍ പറയുന്നു.

    Get up, Stand up... and Shut up U bas***ds!!

    കൂവിയവര്‍ ആരും ഈ പരിണാമഗുപ്തന്‍ ( ഇതാ ഒരു ആശയം -- ഈ ഗുപ്തനെപ്പറ്റി ഇഞ്ചിപ്പെണ്ണ്‍ നാലു പുറത്തില്‍ കവിയാതെ ഉപന്യസിക്കുക.) കേള്‍ക്കാത്തതു കാരണം പരിപാടി കുളമായില്ല.

    ReplyDelete
  59. ശെഡ്ഡാ. ഇതെവിടത്തെ ഗവേഷണക്കാരാ.
    ലോകനാര്‍ക്കാവ്‌ വിക്കൂ.
    http://en.wikipedia.org/wiki/Lokanarkavu_temple
    എന്റെ കളരി വെബ്‌ സൈറ്റ്‌
    http://puthooram.com :)
    ആരോമല്‍ ഗുരുക്കള്‍
    പുത്തൂരം വീട്‌

    ReplyDelete
  60. ആരോമല്‍ ഗുരുക്കളേ, താങ്കളുടെ വെബ്‌സൈറ്റ് ഇഷ്ടപ്പെട്ടു. തറവാട് ക്ഷയിച്ചാലും അതൊരു ഐസ്‌ക്രീം പാര്‍ലറാക്കി മാറ്റണമായിരുന്നോ. സുകൃതക്ഷയം, അല്ലാണെന്താ പറയുക.

    എന്നാലും ഈ ചിത്രം എനിക്കിഷ്ടമായി. പണ്ട് ചന്തുആങ്ങള നീന്തി കടന്ന പുഴയാണോ ഇത്?

    കുമാരേട്ടാ, കണ്ടില്ലേ, വിക്കിപ്പീഡിയയില്‍ ആ‍ണ്‍പിള്ളേര്‍ നേരത്തേ റിസര്‍ച്ച് തുടങ്ങിയെന്ന്. ഇതങ്ങിനെ വെറുതേ വിടാന്‍ പാടുണ്ടോ? നമുക്ക് പ്രതിഷേധിക്കണ്ടേ?

    ReplyDelete
  61. ദില്‍ബാസൂ,എന്റെ ജീവിതവും ഈ പോസ്റ്റും ധന്യമായി... (ഇനി എനിക്കെന്തുവേണം?)

    ആരോമലേ, എപ്പോഴെത്തീ? പുത്തൂരം വീട്ടില്‍ എല്ലാവര്‍ക്കും സുഖമല്ലേ? വലിയ കണ്ണപ്പചേകവര്‍ ഇപ്പോഴും?

    ശ്രീജിത്തേ ഉണ്ണീ, നീ ദക്ഷിണവച്ചോളൂ..

    ReplyDelete