Tuesday, July 25, 2006

സൂര്യ റ്റി.വി യില്‍ ഇന്ന്‌ വൈകുന്നേരം

ബൂലൊഗരെ സൂര്യ റ്റി.വി യില്‍ ഇന്ന്‌ വൈകുന്നേരമുള്ള വാര്‍ത്തയില്‍ ബ്ലൊഗുകള്‍ ബ്ലോക്കു ചെയ്തത്‌ എന്നെ എങ്ങിനെ ബാധിച്ചുവെന്നത്‌ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ്‌ അറിയാന്‍ കഴിഞ്ഞത്‌ ഇതൊരു സൂചനയായി കണക്കാക്കുക. അറിയിക്കാമെന്ന്‌ പറഞ്ഞിട്ടുള്ളതിനാല്‍ അറിയിപ്പ്‌ കിട്ടിയാലുടന്‍ ഈ ബ്ലോഗിലിടാം.
മറ്റൊരു സന്തോഷ വാര്‍ത്ത ജൂലൈ മാസത്തെ നവാഗത ബ്ലോഗുകളുടെ എണ്ണം 50 കഴിഞ്ഞിരിക്കുന്നു വെന്നതാണ്‌.

4 comments:

  1. ശരിക്കും? 50 പുതിയ ബ്ലോഗേര്‍സ് വന്നൊ? എനിക്ക് വയ്യ.എനിക്ക് ശേഷം ആരും വരണ്ടാന്ന് വിചാരിച്ചിലും ഈ യൂ.ഏ.യി ക്കാരും കേരളാക്കാരും കൂടി ഒള്ള ആവശ്യമില്ലാത്തോരു മീറ്റും നടത്തി,അതും പോരാഞ്ഞ് അതൊക്കെ പത്രങ്ങളായ പത്രങ്ങളിലും ടി.വിയിലും ഒക്കെ വരുത്തി..ദെ ഇപ്പൊ നോക്കിക്കെ....50 പുതിയ ബ്ലോഗേര്‍സ്..ഈശ്വരാ!!

    എന്നാ ഞങ്ങള്‍ അമേരിക്കക്കാരെ കണ്ട് പടിച്ചെ. ഇവിടെ ഉള്ളവരല്ലാണ്ട് വേറെ ഒരൊറ്റ ബ്ലോഗേര്‍സ് വേറെ വന്നൊ അമേരിക്കേന്നോ കാനഡേന്നൊ?അതാണ് ഞങ്ങടെ ആത്മാര്‍ത്ഥത! അതാണ് ആന്റപ്പനേക്കാളും വലിയ ആത്മാര്‍ത്ഥതാന്ന് പറയണെ!

    ReplyDelete
  2. ഞാനൊക്കെ ഇവിടെ നഴ്സറി ക്ലാസിലായതെയുള്ളൂ. പുതിയ അഡ്മിഷന്‍ ധാരാളം വരുന്നതില്‍ സന്തോഷം!!. വളരട്ടെ വാനോളം...
    നന്ദു.
    റിയാദ്

    ReplyDelete
  3. നന്നായി ചന്ദ്രേട്ടാ,
    ബ്ലോഗ്‌ എന്തോ കളിതമാശക്ക്‌ എഴുതുന്‍ നതോ മറ്റോ ആണെന്നാണ്‌ ഇപ്പോഴും ഒട്ടുമിക്ക ബ്ലോഗാത്തവരും കരുതുന്നത്‌. നാലാളറിയട്ടെ.

    ഇതും ആരെങ്കിലും റെക്കാര്‍ഡിയാലേ എനിക്കു കാണൂ.. സൂര്യാ എനിക്ക്‌ കിട്ടില്ല സൂര്യക്ക്‌ ഏഷ്യാനെറ്റ്‌, കൈരളി, ജീവന്‍ എന്നിവയുടെ ഡിഷിനെ പിടിക്കുന്നില്ലെന്നും എതിര്‍ ദിശക്ക്‌ തിരിച്ച ഒരെണ്ണം വേണമെന്നും അതിനായി പിരിവിടാന്‍ താമസക്കാര്‍ താമസിക്കുന്നെന്നും വാച്ചുമാന്‍ അക്കീല്‍ പറയുന്നു..

    ReplyDelete
  4. ചന്ദ്രേട്ടാ, അപ്പോള്‍ ഇന്ന് വാര്‍ത്തയില്‍ ഉണ്ടാവുമല്ലോ, അല്ലേ? എത്ര മണിക്കാണ് വാര്‍ത്ത എന്നും കൂടെ ഒന്ന് പറഞ്ഞ തരുമോ?

    ReplyDelete