Wednesday, July 26, 2006

പാഠപുസ്തകങ്ങളില്‍ നിന്ന് “ഹിന്ദുത്വം” നീക്കും

ചെന്നൈ, ജൂലൈ 26: “ഹിന്ദുത്വ നയങ്ങള്‍” പ്രചരിപ്പിക്കുന്ന പാഠപുസ്തക ഭാഗങ്ങള്‍ നീക്കം ചെയ്യാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ചു. തമിഴ്നാട് വിദ്യാഭ്യാസമന്ത്രി തങ്കം തെന്നരസ്, തിങ്കളാഴ്ച നിയമസഭയില്‍ അറിയിച്ചതാണിത്.


ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് ഈ നടപടി. ദളിത് പാന്തേഴ്സ് ഓഫ് ഇന്ത്യ അംഗം രവികുമാറാണ് പരാതി നല്‍കിയത്. സ്കൂള്‍ പാഠപുസ്തകങ്ങളിലെ ചില ഭാഗങ്ങള്‍ വിദ്യാഭ്യാസം “കാവിവല്‍ക്കരിക്കാന്‍” ശ്രമിക്കുന്നുവെന്നും ഇതിലൂടെ ചില തല്‍പ്പരകക്ഷികള്‍ “ഹിന്ദുത്വ നയങ്ങള്‍” പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും ആയിരുന്നു ആരോപണം.


ഡി എം കെ അധികാരത്തില്‍ ഉണ്ടായിരുന്നപ്പോള്‍ വിദ്യാഭ്യാസം “കാവിവല്‍ക്കരിക്കാന്‍” അനുവദിച്ചിരുന്നില്ല. പാഠപുസ്തകങ്ങളില്‍ ഈ മാറ്റങ്ങള്‍ വരുത്തിയത് കഴിഞ്ഞ ജയലളിതാ സര്‍ക്കാരാണ്. ഉടന്‍ തന്നെ ഈ ഭാഗങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് എടുത്തുമാറ്റും - തങ്കം പറഞ്ഞു.

(തമിഴ്നാട്ടില്‍ നിന്നുള്ള ഈ വാര്‍ത്ത ചില സംവാദങ്ങള്‍ക്ക് വഴിമരുന്നിട്ടേക്കാം.)

13 comments:

  1. A step in the right direction
    Rajiv

    ReplyDelete
  2. നീക്കം ചെയ്യുന്ന ഭാഗങ്ങള്‍ ഏതെന്നു വല്ല അറിവുമുണ്ടോ?

    ReplyDelete
  3. ഇത്തരം കപട രാഷ്ട്രീയ നാടകങ്ങളെക്കുറിച്ച് അഭിപ്രായം പറയാന്‍ തോന്നുന്നില്ല. വരും തലമുറയെങ്കിലും മത രാഷ്ട്രീയത്തിന്റെ കുഴിയില്‍ വീഴാതെ എല്ലാ മതങ്ങളുടെയും സംസ്കാര ശീലങ്ങളുടെയും നന്മ അറിയാന്‍ ശ്രമിക്കട്ടെ.

    ReplyDelete
  4. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ പഴയ ഗവണ്മെന്റ് ചെയ്ത കാര്യങള്‍ അപ്പാടെ തിരിചു വെക്കുക എന്നത് അവിടെ ഒരു സ്ഥ്തിരം കലാപരിപടിയാണു.ബസ്സിന്റെ നംബറുകള്‍,സ്ഥ്തല പേരുകള്‍,കവലകളിലെ പ്രതിമകള്‍ എന്നിവയാണു മുഖ്യ രക്തസാക്ഷികള്‍ ആവാറുള്ളത്.നടക്കട്ടേ,നടക്കട്ടേ,രാവണൊ രക്ഷ്തു !

    ReplyDelete
  5. ഏതൊക്കെ ഭാഗങ്ങളാണാവോ നീക്കം ചെയ്‌തത്.

    രാഷ്ട്രീയചായ്‌വില്ലാത്തവരും നിഷ്‌പക്ഷരുമായ ആള്‍ക്കാര്‍ ഉള്‍പ്പെട്ട ഒരു ടെക്സ്റ്റ്‌ ബുക്ക് കമ്മറ്റി വേണമെന്നു തോന്നുന്നു- അവര്‍ക്ക് ഇലക്ഷന്‍ കമ്മീഷനെപ്പോലെയോ മറ്റോ ഭരണഘടനാ പരിരക്ഷയും വേണം. എന്നാലേ ഈ പാഠഭാഗമാറ്റ-അജണ്ട നടപ്പാക്കല്‍ കലാപരിപാടി നില്‍‌ക്കൂ. പണ്ട് ചരിത്രമെന്നും പറഞ്ഞ് സ്കൂളില്‍ എന്തൊക്കെയാണാവോ പഠിച്ചത്!

    ReplyDelete
  6. വക്കാരീ രാഷ്ട്രീയ ചായ്‌വ്‌ ഇല്ലാത്തവരും, നിക്ഷ്പക്ഷരുമായ ആള്‍ക്കാര്‍ ഉള്‍പ്പെട്ട ഒരു കമ്മിറ്റി എന്നത്‌ ഒരു ഉട്ടോപ്പിയന്‍ idea ആണ്‌ എന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌ .. വിദ്യാലയം എന്നത്‌ രാഷ്ട്രീയത്തിന്റെ ബാലപാഠമാണ്‌ .. നിക്ഷ്പക്ഷനായിരിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോ എന്നും അറിയില്ല ..

    ReplyDelete
  7. കുറേക്കാലമായി നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു നാടകത്തിന്റെ ഏറ്റവും പുതിയ അങ്കം!!!

    പിള്ളേര്‍ ടെക്സ്റ്റ്‌ബുക്കില്‍ നിന്ന് പഠിക്കുന്നത്‌ 10-ആം ക്ലാസ്സ്‌ കഴിഞ്ഞാലുടന്‍ മറക്കുന്നു എന്നതാണ്‌ ഒരാശ്വാസം.

    ReplyDelete
  8. ഹിന്തുമതത്തിന്‌ മൂന്നു കോടി കൊല്ലത്തെ പഴക്കമുണ്ടെന്ന് ഞാന്‍ പഠിക്കുന്ന കാലെത്തെ ആറാം ക്ലാസ്സിലെ പാഠപുസ്തകത്തിലുണ്ടായിരുന്നു. ആ ജാതി സാധനം വല്ലതുമാണോ ബെന്നീ കരുണാനിധി ഇപ്പോള്‍ കുട്ടയിലെറിയുന്നത്‌?

    നിഷ്പക്ഷത എന്നത്‌ ചരിത്രരചനയില്‍ അസാദ്ധ്യവും മിക്കപ്പോഴും പ്രതിലോമകരവുമാണ്‌, എന്തെന്നാല്‍ അതെപ്പൊഴും അധികാരത്തെയാണ്‌ പിന്തുണക്കുന്നത്‌.

    വേട്ടപ്പട്ടി ചരിത്രമെഴുതുമ്പോള്‍ അത്‌ വേട്ടകാരന്റെ ചരിത്രമേ ആകൂ.

    ReplyDelete
  9. അടുത്ത സര്‍ക്കാര്‍ വരുമ്പോള്‍ അത് വീണ്ടും മാറും!

    ReplyDelete
  10. "പാഠപുസ്തകങ്ങളില്‍ നിന്ന് “ഹിന്ദുത്വം” നീക്കും"

    ഇങ്ങനെ കണ്ടപ്പോള്‍ വിചാരിച്ചു, ഇതെന്തര് എന്നെക്കുറിച്ചൊരു ട്വാപിക് എന്ന്!!!

    ReplyDelete
  11. ഇനി അത് അറിഞ്ഞിട്ടു എന്ത് ചെയ്യാനാ ??

    ReplyDelete
  12. i don't know what rajiv wants.study islamic history perhaps?ellavarkkum thattikkalikkan ee hinuism entha vazheele chendayaano?

    ReplyDelete
  13. chanthrakkaranu,
    1.vettappattiyude charithram ezhuthanum aarengilum vende ishta?
    2.nishpakhshatha pularthunnathu enganeyaanishta prathilomakaramaakunnathu?
    3.paksham pidichethuzhuthannathu engane sathyamaakum?

    ReplyDelete