വെള്ളമടിച്ച് മൂന്നുപേര്‍ ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ വീട്ടില്‍ sonata കാറില്‍, കയറാന്‍ ശ്രമം - വാര്‍ത്ത.
ഒന്നു പൂസായപ്പോള്‍ നല്ലൊരു വീടുകണ്ടപ്പോള്‍ BAR ആണെന്നു വിചാരിച്ചു കയറിയതായിരിക്കണം. സംഭവം നടക്കുന്ന നേരം പ്രധാനമന്ത്രിയടക്കം പത്തിരുപത് മന്ത്രിമാര്‍ അതിനകത്തുണ്ടായിരുന്നു. പ്രധാനമന്ത്രിയേകാണാന്‍ വന്നതാണു പോലും......
Sorry പറഞ്ഞപ്പോള്‍ SPG ക്കാര്‍ പോകാന്‍ അനുവധിച്ചു. ഇതു കണ്ട TV-ക്കാര്‍ സംഭവം പൊക്കിപിടിച്ചു.
ബ്രേക്കിംഗ് ന്യുസായി ലൈവായി,.......
പോലിസിന് ബുദ്ധിയുദിച്ചു.... രാത്രിതന്നെ മൂന്നെണ്ണത്തിനേയും പൊക്കി...... രാത്രിമുഴുവനും Police Stationനില്‍...
രാവിലെ TV-ല്‍ കണ്ടു, കെട്ട് ഇറങ്ങിയ്തിനുശേഷമുള്ള അവരുടെ മുഖം......
വെള്ളമടിച്ചാല്‍ വയറ്റില്‍ കിടക്കണം....
പണ്ടൊരുത്തന്‍ (പണ്ടല്ല, ഈയിടയ്ക്ക് തന്നെ) റേസ്കോഴ്സ് റോഡിലെയോ മറ്റോ ഒരു മന്ത്രിമന്ദിരം സായിപ്പിന് ‘വിറ്റു’ എന്നൊരു വിറ്റ് വാര്‍ത്ത വായിച്ചതോര്‍ക്കുന്നു.
ReplyDeleteപൈസ മുഴുവന്‍ കൊടുത്ത് കഴിഞ്ഞ്, സായിപ്പ് ഡെല്‍ഹിയില്‍ വന്ന് നോക്കുമ്പോള്‍ കെട്ടിടത്തിന് മുന്നില്‍ കരിമ്പൂച്ചകള്‍ കാവല്‍ ! പാവം സായിപ്പ്. അര മില്യണ്‍ ഡോളറോ മറ്റോ ആണ് ഒറ്റയടിക്ക് വില്പനക്കാരന്‍ കൊണ്ട്പോയത്. കഥ കൃത്യമായി ഓര്‍ക്കുന്നില്ല.
ബണ്‍ടി ഔര്‍ ബബ്ലി എന്നൊരു സിനിമയില്‍ ടാജ്‌മഹല്‍ വില്‍ക്കുന്ന ഒരു രംഗമുണ്ട്. അത് ഈ സംഭവത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണോ?
ReplyDeleteബിജോയ്, നല്ല പോസ്റ്റ്. വെള്ളമടിച്ച് കാറില്‍ ഉണ്ടായിരുന്ന രണ്ട് പെണ്‍കുട്ടികളേയും, ഒരു ആണ്‍കുട്ടിയേയും, ജോലിയില്‍ നിന്ന് പിരിച്ച് വിട്ടു എന്നും വാര്‍ത്തയില്‍ ഉണ്ട്.
വെള്ളമടിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഒരു ചെറിയ സംഭവം ഓര്‍മ്മ വന്നത്.
ReplyDeleteസംഗതി നാലന്ച് വര്‍ഷം മുന്‍പാണ്. എന്റെ രണ്ടു മൂന്ന് മിത്രങ്ങള്‍കൂടി ചെറിയ വെള്ളമടിക്ക് ശേഷം നാട്ടു വര്‍ത്തമാനമൊക്കെ പറഞ്ഞ് അങ്ങനെ വരികയാണ്. നീലനാണ് ഈ സംഘത്തിലെ പ്രധാനി.എറണാകുളം - ചിറ്റൂര്‍ റൂട്ടിലോടുന്ന ‘ഗരുഡന്‍’ ബസ്സ് കക്ഷിയുടേതാണ്. കൂട്ടത്തില്‍ മഞ്ഞ, കുട്ടന്‍, ഉണ്ണി എന്നീ ധീരന്മാരുമുണ്ട്. സമയം ഏകദേശം പതിനൊന്നര പന്ത്രണ്ട് ആയിക്കാണും. ആളുകളൊക്കെ ഉറങ്ങി വരുന്നേ ഉള്ളൂ. ഒരു വീടിന്റെ മുന്നിലെത്തി നീലന്‍ പെട്ടെന്ന് ഉറക്കെ വിളിച്ച് കൂവുന്നു “ബിന്ദൂ... എടി ബിന്ദുവേ...”
കണ്ണടച്ച് തുറക്കുമ്മുന്‍പേ ബാക്കിയുള്ളവന്മാരോടി!
(വേറൊന്നും കൊണ്ടല്ല, വഴിയേ പോകുന്ന ഇടി വാങ്ങിത്തരുന്ന അസുഖം ഇവന് പണ്ടേ ഉള്ളതാണ്)പക്ഷെ നീലന്‍ വിടുന്ന മട്ടില്ല. പുള്ളിക്കാരന്‍ വെല്ലുവിളി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
“എടീ..ബിന്ദൂ...ഇങ്ങോട്ടെറങ്ങി വരാന്‍...”
അപ്പോള്‍ ഇരുട്ടത്തു നിന്നും ഒരശരീരീ, “എടാ നീലാ... വേണ്ടെടാ...”, നേരത്തേ സ്വരക്ഷ ഉറപ്പുവരുത്തിയ കുട്ടനായിരുന്നു അത്.
ഇടി ഏതു നിമിഷവും കിട്ടാം!!!
ദേ പിന്നേം നീലന്‍,
“..എടീ മോളേ ...ബിന്ദൂ...വാടീ...ഇതു..ഞാനാടി....നിന്റെ ഗരുഡന്‍!!!!”
ഇത്തവണ കൂട്ടുകാരന്മാര് ശരിക്ക് ഞെട്ടി! ബിന്ദുമോള്‍ എട്ടരേട ചിറ്റൂര്‍ ഫെറി!(ബസ്സ്)
അവന്മാര് സ്നേഹം കൂടുബോള്‍ ബസ്സിന്റെ പേരാണത്രേ തമ്മില്‍ വിളിക്കുന്നത്!
ഈ പാച്ചാളം മനുഷ്യനെ പേടിപ്പിക്കാന്‍ തന്നെ ഇറങ്ങിയിരിക്കുകയാണോ? ഇന്നാളൊരു ദിവസം ആ ഫോട്ടോ കണ്ടു പേടിച്ചു പനി പിടിച്ചു ഞാന്‍ 3 ദിവസം കിടപ്പിലായിരുന്നു, ഇന്നിതാ എന്റെ പേരു വിളിച്ചു...
ReplyDeleteഞാന്‍ ആളെ കൂട്ടണോ? ;)എവിടെ ആദി, കുഞ്ചിപ്പെണ്ണേ.. ദേ.. ഇവിടേ...
പാച്ചാളത്തിന്റെ ഫോട്ടോ കണ്ട് ഞാനും ഞെട്ടി. ഇവിടെ പ്രധാന വിഷയം മദ്യമായതുകൊണ്ട് എനിക്കൊന്നും പറയാനില്ല. മദ്യം “വിഷമ” മാണ് എന്ന് കേട്ടിട്ടില്ലേ?
ReplyDeletewv (uxmus)
വെള്ളമടീടെ കാര്യം ഓര്‍ത്തപ്പോഴാണ്.. (ഹിഹി..ഞാനും അങ്ങിനെ ഒന്ന് എഴുതി നോക്കട്ടേന്നെ..) ഒരു സംഭവം ഓര്‍മ്മ വന്നു.ഞങ്ങടെ ക്ലാസ്സിലെ ചെക്കന്മാരെല്ല്ലം കൂടി ഒരു രാത്രി വാളയാര്‍ പോയി..എന്നിട്ട് അവരെ പോലിസ് പിടിച്ചു വെള്ളം അടിച്ചതിന്.
ReplyDeleteഅപ്പോഴാണ് ഞങ്ങളൊക്കെ അറിയുന്നെ ഇവരീ ഇടക്ക് ഇട്ക്ക് വാളയാറ് പോണെന്ന്...
എന്തായാലും അതേപ്പിന്നെ ഞാന്‍ എല്ലാരോടും പറയും ഒന്ന് വാളയാറ് വരെ പോവാന്‍..
അങ്ങിനെ എങ്കിലും കള്ളു കുടിക്കണ ചെക്കന്മാരെ എല്ലാം പോലീസ് പിടിക്കട്ടേന്ന് വിചാരിച്ചിട്ടാണ്.. :-)
ഫോട്ടം മാറ്റുന്ന കാര്യം ഞാനും ആലോചിക്കുന്നുണ്ട്.
ReplyDeleteism-gist ല്‍ നിന്നും മൊഴിയിലേക്ക് convert ചെയ്യാന്‍ ആരെങ്കിലും സഹായിക്കാമൊ?
യൂണികോഡ് വഴങ്ങുന്നില്ല!!
ആരാ പാച്ചാളമേ ഇങ്ങനെ ഇടിച്ചു പഴുപ്പിച്ചത്.....കോടതിയില്‍ തോറ്റ വല്ല കഷികളുമാണോ......കൈയ്യിലിരിപ്പ് കുറച്ചു മോശമാണല്ലോ..........
ReplyDelete