Wednesday, August 02, 2006

ചോദ്യവും ഉത്തരവും

1. "പാതിരാമഴയേതോ...." ആരാണ്‌ ഈ പാട്ട്‌ പാടിയത്‌.?

ഉ. ഹംസ
കാരണം :- "പാതിരാമഴയേതോ ഹംസ ഗീതം പാടി....

2.ഭാവയുടെ വീട്ടില്‍ എപ്പോഴും തിര്‍ക്കാണ്‌.. എന്തുകൊണ്ട്‌.??

ഉ:- "ആരേയും ഭാവ ഗായകനാക്കും...."

3.ആരാണ്‌ ജോ...??

ഉ:- "കംബക്ക്‌ ഇഷ്ക്ക്‌ ഹേ ജോ..."

4. പിന്നിട്ട വഴികളിലൂടെ സഞ്ചരിക്കാനവില്ല എന്തുകൊണ്ട്‌?

ഉ.കാലില്‍ പിന്നു കേറും..

3 comments:

  1. ഇതിനാണോ ക്വിസ് എന്നോ കിസ് എന്നോക്കെ പറയുന്നത്

    ReplyDelete
  2. ഏഷ്യാനെറ്റുകാരുടെ ഒരോട്ടോ ഓടുന്നുണ്ട് തിരുവനന്തപുരത്ത്. അതില്‍ക്കയറിയാല്‍ 5 ചോദ്യം ചോദിക്കും. ഉത്തരം പറഞ്ഞാലേ പോകണ്ടിടത്ത് കൊണ്ടുപോയാക്കൂ.(പത്തഞ്ഞൂറു രൂപാ, ഒരു ചാക്ക് അരി, മുളകുപൊടി, മല്ലിപ്പൊടി, സാമ്പാറുപൊടി എന്നിവ സമ്മാനവും കിട്ടും) ഉത്തരം തെറ്റിച്ചാല്‍ തന്നത് തിരിച്ചുമേടിക്കും.
    പക്ഷെ എറണാകുളത്ത് ഓട്ടോയില്‍ക്കേറിയാല്‍ മാത്രം മതി, നോ ചോദ്യം, നാ ഉത്തരം- കീശ കാലിയാക്കിത്തരും.

    ReplyDelete
  3. മുന്‍പ്‌ എവിടെയോ വായിച്ചത്‌.

    1. പാടാത്ത വീണയും പാടും.....
    ചോദ്യം: ഈ ഗാനം പാടുന്നയാള്‍ ആരായിരിക്കും?
    ഉത്തരം :- വീണ നന്നാക്കുന്നയാള്‍.

    2. കടലേ നീലകടലേ..........

    ചോദ്യം: ഈ ഗാനം പാടുന്നയാള്‍ ആരായിരിക്കും?
    ഉത്തരം :- നിലക്കടല വില്‍ക്കുന്ന പയ്യന്‍.

    3. മലകളെ സ്‌നേഹിക്കുന്ന കവി പാടിയ പാട്ട്‌:-
    ഉത്തരം:- ഓ - മലേ, ആരോ - മലേ....... ഒന്നു ചിരിക്കൂ.....

    ReplyDelete