Monday, August 14, 2006

ചില സ്വാതന്ത്ര്യ ദിന ചിന്ദകള്‍


ഏവര്‍ക്കും യുവശബ്ദത്തിന്റെ സ്വാതന്ത്ര്യദിനാശംസകള്‍..
ഭാരതം 60 ാ‍മത്തെ സ്വതന്ത്ര വര്‍ഷത്തിലേക്കു കടക്കുമ്പൊള്‍ എന്തുകൊണ്ടും ഒരു തിരിഞ്ഞു നോക്കല്‍ ഉചിതമായിരിക്കും.
പണ്ടു നമ്മുടെ സ്വാത്ര്യ സമര സേനാനികള്‍ അവരുടെ രക്തവും ജീവിതവും കൊടുത്താണു നമുക്കീ വിലപ്പെട്ട "സ്വാതന്ത്ര്യം" കിട്ടിയതെന്നു ഇങ്ങനെയുള്ള അവസരങ്ങളിലെങ്കിലും ഓര്‍ക്കുന്നതു നല്ലതായിരികും.പക്ഷെ അങ്ങനെ സമരം ചെയ്തു നേടിയ സ്വാതന്ത്ര്യം നാം വേണ്ട വിധം ഉപയോഗപ്പെടുത്തിയില്ല.അതിനു പല കാരണങ്ങളുണ്ട്‌.പലപ്പൊഴും സ്വാര്‍ത്ത താല്‍പര്യങ്ങലില്‍ ഒതുങ്ങി സമൂഹത്തിനു വേണ്ടി ഒന്നും ചെയ്യാതിരുന്ന ഉദ്യൊഗസ്തസമൂഹം.രാഷ്ട്രത്തെ പുരൊഗതിയിലെക്കു നയിക്കെണ്ടതിനു പകരം അഴിമതികളിലും കുംബകോണങ്ങളിലും താത്പര്യം കാണിക്കുന്ന വലിയൊരു ഭരണ വര്‍ഗ്ഗം.ഇതിനെല്ലാം പുറമെ സമൂഹത്തിന്റെ നിഷ്ക്രിയാവസ്ത.
                                                          
                             നമ്മുടെ കൊച്ഛു കേരളത്തിലൂടെ മാത്രം ഒന്നു കണ്ണോടിച്ചാല്‍ മതി നമുക്കു എന്തു പറ്റിയെന്നറിയാന്‍.എക്സ്പ്രസ്സ്‌ ഹൈവയും സ്മാര്‍ട്‌ സിറ്റിയും എല്ലാം നമുക്കു ചര്‍ച്ചകള്‍ക്കുള്ള വിഷയങ്ങള്‍ മാത്രമാണു.എക്സ്പ്രസ്സ്‌ ഹൈവ വേണൊ വേണ്ടൊയെന്നു ചര്‍ച്ച ചെയ്തു ചെയ്തു അവസാനം അതു കുളമാക്കി.അതുപൊലെ മറ്റനവധി വികസനപധധികളും നമ്മുടെ കേരളം മാറി മാറി ഭരിക്കുന്നവര്‍ യധാക്രമം അവരുടെ രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടി പരമാവധി ചൂഷണം ചെയ്തു എന്നു വേനം പറയാന്‍. എന്നാല്‍ ഒട്ടനവധി അഴിമതി വിവാദങ്ങള്‍ നിലനില്‍ക്കുന്ന തമില്‍നാട്ടിലും മറ്റുമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ കേരളത്തിലെക്കാളുമെല്ലാം വലരെ മെച്ചപ്പെട്ടതാണു എന്നതും ശ്രധേയമാണു.100 ശതമാനം സാക്ഷരതയെന്നു ഊറ്റം കൊള്ളുന്ന കേരളത്തിന്റെ ഗതി ഇങ്ങനെയാണെങ്ങില്‍ പിന്നെ ബിഹാരിലെയും മറ്റും സ്തിധി ഊഹിക്കാവുന്നതെയുള്ളൂ.നല്ലൊരു നാളെയുണ്ടാവട്ടെയെന്നു നമുക്ക്‌ പ്രാര്‍ത്ഥിക്കാം.

ജയ്‌ ഹിന്ദ്‌
"യുവശബ്ദം "


8 comments:

  1. അക്ഷരത്തെറ്റുകളുടെ കൂമ്പാരമാണല്ലോ. പല ചിന്തകളും അവര്‍ ഇതു ചെയ്തില്ല, ഇവര്‍ അതു ചെയ്തില്ല എന്ന മട്ടിലും. ഒരു സാമൂഹ്യ സാംസ്കാരിക ബ്ലോഗായ സ്വന്തം ബ്ലോഗിലല്ലേ ഈ പോസ്റ്റ് കൂടുതല്‍ യോജിക്കുക?

    ReplyDelete
  2. മനസ്സിലായില്ല സന്തൊഷ്,
    യുവശബ്ദം പറഞ്ഞതിന്റെ സാമൂഹ്യ പ്രസക്തി ചെറുതല്ല, അത് പൊതുവേദിയില്‍ ചര്‍ച്ച അര്‍ഹിക്കുന്നുന്ട്.
    ബാക്കി പിന്നീട് നൊക്കാം

    ReplyDelete
  3. വിശക്കുന്നവന്റെ സ്വാതന്ത്ര്യം വയറുനിറയലാണ്,
    സ്വന്തം മണ്ണില്‍‌നിന്ന് ആട്ടിയൊടിക്കപ്പെട്ടവന്റെ സ്വാതന്ത്ര്യം ഒരുപിടി മണ്ണാണ്,
    കുട്ടിത്തം മാറുംമുബേ ചാരിത്ര്യം നഷ്ടപ്പെട്ടവളുടെ സ്വാതന്ത്ര്യം ഒരു സമൂതതില്‍നിന്ന് തുടങ്ങുന്നു....

    നാമിനിയും ഒരുപാട് സ്വാതന്ത്ര്യം സ്വപ്നം കാണേണ്ടിയിരിക്കുന്നു.

    ReplyDelete
  4. “എക്സ്പ്രസ്സ്‌ ഹൈവയും സ്മാര്‍ട്‌ സിറ്റിയും” വെറും ചര്‍ച്ചാവിഷയങ്ങളായിപ്പോയതില്‍ ആകുലപ്പെടുന്ന നമ്മള്‍ തന്നെ സ്വാതന്ത്ര്യത്തിനെയും ചര്‍ച്ച ചെയ്യണോ?

    പൊതുവേദിയിയില്‍ ചര്‍ച്ച ചെയ്യേണ്ടുന്ന വാദങ്ങളൊന്നും യുവശബ്ദം മുന്നോട്ടു വച്ചിട്ടില്ല എന്നു കൂടിയാണ് ഞാന്‍ പറഞ്ഞത്.

    അക്ഷരത്തെറ്റ് ഒഴിവാക്കാന്‍ താങ്കളും ശ്രദ്ധവയ്ക്കാത്തത് കഷ്ടമാണ്.

    ReplyDelete
  5. "കേരളം എന്നു കെട്ടാല്‍ തിളക്കണം ചോര നമുക്കു ഞരംബുകളില്‍.."

    പക്ഷെ ഈ കാലത്തു തിളചിട്ടോ തിളപ്പിചിട്ടോ കാര്യമില്ല.. ഭരണം എതായാലും.. കോരനു കഞ്ഞി കുംബിളില്‍ തന്നെ..

    ReplyDelete
  6. അക്ഷരത്തെറ്റുകള്‍ അരോചകം തന്നെ.

    ReplyDelete
  7. അക്ഷരതെറ്റുകള്‍ ഒഴിവാക്കാനുള്ള എല്ലാ ശ്രമങ്ങളും തുടങ്ങിയെന്ന് സന്തോഷത്തോടെ അറിയിച്ചുകൊള്ളട്ടെ..

    ReplyDelete
  8. 59 വര്‍ഷത്തെ സ്വാതന്ത്ര്യം കൊണ്ട് നാം എന്തു നേടി എന്നു ചിന്തിക്കുന്നതിനെക്കാള്‍ നാം എന്തു നേടിയില്ല എന്നു താരതമ്യപ്പെടുത്തുന്നതിന്നുവെണ്ടി. ഇന്ത്യയെ ക്കളും മുന്‍പെയും അതിനുശേഷവും സ്വതന്ത്ര്യം നേടിയവര്‍ എന്തു നേടിയെന്നത്.ത്യാഗത്തിനും അര്‍പ്പണബോധത്തിനും കിട്ടിയ അംഗീകാരമാണ് നമ്മുടെ സ്വാതന്ത്ര്യം.വിഭജന്ത്തിന്റെ വിഷപ്പാന്‍പിനെയും കൊണ്ടു നടക്കുന്നവര് ഇനിയും നമ്മുട് ഇടയിലുണ്ട്‍.ഒരു ബോന്‍പ്സ്ഫോടനത്തിനൊ, ചുട്ടുകരിക്കലിനൊ നമ്മുടെ മനസ്സിനെ മറ്റിമറിക്കാന്‍ സാധിക്കുമോ. ഒരേരുന്ത്യ ഒരറ്റ ജനത.ഭരത് കി ജയ്.

    ReplyDelete