Sunday, August 20, 2006

എന്റെ സ്റ്റോറിയ്ക്ക് ആദരാജ്ഞലികള്‍

പ്രിയപ്പെട്ട ബ്ലോഗര്‍മാരോ.. മാതൃഭൂമിയുടെ വാരാന്ത്യ പതിപ്പ് ആരെങ്കിലും വായിച്ചോ? അതില്‍ ബ്ലോഗുലകം എന്ന പേരില്‍ മലയാള ബ്ലോഗുകളെ കുറിച്ചും മറ്റും വിവരിക്കുന്നുണ്ട്. ആ ഫീച്ചര്‍ നല്ലതാണോ അല്ലയോ എന്ന് പറയാനല്ല ഞാനിതു പറഞ്ഞു വന്നത്. കുറച്ച് കാലം മുമ്പ്‌ ഞാന്‍ തയ്യാറാക്കിയ ബൂലോഗ വാസികളുടെ സ്റ്റോറി എന്റെ ഗതികേട് കൊണ്ട് എനിക്ക് പ്രസിദ്ധികരിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഒരു ഞായറാഴ്ച സ്റ്റോറിയായി പ്രസിദ്ധീകരിക്കണമെന്നു കരുതി എഴുതി തീര്‍ത്ത ആ ബൂലോഗ സമ്മേളന സ്റ്റോറിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടും, മാതൃഭൂമിക്കാരനെ അഭിനന്ദിച്ചു കൊണ്ടും. കിച്ചു. ഇനി വായിച്ചിട്ട് എല്ലാവരും കമ്മന്റു യുദ്ധം തുടങ്ങട്ടെ. link http://www.mathrubhumi.com/php/newsDetails.php?news_id=1246159&n_type=NE&category_id=11&Farc=&previous=

9 comments:

  1. njaan vaayicchu. nannaayi. malayaaLatthil oru blOgulakam uNTennaRinnjath athuvazhiyaaN. nandi.

    ee bLOgulakatthil amgamaavaan aagrahamuNT. ithuvare ezhuthippOnnath maadhuri enna softveyar aayirunnu. ithil enngane ezhithaNam ennathokke paThiccha sheshamaavaam.

    Ke Ti raajagOpaalan

    ReplyDelete
  2. Bloginekurichu munputhanne kettirunnu. Pakshe ippozhanu visadamayittu aayittu ariyan kazhinjathu. Valare nannayittundu.

    ReplyDelete
  3. കിച്ചുണ്ണീ, എന്തായാലും ആശ തരാഞ്ഞത് നന്നായി.

    ReplyDelete
  4. കിച്ചുവേ നന്നായി.ബ്ലോഗിങ്ങ് ന്‍.ര്‍.ഐ ,പ്രൊഫഷണല്‍ എന്നിവര്‍ക്ക് മാത്രമുള്ളതാണെന്ന ഒരു ധാരണ അറിഞ്ഞൊ അറിയാതയൊ വന്നു പൊയൊ എന്നൊരു സംശയം മാത്രം

    ReplyDelete
  5. ലേഖനം നന്നായിട്ടുണ്ട്. പക്ഷേ, ഈ പറഞ്ഞ പോലെ ഗള്‍ഫ്/അമേരിക്ക എന്നൊക്കെപ്പറഞ്ഞ് ബൂലോഗത്തെ ചില വട്ടങ്ങളില്‍ തളച്ചു നിര്‍ത്തുന്നോ എന്നു സംശയം. എന്തായാലും കൂടുതല്‍ ലേഖനങ്ങള്‍ വരുന്നത് മലയാളത്തിനും ബൂലോഗത്തിനും നല്ലതു തന്നെ.

    ReplyDelete
  6. മൈക്രോസോഫ്റ്റും മോട്ടോറോളയുമൊക്കെപ്പോലുള്ള വന്‍സ്ഥാപനങ്ങളില്‍ ജോലിചെയ്ത്‌ എല്ലാ സുഖസമ്പത്തുകളോടുംകൂടി ഗള്‍ഫിലും അമേരിക്കയിലും കഴിയുന്നവരാണു മിക്കവരും.

    എന്നു വായിച്ചപ്പോള്‍ ഞാന്‍ ഞെട്ടി.

    ReplyDelete
  7. മാതൃഭൂമിയില്‍ ബൂലൊഗത്തെപ്പറ്റി വായിച്ചറിഞ്ഞുവന്ന ഒരു പുതിയ ബൂലോഗനാണു ഞാന്‍, പേരു രാവണന്‍...

    ReplyDelete
  8. "മലയാളം മരിച്ചു എന്നതിനു ചുട്ടമറുപടിയാണു....പ്രത്യേകിചും യുവാക്കള്‍...”എന്നൊക്കെ വായിച്ചപ്പോള്‍.... സന്തോഷം തോന്നി...

    ReplyDelete
  9. താങ്കളുടെ ദു:ഖത്തില്‍ ഞാനും പങ്കുചേരുന്നു. വെളിച്ചം കാണാതെ പൊയ ആ സ്റ്റോറിക്കുമേല്‍ എണ്റ്റെ രണ്ട്‌ തുള്ളി കണ്ണീര്‍ തൂവുന്നു. :)

    ReplyDelete