ചേട്ടന്‍ പറഞ്ഞതാണെങ്കില്‍ ഒരിക്കലും സമ്മതിക്കരുത്. വക്കാരിയെക്കൂടി കൂട്ടിനുവിളിച്ചോളൂ.. പിന്നെ കിണ്ണംകാച്ചി. അതുൂരു മൂലപദമാണു`. മൂലപദങ്ങള്‍ക്കു വേറെ മൂലമൊന്നുമില്ലല്ലോ. ഇങ്ങിനെയുള്ള വാക്കുകള്‍ വിഗ്രഹിച്ചാല്‍ അതിന്റെ സത്തു മുഴുവന്‍ പോയി ഒരു രസവുമില്ലാത്ത രണ്ടു വാക്കുകള്‍ കിട്ടും
ഇത്തിരി.. തൃശ്ശൂര്‍ റൌണ്ടിനു പുറത്ത് വൃത്തം വരച്ചവരെ അറിയില്ല... പക്ഷേ, പണ്ട് സമ്മേളനത്തിന് പോയപ്പോ ലാസറേട്ടന്‍ വീലായിട്ട് നിന്ന നിപ്പില്‍ മൂത്രമൊഴിച്ചോണ്ടൊരു വൃത്തം റൌണ്ടിനകത്ത് വരക്കണത് കണ്ടിട്ടുണ്ട്.
ലോകത്തിന്റെ (കേരളത്തിന്റെയല്ല) സാംസ്കാരിക തലസ്ഥാനം ത്രിശ്ശൂര്‍. ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം അതിരമ്പിള്ളി. ലോക പൂരം ത്രിശ്ശൂര്‍ പൂരം. താംതിനക്ക ധില്ലം തക്ക.... ചെണ്ട മേളം മുറുകുമ്പോള്‍ ഇങ്ങിനെയാകുന്നു.
"കണ്ടീം കുടലും ചപ്പും ചവറും ലാലൂരില്‍ ലാലൂരില്‍ - താംതിനക്ക ധില്ലം തക്ക താംതിനക്ക ധില്ലം തക്ക "
ഏറ്റവും വലിയ റൗണ്ഡ് എബൗട് ത്രിശ്ശൂര്‍ തേക്കിന്‍ കാടിന് ചുറ്റും. റൗണ്ഡ് എബൗടിനുള്ളിലെ റൗണ്ഡ് എബൗട് ത്രിശ്ശൂരില്‍ - പെരിഞ്ചേരി വൈനിനു മുമ്പില്‍
കുമാറേട്ടന്‍റെ സംശയം:കിണ്ണംകാച്ചിയുടെ ഉത്ഭവം എങ്ങനെ
ReplyDeleteതൃശ്ശൂര്‍ പുലികളെ സഹായിക്കൂ
‘കിണ്ണംകാച്ചി’ ഒരു പലചരക്കുകട പ്രയോഗമായിരുന്നു. (1973-75)
ReplyDeleteതൃശ്ശൂര്‍ ജയ്‌ഹിന്ദ് മാര്‍ക്കറ്റിലെ കച്ചവടക്കാരോട് അരി വാങ്ങുന്നവര്‍ ചോദിക്കും: “ അയ്യോ, ദ് ഇരുമ്പര്യാണ് ലോ! വേവ്‌വാവോ കര്‍ത്തവേ!“
അതിന്റെ ഉത്തരം:
“പിന്നേ! നല്ലസ്സല ‘കിണ്ണംകാച്ച്യല്ലെ മാഷേ ദ്!, ദേ തുമ്പപ്പൂവ് പോല്യാ ചോറ്, ന്തൂട്ട്രവന്‍ സൈസ്!“
ന്തൂട്ടാത്..
ReplyDeleteത്രിശ്ശൂര്‍ റൌണ്ട് ഒരു റൌണ്ട് എബൌട്ട് ആണോ??
ചേട്ടന്‍ പറഞ്ഞതാണെങ്കില്‍ ഒരിക്കലും സമ്മതിക്കരുത്. വക്കാരിയെക്കൂടി കൂട്ടിനുവിളിച്ചോളൂ..
ReplyDeleteപിന്നെ കിണ്ണംകാച്ചി. അതുൂരു മൂലപദമാണു`. മൂലപദങ്ങള്‍ക്കു വേറെ മൂലമൊന്നുമില്ലല്ലോ. ഇങ്ങിനെയുള്ള വാക്കുകള്‍ വിഗ്രഹിച്ചാല്‍ അതിന്റെ സത്തു മുഴുവന്‍ പോയി ഒരു രസവുമില്ലാത്ത രണ്ടു വാക്കുകള്‍ കിട്ടും
തൃശൂരിനു പുറത്ത് ആരെങ്കിലും വൃത്തം വരച്ചോ വിശാലേട്ടാ ?
ReplyDeleteനല്ല ക്വിസ് വിശാലാ...
ReplyDeleteഇത്തിരി.. തൃശ്ശൂര്‍ റൌണ്ടിനു പുറത്ത് വൃത്തം വരച്ചവരെ അറിയില്ല... പക്ഷേ, പണ്ട് സമ്മേളനത്തിന് പോയപ്പോ ലാസറേട്ടന്‍ വീലായിട്ട് നിന്ന നിപ്പില്‍ മൂത്രമൊഴിച്ചോണ്ടൊരു വൃത്തം റൌണ്ടിനകത്ത് വരക്കണത് കണ്ടിട്ടുണ്ട്.
ലോകത്തിന്റെ (കേരളത്തിന്റെയല്ല) സാംസ്കാരിക തലസ്ഥാനം ത്രിശ്ശൂര്‍.
ReplyDeleteലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം അതിരമ്പിള്ളി.
ലോക പൂരം ത്രിശ്ശൂര്‍ പൂരം. താംതിനക്ക ധില്ലം തക്ക....
ചെണ്ട മേളം മുറുകുമ്പോള്‍ ഇങ്ങിനെയാകുന്നു.
"കണ്ടീം കുടലും ചപ്പും ചവറും ലാലൂരില്‍ ലാലൂരില്‍ -
താംതിനക്ക ധില്ലം തക്ക താംതിനക്ക ധില്ലം തക്ക "
ഏറ്റവും വലിയ റൗണ്ഡ് എബൗട് ത്രിശ്ശൂര്‍ തേക്കിന്‍ കാടിന് ചുറ്റും.
റൗണ്ഡ് എബൗടിനുള്ളിലെ റൗണ്ഡ് എബൗട് ത്രിശ്ശൂരില്‍ - പെരിഞ്ചേരി വൈനിനു മുമ്പില്‍
ഗന്ധര്‍വ്വന്‍ ചേട്ടാ.. ലോകത്തെ ഏറ്റവും വലിയ അമിട്ട് തൃശൂരാണൊ പൊട്ടാറുള്ളത്
ReplyDeleteഇത്തിരിവട്ടത്തുള്ള നമ്മള്‍ക്കേറ്റവും വലിയ അമിട്ട് ത്രിശ്ശൂരന്നെ.
ReplyDeleteദെന്താപ്പത്ര സംശേം.
മൂന്നണിക്ക് കലക്റ്റര്‍ടെ ചെക്ക്കിംഗ് കഴിഞ്ഞ പിന്നൊരുജാതി അലക്കല്ലേ.
അമിട്ടങ്ങടു പൊട്ടും.
മോളക്ക് പോയ്യ് വിരിഞ്ഞട്ടൊരു കളീണ്ട്.
സി യെം എസ്സിന്റെ മുമ്പീന്ന് കാണ്‍ ണം . എന്തൊരു ഭംഗ്യാ.
എടേലോരെ ഗര്‍ഭം കലക്കീം.
നീ പോണേ പൊക്കട ഞാനീ വെടിക്കട്ട് കഴിഞ്ഞട്ടേള്ളോ.
ഹിതെന്തൂട്ട് വെടിക്കെട്ടാഷ്ടാ...
ReplyDeleteഇനിയും ആരും ഉത്തരം തന്നില്ലേ? തൃശ്ശൂര്‍ റൌണ്ട് അല്ലെന്ന് തോന്നുന്നു.
ReplyDeleteകരീബിയയില്‍ പോര്‍ട്ട് ഓഫ് സ്പെയിനിലെ ക്വീന്‍സ് പാര്‍ക്ക് സവാന (260 ഏക്കര്‍) ആണെന്ന് ഒന്നില്‍ കൂടുതല്‍ സൈറ്റുകള്‍ സൂചിപ്പിക്കുന്നു. ഗിന്നസ് ബുക്കില്‍ ഉണ്ടെന്നൊക്കെ പറയുന്നു, ഞാന്‍ തപ്പിയിട്ട് കിട്ടിയില്ല.