Sunday, August 13, 2006

അമ്മയെ കണ്ട അനാഥന്‍ : A True Story.. by <:| രാജമാണിക്യം|:>

പ്രിയ ബ്ലോഗ്ഗിംഗ്‌ പുലികളേ,
ആദ്യമായി ഞാന്‍ ഒരു കഥ എഴുതുകയാണു.. തെറ്റുകുറ്റങ്ങള്‍ പൊറുത്തു അഭിപ്രായങ്ങള്‍ അറിയിക്കുമെന്നു പ്രതീക്ഷിക്കുന്നു.

അമ്മയെ കണ്ട അനാഥന്‍ : A True Story..

നന്ദിയോടെ ,
രാജമാണിക്യം
----------------------------
അറിയിപ്പ്‌:
ഈ കഥക്കും ഇതിലെ കഥാപത്രങ്ങള്‍ക്കു ജീവിചിരിക്കുന്നവരോ മരിച്ചവരോ ആയി ബന്ധമുണ്ടെങ്കില്‍ അതു തികച്ചും യാദ്രിഛികമല്ല പച്ചയായ യാഥാര്‍ഥ്യം മാത്രമാണു.

5 comments:

  1. ക്ഷമിക്കു തരികിടേ...

    ഒരു നിയാമാവലി രാജമാണിക്യത്തിനു അയച്ചു കൊടുത്താല്‍ നന്നായിരുന്നു ട്ടോ. ഇതു ആദ്യമായി ബൂലോഗത്തില്‍ ഒരു രചന നടത്തുന്ന ഒരു പുതിയ അംഗം എന്ന നിലയില്‍ ക്ഷമിക്കാവുന്നതാണെന്നാണ്‌ എനിക്കു തോന്നുന്നത്‌

    ReplyDelete
  2. തരികിടയും നിക്കും കമന്റിയതിനു നന്ദി.
    ഇങ്ങനെ ഒരു നിയമാവലിയെ കുറിചു ഞാന്‍ അറിഞ്ഞില്ലാട്ടോ..
    ബൂലോഗ ക്ലബ്ബില്‍ ഞാന്‍ ഇങ്ങനെ ഒരു സാഹസം ചെയ്തതില്‍ പ്രിയ ബ്ലൊഗ്ഗിംഗ്‌ ഗഡിസ്‌ എല്ലാരും എന്നൊടു ക്ഷമിക്കണം..

    കൂടാതെ നിക്കു പറഞ്ഞ നിയമാവലിയെ കുറിച്ചു ആരെങ്കിലും എന്നെ സഹായിക്കും എന്നു പ്രതീക്ഷിക്കുന്നു..

    തെറ്റുപറ്റിയതില്‍ മാപ്പ്‌.

    ReplyDelete
  3. കുറച്ചു ദിവസം മുന്‍പ് എനിക്കും പറ്റി ഇതുപോലൊരബദ്ധം.. അന്ന് ശ്രീജിത് അയച്ചു തന്ന നിയമാവലി ലിംഗ് ഇതാ...

    http://chithrangal.blogspot.com/2006/07/tc.html

    ReplyDelete
  4. ബൂലോഗ ക്ലബ്ബ്‌ സ്ഥാപകന്‍(ദേവരാഗം)റ്റെ പ്രസ്താവന ഇവിടെ...
    http://boologaclub.blogspot.com/2006/05/blog-post.html

    ReplyDelete
  5. രാജമാണിക്യമേ, ഒരു നിയമാവലിയുടെ ആവശ്യമുണ്ടോ ഒരു കൂട്ടായ്മയില്‍? അവനവന്‍ ചെയ്യുന്നത് ശരിയോ തെറ്റോ എന്നത് മറ്റുള്ളവര്‍ പറഞ്ഞിട്ടുവേണോ നമുക്കൊക്കെ മനസ്സിലാക്കാന്‍? ആ പ്രായമൊക്കെ കഴിഞ്ഞില്ലേ?

    താങ്കള്‍ പുതിയ ഒരു പോസ്റ്റ് താങ്കളുടെ ബ്ലോഗില്‍ ഇട്ടാല്‍ ഒന്നോ രണ്ടോ മണിക്കൂറിനകം അത് തനിമലയാളത്തില്‍ വരും. പോരാണ്ട് താങ്കള്‍ തന്നെ ഒരു കമന്റ് ആ പോസ്റ്റിന് ഇടുകയാണെങ്കില്‍, ആ പോസ്റ്റിനെക്കുറിച്ച് പിന്മൊഴികളിലും എല്ലാവരും അറിയും. അപ്പോള്‍ ഇവിടെ വന്ന്, ഞാന്‍ എന്റെ ബ്ലോഗില്‍ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് എന്ന് വിളിച്ച് പറയുന്നത് തികച്ചും അനാവശ്യമല്ലേ?

    മറ്റൊന്ന്, താങ്കള്‍ ഒരു പോസ്റ്റ് ഇട്ടിട്ട് അത് വായിക്കണം, കമന്റിടണം എന്നൊക്കെ പരസ്യമായി ആവശ്യപ്പെടുന്നത് അവിവേകമല്ലേ? വായിക്കുന്നവര്‍ വായിക്കട്ടെ, ഇഷ്ടമായവര്‍/ഇഷ്ടപ്പെടാത്തവര്‍ (അല്ലാണ്ട് വായിച്ച എല്ലാവരും അല്ല) കമന്റിടട്ടെ എന്ന് കരുതി ഒരിത്തിരി ക്ഷമിക്കുന്നതല്ലേ നല്ലത്?

    ഇത് രണ്ടും എന്റെ അഭിപ്രായം മാത്രം. ഇതൊന്നും ഒരു നിയമാവലിയുടേയും ഭാഗമല്ല. ആകുമെന്നും തോന്നുന്നില്ല. ഈ ക്ലബ്ബില്‍, ഒരു പോസ്റ്റിട്ട വ്യക്തി മാത്രമേ അതേ പോസ്റ്റ് ഡിലീറ്റ് ചെയ്യാനും പാടുള്ളൂ എന്നത് എല്ലാവരും പാലിക്കുന്ന ഒരു നിയമം ആയതിനാല്‍ ആര്‍ക്കും ഇവിടെ ധൈര്യമായി പോസ്റ്റിടാം. പോസ്റ്റ് അനാവശ്യമായിപ്പോയോ എന്നത് സ്വയം വിലയിരുത്തേണ്ട ഒന്നാണ്. ഇനിയും സഹായം വേണമെന്നുണ്ടെങ്കില്‍ പറയൂ.

    ReplyDelete