Sunday, August 13, 2006

ഒരു പാട്ട് റിക്വെസ്റ്റ്

പ്രിയ ബൂലോഗരേ..
മിസ്റ്റര്‍ ബട്ട്‌ലര്‍ എന്ന ചിത്രത്തിലെ “വിരഹിണി രാധേ” എന്ന മനോഹരമായ പാട്ട് നെറ്റില്‍ നിന്ന് ലഭിക്കുവാന്‍ വല്ല പോംവഴിയുമുണ്ടോ? (കാശ് കൊടുക്കാതെ). നിങ്ങള്‍ ആരുടേയെങ്കിലും കൈയ്യില്‍ ആ പാട്ട് ഉണ്ടെങ്കില്‍ ഒന്ന് ഷെയര്‍ ചെയ്യാമോ? ഒരത്യാവിശ്യത്തിനാ..(ഏയ് എനിക്ക് വീട്ടില്‍ പാടാനൊന്ന്വല്ല..വേറൊരു കാര്യത്തിനാ). പാട്ടിന്റെ ഫയല്‍ വേണം. നെറ്റില്‍ വെച്ച് തന്നെ പ്ലേ ചെയ്യിച്ചിട്ട് കാര്യമില്ല.

നന്ദി, മുന്‍‌കൂറായി.

അരവിന്ദന്‍.
(ആ പാട്ട് കേട്ടിട്ടില്ലാത്തവര്‍ ഒന്നു കേട്ടോളൂ...നല്ല സുന്ദരന്‍ പാട്ടാണ്. വണ്‍ ഓഫ് മൈ ഫേവറിറ്റ്സ്.)

11 comments:

  1. ഞാന്‍ പാടിയാല്‍ മതിയോ? ....:D

    ReplyDelete
  2. സിബൂ ജീ..ആ സൈറ്റില്‍ നിന്ന് ഡൌണ്‍ ലോഡ് പറ്റില്ല..അതാ ഇങ്ങനെ ഒരു റിക്വെസ്റ്റ് ഇട്ടേ..
    ഫാര്‍സീ....ഒരു ചാന്‍സ് ഉണ്ട് വേണോ? പാടത്തെ പയ്യിനെ ഓടിക്കാനാ :-)

    ബാബു എന്ന ജേക്കബ് തോമസ് എനിക്ക് ഈ പാട്ട് അയച്ചു തന്നിരിക്കുന്നു.
    ജേക്കബ് തോമസ് ചേട്ടനോടുള്ള നന്ദി പറഞ്ഞറിയിക്ക വയ്യ..നൂറ് നൂറ് നന്ദി പ്രിയ ബാബു‌അച്ചായാ :-)ശരിക്കും മനസ്സ് നിറഞ്ഞു.
    (ഇനിയും നല്ല പാട്ടുകള്‍ കൈയ്യിലുണ്ടേല്‍ അയച്ചോളൂ ട്ടോ..:-))

    ReplyDelete
  3. This comment has been removed by a blog administrator.

    ReplyDelete
  4. Olappanthan,

    Please provide contact info of a place selling malayalam music in Joburg, SA !

    ReplyDelete
  5. അരവിന്ദ്‌ ജീ, എനിക്കും ആ പാട്ടൊന്നു അയച്ചു തന്നാല്‍ നന്നായിരുന്നു. പറഞ്ഞു കേട്ടപ്പോള്‍ കേള്‍ക്കാനൊരു ആഗ്രഹം.

    ആ അത്യാവശ്യം എന്തെന്നു ഒന്നു ഷെയര്‍ ചെയ്തൂടേ ? :P

    ReplyDelete
  6. www.cooltoad.com ഒന്ന് നോക്ക് അരവിന്ദാ, മിക്കവാറും കിട്ടും.

    ReplyDelete
  7. അരവിന്ദേട്ടാ, ആ പാട്ട്‌ goodwaybcl@yahoo.com എന്ന ഇമെയിലിലേക്ക്‌ ഒന്ന് ഫോര്‍വേഡാമോ പ്ലീസ്‌..

    ReplyDelete
  8. അരവിന്ദ്,
    അറിയാന്‍ ലേയ്റ്റായി.
    അത് ഇവിടെ നിന്നും കിട്ടുമായിരുന്നു. http://www.raaga.com/channels/malayalam/searchresults.asp
    പാട്ടിന്റെ അയ്യിരുകളിയാണിവിടെ. http://www.raaga.com

    ReplyDelete
  9. ശരിയാ‍ അത് ഒരു ഒന്നൊന്നര പാട്ടാ..ഈ അപേക്ഷ കന്റപ്പോള്‍ താമസിച്ചു പോയി..
    ‘അത്യാവശ്യം‘ഉളള്ളപ്പോല്‍ ചോദിച്ചോളൂ..തരാം..

    ReplyDelete
  10. ഓലപന്തന്‍ പറഞ്ഞത് പോയന്റാണെങ്കിലും ദിവാ പറഞ്ഞതേ എനിക്ക് മറുപടി പറയാനുള്ളൂ..
    മലയാളം പാട്ടുകള്‍ കിട്ടുന്ന കട ജോബര്‍ഗ്ഗില്‍ ഉണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരൂ പ്ലീസ്..അപ്പോള്‍ തന്നെ ഇത് ഡിലീറ്റി പാട്ട് കാശ് കൊടുത്ത് വാങ്ങിക്കോളാം.
    ഒരു തരത്തില്‍ പൈറസി പ്രോത്സാഹിപ്പിക്കുന്നത് കച്ചവടക്കാരാണ്.
    അന്യന്‍ എന്ന സിനിമയിലെ “അയ്യങ്കാറ് വീട്ടുമഗളേ...” “കുമാരീ...” എന്ന പാട്ടുകള്‍ കേട്ട് ത്രില്ലടിച്ച്, മലയാളികള്‍ കുറവെങ്കിലും തമിള്‍ സിട്ടുക്കുരുവികള്‍ ഇഷ്ടം പോലെയുണ്ടല്ലോ ഇവടെ, പാട്ടു കിട്ടുമായിരിക്കും എന്ന് കരുതി കയറി ഇറങ്ങാത്ത കടകളില്ല. അവസാനം ഡര്‍ബ്ബനില്‍ ഒന്നു പോയപ്പോള്‍ ഇന്ത്യന്‍ കോളനിയില്‍ പോവുകയും അവിടെ ഈ സി.ഡി കണ്ടെത്തുകയും ചെയ്തു.
    ഇന്ത്യയില്‍ നിന്ന് കൊണ്ടു വന്ന സി.ഡി ആണ്. അതും സീല് പൊട്ടിച്ചിരിക്കുന്നു. ഇന്ത്യന്‍ റുപീസ് 59.00 എന്ന് എഴുതിയിരിക്കുന്നതിന്റെ മുകളില്‍ സൌത്ത് ആഫ്രികന്‍ വില(കടക്കാരന്റെ കൈ അക്ഷരത്തില്‍) : റാന്‍ഡ് 200 ഒണ്‍ലി.(1400 രൂപ, ഏകദേശം!)
    ഞെട്ടിപ്പോയി! 200 റാന്‍ഡ് കൊടുത്താല്‍ നല്ല ഒന്നാന്തരം ഒരു അഡിഡാസ് ടീഷര്‍ട്ട് കിട്ടും! അന്യന്റെ സിഡിക്ക് 1400 രൂപയേ! കൊള്ളലാഭം എന്നൊക്കെ കേട്ടിട്ടേയുള്ളൂ!
    അപ്പോ പിന്നെ നെറ്റില്‍ പോയി ഡൌണ്‍‌ലോഡ് ചെയ്താല്‍ കുറ്റം പറയാന്‍ പറ്റുമോ? എല്ലാവരും വിചാരിക്കണം പൈറസി നിര്‍ത്താന്‍.

    നിക്കേ..അതു വേണോ? കൊച്ചിയിലല്യോ? കാസറ്റ് കിട്ടത്തില്യോ? ;-)
    ഇക്കാസേ..അവിടെ തപ്പി..നോ രക്ഷയായിരുന്നു ഫലം
    വീയെമ്മേ :-) അവിടെപോയാലും റെക്കൊര്‍ഡ് ചെയ്യണം..ഞാന്‍ സ്ഥിരം പാട്ടു കേള്‍‌ക്കുന്ന സ്ഥലം തന്നെ അത്!
    ദമന്‍സ്, താന്‍‌ക്യൂ...ഇനി ഈ പരിപാടി വച്ച് കുറേയെണ്ണം റികോറ്ഡ് ചെയ്യാന്‍ നോക്കട്ടെ.
    ചന്തൂജീ :-)) താന്‍‌ക്സ് എ മില്യണ്‍! ഗള്‍ഫില്‍ ഈ പാട്ടൊക്കെ റേഡിയോയില്‍ കേള്‍‌പ്പിക്കും അല്ലേ? ഭാഗ്യം ഭാഗ്യം!

    അത്യാവിശ്യം, ഒരാള്‍ക്ക് പാട്ടു പഠിക്കാന്‍ കൊടുക്കാന്‍..ഓണം കലക്കണ്ടേ? ലവനാണേ ഇന്റര്‍നെറ്റും കൊടച്ചക്രവും ഒന്നുമില്ല...ഒരു സാധുവാ :-)
    എല്ലാവര്‍ക്കും ആയിരം നന്ദി..പാട്ട് കിട്ടി ബോധിച്ചു...

    ReplyDelete