Tuesday, September 19, 2006

അടിക്കുറിപ്പ്‌ മത്സരം1.ഫലപ്രഖ്യാപനം

ഒന്നാം സമ്മാനം-1രൂപ50പൈസ.മറുമൊഴി നം.40.(ഫാരിസ്‌)

രണ്ടാം സമ്മാനം-1രൂപ.മറുമൊഴി നം
5.(ഇക്കാസ്‌),നം.16(ഏറനാടന്‍)

മൂന്നാം സമ്മാനം-50പൈസ.മറുമൊഴി നം.10(ദേവരാഗം), നം.15 (മുല്ലപ്പൂ).അഭിനന്ദനങ്ങള്‍.

52 comments:

  1. ഇഞ്ചി ഇങ്ങോട്ട് വരുന്നോ.

    ReplyDelete
  2. അധികം അടുത്ത് നില്‍ക്കേണ്ട... ചിലപ്പോള്‍ മന്ത്രിസ്ഥാനം പോയെന്ന് വരും

    ReplyDelete
  3. അടിക്കുറിപ്പ്‌ മത്സരത്തിലേക്ക്‌: "ക്വാക്‌.. ക്വാക്ക്‌.ക്വാ,, ശ്ശ്‌.. ദേണ്ടേ, പൂച്ചപോലീസ്‌, മാനം പോവേണ്ടെങ്കില്‍ മിണ്ടാണ്ടിരുന്നോ.. വെളിച്ചത്തവന്‌ കണ്ണുകാണില്ല! ഒച്ചയെടുക്കാതെ അനങ്ങാതിരി.."

    ReplyDelete
  4. എനിക്ക് വിശക്കാത്തത് രണ്ടിന്റേം ഭാഗ്യം

    ReplyDelete
  5. “യൂണിഫോമില്ലാത്ത സ്കൂളിലാ പോകുന്നത്.പോരാത്തതിന് പെണ്‍പിള്ളേരെ കാണാത്തത് പോലുള്ള നോട്ടവും.
    ഹും...കള്‍ച്ചര്‍ ലെസ്സ് ഫെല്ലോ!“

    ReplyDelete
  6. നമ്മള്‍ സുഹ്രുത്തുക്കള്‍? ഓകേ...

    ReplyDelete
  7. “കരളേ..“നീ കൂട്ട് വിളിച്ചത് കൂട്ടുകാരിക്ക് ഇഷ്ടമായില്ലേ..വീട്ടുകാരെങ്ങാനും കണ്ടാല്‍ സംശയിക്കാതിരിക്കാനാണെന്ന് അവള്‍ക്കറിയില്ലേ..പോണവഴി അവള്‍ക്കൊരു കൂട് പൊട്ട് വാങ്ങിക്കൊട്, ഇനിയും ഉപകാരമുണ്ടാകേണ്ടതല്ലേ ;-)

    -പാര്‍വതി.

    ReplyDelete
  8. അടിക്കുറിപ്പ്‌ മത്സരം അവസാനിപ്പിക്കൂ.. അടിക്കുറിപ്പുകളുടെ അടിയൊഴുക്കുകള്‍ കൂടീട്ടൊ.. എളുപ്പം പ്രൈസ്‌ വിതറണം നടത്തുക.

    ReplyDelete
  9. നീ പേടിക്കേണ്ട്രാ, അതൊരു പ്രതിമയല്ലേ ഈ പാര്‍ക്കിലെ.

    ReplyDelete
  10. ഹും.ഈ കുട്ട്യോള്‍ക്ക് നേരെ ചുവടുവയ്ക്കാ‍്നും അറീല്ലല്ലോ.നീണ്ട ചുണ്ടുമായി ഇങ്ങനെ നടന്നോ!

    തെയ്യും തത്ത തെയ്യും താ.ദേ കെടക്കുണു തരികിടഠോം !

    ReplyDelete
  11. “ഇങ്ങേരാണോടീ വിശാലേട്ടന്‍ പറയാറുള്ള പൂടമ്മാന്‍?”

    ReplyDelete
  12. പാപ്പാഞ്ചേട്ടന്‍ പ്രൈസ് അടിച്ചേ! :-)

    qw_er_ty

    ReplyDelete
  13. നമുക്കും തുടങ്ങാം ഒരു ബ്ലോഗ്... സെറ്റിംഗ്സ് ചോദിച്ച് നോക്ക്.

    ReplyDelete
  14. യെവന്‍ പുലിയല്ല കെട്ടോ? യെവന്നാണു പൂച്ച

    ReplyDelete
  15. "താനാണല്ലേ.. പെണ്‍കുട്ടികളെ വഴിനടക്കാന്‍ സമ്മതിക്കാത്ത ജഗ്ഗൂൂൂൂൂൂൂ....." - ജയന്‍പൂച്ചയോട്‌ താറാകുട്ടന്‍!

    ReplyDelete
  16. ഒരു മീശയുള്ള പൂച്ചയും
    രണ്ടു മീശയില്ലാത്ത താറാക്കുഞ്ഞുങ്ങളും

    ReplyDelete
  17. ഇപ്പോ ഞാന്‍ അനങ്ങില്ല.ഒന്നു മസ്സിലുവച്ചു വരൂ.
    നിന്നേ പിന്നെ കണ്ടോളാം.
    വേണു.

    ReplyDelete
  18. ഇക്കാസിനു കൊട്‌ പ്രൈസ്‌..

    ReplyDelete
  19. പറ്റില്ല, തരികിടയ്ക്ക് കൊടുക്കണം സമ്മാനം.

    അടിക്കുറിപ്പ് വായിച്ചതിനുശേഷം ഫോട്ടോയില്‍ നോക്കിയിട്ട് ചിരി വന്നിട്ടും മേല. ഹ ഹ.

    ReplyDelete
  20. ഹിതോ...ഹിത് “ഒരുപൂച്ചക്കുട്ടിയും രണ്ട് താറാക്കുഞുങ്ങളും”.

    ഈ ചിത്രത്തിന് ഇതിലും മാച്ചിങ്ങ് ആയ കുറിപ്പും കൊന്ണ്ട് വരുന്ന ആളെ എനിക്കൊന്നു കാണണം. മോനേ മേഘനാഥാ ഇങ്ങെടുത്തോ പ്രൈസ്..

    ReplyDelete
  21. മഗ്നിഫയറുടെ അടിക്കുറിപ്പാണ് ഇതില്‍ എനിക്കിഷ്ടപ്പെട്ട കുറിപ്പ്.
    അതിനടിയിലെ ആ വെല്ലുവിളി എനിക്കിഷ്ടമായി. ആണ്‍കുട്ടി.

    മോനേ മല്‍ഹാറേ ആ ഒന്നര രൂഫാ മാഗ്നിഫയര്‍ക്ക് കൊടുക്കൂ.. അദ്ദേഹം അതിനെ ഒന്നര കോടിയായി മാഗ്നിഫൈചെയ്തു കണ്ടോളും.

    ReplyDelete
  22. "ഒരു പൂച്ചയും രണ്ട് താറാവുകളും".
    ഞാന്‍ മാഗ്നിഫൈ ചെയ്ത ശേഷം ആണ്‌ കണ്ടത്.

    പഴയ അടിക്കുറിപ്പ് സഭ വീണ്ടും തുറക്കാന്‍ ആയോ?

    ReplyDelete
  23. മാഗ്നിഫയറേ..ഇന്നാപിടി.

    “മഞ്ഞപ്പൂക്കള്‍”

    ഇതിനെ വെല്ലാന്‍ എന്തുണ്ട്? പ്രൈസ് കൊട് തമ്പീ....

    ReplyDelete
  24. മാഗ്നിഫയറേ..വെല്ലുവിളി സ്വീകരിച്ചു
    " രണ്ട് താറാവുകളും ഒരു പൂച്ചയും".
    അതാണു ശരി , നോക്കിയേ,,,ആദ്യം താറാവു, പിന്നെ പൂച്ച :)

    ReplyDelete
  25. “രണ്ട് താറാക്കുഞ്ഞുങ്ങളും ഒരു പൂച്ച്ക്കുഞ്ഞും പിന്നെ ഞാനും“- ഒരു വെള്ള ബെഞ്ചിന്‍ കുഞ്ഞ്.

    ReplyDelete
  26. ഇന്‍‌ജീ,
    ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും വെക്കാമായിരുന്നില്ലേ..? :-)

    ReplyDelete
  27. ഇവരാണോ ഇഞ്ചിയുടെ “അവര്‍”?(ആത്മഗതം പൂച്ച)

    ;)

    ReplyDelete
  28. മാന്‍ ജീത് ചേട്ടാ അതൊരു ഒന്നൊന്നര പാരയാണ്..അടിപൊളി. ഇഞ്ചീ ഓടി വാ...

    -പാര്‍വതീ.

    ReplyDelete
  29. എന്താ മീശകാട്ടി പേടിപ്പിക്കുന്നൊ ?

    ReplyDelete
  30. ബു ഹാ ഹാ,, ഹാ..
    ഈ ഫോട്ടോയുടെ അടിക്കുറിപ്പിനാണോ ഇത്തറ ബുദ്ധിമുട്ട്‌ ? ഞാന്‍ പറയാം

    posted by മേഘമല്‍ ഹാര്‍ at 9/19/2006 02:45:00 AM

    ഇതാണിതിന്റെ അടിയിലുള്ള കുരിപ്പ്‌ !
    സംശയമുണ്ടേ സ്ക്രോള്‍ അപ്‌ പ്ലീസ്‌ !

    ReplyDelete
  31. ഇംഗ്ലീഷിലുള്ള ഒരു ദ്വയാര്‍ഥ വൃത്തികേട് വായില്‍ വരുന്നു. പക്ഷേ ഞാന്‍ പറയില്ല. “ദേ ഇതാണോ ഉദ്ദേശിച്ചത്?” എന്ന് ചോദിച്ച് അത് ആരും ഇട്ടേക്കല്ലേ:)

    ReplyDelete
  32. പുസ്സി ക്യാറ്റ് പുസ്സി ക്യാറ്റ് വേര്‍ ഹാവ് യൂ ബീന്‍?

    ReplyDelete
  33. താറാവ്-അവന്റെ ഒരു ഗമ കണ്ടില്ലെ.

    ReplyDelete
  34. പുരിഞ്ചയത്തില്‍ തുടങ്ങി,അടവു തെറ്റുമ്പൊള്‍ സൗഭദ്രമാകുന്ന ആ പഴയ പുത്തൂരം അടവോ?.. മടങ്ങിപ്പോകൂ...!!! ചന്തുവിനെ തോല്‍പ്പിക്കാന്‍ നിങ്ങള്‍ക്കാവില്ല മക്കളേ...

    ReplyDelete
  35. പൂച്ച (ആത്‌മഗതം) ...നല്ല രണ്ട്‌ ചരക്ക്‌

    താറാവുകുട്ടി ഒന്ന്‌...... എടി,നീയിങ്ങനെ അയാളെ തുറിച്ച്‌ നോക്കാതെ.

    തറാവുകുട്ടി രണ്ട്‌......എടീ, വല്ലപ്പോഴും ഇത്രേം സൗന്ദര്യമുള്ളവരെക്കാണുമ്പോള്‍ ഞാനെന്റെ കണ്ണൂകളെ എങ്ങനെയാ നിയന്ത്രിക്കുക?

    ReplyDelete
  36. പൂച്ച്:“ഷാപ്പിക്കൊണ്ടു കൊടുത്താല്‍ പൊരിച്ചു കിട്ടിയേനേ”

    ReplyDelete
  37. ഈ സന്തോഷും പുളകിതനുമൊക്കെ എഴുതിയതും അടിക്കുറിപ്പുകളാണോ?

    ReplyDelete
  38. ഇടിവാളിന്റെയും ചക്കരയുടെയും കമന്റുകള്‍ കൊള്ളാം.

    മാഗ്നിഫയറുടെ ചോദ്യത്തിന് മറ്റൊരുത്തരം :

    “രണ്ട് പലകകളും ഒരു പട്ടികയും“

    ReplyDelete
  39. പൂച്ചമാഷ് :ന്നാ നമുക്കു തുടങ്ങാം..
    ഡക്ക് 1 :ഞാന്‍ റെഡിയാണേ..(ആത്മഗതം)
    ഡക്ക് 2 :മാഷെ ഈ തൊണ്ട ഒന്നു
    ശരിയാക്കട്ടെ !!!

    ReplyDelete
  40. ഡാ പരട്ട പുളകിതാ,
    ഇന്നലെ ബൂലോഗ്ഗത്തു കേറിവന്ന നീ സന്തോഷിനെ ചവിട്ടിപ്പുറത്താക്കാറായോടാ?

    നീ പഠിത്തം കഴിയാതെ ചൊറിയും കുത്തി ഇരിക്കുവാന്നല്ലേ പറഞ്ഞേ? ആദ്യം മീശയൊക്കെ കിളിര്‍ക്കട്ടേടാ മോനേ, എന്നിട്ട് മതി ചേട്ടന്മാരുടെ തലയില്‍ കയറിട്ടുള്ള നിരക്കം.

    മന്ദബുദ്ധി ആയിരിക്കും, അല്ലേ ബൂലോകരേ?
    അവനും അവന്റൊരു ചളി വിറ്റും.

    ReplyDelete
  41. പുളകിതന്‍ said...
    സന്തോഷ് ഇത്ര വ്രിത്തികെട്ടവനാണൊ?
    അവനെ ക്ലബ്ബില്‍ നിന്ന് ചവിട്ടി പുറത്താക്കണം.
    9/19/2006 08:48:00 PM


    ---

    പുതുതായി വരുന്നവര്‍ മറ്റുള്ളവരെ കടന്നാക്രമിക്കുന്ന (തമാശരൂപത്തിലായാലും) തരത്തിലുള്ള കമന്റുകളിന്നതിന് മുന്നെ അവരുടെ പ്രൊഫൈലിലൂടൊരു ഓട്ടപ്രദക്ഷിണം ചെയ്യുന്നത് നന്നായിരിക്കും. ഇത്തരം കമന്റുകള്‍ വായിക്കുമ്പോള്‍ ഒരുപക്ഷേ സന്തോഷിനേക്കാള്‍ കൂടുതല്‍ വിഷമമുണ്ടാക്കുന്നത് മറ്റുള്ളവര്‍ക്കാണ്.

    ReplyDelete
  42. (ഓ.ടോ. - അടിക്കുറിപ്പ്??)

    ReplyDelete
  43. "മ്യാവൂ...മിസ്സ്‌ ഡക്ക്‌ മത്സരമോ, നാള്യോ, ഞാന്‍ സഹായിക്കാലോ. മുഖം വീര്‍പ്പിച്ചിരുന്നാ എങ്ങന്യാ ചുന്തര്യാവാ? ചിരിയ്ക്കൂ... ചിരിയ്ക്കൂ... അങ്ങനെയല്ല... ഇങ്ങനെ...മ്യാ..വ്‌... ഹി... ഹി... ഹി മ്യാവൂ..."

    ReplyDelete
  44. ക്വാക്ക് ക്വാക്ക് എടീ ലവന്റെ നോട്ടം കണ്ടൊ... നമ്മുക്ക് ഈ പൂച്ചയെ പൊരിച്ചു തിന്നാം..!

    ReplyDelete
  45. അടുതത അടിക്കുറിപ്പിന്റെ ഫലപ്രഖ്യാപനം നമ്മുടെ പുലികള്‍ക്കുതന്നെ വിട്ടുകൊടുക്കാം. തരികിടേ ക്ഷമീ.. അടുത്തത്‌ ഉടന്‍ പ്രതീക്ഷിപ്പിന്‍.-മേഘര്‍.

    ReplyDelete
  46. ഞാ‍ന്‍ വിചരിച്ചു എനിക്കാ ഒന്നര രൂപാ കിട്ട്വാന്നു.ഇതു ചതിയായിപ്പോയി മേഘം :-)

    ReplyDelete
  47. ഹിഹിഹി വിശാലേട്ടന്റെ ഡ്യൂപ്പ്! ആദ്യം എനിക്കു മനസ്സിലായില്ലാട്ടോ. വിശാലേട്ടന്റെ പാസ്സ്വേഡ് ആരോ അടിച്ചുമാറ്റീട്ട് എഴുതണതാണെന്നാ വിചാരിച്ചേ. പിന്നെയല്ലേ മനസ്സിലായേ, ഇതു വെറും ഡ്യൂപ്പ്! ഒറിജിനല്‍ അവിടെത്തന്നെയുന്ടെന്നേ, ആരും പേടിക്കന്ടാ.

    ReplyDelete
  48. കൊടകരപുരാണവും വിശാലേട്ടനും യാതൊരു പ്രശ്നങ്ങളും ഇല്ലാത ഇവിടെയുണ്ട്.

    ReplyDelete
  49. അതാരാ‍ണീ പുതിയ അവതാരം വിശാലമനസ്സിന്റെ ഡ്യൂപ്ലിക്കേറ്റായി ?

    ആരായാലും, സംഗതി ശരിക്കും ത..യില്ലാഴിക ആയിപ്പോയി.

    (പേരില്‍ മാതം ചെറിയ മാറ്റം വരുത്തി) അതേ പേരില്‍ പുതിയ ബ്ലോഗും അതില്‍ വിശാലമനസ്സിന്റെ ലേറ്റസ്റ്റ് പോസ്റ്റും പ്രൊഫൈലും ഒക്കെ അതേ പടി കോപ്പി ചെയ്ത്...

    ഇതിപ്പോള്‍ വിശാലേട്ടന്റേ ഡ്യൂപ്ലിക്കേറ്റായതു കൊണ്ട് എളുപ്പം പിടിക്കപ്പെട്ടു. അല്ലാത്തവരുടേതാണെങ്കിലോ...

    ഒരു കണക്കിന്, ഡ്യൂപ്ലിക്കേറ്റ് ഉണ്ടാവാനും വേണം ഒരു ഭാഗ്യം. എനിക്കൊക്കെ എന്നാണാവോ (കൊള്ളാവുന്നൊരു) ഡ്യൂപ്ലി വരുന്നത് :(

    ReplyDelete
  50. ഈശ്വരാ...
    എനിക്കും ഡ്യൂപ്പോ!

    എന്നാലും ഡ്യൂപ്പേ ഇത്രക്കും വേണ്ടായിരുന്നു!

    ReplyDelete
  51. ങേ! എനിക്ക്‌ പ്രൈസടിച്ചെന്നോ! ഈശ്വരാ.. രണ്ടാം സമ്മാനമെനിക്കടിച്ചേയ്‌.. ങേ..ഹ്‌..ഹേ.. (കിലുക്കത്തിലെ ഇന്നസെന്റിന്‌ ലോട്ടറിയടിച്ചയൊരവസ്ഥയിലായിപോയി). സമ്മാനതുകയായ ഒരു രൂപ എന്റെ പേരില്‍ ചെക്കായിട്ടോ ഡിഡിയായോ അയച്ചാല്‍ മതീട്ടോ മേഘമല്‍ഹാറേ..

    ReplyDelete
  52. ദൈവമേ... എന്നെയൊക്കെ കമന്റാന്‍ ഡ്യൂപ്പു പോലുമില്ല. ങീ...ങീ... (ഗദ്ഗദം..)
    വൈക്കന്‍പുരാണം

    ReplyDelete