Tuesday, September 19, 2006

ഭാഷാ സംശയങ്ങള്‍

ഗുരുക്കളേ,രണ്ട്‌ മൂന്ന് ചെറിയ സംശയങ്ങള്‍.

1. നിര്‍ഭാഗ്യം, ദൌര്‍ഭാഗ്യം ഇവ തമ്മിലുള്ള വ്യത്യാസം എന്താണ്‌, പ്രയോഗത്തില്‍? "ആ സംഭവം നിര്‍ഭാഗ്യകരമായിപ്പോയി" എന്നോ "ദൌര്‍ഭാഗ്യകരമായിപ്പോയി" എന്നോ ശരി?

2. ഗാനം എന്ന വാക്കിന്റെ ക്രിയാരൂപം, പ്രേരക ക്രിയ ഒക്കെ എന്താണ്‌? ( ഗായകന്‍ എവിടന്നു വന്നു?)

3. വിമര്‍ശിക്കുന്നവന്‍ വിമര്‍ശകന്‍. അപ്പോള്‍ അവലോകനം, വിശകലനം എന്നിവ ചെയ്യുന്നവരോ?

31 comments:

  1. അറിയാവുന്നവര്‍ പറഞ്ഞു തരൂ.

    ReplyDelete
  2. കണ്ണൂസേ,

    ചോദ്യങ്ങള്‍ കിടിലം. ആലോചിച്ചിട്ട് ഒരു കാര്യവുമില്ല എന്നതിനാല്‍ ഞാന്‍ ആലോചിച്ചില്ല. എന്നാലും അവസാന ചോദ്യം അസ്സലായി.

    ഈ പോസ്റ്റ് ഇടുന്നതും ഉമേഷേട്ടന് മെയില്‍ അയക്കുന്നതും ഒരേ പോലെആയിരിക്കും ;)

    ReplyDelete
  3. ഉമേഷേട്ടാ..ജ്യോതിടീച്ചറേ..ബ്ലോഗുലകത്തിലെ എല്ലാ കരണവന്മാരേ...

    ഇവിടെ...

    waiting ...waiting....

    -പാര്‍വതി

    ReplyDelete
  4. ഉത്തരം 1) ഈ പോസ്റ്റ് ഇവിടെ ഇടേന്ടി വന്നത് താങ്കളുടെ നിര്‍ഭാഗ്യം, ആയത് വായിക്കേണ്ടിവന്നത് എന്റെ ദൌര്‍ഭാഗ്യം (കാരണം നമുക്ക് രണ്ടുപേര്‍ക്കും ഉത്തരം അറിയില്ലല്ലോ...)

    ഉത്തരം 2) ഓട്ടം എന്നതിന്റെ നാമവും ക്രിയയും ഒന്നു തന്നല്ലേ (ഒരു സംശയം മാത്രമാണേ)അതുപോലല്ലേ ഗാനവും?അങ്ങിനെ പോരെങ്കില്‍ ഓട്ടം എന്നതിന് നാം ഓടുക എന്നു പറയും..അപ്പോ ഗാനം എന്നതിന് ഗാനുക എന്നു പറയാം..അതിനെ ഒന്നു പരിഷ്കരിച്ചാല്‍ ജാനുക എന്നും വീണ്ടും ലോപിച്ച് ജാനു എന്നും ആകും. (ലോപസന്ധിയുടെ വേദന അറിയില്ല അല്ലേ?) അപ്പോള്‍ ഗാനത്തിന്റെ ക്രിയ ജാനു (വേണമെങ്കില്‍ എസ്.ജാനകി എന്നും പറയാം)

    ഗായകന്‍ വരുന്നത് പാടുന്നതിന് മുന്‍പാണെങ്കില്‍ കാറില്‍..പാടിക്കഴിഞ്ഞാല്‍ തൊട്ടടുത്ത വീട്ടിലെ മതിലിന്റെ അപ്പുറത്തൂന്ന്....(അത്ര കേമല്ലേ പാട്ട്!)

    ഉത്തരം 3) അതു വളരെ സിം‌പിള്‍ അല്ലേ
    വിമര്‍ശിക്കുന്നവന്‍ = വിമര്‍ശകന്‍ ആയതിനാല്‍
    അവലോകനം ചെയ്യുന്നവന്‍ = അവലോകന്‍ (അവലക്ഷണംകെട്ടവന്‍ എന്നും പാഠഭേദം)
    വിശകലനംചെയ്യുന്നവന്‍ = വിശകാലന്‍
    (വിശന്നിട്ട് കാലംചെയ്തവനാരൊ അവന്‍ എന്നാണ് വിഗ്രഹിക്കുന്നതെങ്കില്‍ ബഹുവ്രീഹി സമാസം)

    എല്ലാം ക്ലിയറല്ലേ കണ്ണൂസ്...

    ഒരുനിമിഷം..ജ്യോതിര്‍മയി ടീച്ചര്‍ ചൂരല്‍തപ്പുന്ന ഒച്ചയല്ലേ കേള്‍ക്കുന്നത്..അപ്പോ നമുക്ക് പിന്നെ കാണാം ട്ടൊ...

    ReplyDelete
  5. മാഗ്നിഫയറെ...,
    തകര്‍ത്തൂട്ടൊ...
    എതു മിടുക്കനും പറയാന്‍ കൊതിക്കുന്ന ഉത്തരം.. !
    :)

    ReplyDelete
  6. മാഗ്നിഫയറേ...
    തകത്തൂട്ടാ... കൊതിയാവുന്നു.

    ReplyDelete
  7. മാഗ്നിഫയറേ, ആ ഒന്നാം പോയന്റിനു കൊടുകൈ.
    കണ്ണൂസേ ക്ഷമി.
    ഗുരുക്കന്മാരും ഗുര്‍ക്കത്തികളും എവിടെ?
    സംശയം ഇപ്പോഴും കീറാമുട്ടിയായി കിടക്കുന്നു ഇവിടെ.

    കണ്ണൂസിന്റെ സംശയത്തിനുത്തരം അറിയാത്തവര്‍ “കീറാമുട്ടി“ എന്ന വാക്ക് വാക്യത്തില്‍ പ്രയോഗിച്ചുകാണിച്ചാലും മതി.

    ReplyDelete
  8. നിര്‍ഭാഗ്യം=ഭാഗ്യമില്ലായ്മ
    ദൌര്‍ഭാഗ്യം=ദുരിത ഭാഗ്യം. അതായത് ഭാഗ്യമില്ലായ്മയോടൊപ്പം ദുരിതം കൂടി അനുഭവിക്കേണ്ടി വരുന്ന അവസ്ഥ.
    ഗാനം എന്ന വാക്ക് നാമമാണ്. അതിനു ക്രിയാരൂപമില്ല.
    ഗാനം ആലപിക്കുന്നവന്‍ ആരോ അവന്‍ ഗായകന്‍.
    അവലോകനകാരന്‍,വിശകലനകാരന്‍ എന്നൊക്കെ വായിച്ചതോര്‍ക്കുന്നുണ്ട്.
    പ്രത്യേക ശ്രദ്ധയ്ക്ക്:
    ഞാന്‍ പറഞ്ഞത് തെറ്റാണെന്നുവരുകില്‍ എന്റെ വിവരമില്ലായ്മ വിളമ്പിയതിന് നിരുപാധികം മാപ്പ്.

    ReplyDelete
  9. 1. നിര്‍ഭാഗ്യകരമായിപ്പോയി എന്നു സാദാരണക്കര്‍ പറയും
    ദൌര്‍ഭാഗ്യകരമായിപ്പോയി എന്നു സ്റ്റേജില്‍ കയറിയാല്‍ പരയും
    2. ഗാനം എന്നതിന്റെ ക്രിയാരൂപം തപ്പി നടക്കാതെ പാട്ടു എന്നതിന്റെ ക്രിയാ രൂപം ഉപയോഗിക്കുക (ആരും അതൊക്കെ ഉപയോഗിക്കാതിരുന്നാല്‍ എങ്ങ്നെയാ;;)
    3. നിരൂപകര്‍ എന്നു പറഞ്ഞാല്‍ ആരാ? നിരൂപിക്കുന്നവരോ?
    അപ്പോള്‍ നിരൂപിക്കുക എന്നു പറഞ്ഞാല്‍ എന്താ?

    മാഗ്നി...സൂപെറ്, നമ്മള്‍ ഒരേ സ്കൂളിലാണൊ പഠിച്ചതു ;;)

    അയ്യൊ ടീച്ചര്‍ വരുന്നു....
    ഇനി ഗുരുകുലത്തില്‍ പോയാല്‍ എനിക്കു അടി ഉറപ്പു ....ഞാനൊന്നും പറഞ്ഞിട്ടില്ലേ

    ReplyDelete
  10. മാഗ്നി മാഷേ.. ഏതാ സ്കൂളു? സംഭവം നന്നായീ ഏതായാലും. ലോപസന്ധിയുടെ വേദന ...

    ReplyDelete
  11. """ഗൃഹാതുരത്വം നഷ്ടപ്പെട്ട ഒരു പ്രവാസിയുടെ...."""
    നഷ്ടപ്പെട്ട ഗൃഹാതുരത്വം എന്നതിന്റെ ശരിക്കുല്ല അര്‍ത്ഥം എന്താണു?
    ഒരു ബ്ലോഗില്‍ കണ്ടതാണു
    serious answers only

    ReplyDelete
  12. 1) നിര്‍ഭാഗ്യം = ഭാഗ്യമില്ലായ്മ
    ദൌര്‍ഭാഗ്യം = ചീത്ത ഭാഗ്യം (അതെന്തരു്?) ഉണ്ടാകല്‍. ദുര്‍ഭഗന്റെ അവസ്ഥ.

    അതുപോലെ,
    അസഹ്യം = സഹിക്കാന്‍ പറ്റാത്തതു്
    ദുസ്സഹം = സഹിക്കാന്‍ ബുദ്ധിമുട്ടുള്ളതു്, ദുഃഖത്തോടുകൂടി സഹിക്കാവുന്നതു്

    അസാദ്ധ്യം, ദുസ്സാദ്ധ്യം എന്നതും അതുപോലെ.

    പ്രയോഗത്തില്‍ രണ്ടും ഒന്നുതന്നെ. അ-, നിര്‍-, എന്നിവ ചേര്‍ന്നതു ദു- ചേരുന്നതിനെക്കാള്‍ അല്പം കൂടി കഠിനമാണു്.


    2) “ഗാ” എന്ന സംസ്കൃതക്രിയാധാതുവില്‍നിന്നാണു (ഗായതി എന്നു വര്‍ത്തമാനകാല-ഏകവചനം) ഗാനവും ഗായകനും. ഗാനം തന്നെ നാമമാണല്ലോ.

    3) അവലോകകന്‍, വിശകലകന്‍ എന്നു പറയാം, പ്രചാരം കുറവാണെങ്കിലും.

    ReplyDelete
  13. അനോണീ,

    Nostalgia എന്ന അര്‍ത്ഥത്തിലാണു ഗൃഹാതുരത്വം എന്ന വാക്കുപയോഗിച്ചു കണ്ടിട്ടുള്ളതു്. “ഗൃഹത്തോടുള്ള ആതുരത്വം” എന്നര്‍ത്ഥം.

    സീരിയസ്സാണോ?

    ReplyDelete
  14. ഭാഷയില്‍ അതങ്ങനെയാണെങ്കില്‍ ഇതിങ്ങനെയാവണം എന്ന് ശഠിക്കണോ?

    ഇംഗ്ലീഷെടുക്കൂ...
    ബസ്സ് സ്റ്റോപ്പില്‍ നിന്നാല്‍ ബസ്സ് വരും
    ഫുള്‍ സ്റ്റോപ്പില്‍ നിന്നാല്‍ ഫുള്ള് വരുമോ??
    പോട്ട് ഒരു പൈന്റെങ്കിലും.....

    ;-)

    (ക.ട് : ഏതോ ബൂലോഗ പോസ്റ്റ്)

    ReplyDelete
  15. ഉമേഷേ, nostalgia ഗൃഹാതുരത്വമല്ലെന്നുതോന്നുന്നു. ഭൂതത്തെ(past)ക്കുറിച്ചോര്‍‌ക്കുമ്പോഴുള്ള നഷ്ടബോധമാണത്. ഗൃഹാതുരത്വം homesickness ആയിട്ടുവരും എന്നെനിക്കു പക്ഷം.

    ReplyDelete
  16. പിറന്ന നാടിന്റെ,വീടിന്റെ തണല്‍ നഷ്ടപെട്ട എന്ന അര്‍ത്ഥം ആണ് ഉദ്ദേശിച്ചതെങ്കില്‍‍ “ഗൃഹാതുരത്വം നഷ്ടപെട്ട”
    എന്നത് വിപരീത അര്‍ത്ഥമല്ലേ തരുന്നത് ഗുരോ?
    “ഗൃഹാതുരത്വം നഷ്ടപെട്ട” എന്നതിന്റെ word by word meaning “വീടിനോടുള്ള അഭിവാഞ്ച നഷ്ടപെട്ട“ അല്ലെ?

    -പാര്‍വതി.

    ReplyDelete
  17. തുടരുന്നു:
    “ന്നമുക്കീ നൊസ്റ്റാള്‍ജിയ മരിക്കും‌വരെയുണ്ടാം” എന്ന് ഏതോ കവിതയില്‍ ഓയെന്‍‌വി എഴുതിയിട്ടുണ്ട്. ഇത്രമാത്രം നൊസ്റ്റാള്‍‌ജിയക്കാരായ മലയാളികള്‍‌ക്ക് അതിനൊരൊറ്റവാക്കുപോലും ഭാഷയിലില്ലെങ്കില്‍ എന്തു പറയാന്‍ :-)

    കാളിദാസന്റേതല്ലേ ദൌര്‍‌ഭാഗ്യം :-) അതില്ലാത്തതാണോ നിര്‍‌ഭാഗ്യം? :-)

    ReplyDelete
  18. ലോട്ടറി അടിച്ചതറിഞ്ഞു ഹാര്‍ട്ട് അറ്റാക്ക് വന്ന് മരിക്കുന്നത് ദൌര്‍ഭാഗ്യം.
    തൊട്ടടുത്ത നമ്പറിനു പതിനെട്ടര കോടി അടിക്കുന്നത് നിര്‍ഭാഗ്യം.

    ReplyDelete
  19. ദേ ഉമേഷന്‍ മാഷുണര്‍ന്നു അരവിന്ധാ. ഇന്നാലും ഇതു കൂടി.. ഹ്‌

    Bus station - where bus stops
    work station - where work stops..

    ReplyDelete
  20. നോസ്റ്റാള്‍ജിയ നമ്മുടെ തുളസിയുടെ ബ്ലോഗല്ലേ

    ReplyDelete
  21. വിശ്വവും മറിയവും നളനും പുലികള്‍ (“ദിക്ഷുവിദിക്ഷു ച ദുഷ്കരമായ തരക്ഷുഗണങ്ങള്‍ തിമിര്‍‌ക്കുന്നേരം” എന്നോ മറ്റോ പണ്ടു പഠിച്ചതോര്‍‌ക്കുന്നു)

    ReplyDelete
  22. (തരക്ഷു പുലിയല്ലേ, അതോ എനിക്കര്‍‌ത്ഥം മാറിപ്പോയോ?)

    ReplyDelete
  23. നൊസ്റ്റോസ് എന്ന ഗ്രീക്കു പദത്തിനര്‍ത്ഥം റ്റിട്ടേണ്‍(മടക്കം). ആല്‍ഗോസ് എന്നാല്‍ സഫറിംഗ്(ക്ലേശം).

    So nostalgia is the suffering caused by an unappeased yearning to return.

    നൊസ്റ്റാള്‍ജിയയെ ഗൃഹാതുരത്വം എന്ന വിവര്‍ത്തനം ചെയ്താല്‍ ശരിയാകില്ല. ഭൂതകാലക്കുളിരും പൂര്‍ണ്ണമായും ശരിയാകില്ല. ഒരു ചെറിയ നോവുണ്ട് ഈ സംഭവത്തില്‍. ചുരുക്കത്തില്‍ നൊസ്റ്റാള്‍ജിയായ്ക്കു പുതിയൊരു വാക്കുവേണം.

    ReplyDelete
  24. തരക്ഷു പുലി തന്നെ പാപ്പാനേ. “തരന്‍ ക്ഷീഷ് ഹിംസായാം” - ചാടിപ്പിടിച്ചു തിന്നുന്നതു് എന്നര്‍ത്ഥം. വേറെ ഒന്നും ചാടിപ്പിടിക്കാത്തതുപോലെ!

    ശാര്‍ദ്ദൂലദ്വ്വീപിനൌ വ്യാഘ്രേ
    തരക്ഷുസ്തു മൃഗാദനഃ


    എന്നു് അമരകോശം.

    അപ്പോ ഈ nostalgia എന്നു പറയുന്നതു homesickness അല്ലേ? അതു ശരി. ആദ്യത്തെ വാക്കു ഞാന്‍ അധികം കാലമായില്ല കേട്ടിട്ടു്. രണ്ടും ഒന്നാണെന്നു ധരിച്ചുപോയി. എന്‍ പിഴ. എന്‍ പിഴ...

    ReplyDelete
  25. റ്റിട്ടേണ്‍ എന്നുള്ളത് റിട്ടേണ്‍ എന്നു തിരുത്തിവായിക്കാനപേക്ഷ (ഇതും തിരുത്തേണ്ടിവരുമോ ദൈവമേ)

    ReplyDelete
  26. നിര്‍ഭാഗ്യം:-ഭാഗ്യമില്ലായമ
    ദൌര്‍ഭാഗ്യം :- സ്വന്തം കയ്യിലിരുപ്പുകൊണ്ട് ഭാഗ്യം നഷ്ടപെടല്‍ അതായത് ഭാഗ്യദേവത ഉമറപ്പടിവരെവന്നു തിരിച്ചു പോകുന്ന അവസ്ഥ.

    ReplyDelete
  27. മന്‍‌ജിത്തേ, “നൊസ്റ്റാള്‍ജിയായ്ക്കു പുതിയൊരു വാക്കുവേണം.“ നൊസ്റ്റാള്‍ജിയ തന്നെയായാലോ? “ഗതകാലസുഖനൊമ്പരക്കൊളുത്തിവലി” എന്നൊക്കെ പറയുന്നതിലും നല്ലത് അതല്ലേ?

    ReplyDelete
  28. പുതിയ വാക്കല്ലേ വേണ്ടത്? ഇന്നാ പിടിച്ചോ..
    നൊസ്റ്റാള്‍ജിയ=‘കിണ്ടോക്ക്’

    ReplyDelete
  29. നിര്‍ഭാഗ്യവും ദൌര്‍ഭാഗ്യവും ഒരു വിധം മനസ്സിലായി. നന്ദി ഉമേഷ്‌, ഇക്കാസ്‌, മറിയം.

    ഗാനത്തിന്റെ കാര്യം ഇപ്പോഴും അത്ര മനസ്സിലായില്ല. ഗാനം നാമം തന്നെ. അപ്പോള്‍ ക്രിയ "ഗ" എന്നാണെന്നാണോ ഉമേഷ്‌ ഉദ്ദേശിച്ചത്‌? പാട്ട്‌ എന്നതിന്‌ പാടിക്കുക എന്ന പോലെ, ഗാനത്തിന്റെ പ്രേരക ക്രിയ എന്തു വരും?

    അവലോകകന്‍, വിശകലകന്‍ എന്നും പറയാം എന്നതും പുതിയ അറിവായിരുന്നു.

    Nostalgiaക്ക്‌ ഉത്തര കേരളത്തില്‍ "പൊഞ്ഞാര്‍" എന്ന വാക്കാണ്‌ ഉപയോഗിക്കുക എന്ന് തുളസി മുന്‍പ്‌ എപ്പോഴോ എഴുതിയിരുന്നത്‌ ഓര്‍മയുണ്ട്‌. തുളസീ, കൂടുതല്‍ പറയൂ.

    ReplyDelete
  30. ഉമേഷ്‌ജീ പറഞ്ഞതുപോലെ, ഗാനം എന്നതിന്റെ ക്രിയ (third person, present-singular) ഗായതി എന്ന്‌.

    "ഗായഃ" എന്നും "ഗായനഃ" എന്നും പറഞ്ഞാല്‍
    "ഗാനം" എന്നര്‍ഥം.

    "ഗായകഃ" പാട്ടുകാരന്‍.


    ഗായതി(പാടുക); ഗാപയതി(പാടിയ്ക്കുക).

    പഠതി(പഠിയ്ക്കുക); പാഠയതി(പഠിപ്പിക്കുക).

    ശൃണോതി(കേള്‍ക്കുക); ശ്രാവയതി(കേള്‍പ്പിക്കുക).

    പശ്യതി(കാണുക); ദര്‍ശയതി(കാണിയ്ക്കുക)

    ദദാതി(കൊടുക്കുക); ദാപയതി(കൊടുപ്പിയ്ക്കുക)]


    അവലോകനം ചെയ്യുന്നവനെ അവലോകനകാരഃ (അവലോകനകാരന്‍) എന്നും വിശകലനം ചെയ്യുന്നവനെ വിശകലനകാരഃ (വിശകലനകാരന്‍) എന്നും പറയാം.

    നന്ദി, കണ്ണൂസ്‌മാഷിനും മറ്റു കൂട്ടുകാര്‍ക്കും.

    P.S:
    ബ്ലോഗുക്ലബ്ബില്‍ ഞാനും അംഗമാണോ? ആരെങ്കിലും പറഞ്ഞുതരൂ:-) ഞാനിതുവരെ ചേര്‍ന്നില്ല്യല്ലോ എന്നുകരുതി, ഇവിടെ വരാറേയില്ല. ഇടയ്ക്കെപ്പൊഴോ ഒന്നെത്തിനോക്കിപ്പോയീ. സുന്ദരിപ്പൂച്ചയെക്കണ്ടപ്പോള്‍ ഒരു കമന്റുമിട്ടു. എന്നിട്ടും ഇവിടേയ്ക്കൊന്നു നോക്കാന്‍ തോന്നിയില്ലാ എന്നത്‌ എന്റെ നിര്‍ഭാഗ്യം:-(
    :-))

    ReplyDelete