Friday, September 01, 2006

കുടിയന്റെ ഓണം....


കുടിയന്‍ അല്‍പ്പം നേരത്തെ ഓണാഘോഷം തുടങ്ങി.

ബൂലോഗത്തിലെ എല്ലാവര്‍ക്കും കുടിയന്റെ വക ഓണാശംസകള്‍.

13 comments:

  1. കുടിയന്റെ ഓണം. പടത്തില്‍ ഞെക്കിയാല്‍ വലുതായി കാണാം.

    ReplyDelete
  2. ഇതു കഴിഞ്ഞ കൊല്ലം വിശ്വം ബൂലോഗത്തില്‍ ഇട്ടതല്ലേ കുടിയാ? കരങ്ങിക്കറങ്ങി ഇതു കുടിയന്റെ കയ്യിലെത്തിയോ?

    ReplyDelete
  3. ഉമേഷ്ജി,
    വിശ്വത്തിന്റെ പേര് താഴെ കണ്ടതു കൊണ്ടാണ് അതിവിടെ ഇട്ടത്.ക്ഷമിക്കുക. എനിക്കിന്നലെ തപാലില്‍ കിട്ടിയപ്പോള്‍( അതും പേരു വെയ്ക്കാതെ), അതാരാണെന്ന് തിരിച്ചറിയാന്‍ ചെയ്തതാണ്. എന്തായാലും, കുടിയനെ ആരോ കുടിപ്പിച്ചു. ആരാണാവോ?....

    ReplyDelete
  4. തെങ്ങിന്റെ മോളിലിരിക്കുന്നതാണോ അതോ മാവേലിയുടെ അടുത്തിരിക്കുന്നതാണോ കുടിയഞ്ചേട്ടൻ? ഏതായാലും പ്രഥമനും കുപ്പിയും നല്ല കോമ്പിനേഷൻ തന്നെ!

    ഓണാശംസകൾ.

    ReplyDelete
  5. അല്ലെങ്കിലും ഈ കുടിയന്‍ ഇങ്ങനെയാ നേരത്തെ തുടങ്ങും

    കുടിയന്‍ ചേട്ടാ‍ ഓണാശംസകള്‍..

    എല്ലാ ബൂലോഗര്‍ക്കും ഓണാശംസകള്‍

    ReplyDelete
  6. കുടിയഗുരോ,
    ആശംസകള്‍

    ReplyDelete
  7. ഉമേഷ്ജി, പല്ലി, പീലിക്കുട്ടി,ഇക്കാസ്, ഇത്തിരിവെട്ടം, എല്ലാവര്‍ക്കും നന്ദി.
    ഇനി യഥാര്‍ത്ഥ കഥ പറയാം. പേരു വെക്കാതെ, വ്യാജമായ ഒരു ഇ- തപാല്‍ കുടിയനു ഇന്നലെ കിട്ടി. ഒരു പ്രണയം ആ കത്തില്‍ ഒളിച്ചിരിക്കുന്നു വെന്ന് കുടിയന്‍ കണ്ട് പിടിച്ചു. സൂക്ഷിച്ചു നോക്കിയപ്പോള്‍ ഇതു വിശ്വം എഴുതിയ ഓണാശംസകളാണെന്ന് കണ്ടു. അപ്പോള്‍ ബ്ലോഗിലെഴുതുന്നവരോ, ബ്ലോഗ് വായിക്കുന്നവരോ ആയ ആരോ കുടിയനെ കുടിപ്പിക്കാന്‍, മന:പൂര്‍വ്വം, വിശ്വത്തിന്റെ ബ്ലോഗില്‍ ഇട്ട പടം എനിക്കയച്ച് തന്നതാണെന്ന് മനസ്സിലായി. എന്നാല്‍ കക്ഷിയെ ഒന്നു കണ്ട് പിടിക്കാമെന്ന് ഞാന്‍ കരുതി അതിവിടെ കിടക്കട്ടെ എന്ന് കരുതി.
    പീലിക്കുട്ടിയെ, കുടിയന്‍ ഈ പടത്തിലില്ല. കുടിയന്റെ ശരിക്കുള്ള ഓണപ്പടം ഇനി വരുന്നു. കുടിയനെ കാണാത്തവര്‍ക്ക് മുന്നില്‍ കുടിയന്‍ രംഗപ്രവേശം ചെയ്യുന്നു, മാവേലിയെപ്പോലെ. ഞെട്ടരുത്, അസൂയപ്പെടരുത്, കുടിയന്റെ ഗ്ലാമറിനു മുന്നില്‍ സിനിമാതാരങ്ങള്‍ പുറകില്‍ നില്‍ക്കും.
    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി ഓണാശംസകള്‍...

    ReplyDelete
  8. പെട്ടന്നായിക്കോട്ടെ..ഒരു ജോണെപ്രാമിനെ കൂടി നമുക്ക് കിട്ടിയാലോ ?? :-?.

    ബിപാത്തൂനെ കയ്യില്‍ കിട്ടിയാല്‍ ഞാന്‍ സൂപ്പ് വച്ച് കളയുമായിരുന്നു ഒരു കാലത്ത്.

    വെയിറ്റിങ്ങ്..

    -പാര്‍വതി..

    ReplyDelete
  9. ബിപ്‌സിനെ തൊട്ടാല്‍ കളി തീകളിയാവുമേ... സൂക്ഷിച്ചോ...

    കുടിയനും മറ്റെല്ലാവര്‍ക്കും ഓണാശംസകള്‍

    ReplyDelete
  10. ഓണാശംസ കള്ളോടെ..

    ReplyDelete
  11. പാര്‍വ്വതീ നന്ദി. എന്നെ ജോണെപ്രാമിനെ പോലെ കരുതല്ലെ. ഞാന്‍ അതിലും വലിയ മഹാനല്ലെ?
    (കണ്ണാറ്റിയൊന്നു നോക്കട്ടെ. പിന്നെ ബീപാത്തു..അതു യുക്തം പോലെ).ആ‍ദീ എനികൊരു പടം താ..നല്ല ഫോട്ടൊയായിരിക്കണം. ആദിയുടെ കഴിവ് പത്ത് പേരറിയട്ടെ.കുട്ടന്‍ മേനോന്റെ കള്ള് ആശംസ സ്വീകരിച്ചിരിക്കുന്നു. ഇപ്പോ കള്ളിന് മാര്‍ക്കറ്റില്ല. നിലം തപ്പിയോ, മൂന്നാം പക്കമോ വേണം.നന്ദി എല്ലാവര്‍ക്കും.

    ഓ.ടോ: എനിക്കു മെയിലയച്ച എന്റെ പ്രണയിനീ നീയെവിടെയാണു..?നീയാരാണു?...ഒരു നിരാശ കാമുകനാകുമോ ഞാന്‍?

    ReplyDelete
  12. കുടിയന്‍ ചേട്ടാ കുപ്പീല്‌ എന്തുവാ? യേശുകൃസ്തുവാണോ? കുരിശില്‍ തറച്ചുകഴിഞ്ഞ്‌ മൂന്നാം പക്കം ഉയര്‍ത്ത്‌ എഴുന്നേക്കുന്ന....
    പടം കൊള്ളാം. കല്‍പ്പകവാടിയുടെ പരസ്യം പോലെയുണ്ട്‌. ഓണാശംസകള്‍!

    ReplyDelete
  13. കുട്ടന്‍ മേനോന്‍ പറഞ്ഞതിഷ്ട്മായി.. ഓണാശംസ കള്ളോടെ..ഹ ഹ

    ReplyDelete