Thursday, August 31, 2006

ഒരുക്ഷമാപണം

ഞാന്‍ 30/08/2006 നു ബൂലോകം ക്ലബ്ബില്‍, "നിങ്ങളില്‍ പാപം ചെയ്തവര്‍ക്കായി" എന്ന പേരില്‍ ഒരു നീണ്ട (ചെറു)കഥ പോസ്റ്റ്‌ ച്യ്തിരുന്നു. പ്രസ്തുത പോസ്റ്റിന്റെ പിന്‍മൊഴികളില്‍ ഇത്രയും നീണ്ട ഒരു പോസ്റ്റ്‌ ക്ലബ്ബിന്റെ പോസ്റ്റിംഗ്‌ ഏരിയയില്‍ വരാനിടയായതിന്റെ അസൗകര്യം പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ പോസ്റ്റ്‌ മൂലം ഈ കൂട്ടായ്മയില്‍ എന്തെങ്കിലും അസൗകര്യം വന്നുചേര്‍നിട്ടുണ്ടെങ്കില്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നു. ഒരു തുടക്കക്കാരന്റെ സ്ഥലജല വിഭ്രമമായി കരുതി പൊറുക്കുക. പൊതുവായ കാര്യങ്ങള്‍ അല്ലാത്തവ ഇനി സ്വന്തം ബ്ലോഗില്‍ തന്നെ ഇടാന്‍ ശ്രമിക്കാം. (www.faisal-poilil.blogspot.com)

സത്യത്തില്‍ മാതൃഭൂമിയിലെ ബ്ലോഗുകളെ കുറിച്ചുള്ള ലേഖനമാണ്‌ എന്നെ ഇവിടെ എത്തിച്ചത്‌. സ്വപ്നം കാണുന്നവരുടെയും അതുപോലെ അതു പങ്കുവെയ്ക്കുന്നവരുടെയും ഈ ലോകം... തിരിച്ചറിവുകളുടെ ഈ നേര്‍ക്കാഴ്ചകള്‍.... മനോഹരമായിരിക്കുന്നു ബ്ലോഗുകളുടെ ഈ ഭൂമിക. ഈ ചങ്ങലയിലെ എല്ലാ കണ്ണികള്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍

8 comments:

  1. അതൊന്നും കുഴപ്പമില്ല ഫൈസലേ. ഇവിടെ അസഭ്യമല്ലാത്ത എന്തും ഇടാം. ഇവിടെ ഇട്ടാല്‍ ചിലപ്പോള്‍ അതു് ആളുകള്‍ കാണാതിരിക്കാന്‍ സാദ്ധ്യതയുണ്ടു് എന്നേ ഉള്ളൂ. ക്ഷമാപണത്തിന്റെയൊന്നും ആവശ്യമില്ല.

    ദാ, ക്ലബ്ബിന്റെ വലത്തു മുകളിലായി (ശകവര്‍ഷത്തീയതിയല്ല) ഇതു തുടങ്ങിയ തേവര്‍മകന്‍ ദേവരാഗമെഴുതിയ രണ്ടു സാധനങ്ങളുണ്ടു്. അതു വായിച്ചാല്‍ എല്ലാം മനസ്സിലാകും.

    ReplyDelete
  2. ഫൈസലേ , ഇപ്പൊ മൊത്തം എത്ര ബ്ലോഗ് തുടങ്ങി ? ഇന്നലെ താങ്കള്‍ വേറൊരു ബ്ലോഗിന്ടെ അഡ്രസ്സയിരുന്നുവല്ലോ കൊടുത്തിരുന്നത് ? പിന്നെ എഴുത്..പുതിയ പീസുകളെല്ലാം പുറത്ത് വരട്ടെ. പിന്നെ ശ്രീജിത്തിനോട് ഒരു അപേക്ഷ.. അതാ‍യത് ബ്ലോഗ് റോളില്‍ ഒരു പോസ്റ്റു പോലുമില്ലാത്ത കുറെ ബ്ലോഗുകളുടെ പേരുകളുണ്ട്. അതിനെ എങ്ങനെ റോളില്‍ നിന്നും മാറ്റാമെന്ന് ആലോചിക്കുന്നത് നന്നായിരിക്കു.

    ReplyDelete
  3. ഉം...ശരി ശരി...
    ആദ്യത്തെ തവണയായത് കൊണ്ട് തല്‍‌ക്കാലം വിടുന്നു..
    വേഗം സൈക്കിളുചവുട്ടി വിട്ടുപൊയ്കോ..തിരിഞ്ഞു നോക്കരുത്.

    :-)) തമാശിച്ചതാ.

    ഫൈസല്‍‌ക്കാ..ഈ ക്ഷമാപണത്തിന്റേയൊന്നും ആവശ്യമേയില്ല.
    പോസ്റ്റിട്ടത് അപരാധമൊന്നുമല്ല..പിന്നല്ലേ ക്ഷമ! ഡോണ്ട് വറി. :-)
    നല്ല കഥയായിരുന്നു.
    പോസ്റ്റിട്ടതിനാല്‍ വായിച്ചു. ഇനി ബ്ലോഗ് വന്ന് വായിക്കാം.

    ചങ്ങാതികള്‍ക്കിടയില്‍ നോ താങ്ക്യൂ നോ സോറി എന്നാ സല്‍‌മാന്‍‌ഖാന്‍ മേം നെ പ്യാര്‍ കിയായില്‍ പറഞ്ഞിരിക്കുന്നേ!

    അപ്പോ അടുത്ത കഥ ഉടനെ പോരട്ടെ.
    ആശംസകള്‍. :-)

    ReplyDelete
  4. അരവിന്ദന്‍ മൊയിലാളീ,
    സല്‍മാന്‍ ഖാന്‍ അങ്ങനെ പറഞ്ഞോ? അതെപ്പാ?

    ReplyDelete
  5. എനിക്കിട്ടു കൊള്ളാനുള്ളതു ഫൈസലിനു കിട്ടിയതുപോലായി. കാരണം അടുത്തൊരൈറ്റം ക്ലബ്ബല്ലേ, ഓണമല്ലേ എന്നൊക്കെ വിചാരിച്ചു പോസ്റ്റാനിരിക്കുകയാരിരുന്നു..സമാനമനസ്കനായ ഒരു സ്ഥലജല വിഭ്രാന്തിക്കാരനെ കിട്ടിയതില്‍ സന്തോഷം...മാതൃഭൂമിയില്‍ വന്ന ലേഖനം തന്നെയാണു എന്നെയും ഇവിടെ എത്തിച്ചത്.
    സല്‍മാന്‍‌ഖാന്‍ പറഞ്ഞാലും ഇല്ലങ്കിലും ചങ്ങാതികള്‍ക്കിടയില്‍ അരവിന്ദുപറഞ്ഞ ദാ അതില്ല..

    ReplyDelete
  6. മോനെ ദില്‍ബൂ സല്‍മാനോട് മാത്രം കളി വേണ്ടാ!
    അങ്ങേര് ജീപ്പ് കൊണ്ടിടിക്കും.

    എന്തെര് ഷെമിക്കാന്‍ അപ്പീ!

    ReplyDelete
  7. ഇന്റെ ഫൈസല്‍ ക്ക ഇങ്ങെളും ഇവിടെ എത്തി ഇല്ലെ..കൊള്ളാംസ്‌ കേട്ടോ..നിങ്ങളു ധൈര്യയിട്ടു എഴുതികൊളിന്‍ മാഷേ..അവെരൊക്കെ കുഞ്ഞുങ്ങളല്ലേ.. എന്നു നിങ്ങടെ ഒരു പഴയ സുഹൃത്‌..

    ലൈലജ്‌.(ഓര്‍മ ഉണ്ടൊ ആവോ...)

    ReplyDelete
  8. ബൂലോഗത്തേക്ക് സ്വാഗതം ഫൈസല്‍..

    ReplyDelete