പ്രിയ ബൂലോകവാസികളെ,
എന്റെ വെക്കേഷന്‍ കഴിഞ്ഞു, ഞാന്‍ ദുബായില്‍ ഒമ്പതാം തിയതി തിരിച്ചെത്തി. ഇന്നുമുതല്‍ ജോലിയില്‍ പ്രവേശിച്ചു.
ഇരുപത്തൊമ്പത് ദിവസം പോയത് അറിഞ്ഞില്ല എന്നു പറഞ്ഞാല്‍, അത് ചതിയാണ്, വഞ്ചനയാണ്. പോക്കറ്റിന്റെ ഭാരം കുറയുന്നതിനന്നുസരിച്ചും, രാത്രിയില്‍ കൊതുകുകടി ഏറ്റ് ഉറക്കം വരാതെ, തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോളും ദിവസങ്ങള്‍ പോകുന്നത് ഞാന്‍ അറിഞ്ഞു. ശരിക്കും അറിഞ്ഞു.
കുമരകം, തേക്കടി, മൂന്നാര്‍, തുടങ്ങിയ ഒരു കാര്യവുമില്ലാതെ കാശ് ചിലവായി കിട്ടുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതു കൂടാതെ, ചിലവാക്കിയ കാശ് മൊത്തമായും മുതലായ നിരവധി ഷാപ്പ്, ബാര്‍ വിസിറ്റുകളും ഞാന്‍ നടത്തി.
ഓഫീസില്‍ നിരവധി ജോലി പെന്റിങ്ങുള്ളത് തീര്‍ത്തതിന്നു ശേഷം വേണം, കാക്കതൊള്ളായിരം പോസ്റ്റുകളും, കമന്റുകളും വായിക്കുവാന്‍.
ഒന്നോടിച്ചു നോക്കിയതില്‍ നിന്നും, അനവധി പുതിയ പുലികള്‍ രംഗത്ത് സജീവമായിറങ്ങിയിട്ടുണ്ടെന്നു കണ്ടെത്തി. സന്തോഷം.
ഇനി സന്തിപ്പും വരൈ എല്ലാവര്‍ക്കും എന്റെ വണക്കം.
കുറുമനാശാന് ദുബായിലേക്ക് തിരിച്ച് സ്വഗതം...
ReplyDeleteകുറുമാന്‍ജീ... സ്വാഗതമോതുന്നു. ഉച്ചനേരമായതോണ്ട് എല്ലാരും മയക്കത്തിലോ ഭക്ഷണത്തിനു മുന്നിലോ ആയിരിക്കാം. വരും പിന്നാലെ സ്വാഗതങ്ങളുടെ ഒരു പെരുമഴ!
ReplyDeleteഹാവൂ... അപ്പോ ആ മൊട്ടത്തലയിലേക്കടിച്ച ആദ്യ തേങ്ങ എന്‍റെത് തന്നെ.
ReplyDeleteദേ ഒരെണ്ണം കൂടെ തിരിച്ചെത്തി... ബാ ഭയ്യാ, കേരി ബരീ..
ReplyDeleteസ്വാഗതം.എന്തൊക്കെ കൊണ്ട്വന്നിട്ടുണ്ട് തിന്നാന്‍.
ReplyDeleteഒരു സംശയം; കേരളത്തിലാണോ ദുബായിലാണോ ബൂലോഗര്‍ കൂടുതല്‍??
സ്വാഗതം കുറുമഗുരോ.....
ReplyDeleteഓഫീസില്‍ നിരവധി ജോലി തീര്‍ത്തതിന്നു ശേഷം തുടങ്ങാമെന്നൊ?..അതെപ്പോഴെങ്കിലും തീരുമോ?...
ഓ. ടോ: തിരിച്ചു വന്നപ്പോള്‍ തലയിലൂടെ ഇട്ടിരുന്ന കമ്പിളി കണ്ടില്ലെ ? :) :):)
അഹ്ലന്‍ വസഹ്ലന്‍. മര്‍ഹബന്‍ ബിക്കും.
ReplyDeletegandharvan
വെല്‍ക്കം വെല്‍ക്കം... ബൂലോഗപുലി കുറുജീ വീണ്ടും വെലക്കം സോറി വെല്‍ക്കം.
ReplyDeleteകൊടകരേന്ന് പുതിയ വിശേഷങ്ങള്‍ കാണാതെ വിഷമിച്ച് ഇരുന്നപ്പോഴാണ് അരവിന്ദന്റെ സ്പ്രിംഗ് റോള്‍സ് കണ്ടത്. മാപ്രാണം ഷാപ്പില്‍ നിന്നിറങ്ങി വീട്ടില്‍ തിരിച്ചെത്തിയോ എന്നു പോലും എഴുതിയിട്ടില്ലായിരുന്നു. പക്ഷെ അതുല്യ ചേച്ചിയുടെ ഈ പോസ്റ്റും തിരിച്ചെത്തിയ ചെവിയിലേ വണ്ട് ഫോട്ടോയും കുറുമാന്‍ കണ്ടപ്പോള്‍ സ്വല്പം ആശ്വാസമായി. ഇപ്പോള്‍ എല്ലാ വിഷമവും തീറ്ന്നു. വാറ്ത്തകള്‍ ഒക്കെ പോരട്ടേന്ന്.
ReplyDeleteമുതലാവത് ക്രെഡിറ്റ് അഗ്രജന്‍സ്വാമികള്‍ക്ക് നിജമാ താനേം.. ഉങ്കളടിച്ച തേങ്കായുടെ പിന്നുക്ക് ശന്തനത്തണ്ണി കുറുമന്‍ജിക്ക് മൊട്ടത്തലയില്‍ പോട്ടിയത് നാന്‍താ അണ്ണേയ്..
ReplyDeleteകുറുമാന്‍ ജീ, 'നന്നായി വരിക' (അല്ലാ... 'വെല്‍ കം' എന്ന് മലയാളീകരിച്ചാല്‍ അങ്ങനെ തന്നല്ലേ...?)
ReplyDeleteനാട്ടിലെ ബ്ലോണ വിശേഷങ്ങള്‍ ഒക്കെ ഒന്നു വിളമ്പ്യാട്ടെ... ഞങ്ങള്‍ ഒന്നാസ്വദിക്കട്ടെ. പിന്നെ, മാവേലി അവിടെ വന്നിരുന്നൂന്നൊന്നും പറഞ്ഞേക്കരുത്. അങ്ങേര് ഇപ്രാവശ്യം ഇവിടെ ജബലലീല്‍ വന്നിരുന്നൂന്നും പിന്നെ ബര്‍ ദുബായിക്ക് വണ്ടി കേറ്റി വിട്ടെന്നും ഒക്കെ വല്ല്യമ്മായി പറഞ്ഞ് കേട്ടു.
എന്നാലും നാട്ടില്‍ പോയ സ്ഥിതിക്ക് നമ്മുടെ ബിരിയാണീടെ കല്ല്യാണം ഒക്കെ കൂടിട്ട് വന്നാപ്പോരായിരുന്നോ...?
welcome back
ReplyDeleteഅത്തിക്കുറിശിയുടെ വെല്‍ക്കം ബാക്ക്, പുഞ്ചിരി പറഞ്ഞത് പോലെ മലയാളീകരിച്ചാല്‍ എന്തായിരിക്കും?
ReplyDeleteകുറുവേ ! വെക്കേഷന്‍ തകര്‍ത്തല്ലോ ??
ReplyDeleteശെരിക്കും തെരക്കായിരുന്നതിനാല്‍ നമുക്കു പ്ലാന്‍ ചെയ്തപോലൊന്നും മീറ്റാന്‍ പറ്റിയില്ല !
അപ്പോ, പുതിയ പോസ്റ്റൊന്നു പോരട്ടേ !
അണ്ണാ ബെസ്റ്റ് പണിയാ കാണീച്ചേ!
ReplyDeleteഞാനിന്ന് തിരിച്ച് പോകുന്നൂ എന്ന് മെസ്സേജ് ചെയ്തിട്ട് മൊബൈല്‍ ഓഫ് ചെയ്ത് കളഞ്ഞല്ലോ!
തിരിച്ച് വിളിച്ചിട്ട് കിട്ടിയില്ല.
പിന്നൊരു കാര്യം, ഞാന്‍ ജിമ്മനാണ്, എട്ടടി പൊക്കമുണ്ട് എന്നൊക്കെ ഇവിടെ വച്ച് കാച്ചിയിട്ടുണ്ട്...എന്നെയൊന്ന് പൊക്കി പറഞ്ഞേരേ!
കുറുമാന്‍ ചേട്ടന് സ്വാഗതം,
ReplyDelete101 കതിനവെടിക്ക് ഓര്‍ഡര്‍ കൊടുത്തിട്ടുണ്ട്. ഇപ്പൊ പൊട്ടും.
കുറുമാന്‍ സഹോദരാ സുഖമായി അവിടെ എത്തിയതിനു ദൈവത്തിനു നന്ദി.
ReplyDeleteകുറുമേട്ടന്റെ മൂന്നാര്‍ പോസ്റ്റിനും, വീഡിയോവിനും, ചിത്രങ്ങള്‍ക്കുമായി കാത്തുകാത്തിരിക്കുന്നു. ഉടനെയെങ്ങും മുന്നാര്‍ പോസ്റ്റിട്ടില്ലെങ്കില്‍ അതേക്കുറിച്ചെഴുതാന്‍ ഞാന്‍ നിര്‍ബന്ധിതനാവുമേ. പിന്നെ എന്റെ കത്തി കുറുമേട്ടന്‍ മാത്രമല്ല, മറ്റു ബൂലോഗ സുഹൃത്തുക്കള്‍ കൂടി അനുഭവിക്കേണ്ടി വരും. :P
ജാഗ്രതൈ !!!
നാട്ടിലോ കാണാന്‍ പറ്റിയില്ല, ഇനി ഇവിടെ കാണാം
ReplyDeleteകുറൂജീ വെലക്കം ബാക്ക് വെലക്കം ബാക്ക്! :-)
ReplyDeleteഅപ്പോ സ്റ്റാര്‍ട്ട് ആക്ഷന്‍ ബ്ലോഗ് ല്ലേ?!
കുറുമാന്‍ ജി,
ReplyDeleteതിരിക്കോട് തിരിക്കായിരുന്നു. അതിന്റെയിടയില്‍ പോസ്റ്റുണ്ടാക്കലും. അപ്പോള്‍ ആര്‍മ്മാദം തുടങ്ങാം.ല്ലേ?
പോസ്റ്റിട് പോസ്റ്റിട്.
കുറുമാണേ,, പരിചയപെട്ടതിലും, വീണ്ടും ഇവിടെ എത്തി ചേര്‍ന്നതിലും ഒക്കെ സന്തോഷം.
ReplyDeleteപക്ഷെ,ഇനി മേലാല്‍ കള്ളുഷോപ്പിലെ കാര്യമോ, മത്താപ്പ് വിരിഞ്ഞതോ ഒക്കെ എഴുതിയാലോ, കൂട്ടുകൂടി കള്ളുഷൊപ്പിലേയ്ക് പോയാലോ ഒക്കെ നല്ല ചൂരല്‍ പെട ഞാന്‍ തരും. മദ്യം വിഷമാണുണ്ണി... കുടി കുടിയേ കെടുക്കും....
ഹെന്റമ്മോ....... അവ്ടെ എത്ത്യാ?
ReplyDeleteയാത്ര സുഖമായിരുന്നു എന്നു വിശ്വസിക്കുന്നു..
ഇവിടെത്തെ ബാക്കി അവ്ടെ തകര്‍ത്തു തൊടങ്ങി അല്ലെ?
....സമ്മതിക്കണം ഗുരോ സമ്മതിക്കണം..
അങ്ങെക്കു വീണ്ടും സ്വാഗതം !!!